top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത ദുഷ്ട നാട്ടുനടുപ്പുകളും കീഴ്വഴക്കങ്ങളും

1800കളിൽ ദക്ഷിണ മലബാറിൽ നടന്ന മാപ്പിള ആക്രമണ സംഭവങ്ങളെ പഠനത്തിന് വിധേയമാക്കുമ്പോൾ, മലബാർ പ്രദേശത്ത് ഇങ്ഗ്ളിഷ് കമ്പനീ ഭരണം നേരിട്ട മറ്റ് സാമൂഹിക പ്രശ്നങ്ങളേയും വീക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം അന്ന് രണ്ട് മലബാർ പ്രദേശങ്ങളിലും സാമൂഹികമായുള്ള പല പിശകുകളിലും വൻ തിരുത്തൽ നടത്താൻ തന്നെയാണ് ഇങ്ഗ്ളിഷ് കമ്പനീ ഭരണം തുനിഞ്ഞത്.


മലബാറിലെ, പ്രത്യേകിച്ചും ദക്ഷിണ മലബാറിലെ, ഒരു വൻ സാമൂഹിക യാഥാർത്ഥ്യം തന്നെയായിരുന്നു അടിമത്തം. ദക്ഷിണേഷ്യയിൽ പല സാമൂഹിക വാസ്തവങ്ങൾക്കും വ്യക്തമായ ലിഖിതപ്പെടുത്തപ്പെട്ടിട്ടുള്ള നിയമപരമായ അടിസ്ഥാനം ഇല്ലായെന്നുള്ളത് വാസ്തവം തന്നെയാണ്. കാരണം പലതും നാട്ടു നടുപ്പ് ആണ്.


വിദ്യാർത്ഥികളെ അദ്ധ്യാപകർ നീ എന്നും എടാ എന്നും എടീ എന്നും സംബോധന ചെയ്യണം എന്ന് ഒരു ലിഖിതപ്പെടുത്തപ്പെട്ടിട്ടുള്ള നിയമം ഉണ്ട് എന്ന് തോന്നുന്നില്ല. എന്നാൽ ഇതാണ് നാട്ടുനടപ്പ്. ഇതിന് എതിരായി നിലനിൽക്കാൻ വിദ്യാർത്ഥിക്ക് ആവില്ല. ഇതിനെതിരെ പരാതിപ്പെടാൻ വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്കും വകുപ്പ് കണ്ടെത്താൻ പ്രയാസം തന്നെയായേക്കാം.


ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാണ് അന്ന് നിലനിന്നിരുന്ന അടിമത്ത സംമ്പ്രദായവും. ഓരോ കൃഷിയിടങ്ങളിലും ചെറിയ വളരെ നിസ്സാരമായി മേഞ്ഞ കുടിലുകളിൽ അടിമകൾ ജീവിക്കും. യാതോരു വിത ശുചിത്വ സജ്ജീകരണവും ഇവർക്ക് സൌകര്യപ്പെടുത്തിയിരിക്കില്ല. ഭാഷാ വാക്ക് കോഡുകളുടെ ഏറ്റവും അടിയിലും വൃത്തികെട്ട ഇടത്തിലും ആണ് ഇവർ നിലനിൽക്കുന്നത്.


ഇവർക്ക് ആ കൃഷിടിയത്തിൽ നിന്നും പുറത്ത് വരാൻ ആവില്ല. ഇന്ന് വീടുകളിൽ വളർത്തുന്ന കോഴികളെപ്പോലെയാവും അവർ പുറത്ത് വന്നാൽ. പുറം ലോകം കണ്ട് പരിചയം തന്നെയുണ്ടാവില്ല.


ഇങ്ഗ്ളിണ്ടിൽ അടിമത്തം ഇല്ലായിരുന്നു. ഇങ്ഗ്ളണ്ടിന്‍റെ ചിരത്രത്തിൽ തന്നെ എപ്പോഴെങ്കിലും അടിമത്തം നിലനിന്നിരുന്നുവോ എന്ന് അറിയില്ല. എന്നാൽ ഭൂഖണ്ഡ യൂറോപ്പിൽ അടിമത്തം ചില പ്രവർത്തന മേഖലകളിൽ നിലനിന്നിരുന്നു. പോരാത്തതിന് ഫ്രാൻസിലും മറ്റും സാമൂഹിക അടിച്ചമർത്തൽ നിലനിന്നിരുന്നു. അവിടേയും ഭാഷയ്ക്ക് ഫ്യൂഡൽ സ്വഭാവം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.


ഇങ്ഗ്ളിഷ് ഭരണം ലോകത്തിൽ പലയിടത്തും പടർന്നപ്പോൾ, ഇങ്ഗ്ളണ്ടിലെ ജനത്തിന് അടിമത്തം എന്ന കാര്യത്തെക്കുറിച്ച് അനുഭവജ്ഞാനം ലഭിച്ചുതുടങ്ങി. ഇങ്ഗ്ളിഷ് ഭരണം നിലനിൽക്കുന്ന ഇടങ്ങളിൽ അടിമത്തം നിർത്തണം എന്ന വൻ സാമൂഹിക ചർച്ചതന്നെ ഇങ്ഗ്ളണ്ടിൽ മുളച്ചുവന്നു. എങ്ങിനെയാണ് ഒരു മനുഷ്യവ്യക്തിയെ അടിമപ്പെടുത്തുക എന്ന് ഇങ്ഗ്ളണ്ടിനുള്ളിൽ ജീവിക്കുന്ന ഒരു ഇങ്ഗ്ളിഷ് വ്യക്തിക്ക് മനസ്സിലാവാത്ത ഒരു സംഭവമായിരുന്നു.


എന്നാൽ ഭാഷയിൽ ഉച്ച നീചത്വം ഉള്ള സമൂഹങ്ങളിൽ അടിമത്തം ഒരു സാധാരണ കാര്യം തന്നെയാണ്. അതിനെ നിയന്ത്രിക്കാൻ സാമൂഹിക ആശയവിനിമയിത്തിൽ യാതോരു മാർഗ്ഗവും ഇല്ലതന്നെ. പിന്നെയുള്ള മാർഗ്ഗം അടിമത്തത്തിന് എതിരായുള്ള നിയമ നിർമ്മാണമാണ്.


മലബാറിലെ അടിമത്തം എന്ന വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് പോയാൽ, മാപ്പളി ലഹളയുടെ പാതയിൽ നിന്നും ഈ എഴുത്ത് വഴിതെറ്റിപ്പോകും. അതിനാൽ തന്നെ വളരെ ചെറിയ ഒരു എത്തിനോട്ടം മാത്രം ചെയ്തുകൊണ്ട് എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ചു വരാം.


ഇങ്ഗ്ളിഷ് കമ്പനിയ്ക്ക് ചിലയിടങ്ങളിൽ നിയന്ത്രണം ലഭിച്ചു തുടങ്ങിയ 1702ൽ തന്നെ കമ്പനി, അടിമത്തം എന്ന പ്രശ്നത്തെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു.


QUOTE So early as 1702, the year in which British rule commenced, a proclamation was issued by the Commissioners against dealing in slaves. A person offering a slave for sale was to be considered as a thief. END OF QUOTE


QUOTE: Vessels used in trade (except fisher-boats) were to be confiscated. But the proclamation was not to prevent the privileged superior castes from purchasing the children of famine-stricken parents, as had been customary, on condition that the parents might repurchase their children, as had also been customary, on the advent of better times. END OF QUOTE


സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കമ്പനീ ഭരണത്തിന് ഇടപെടാൻ ആവില്ല. കാരണം, അവർ വളരെ തുച്ചമായ ഒരു കൂട്ടം ആളുകൾ മാത്രമാണ്. അവരുടെ എല്ലാ ജീവനക്കാരും പ്രാദേശികർ തന്നെ. അവർ ഇടപഴകുന്ന ഇടാപടുകാരും കച്ചവടക്കാരും കർഷകരും മറ്റും എല്ലാം പ്രാദേശികർ തന്നെ.


അവരോടെല്ലാം അതുചെയ്യരുത്, ഇത് ചെയ്യണം എന്നെല്ലാം പറഞ്ഞുകൊടുക്കാൻ ആവില്ല. സമൂഹത്തിൽ കാണുന്ന പലതരത്തിലുള്ള വേദനാ ജനകങ്ങളായ കാര്യങ്ങളേയും കണ്ടില്ലായെന്ന് നടിക്കുകയേ നിർവ്വാഹമുള്ളു.


കുട്ടികളേയും കീഴ്ജനങ്ങളേയും പിടിച്ചുകൊണ്ടുപോയി കടലോരങ്ങളിലെ കച്ചവടക്കാർക്ക് വിൽക്കുന്ന പദ്ധതികൾ ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ നിരോധിച്ചിരുന്നുവെങ്കിലും, ഈ വിധം ആളുകളെ ഫ്രഞ്ചുകാർ ഭരിക്കുന്ന മാഹിയിലും ഡച്ചുകാരുടെ കച്ചവട കേന്ദ്രം ഉള്ള Cochinനിലും എത്തിച്ചാൽ വിൽക്കാൻ പറ്റുന്നതാണ്.


അതിനാൽ തന്നെ ഈ വിധമായുള്ള ഒരു രഹസ്യ കച്ചവടം നിലനിന്നിരുന്നു. ഈ കച്ചവടത്തിൽ മാപ്പിള കച്ചവടക്കാരും പങ്കെടുത്തിരുന്നു എന്നാണ് കാണുന്നത്. ഈ വിധം വാങ്ങിക്കപ്പെടുന്ന അടിമകളെ ഫ്രഞ്ചുകാരുടെ കൈവശം ഉള്ള ദ്വീപുകളിൽ അടിമ വേലക്കായി കൊണ്ടുപോകുമായിരുന്നു. പിന്നീട് കാലങ്ങളിൽ ഇവരിൽ ചിലരെ ദക്ഷിണാഫ്രിക്കയിലും കൊണ്ടുപോയി വിറ്റിരിക്കാം.


മലബാറിലെ അടിമജനത്തിന് ഫ്വഞ്ചുകാരുടെ ദ്വീപുകളിലും ദക്ഷിണാഫ്രിക്കയിലും കൂടുതൽ മെച്ചപ്പെട്ട ജീവിതം ലഭിച്ചിരിക്കാനും സാധ്യത കാണുന്നുണ്ട്. എന്നാൽ അവിടേയും അടിമതന്നെ.


കമ്പിനീ സർക്കാരിന് നൽകേണ്ടുന്ന പണം നൽകാനായി കച്ചവടക്കാരും ഭൂസ്വത്ത് ഉടമകളും അവരുടെ അടിമകളെ വിൽപ്പനയ്ക്ക് വെക്കുന്ന ഒരു ഇടപാടുള്ളതായി കമ്പനീ ഭരണത്തിന്‍റെ ശ്രദ്ധയിൽ വന്നു. പ്രാദേശിക ഉന്നതർക്ക് അവരുടെ അടിമ എന്നത് ഇന്ന് ആളുകൾ സ്വന്തം വീടുകളിൽ വളർത്തുന്ന കോഴിയും ആടും പോത്തും പശുവും എന്നെല്ലാം പറയുന്നത് പോലെതന്നെയായിരുന്നു.


1819ൽ ഈ വിധമായി അടിമകളെ വിറ്റ് ആ പണം സർക്കാരിന് നൽകുന്നത് കമ്പനീ സർക്കാർ നിരോധിച്ചു.


ഇങ്ഗ്ളണ്ടിൽ ജീവിക്കുന്ന English East India Companyയുടെ ഡയറക്ടർ ബോഡ് അംഗങ്ങൾക്ക് ദക്ഷിണേഷ്യയിലെ സാമൂഹിക വാസ്തവും മനസ്സിലാക്കാൻ ആവില്ല.


അവർ 1821ൽ ശക്തമായ ഭാഷയിൽ മലബാറിലെ കമ്പനീ ഭരണത്തിന് എഴുതി, അവിടെ മലബാറിൽ കമ്പനീ ഭരണം ഉള്ള ഇടങ്ങളിൽ ആളുകളെ അടിമകളായി വച്ചാണ് കൃഷി ജോലി ചെയ്യിക്കുന്നത് എന്ന അറിവ് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അടിമത്തം നിലനിൽക്കാൻ കമ്പനി ഭരണം അനുവദിക്കുന്നത്? അടിമകളെ മോചിതരാക്കാനായി ഭരണം എന്തെല്ലാം നടപടികളാണ് എടുക്കുന്നത്?


ദക്ഷിണേഷ്യുടെ സാമൂഹിക അന്തരീക്ഷം ഇങ്ഗ്ളണ്ടിൽ പറഞ്ഞു മനസ്സിലാക്കിക്കാൻ സാധ്യമല്ലതന്നെ. കമ്പനീ ഭരണത്തിന് ഇവിടെ ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട് എന്ന് അറിയിക്കാൻ പ്രയാസം തന്നെയാണ്.


ഇതുമായി ബന്ധപ്പെട്ട് ഒരു വിശദ്ധീകരണം ആവശ്യപ്പെട്ടപ്പോൾ, അടിമകൾക്ക് നിയമപരമായുള്ള സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ഇങ്ഗ്ളണ്ടിലിരിക്കുന്ന ഡയറക്ടർ ബോഡിന് Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനീ കേന്ദ്രം മറുപടിനൽകി.


QUOTE A report was called for, and Mr. Vaughan in his letter of 24th August 1822 merely said that the slaves were under the protection of the laws. The general question of slavery was not, however, allowed to drop—as, indeed, at that time it was not likely to be—for the British public mind was in great excitement on a question of the kind nearer home. END OF QUOTE


മലബാറിലെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള കൃഷിയിടങ്ങളിൽ നടന്ന അടിമകളുടെ വിൽപ്പനയിൽ നിന്നും ലഭിച്ച തുക തിരിച്ചു നൽകാനുള്ള കൽപ്പന കമ്പനീ സർക്കാർ 1836 നവംബർ മാസത്തിൽ പുറപ്പെടുവിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള അടിമകളെ സ്വതന്ത്രരാക്കാനുള്ള നടപടി ആരംഭിക്കാനും ശുപാർശ ചെയ്തു.

എന്നാൽ ഈ വിധമായുള്ള ഒരു സ്വാതന്ത്ര്യം നൽകൽ ചെയ്യാനും സാവകാശം ആവശ്യമായിരുന്നു.


കാരണം, കമ്പനീ സർക്കാർ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളിലെ അടിമകളെ തുറന്നുവിട്ടാൽ അവരെ ആര് സംരക്ഷിക്കും എന്ന പ്രശ്നം വരും. കൂട്ടിൽ ജനിച്ചു വളർന്ന കിളികളെ പെട്ടെന്ന് ഒരു നാൾ തുറന്നുവിട്ടാൽ അവർ പുറത്ത് പോയി പട്ടിണികിടന്നും മറ്റ് പക്ഷികളുടെ ആക്രമണത്താലും മരണപ്പെടും എന്നല്ലാതെ അവർക്ക് മറ്റ് യാതോരു ജീവിത സൌഖ്യവും ലഭിക്കില്ല.


പോരാത്തതിന്, സർക്കാർ കൃഷിയിടങ്ങളിൽ നിന്നും അടിമകളെ മോചിതരാക്കി സമൂഹത്തിൽ ഇറക്കിവിട്ടാൽ, സമൂഹത്തിലെ മറ്റ് ആളുകളിൽ വൻ വെപ്രാളവും വെറുപ്പും വരും. അവർക്ക് കാണാൻ പോലും ഇഷ്ടമില്ലാത്ത വ്യക്തികൾ നിത്യവും അവരുടെ ദൃഷ്ടിയിൽ വരുന്നത് സഹിക്കാൻ പറ്റാത്ത ഒരു അനുഭവമായി അവർക്ക് തോന്നും.


അതേ സമയം സർക്കാർ കൃഷിയിടങ്ങളിലെ അടിമകൾ മോചിതരായാൽ, സ്വകാര്യ കൃഷിയിടങ്ങളിലെ അടിമകളിലും തങ്ങളും ഉടൻ മോചിതരാകും എന്ന വിശ്വാസം വളരും. ഇതും വൻ തൊഴിൽ പ്രശ്നങ്ങളായി വളരും. അവരിൽ പലരും അച്ചടക്കരാഹിത്യത്തിലേക്ക് നീങ്ങും. എന്നാൽ ഈ കൂട്ടരെ പെട്ടെന്നൊന്നും നിയമപരമായി മോചിതരാക്കാൻ ആവില്ല. കാരണം, ഈ അടിമകൾ വിലയുള്ള കച്ചവട ചരക്കുകൾ ആണ്.


ഇറച്ചിക്കടക്കാരന്‍റെ വീട്ടിൽ പോയി കശാപ്പിനായി വച്ചിരിക്കുന്ന പോത്തുകളേയും കാളകളേയും ആടുകളേയും കോഴികളേയും തുറന്നു വിടണം എന്ന് സർക്കാർ ഉത്തരവിട്ടാലുള്ള അവസ്ഥയാണ് സംജാതമാകുക.


ഇതിനിടയിലാണ്, പലയിടങ്ങളിലും ഇങ്ഗ്ളിഷ് ഭരണം നൽകിയ നിയമപരമായുള്ള സംരക്ഷണത്തിന്‍റെ മറവിൽ പല അടിമകളും ഇസ്ലാമിലേക്ക് കടുന്ന്, സാമൂഹികമായി ഉന്നതരോടു കിടപിടിക്കാൻ തുടങ്ങിയതും. ഓരോ തലമുറ മുന്നോട്ട് നിങ്ങുമ്പോഴും, ഇവരിലും വൻ മാറ്റങ്ങളും വ്യക്തിത്വ വളർച്ചയും വന്നുകൊണ്ടിരുന്നു.


മലബാറുകളിലെ അടിമത്തവുമായി ബന്ധപ്പെട്ടുകൊണ്ട് കുറച്ചുകൂടി പറയേണ്ടിയിരിക്കുന്നു. ഈ ഒരു വിവരവും നൽകാതെ ദക്ഷിണ മലബാറിൽ 1800കളിൽ നടന്ന മാപ്പിള അക്രമങ്ങളെ വിവരിക്കുന്നത് ശരിയാവില്ല.


തുടരും. .....

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page