ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
32. അടിമത്തത്തെ നിലനിർത്താൻ താൽപ്പര്യപ്പെടുന്ന നാട്ടിൽ അടിമത്തം തുടച്ചുനീക്കിയത്
ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥർ മലബാറുകളിൽ സാവധാനത്തിൽ ഭരണസംവിധാനങ്ങൾ പടുത്തുയർത്തുന്നതോടൊപ്പം, പ്രദേശിക സമൂഹങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന പലവിധ പ്രശ്നങ്ങളേയും നേരിടേണ്ടിവന്നിരുന്നു. ഇന്ന് ഇന്ത്യൻ ഔപചാരിക ചരിത്രത്തിൽ, ആ കാലഘട്ടത്തെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു ചെറുത്തു നിൽപ്പിന്‍റെ കാലമായി നിർവ്വചിക്കുന്നുണ്ട് എന്നത് ശരിയാണ് എങ്കിലും, വാസ്തവം മറ്റൊന്നായിരുന്നു.
മലബാറിൽ മലബാറുകാർ എന്ന ഒരൊറ്റ വംശീയതയിൽ നിർവ്വചിക്കപ്പെടാവുന്ന ജനതയല്ല ഉണ്ടായിരുന്നത്. അടിമത്തം എന്നത് ഒരു നിത്യസത്യമായി നിലനിന്നിരുന്നു. പോരാത്തതിന് അന്തർദ്ദേശീയമായ മറ്റൊരു അടിമക്കച്ചവടവും നിലനിന്നിരുന്നു. അത് ഫ്രഞ്ചുകാരുടേയും ഡച്ചുകാരുടേയും വാണിജ്യ കേന്ദ്രങ്ങളിലൂടെയാണ് നടന്നത്. ഇതിന് ഒത്താശചെയ്തതിരുന്നത് ചില മാപ്പിള കടൽ വേലക്കാരോ അതുമല്ലെങ്കിൽ തോണിക്കാരോ ആയിരുന്നു എന്നും തോന്നുന്നു.
ഇവർ ചെയ്തത് പ്രദേശിക അടിമകളേയോ അതുമല്ലെങ്കിൽ മറ്റ് കീഴ്ജാതിക്കാരുടെ കുട്ടികളേയോ പിടിച്ചുകൊണ്ടുപോയി ഡച്ചുകാർക്കോ ഫ്രഞ്ചുകാർക്കോ വിൽക്കുക എന്നതായിരുന്നു. ഈ വിധം ഫ്രഞ്ചുകാരുടെ ദ്വീപുകളിൽ എത്തിക്കപ്പെടുന്ന അടിമകൾക്ക് മലബാറിൽ അവർക്ക് ലഭിച്ചിരുന്ന സാമൂഹിക സ്വാതന്ത്ര്യത്തേക്കാളും മെച്ചപ്പെട്ട സൌകര്യങ്ങൾ ലഭിച്ചിരിക്കാം.
ഇങ്ഗ്ളിഷ് കമ്പനീ ഭരണം ഈ രണ്ട് തരം അടിമത്ത പ്രസ്ഥാനങ്ങളേയും നിയന്ത്രിക്കാൻ ബാധ്യസ്ഥരായിരുന്നു. ഇതിന്‍റെ പിന്നിൽ ഇന്ത്യൻ വിഡ്ഢി ചരിത്രത്തിൽ അധികം പരാമർശിക്കപ്പെടാത്ത ഒരു സംഗതിയുണ്ടായിരുന്നു.
ഇങ്ഗ്ളണ്ടിലെ പൊതുജനാഭിപ്രായം ഇങ്ഗ്ളിഷ് കൊളോണിയലിസത്തെ കാര്യമായിത്തന്നെ വീക്ഷിച്ചിരുന്നു എന്നത്.
ഇങ്ഗ്ളിഷ് കമ്പനിയുടെ കൊളോണിയൽ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും വിധത്തിലുള്ള ചൂഷണം നടക്കുന്നുണ്ടോ എന്ന് കാര്യമായി തന്നെ അവിടുള്ള ചിന്തകരും രാഷ്ട്രീയ നേതാക്കളും അക്കാഡമിക്ക് ബുദ്ധിജീവികളും മറ്റും ശ്രദ്ധിച്ചിരുന്നു.
പോരാത്തതിന്, പൊതുജനത്തിൽ പെട്ട ഒരാൾ, പട്ടാളത്തിലെ ഏറ്റവും ഉന്നതനായ കമാണ്ടറെ പോലും വെറും you എന്ന പദത്തിനാൽ സംബോധന ചെയ്യുന്നതിലും ആ കമാണ്ടറോട് വിശദ്ധീകരണം ആവശ്യപ്പെടുന്നതിലും യാതോരു വിധത്തിലുള്ള അപാകതയും കാണാത്ത ഭാഷ അന്തരീക്ഷമാണ് അവിടുള്ള പൊതുജനത്തിന്റേത്.
The Cherumar even yet have not realised what public opinion in England would probably have forced down their throats fifty years ago, and there is reason to think that they are still, even now, with their full consent, bought and sold and hired out, although, of course, the transaction must be kept secret for fear of the penalties of sections 370, 371, etc., of the Indian Penal Code, which came into force on 1st January 1802 and which was the real final blow at slavery in India.
END OF QUOTE
ആശയവും വിശദ്ധീകരണവും:
1802 ജനുവരി 1ന് പ്രാബല്യത്തിൽ വന്ന Indian Penal Codeന്‍റെ 370, 371 തുടങ്ങിയ വകുപ്പുകൾ പ്രകാരം അടിമത്ത പ്രവർത്തനത്തിൽ പങ്കെടുക്കുന്നത് കുറ്റമാണ്. എന്നാൽ ഈവിധ നിയമ വകുപ്പുകൾ നിലവിൽ ഉള്ളത് കൊണ്ടൊന്നും അടിമത്തം നിലച്ചിരുന്നില്ല എന്ന തോന്നൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് ഉണ്ട്.
കാരണം, ചെറുമർതന്നെ യാതോരു വിസ്സമതവും പ്രകടിപ്പിക്കാതെ അവർ വിൽക്കപ്പെടുന്നതിലും വാങ്ങിക്കപ്പെടുന്നതിലും വാടകയ്ക്ക് കൊടുക്കപ്പെടുന്നതിലും സഹകരിക്കും. എന്നാൽ ഈ വിധമായുള്ള പ്രവർത്തനങ്ങൾ രഹസ്യമായി വെക്കപ്പെടും എന്നുമാത്രം.
കമ്പനീ ഭരണത്തിലെ പ്രാദേശിക ഉദ്യോഗസ്ഥരിൽ പലരും ഈ വിധ ഇടപാടുകൾക്ക് മൌനമായതോ അല്ലെങ്കിൽ ശക്തമായതോ ആയ പിന്തുണയും കൊടുത്തു കൊണ്ടിരുന്നിരിക്കാം.
ഇങ്ഗ്ളണ്ടിലെ ജനം ചെറുമരെ പിടിച്ച് തുറന്നുവിടീക്കാനുള്ള നീക്കം നടത്തുന്നുണ്ടായിരുന്നുവെങ്കിലും, ഇവിടുള്ള ചെറുമർക്ക് അതിനോടൊന്നും കാര്യമായ പ്രതിപത്തി കണ്ടേക്കില്ല. എന്നാൽ ഈ വിധമായുള്ള കാര്യങ്ങളെക്കുറിച്ച് ചെറുമർക്ക് അറിവും ഉണ്ടാവില്ല എന്നതും വാസ്തവം തന്നെ. END
മലബാറുകളിലെ പ്രാദേശിക സമൂഹങ്ങളിൽ ഇസ്ലാമിക വ്യക്തികളും കുടുംബങ്ങളും മറ്റും നൂറ്റാണ്ടുകളോളമായി നിലനിൽക്കുന്നുണ്ട്. അവരിൽ തന്നെ ഒരു വ്യക്തമായ ഐക്യ ബോധം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഉന്നത കുടുംബക്കാരായ ഇസ്ലമിക വ്യക്തികൾ സ്വതന്ത്രമായി പെരുമാറിയതും ഇടപഴകിയതും ഹിന്ദുക്കളോടും അവർക്ക് കീഴിൽ ഉള്ള ഉന്നത കുടുംബക്കാരായ അമ്പലവാസികളോടും നായർമാരോടും മാത്രമായരിക്കാം.
സാമൂഹികമായി താഴ്മയിൽ ജീവിക്കുന്ന ഇസ്ലാമികരോട് അവർ അനുകമ്പയും സഹുഷ്ണതയും കാണുക്കുമെങ്കിലും പ്രാദേശിക ഫ്യൂഡൽ ഭാഷകൾ നൽകുന്ന വരുമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടു മാത്രമേ അവരും അവരോട് അടുക്കുള്ളു.
ഈ കൂട്ടർ നാട്ടിലുള്ള എല്ലാ കീഴ്ജനങ്ങളേയും പിടിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ പദ്ധിതിയിട്ടുകൊണ്ടിരുന്നു എന്നും തോന്നുന്നില്ല. കാരണം, ഇന്നും എവിടേയും ഉന്നത ഇസ്ലാം കുടുംബക്കാരുടെ യാതോരു ഇസ്ലാമിക മഹലുകളിലും ഈ വിധം സാമൂഹിക താഴ്മയിൽ ഉള്ള ജനങ്ങളെ ഇസ്ലാമിലേക്ക് ചേർത്ത്, സ്വന്തം പള്ളികളിലേക്ക് അവർക്ക് പ്രവേശനവും ഉടമസ്ഥാവകാശവും നൽകും എന്നും തോന്നുന്നില്ല. വ്യക്തമായി പറയാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ല.
പിന്നെങ്ങിനെയാണ് ദക്ഷിണ മലബാറിലെ കീഴ്ജനങ്ങളിൽ പലരും ഇസ്ലാമിലേക്ക് കയറിയത് എന്നത് ഒരു ആശ്ചര്യകരമായ സംഗതിയായി തോന്നാം. ഇതിന് ഒരു കാരണം, അറേബ്യൻ കപ്പൽ ജീവനക്കാർ മലബാർ പ്രദേശത്ത് കീഴ്ജന വീടുകളിൽ സ്ത്രീകളെ പ്രാപിച്ചിരിക്കാം എന്നതാവാം. അങ്ങേക്കരയിലും ഇങ്ങേക്കരയിലും വ്യത്യസ്ത കുടുംബങ്ങൾ നിലനിർത്തിയിരിക്കാം. ഇത് ഇസ്ലാം അനുവദിക്കുന്ന കാര്യമാകാം എന്ന് തോന്നുന്നു.
ഈ വിധം അറേബ്യൻ രക്തപാതയിൽ ജനിക്കുന്ന കുട്ടികൾ ഇസ്ലാമിക ഭാവത്തിൽ ജീവിച്ചു തുടങ്ങിയരിക്കാം. അതോടെ പള്ളികളും പടുത്തുയർത്തപ്പെട്ടിരിക്കാം. ഈ കീഴ്ജന മാപ്പിളമാരുടെ സന്നിദ്ധ്യം മറ്റ് കീഴ്ജനങ്ങൾക്ക് ഇസ്ലാമിലേക്ക് ചാടിക്കയറാൻ പ്രചോദനം നൽകിയിരിക്കാം.
പോരാത്തതിന് ടിപ്പുവിന്‍റെ ആക്രമണ സമയത്ത് ഇസ്ലാമിലക്ക് കയറിയ കീഴ്ജനവും അതേ സമൂഹത്തിൽ ഉണ്ടാവാം.
ഈ കാര്യം ഇവിടെ പറഞ്ഞത് വെറും ഒരു തോന്നലിന്‍റെ അടിസ്ഥാനത്തിലാണ്. സംഭാവ്യം ആയ ഒരു കാര്യമായി തോന്നുന്നു.
എഴുത്തിന്‍റെ ഈ സ്ഥാനത്ത് വച്ച് ഇസ്ലാമിന്‍റെ മനോഭാവത്തെക്കുറിച്ച്, ഏതാനും വാക്കുകൾ പറയേണ്ടിയിരിക്കുന്നു. കൂടുതലായി പിന്നീട് പറയാം.
Cannanore പ്രദേശത്ത് യവന (Greek) രക്തപാതയിൽ ഉള്ള മാപ്പിള കുടുംബങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്. പോരാത്തതിന്, അറേബ്യൻ (Yemenese?) രക്തപാതയിൽ ഉറച്ചുനിൽക്കുന്ന കുടുംബക്കാരും മലബാറുകളിൽ ഉണ്ട് എന്ന് തോന്നുന്നു.
പോരാത്തതിന്, മാലിക്ക് ദിനാറിന്‍റെ കാലത്ത് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തിരിക്കാവുന്ന ബ്രാഹ്മണരും അവരുടെ ആശ്രിതരായ അമ്പലവാസികളും നായർമാരും ഉണ്ടാവാം. പിന്നേയും കാണാം പലരും. പട്ടാണികൾ വരെകണ്ടേക്കാം.
ഇവരെല്ലാം കൂടി മലബാറുകളിൽ ഒരു മതപരിവർത്തന പരിപാടി സംഘടിപ്പിച്ചിരുന്നു എന്ന് തോന്നുന്നില്ല. കാരണം, കീഴ്ജനത്തിനെ പിടിച്ച് സ്വന്തം മതത്തിലേക്ക് കയറ്റി അവർക്ക് സ്വന്തം ആരാധനാലയങ്ങലും മറ്റ് ആദ്ധ്യാത്മിക വേദികളും ഇക്കൂട്ടർ പങ്കിടും എന്നു തോന്നുന്നില്ല.
എന്നാൽ ദക്ഷിണ മലബാറിൽ സ്വന്തം നിലയിൽ കീഴ്ജന മാപ്പിള സമൂഹം വളർന്നുവന്നു. ആ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന ചില അറേബ്യൻ രക്തപാതയിൽ ഉള്ള തങ്ങൾമാർ ഇവർക്ക് സാമൂഹിക സ്വാതന്ത്ര്യത്തിനായുള്ള പ്രചേദനം നൽകിക്കൊണ്ടിരുന്നു.
ആ പദ്ധതികൾ വിഡ്ഢിത്തം തന്നെയായിരുന്നിരിക്കാം. കാരണം,സാമൂഹിക ഘടന രൂപകൽപ്പന ചെയ്യുന്നതും നിലനിർത്തുന്നതും പ്രാദേശിക ഫ്യൂഡൽ ഭാഷ തന്നെയാണ്. ഈ ഭാഷയുടെ രൂപകൽപ്പനയെ അതേ ഭാഷയ്ക്കുള്ളിൽ നിന്നുകൊണ്ട് മാച്ചുകളയാൻ ആവില്ല.
എന്നിരുന്നാലും അന്ന് നിലനിന്നിരുന്ന Ceylon, Burma, Bhutan, Kashmir, Nepal, Tibet, Travancore, British-India തുടങ്ങിയ പല പ്രദേശങ്ങൾ ഉൾപ്പെടുന്ന ദക്ഷിണേഷ്യയിലെ യാതോരു പ്രദേശത്തിലേയും ഉന്നതർ, പ്രത്യേകിച്ചു ബ്രാഹ്മണർ, ചെയ്യാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണ് അന്ന് ഇസ്ലാം ചെയ്യാൻ ശ്രമിച്ചത്. ഇസ്ലാമിനെ വിമർശിക്കുന്നവർ ഈ കാര്യം ശ്രദ്ധിക്കുന്നില്ല എന്നു തോന്നുന്നു.
എന്നാൽ ഈ കാര്യത്തിലും പലവിധ സങ്കീർണ്ണതകൾ ഉണ്ട്.
വെറും കന്നുകാലികളായി നൂറ്റാണ്ടുകളോളം നിർവ്വചിക്കപ്പെട്ട കുറെ ജനങ്ങളെ അങ്ങ് സാമൂഹികമായും മാനസികമായും വളർത്തിയെടുക്കാനായി ഒരു വൻ പ്രവർത്തനം. ഈ കാര്യം ഇന്ന് ഇസ്ലാമിക വ്യക്തികളിൽ പെട്ട പലർക്കും പരമർശിക്കാൻ പോലും വിഷമമാണ് എന്നുള്ളതും വാസ്തവം.
മതിയായ അളവിൽ ഭക്ഷണം നൽകപ്പെടാത്തവർക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കുക എന്നത് തന്നെ ഒരു സ്ഥോടനാത്മകമായ വ്യക്തിത്വ വളർച്ചയിലേക്കാണ് വ്യക്തിയെ വളർത്തിയെടുക്കുക.നൂറ്റാണ്ടുകളോളം പട്ടിണികിടന്ന് നുറുങ്ങിപ്പോയ ശാരീരിക ഘടനതന്നെ ഒന്ന് ഉണരും.
പിന്നെ വ്യക്തിയിൽ വൃത്തിയും വെടിപ്പും പഠിപ്പിച്ചെടുക്കുക. അതും ഒരു ഉഗ്രൻ പദ്ധതിയാണ്. അമേരിക്കയിൽ ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ നീഗ്രോ അടിമകൾക്ക് ഈ വിധമായുളള വൻ പരീശീലനം തന്നെ അവരറിയാതെതന്നെ നൽകപ്പെട്ടിരുന്നു.
ഏതാണ്ട് ഇതേ പോലുള്ള ഒരു പരിശീലനം കീഴ്ജന മാപ്പിളമാർക്കും ലഭിച്ചിരിക്കാം. വെടിപ്പും വൃത്തിയും ഉള്ള പള്ളികളും അവയിൽ തന്നെ നിത്യവും വൃത്തിയോടുകൂടി നിലനിർത്തപ്പെടുന്ന ടോയ്ലറ്റുകളും മറ്റും. ഈ വിധം ടോയ്ലറ്റുകൾ നിലനിർത്താനായി ഒരു നാറുന്ന ജനവിഭാഗത്തെ ഇസ്ലാമിന് ശൃഷ്ടിക്കേണ്ടിയും വന്നില്ല.
ഇത് ഏതാണ്ട് പഴയ കാല ഇങ്ഗ്ളണ്ടിലെ അതേ സാമൂഹിക മാനസിക ഭാവത്തിനെ ഓർമ്മപ്പെടുത്തുന്ന ഒന്നാണ് എന്നു തോന്നുന്നു.
ഇങ്ഗ്ളണ്ടിലെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് അറിയില്ല.
കീഴ്ജനങ്ങൾക്ക് ജനിതകപരമായി (genetically) എന്തോ പോരായ്മയുണ്ട് എന്ന ഒരു തോന്നൽ പലരിലും ഉണ്ട്. എന്നാൽ ഇത് ഒരു വാസ്തവം അല്ലതന്നെ. ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ ഒരു പ്രത്യേക രീതിയിൽ തട്ടിയാൽ ഏത് ഉഗ്ര വ്യക്തിയും നിലംപരിശായിപ്പോകും.
ഉദാഹരണത്തിന്, ഒരു പോലീസ് ശിപായി മറ്റൊരു പോലീസ് ശിപായിയെ നീ എന്ന് സംബോധ ചെയ്യുന്നു. സംബോധന ചെയ്യപ്പെടുന്ന വ്യക്തിക്ക് ജനിതകപരമായി യാതോരു തേയ്മാനവും സംഭവിക്കില്ല.
എന്നാൽ ഇതേ പോലീസ് ശിപായി ഒരു IPS ഉദ്യോഗസ്ഥനെ അതേ ലഗവത്തോടുകൂടി നീ എന്ന് സംബോധന ചെയ്തു സംസാരിച്ചു തുടങ്ങിയാൽ, ആ IPS ഉദ്യോഗസ്ഥനിൽ മാനസിക വിഭ്രന്തിയുടേയും ചിത്തഭ്രമത്തിന്റേയും ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ഇതേ വാക്യപ്രയോഗത്തിന്‍റെ അനുഭവം തുടർന്നുകൊണ്ടിരുന്നാൽ ആ വ്യക്തിയുടെ ശരീരം ക്ഷയിക്കും എന്നുതന്നെയാണ് തോന്നുന്നത്.
അതോടൊപ്പം ഈ IPS ഉദ്യോഗസ്ഥന് നൽകപ്പെടുന്ന ഭക്ഷണത്തിന്‍റെ അളവും കഠിനമായി കുറച്ചാൽ ആൾ ഉണങ്ങിപ്പോകും.
പിന്നെ നാറുന്ന ഇടത്ത് ജീവിക്കാനും ആക്കിയാൽ കാര്യങ്ങൾ വളരെ അബദ്ധമായി മാറും.
ഈ അനുഭവം തലമുറകളിലൂടെ നിലനിർത്തിയാൽ ആ ആളുകളിൽ ജനിതകപരമായി (genetically) ഒരു ഇടിച്ചിലും മാറ്റവും സംഭവിച്ചുവെന്നുവരെ തോന്നാം.
ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിലെ ഉദ്യോഗസ്ഥനായ Edgar Thurston ഈ രീതിയിൽ ചന്തിച്ച് കീഴ്ജനങ്ങളുടെ തലയോട്ടിയുടെ അളവെടുത്ത് വംശീയത നിർണ്ണയിക്കാനുള്ള ഒരു പദ്ധതിയിട്ടിരുന്നു എന്നു തോന്നുന്നു.
എന്നാൽ തലയോട്ടിയുടെ ആകൃതിമാറ്റാൻ ഭാഷാ കോഡുകൾക്ക് ഉള്ള കെൽപ്പിനെക്കുറിച്ച് ഇദ്ദേഹത്തിന് അറിവ് ലഭിച്ചിരുന്നില്ലാ എന്നാണ് തോന്നുന്നത്.
ദക്ഷിണ മലബാറിൽ കീഴ്ജനത്തിന് ഇസ്ലാമിലേക്ക് കയറാൻ സൌകര്യം നൽകി, സ്വന്തം ശരീരത്തിന്‍റെ ഘടയിലും വ്യക്തിത്വത്തിലും വൃത്തിയുടേയും വെടിപ്പിന്റേയും കാര്യത്തിലും വൻ വളർച്ചയും തിരിച്ചറിവുകളും നൽകിയത്, ഒരു വൻ പ്രശ്നം തന്നെയായിരുന്നു. സമൂഹത്തിന്‍റെ അടിയിൽ ഒരു തീ എരിഞ്ഞുതുടങ്ങിയ അവസ്ഥായണ് സംജാതമായത്.
സാമൂഹിക ഭാഷ ഇങ്ഗ്ളിഷ് ആയിരുന്നവെങ്കിൽ ഈ തീയെരിയൽ സംഭവിക്കില്ലായിരുന്നു.
ഭരിക്കുന്നത് ഇങ്ഗ്ളിഷ് കമ്പനിയാണ്. മലബാറുകളിൽ മാത്രം 29 വ്യത്യസ്ത ഭരണ പ്രദേശങ്ങളെയാണ് ഒരു ഒറ്റ ജില്ലയായി ഒത്തുചേർത്തുകൊണ്ട് വളർത്തിയെടുക്കാൻ കമ്പനീ ഭരണം ശ്രമിക്കുന്നത്.
എന്നാൽ ഈ ഒരു ജില്ലയിൽ ഓരോ പ്രദേശത്തിലും വ്യത്യസ്തങ്ങളായ പല പ്രശ്നങ്ങൾ ആണ് ഉണ്ടായിരുന്നത്.
സാമൂഹികമായി കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞണ് കിടക്കുന്നത്. ഒരിടത്ത് കമ്പനീ ഭരണം ഒരു പക്ഷത്തെ സംരക്ഷിക്കാനായി യത്നിക്കുമ്പോൾ, മറ്റൊരിടത്ത്, ഇങ്ഗ്ലിഷ് കമ്പനി തങ്ങളെ ആക്രമിക്കാനാണ് നോക്കുന്നത് എന്ന് അതേ പക്ഷക്കാർ പറഞ്ഞു പരത്തുന്നു.
എന്താ ചെയ്ക?
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു