top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

3. എഴുത്തിന്റെ ഒഴുക്കിലേക്ക് വീണ്ടും

ഏറ്റവും ഒടുവിലത്തെ എഴുത്ത് 2021 മെയ് മാസത്തിലാണ് പ്രക്ഷേപണം ചെയ്തത് എന്നു തോന്നുന്നു. ഇന്ന് ഇപ്പോൾ നവംമ്പർ മാസം 18 ആണ്.


എഴുതിക്കൊണ്ടിരുന്ന വിഷയം ദക്ഷിണ മലബാറിൽ നടമാടിയ മാപ്പിള ലഹളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരിത്ര സംഭവം ആയിരുന്നു. അന്ന് എഴുതുന്ന അവസരത്തിൽ കാര്യങ്ങൾ മനസ്സിൽ ഒരു അരുവി കണക്കെ ഒഴുകി വന്നിരുന്നു. എന്നാൽ ഇന്ന് ഇപ്പോൾ മനസ്സിൽ നോക്കുമ്പോൾ ആ അരുവിയുടെ യാതോരു അംശവും കാണുന്നില്ല.


അന്ന് എന്തൊക്കെയാണ് എഴുതാനിരുന്നത് എന്നതുതന്നെ വിസ്മൃയിൽ മാഞ്ഞുപോയിരിക്കുന്നു.


എന്നാലും എഴുത്തിന്റെ ഒഴുക്കിലേക്ക് പിടിച്ചുകയറാൻ ശ്രമിക്കുകയാണ്.


മാപ്പിള ലഹളയെക്കുറിച്ച് പ്രാദേശിക ഇസ്ലാമിക പണ്ഡിതർ ഏതുവിധത്തിലാണ് മനസ്സിലാക്കിയത് എന്ന് ഈ എഴുത്തുകാരന് അറിയില്ല. എന്നിരുന്നാലും ഡോക്ട്രൽ തീസുസുകളായി സമർപ്പിക്കപ്പെട്ട ചില എഴുത്തുകൾ ഇപ്പോൾ കൺമുൻപിൽ ഉണ്ട്.


ഈ വിധ എഴുത്തുകൾക്ക് ഒരു വൻ പാളിച്ചയായി കാണപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് ഇസ്ലാമിന്റേയോ അതുമല്ലെങ്കിൽ മുഹമ്മദിന്റേയോ ഏറ്റവും ഉജ്ജ്വല ആശയമായ സാമൂഹികമായും വ്യക്തിത്വപരമായും വ്യക്തികൾക്ക് ഒരു പരന്ന രീതിയിലുള്ളതും ഉന്നതനിലവാരത്തിലുള്ളതുമായ വ്യക്തിത്വവും അന്തസും എന്ന കാഴ്ചപ്പാടിനെ തീസിസ് പണ്ഡിതർക്ക് കാണാൻ പറ്റിയിട്ടില്ലാ എന്നതാണ് എന്നു തോന്നുന്നു.


മറ്റൊന്ന് പ്രാദേശിക സാമൂഹിക അന്തരീക്ഷത്തിലെ ഫ്യൂഡൽ ഭാഷ എന്ന രാക്ഷസീയ വസ്തുവിന്റെ അസ്തിത്വത്തെക്കുറിച്ച് യാതോരു അവബോധവും ഇല്ലാ എന്നുള്ളതാണ്.


പോരാത്തതിന്, മലബാറുകളിലും ദക്ഷിണേഷ്യയിൽ മുഴുവനായും ഇങ്ഗ്ളിഷ് ഭരണം എന്ന അതിഗംഭീര ചരിത്ര സംവഭത്തെ ഒരു ഉന്നത നിലവാരത്തിൽ നിന്നുകൊണ്ട് മനസ്സിലാക്കാനോ സമീപിക്കാനോ ആയില്ല എന്നുള്ളതും ഒരു പൊതുവായുള്ള പോരായ്മയായി നിലനിൽക്കുന്നുണ്ട്.


സാമൂഹികമായി എന്തിന്റെയൊക്കെയോ അടിയിൽ നിന്നുകൊണ്ടാണ് ഇങ്ഗ്ളിഷ് ഭരണത്തെ വിലയിരുത്താൻ പലരും ഒരുമ്പിടുന്നത്.


തീസുസുകൾ എഴുതുന്ന പണ്ഡിതർക്ക് ഇന്നുള്ള ഇന്ത്യ അന്നില്ലായിരുന്നുവെന്നോ, ഇന്ന് കാണുന്ന കേരളം അന്നില്ലായിരുന്നുവെന്നോ അറിവ് ലഭിക്കാത്ത ഒരു ഭാവവും കാണുന്നുണ്ട്. ദക്ഷിണ മലബാറിലും ഉത്തര മലബാറിലും മൊത്തമായി 29 ഓളം വളരെ ചെറിയ രാജ്യങ്ങളോ അതുപോലുള്ള പ്രദേശങ്ങളോ ഉണ്ടായിരുന്നു. ഇവയെ എല്ലാം ചേർത്തെടുത്ത് മെഡ്രാസ് പ്രസിഡൻയിലെ ഒരു ഒറ്റ ജില്ലയാക്കുകയും അതിന് ശേഷം, അവിടങ്ങളിൽ ജനാധിപത്യമെന്ന ഭരണ സംവിധാനം നടപ്പാക്കിയതും ഇങ്ഗ്ളിഷ് ഭരണം ആണ്.


ഈ വിധമായുള്ള ഒരു അതി നൂതനമായി ചരിത്ര സംഭവം നടന്നപ്പോൾ, അവിടെ ജീവിച്ചിരുന്ന എല്ലാ ജന വംശങ്ങളിലും പലവിധ ഏറ്റക്കുറിച്ചലുകളും പൊളിച്ചെഴുത്തുകളും മറ്റും സംഭവിച്ചിരുന്നു. പല പാരമ്പര്യ ഉന്നത ജനക്കൂട്ടങ്ങളിൽ വൻ വെപ്രാളം തന്നെ സംഭവിച്ചിരുന്നു.


ഈ വെപ്രാളം ഇങ്ഗ്ളിഷുകാർ അവരുടെ വീടുകളിൽ കയറും എന്നും അവരുടെ സമ്പത്തും സ്ത്രീജനങ്ങളേയും കൈവശപ്പെടുത്തും എന്നതായിരുന്നില്ല. മറിച്ച്, പാരമ്പര്യമായി അവരേക്കാൾ കീഴിൽ നിലനിന്നിരുന്ന ജനക്കൂട്ടങ്ങൾ സാമൂഹികമായി വളരും എന്നും അവർ തങ്ങളുടെ സാമൂഹിക സ്ഥാനങ്ങളും സ്വത്തുക്കളും കൈവശപ്പെടുത്തുമെന്നും തങ്ങളെ വാക്കുകളിലെ മഹത് സ്ഥാനങ്ങളിൽനിന്നും അവർ കുടിയിറക്കും എന്ന വെപ്രാളം തന്നെയായിരുന്നു.


ഇവിടേയും മനസ്സിലാക്കേണ്ടത്, പല കീഴ്ജനങ്ങളും ഇസ്ലാമിലേക്ക് കയറയിരുന്നു എന്നത് ശരിയാണ് എങ്കിൽ കൂടി, പാരമ്പര്യമായി സാമൂഹിക മഹിമയിൽ ജീവിച്ചിരുന്ന ഇസ്ലാമിക കുടുംബങ്ങളും മലബാറുകളിൽ അന്ന് ഉണ്ടായിരുന്നു.


H.V. Connolly എന്ന ഇങ്ഗ്ളിഷുകാരനായ മലബാർ ജീല്ലാ കലക്ടർ യഥാർത്ഥത്തിൽ മാപ്പിളമാരോട് പൊതുവായും കീഴ്ജന മാപ്പിളമാരോടു പ്രത്യേകമായും അനുകമ്പയുള്ള വ്യക്തിയാണ് എന്ന ഒരു ആരോപണം തന്നെ ഇങ്ഗ്ളിഷ് ഭരണം മാപ്പിള സങ്കർഷങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച Mr. Strange എന്ന ന്യായാധിപൻ പുറപ്പെടുവിച്ചിരുന്നു.


എന്നാൽ H.V. Connollyയെ ഏതാനും തെമ്മാടി വ്യക്തികൾ വെട്ടികൊലപ്പെടുത്തിയത് ഇസ്ലാമിക പ്രവർത്തനമായുള്ള ഒരു വൻ അഹ്ളാദകരമായ സംഭവം എന്ന രീതിയിൽ ആണ് തീസിസുകാർ എഴുതിക്കാണുന്നത്. ഈ വിധ വിഡ്ഢി പ്രവർത്തനത്തവുമായി ചെറിയ തോതിലെങ്കിലും മൌലിക ഇസ്ലാമിനെക്കുറിച്ച് വകതിരിവള്ള വ്യക്തികൾ ഇസ്ലാമിനെകൂട്ടിക്കലർത്താൻ ശ്രമിക്കും എന്ന് തോന്നുന്നില്ല.


ദക്ഷിണേഷ്യയിൽ അന്യാദൃശ്യമായ വ്യക്തിത്വ പ്രഭാവം ഉന്നത കുടുംബക്കാരായ ഇസ്ലാമിക വ്യക്തികളിൽ ഉണ്ട് എന്ന ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരുടെ നിരീക്ഷണം തീസിസ് എഴുത്തുകളിൽ ഉണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടാവാൻ സാധ്യത കാണുന്നില്ല.


എന്തിനും ഏതിനും ബൃട്ടിഷ് ഭരണത്തെ അടിച്ചു തമർത്തു എന്ന രീതിയിൽ ആണ് തീസിസുകളിലെ ചരിത്ര എഴുത്തുകൾ കാണപ്പെട്ടത്.


ഇതൊന്നുമായിരുന്നില്ല വാസ്തവം. ഇന്നുള്ള ഇന്ത്യൻ അക്കാഡമിക്ക് ചരിത്രം വായിച്ചു പഠിച്ചതിന്റേയും തിരുവിതാകൂറിലും ബോംബെയിലും സൃഷ്ടിക്കപ്പെടുന്ന പൊട്ട ചരിത്ര സിനിമകൾ കണ്ടതിന്റെ സ്വാധീനവും ഈ വിധ തീസിസുകൾ എഴുതുന്ന വ്യക്തികളുടെ മാസനിക പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടാവാം എന്നു തോന്നുന്നു.




ഈ മുകളിൽ എഴുതിയ മിക്ക കാര്യങ്ങളും നേരത്തെ ഈ എഴുത്തിൽ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. പോരാത്തതിന് കീഴ്ജന മാപ്പിളമാർക്ക് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാത്തിലെ ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷ് പൌരന്മാരായ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് സമ്പർക്കം കിട്ടാനുള്ള യാതോരു പാതയും സമൂഹത്തിൽ നിലവിൽ ഉണ്ടായിരുന്നില്ല എന്ന ഒരു വേദനാജനകമായ മാനസികാവസ്ഥയും കീഴ്തജന മാപ്പിളമാരിൽ നിലനിന്നിരുന്നു എന്നതിന്റെ സൂചനയും കണ്ടതായി ഓർക്കുന്നു.


മലബാർ ജില്ലയിൽ ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷുകാരനായ ഒരു ജില്ലാ കലക്ടർ. ഈ കലക്ടർക്ക് കീഴിൽ ഡെപ്യൂട്ടി കലക്ടറും ആ സ്ഥാനത്തിന് കീഴിൽ അനവധി താസിൽദാർമാരും. ഈ രണ്ട് സ്ഥാനങ്ങളിലും ഉള്ളത് പ്രാദേശിക വ്യക്തികൾ തന്നെ.


ഈ സ്ഥാനങ്ങളിൽ നല്ല ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യവും മറ്റ് വ്യക്തി പ്രഭാവങ്ങളും ഉള്ള ഉദ്യോഗസ്ഥരെ (Tellicherryയിൽ നിന്നുമുള്ള തീയരെ വരെ) ഒരു പൊതുപരിക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് നിയമിക്കാൻ ഇങ്ഗ്ളിഷ് കമ്പനിക്ക് പതിറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടി വന്നിരുന്നു.


ഈ വിധമായുള്ള ഒരു Madras Presidency Public Service Commission ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചുതുടങ്ങുന്നതുവരെ മലബാറിലെ എല്ലാ ഇടത്തും ഭരണം നടത്തിയിരുന്നത് പ്രാദേശിക പാരമ്പര്യ അധികാരി കുടുംബക്കാർ തന്നെയാണ്.


ഈ കൂട്ടർ തനി കള്ളന്മാരും പിന്നിൽനിന്നും കുത്തുന്നവരും അഴിമതിക്കാരും യാതോരു വകതിരിവില്ലാത്തവരും ആയിരുന്നു എന്ന വാസ്തവം മലബാർ മാന്വലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്.


ഇവർക്ക് ഇടയിൽ ഇങ്ഗ്ളിഷ് ഭരണം നിമയ ചട്ടങ്ങളും അവ നടപ്പിലാക്കാനുള്ള കോടതികളും സ്ഥാപിച്ചെടുത്തു. ഇവയിൽ ജഡ്ജ് മാരായി പ്രവർത്തിച്ചിരുന്നത് ഇങ്ഗ്ളിഷുകാരോ അതുമല്ലെങ്കിൽ മറ്റ് ബൃട്ടിഷുകാരോ ആയിരുന്നു എന്നാണ് തോന്നുന്നത്.


ഭൂസ്വത്ത് ഭൂജന്മിയുടെ കൈകളിൽ തന്നെയാണ് ഉണ്ടായിരുന്നത്. ഈ വിധം തന്നെയാണ് അന്നും ഇന്നും ഇങ്ഗ്ളണ്ടിൽ ഉള്ളത്. അതുകൊണ്ട് അവിടെ യാതോരു പ്രശ്നവും കണ്ടിരുന്നില്ല.


എന്നാൽ ബൃട്ടിണിൽ തന്നെയുള്ള Irelandൽ ഈ വിധമായുള്ള ഒരു സാമൂഹിക അന്തരീക്ഷം പ്രശ്നം തന്നെയായിരുന്നു. അവിടെ ജന്മികൾ കൃഷിഭൂമി പാട്ടമായി നൽകുമെങ്കിലും, ആ ഭൂമി പാട്ടക്കാരനിൽ നിന്നും ഭൂജ്മി ഭൂമി തട്ടിയെടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. ആ ഭൂജന്മികളെ land grabbers എന്നുവരെ നിർവ്വചിക്കപ്പെട്ടിരുന്നു. ഈ ദുരവസ്ഥയ്ക്കും ഐറിഷുകാർ ഇങ്ഗ്ളണ്ടിനെയാണ് അന്ന് പഴിച്ചിരുന്നത്. ഇന്നും ആരോപണത്തിൽ വ്യത്യാസം വന്നിട്ടില്ല.


എന്നാൽ സാമൂഹിക പിശക് മറ്റൊന്നായിരുന്നു. ഭൂജന്മകളുടെ സാന്നിദ്ധ്യം അല്ല പ്രശ്നം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.


ഇത്രയും കാര്യം എഴുതിയത് ഈ എഴുത്ത് വീണ്ടും എഴുതിത്തുടങ്ങാനുള്ള ഒരു warming up എന്ന രീതിയിൽ ആണ്. അടുത്ത എഴുത്തിൽ കീഴ്ജന മാപ്പിളമാർ മാത്രമല്ല, മറിച്ച് മറ്റ് കീഴ്ജനങ്ങളും മറ്റും നേരിട്ട ഒരു പ്രത്യേക സാമൂഹിക തടസ്സത്തെക്കുറിച്ച് പ്രതിപാദിക്കാം.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page