ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
27. അസഹ്യമായി തോന്നാവുന്ന സാധാരണ സാമൂഹിക യാഥാർത്ഥ്യം
1838 ഓഗസ്റ്റ് 17ന് English East India Companyയുടെ ഡയറക്ടർ ബോഡ് അയച്ച കത്തിൽ നൽകിയ നിർദ്ദേശത്തിന്‍റെ പ്രതികരണം ആയി 1839 ജനുവരി 7ന് മലബാർ ജില്ലാ കലക്ടർ ഒരു കത്ത് അവർക്ക് അയച്ചു.
(ഡയറക്ടർ ബോഡിന്‍റെ കത്തിന്‍റെ വിശദാംശങ്ങൾ കഴിഞ്ഞ എഴുത്തിൽ നൽകിയിരുന്നു.)
ഉത്തര മലബാറിൽ അടിമകൾ ഇല്ലായെന്നും, ഉണ്ടെങ്കിൽ തന്നെ അവർ വളരെ കുറച്ചുപേർമാത്രമേ ഉണ്ടാവുള്ളു എന്നുമായിരുന്നു കലർക്ടറുടെ കത്തിലെ സാരാംശം. മാത്രവുമല്ല മൊത്താമായി നോക്കിയാൽ 1822ന് ശേഷം അടിമകുളുടെ അവസ്ഥയിൽ വൻ മെച്ചപ്പെടൽ സംഭവിച്ചിട്ടുണ്ട് എന്നും ആ കത്തിൽ പറഞ്ഞിരുന്നു.
ഈ പറഞ്ഞത് ശരിയായിരിക്കാമെങ്കിലും, ഇങ്ഗ്ളണ്ടിൽ നിന്നും വരുന്ന ഒരാൾക്ക് മലബാറിലെ കീഴ്ജനത്തിന്‍റെ അവസ്ഥ കണ്ടാൽ അസഹ്യമായി തോന്നും എന്നുള്ളതും വാസ്തവം തന്നെ. എന്നാൽ മലബാറിലെ പ്രാദേശിക വ്യക്തികൾക്ക് ഇത് വെറും ഒരു സാധാരണ സാമൂഹിക യാഥാർത്ഥ്യം മാത്രമായേ തോന്നുള്ളു.
മലബാറിലെ അടിമത്തവുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യമായി മറ്റൊരു നടപടിയും ഉടനെ ഉണ്ടായില്ലാ എന്നാണ് മലബാർ മാന്വലിൽ കാണുന്നത്. എന്നാൽ, ഒരു സർക്കാർ ഉത്തരവ് 1839 മാർച്ച് മാസം 12ന് സർക്കാർ ഉദ്യോഗസ്ഥർക്ക് പാലിക്കാനായി പുറപ്പെടുവിക്കപ്പെട്ടുരുന്നു.
QUOTE: “to watch the subject of the improvement of the condition of the Cherumar with that interest which it evidently merits, and leave no available means untried for effecting that object.” END OF QUOTE
ആശയം: ചെറുമാരുടെ സാമൂഹിക അവസ്ഥയിൽ പുരോഗതി ഉണ്ടാവണം എന്ന കാര്യത്തെ, അതിന് ആവശ്യമായ ഗൌരവത്തോടുകൂടി, വളരെ ശ്രദ്ധയോടുകൂടി വീക്ഷിക്കണം. ഈ ലക്ഷ്യത്തിനായി ആവശ്യം വരുന്ന യാതോരു മാർഗ്ഗവും ഉപയോഗിക്കാതെ വിടരുത്. END
ഈ വിധമായി English Companyയുടെ തലപ്പത്ത് ഒരു ശക്തമായ തീരുമാനം ഉണ്ടായത് പല രീതിയിലും മലബാറുകളിലെ, പ്രത്യേകിച്ചു ദക്ഷിണ മലബാറിലെ, കീഴ്ജനത്തിന്‍റെ സാമൂഹിക അവസ്ഥയിൽ വൻ സംരക്ഷണവും സ്വാതന്ത്ര്യവും വരുത്തിയിരിക്കാം.
കാരണം, അവരെ ഉപദ്രവിക്കുന്നത് പല രീതിയിലും നിയമപരമായി കുറ്റമാണ് എന്ന ബോധം അവിടുള്ള സാമൂഹിക ഉന്നത ജനങ്ങളിൽ അറിവ് ലഭിക്കും. ഇതിനാൽ തന്നെ പാരമ്പര്യ അധികാരി കുടുംബക്കാർ അവരുടെ പാരമ്പര്യമായ കാർക്കശ്യത്തോടുകൂടിയുള്ള പെരുമാറ്റത്തിൽ അയവുവരുത്തും.
ഇത് കീഴ്ജനത്തിന് അനുഭവമായി വരുന്നത്, അവർക്ക് പല രീതിയിലും കൂടുതൽ സതന്ത്രമായും ഒരു പരിധിവരെ അതിരുവിട്ടും പെരുമാറാം എന്ന രീതിയിൽ തന്നെയാവും.
ഇതിന്‍റെ വേദനാ ജനകമായ അനുഭവം പ്രാദേശിക ഉന്നത കുടുംബക്കാരും അവരുടെ വീട്ടിലെ സ്ത്രീകളും കുട്ടികളും മറ്റുള്ളവരും അനുഭവിക്കും. ഇത് എന്താണ് എന്ന് ഇങ്ഗ്ളിഷ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അത്രകണ്ട് മനസ്സിലാകുകയും ഇല്ല.
QUOTE: ... Mr. E. B. Thomas, the Judge at Calicut, written in strong terms on 24th November 1841 a letter to the Sadr Adalat, in which he pointed out a number of facts which had come judicially under his notice. Women in some taluks fetched higher prices in order to breed slaves. END OF QUOTE
ആശയം: Calicutലെ Judge ആയ Mr. E. B. Thomas 1841 നവംബർ 24ന് വളരെ ശക്തമായ ഭാഷയിൽ കോടതിയുടെ ഉന്നത അധികാരിക്ക് ഒരു കത്തയച്ചു. കോടതി നടത്തിപ്പിനിടയിൽ തന്‍റെ ശ്രദ്ധയിൽ വന്ന, അടിമത്തവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഈ കത്തിൽ പരാമർശിച്ചിരുന്നു. ചില താലൂക്കുകളിൽ സ്ത്രീകൾക്കാണ് കൂടുതൽ വില കിട്ടുക പോലും. കൂടുതൽ അടിമക്കുട്ടികളെ ജനിപ്പിച്ചെടുക്കാനാണ് ഇവരെ വിലക്കെടുക്കുന്നത് പോലും. END
ഈ വിധമായുള്ള അടിമത്തവും വിൽക്കലും മറ്റും ദക്ഷിണ മലബാറിലെ ഉൾനാടുകളിലെ വൻ ഭൂജന്മികളുടെ കൃഷിയിടങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ആണ്. ഈ വിധ കാര്യങ്ങളെക്കുറിച്ച് ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ തലപ്പത്ത് ഇരിക്കുന്ന ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷ് വ്യക്തികൾക്ക് അറിവുകിട്ടാൻ സാധ്യതയില്ലതന്നെ.
QUOTE: The average cost of a young male under ten years was about Rs. 3-8-0, of a female somewhat less. An infant ten months old was sold in a court auction on 10th August 1841 for Rs. 1-10-6 independent of the price of its mother. END OF QUOTE
ആശയം: പത്തുവയസ്സിന് താഴെയുള്ള ഒരു ആൺകുട്ടിക്ക് വില Rs. 3-8-0 ആണ് പോലും. പെൺകുട്ടിക്ക് കുറച്ചുകൂടി കുറവായിരിക്കും വില. 1841 ഓഗസ്റ്റ് മാസത്തിൽ കോടതയിൽ നടന്ന ഒരു പരസ്യ ലേലത്തിൽ പത്തുമാസം പ്രായമുള്ള ഒരു അടിമ ശിശുവിനെ വിറ്റത് Rs. 1-10-6 ന് ആണ്. ആ ശിശുവിന്‍റെ അമ്മയ്ക്ക് വേറെ വിലയും നൽകിയാണ് വാങ്ങിക്കപ്പെട്ടത്. END
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ലിഖിതപ്പെട്ട നിയമവും കോടതികളും മറ്റും നടപ്പാക്കിയപ്പോൾ, അവയിലൂടേയും പ്രാദേശിക പാരമ്പര്യ പൈശാചികതകൾ മുന്നോട്ട് നീങ്ങിയെന്ന് സാരം.
QUOTE: And in a recent suit, the right to twenty-seven slaves was the “sole matter of litigation, and it was disposed of on its merits. END OF QUOTE
ആശയം: ഈ അടുത്ത കാലത്ത് നടന്ന ഒരു നിയമ വ്യവഹാരം പൂർണ്ണമായും 27 അടിമകളുടെ ഉടമസ്ഥാവകാശ തർക്കത്തെക്കുറിച്ചായിരുന്നു. ഈ കാര്യത്തിൽ കോടതി, കൃത്യമായ ഉടമസ്ഥാവകാശം കണ്ടെത്തിയാണ് വിധി കൽപ്പിച്ചത്. END
QUOTE: In a second letter, dated 24th August 1842, Mr. E. B. Thomas pointed out that the slaves had increased in numbers from 144,000 in census 1835 to 159,000 in census 1842, and he observed that “no gradual extinction of slavery is really going END OF QUOTE
ആശയം: ഇതേ ജഡ്ജ് 1842ൽ അയച്ച കത്തിൽ ചൂണ്ടിക്കാണിച്ച കാര്യം അടിമകൾ എണ്ണത്തിൽ കൂടിവരുന്ന കാര്യമാണ്. അടിമത്തം സാവധാനത്തിൽ ഇല്ലാതാകുന്ന യാതോരു സൂചനയും ഇല്ലാ എന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. END
ഈ വിധമായുള്ള കാര്യങ്ങൾ വായിക്കുന്ന ഇന്നുള്ള പലർക്കും ഈ വിധമായുള്ള ഒരു അടിമ ജന മോചനത്തിനോട് വ്യക്തമായ പ്രതിപത്തി തോന്നും എന്നു തോന്നുന്നില്ല. കാരണം, സാമൂഹികമായി വളരെ കീഴിൽ ഉള്ള ആളുകളെ അങ്ങ് ഉയരാൻ അനുവദിച്ചാൽ മറ്റുള്ളവർക്ക് സാമൂഹികമായും കുടുംബപരമായും പല രീതിയുള്ള പ്രശ്നങ്ങൾ വരും എന്ന് ഏവർക്കും അറിയാമായിരിക്കാം.
സ്വന്തം വീട്ടിലെ പണിക്കാരനെ വീട്ടിൽ വന്ന് കസേലയിൽ ഇരുന്ന് സംവാദം ചെയ്യാനുള്ള അവകാശം പോലും പലരിലും വൻ മനോ വിഷമം ജനിപ്പിക്കും എന്നുള്ളതാണ് വാസ്തവം. ഈ വാസ്തവത്തിന് പിന്നിൽ വൻ വാസ്തവങ്ങൾ തന്നെയുണ്ട്.
എന്നാൽ സാമൂഹിക പ്രശ്നങ്ങൾക്ക് തോടാനോ നനയ്ക്കാനോ ആവാത്ത രീതിയിൽ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഉള്ളിലും അതിനാൽ തന്നെ സമൂഹിത്തിന് മുകളിലും ആയി നിൽക്കുന്ന ഇങഗ്ലിഷ് വ്യക്തികൾക്ക്, അവർ ചെയ്തുകൂട്ടുന്ന ഭീകര കാര്യത്തിന്‍റെ യാതോരു ഭീകരതയും മനസ്സിലാകില്ല.
Judge ആയ Mr. E. B. Thomasന്‍റെ കത്ത് വായിച്ചപ്പോൾ, English East India Companyയുടെ ഡയറക്ടർ ബോഡ് ഇങ്ഗ്ളണ്ടിൽ നിന്നും ശരിക്കും ഒന്ന് കുലുങ്ങി. അവരുടെ കമ്പനി നടത്തുന്ന ഭരണം, ഈ വിധമായുള്ള ഒരു ഭീകര കാര്യത്തിന് സൌകര്യവും നിമയപരമായുള്ള സജ്ജീകരണങ്ങളും ആണ് നൽകുന്നത് എന്നത് ഒരു വൻ ബോധോദയമായി അവരുടെ മനസ്സിനും ചിന്തകൾക്കും മുകളിൽ തിളങ്ങിനിന്നു.
മലബാറിലെ അടിമത്തത്തെ നിയമ ചട്ടങ്ങൾ നിർമ്മിച്ചുകൊണ്ട്, പൂർണ്ണമായും ഇല്ലാതാക്കാനുള്ള നിർദ്ദേശവും കൽപ്പനയും ആണ് English Companyയുടെ ഡയറക്ടർ ബോഡ് മലബാർ ഭരണത്തിന് അയച്ചുകൊടുത്തത്.
QUOTE: It was apparently these letters of Mr. E. B. Thomas which eventually decided the Board of Diroctors to send out orders to legislate in the matter, for in their despatch of 27th July 1842 they first sent orders “for the entire abolition of slavery”, END OF QUOTE
1843 March 15ന് ഇതേ കാര്യം ഡയറക്ടർ ബോഡ് ഓർമ്മപ്പോടുത്തിക്കൊണ്ട് കത്തയച്ചു.
അതോടെ ഇന്ത്യയിൽ അടിമത്തം നിരോധിച്ചുകൊണ്ടുള്ള ഒരു നിയമം (Indian Slavery Act) English East India Company പാസാക്കി.
(ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണം, ഇന്ത്യ എന്ന ദേശീയ നാമം യഥാർത്ഥത്തിൽ ബൃട്ടിഷ്-ഇന്ത്യയുടെ പേരാണ്. ഇന്ന് ഈ പേര് മറ്റൊരു രാജ്യം പിടികൂടി, ചരിത്ര പഠനത്തിൽ ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കാൻ പറ്റില്ല.)
English East India Companyയുടെ ഓരോ ചുവടുവെപ്പും, മലബാറിലെ അടിമ ജനത്തിൽ പെട്ടവർക്കും വൻ സാമൂഹിക സ്വാതന്ത്ര്യങ്ങൾ ആണ് നൽകിയിരിക്കുക. അതിന്‍റെ തിക്തഫലം നിത്യ ജീവതത്തിൽ നിത്യേനെ അനുഭവിക്കുന്നത് മലബാറിലെ ബ്രാഹ്മണ മതക്കാരും, അവരോടൊപ്പം നിൽക്കുന്ന മറ്റ് ജനക്കൂട്ടങ്ങളും ആയിരിക്കാം.
അതേ സമയം കീഴ്ജനത്തിന് കൂടുതൽ കൂടുതൽ സാമൂഹിക വിസ്താരം കിട്ടിത്തുടങ്ങിയിരിക്കും. മാനസികമായും കായികമായും സാമൂഹിക ചുറ്റുപാടുകൾപരമായും അവരിൽ ചെറുതും വലുതുമായ മുന്നേറ്റം വന്നുകൊണ്ടിരിക്കും.
അപ്പോഴാണ് അവർക്ക് അവരുടെ സാമൂഹിക അവസ്ഥയുടെ ദാരുണാവസ്ഥയെക്കുറിച്ച് കൂടുതൽ ധാരണ വരിക.
കഠിനവും തങ്ങളെ ചൂഷണം ചെയ്യുന്നതുമായ സാമൂഹിക വ്യവസ്ഥിതി നിലനിർത്തുന്നത് ആരാണ് എന്നവർ ചിന്തിക്കും. അത് മറ്റാരുമല്ല, പുറംനാട്ടിൽ നിന്നും വന്ന് ഇവിടം ഭരിക്കുന്ന ഇങ്ഗ്ളിഷ് കമ്പനിയാണ് അവരുടെ അടിമത്തം നിലനിർത്തുന്നതും, അവരുടെ ഉടമസ്ഥർക്ക് നിയമപരമായുള്ള വൻ സജ്ജീകരണങ്ങൾ നൽകുന്നതും.
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു