ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നുപോയതിനെക്കുറിച്ച്
1970കളിൽ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ, പാക്കിസ്ഥാന്‍റെ സംരക്ഷണത്തിനായി അമേരിക്ക സ്വന്തം ചിലവിൽ നാവിക പടയേയും മറ്റും വിന്യസിക്കും എന്ന സ്ഥിതിവിശേഷത്തിൽ നിന്നും ഇന്ന് ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ അമേരിക്കയിൽ പലരും ആനന്ദിക്കും എന്ന നിലവാരത്തിലേക്ക് കാര്യങ്ങൾ മാറിയത് മനസ്സിലാക്കുക. ഈ വിധമായുള്ള ഒരു മാനസിക പരിവർത്തനം സംഭവിപ്പിക്കാൻ പലവിധ വിദഗ്ദ പദ്ധതിയിടലും പിന്നണിയിൽ നടന്നിട്ടുണ്ടാവാം.
എന്നാൽ 1970കളിലും അതിന് ശേഷവും, ഈ വിധമായുള്ള ഒരു വിവരം കേരളത്തിലെ മുഹമ്മദീയരിൽ പലർക്കും അറിവില്ലായിരുന്നു എന്നാണ് തോന്നുന്നത്. അവരിൽ പലർക്കും വെള്ളക്കാർ എന്ന് അവർ മനസ്സിലാക്കുന്ന മനുഷ്യവർഗ്ഗത്തിനോട് ഏതോവിധത്തിലുള്ള വിരോധമാണ് മനസ്സിൽ ആരോ ചേർത്തുവച്ചിട്ടുണ്ടായിരുന്നത്. ആ വിരോധം അവർ അമേരിക്കയുടെ മേൽ വച്ചിരുന്നു എന്നു തോന്നുന്നു.
വെള്ളക്കാർക്ക് ഇസ്ലാമിനോട് വിരോധമാണ് എന്ന ഒരു ധാരണ തന്നെ ആരോ വളർത്തിവിട്ടിട്ടുണ്ടാവാം.
വെള്ളക്കാർ എന്നത് പല വ്യത്യസ്ത ജനവംശങ്ങൾ ആണ് എന്ന കാര്യം അവർ മനസ്സിലാക്കാൻ ശ്രമിച്ചിരിക്കില്ല.
ഇസ്ലാമിക ജനങ്ങളിലെ പല ഉന്നതരും ഈ പദ്ധിയിടലിൽ അവരറിയാതെ തന്നെ അണിചേർന്നിട്ടുമുണ്ടാവാം.
ഈ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.
ദക്ഷിണ മലബാറിൽ 1850കളിൽ ഏതാണ്ട് ഇതിന് സമാനമായ ഒരു ചിന്താഗതി, അവിടുള്ള കീഴ്ജന മാപ്പിളമാരിൽ നിറച്ചുചേർക്കാൻ അവിടുള്ള ബ്രാഹ്മണ പക്ഷം കരുതിക്കൂട്ടി കരുക്കൾ നീക്കിയിരിക്കാം. കീഴ്ജന മാപ്പിളമാരിലെ ഉലേമമരും മറ്റും ഈ പദ്ധതിയിടലിൽ അവരറിയാതെ തന്നെ പങ്കെടുക്കുകയും ചെയ്തിരിക്കാം.
അവർ പലപ്പോഴും ചന്തകളിലും മറ്റ് ആളുകൾ കൂട്ടം ചേരുന്ന ഇടങ്ങളിലും വച്ച് നടത്തുന്ന പ്രസംഗങ്ങളിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി ആവേശകരമായ പ്രസംഗങ്ങൾ നടത്തി, കീഴ്ജന മാപ്പിളമാരിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു വൈരാഗ്യഭാവം കുത്തിച്ചേർക്കാൻ പറ്റുന്നത്, യഥാർത്ഥത്തിൽ ബ്രാഹ്മണ പക്ഷത്തിന്‍റെ വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അവരറിയതെ തന്നെ അവരക്കൊണ്ട് പ്രവർത്തിപ്പിക്കലാണ്.
അതേ സമയം ബൃട്ടണിൽ നിന്നും വരുന്ന ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരുമായ ചെറുപ്പക്കാരായ ഉദ്യോഗസ്ഥർക്ക് മലബാറിലെ മാപ്പിളമാരെക്കുറിച്ച് പലവിധ വിവരങ്ങളായിരിക്കാം ലഭിക്കുന്നത്. കുരുടന്മാർ ആനയെ തൊട്ട് മനസ്സിലാക്കിയത് മാതിരിയാണ്. ആനയുടെ വാല്, കാല്, തുമ്പിക്കൈ, കൊമ്പ്, വയറ്, ചെവി, ആനപ്പുറം എന്നിങ്ങിനെ വ്യത്യസ്തങ്ങളായ ഇടങ്ങളിൽ തൊട്ടുനോക്കി, ആനുയുടെ രൂപവും മറ്റും പലരീതിയിൽ മനസ്സിലാക്കുന്നതു പോലെ.
മലബാറിൽ വ്യത്യസ്തരായ മുഹമ്മദീയർ അന്ന് ഉണ്ട്. ബൃട്ടണിൽ നിന്നും വരുന്ന ഉദ്യോഗസ്ഥർ ഏത് ഇടത്തിലെ മാപ്പിളമാരെയാണ് കണ്ടറിയുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അവർക്ക് മാപ്പിളയെന്നത് ഏതു വിധത്തിലുള്ള ആളുകൾ ആണ് എന്ന ധാരണ.
QUOTE: In 1822 Madras Governor General Sir Thomas Munro ascribed Mappilas as the "worst race in Malabar" and the "Most hostile" to the British administration'. END OF QUOTE
ആശയം: Madras Governor General ആയിരുന്ന Sir Thomas Munro മലബാറിലെ ഏറ്റവും ഹീനമായതും ബൃട്ടിഷ് ഭരണത്തിന് ഏറ്റവും എതിരായുള്ളവരുമായ വർഗ്ഗമാണ് മാപ്പിളമാർ എന്ന് 1822ൽ ആരോപിച്ചിരുന്നു. END
ഇതിൽ കാര്യമായ കൃത്യതയില്ലായെങ്കിലും, Cannanore പട്ടണത്തിന്‍റെ ഉള്ളിലുള്ള ഒരു ചെറിയ ഇടം ഭരിച്ചിരുന്ന അറക്കൽ ബീവിയുടെ കുടുംബം പലപ്പോഴും അപ്പുറവും ഇപ്പുറവുമായി മാറിമാറിക്കളിച്ച് കലക്ക് വെള്ളത്തിൽ മീൻപിടിക്കുന്ന ഒരു സ്വഭാവം കാണിച്ചിരുന്നു എന്നു തോന്നുന്നുണ്ട്. ബീവിയെ മലബാറിലെ എല്ലാവിധ മാപ്പിളമാരുടേയും ഒരു അധിപയായി നിലനിർത്താനും ഒരു ശ്രമം ആ കുടുംബം നടത്തിയിരുന്നു എന്നു തോന്നുന്നു.
ഈ വിധമായുള്ള ഏകപക്ഷീയമായ ശ്രമങ്ങൾ മറ്റ് ഉന്നത കുടുംബക്കാരായ മുഹമ്മദീയർ അംഗീകരിച്ചിരിക്കണം എന്നില്ല.
English East India Company ഭരണം മനസ്സില്ലാ മനസ്സോടുകൂടി Mr. Strange എന്ന ന്യായാധിപനെ ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിള വർഗ്ഗീയ ഭാവത്തെ നിയന്ത്രിക്കാൻ നിയോഗിക്കാൻ നിർബന്ധിതമായത് ഉത്തര മലബാറിൽ 1852 ജനുവരി നാലാം തീയതി കല്ലാട്ടിൽ കേശവൻ തങ്ങൾ എന്ന ബ്രാഹ്മണ ഭൂജന്മിയുടെ വീട്ടിന് നേരെ നടന്ന കീഴ്ഡന മാപ്പിള ആക്രമം ആണ്.
ഈ സംഭവത്തെക്കുറിച്ച് Malabar Manualൽ നിഷ്പക്ഷമായ രീതിയിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. പോരാത്തതിന്, ഈ കാലഘട്ടത്തിലെ മാപ്പിള ആക്രമങ്ങളെക്കുറിച്ച് പ്രതിപാധിക്കുന്ന മറ്റ് ചില ഗ്രന്ഥങ്ങളിലും ഈ സംഭവം വിവരിച്ചു കാണുന്നുണ്ട്.
മാപ്പിള പക്ഷത്തിനോട് ചായ്വുള്ള ഒരു എഴുത്തിൽ ആക്രമിക്കപ്പെട്ട ബ്രാഹ്മണ ഭൂജന്മിയുടെ പേരിലെ 'തങ്ങൾ' എന്ന വാക്ക് കാണുന്നില്ലാ എന്നത് ജിജ്ഞാന ഉണർത്തുന്നുണ്ട്. ഈ തങ്ങൾ വാക്കിന്‍റെ കാര്യത്തിലേക്ക് ഇപ്പോൾ പോകാൻ നിർവ്വാഹമില്ല.
മലബാർ മാന്വലിലെ വിവരം ഈ വിധമാണ് :
കോട്ടയം താലൂക്കിലെ മട്ടണ്ണൂരിലെ ഭൂജന്മിയായ കല്ലാട്ടിൽ കേശവൻ തങ്ങളെ ചോറിയോട്ട് മായനും മറ്റ് എട്ടു പേരുംകൂടി കൊല്ലാൻ പദ്ധതിയിട്ടിരിക്കുന്നു എന്ന വിവരം 1851 നവംബർ 9ന് പ്രാദേശിക ഭരണത്തിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. എന്നാൽ ഇതിന് യാതോരു വ്യക്തമായ തെളിവും ഇല്ലാ എന്ന് കണ്ട് താസിൽദാർ ഈ വിവരത്തിന് തക്കതായ പ്രാധാന്യം നൽകിയില്ല. ഭരണത്തിന്‍റെ മുകളിലേക്ക് ഈ വിവരം അറിയിച്ചില്ല.
1852 ജനുവരി നാലിന് രാത്രി, മുകളിൽ സൂചിപ്പിച്ച 9 പേരും വേറെ ആറു പേരും, പോരാത്തതിന്, വെറെ ഒരു ആൾക്കൂട്ടവും കൂടി കേശവൻ തങ്ങളുടെ വീട്ടിലേക്ക് കയറിവന്നു. വീട്ടിലെ അന്തേവാസികളായ 18 പേരേയു മൃഗീയമായി വെറിക്കൊലപ്പെടുത്തി. ആ കുടുംബം തന്നെ അതോടെ ഇല്ലാതായി. വെറെ രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. അടുത്ത ദിവസം രാവിലെ ആ വീട് കത്തിച്ചു കളഞ്ഞു.
അതിന് ശേഷം ആ പതിനഞ്ചു പേരും കൂടി, മറ്റ് നാല് വീടുകൾ കൂടി കത്തിച്ചു. നാലുപേരെ കൊന്നു. ഒരു ബ്രാഹ്മണപക്ഷ ക്ഷേത്രം മലിനപ്പെടുത്തുകയും കേടുവരുത്തുകയും ചെയ്തു. അതിന് ശേഷം ഒരു പ്രാദേശിക രാജ കൊട്ടാരത്തിൽ കയറിക്കൂടി. പിന്നീട് രണ്ട് ബ്രാഹ്മണപക്ഷ ക്ഷേത്രങ്ങൾ കൂടി മലിനപ്പെടുത്തുകയും കേടുവരുത്തുകയും ചെയ്തു.
പിന്നീടുള്ള ദിവസങ്ങളിൽ ചിറക്കൽ താലൂക്കിലെ കല്ലിയാട് നമ്പിയാർ എന്നു പേരുള്ള ധനികനും വൻ സാമൂഹിക സ്വാധീനമുള്ള ഭൂജന്മിയുടെ വീട് ആക്രമിച്ചു.
ഈ സംഭവവികാസത്തിന്‍റെ വാർത്ത ലഭിച്ച ഉടനെ Cannanoreൽ നിന്നും Major Hodgsonന്‍റെ നേതൃത്വത്തിൽ പ്രാദേശിക ശിപായിമാരുള്ള രണ്ട് പട്ടാള വിഭാഗങ്ങളും ഒരു യൂറോപ്യൻ പട്ടാളക്കാർ ഉള്ള സൈന്യവും ആക്രമം നടന്ന ഇടത്തിലേക്ക് നീങ്ങി. എന്നാൽ അവർ സംഭവ സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ നമ്പിയാരുടെ ആളുകൾ അക്രമികളായ 15 പേരെയും വധിച്ചുകഴിഞ്ഞിരുന്നു. END
കൊല്ലപ്പെട്ട കേശവൻ തങ്ങളും ആക്രമിക്കപ്പെട്ട കല്ലിയാട് നമ്പിയാരും പ്രാദേശിക ഉന്നതർ തന്നെ. അവർ അവരുടെ കീഴിലുള്ളവരെ അമർത്തിത്തന്നെയായിരിക്കാം നിലനിർത്തിയത്. ഈ മാനസിക ഭാവത്തിനോട് അവിടുള്ള കീഴ്ജന മാപ്പിള വ്യക്തികൾക്ക് യോജിക്കാനാവില്ലായിരിക്കാം. എന്നാൽ മറ്റുള്ള കീഴ്ജനം വൻ യജമാന ഭക്തിയോടുകൂടിത്തന്നെ അവ സഹിച്ചു ജീവിക്കുന്നു!
ഭൂസ്വത്ത് നിയമത്തിനെ ദുരുപയോഗം ചെയ്ത് ഭൂജന്മികൾ അവരുടെ കീഴിൽ പെട്ടവരെ തമർത്തുന്നുണ്ടാവാം. എന്നാൽ അതിനോട് അക്രമത്തോടുകൂടി പ്രതികരിച്ചത് കീഴ്ജന മാപ്പിളമാർ മാത്രമാണ് എന്ന് മനസ്സിലാക്കേണ്ടതാണ്. അവർക്കും മറ്റ് കീഴ്ജനത്തിനെപ്പോലെ ഈ വിധമായുള്ള അടിച്ചമർത്തൽ സഹിച്ചുകൂടാൻ പറ്റാത്തത് എന്താണ് എന്ന കാര്യം ചിന്തിക്കാവുന്നതാണ്.
മാത്രവുമല്ല, ഈ കീഴ്ജന മാപ്പിളമാരെ പിന്നണിയിൽനിന്നും നിയന്ത്രിച്ചതും പ്രോത്സാഹിപ്പിച്ചതും, അവിടുള്ള മാപ്പിള ധനിക കുടുംബക്കാരാണ് എന്നും കാണുന്നുണ്ട്.
QUOTE from another book: the Kottala Mappila family and other wealthy Mappilas were trying to increase their land possessions in the village. END OF QUOTE
ഈ അക്രമ സംഭവത്തോടുകൂടി കീഴ്ജന മാപ്പിള ആക്രമം വടക്കേ മലബാറിലേക്ക് പടർന്നു എന്ന ഒരു ധാരണ തന്നെ വടക്കേ മലബാറിൽ പടർന്നിരിക്കാം.
QUOTE: Ominous rumours of an intended Mappilla outbreak in the Kottayam taluk in April 1852 drove many of the Hindu inhabitants into the jungles. END OF QUOTE
ആശയം: ഏതു സമയവും ഒരു മാപ്പിള ആക്രമം കോട്ടയം താലൂക്കിൽ സംഭവിക്കാം എന്ന രീതിയിൽ ഉള്ള മനസ്സിൽ വൻ ഭയം വളർത്തുന്ന തരത്തിലുള്ള കഥകൾ നാട്ടിൽ പർന്നു തുടങ്ങി. പല ബ്രാഹ്മണപക്ഷ ജനങ്ങളും ഭയന്ന് വിറച്ച് കാടുകളിലേക്ക് നീങ്ങി. END
ഇതോടുകൂടിയാണ് കീഴ്ജന മാപ്പിള ആക്രമങ്ങളെ ശക്തമായി നിയന്ത്രിക്കണം എന്ന ശക്തമായ സമ്മർദ്ദം ഇങ്ഗ്ളിഷ് കമ്പനി നേരിടേണ്ടതായി വന്നത്. എന്നാൽ ഇവിടെ വ്യക്തമായി കീഴ്ജന മാപ്പിള എന്ന് പറഞ്ഞതിന് കാരണം ഉണ്ട്.
അന്നു നടന്ന ആക്രമങ്ങൾക്ക് പിന്നിൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രകോപനം ഒരു വ്യക്തമായ സാന്നിദ്ധ്യായി നിലനിൽക്കുന്നുണ്ട്. ഇത് ഇന്ത്യൻ ഔപചാരിക ചരിത്രകാരന്മാരും മറ്റ് സാമൂഹിക പരിഷ്ക്കർത്താക്കളും മറ്റും കണ്ടില്ലാ എന്നു നടിക്കുന്നുവെന്ന് മാത്രം. അവർ സമൂഹത്തിലുള്ള ഭൂസ്വത്തുമായി കെട്ടിമറിഞ്ഞുകിടക്കുന്ന വാസ്തവങ്ങളിലാണ് പ്രശ്നത്തിന്‍റെ കാതൽ കണ്ടെത്താൻ ശ്രമിക്കുന്നത്.
എന്നാൽ നോക്കൂ:
QUOTE: For a brief period in 1852 the issue in fact seems to have reached something of a climax with Syed Fazl, the Mambram Tangal, using his influence to uphold the Moplah’s insistence that all his caste-fellows should receive less contemptuous treatment than the Nair was accustomed to mete out to low castes. The campaign seems to have centred on the demand that the high-caste hindu should not fail to make use of the respectful form of the second person when addressing Moplahs. END OF QUOTE
ആശയം: 1852ൽ കുറച്ചു കാലത്തേക്ക് ഈ പ്രശ്നം ഒരു ഗുരുതരാവസ്ഥയിലേക്ക് ഉയർന്നു. കീഴ്ജന മാപ്പിളമാരെ നായർമാർ സംബോധന ചെയ്യുമ്പോൾ നിന്ദ്യമായ വാക്കുകൾ ഉപയോഗിക്കരുത് എന്ന് മമ്പ്രം തങ്ങളായ Syed Fazl നിർബന്ധിച്ചതാണ് ഈ പ്രശ്നം. ബ്രാഹ്മണപക്ഷ ഉന്നത ജാതിക്കാർ നീ (ഇജ്ജ് / ഇഞ്ഞി) എന്ന വാക്ക് മാപ്പിളമാരെ സംബോധന ചെയ്യുമ്പോൾ ഉപയോഗിക്കരുത് എന്ന്. END
വർഷം ശ്രദ്ധിക്കുക. 1852!
വാസ്തവം പറയുകയാണ് എങ്കിൽ ഫ്യൂഡൽ ഭാഷയുടെ സാത്താനികതയെ ഇത്ര വ്യക്തമായി കണ്ടെത്തി ഒരു സാമൂഹിക തിരുത്തൽ വരുത്താൻ ദക്ഷിണേഷ്യയിൽ ഇതിന് മുൻപ് ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇല്ലാ എന്നാണ് തോന്നുന്നത്.
എന്നാൽ Syed Fazl തങ്ങളുടെ ശ്രമം സമൂഹത്തെ കുത്തി മറിച്ചിടുകമാത്രമാണ് ചെയ്യുക. കാരണം എല്ലാരും ഒരേ സാത്താനിക ഭാഷ സംസാരിക്കുന്നവർ തന്നെയാണ്. കീഴ്ജന മാപ്പിളമാരും ഭാഷാപരമായുള്ള ഇതേ പൈശാചികതതന്നെയാണ് അവരുടെ ആശയവിനിമയത്തിലും നിലനിർത്തുക.
മാത്രവുമല്ല, നായർമാർക്കും അവരുടെ മുകളിലുള്ളവർക്കും ഒരു ഒറ്റ വാക്കിൽ തിരുത്താൻ പറ്റുന്നതല്ല ഫ്യൂഡൽ ഭാഷയിലെ പൈശാചികത. കാരണം, ഈ വാക്ക്-കോഡിന്‍റെ നിഴൽ ഭാഷയിലെ മറ്റ് മിക്ക വാക്കുകളിലും നിറഞ്ഞു നിൽക്കും. അവിടെയെല്ലാം പോയി തിരുത്തൽ വരുത്താൻ നോക്കിയാൽ നായർ മേലാളൻ കോമാളി ആയിപ്പോകും. വേറെ യാതോരു സാമൂഹിക പുരോഗതിയും സംഭവിക്കില്ലതന്നെ.
കീഴ്ജന മാപ്പിള ഭാവത്തെ ആനുകാലിക സാമൂഹിക അവസ്ഥയിലേക്ക് കടത്തികൊണ്ടുവന്നൊന്ന് നോക്കാം.
ഇന്ന് കേരളത്തിലെ കീഴ്ജനം എന്ന് മനസ്സിലാക്കപ്പെടുന്ന സാധാരണ വ്യക്തികൾ കൂട്ടം ചേരുന്നു. സംഘടിക്കുന്നു. അവർ പോലീസ് ശിപായിമാർക്ക് താക്കീത് നൽകുന്നു, ഞങ്ങളെ നീ എന്ന് സംബോധന ചെയ്യാൻ പാടില്ല. അവൻ, അവൾ എന്ന് പരാമർശിക്കാൻ പാടില്ല. എടാ, എടീ വാക്കുകൾ ഞങ്ങളോട് ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ.
പോലീസുകാർ ഇത് വകവച്ചുകൊടുക്കില്ല. കൈയിൽക്കിട്ടിയ ആളുകളെ അവർ വാക്കുകളിൽ ഒരു പെരുമാറിവിടും. അതിനോട് ശക്തമായി പ്രതികരിച്ചാൽ അവർ കൈയ്യും കാലും കൊണ്ടൊന്ന് പെരുമാറിവിടും.
എന്നാൽ ഇവിടെ പറയാൻ വിട്ടുപോയ കാര്യം ഒന്നുണ്ട്.
സാധാരണക്കാരന് ഈ വിധമായുള്ള ഒരു ആവശ്യത്തിനായി സംഘടിക്കാൻ ആവില്ല. കാരണം അവരും ഇതേ ഭാഷയാണ് സംസാരിക്കുന്നത്. അവർ വ്യക്തമായി അടിയാളത്തം നൽകുന്ന ഒരു നേതാവില്ലായെങ്കിൽ അവർക്ക് സംഘടിച്ച് നിലനിൽക്കാൻ ആവില്ല.
അടിയാളം സ്വന്തം നേതാവിനോട് കാണിക്കുന്ന അവർക്ക് പോലീസ് ശിപായിമാരോടും അടിയാളത്തം കാണിക്കുന്നതാവും അഭികാമ്യം. കാരണം, അവർക്ക് മത്സരബുദ്ധി തോന്നുന്നത്, അവരിൽ പെട്ടവരോട് തന്നെയാണ്. പോലീസുകാരോട് അല്ല. സംഘടന പൊളിയും.
എന്നാൽ ഈ സംഘടിക്കുന്ന ആളുകൾ തമ്മിൽ ഇങ്ഗ്ളിഷിൽ സംസാരിക്കുന്നവർ ആണ് എങ്കിൽ കാര്യങ്ങൾ വേറൊരു 'level' ആയിരിക്കും. എല്ലാരും അടിയാളത്തം നൽകേണ്ടുന്ന ഒരു നേതാവിന്‍റെ ആവശ്യകത ഇല്ലതന്നെ. എന്നാൽ സംഘടന പൊളിയില്ല.
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു