ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം അന്യാധീനപ്പെടുന്നത് കണ്ടുനിന്നവർ
QUOTE: The students at the college are supported by the Ponnani towns people, the custom being to quarter two students in each house. The students study in the public or Jammat or (as it is sometimes called) Friday Mosque, and in their undergraduate stage they are called Mullas. There is apparently very little system in their course of study up to the taking of the degree of Mutaliyar, i.e elder or priest. The word is sometimes pronounced Musaliyar, and very often by ignorant people as Moyaliyar. END OF QUOTE
ആശയം: പൊന്നാനിയിലെ മുഹമ്മദീയ കോളജിലെ വിദ്യാഭ്യാസ സമ്പ്രദായം ആണ് മുകളിൽ പരാമർശിക്കപ്പെട്ടത്. പൊന്നാനിയിലെ ജനങ്ങൾ ആണ് ആ കോളെജിന്‍റെ നിലനിൽപ്പിനായി പിന്തുണ നൽകിയത്.
അവിടുള്ള ഓരോ വീട്ടിലും രണ്ട് വിദ്യാർത്ഥികളെ വീതം താമസിപ്പിക്കാനുള്ള സൌകര്യം നൽകും. വെള്ളിയാഴ്ച പള്ളിയിൽ അഥവാ ജമാത്തിൽ അവർ പഠിക്കും. ആ പഠന കാലത്ത് അവരെ മുല്ലമാർ എന്നാണ് അറിയപ്പെടുക. ഈ പഠന സമ്പ്രദായത്തിൽ വ്യക്തമായതും കൃത്യമായതുമായ ഒരു പഠന പദ്ധതിയില്ലായിരുന്നു. പഠനം പൂർത്തിയായൽ, ഇവർ മുതലിയാർ എന്ന നാമത്തിൽ അറിയപ്പെടും. ഈ വാക്ക് ചിലപ്പോഴെല്ലാം മുസല്യാർ എന്നും ഉച്ചിരിക്കപ്പെടാറുണ്ട്. വിവരം കുറഞ്ഞ ആളുകൾ ഇവരെ മൊയ്ല്യാർ എന്നും വിളിക്കാറുണ്ട്. END
ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരിൽ പലരും ഈവിധം മുസല്യാർമാർ ആയി മാറിയിട്ടുണ്ടാവാം. എന്നാൽ ഈ ഒരു പഠന പദ്ധതിയെ വളരെ അവജ്ഞാപൂർവ്വം വീക്ഷിക്കുന്ന ഇസ്ലാമിക വ്യക്തികളും ഉണ്ടായിരുന്നു.
QUOTE: Genuine Arabs, of whom many families of pure blood are settled on the coast, despise the learning thus imparted and are themselves highly educated in the Arab sense. END OF QUOTE
ആശയം: ശുദ്ധമായ അറബി രക്തം പേറുന്ന പല കുടംബങ്ങളും മലബാറിന്‍റെ തീരപ്രദേശത്ത് ഉണ്ടായിരുന്നു. ഈ അറബികൾ ഈ വിധം നൽകപ്പെടുന്ന അറിവിനെ വളരെ അവജ്ഞയോടുകൂടിയാണ് വീക്ഷിച്ചിരുന്നത്. അവരാകട്ടെ അറബി ഭാഷയിൽ അടങ്ങിയിരിക്കുന്ന അറിവുകളിൽ വളരെ അഗാധ പാണ്ഡിത്യം ഉള്ളവരും ആയിരുന്നു.END
ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇവിടെ ഉദ്ദരിച്ചത് ദക്ഷിണ മലബാറിൽ ഒരു പുതിയ ഇസ്ലാമിക സമൂഹം വളർന്നുവരുന്നതിനെക്കുറിച്ച് സൂചിപ്പിക്കാനാണ്. ഈ കൂട്ടരുടെ മാനസിക ഭാവവും സാമൂഹിക വീക്ഷണകോണും, വ്യക്തിത്വവും മറ്റും പാരമ്പര്യ ഉന്നത കുടുംബക്കാരായ ഇസ്ലാം വ്യക്തികളിൽ നിന്നും വേറെയായിരുന്നു എന്നുമാത്രമല്ല, മറിച്ച്, പാരമ്പര്യ മാപ്പിള ഉന്നത കുടുംബക്കാർക്ക് ഇവരുടെ മേൽ കാര്യമായ സ്വാധീനവും ഇല്ലായിരുന്നു.
മാപ്പിളമാരുടെ കാര്യം ആ വിധം.
ഇനി ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന്‍റെ കാര്യം നോക്കാം. ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും മൊത്തം ഏതാണ്ട് 29 വ്യത്യസ്ത ഭരണ പ്രദേശങ്ങളെ സംയോജിപ്പിച്ചാണ് മലബാർ ജില്ല രൂപീകൃതമായത്. ഈ ഓരോ പ്രദേശത്തിലേയും പാരമ്പര്യ ഭരണ കുടുംബക്കാർ സ്വമനഃസ്സാലെ അവരുടെ പ്രദേശത്തെ ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഈ വിധമായുള്ള ഒരു കാര്യത്തിൽ ഓരോ പ്രദേശത്തിലും വ്യത്യസ്തങ്ങളായ സംഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം.
ടിപ്പു സുൽത്താൻ യുദ്ധത്തിൽ പരാജയപ്പെട്ട കാര്യത്തിലേക്ക് പോകാതെ മലബാറിലെ കാര്യങ്ങൾ പറയാം.
പൊതുവായി പറഞ്ഞാൽ, ഈ വിധം സ്വന്തം ഭരണ പ്രദേശം ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുക്കാനായുള്ള ചേതോവികാരത്തിന് പിന്നിൽ രണ്ട് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഈ എഴുത്തുകാരന് മനസ്സിലാക്കൻ പറ്റിയത്.
അതിൽ ആദ്യത്തേത്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് കീഴിൽ നിന്നാൽ കീഴിൽ നിൽക്കുന്ന വ്യക്തിക്ക് വ്യക്തിത്ത ഇടിവ് അല്ല സംഭവിക്കുന്നത്, മറിച്ച് വ്യക്തിത്ത ഉന്നമനമാണ് സംഭവിക്കുന്നത് എന്ന തിരിച്ചറിവ്. മാത്രവുമല്ല, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ വിധം സ്വന്തം പ്രദേശത്തെ വിട്ടുതരുന്ന ഉന്നത വ്യക്തികളിൽ ചിലരെ ഉയർത്തിയും മറ്റുചിലരെ താഴ്ത്തിയും വാക്ക് കോഡുകളിൽ തമ്മിൽ മത്സരിപ്പിക്കുന്ന ഒരു മാനസിക ഭാവത്തിൽ എത്തിക്കാറില്ല എന്ന വിവരവും.
പിന്നെയുള്ള കാര്യം ഈ വിധം രാജ്യങ്ങളെ ഇങ്ഗ്ളിഷ് കമ്പനിയുടെ കീഴിൽ കോർത്തിണക്കിയപ്പോൾ, പാരമ്പര്യ ഭരണ കുടുബങ്ങൾക്കും, അവരുടെ കീഴിൽ ഉള്ള നായർ കുടുംബക്കാർക്കും മറ്റും ജീവിതത്തിൽ ആദ്യമായി ഒരു സ്വസ്തതയും സമാധാനവും വന്നുചേർന്നു. ഇതിന് മുൻപ് നിത്യവും തമ്മിൽ സംശയവും അരക്ഷിതാവസ്ഥയും ഏതുനിമിഷവും ആക്രമണം പുറത്ത് നിന്നും മാത്രമല്ല, സ്വന്തം കുടുംബക്കാരിൽ നിന്നും സംഭവിക്കും എന്ന അറിവും, അതിനെ നേരിടാനുള്ള നിത്യവും നിരന്തരവും ആയ തയ്യാറെടുപ്പും.
ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് അധികാരം വിട്ടുകൊടുത്തപ്പോൾ, നൂറ്റാണ്ടുകളായി തമ്മിൽ ഏറ്റുമുട്ടിക്കൊണ്ടിരുന്ന ഈ കുടുംബക്കാർ തമ്മിൽ ബന്ധപ്പെട്ടു തുടങ്ങുകയും അവർ തമ്മിൽ വൻ സൌഹൃദത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.
പിന്നെയുള്ളത് നികുതി പിരിക്കുക എന്ന കഷ്ടപ്പാടും ബുദ്ധിമുട്ടും വിഷമങ്ങളും, സ്വന്തം തലയിൽ നിന്നും ഒഴിഞ്ഞുകിട്ടിയ സമാധാനം.
നികുതി പിരിക്കുന്നത് പല തട്ടുകളായുള്ള അധികാരി കുടുംബക്കാരാണ്. അവർ കിട്ടുന്നതിൽ ഒരു ചെറിയ ശതമാനം മാത്രമേ മേലധികാരി കുടുംബത്തിന് നൽകുള്ളു. അതേ സമയം മേലധികാരി കുടുംബക്കാർക്ക് അവരുടെ കീഴിലെ അധികാരി കുടുംബക്കാരെ ഒരു പരിധിക്കപ്പുറം വെറുപ്പിക്കാനും ആവില്ല.
കർഷകരിൽ നിന്നും നികുതി പിരിച്ചെടുക്കുക എന്നത് ഒരു വൻ ആയാസകരമായ പ്രവർത്തനം തന്നെയായിരുന്നു.
സ്വന്തം ഭരണപ്പ്രദേശം ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുത്ത ഓരോ ഭരണ കുടുംബക്കാർക്കും Malikhana എന്ന പേരിൽ ഒരു വൻ സംഖ്യ തന്നെ ഒരു തരം കുടുംബ പെൻഷനായി ഇങ്ഗ്ളിഷ് കമ്പനി നൽകിയിരുന്നു. ഇത് പല രാജാ കുടുംബക്കാർക്കും, പല നമ്പ്യാർ കുടുംബക്കാർക്കും, പല ഉന്നത നായർ കുടംബക്കാർക്കും ലഭിച്ചിരുന്നു.
പോരാത്തതിന്, പല ബ്രാഹ്മണ ക്ഷേത്രങ്ങൾക്കും ഇസ്ലാമിക പള്ളികൾക്കും വാർഷിക Grant ആയും മറ്റും ധന സഹായവും കമ്പനീ ഭരണം നൽകിത്തുടങ്ങി.
ഈ വിധം പ്രാദേശിക ഉന്നത കുടുംബക്കാർക്ക് അവരുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ജീവിതം പ്രശ്ന രഹിതമായി മാറി.
അതേ സമയം ഇങ്ഗ്ളിഷ് കമ്പനിക്ക് ലഭിച്ചത്, ഏതാണ്ട് ഇന്നുള്ള കാസർഘോട് മുതൽ, ദക്ഷിണ മലബാറിന്‍റെ തെക്കേ അറ്റം വരെ നീണ്ടുകിടക്കുന്ന രണ്ട് അർദ്ധ പ്രാകൃത ദേശങ്ങൾ. കോരപ്പുഴക്ക് അപ്പുറവും ഇപ്പുറവും ആയി നിലനിൽക്കുന്ന വടക്കൻ മലബാറും തെക്കൻ മലബാറും.
യാതോരു വിധ ലിഖിതപ്പെട്ട നിയമങ്ങൾ ഇല്ല. ഓരോ പ്രദേശത്തും ഒരു ഉന്നത കുടുംബം. അതിൽ കീഴിൽ അമ്പലവാസികളും, നായർ കുടുംബക്കാരും. നായർ കുടുംബങ്ങൾ ഇന്നുള്ള പോലീസ് ശിപായിമാരുടെ കുടുംബങ്ങൾ പോലെയാണ്. അവരുടെ സ്ത്രീകൾ തമ്പുരാട്ടിമാരാണ്.
ഇവർക്ക് കീഴിൽ അനവധി കീഴ്ജനങ്ങൾ. ഈ കീഴ്ജനങ്ങൾ തമ്മിൽ മത്സരിച്ചും കീഴിലുള്ളവരെ ചവിട്ടിത്താഴ്ത്തിയും മുകളിലുള്ളവരെ ആരാധിച്ചും, ചിലപ്പോഴെല്ലാം കാലിൽ പിടിച്ച് താഴ്ത്തിയിട്ടും ജീവിക്കുന്നു.
ഈ സാമൂഹിക അന്തരീക്ഷത്തിന് ഒരു വൻ സങ്കീർണ്ണത തീർത്തുകൊണ്ട് പല മാനവ വംശീയതയിൽ ഉള്ള മാപ്പിളമാരും.
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു