ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
20. ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന്‍റെ മാനസിക നിലവാരത്തിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ
ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിള അക്രമങ്ങളെ നേരിടാനും നിയന്ത്രിക്കാനും ആയി ബൃട്ടിഷ് പൌരന്മാരായ പട്ടാളക്കാരുടെ ഒരു പട്ടാളത്തെയായിരിക്കാം ജില്ലാ കലക്ടറും ഇങ്ഗ്ളിഷുകാരനും ആയ Conollyക്ക് താൽപ്പര്യം ഉണ്ടായിരുന്നത്.
ഇതിന് പലകാരണങ്ങളും ഉണ്ടായിരുന്നിരിക്കാം.
ഒന്ന് പ്രാദേശിക സൈനികരും പോലീസുകാരും തടവുകാരോടും കീഴടങ്ങുന്നവരോടും കാണിക്കുന്ന മൃഗീയതയാവാം.
മറ്റൊന്ന് പ്രാദേശിക പട്ടാള ശിപായിമാർ കീഴ്ജന മാപ്പിളമാരുടെ ചെറുത്തുനിൽപ്പിൽ നിന്നും ഭയന്നോടുന്ന അനുഭവം ഉണ്ടായത് ആയിരിക്കാം.
എന്നാൽ വേറെയും കാരണങ്ങൾ കണ്ടേക്കാം.
അവയിൽ ഒന്ന് ഫ്യൂഡൽ ഭാഷയിൽ വ്യക്തികൾക്ക് 'ആളാവാൻ' അഥവാ ആളുകളുടെ മുന്നിൽവച്ച് ഒന്ന് വെട്ടിത്തിളങ്ങാനുള്ള ഒരു മാനസിക പ്രേരണ ഉണ്ടാവാം. ഇത് പലപ്പോഴും അതിരുവിട്ട പെരുമാറ്റമായി മാറാം.
ഇതേ കാര്യത്തിന്‍റെ മറ്റൊരു വശവും ഉണ്ട്. ഏതെങ്കിലും ഒരു വ്യക്തി കുറച്ച് വ്യത്യസ്തനായി പെരുമാറുന്നതായി കണ്ടാൽ മറ്റുള്ളവരിൽ 'അവൻ ആളാവാൻ നോക്കുകയാണ്' എന്ന ഒരു തോന്നൽ കയറിവരും. അങ്ങിനെയുള്ളവനെ അടിച്ചുതാഴ്ത്തിയിടാനുള്ള ഒരു മാനസിക പ്രേരണ അവരിൽ കയറിവരും.
മുകളിൽ സൂചിപ്പിച്ച നാല് പെരുമാറ്റ പ്രശ്നങ്ങളും ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന്‍റെ മാനസിക നിലവാരത്തിൽ നിന്നും വ്യത്യസ്തവും, ഇങ്ഗ്ളിഷ് പക്ഷത്തിന് ഉൾക്കൊള്ളാൻ ആവാത്തതും ആയിരുന്നിരിക്കാം.
എന്നാൽ ബൃട്ടിഷ് പൌരന്മാരുടെ ഒരു പട്ടാളത്തെ ദക്ഷിണ മലബാറിൽ സ്ഥാപിക്കാൻ ആവും എന്ന് തോന്നുന്നില്ല. ഇതിന് ഭാരിച്ച ചിലവുവരും.
എന്നാൽ Mr. Strange ശുപാർശചെയ്ത ഹൈന്ദവ പക്ഷക്കാരെമാത്രം വച്ചുകൊണ്ടുള്ള ഒരു സൈന്യത്തെ സ്ഥാപിക്കാൻ ഇങ്ഗ്ളിഷ് കമ്പനിയുടെ പൊതുവായുള്ള നയം അനുവദിക്കില്ല.
ദക്ഷിണ മലബാറിലെ ബ്രാഹ്മണ പക്ഷം ഇങ്ഗ്ളിഷ് കമ്പനി ഭരണത്തിന്മേൽ 1851ൽ വൻ സമ്മർദ്ദം തന്നെ ചലുത്തിയിരുന്നു. മാപ്പിള അക്രമങ്ങളിൽ പങ്കെടുക്കുന്നവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കണം എന്നും, കീഴ്ജന മാപ്പിളരിൽ നിന്നും എല്ലാവിധ ആയുധങ്ങളും കണ്ടുകെട്ടണം എന്നും, അവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ വിധം ചെയ്താൽ പ്രശ്ന പരിഹാത്തിന് പകരം പ്രശ്നം രൂക്ഷം ആവുകയാണ് ചെയ്യുക എന്നായിരുന്നു മെഡ്രാസ് സർക്കാരിന്‍റെ പക്ഷം.
എന്നാൽ തൊട്ടടുത്ത വർഷത്തിൽ വടക്കേ മലബാറിലെ കോട്ടയം താലൂക്കിൽ ഒരു മാപ്പിള ആക്രമം നടന്നു. ഇതോടുകൂടിയാണ് മനസ്സില്ലാമനസ്സോടുകൂടി Mr. Strangeനെ മാപ്പിള ലഹളകളെ ഒതുക്കാനായി ഇങ്ഗ്ലിഷ് ഭരണത്തിന് നിയോഗിക്കേണ്ടിവന്നത്.
QUOTE:In consequence, the Madras government reluctantly decided on the appointment of T. L. Strange’s Special Commission, END OF QUOTE
1851ൽ ബ്രാഹ്മണ പക്ഷം നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ട കാര്യങ്ങളോട് ഏതാണ്ട് പൂർണ്ണമായ യോജിപ്പിൽ ഇദ്ദേഹം എത്തുകയാണ് ചെയ്തത്.
ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം ഇങ്ഗ്ളണ്ടിൽ നിന്നും ബൃട്ടണിലെ മറ്റ് ഭാഗങ്ങളിൽ നിന്നും വരുന്ന അവിടുത്തെ പൌരന്മാർ മലബാറിൽ വരുന്ന അവസരത്തിൽ ഇവിടുള്ള സാമൂഹിക വാസ്തവങ്ങളുടെ സങ്കീർണ്ണാവസ്ഥ പൊട്ടെന്നൊന്നും അവർക്ക് മനസ്സിലാകില്ല.
നമ്പൂതിരിമാർക്കിടിയിലേയും അമ്പലവാസികളിലേയും, നായർമാരിലേയും തീയന്മാരിലേയും മാപ്പിളമാരിലേയും പല തരം വ്യത്യസ്ത ജനവംശങ്ങളെക്കുറിച്ച് പെട്ടെന്നൊന്നും മനസ്സിലാക്കിയെടുക്കാൻ ആവില്ലതന്നെ.
പോരാത്തതിന്, തിരുവിതാംകൂർ രാജ്യത്തിൽ നിന്നും കുടിയേറിവരുന്നവർ വേറേയും ഉണ്ട്. അവരും പലതരം അവകാശവാദങ്ങളും നടത്തും. ഇതിൽ എന്തെല്ലാമാണ് വാസ്തവം എന്നും ഏതെല്ലാം പൊള്ളത്തരമാണ് എന്നും പെട്ടെന്നൊന്നും മനസ്സിലാകില്ല.
ആരൊടെങ്കിലും ഒരു വിശദ്ധീകരണത്തിന് ചോദിച്ചാൽ, ആ ചോദിക്കപ്പെട്ട വ്യക്തി അയാളുടേയും അയാളുടെ ജനവംശത്തിന്റേയും താൽപ്പര്യങ്ങൾക്ക് അനുസൃതമായുള്ള വിവരങ്ങളും മറ്റുമാണ് നൽകുക.
ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ ഉന്നത നിലയിൽ ഉള്ള ബൃട്ടിഷ് പൌരന്മാരായ വ്യക്തികൾക്ക് വ്യത്യസ്തങ്ങളായതും പരസ്പരം നേരെ എതിർകൊണുകളിൽ ഉള്ളതുമായ ഉപദേശങ്ങളാണ് പലപ്പോഴും ലഭിച്ചുകൊണ്ടിരുന്നത്.
ആദ്യകാലങ്ങളിൽ കമ്പനീ ഭരണം, കീഴ്ജന മാപ്പിളമാരുടെ പൊതുവായുള്ള സാമൂഹിക താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ തന്നെ തയ്യാറായിരുന്നു. എന്നാൽ 1855ൽ സംഭവിച്ച അതി ക്രൂരമായ സംഭവത്തോടുകൂടി, കീഴ്ജന മാപ്പിളമാരെപ്പറ്റിയുള്ള ധാരണയിൽ കാര്യമായ മാറ്റം തന്നെ സംഭവിച്ചു. ആ സംഭവത്തിലേക്ക് പിന്നീട് പോകാം.
ജില്ലാ കലക്ടർ ആയിരുന്ന Conolly ശ്രമിച്ചുകൊണ്ടിരുന്നത് സാമൂഹത്തിൽ നിലനിൽക്കുന്ന പിശകുകളെ കണ്ടെത്തി അവയ്ക്ക് ഒരു പരിഹാരം കണ്ടെത്തുക എന്നതായിരുന്നു.
ബ്രാഹ്മണ പക്ഷത്തിന്. Saiyid Fazl തങ്ങൾ തനി തെമ്മാടിയും അധികപ്രസംഗിയും പോക്കിരിയും മറ്റും ആയിമാറിയത്, അദ്ദേഹം ഭാഷാ വാക്കുകളിലുടെ ഒരുകുത്തിത്തിരിപ്പുപോലുള്ള വിപ്ളവത്തിന് ആഹ്വാനം ചെയ്തതുകൊണ്ടാണ്. അല്ലാതെ ഇദ്ദേഹം ഒരു സായുധ കലാപത്തിന് നേതൃത്വം കൊടുത്തതുകൊണ്ടല്ല.
Henry Valentine Conollyക്ക് ഇതിന്‍റെ കാതൽ മനസ്സിലായില്ല എന്നണ് അനുമാനിക്കേണ്ടത്.
ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ആദ്യ കാല രേഖകളിൽ മലബാറിലെ പ്രാഥമിക ഭൂജന്മികളായി കാണപ്പെടുന്നത് 'നമ്പൂരി ബ്രാഹ്മണരും നായർമാരും' അയിരുന്നു പോലും. പതിറ്റാണ്ടുകൾക്ക് ശേഷം, 1915ൽ നോക്കിയപ്പോൾ, ആയിരക്കണക്കിന് ഏക്കർ ഭൂമി കൈശമുള്ള 86 വൻ ഭൂജന്മികളിൽ 82ണ്ടും ബ്രാഹ്മണ പക്ഷക്കാരായിരുന്നു. ബാക്കിയുള്ള നാലിൽ രണ്ടു പേർ മാപ്പിളമാരും, ഒരാൾ തീയരും, മറ്റൊരാൾ ഗൌഡരും ആയിരുന്നു.
1881 - 82ൽ ഇതുപോലൊരു കണക്കെടുപ്പ് നടത്തിയപ്പോൾ കണ്ടത്, ഒരു അംശത്തിൽ നൂറ് കണ്ടം ഭൂമിയുള്ള 829 വലിയ ജന്മികളിൽ 370 നമ്പൂതിരിമാർ, 339 നായർമാർ, 61 രാജാകുടുംബക്കാർ, 9 പുറം നാട് ബ്രാഹ്മണർ, 8 തീയർ, 4 മറ്റ് ജാതിക്കാർ, 1 യൂറോപ്യൻ, എന്നിവരും, 37 മാപ്പിളമാരും ആയിരുന്നു മലബാറിൽ ഉണ്ടായിരുന്നത്.
വളളുവനാടിലേയും ഏറനാടിലേയും കാര്യം കുറച്ചുകൂടി ഗൌരവമുള്ളതായിരുന്നതായി Conollyക്ക് തോന്നിയിരിക്കാം. അവിടുള്ള 292 വലിയ ജന്മിമാരിൽ തീയർ ജന്മിമാർ ആരും തന്നെയില്ല. അതേ സമയം മാപ്പിള ജന്മിമാർ വെറും രണ്ടു പേർ മാത്രം.
ഭൂജന്മികളുടെ എണ്ണത്തിൽ എന്തെങ്കിലും തിരുത്തൽ വരുത്തിയാൽ മാപ്പിള കലാപം താനേ ഇല്ലാതാവുമോ എന്ന് Conolly ആലോചിച്ചിരിക്കാം.
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു