ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ ഭയാനകമായ ഒരു കാര്യം
Indian Slavery Act 1843 ബൃട്ടിഷ് ഇന്ത്യയിൽ ഒരു നിയമചട്ടമായി പാസാക്കിയപ്പോൾ, അത് സാമൂഹിക ഉന്നതരിൽ വൻ ആശങ്കയും അങ്കലാപ്പും വെപ്രാളവും വരുത്തിയരിക്കാം.
മലബാറിൽ യഥാർത്ഥത്തിൽ ഈ വിധമായുള്ള ഒരു നീക്കും പാരമ്പര്യമായി നോക്കുകയാണ് എങ്കിൽ ആരെക്കൊണ്ടും ചെയ്യാൻ ആവുന്ന കാര്യം അല്ലതന്നെ. കാരണം, ഇന്നത്തെ ഇന്ത്യയിലെ സാധാരണക്കാരന് ഐഏഎസ്, ഐപീഎസ്സുകാരെ വെറും പേരുവിളിക്കാനും, നീ എന്ന് സമത്വഭാവത്തിൽ സംബോധന ചെയ്യാനും മറ്റും സൌകര്യം വരുത്തുന്ന ഒരു സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ ഭയാനകമായ ഒരു കാര്യമാണ് ഇങ്ഗ്ളിഷ് ഭരണം ഇവിടെ അഴിച്ചുവിടുന്നത്.
സാധാരണ ഗതിയിൽ നായർമാരെ സംഘടിപ്പിച്ച് ആയുധമേന്തി ഈ ഒരു തകിടം മറിച്ചിടലിനെ ഹൈന്ദവർ (ബ്രാഹ്മണർ) നേരിടുമായിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് കമ്പനി ഏതാനും പതിറ്റാണ്ടുകൾ ഭരണപരമായുള്ള പല നീക്കങ്ങളും നടത്തിയതിന്‍റെ ഫലമായി ബ്രാഹ്മണർക്ക് അവരുടെ നായർമാരുടെ മേലുള്ള അധികാരങ്ങൾ അസ്തമിച്ചു തുടങ്ങിയിരുന്നു, മലബാറിൽ. പോരാത്തതിന്, നായർമാർക്ക് വ്യക്തമായ നേതൃത്വമില്ലെങ്കിൽ തമ്മിൽ സംഘടിക്കാനാവാത്ത ഭാഷയാണ് നിലവിൽ ഉള്ളത്. അവർക്ക് ആകെയുള്ള നേതൃത്വം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരാണ്.
സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന ദാരുണമായുള്ള മാറ്റങ്ങളെ കണ്ടിരിക്കാനേ ആവർക്ക് ആയുള്ളു. ഇങ്ഗ്ളിഷ് ഭാഷ പഠിച്ചാൽ സമൂഹം ആകെ പരന്നുപോകും എന്ന അനുഭവവും കണ്ടറിഞ്ഞിരിക്കാം.
ഇങ്ഗ്ളിഷ് കമ്പനിക്കും ഇങ്ഗ്ളിഷ് പരജ്ഞാനം നേടിയെടുത്ത അടിമ വ്യക്തിയെ പിടിച്ച് ഉന്നത ഉദ്യോഗത്തിൽ കയറ്റിയിരുത്താൻ പറ്റില്ലായിരിക്കാം. കാരണം, അതോടെ സംവിധാനങ്ങൾ തവിടുപൊടിയാകും.
ബ്രാഹ്മണ പക്ഷം കാണുന്നത് അവർ പാരമ്പര്യമായി വെറും കന്നുകാലികളായി കരുതുന്നവർ തങ്ങളുടെ സമൂഹത്തിൽ കയറി മനുഷ്യർക്കായുള്ള സാമൂഹിക സജ്ജീകരണങ്ങൾ ഉപയോഗിച്ചു തുടങ്ങുന്ന അവസ്ഥാവിശേഷം ആണ്.
ഇന്ന് അറവിനായി കൊണ്ടുപോകുന്ന കന്നുകാലികളേയും കോഴികളേയും ഒന്ന് സങ്കൽപ്പിക്കുക. ഇവരിൽ ചിലരെങ്കിലും ഏതാനും നൂറ്റാണ്ടുകൾക്ക് ഉള്ളിൽ മനുഷ്യരുടെ വിവരവിജ്ഞാന രംഗങ്ങളിൽ കയറിക്കൂടാതില്ല. സോഫ്ടേർ സാങ്കേതികതയുടെ അടുത്ത ചുവടായി കാണുന്ന Metaverse സാങ്കേതികതയിലൂടെ ചില മൃഗങ്ങളോടെങ്കിലും മനുഷ്യർക്ക് ആശയവിനിമയം നടത്താനുള്ള അവസരം വന്നുകൂടാതില്ല.
കാരണം, മനസ്സുകൾ മാത്രം തമ്മിൽ ഇടപഴകുന്ന ഒരു ഇടമായിട്ടായിരിക്കാം ഈ Metaverseസിന്‍റെ ആദ്യ പരിവേഷം.
ഈ ഒരു സങ്കേതികതയെക്കുറിച്ച് ഒന്ന് രണ്ട കാര്യങ്ങൾ പറയാമെന്ന് തോന്നുന്നു.
തിരുവിതാംകൂറിൽ അടിമ ജനത്തിനെ ഉന്നതപ്പെടുത്താൻ London Missionary Societyയിലെ മിഷിനറിമാർ പരിശ്രമിച്ചപ്പോൾ, തിരുവിതാംകൂറിലെ ഉന്നത ജനം അവരോട് പറഞ്ഞുകൊടുത്തത്, ഈ അടിമ ജനം പകുതി മൃഗം പകുതി മനുഷ്യർ എന്ന കൂട്ടർ ആണ് എന്ന രീതിയിൽ ആണ് എന്ന് കാണുന്നു.
ഈ അർദ്ധമനുഷ്യരായികാണപ്പെടുന്ന കൂട്ടരെ പഠിപ്പിച്ചും പരിശീലിപ്പിച്ചും വളർത്തിയെടുക്കാൻ ആ മിഷിനറിമാർ തുനിയാതെ, പകരം അവിടുള്ള പൂച്ചകളേയോ കോഴികളേയോ ഉന്നതപ്പെടുത്താനായി വർഷങ്ങളോളം പരിശ്രമിച്ചാൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ഇപ്പോൾ പറഞ്ഞാൽ വിശ്വാസം വന്നേക്കില്ല.
എന്നാൽ അർദ്ധമനുഷ്യരായി കാണപ്പെട്ടിരുന്ന വ്യക്തികളെ മനുഷ്യ വിജ്ഞാനങ്ങളിൽ പരിശീലിപ്പിച്ചെടുത്തപ്പോൾ, അവർ വൻ വിവരവും കഴിവുകളും ഉള്ള വ്യക്തികൾ ആണ് എന്നാണ് മനസ്സിലാക്കപ്പെട്ടത്. ഇന്ന് പല ഇങ്ഗ്ളിഷ് രാജ്യങ്ങളിലും ഡോക്ടമാർ അടക്കമുള്ള പല സാങ്കേതിക പ്രവർത്തന വേദികളിലും ഈ വ്യക്തികളുടെ സന്താന പരമ്പരയിൽ പെടുന്നവർ ഉണ്ട് എന്നാണ് കാണുന്നത്.
Metaverse സാങ്കേതികത എന്താണ് എന്ന് വ്യക്തമായി അറിയില്ലായെങ്കിലും മനസ്സിൽ കയറിവരുന്ന ചില ചിന്തകൾ ഇവിടെ ഇപ്പോൾ കുറിച്ചിടാം എന്നു തോന്നുന്നു.
1980കൾ വരെ ഇന്ത്യയിൽ ഇന്നുകാണുന്ന പലവിധ കാര്യങ്ങളും അസാധ്യമാണ് എന്ന ഒരു തോന്നൽ തന്നെ ഉണ്ടായിരുന്നു.
ഇങ്ഗ്ളണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ എന്നത് ഇന്ന് പറുദീസ എന്ന് പറയുന്ന രീതിയിൽ ഉള്ള എത്തിച്ചേരാൻ പറ്റാത്ത ഇടങ്ങൾ ആയിരുന്നു. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയും മറ്റും ഇന്ത്യയിലെ വ്യക്തികൾക്ക് പഠിക്കാൻ ആവില്ല എന്ന തോന്നൽവരെ ഉണ്ടായിരുന്നു.
എന്നാൽ യൂഎസ്സിലെ IT കമ്പനി മുതലാളിമാർ മെനക്കെട്ട് ഈ വിധ സാങ്കേതിക വിദ്യകൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വ്യക്തികൾക്ക് പഠിപ്പിച്ചുകൊടുത്തപ്പോൾ, ഈ സാങ്കേതിക വിദ്യയുടെ ഒരു വൻ ശതമാനം ഉടമസ്ഥതതന്നെയും ഈ വിധ രാജ്യങ്ങളിൽ ഈ വിധ വിവരം കിട്ടിയവരുടേതായി മാറി.
2002 മുതൽ ഈ എഴുത്തുകാരൻ ഏതാനും ചില ബൃട്ടിഷ് ഓൺ ലൈൻ ഫോറങ്ങളിൽ നിത്യവും പലതും എഴുതുകയും ചർച്ചചെയ്യുകയും സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഈ വിധ കാര്യങ്ങളിൽ ഈ എഴുത്തുകാരന്‍റെ ശരീര പ്രകൃതിയുടേയോ മുഖത്തിന്റേയോ മുഖഭാവത്തിന്റോയോ, മറ്റോ സാന്നിദ്ധ്യം ഇല്ലായിരുന്നു.
എന്നാൽ അവിടെ മനുഷ്യ വർഗ്ഗ നിർവ്വചനത്തിൽ ഇന്ത്യാക്കാരൻ എന്ന നിർവ്വചനം അറിയപ്പെട്ടിരുന്നു. പോരാത്തതിന്, ഈ എഴുത്തുകാരന്‍റെ ചിന്തകളിലും വാക്കുകളിലും ദക്ഷിണേഷ്യൻ വാസ്തവങ്ങൾ നിറഞ്ഞിരുന്നു.
അന്നുണ്ടായിരുന്ന അനുഭവം, ആ ഫോറം പേജിൽ സംവാദങ്ങളിൽ പങ്കെടുത്തിരുന്ന ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും അനുഭവപ്പെട്ട വികാരം, മറ്റൊരു ലോകത്തിൽ നിന്നും ഉള്ള ഒരു ബുദ്ധിയുടേയോ ചിന്തകളുടേയോ സന്നിദ്ധ്യമായിരുന്നു.
മനസ്സുകളും ചിന്തകളും മാത്രം തമ്മിൽ ബന്ധപ്പെടുന്ന ഒരു അതിശയിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു അന്ന്, 2004 മുതൽ 2007വരെ.
അന്ന് ഈ എഴുത്തുകാരൻ എഴുതിയ കാര്യങ്ങൾ ഇന്ന് My Online Writings - 2004 - '07 എന്ന പേരിൽ VICTORIA INSTITUTIONS വെബ് സൈറ്റിൽ കാണാവുന്നതാണ്. Google books, archive.org, academia.edu തുടങ്ങിയവയിലും ഇത് ഉണ്ട്.
ഈ വിധം ചിന്തിച്ചാൽ ഏതാനും നൂറ്റാണ്ടുകൾക്ക് ഉള്ളിൽ ഇന്ന് മൃഗങ്ങൾ എന്നു കരുതപ്പെടുന്ന ചില ജീവജാലങ്ങൾ എങ്കിലും മനുഷ്യരോട് പല പുതിയ സാങ്കേതിക വിദ്യകളിലൂടെ ആശയവിനിമയം നടത്തും എന്ന കാര്യം ഏതാണ്ട് തീർച്ചയാണ്.
അപ്പോൾ അവരുടെ പൂർവ്വികരെ മനുഷ്യർ പിടിച്ചു കെട്ടിയിട്ടും, ലോറികളിൽ കൂട്ടമായി കൂടുകളിൽ കുടുക്കിയിട്ട് വിദൂരങ്ങളിലേക്ക് കൊണ്ടുപോയി കശാപ്പു ചെയ്തതതും മറ്റും വൻ പ്രശ്നങ്ങളായി അവർ കണ്ടുകൂടാതില്ല.
ഈ എഴുത്തിന്‍റെ ഇപ്പോഴുള്ള വിഷയം ദക്ഷിണ മലബാറിലെ അടിമത്തം ആണ് എന്ന് ഓർക്കുന്നു. വാക്കുകളെ കടിഞ്ഞാണിടാതെ അഴിച്ചുവിട്ടപ്പോൾ ചെറുതായി ഒന്ന് വഴിമാറി എഴുത്ത് ഒഴുകിപ്പോയി. അടുത്ത എഴുത്തിൽ തിരിച്ച് എഴുത്തിന്‍റെ പാതയിലേക്ക് വരാം എന്നു കരുതുന്നു.
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു