ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
10000ത്തിനും 12000ത്തിനും ഇടയിൽ അംഗ സംഖ്യ വരുന്ന കീഴ്ജന മാപ്പിളമാർ തിരൂരങ്ങാടിയിൽ കുട്ടുംചേർന്നപ്പോൾ, അവിടുണ്ടായിരുന്ന മറ്റ് ജനകൂട്ടങ്ങളിൽ കയറിവന്നിരിക്കാവുന്ന വെപ്രാളവും വേവലാതിയും ഉഗ്രഭയവും സംഭ്രമവും മറ്റും എന്തായിരുന്നിരിക്കാം എന്ന് ഊഹിക്കാവുന്നതാണ്. ഈ കൂട്ടംകൂടിയവരിൽ ഒരു നല്ലശതമാനം പേരും സായുധരായികുന്നു എന്നും ഓർക്കുക.
പാരമ്പര്യമായി ബ്രാഹ്മണ പക്ഷത്തിന് അവരുടെ സംരക്ഷകരായി നായർപടയാളികൾ ഉണ്ടാവും. എന്നാൽ അന്ന് ഈ നായർപട എന്ന ആശയം തന്നെ മലബാറിൽ നമാവശേഷം ആയിത്തുടങ്ങിയിരുന്നു.
എന്നാൽ അതേ ബ്രാഹ്മണ പക്ഷ സംരക്ഷകർ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ പോലീസുകാരും പട്ടാളക്കാരും ആയി നിലനിന്നിരുന്നു.
Saiyid Fazl തങ്ങളെ, പോലീസ് അറസ്റ്റ് ചെയ്യുന്ന കാര്യത്തോട് ജില്ലാ കലക്ടർ ആയിരുന്ന Conollyക്ക് തീരെ യോജിപ്പില്ലായിരുന്നു. എന്നാൽ എല്ലായിടത്തുനിന്നും ഇതിനായുള്ള പ്രോത്സഹനമായിരുന്നിരിക്കാം വന്നുകൊണ്ടിരുന്നത്.
ഈ തങ്ങൾ വൻ പോക്കിരിയും, വള്ളുവനാടിലേയും ഏറനാടിലേയും പാരമ്പര്യ പോലീസ് ജനം ആയിരുന്ന നായർമാരേയും പാരമ്പര്യ ഐഏഎസ്സ് / ഐപിഎസ് കാരായിരുന്ന നമ്പൂതിരിമാരേയും, കീഴ്ജന മാപ്പിളമാരുടെ നീ, അവൻ, അവൾ, വെറും പേര് വിളി എന്ന നിലവാരത്തിലേക്ക് പിടിച്ചുതാഴ്ത്താനായുള്ള അതീവ പ്രകോപനകരമായ പ്രസംഗങ്ങൾ നടത്തുന്ന ആളാണ് എന്നാണ് ഭരണ യന്ത്രത്തിന്‍റെ വിലയിരുത്തൽ.
ഇന്നും ഈ വിധമായുള്ള പ്രസ്താവനകൾ നടത്തുന്ന വ്യക്തിയെ വൻ പോക്കിരിയായിത്തന്നെയാണ് പോലീസ് പക്ഷം നിർവ്വചിക്കുക.
പോലീസ് ഉദ്യോഗസ്ഥരെ 1990ങ്ങളിൽ നിങ്ങൾ എന്ന് സംബോധന ചെയ്യാൻ ധൈര്യപ്പെട്ട ഇസ്ലാമിക നേതാവ് ഏതാണ്ട് 20 വർഷത്തോളം യാതോരു കോടതി വിധിയുമില്ലതെ ഇന്നും ജയിലിൽ ആണ് എന്ന കാര്യം ഓർക്കവുന്നതാണ്.
Saiyid Fazl തങ്ങളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകുന്നതിന് പകരം ആളെ വിട്ട് ഇദ്ദേഹവുമായി ഒരു സംഭാഷണം Conolly നടത്തിച്ചു. Conollyയുടെ വിലയിരുത്തലിന് യോജിക്കുന്ന വിവരം തന്നെയാണ് Conollyക്ക് ലഭിച്ചത്.
Saiyid Fazl തങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ വളരെ നല്ല മനുഷ്യനാണ്. സാമൂഹികമായി നേരിൽ കാണുന്ന പ്രശ്നങ്ങളോട് പ്രതികരിച്ചാണ് ഇദ്ദേഹത്തിന്‍റെ പല വാക്കുകളും.
സമൂഹത്തിൽ വ്യക്തികളേയും ജനക്കൂട്ടങ്ങളേയും അടിമത്തത്തിലും ദ്രവിച്ച വ്യക്തിത്വത്തിലും പിടിച്ചു നിർത്തുന്നത് പ്രാദേശിക ഭാഷതന്നെ. ഈ ഭാഷാ പരമായ തളച്ചുവക്കലിൽ നിന്നും കീഴ്ജന വ്യക്തികൾക്ക് ഭാഷയിലൂടെ തന്നെ തിരിച്ചടിക്കാൻ വേണ്ടുന്ന ഉപദേശം ആണ് ഇദ്ദേഹം കൊടുത്തിരിക്കുക.
Saiyid Fazl തങ്ങളുടെ പേരും വാക്കുകളും പലപ്പോഴും പല കീഴ്ജന മാപ്പിള അക്രമകാരികളും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹം അവരെപ്പോലുള്ള വ്യക്തിയോ, അവരിൽ പെട്ട വ്യക്തിയോ അല്ല.
കീഴ്ജന മാപ്പിളമാരെ തവിടുപൊടിയാക്കിയാലെ ബ്രാഹ്മണ പക്ഷത്തിന് സമാധാനമായി അവരുടെ പാരമ്പര്യ മഹിമയോടുകൂടി ജീവിക്കാൻ ആവുള്ളു.
ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് വള്ളുവനാടിൽനിന്നും ഏറനാടിൽനിന്നും പിൻവാങ്ങാവുന്നതാണ്. അങ്ങിനെ ചെയ്താൽ പാരമ്പര്യ നായർ പക്ഷം കീഴ്ജന മാപ്പിളമരുടെ കഥകഴിക്കും. മറ്റ് ദേശങ്ങളിലെ മാപ്പിള ജനക്കൂട്ടങ്ങൾ ഇവരെ രക്ഷിക്കാനായി യാതോരു കാര്യവും ചെയ്യില്ലതന്നെ. കാരണം, അവർ അവരവരുടെ പ്രദേശങ്ങളിൽ ഹൈന്ദവ ഉന്നത കുടുംബക്കാരുമായി വളരെ രമ്യതയിൽ ജീവിക്കുന്നവരാണ്.
ഈ വിധം കീഴ്ജന മാപ്പിളമാരുടെ കഥകഴിക്കപ്പെടാനുള്ള കളം ഒരുക്കിക്കൊണ്ട് ഇങ്ഗ്ളിഷ് കമ്പനീ ഭരണം പിൻമാറിയാൽ സംഭവിക്കാവുന്ന സാമൂഹിക ദുരന്തത്തിനും ഇങ്ഗ്ളിഷ് കമ്പനി ചരിത്രത്തിൽ ഉത്തരവാദികളായി നിലനിൽക്കും.
Saiyid Fazl തങ്ങൾ ദക്ഷിണ മലബാറിൽ നിന്നും പുറത്ത് പോകുന്നതാണ് ഏറ്റവും നല്ല പോംവഴി. ഇതിന് ഇദ്ദേഹവും തയ്യാറാണ്. കാരണം, ഇദ്ദേഹത്തിന്‍റെ പേരും പറഞ്ഞ് അക്രമങ്ങൾ നടക്കുന്നതും ഇദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന കാര്യം ആണ്.
Conollyക്ക് ഏറ്റവും നല്ല പ്രശ്ന പരിഹാരമായി തോന്നിയതും ഇതുതന്നെ. കാരണം, Saiyid Fazl തങ്ങളെ പോലീസ് അറസ്റ്റ് ചെയ്താൽ പോലീസുകാർ ഇദ്ദേഹത്തെ വാക്കുകളിൽ അപമാനിക്കും എന്നതിൽ യാതോരു സംശയവും ഇല്ലതന്നെ. ഇന്നും ഇന്ത്യൻ പോലീസുകാർ ഇന്ത്യയിലെ പൌരന്മാരെ കൈയിൽ കിട്ടിയാൽ നീ, എടാ, എടീ, അവൻ, അവൾ, വെരും പേര് തുടങ്ങിയ രീതിയിൽ തന്നെയാണ് നിർവ്വചിക്കുകയും പെരുമാറുകയും ചെയ്യുക. പ്രത്യേകിച്ചും അവർ വൻ നീരസത്തോടുകൂടി വീക്ഷിക്കുന്ന വ്യക്തിയെ.
ഈ എഴുത്തിൽ നേരത്തെ പറഞ്ഞിരുന്ന കാര്യമാണ് എന്നു തോന്നുന്നു. ഇങ്ഗ്ളിഷ് ഭരണകാലത്തിലെ ഒരു IP officer (Indian Police officer - ഇന്നത്തെ IPSന്‍റെ മുൻഗാമി) രേഖപ്പെടുത്തിയത് വായിച്ചതാണ്:
പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന വ്യക്തിയെ യാതോരു കാരണവശാലും ഉപദ്രവിക്കരുത് എന്ന് എത്ര താക്കീത് നൽകിയാലും, ഇങ്ഗ്ളിഷ് ഓഫിസർമാരുടെ സാന്നിദ്ധ്യം ഇല്ലായെങ്കിൽ പോലീസുകാർ മുഖത്തിട്ടടിക്കുകയും ചിലപ്പോൾ നിലത്തിട്ട് ചവിട്ടുകയും ചെയ്യു.
വ്യക്തിയെ നീ എന്ന് സംബോധന ചെയ്താൽ, അടിയും ചവിട്ടും സ്വാഭാവികം തന്നെ.
ഭരണയന്ത്രത്തിലും പോലീസിലും 99.9999% പേരും പ്രാദേശിക വ്യക്തികൾ തന്നെ. അവരുടെ പെരുമാറ്റത്തെ മാറ്റിയെടുക്കണമെങ്കിൽ അതിഗംഭീരമായ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ചവരെ കണ്ടെത്തി അവരെ ഉദ്യോഗസ്ഥരും പോലീസുകാരും ആയി നിയമിക്കേണ്ടിവരും. അതോടൊപ്പം തന്നെ പൊതുജനത്തിനും ഇതേ നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം ലഭിച്ചരിക്കേണം.
അതൊക്കെ സ്വരൂപിച്ചെടുക്കുവാനുള്ള ഒരു സാവകാശം ഇങ്ഗ്ളിഷ് ഭരണത്തിന് ലഭിക്കാതെ പോയി എന്നുള്ളതാണ് വാസ്തവം.
QUOTE from Malabar Manual: https://www.victoriainstitutions.com/malabar/20
Mr. Strange was directed to report whether the Tangal should be brought to a formal trial, or treated as a State prisoner, or be induced to quit the district, quietly.
But meanwhile Mr. Conolly had been successful in his negotiations to induce Saiyid Fazl to depart peaceably. The Tangal avowed that he had done nothing “to deserve the displeasure of the Government ; that he repudiated the deeds of the fanatics ; and that it was his misfortune that a general blessing, intended to convey spiritual benefits to those alone who acted in accordance with the Muhammadan faith, should be misinterpreted by a few parties who acted in contradiction to its precepts.”
But he added “as his blessing was sometimes misunderstood and his presence in the country unfortunately had led to deeds of horror, he was willing, if the Government chose it, to end further embarrassment by leaving Malabar and taking up his permanent abode among his people in Arabia.
Mr. Conolly on his own responsibility then acted upon this proposal, a measure which the Government afterwards approved, and on the 19th March 1852 the Tangal, with his family, companions and servants (fiftyseven persons in all), set sail for Arabia. END OF QUOTE
Mr. Strangeയും Mr. Conollyയും തമ്മിൽ ഉള്ള ഒരു ഔദ്യോഗിക മത്സരം തന്നെ നടന്നുവെന്നു വേണം മനസ്സിലാക്കാൻ. ആദ്യ വ്യക്തിയുടെ നീക്കങ്ങൾ Saiyid Fazl തങ്ങളെ അറസ്റ്റു ചെയ്യാനാണ്. Mr. Conollyയുടെ നീക്കും ഇത് സംഭവിക്കാതിരിക്കാനാണ്.
Saiyid Fazl തങ്ങക്ക് സ്വകാര്യമായി സ്വന്തം അറബിനാടിലേക്ക്, കുടുംബ സമേതം പോകാനുള്ള സൌകര്യം Conolly ഏർപ്പാടു ചെയ്തു കൊടുത്തു. ഈ രഹസ്യവിവരം പോലും പുറത്തായി. ആളുകൾക്ക് കിട്ടിയ വിവരം Saiyid Fazl തങ്ങളെ ഭരണം ശിക്ഷിച്ച് നാടുകടത്തുകയാണ് എന്നാണ്.
രാത്രി സമയത്ത് കുടുംബ സമേതം Calicutൽ എത്തിച്ചേരാമെന്നാണ് Saiyid Fazl തങ്ങൾ അറിയിച്ചിരുന്നത്. അവിടെ നിന്നും കപ്പലിൽ കയറാമെന്നാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ ഇദ്ദേഹവും കുടുംബവും പരപ്പനങ്ങായിൽ എത്തിയപ്പോഴേക്കും 7000 മുതൽ 8000 വരെ അംഗസംഖ്യയുള്ള കീഴ്ജന മാപ്പിള ജനക്കൂട്ടം അവിടെ തടിച്ചുകൂടി. അവരെ സംമ്പന്ധിച്ചെടുത്തോളം അവരുടെ ആകെയുള്ള ഇന്നത കുടുംബ ബന്ധമാണ് നഷ്ടമാകുന്നത്.
ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാനായി Saiyid Fazl തങ്ങൾ എത്രപറഞ്ഞിട്ടും അവർ വിട്ടുപോകാൻ കൂട്ടാക്കിയില്ല. Saiyid Fazl തങ്ങൾ Calicutലേക്ക് വീണ്ടും മുന്നോട്ട് നീങ്ങിയാൽ, ജനക്കൂട്ടം കൂടിക്കൂടി വരും എന്നത് വാസ്തവം തന്നെ. അവർ വല്ല അക്രമമോ അതിക്രമമോ ചെയ്താൽ പ്രശ്നമാണ്.
അതിനാൽ തന്നെ താൻ പരമ്പനങ്ങാടിയിൽ നിന്നും തോണിയിൽ കയറി കപ്പലിലേക്ക് പോകുകയാണ് എന്ന സന്ദേശം Saiyid Fazl തങ്ങൾ Mr. Conollyക്ക് അയച്ചുകൊടുത്തു.
അതു പ്രകാരം Saiyid Fazl തങ്ങൾ തോണിയിൽ കയറി 12 മൈൽ യാത്ര ചെയ്ത് കപ്പലിൽ കയറി. കപ്പൽ ഉടൻ തന്നെ യാത്ര ആരംഭിച്ചു.
ഈ സംഭവത്തെ ഇന്ന് ഇന്ത്യൻ ഔപചാരിക ചരിത്രവും മറ്റ് ചരിത്രങ്ങളും രേഖപ്പെടുത്തുന്നത് ബൃട്ടിഷ് ഭരണം Saiyid Fazl തങ്ങളെ ശിക്ഷിച്ച് നാടുകടത്തിയെന്നാണ്. എന്നാൽ ഇദ്ദേഹത്തെ പ്രാദേശിക പോലീസുകരുടെ കൈകളിൽ നിന്നും രക്ഷപ്പെടുത്തിയ ഒരു സംഭവമായാണ് ഈ എഴുത്തുകാരന് ഈ സംഭവത്തെ മനസ്സിലാക്കാൻ പറ്റുന്നത്.
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു