ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ വരുത്തിയ കാര്യം
Indian Slavery Act 1843 ബൃട്ടിഷ് ഇന്ത്യയിൽ ഒരു നിയമചട്ടമായി പാസാക്കിയതിന് മുൻപ് തന്നെ ലോകത്ത് പലയിടത്തുമായി പരന്നുകിടക്കുന്ന ഇങ്ഗ്ളിഷ് സാമ്രാജ്യത്തിൽ അടിമത്തം നിരോധിച്ചുകൊണ്ടുള്ള ഒരു നിയമം ബൃട്ടണിൽ പാസാക്കപ്പെട്ടിരുന്നു. അത് 1833ൽ പാസാക്കപ്പെട്ട Slavery Abolition Act, (1833) ആണ്.
ഈ നിയമത്തിന്‍റെ പിൻപബലത്തോടെയാണ് English East India Company ദക്ഷിണേഷ്യയിൽ അവർ ഭരിച്ചിരുന്ന ഇടങ്ങളിൽ അടിമത്തം നിരോധിച്ചത് എന്ന് മനസ്സിലാക്കാവുന്നതാണ്.
അടിമത്ത നിരോധനവുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്ന് ഔപചാരിക സ്കൂൾ വിദ്യാഭ്യാസത്തിൽ പലപ്പോഴും Abraham Lincolnന്‍റെ പേരാണ് എടുത്തു പറയുക. ഈ ആൾ ചെയ്തത് വെറും രാഷ്ട്രീയക്കളി മാത്രമായിരുന്നു. അതും January 1, 1863ൽ.
എന്നുവച്ചാൽ ഇങ്ഗ്ളിഷ് സാമ്രജ്യത്തിൽ അടിമത്തം നിരോധിച്ചതിന് ഏതാണ്ട് 27 വർഷങ്ങൾക്ക് ശേഷം. Lincolnന് വോട്ടർ പട്ടികയിൽ തന്നെ പിന്തുണയ്ക്കുന്ന ആളുകളെ വൻ തോതിൽ കയറ്റാം എന്ന ചിന്ത കണ്ടിരിക്കാം.
എന്നാൽ ഇങ്ഗ്ളണ്ട് ഈ വിധം ഇങ്ഗ്ലിഷ് സാമ്രാജ്യത്തിൽ നിന്നും അടിമത്തം തുടച്ചുമാറ്റാൻ ശ്രമിച്ചത് യാതോരു ലാഭേച്ചയും ഇല്ലാതെ തന്നെയാണ് എന്നു മനസ്സിലാക്കേണ്ടതാണ്. നഷ്ടം തന്നെയാണ് ഇങ്ഗ്ളണ്ട് സഹിച്ചത്.
മലാബറുകളിൽ അടിമത്തം നിരോധിച്ചത്, ദക്ഷിണ മലബാറിൽ ഒരു വൻ സംഗതി തന്നെയായിരുന്നു. എന്നാൽ ഈ നിയമം അടിച്ചേൽപ്പിക്കുന്നതു പോലെ നടപ്പിൽ വരുത്താനുള്ള ആൾ ബലം ഇങ്ഗ്ളിഷ് സർക്കാരിന്‍റെ പക്കൽ ഇല്ലതന്നെ. കാരണം, സർക്കാരിൽ തൊഴിൽ ചെയ്യുന്നവരിൽ ഒരു വലിയ പക്ഷം പേരും അടിമ ഉടമസ്ഥരോ അവരുടെ കുടുംബക്കാരോ ആയിരിക്കും.
അടിമകളെ അങ്ങ് കൃഷിയിടങ്ങളിൽ നിന്നും പുറത്താക്കിയാൽ അവർ സമൂഹത്തിൽ ഏതുവിധത്തിലാണ് ജീവിക്കുക എന്ന ഒരു പ്രശ്നം തന്നെ നിലനിന്നിരുന്നു. ലോകപരിചയം യാതൊന്നും ഇല്ലാത്തെ കൂട്ടിലെ കിളികളെപ്പോലെയാണ് അവർ ജീവിച്ചിരുന്നത്. പോരാത്തതിന് നാറുന്ന ശരീരവും മനസ്സും.
അടിമത്ത നിരോധന നിയമത്തിന്‍റെ ചട്ടങ്ങൾക്ക് സമൂഹത്തിൽ വൻ പരസ്യപ്പെടുത്തൽ തന്നെ ജില്ലാ കലക്ടർ ആയ Mr. Conolly ചെയ്തു.
എന്നാൽ ചെറുമരോട് ഈ നിയമം പറഞ്ഞുകൊടുക്കുമ്പോൾ തന്നെ അവർക്ക് ഇദ്ദേഹം നൽകിയ ഉപദേശം, അവരുടെ ഉടമകൾ അവരോട് കാരുണ്യത്തോടുകൂടി പെരുമാറുന്നുണ്ട് എങ്കിൽ ആ ഉടമകളെ വിട്ട് പുറത്തു കടക്കാതിരിക്കാലാണ് നല്ലത് എന്നായിരുന്നു.
QUOTE: On the passing of the Act, its provisions were widely published throughout Malabar by Mr. Conolly, the Collector, and he explained to the Cherumar that it was their interest as well as their duty to remain with their masters if treated kindly. END OF QUOTE.
ചെറുമരെ വളരെ ചെറിയ മനുഷ്യരായി നിലനിർത്തിയിരുന്നത് രണ്ട് വ്യക്തമായ കാര്യങ്ങളിലൂടെ ആയിരുന്നു എന്ന് മനസ്സിലാക്കാം.
അതിൽ ആദ്യത്തേത് വിദഗ്ദ പഠന എഴുത്തുകളിൽ രേഖപ്പെടുത്താത്ത കാര്യം തന്നെ. അതായത്, പാറക്കൽ ഭാരം പേറുന്ന ഫ്യൂഡൽ ഭാഷാ വാക്കുകളുടെ പ്രഹരം ഏൽപ്പിക്കുക. ആളുടെ മനസ്സും ശരീരവും തമർന്നു കിടക്കും.
മറ്റേത് അവർക്ക് ഭക്ഷണമായി വളരെ തുച്ഛമായ കാര്യങ്ങൾ നൽകുക. സാധാരണ ഗതിയിൽ അവർക്ക് നൽകുന്ന ഭക്ഷണം ചോറും ഉപ്പും ആയിരിക്കും. അതോടൊപ്പം കുറച്ച് മുളകും മറ്റും ഉണ്ടായിരിക്കൂം. അവർ സ്വന്തം നിലയിൽ പല ജീവികളേയും കൈയ്യിൽ കിട്ടിയാൽ പിടിച്ചു തിന്നുകയും ചെയ്യും. ഇന്നത് എന്നൊന്നും കണ്ടേക്കില്ല.
QUOTE: The Cherumar are supposed to be so styled because of their low stature ((Cheru = small) but low feeding produces low stature, END OF QUOTE
ഇവർ ജീവിക്കുന്ന വൃത്തികെട്ട ചുറ്റുപാടുകളും നാറുന്ന ശരീരവും അതീവ വൈരൂപ്യമേറുന്ന മുഖഭാവവും ശരീര പ്രകൃതവും തുച്ഛമായതും നാറുന്നതുമായ വസ്ത്ര ധാരണവും മറ്റും ഇവർക്ക് ഇവരിലെ തന്നെയുള്ള വ്യക്തികളോട് അതീവ വെറുപ്പും താൽപ്പര്യക്കുറവും വരുത്തും.
അതേ സമയം നല്ലവസ്ത്രങ്ങളും വെടിപ്പുള്ള താമസ സൌകര്യങ്ങൾ ഉള്ളതും വൻ ശരീര സൌന്ദര്യം നിലനിർത്തുന്നതുമായ നായർമാരോടും അമ്പലവാസികളോടും അവരുടേയെല്ലാം മുകളിൽ ഉള്ള ഹൈന്ദവരോടും (ബ്രാഹ്മണരോടും) ഇവർക്ക് വൻ ആദരവും ദാസ്യഭാവവും മറ്റും നിലനിൽക്കും.
ഇന്ന് സർക്കാർ സേനക്കാരോട് പൊതുജനത്തിനുള്ള ആദരവിനും ദാസ്യഭാവത്തിനും സമാനമായ ഒരു സാമൂഹിക ചിത്രമാണ് അന്ന് നിലനിന്നിരിക്കുക. കേരളത്തിന് പുറത്ത് ഈ ഒരു അന്തരീക്ഷത്തിന്‍റെ ഒരു ചെറിയ ചിത്രം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് നിലനിൽക്കുന്നുണ്ട്.
English East India Company അടിമത്തം നിരോധിച്ചത് അതേ പടി മലബാറിൽ നടപ്പിലാക്കാൻ പ്രയാസം തന്നെയായിരുന്നു.
QUOTE: He proclaimed “The Government will not order a slave who is in the employ of an individual to forsake him and go to the service of another claimant; nor will the Government interfere with the slave’s inclination as to where he wishes to work. END OF QUOTE
ആശയം : ഒരു വ്യക്തിയുടെ കീഴിൽ അടിമയായി ജീവിക്കുന്ന ഒരു ആളോട് തന്‍റെ ഉടമയെ ത്യജിച്ച് മറ്റൊരു ആളുടെ വേലക്കാരനായി പോകണം എന്ന് സർക്കാർ ആജ്ഞാപിക്കില്ലായെന്നും, ഒരു അടിമക്ക് എവിടെയാണ് തൊഴിൽ ചെയ്യാൻ ഇഷ്ടം എന്നകാര്യത്തിൽ സർക്കാർ ഇടപെടില്ലായെന്നും Henry V Conolly അടിമകൾക്ക് വാക്ക് നൽകി. END
ഈ ഒരു കാര്യത്തെ ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന നിർബന്ധ വിദ്യാഭ്യാസ നിയമത്തിനോടും, നിയമപരമായി പ്രായപൂർത്തിയാകാത്ത വ്യക്തികൾ തൊഴിൽ ചെയ്യുന്നത് നിരോധിക്കുന്ന നിയമത്തിനോടും ഒന്ന് താരതമ്യം ചെയ്യാവുന്നതാണ്.
ഈ രണ്ട് നിയമങ്ങളും കുട്ടികളെ സ്വതന്ത്രരാക്കാനാണ് പാസാക്കിയത് എന്നു പറയുന്നുണ്ട് എങ്കിലും, ഒരു ചെറുപ്രായക്കാരന് സ്കൂളിൽ പോകാൻ ഇഷ്ടമില്ലായെങ്കിലും അദ്യാപകർക്ക് കീഴിൽ ജീവിക്കാൻ താൽപ്പര്യം ഇല്ലായെങ്കിലും ആ വിധ താൽപ്പര്യങ്ങൾക്ക് പുല്ലിന്‍റെ വില നൽകുന്ന നിയമമാണ് ആദ്യത്തേത്.
രണ്ടാമത്തേത് ചെറുപ്രായക്കാർക്ക് വാണിജ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവകാശം നിരോധിക്കലാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ ചെറുപ്രായക്കാരെ തികച്ചും പൊട്ടന്മാരായി കാണുന്നതും, അവരിൽ തന്നെ ഒരു വൻ ശതമാനത്തെ മാനസികമായി നിർവ്വീര്യമാക്കുന്നതുമായ നിയമങ്ങളാണ് ഇവരണ്ടും. ഈ കാര്യത്തിലേക്ക് ഇപ്പോൾ കൂടുതൽ പോകാൻ പറ്റില്ല.
Conollyക്ക് ദക്ഷിണ മലബാറിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെ കണ്ടില്ലാ എന്നും നടിക്കാൻ പറ്റില്ല. കാരണം, അടിമകൾ എന്നത് അടിമ ഉടമയുടെ സ്വത്താണ്. ആ ആൾ പണം നൽകി വാങ്ങിച്ച തൊഴിൽ ആയുധമാണ് അടിമ. ഇങ്ഗ്ളണ്ടിൽ നിന്നും വിഭാവനം ചെയ്യുന്നതു പോലുള്ള ഉജ്ജ്വല വ്യക്തിത്വം ഉള്ളവർ അല്ല മലബാറിലെ അടിമകൾ. ഏതാണ്ട് മൃഗങ്ങളെ പോലെ വളർത്തിയെടുക്കപ്പെട്ട വ്യക്തികൾ ആണ് ഇവർ.
QUOTE: Any person claiming a slave as janmam, kanam or panayam, the right of such claim or claims will not be investigated into at any of the public offices or courts. END OF QUOTE
ആശയം : ജന്മം, കാണം, പണയം എന്നെല്ലാം രീതിയിൽ ഒരു അടിമ തന്‍റെ സ്വത്താണ് എന്ന് ഒരു വ്യക്തി അവകാശപ്പെട്ടാൽ, ആ കാര്യത്തെ സർക്കാർ ഓഫിസുകളിലൂടേയോ കോടതികളിലൂടെയോ അന്വേഷത്തിന് വിധേയമാക്കില്ലാ എന്നും Conollyക്ക് പറയേണ്ടതായി വന്നു.
സമൂഹത്തിലുള്ള നാട്ടുനടപ്പുകളേയും മറ്റും ഇങ്ഗ്ളിഷ് കമ്പനിക്ക് ഒറ്റയടിക്ക് തുടച്ചു മാറ്റാൻ ആവില്ല. കാരണം, സമൂഹത്തിലെ എല്ലാ വ്യക്തികളും പലരീതികളിലും ഈ വിധ നാട്ടു നടപ്പുകളോട് സഹകരിച്ചു തന്നെയാണ് ജീവിക്കുന്നത്.
ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ സ്ത്രീകളെ സ്വന്തം ഭർത്താവിന്‍റെ ചിതയിൽ കയറ്റി ജീവനോടെ കത്തിച്ചു ചാമ്പലാക്കുന്ന ഏർപ്പാട് കമ്പനീ ഭരണം നിരോധിച്ചപ്പോൾ, അത് ഒരു വൻ സാമൂഹിക പ്രശ്നം തന്നെയായി അവിടങ്ങളിൽ വളർന്നുവന്നിരുന്നു. സമൂഹം നിരന്തരമായി നാട്ടുനടപ്പായി നിലനിർത്തുന്ന കാര്യങ്ങളെ അങ്ങ് ഒറ്റയടിക്ക് മാറ്റാൻ ആവില്ലതന്നെ. ആളുകൾ പ്രതിഷേധിക്കും.
കാരണം ഈവിധ സാമൂഹിക പരിഷ്കരണങ്ങൾക്ക് പിൻതുണ നൽകാൻ ആളെകിട്ടില്ല. ഓരോ വ്യക്തിയും സമൂഹത്തിൽ ജീവിക്കുന്നത്, ഉരുക്ക് കണ്ണികളേക്കാൾ ബലമുള്ള ഫ്യൂഡൽ ഭാഷാ വാക്ക് കണ്ണികളാൽ, മറ്റ് പലരോടും ബന്ധപ്പെട്ടും സഹകരിച്ചും മറ്റുമാണ് ജീവിക്കുന്നതും അതിജീവനം നയിക്കുന്നതും.
സ്വതന്ത്രമായി ചിന്തിക്കാനോ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനോ പലർക്കും ആവില്ല. പലപ്പോഴും ആ വിധ കാര്യങ്ങൾ മനസ്സിൽ യാതൊന്നും ഉണ്ടാവില്ലതന്നെ.
Conolly പുതിയ നിയമത്തിന്‍റെ വാക്കുളോട് പൂർണ്ണമായും സഹകരിക്കാതിരുന്നത്, മലബാർ ജില്ലാ ഭരണത്തിന്‍റെ തലപ്പത്തും കീഴിലും ജോലിചെയ്യുന്ന പ്രാദേശിക ഉന്നത കുടുംബക്കാരായ വ്യക്തികളുടെ വ്യക്തമായ താക്കീതും വിശദ്ധീകരണങ്ങളും കേട്ടും വായിച്ചും മനസ്സിലാക്കിയും തന്നെയാവാം.
QUOTE: In the other portions of the proclamation, he closely adhered to the language of the Act.
എന്നാൽ പൊതുവായി നോക്കുകയാണ് എങ്കിൽ, മറ്റ് കാര്യങ്ങളിൽ Conolly പുതിയ നിയമ ചട്ടങ്ങളുടെ വാക്കുകളോട് വളരെ ഒട്ടിനിന്നാണ് പ്രവർത്തിച്ചത്.
These measures in due course received the cordial approval of the Court of Directors, who, in their despatch of 30th July 1845, wrote as follows :
Conollyയുടെ നടപടിക്രമങ്ങൾക്ക് പിന്നീട് കമ്പനിയുടെ ഡയറക്ടർ ബോഡ് അനുമോദനവും അംഗീകാരവും ആണ് നൽകിയത്. അവർ 1845 ജൂലായ് 30ന് അയച്ച കത്തി്ൽ ഈ വിധം പ്രസ്താവിച്ചിരുന്നു.
“It would defeat the very object in view to create any estrangement between them and their masters, and , moreover would be an act of injustice and bad faith of which the masters would be entitled to complain. END OF QUOTE
അടിമകളേയും അവരുടെ ഉടമകളേയും തമ്മിൽ തെറ്റിക്കുക എന്നത് പുതിയ നിയമത്തിന്‍റെ ലക്ഷ്യത്തിന് നേരെ വിപരീതമായ ഒരു കാര്യമാണ്. മാത്രവുമല്ല, അവരുടെ ഉടമകളോട് കമ്പനീ ഭരണം തികച്ചും അനീതി കാണിച്ചതായും നൽകിയ വാക്ക് പാലിച്ചില്ലായെന്നും ഉള്ള രീതിയിൽ കാര്യങ്ങൾ മാറും. ആ കാര്യം അടിമ ഉടമകൾ പരാതിപ്പെടാനും സാധ്യതയുണ്ട്. END
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു