ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക് കൊണ്ടെത്തിച്ച സാമൂഹിക പരിഷ്ക്കരണം
എഴുത്ത് മുന്നോട്ട് പോകുന്നതിന് മുൻപായി 1851ൽ നടന്ന ഒരു കീഴ്ജന മാപ്പിള ആക്രമത്തെ ഒന്ന് വിശദ്ധമായി വിവരിക്കാം.
ഈ വിശദ്ധീകരണം വായിക്കുന്നതിന് മുൻപായി ഒന്ന് രണ്ട് കാര്യങ്ങൾ വായനക്കാരൻ മനസ്സിൽ വെക്കേണ്ടതാണ്.
ഒന്ന് ഇത് ഒരു ഇസ്ലാമിക ആക്രമണമായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ആ പ്രദേശത്തിലുള്ള കീഴ്ജനങ്ങളിൽ സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് സൌകര്യം നൽകാനാവാത്ത മാനസിക ഉന്നമനം വന്നത് സമൂഹത്തെ കൊണ്ടെത്തിച്ചത് ഒരു പൊട്ടിത്തെറിയിലാണ് എന്നതാണ് വാസ്തവം. അല്ലാതെ ഇസ്ലാമിന്‍റെ വേദപുസ്തകം പ്രകോപിപ്പിച്ചു വിട്ട ഒരു കാര്യം അല്ലതന്നെ ഇത്.
ലോകത്ത് എവിടേയും ഫ്യൂഡൽ ഭാഷ നിലനിൽക്കുന്ന പ്രദേശങ്ങളിൽ അവിടുള്ള കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് കയറിയാൽ ഈ വിധമായുള്ള പ്രശ്നങ്ങൾ സ്വഭാവികമാകാം.
എന്നാൽ ഈ വിധം പ്രകോപിതരായി പ്രവർത്തിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്ലാം വ്യക്തികൾ ആണ് എന്ന് പറയാൻ ആവില്ല. സാമൂഹികമായി കെട്ടിക്കിടന്നിരുന്നവരെ ഇസ്ലാം കെട്ടഴിച്ചുവിട്ടുവെന്നേയുള്ളു. 1800കളിലെ മാപ്പിള ആക്രമണങ്ങൾ നടത്തിയ വ്യക്തികളുടെ പേരുകൾ തന്നെ യഥാർത്ഥത്തിൽ പലപ്പോഴും ഇസ്ലാമിക നാമങ്ങൾ അല്ല, മറിച്ച് കീഴ്ജന പേരുകൾ തന്നെയാണ്.
ഫ്യൂഡൽ ഭാഷകൾക്ക് ഒരു ചുഴിക്കുറ്റിപോലെ (pivotപോലെ) നിന്നുകൊണ്ട് രണ്ട് വ്യത്യസ്ത വ്യക്തികളേയും ജനക്കൂട്ടങ്ങളേയും ഒരു തുലാപ്പലകയുടെ (seasawസിന്‍റെ) രണ്ടറ്റത്തായി നിർത്തിക്കൊണ്ട് മാറിമാറി പൊക്കാനും താഴ്ത്താനും ആവും എന്ന കാര്യം നേരത്തെ പറഞ്ഞകാര്യം തന്നെയാണ്.
ബ്രാഹ്മണ പക്ഷം ഇങ്ഗ്ളിഷ് ഭരണത്തേയും കീഴ്ജന മാപ്പിളമാരേയും ഈ വിധം മുകളിലോട്ടു താഴോട്ടും ഇട്ട് ആട്ടി എന്നുവേണം കരുതുവാൻ.
അതുമല്ലായെങ്കിൽ രണ്ടറ്റത്തും തീകൊളുത്തി നടുവിൽ പിടിച്ചുകൊണ്ടുല്ലസിച്ചുവെന്നും ചിത്രീകരിക്കാവുന്നതാണ്. എന്നാൽ കളിക്കുന്നത് തീക്കളിതന്നെ. പൊള്ളലേൽക്കും, തീർച്ച.
ഭാഷയാണ് പ്രശ്നക്കാരൻ. വ്യക്തികൾ അല്ല.
1851 ഏപ്രിൽ 15ന് ആരംഭിച്ച സംഭവപരമ്പരയാണ് പറയാൻ പോകുന്നത്. അതായത് Saiyid Fazl തങ്ങൾ ദക്ഷിണ മലബാർ വിട്ട് അറേബ്യയിലേക്ക് പോകുന്നതിന് മുന്നിലെ വർഷം.
ഇല്ലിക്കോട്ട് കുഞ്ഞുണ്ണിയും മറ്റ് അഞ്ചുപേരും ഒത്തുകൂടി കോട്ടുപറമ്പത്ത് കോമു മേനോനേയും മറ്റൊരാളേയും കൊല്ലാൻ പദ്ധതിയിട്ടിട്ടുണ്ട് എന്ന് പ്രാദേശിക ഭരണത്തിന് അറിവ് ലഭിച്ചു. ഇവരെ പിടിച്ചു. ചോദ്യം ചെയ്തിരിക്കാം. എന്നാൽ ഇവർ ഈവിധമായുള്ള ഒരു കാര്യം ചെയ്തതായി യാതോരു തെളിവും ലഭിച്ചില്ല. ഇവരെ വെരുതെ വിട്ടു.
തെളിവില്ലായെങ്കിൽ കോടതിക്ക് ശിക്ഷിക്കാൻ ആവില്ല. ഈ രീതിയിലുള്ള ഒരു നിയമ സംവിധാനം ആദ്യമായിട്ടായിരിക്കാം അറിയപ്പെടുന്ന ചരിത്രത്തിൽ ദക്ഷിണ മലബാറിൽ ഉണ്ടായിരുന്നിട്ടുണ്ടാവുക.
ഇവരെ വെറുതെ വിട്ടതിലെ വിഡ്ഡിത്തത്തിന്‍റെ പൂർണ്ണമായ ഉത്തരവാദിത്തം ബ്രാഹ്മണ പക്ഷം പിന്നീട് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ പിടിപ്പുകേടായി ചിത്രീകരിച്ചിരിക്കാം.
ഇന്നും ഇന്ത്യൻ പോലീസുകാർക്ക് അറിയാം, സംശയം തോന്നുന്ന വ്യക്തിയെ ഒന്ന് ശരിക്കും പെരുമാറി ശരീരവും മനസ്സും പൊട്ടിച്ചെടുത്തുതന്നെവേണം ഈ നാട്ടിൽ നിയമം നടപ്പിലാക്കാൻ എന്നത്.
അതേ വർഷം ഓഗസ്റ്റ് 22ന് ആറു കീഴ്ജന മാപ്പിളമാർ ചേർന്ന് മുകളിൽ പരാമർശിക്കപ്പെട്ട കോട്ടുപറമ്പത്ത് കോമു മേനോനേയും അയാളുടെ ജോലിക്കാരനേയും, മഞ്ചേരി - അങ്ങാടിപ്പുറം റോഡിൽ വച്ച് വെട്ടിക്കൊന്നു. വള്ളുവനാട് രാജാവിന്‍റെ മൻകട കോവിലകത്ത് നിന്നും വീട്ടിലേക്ക് തിരിച്ചുവരുന്ന അവസരത്തിൽ ആണ് ഈ കൊലപാതകം നടന്നത്.
ഇങ്ഗ്ളിഷ് ഭരണം നടപ്പിൽവന്ന് ഏതാണ്ട് 50 വർഷക്കാലം കാര്യമായ യുദ്ധങ്ങൾ യാതൊന്നും ഇല്ലാതിരുന്ന ഒരു നാട്ടിൽ ഈ വിധമായുള്ള സംഭവങ്ങൾ വൻ ഞെട്ടൽ തന്നെ സംഭവിപ്പിക്കും.
ഒരു പുതിയ മൂന്നുപേർ കൂടി കൊലപാതികകളോട് ചേർന്നു. അവർ കോമു മേനോന്‍റെ വീട്ടിലേക്ക് നീങ്ങി.
അവിടെ ചെന്നപ്പോൾ കോമുമേനോന്‍റെ സഹോദരൻ തോക്കും ആയുധ കത്തിയുമായി അവരെ എതിരേക്കാൽ തയ്യാറായി നിൽക്കുന്നത് അവർ കണ്ടു. അങ്ങോട്ടേക്ക് പോകാതെ അവർ കോമു മേനോന്‍റെ സഹോദരൻ ഇട്ടുണ്ണി രാമ മേനോന്‍റെ വീട്ടിലേക്ക് നീങ്ങി. ആ അവസരത്തിൽ രാമ മേനോൻ കുളത്തിൽ കുളിക്കുകയായിരുന്നു.
എന്നാൽ ഉമ്മറത്ത് കടക്കോട്ടിൽ നമ്പൂതിരി ഇരിക്കുന്നത് അവർ കണ്ടു. നമ്പൂതിരിയെ അവർ കൊന്നു.
ഈ കഥ പറയുന്നതിന് ഇടയിൽ മറ്റൊരു കാര്യം ശ്രദ്ധയിൽ വരുന്നുണ്ട്. ഐപിഎസ്സുകാരൻ പോലീസ് ശിപായിയുടെ വീട്ടിൽ ഇരിക്കുന്നത് കണ്ടുവെന്ന് പറയുന്നതുപോലുള്ള ഒരു കാര്യം. എന്നാൽ അന്ന് ഇത് അനുവദിക്കപ്പെട്ടിരുന്ന ഒരു സാമൂഹിക മര്യാദയായിരുന്നു. ഇന്നാണ് ഇത് ഒരു അനാശാസ്യമായി മാറിയത്.
നമ്പൂതിരിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുയർന്ന അട്ടഹാസങ്ങളും നിലവിളിയും മറ്റും കേട്ട് പേടിച്ച് വീട്ടിലുള്ളവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
കുളത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാമ മേനോനെ അക്രമകാരികൾ ഓടിച്ചിട്ടു വളഞ്ഞ്, വെട്ടിമുറിച്ചു. അതിന് ശേഷം വീട്ടിന് തീവച്ചു.
അതിന് ശേഷം അടുത്തുള്ള മുടൻഗര രാരിച്ചൻ നായരുടെ വീട്ടിലേക്ക് അക്രമകാരികൾ ചെന്നു, നായരെ വെട്ടി മുറിവേൽപ്പിച്ചു. ഈ നായർ പിന്നിട് ആ മുറിവിനാൽ മരണപ്പെട്ടു.
അക്രമകാരികൾ പിന്നീട് ചെയ്തത് ചെങ്ങര വാര്യരുടെ വീടിന് തീവെക്കലാണ്.
പിറ്റേന്ന് കാലത്ത്, ഈ അക്രമകാരികൾ രാമ മേനോന്‍റെ വീടിൽ നിന്നും ഏതാണ്ട് എട്ട് മൈൽ ദൂരത്തുള്ള കുറവ അംശത്തിൽ കാണപ്പെട്ടു. അവിടെ അവർ നേരെ ചെന്നത് കുളത്തൂർ വാര്യരുടെ വീട്ടിലേക്കാണ്. നാട്ടിൽ വൻ സ്വാധീനശക്തിയുള്ള ഭൂജന്മിയാണ് ഈ വാര്യർ. ഈ വ്യക്തിയെക്കുറിച്ച് മുൻപ് പരമർശിച്ചിരുന്നു എന്ന് തോന്നുന്നു. പള്ളികെട്ടാൻ സ്ഥലം വിട്ടുകൊടുക്കില്ല എന്ന നിലപാട് എടുത്ത വ്യക്തിയാണ് ഈ വാര്യർ.
ഈ വീട്ടിൽ കയറിയപാടെ പള്ളിക്ക് സ്ഥലം അനുവദിക്കാത്ത ആ പന്നി എവിടെ എന്നാണ് അക്രമകാരികൾ വിളിച്ചു ചോദിച്ചത് പോലും:
QUOTE:
'where are the Ameen sent by District Munsif to attach the land on which the mosque was being erected and the Kolkars and the pig who oppose the erection of the mosque'. END OF QUOTE
അപ്പോഴേക്കും അക്രമകാരികളുടെ കൂട്ടത്തിൽ അഞ്ചുപേർ കൂടി ചേർന്നിരുന്നു.
കുളത്തൂർ വാര്യരുടെ വീട്ടിൽനിന്നും വീട്ടുകാരും പണിക്കാരും രക്ഷപ്പെട്ടു. സ്ത്രീകളോടും കുട്ടികളോടും വീടുവിട്ടുപോകാൻ അക്രമകാരികൾ ആവശ്യപ്പെട്ടു. വാര്യരുടെ രണ്ട് പണിക്കാരെ വെട്ടിക്കൊന്നു. രണ്ട് ഇളയ വാര്യർ വ്യക്തികൾ രക്ഷപ്പെട്ടു. എന്നാൽ 79 വയസ്സുള്ള വലിയ വാര്യർ വീട്ടിലെ ഒരു മുറിക്കകത്ത് കയറി ഉള്ളിൻ നിന്നും പൂട്ടിയിട്ടു അതിനുള്ളിൽ ഇരുന്നു.
വാര്യരുടെ വീട്ടുകാർ പ്രാദേശിക മാപ്പിള ഉന്നതരെ വിവരം അറിയിച്ചു. അൻപതോളം പ്രാദേശിക മാപ്പിള വ്യക്തികൾഎത്തി. അവരിൽ തന്നെയുള്ള രണ്ട് പേർ അക്രമകാരികളോട് ചേർന്നു. വലിയ പന്നി അകത്തുണ്ട് എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് ഈ രണ്ടുപേർ കൂട്ടത്തിൽ ചേർന്നത്.
വന്ന പ്രാദേശിക ഉന്നത കുടുംബക്കാരായ മാപ്പിള വ്യക്തികൾക്ക് കാര്യമായി യാതൊന്നും ചെയ്യാനായില്ല.
വലിയ വാര്യരെ മുറിയിൽ നിന്നും പിടിച്ചുകൊണ്ടുവന്ന് പടിപ്പുരയിൽനിന്നും ഏതാണ്ട് 60 വാര ദൂരത്തിലുള്ള വയലിൽ കൊണ്ടിരുത്തി, അക്രമകാരികളിൽ ഒന്നു രണ്ടു പേർ ചേർന്ന് വെട്ടിമുറിച്ച്, തല അറുത്തെടുത്തു. കണ്ടുനിന്നിരുന്നവർ കണ്ടുനിൽക്കുക മാത്രം ചെയ്തു.
ഈ സംഭവ വിവരണംകാണപ്പെട്ട രേഖകളിൽ ആ വലിയ വാര്യരുടെ നിലവിളിയും തന്നെ ഉപദ്രവിക്കരുത് എന്ന അപേക്ഷയും ആ ആളുടെ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും നെഞ്ഞിടിപ്പും മറ്റു രേഖപ്പെടുത്തിക്കാണുന്നില്ല. അതിനുള്ള സൌകര്യം ഈ വിധ രേഖകളിൽ ഇല്ലതന്നെ.
വെട്ടി മുറിച്ചു എന്നെല്ലാം അങ്ങ് എഴുതിവിടുമ്പോൾ, ആ കാര്യങ്ങൾ നൽകുന്ന കഠിനമായ വേദനയും വെപ്രാളവും മറ്റും വായനക്കാരന്‍റെ മനസ്സിൽ തട്ടാതെ പോയോക്കാം. കൊടുവാൾ വന്ന് മാംസത്തെയും മജ്ജയേയും, പേശികളേയും എല്ലുകളേയും മുറിക്കുന്ന അനുഭവം ഒന്ന് വേറെതന്നെയാണ്.
ഈ വിധമായി സംഭവങ്ങളെ, മനസ്സിൽ കുത്തിമുറിക്കുന്നതുപോലെ വിവരിച്ചത് സാമൂഹിക യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കിക്കാനാണ്.
ഈ വിധമയാള്ള ഒരു ആക്രമം ഇസ്ലാമിന്‍റെ സ്വഭാവം ആണ് എന്ന് ധരിക്കുന്നത് വിഡ്ഢിത്തം ആയേക്കാം. കാരണം, ഇങ്ഗ്ളിഷ് ഭരണം മലബാറിൽ പടർന്നുപിടിക്കുന്നതിന് മുൻപ്, കീഴ്ജനം ഈ വിധമായുള്ള വെട്ടിമുറിക്കൽ അനുഭവിച്ചവർ തന്നെ. പോരാത്തതിന്, നായർമാർ നിത്യവും തമ്മിൽ വെട്ടിമുറിച്ചിടാനുള്ള സൌകര്യങ്ങളും ഏറെയുണ്ടായിരുന്നു.
വാസ്തവം പറയുകയാണ് എങ്കിൽ ഇന്നുള്ള ഇന്ത്യയിൽ വൻ അക്രമ അധികാരങ്ങൾ ഉള്ള ഒരു പോലീസ് സേന നിലവിൽ ഇല്ലായെങ്കിൽ, ഇന്ത്യയിൽ ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനത്തോളം വരുന്ന ദാരിദ്ര്യത്തിൽ കിടന്ന് പിടയുന്ന ജനം ഉന്നത നിലവാരങ്ങളിൽ ജീവിക്കുന്ന പൌരന്മാരുടെ വീടുകൾ ആക്രമിക്കുകയും അവരിൽ പലരേയും വെട്ടിമുറിക്കുകയും ചെയ്യും എന്നുള്ളതാണ് വാസ്തവം.
ഫ്യൂഡൽ ഭാഷാ വാക്കുകളുടെ അടിയിൽ കിടന്ന് പിടയാൻ പോലും ആവാത്ത ജനലക്ഷങ്ങളുടെ മുകളിൽ ഉള്ളവരാണ് ഇന്ന് ഇന്ത്യയെന്ന രാജ്യത്തിന്‍റെ മുഖമുദ്രയായി കാണപ്പെടുന്നത്.
നെക്സൽ പ്രസ്ഥാനങ്ങളും മുകളിൽ കീഴ്ജന മാപ്പിളമാർ ചെയ്ത കാര്യങ്ങൾക്ക് വളരെ സാമ്യതയുള്ള കാര്യങ്ങൾ പലതും ചെയ്തിട്ടുണ്ട്.
എന്നാൽ ഇതിലൊന്നും ശാശ്വത പരിഹാരം യാതൊന്നും ഇല്ലതന്നെ. ഈ വിധമായുള്ള അക്രമങ്ങൾ മിക്കതും സാമൂഹികമായുള്ള വ്യക്തിവൈരാഗ്യങ്ങൾ തന്നെ. സാമൂഹിക വ്യക്തിവൈരാഗ്യങ്ങക്ക് സംഘടിക്കാനുള്ള ഒരു വേദി ഒരുക്കാൻ മാത്രമാണ് പ്രത്യയശാസ്ത്രങ്ങളേയും ആദ്ധ്യാത്മിക സിദ്ധാന്തങ്ങളേയും ആൾകൾ ഉപയോഗിക്കുന്നത്.
ഇങ്ഗ്ളിഷ് ഭരണത്തിന് അന്ന് ഇടപെട്ടേ തീരൂ. കാരണം, അവരുടെ ഭരണത്തിൽ പൌരന്മാർക്ക് മനസ്സമാധാനത്തോടുകൂടി ജീവിക്കാനുള്ള അവസരം ഉണ്ടാവണം. സമൂഹത്തിൽ ഒരു പൈശാചിക സോഫ്ട്വൈർ കോഡ് പിന്നണിയിൽ നിന്നും പ്രവർത്തിക്കുന്നുണ്ട് എന്നകാര്യം ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് അറിവില്ലായിരുന്നു എന്ന് തോന്നുന്നു.
കീഴ്ജന മാപ്പിളമാർക്ക് ബ്രാഹ്മണ പക്ഷത്തെ കടത്തിവെട്ടാനുള്ള ഒരു വിപ്ളാവാത്മകമായ ആശയം ആരും അവർക്ക് പറഞ്ഞുകൊടുത്തില്ലാ എന്നതാണ് ദുഖകരമായ വാസ്തവം.
കീഴ്ജന മാപ്പിളമാരും അവരുടെ തങ്ങൾമാരും ഉലേമമാരും മറ്റും ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് വ്യക്തമായ പിന്തുണ പ്രഖ്യാപിക്കുകയും, ഞങ്ങളുടെ കൂട്ടർക്കും ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിക്കണമെന്നും, ഞങ്ങളുടെ കുട്ടികൾക്കും ഇങ്ഗ്ളിഷ് വസ്ത്രധാരണത്തിനുള്ള അവസരം നൽകണം എന്നും ഞങ്ങളെ തരംതാഴ്ത്തുന്ന ഫ്യൂഡൽ ഭാഷ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ സൌകര്യപ്പെടുത്തരുത് എന്നും മറ്റുമുള്ള ഒരു വൻ ആശയം ചിന്തിക്കാനുള്ള മാനസിക മഹത്വം അവരിൽ ഇല്ലാതെ പോയി.
എന്നാൽ ഇന്ന് പല ഇസ്ലാം വ്യക്തികളും ഈ വിധമായുള്ള ഒരു മാനസിക ആശയത്തോടുകൂടിത്തന്നെയാണ് സ്വന്തം മക്കളെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്. ഇങ്ഗ്ളിഷിനെ ഒരു ശത്രു ഭാഷയായി അവർ കാണുന്നില്ല.
ഇസ്ലാമിന്‍റെ ആചാര്യൻ എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന, അങ്ങ് അകലെ അറേബ്യയിൽ മാനസികമായി വെട്ടിത്തിളങ്ങി ജീവിച്ചിരുന്ന മുഹമ്മദ് മഹാ പർവ്വതങ്ങളുടെ കൊടുമുടിയിൽ ഉയർന്നു നിൽക്കുന്ന വ്യക്തിത്വമാണ് എങ്കിൽ, കീഴ്ജനമാപ്പിളമാരും അവരുടെ നേതാക്കളും വളരെ നിസ്സാര മാസനിക നിലവാരങ്ങളിൽ ജീവിച്ച്, നിസ്സാര മാസിക ഉയരങ്ങലോട് മല്ലിട്ടു നിന്നവർ മാത്രമാണ്.
മുഹമ്മദിന്‍റെ പ്രതിച്ഛായയായോ പ്രതിനിധികൾ ആയോ ഇവരെ കാണാൻ പറ്റില്ല. എന്നാൽ ഇവരെ ഇസ്ലാം സാമൂഹികമായി കെട്ടഴിച്ചുവിട്ടിട്ടുണ്ട്.
എന്നിട്ടെന്താകാര്യം?
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു