top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക ബലം ലഭിക്കും എന്ന കണ്ടെത്തൽ

QUOTE: In 1851,. after a period in which Collector H. V. Conolly had deliberately tried to increase the number of muslims in the public services, END OF QUOTE


ആശയം: ജില്ലാ Collector H. V. Conolly ജില്ലാ ഭരണ യന്ത്രത്തിൽ മുസ്ലിം വ്യക്തികളുടെ അംഗസംഘ്യ കൂട്ടാനായി വളരെ കരുതിക്കൂട്ടിയുള്ള നടപടികൾ നടത്തിയിരുന്നു. END


ഇതും ഇങ്ഗ്ളണ്ടിൽ ഉള്ള ഒരു സാമൂഹിക പ്രതിഭാസം ആയിരിക്കില്ല. കാരണം, ഇവിടെ സർക്കാർ വേതനക്കാരൻ ഒരു തരം സാമൂഹിക തമ്പ്രാന്മാരായി ഭാവിക്കുന്ന അവസ്ഥ പ്രാദേശിക ഭാഷ വളർത്തുന്നുണ്ട്.


ദക്ഷിണ മലബാറിൽ വളർന്നുവന്ന കീഴ്ജന മാപ്പിളമാർ വടക്കേ മലബാറിലേയും, ദക്ഷിണ മലബാറിലേ തന്നെയുള്ള മറ്റ് മാപ്പിള ജനങ്ങളിൽ നിന്നും തന്നേയും വ്യത്യസ്തരായി നിന്നിരുന്നു എന്നുവേണം മനസ്സിലാക്കാൻ.


ഹൈന്ദവരും (ബ്രാഹ്മണരും) അവരോട് ഒട്ടിനിന്ന അമ്പലവാസികളും നായർമാരും, മാത്രമല്ല, മക്കത്തായ തീയരും വടക്കേ മലബാറിലെ മരുമക്കത്തായ തീയരും അവർക്ക് കീഴിലെല്ലാം ഉള്ള മറ്റ് സമുദായക്കാരും ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരേയും മറ്റ് കീഴ്ജന മാപ്പിളമാരേയും ഒരു കീഴ്ജനമായിത്തന്നെയാവണം വീക്ഷിച്ചിരുന്നത്.


QUOTE: as Hitchcock observed, the Ernad Moplah would brook no control from hindus or north Malabar Moplahs. END of QUOTE.


ആശയം: ഏറനാടിലെ മാപ്പിളമാർ ഹിന്ദുക്കളുടേയോ വടക്കേ മലബാറിലെ മാപ്പിളമാരുടേയോ യാതോരുവിധ നിയന്ത്രണവും അംഗീകരിച്ചുകൊടുക്കില്ല. END


ഈ ഉദ്ദരണി 1920കളിലെ ഏറനാടിലെ മാപ്പിളമാരുടെ ഭാവത്തെക്കുറിച്ചാണ് പറയുന്നത് എങ്കിലും, 1850കളിലെ ഈ കൂട്ടരുടെ ഭാവം ഇതേ പോലൊക്കെത്തന്നെയായിരുന്നിരിക്കും.


സാമൂഹിക ആശയവിനിമയം ഫ്യൂഡൽ ഭാഷകളിൽ ഇങ്ഗ്ളിഷിൽ നിന്നും വിഭാവനം ചെയ്യാൻ പറ്റുന്ന രീതിയിൽ അല്ലതന്നെ.


സമൂഹിക ആശയവിനിമയത്തിൽ ഫ്യൂഡൽ ഭാഷകൾ പലതട്ടുകൾ സൃഷ്ടിക്കും. മുകളിലെ തട്ടിലെ വ്യക്തിക്ക് കീഴിലെ തട്ടിലെ ആശയവിനിമയ കണ്ണികൾക്കുള്ളിൽ കയറാൻ പറ്റില്ല.


ഉദാഹരണത്തിന്, കീഴിലെ ആൾകൂട്ടം തമ്മിൽ ഇഞ്ഞി, ഓൻ, ഓള്, എടാ, എടീ, ചേട്ടൻ, ചേച്ചി, അമ്മ, അമ്മായി, അമ്മാവൻ, വെറും പേര് തുടങ്ങിയ രീതിയിൽ ആണ് ബന്ധപ്പെട്ടുകിടക്കുക. ഈ വിധ വാക്ക് കണ്ണികളിൽ അദൃശ്യമായ അനുസരത്തിന്റേയും ആജ്ഞയുടേയും കോഡുകൾ ഉണ്ടാവും.


ഇവർക്ക് മുകളിൽ ഉള്ള വ്യക്തിക്ക് ഈ വാക്ക് ബന്ധങ്ങൾക്ക് മുകളിൽ നിന്നുകൊണ്ടുമാത്രമേ ഇവരോട് ആശയവിനിമയം നടത്താൻ പറ്റുള്ളു. അല്ലാതെ ഇവരുടെ ഇടയിൽ അയാൾ കയറി, അവരോടൊപ്പം നിന്ന് സംസാരിച്ചു തുടങ്ങിയാൽ, അവരുടെ മേൽ പതിച്ചിരിക്കുന്ന ആജ്ഞയുടേയും അനുസരണത്തിന്റേയും വിധേയത്വങ്ങളുടേയും കോഡുകൾ ഈ ആളുടേ മേലും വന്നു പതിക്കും.


ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള ആജ്ഞയുടേയും അനുസരണത്തിന്റേയും വിധേയത്വങ്ങളുടേയും കോഡുകൾ സാധാരണ സംഭാഷണങ്ങളിൽ ഇല്ലതന്നെ.


ഈ ഒരു പ്രശ്നം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സദുദ്ദേശപരമായ പല ചുവടുവെപ്പുകളേയും സാരമായും വിപരീതമായും ബാധിച്ചിരിക്കാം.


അവർ വൻ സദുദ്ദേശത്തോടുകൂടി എന്ത് നടപടിയും ചവടുവെപ്പും നടത്തിയാലും, താഴെക്കിടയിൽ അവയെ വ്യാഖ്യാനിക്കപ്പെടുന്നതും മനസ്സിലാക്കപ്പെടുന്നതും, ഈ വിധമായുള്ള താഴെക്കിടിയിലൂടെ ഓടിനടക്കുന്ന ആശയവിനിമയ ശ്രംഖലയിലെ ആജ്ഞയുടേയും അനുസരണത്തിന്റേയും വിധേയങ്ങളുടേയും കോഡുകൾക്ക് അനുസൃതമായിരിക്കും.


അന്ന് ഓരോ 13 വർഷം കഴിന്തോറും ഒരു പുതിയ തലമുറ പിറന്നുവരും. കീഴ്ഡന മാപ്പിളമാരുടേയും കാര്യം ഇതു തന്നെ. എന്നാൽ ഓരോ പുതിയ തലമുറയും അവരുടെ പഴയ കാല അടിമ അവസ്ഥയെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെയാണ് വളരുക.


എന്നാൽ ഓരോ പുതിയ തലമുറയും കൂടുതൽ വ്യക്തിത്ത പ്രഭാവം പ്രകടിപ്പിക്കും. അതേ സമയം ഈ അധികരിച്ചു വരുന്ന വ്യക്തിത്തം സാമൂഹിക യാഥാർത്ഥ്യങ്ങളോട് ഏറ്റ് മുട്ടും. അവർക്ക് തൊട്ടുമുകളിൽ ഉള്ള നായർമാരോട് അടിയാളത്തം പ്രകടിപ്പിക്കരുത് എന്ന് അവരെ അവരുടെ ചില ആദ്ധ്യാത്മിക നേതാക്കൾ പഠിപ്പിക്കും.


എന്നാൽ ഓരോ വാക്കിലും പ്രവർത്തിയിലും നായർ മേലാളന്മാർ അവരെ അപമാനിച്ചു വിടും.


ഇതിന് സമാനമായ ഒരു സാമൂഹിക സംഭവവികാസം മലബാറിൽ 1970കളിൽ സംഭവിച്ചിരുന്നു. അതായത്, അന്ന് തിരുവിതാംകൂറിൽ നിന്നും ആണ് ആളുകൾ PSC പരിക്ഷകൾ പാസായി മലബാറിൽ സർക്കാർ വേതനക്കാരായി വരിക.


ബൃട്ടിഷ് - മലബാറിൽ സർക്കാർ തൊഴിലിനോട് അന്ന് വൻ പ്രതിപത്തിയില്ലായിരുന്നു. കാരണം, സർക്കാർ ഗുമസ്തൻ എന്നത് സർക്കാർ ഓഫിസുകളിലെ ഒരു ചെറിയ തൊഴിലുകാരൻ മാത്രമായിരുന്നു.


തിരുവിതാംകൂറിൽ നിന്നും വന്ന് മലബാറിൽ തൊഴിൽ ചെയ്യുന്ന സർക്കാർ ഗുമസ്തർക്ക്, അവർ ഒരു മുള്ളിന്മേൽ വന്ന് ഇരിക്കുന്ന ഒരു തോന്നൽ അനുഭവപ്പെടും.


മലബാറിൽ ജനം സർക്കാർ ഓഫിസിൽ വന്ന് ഗുമസ്തനെമാത്രമല്ല, ഓഫിസിന്‍റെ ചുമതല ഉള്ള ഓഫിസറെ വരെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്നു.


ഈ കയറിവരുന്ന വ്യക്തി സമൂഹത്തിലെ താഴെക്കിടയിലുള്ള വ്യക്തിയാണ് എങ്കിൽ അയാൾ വിധേയത്തത്തിലാണ് നിൽക്കുക. അയാൾ നിങ്ങൾ എന്ന് പറയുന്നതിന് പകരം ഇങ്ങൾ എന്ന് പറയും.


തിരുവിതാംകൂറുകാരനായ ഗുമസ്ഥന് ഈ നിങ്ങളും ഇങ്ങളും ഒരേ പോലെയുള്ള ഒരു കൂർത്ത വാക്ക് ആയധ പ്രയോഗം തന്നെ.


ഈ കൂർത്ത വാക്ക് ആയുധത്തിന്‍റെ മുനയെ ഒടിച്ചുവിടാൻ ഏതാണ്ട് 1990കൾ വരെ തിരുവിതാംകൂർ ഉദ്യോഗസ്ഥർ കാത്തിരിക്കേണ്ടിവന്നു.


അതായത്, തിരുവിതാംകൂറിൽ നിന്നും വളരെ അധികം സ്കൂൾ അദ്ധ്യാപകർ മലബാറിൽ വരികയും മലബാറിലെ 'മാഷെ, നിങ്ങൾ പറഞ്ഞില്ലെ' എന്ന സംബോധനയെ മാച്ചുകളഞ്ഞ്, അതിന് പകരം, 'സാറെ, സാറ് പറഞ്ഞില്ലെ' എന്ന രീതിയിലേക്ക് മാറ്റിയെടുത്തു.


അക്കാലങ്ങളിൽ ഈ മാഷ് - സാറ് വാക്ക് പ്രയോഗങ്ങളെക്കുറിച്ച് സാരമായ ചർച്ചകൾ തന്നെ മലബാറിൽ പലയിടത്തും നടന്നിരുന്നു. മാഷ് / നിങ്ങൾ എന്ന വാക്കുകൾ കഞ്ഞിവാക്കുകൾ ആണ് എന്നും, അതിന് പകരം വൻ മേന്മയുള്ള വാക്കുകൾ സാർ / മാഡം ആണ് എന്നും തിരുവിതാംകൂറുകാർ വിജയകരമായി മലബാറിൽ പഠിപ്പിച്ചെടുത്തതോടുകൂടി, തിരുവിതാംകൂറിൽ നിന്നും വന്ന ഉദ്യോഗസ്ഥർക്ക് മാനസിക സമാധാനം ലഭിച്ചു തുടങ്ങി, ഒരു അളവുവരെ.


വളരെ പെട്ടന്നുതന്നെ ഈ മനോരോഗാവസ്ഥ മലബാറിലെ എല്ലാരിലും പടർന്നുപിടിക്കുകയും ചെയ്തു.


ഇനി പറഞ്ഞവന്നതിലേക്ക് തിരിച്ചു പോകാം.


ദക്ഷിണ മലബാറിൽ, Sayid Fazil തങ്ങളും മറ്റും കീഴ്ജനത്തിന് പറഞ്ഞുകൊടുത്തത്, തികച്ചും വിപരീതമായ ഒരു ആശമാണ്. നായർമാരെ ഇഞ്ഞി, ഇജ്ജ് എന്ന് സംബോധന ചെയ്യാം, ആ നായർമാർ ഇതേ വാക്ക് കീഴ്ജന മാപ്പിളമാരോട് ഉപയോഗിച്ചാൽ.


എന്നുവച്ചാൽ തിരുവിതാംകൂറിൽ നിന്നും വരുന്ന അദ്യാപകർ അല്ലെങ്കിൽ ഉദ്യോഗസ്ഥർ എന്ത് വാക്കാണ് ഇങ്ങോട്ട് ഉപയോഗിക്കുന്നത്, അതേ വാക്ക് അവരോടും തിരിച്ച് ഉപയോഗിക്കുക.


കീഴ്ജന മാപ്പിളമാർ അതിരുവിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യാൻ എപ്പോഴും തയ്യാറാവും എന്നും തോന്നുന്നില്ല. എന്നാൽ അവരിൽ അതിനുള്ള പ്രചോദനം നിലനിൽക്കും.


കീഴ്ജന മാപ്പിളമാർ ഓരോ തലമുറ മുന്നോട്ട് നിങ്ങുന്തോറും, ചെറുമരും മറ്റ് അടിമ ജനവും ആയുള്ള അവരുടെ അടുപ്പം കുറഞ്ഞുതുടങ്ങും. കാരണം, അടിമ ജനം യാതോരു വ്യക്തിത്തവും ഇല്ലാത്ത മൃഗതുല്ല്യരായ മനുഷ്യരായി തുടർന്നും ജീവിച്ചിരിക്കും. അവരുമായി പുതിയ തലമുറയിലെ കീഴ്ജന മാപ്പിളമാർക്ക് യാതോരുവിധ അടുപ്പവും കാണില്ല.


മാത്രവുമല്ല, തങ്ങളുടെ മുൻ തലമുറക്കാരിൽ ഈ വിധമായുള്ള അറപ്പു ഉളവാക്കുന്ന മുഖഭാവം ഉള്ളവർ ഉണ്ട് എന്ന കാര്യം പറയാൻ പോലും ആർക്കും താൽപ്പര്യം കാണില്ല.


എന്നാൽ ഒന്ന് ചിന്തിച്ചു നോക്കൂ. അമേരിക്കയിലെ നീഗ്രോവ്യക്തികൾ അവർ അടിമകളുടെ മക്കളാണ് എന്ന് എടുത്തു പറയാൻ താൽപ്പര്യപ്പെടുന്നു. കാരണം, നീഗ്രോ അടിമകളുടെ ചിത്രങ്ങൾ കാണുമ്പോൾ, യാതോരു അറപ്പും അവ ഉളവാക്കുന്നില്ല.


ഇങ്ഗ്ളിഷ് സംസാരിക്കുന്ന അടിമയും ഫ്യൂഡൽ ഭാഷകളുടെ അടിയിൽ അമർന്നു നിൽക്കുന്ന അടിമയും തമ്മിൽ വൻ വ്യത്യാസം ഉണ്ട്.


കീഴ്ജന മാപ്പിളമാരിൽ ഒരു ചെറിയ പക്ഷം ആളുകളിൽ വൻ വിരോധങ്ങൾ കത്തി ആളുന്നുണ്ട്. അവർ യഥാർത്ഥിൽ അടിമ ജനവംശങ്ങളിൽ നിന്നും രക്ഷപ്പെട്ടവരാണ് എന്ന അറിവ് തന്നെ ഉണ്ടായിരിക്കില്ല. അതിനാൽ തന്നെ അവർക്ക് ഇങ്ഗ്ളിഷ് ഭരണത്തിനോട് യാതോരുവിധ കടപ്പാടിന്റേയും ആവശ്യം ഉണ്ട് എന്ന അറിവും അവരിൽ ഉണ്ടാവില്ല.


മറിച്ച് അവർക്ക് ലഭിക്കുന്ന വിവരം, അവരെ നിത്യവും അപമാനിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന ഹൈന്ദവരുടേയും നായർമാരുടേയും നേതാക്കൾ ഇങ്ഗ്ളിഷ് ഭരണം ആണ് എന്നതാവാം.


അതിനേക്കാൾ ആഴമേറിയ വിവരം ലഭിക്കാനുള്ള യാതോരു പാതയും അവരിൽ കാണില്ല.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page