ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത സാമൂഹികവും ഭാഷാപരവും ആയ അനുഭവങ്ങൾ
ദക്ഷിണ മലബാറിൽ ഇസ്ലാം ഒരു വൻ ശക്തിയുള്ള സാമൂഹിക പരിഷ്ക്കരണ യന്ത്രമായിത്തന്നെ പ്രവർത്തിച്ചിരുന്നു എന്നുള്ളത് ശരിയായിരിക്കാം.
ഇതേ പോലുള്ള ഒരു സാമൂഹിക പരിഷ്ക്കരണം, ഇങ്ഗ്ലിഷ് ഭാഷയും ഇങ്ഗ്ളിഷ് കമ്പനീ ഭരണവും പ്രവാർത്തികമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നോക്കുക, ഇതിള്ള നൂലമാലകൾ. സമൂഹത്തിന്‍റെ അടിത്തട്ടിൽ പോലും അതി ഭീകരമായ അറപ്പും വെപ്രാളവും വ്യക്തി വിരോധങ്ങളും.
QUOTE: In the 1830s, for example, it was reported that in one part of north Malabar a Poolyan’ (Pulayan or Cherumar) might not approach within ten paces of a Vettuvan, a ‘Parian’ (Parayan) was obliged to remain the same distance from a ‘Poolyan’ and a ‘Nyadee’ (Nayadi) twelve paces from a ‘Poolyan’.
Some years later, H. V. Conolly reported that the abhorrence of the Ernad Cherumar to the vicinity of the Nayadi was so great (being “equal... to what is felt by the highest Cast Brahmin”) that nothing could induce the former to work near to the latter. END OF QUOTE
ആശയം: വടക്കേ മലബാറിൽ, 1830കളിൽ നിന്നും വന്ന ഒരു റിപ്പോട്ട് പ്രകാരം, ഒരു പുലയൻ (ചെറുമൻ) ഒരു വെട്ടുവന്‍റെ 10 അടി ദൂരത്തിനുള്ളിൽ വരാൻ പാടില്ല. അതേ സമയം ഒരു പറിയൻ ഒരു പുലയന്റേയും നായാടിയുടേയും അതേ ദൂരത്തിനുള്ളിൽ വരാൻ പാടില്ല.
ഏറനാടിലെ ചെറുമർക്ക് നായാടികളോടുള്ള അറപ്പ് ഒരു ബ്രാഹ്മണന് കീഴ്ജാതിക്കാരോടുള്ള അതേ നിലവാരത്തിലുള്ള അറപ്പാണ് എന്ന് ഏതാനും വർഷങ്ങൾക്ക് ശേഷം H. V. Conolly റിപ്പോട്ട് ചെയ്തിരുന്നു. എന്തു പാരിതോഷികം നൽകിയാലും, ആ ചെറുമനെക്കൊണ്ട് ഒരു നായാടിയോടൊപ്പം തൊഴിൽ ചെയ്യിക്കാൻ ആവില്ല. END
ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയിൽ ഏതാണ്ട് 2000ത്തോളം വരുന്ന ചിന്നിച്ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ എല്ലാം തന്നെ ഈ വിധമായുള്ള പ്രശ്നങ്ങൾ കണ്ടറിഞ്ഞിരുന്നു. ആ ഭരണം, ഈ ഉപഭൂഖണ്ഡത്തിൽ പലരീതിയിൽ സാമൂഹിക പരിഷ്ക്കരണം നടത്തിപ്പുചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ഓരോ ഇടത്തും ഈ വിധ പ്രവർത്തനം പലരേയും വേദനിപ്പിക്കും. കാരണം, എന്ത് പരിഷ്ക്കരണം നടന്നാലും, അവർക്ക് ഇഷ്ടപ്പെടാത്ത മാറ്റങ്ങൾ സമൂഹത്തിൽ വന്നുചേരും. വ്യക്തി ബന്ധങ്ങളിൽ മാറ്റം വരും.
ദക്ഷിണ മലബാറിൽ തമ്മിൽത്തമ്മിൽ വൻ അറപ്പോടുകൂടി വീക്ഷിക്കുന്ന പല ജനവിഭാഗങ്ങളേയും ഇസ്ലാം സ്വീകരിക്കുകയും അവരിൽ വൻ മാനസികവും സാമൂഹികവും ആയ വളർച്ച വരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവരിൽ പലരും വ്യക്തിത്തത്തിൽ വളർന്നു എന്നതു ശരിയാണ് എങ്കിലും, അവർക്ക് ലഭിച്ച പുതിയ വ്യക്തിത്തിന് നിരക്കാത്ത സാമൂഹികവും ഭാഷാപരവും ആയ അനുഭവങ്ങൾ എല്ലായിടത്തും നിറഞ്ഞുനിൽക്കും.
ഉദ്യോഗസ്ഥർ കീഴ്ജനത്തിനോട് അറപ്പോടും വിദ്വേഷത്തോടും പെരുമാറും. വാക്കുകളിൽ അവരെ തരം താഴ്ത്തും. ഇന്നും ഇത് ഒരു വാസ്തവം തന്നെ.
മനസ്സിൽ വൻ പ്രകോപനം വന്ന് കീഴ്ജന വ്യക്തി അയാളെ അപമാനിക്കുന്ന ഉദ്യോഗസ്ഥനേയോ മറ്റേതെങ്കിലും മേലാളനേയോ ആക്രമിച്ചാൽ, വളരെ പെട്ടെന്നു തന്നെ അത് ഒരു വർഗ്ഗീയ ആക്രമണമായി അവർതന്നെ നിർവ്വചിക്കും.
അങ്ങിനെ ചെയ്യുമ്പോൾ, അവരുടെ പ്രവർത്തനത്തിന് ഒരു സാമൂഹിക ബലം വന്നുചേരും. അതോടെ ആ പ്രവർത്തിക്ക് ആ സമൂഹത്തിന്‍റെ പിന്തുണയും ന്യായീകരണവും ലഭിക്കും.
1855 ഓഗസ്റ്റ് 4ന് Valasseri Emalu, Puliyakunat Tenu, Chemban Moidin Kutti, Vellattadayatta Parambil Moidin എന്നു പേരുള്ള നാലുപേർ Calicutലെ ജയിലിൽ നിന്നും തൊഴിൽ സമയത്ത് രക്ഷപ്പെട്ടു. ഇവരെ എന്തിനാണ് ജയിലിൽ ഇട്ടിരുന്നത് എന്നത് ഈ എഴുത്തുകാരന് അറിയില്ല.
ജയിലിലെ ജീവനക്കാർ ഇവരോട് മര്യാദയില്ലാതെ പെരുമാറിയിരിക്കാം. ഇതും ഇന്നും വാസ്തവാമായുള്ള ഒരു കാര്യമാണ്. എന്നാൽ ഇന്ന് ഈ വിധമായുള്ള ഒരു പെരുമാറ്റം ലഭിച്ചാൽ, ആരും ജില്ലാ കലക്ടറോട് ശത്രുത മനസ്സിൽ വെക്കില്ല. കാരണം, ആ രീതിയിൽ കാര്യങ്ങൾ മനസ്സിൽ വരുത്താനുള്ള പാതയില്ലതന്നെ.
എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ വിധമായുള്ള ഒരു സംരക്ഷണമില്ല. ഏത് പ്രാദേശികനായ ഉദ്യോഗസ്ഥൻ എന്ത് തെമ്മാടിത്തരം കാട്ടിയാലും, അതിന്‍റെ വിരോധം വളരെ കൃത്യമായി ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ ചാർത്താൻ വളരെ എളുപ്പമാണ്.
മുകളിൽ പരാമർശിക്കപ്പെട്ട നാലുപേരും ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രം ഇസ്ലാമിലേക്ക് കടന്ന ഏതോ കീഴ്ജന ജനത്തിൽ പെട്ടവർ ആയിരിക്കാം. ഇവർക്ക് ഇസ്ലാം നൽകിയ വൻ സാമൂഹിക വ്യാപ്തി അവരിൽ വൻ മാനസിക വികസനം നടത്തിയിരിക്കാം, എന്നല്ലാതെ ഇവരാണ് ഇസ്ലാം എന്നും, ഇവരിലൂടെ ഇസ്ലാമിനെ നിർവ്വചിച്ചെടുക്കാം എന്നും പോരാത്തതിന് ഇവരുടെ ഭാവത്തിൽ നിന്നും മുഹമ്മദിന്‍റെ മാനസിക ഭാവത്തെ തിരിച്ചറിയാൻ ആവും എന്നും പറയുന്നതിൽ കാര്യമായ പിശക് ഉണ്ടായേക്കാം.
ഇവർക്ക് ഇസ്ലാമിനെക്കുറിച്ചുള്ള അറിവ് ഷാഹിദുകളെക്കുറിച്ചുള്ള പാട്ടുകളിൽ നിന്നും ഇവർ ചെയ്യുന്ന നേർച്ചകളിൽ നിന്നും മൊയ്ലൂദുകളിൽ നിന്നും മറ്റും മാത്രമായേക്കാം. ഇതിനേക്കാളെല്ലാം വൻ ഉയരങ്ങളിൽ ഉള്ള പല ആശയങ്ങളും ഇസ്ലാമിലുണ്ടായേക്കാം എന്ന തിരിച്ചറിവ് ഇവർക്ക് ലഭിച്ചരിക്കില്ല. അതിന്‍റെ ആവശ്യകതയും ഇല്ലതന്നെ.
ഓഗസ്റ്റ് 23ന് ഈ നാലുപേരും കൂടി ഊറോട്ട്മലയിൽ ഉള്ള മൊദീൻ കുട്ടിയുടെ വീട്ടിൽ രാത്രിയിൽ പോയി, അവിടുന്ന് ഭക്ഷണം കഴിച്ചു. അവരോടൊപ്പം ഒരു ഓസാൻ കുട്ടിയും ചേർന്നിരുന്നു.
അവിടെ നിന്നും ഇറങ്ങി അവരുടെ ചില ബന്ധു ജനത്തിന്‍റെ വീടുകളിൽ പോയി. 24ലാം തീയതി, ഇവർ മമ്പ്രത്ത് എത്തി, തറമ്മൽ കുഞ്ഞിക്കോയ എന്ന വ്യക്തിയോടൊപ്പം ഇവർ വലിയ തങ്ങളുടെ ഖബറിൽ പോയി പ്രാർത്ഥിച്ചു.
ഇവർ തങ്ങളുടെ ഉദ്ദേശ ലക്ഷ്യം കുഞ്ഞിക്കൊയയോട് വെളുപ്പെടുത്തിയിരുന്നു പോലും.
അവർ വെട്ടത്തു പുതിയങ്ങാടിയിലേക്ക് പോയി. 29നും 30നും അവർ അവിടങ്ങളിൽ ചുറ്റിത്തിരിഞ്ഞു. അടുത്തുള്ള എതാനും പ്രർത്ഥനാലയങ്ങളിൽ സന്ദർശിച്ചു.
സെപ്റ്റംബർ 9ന് അവർ Calicutൽ West Hillൽ ഉള്ള ജില്ലാ കലക്ടറുടെ വസതിയിൽ നിന്നും ഏതാണ്ട് മുക്കാൽ കിലോമീറ്റർ കിഴക്കായുള്ള, മലക്കൽ മാമ്മു എന്ന ആളുടെ വീട്ടിൽ ഇവർ താമസം തുടങ്ങി.
10ത്താം തീയതി അവിടെ നേർച്ച നടന്നു. മുഹിദ്ദീൻ മാലപ്പാട്ട് ആലാപനവും നടന്നു.
(ഇവിടെ ഇടയിൽ കയറി പറയാൻ തോന്നുന്ന ഒരു കാര്യം ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ വ്യക്തികൾതമ്മിലുള്ള അകൽച്ച കുറച്ചു നേരത്തേക്കെങ്കിലും മാച്ചുകളയാൻ അതേ ഭാഷകളിലെ അതിസുന്ദരമായ ഗാനങ്ങൾക്ക് ആവും എന്നുള്ളതാണ്. ഈ ഒരു കാര്യം തിരുവിതാംകൂറിൽ കൃസ്ത്യൻ മിഷിനറിമാരും വിജയകരമായി ഉപയോഗിച്ചിരുന്നു.)
ഇങ്ഗ്ളിഷ് ഭരണവും അവരുടെ ഇങ്ഗ്ളണ്ടിലുള്ള ഡയറക്ടർ ബോഡ് അംഗങ്ങളും, പോരതാത്തതിന് ജില്ല കലക്ടറും ഇങ്ഗ്ളിഷുകാരനും ആയ Conollyയും പലവിധ പ്രവർത്തനം നടത്തിയാണ് ദക്ഷിണ മലബാറിലെ അടിമ ജനത്തിനെ കയറൂരിവിട്ടത് എന്ന കാര്യം മുകളിൽ പരാമർശിക്കപ്പെട്ടവർക്ക് അറിയില്ല.
അവരുടെ മനസ്സിൽ ആകെയുള്ളത് പകയാണ്. ഈ പക ആരോടാണ് തീർക്കേണ്ടത് എന്നതിനെക്കുറിച്ച് അവർ ആലോചിച്ച് കണ്ടെത്തിയത് Conollyയുടെ പേരാണ്.
Sayid Fazl തങ്ങളെ നാടുകടത്തിയ ദുഷ്ടനാണ് ഈ Conolly ആണ് എന്നും അവർക്ക് അറിവ് ലഭിച്ചിരിക്കും. ഇത് അവർ അവരുടെ പദ്ധതിക്ക് ഒരു ന്യായീകരണമായും പറയും.
നേർച്ചയിൽ കർപ്പൂരം, ഊദ്, സാമ്പ്രാണി, കുന്തിരിക്കും തുടങ്ങിയവ കത്തിച്ചുയരുന്ന പുകയിൽ ആയുധ കത്തി കടത്തിവിട്ട് പ്രതിജ്ഞ എടുക്കുന്നു.
പിറ്റേ ദിവസം, അതായ് 11ആം തിയതി, ഈ അക്രമകാരികൾ മാനസികമായി വൻ തയ്യാറെടുപ്പോടുകൂടി, രാത്രി ഏതാണ്ട് എട്ടുമണിക്കും ഒൻപത് മണിക്കും ഇടയിൽ മാമ്മുവിന്‍റെ വീട്ടിൽ നിന്നും ഇറങ്ങി. അവർ സാവധാനത്തിൽ നിശബ്ദമായി H. V. Conollyയുടെ വസതിയിൽ കയറി.
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു