ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
38. എതിർ കോണുകളിൽ നിലകൊള്ളുന്ന മൃഗീയത
1836മുതൽ ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ പന്തല്ലൂർ കുന്നുകളുടെ 15 മൈൽ വൃത്തപരിധിക്കുള്ളിൽ നടന്ന കീഴ്ജന മാപ്പിള ആക്രമണങ്ങളെക്കുറിച്ച് പറയുമ്പോൾ, മലബാർ ജില്ലയെന്ന പ്രദേശത്തെക്കുറിച്ചും, ബൃട്ടിഷ് ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചും ഭാവനയിൽ ഒരു ചിത്രം വരുത്തുന്നത് നന്നായിരിക്കും.
ഇന്നുള്ള കാസർഗോഡ് പ്രദേശം മുതൽ തെക്ക് പൊന്നാനിവരേയും തെക്ക് കിഴക്ക് Palghatവരേയും നീണ്ടുകിടക്കുന്ന പ്രദേശമായിരുന്ന 1830കളിൽ മലബാർ ജില്ല.
അതേ പോലെതന്നെ ബൃട്ടിഷ് ഇന്ത്യയെന്നത് മുഖ്യമായും Madras Presidency, Bombay Presidency, Calcutta Presidency തുടങ്ങിയ മൂന്ന് Presidencyകളും മറ്റ് ചില Provinceസുകളും അടങ്ങിയ ഒരു രാജ്യമായിരുന്നു.
മലബാർ ജില്ല Madras Presidencyയിലെ ജില്ലയായിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ഭാഷ, അന്ന് മലയാളം എന്ന് അറിയപ്പെട്ടിരുന്ന, സംസ്കൃതവും, തമിഴും കലരാത്ത ഒരു കൊച്ചു ഭാഷയായിരുന്നു.
മലബാർ ജില്ല ഉൾപ്പെടുന്ന ബൃട്ടിഷ്-ഇന്ത്യയിൽ വ്യക്തമായി പറഞ്ഞാൽ ഒരു ക്ഷേമ രാഷ്ട്രത്തിന്‍റെ യാതോരു വിധ ഭാവങ്ങളോ സൌകര്യങ്ങളോ പാരമ്പര്യമായി ഉള്ള പ്രദേശങ്ങൾ അല്ലായിരുന്നു ഉണ്ടായിരുന്നത്. പകരം സാമൂഹിക ഉന്നതർക്ക് അവരുടെ കീഴിൽ പെട്ടുപോയ ആളുകളെ ആവുന്ന വിധം മലിനപ്പെടുത്താനും, വാക്കുകളാൽ തമർത്താനും, തൊഴിൽ പരമായി ചൂഷണം ചെയ്യാന്നും സൌകര്യപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമേ ഉണ്ടായിരിക്കുള്ളു.
തന്നോളമുള്ളവരും, തന്നെക്കാൾ കീഴിൽ ഉള്ളവരും വളർന്നുപോകുന്നത് തടയാനായി ഏവരും നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശം തന്നെ.
അതേ സമയം തങ്ങളെ സാമൂഹികമായി തമർത്തുന്ന വ്യക്തികളോട് വൻ അടിയാളത്തം ഒരു മത്സര ഭാവത്തിൽ പ്രകടിപ്പിച്ച് സ്വന്തം കാര്യം നേടിയെടുക്കാൻ വെമ്പൽ കൊള്ളുന്ന ഒരു കൂട്ടർ തന്നെയായിരുന്ന പല നിലവാരത്തിലുള്ള കീഴ്ജന വംശങ്ങൾ.
സാമൂഹിക ഉന്നതരിൽ ഒരു പ്രത്യേക തരം മൃഗീയത തുളുമ്പനിൽക്കും. അതേ സമയം സാമൂഹിക ഗർത്തങ്ങളിൽ പെട്ടുപോയവരിൽ മറ്റൊരു തരത്തിലുള്ള മൃഗീയത നൃത്തമാടും.
ദക്ഷിണേഷ്യ മുഴുവനും ഒരേ തരത്തിലുള്ള സംസ്കാരം ആണ് എന്ന തോന്നാൻ വരാൻ പ്രയാസം ഇല്ലതന്നെ. എന്നാൽ സംസ്കാരിത്തിൽ ഒരു സാമ്യത വരുത്തുന്നത്, പ്രാദേശിക ഭാഷകളിൽ നിലനിൽക്കുന്ന ഫ്യൂഡൽ കോഡിങ്ങിലുള്ള സാമ്യത ഒരു കാരണം ആവാം.
അതിന് പുറമേ, എല്ലാ ദിക്കിലും ബ്രാഹ്മണ പാരമ്പര്യം അവകാശപ്പെടുന്ന ഒരു ചെറിയ കൂട്ടം കുടുംബക്കാരുടെ സാന്നിദ്ധ്യവുമാവാം. ഇന്നുള്ള IAS / IPS എന്നപോലയായിരുന്നിരിക്കാം അന്ന് ഈ ബ്രാഹ്മണ കൂട്ടർ. അതേപോലെതന്നെ ഇന്നുള്ള IAS / IPS കാരുടെ കാര്യം പോലെതന്നെ, ഈ ബ്രാഹ്മണ കൂട്ടരും ഒരേ മാനവ വംശത്തിൽ പെടുന്നവർ ആയരിക്കണമെന്നില്ല.
ഇന്നുള്ള IAS / IPS വ്യക്തികൾക്ക് എന്തോ ഭയങ്കര വിവരവും ബുദ്ധിയും ഉണ്ട് എന്ന് സാമാന്യ ജനം വിശ്വസിക്കുന്നതു പോലെ, ഈ ബ്രാഹ്മണർക്കും അതിഗംഭീരമായ എന്തോ വിവരവും ബുദ്ധിയും ഉണ്ട് എന്ന് കീഴ്ജനങ്ങൾ ചിന്തിക്കും. എന്നാൽ വാസ്തവം ഇത്രമാത്രമേ ഉണ്ടാവുള്ള, അതായത് കീഴ്ജനം തൂ, നീ, ഇഞ്ഞി നിലവാരക്കാരും, ബ്രാഹ്മണൻ, ഇന്നുള്ള IAS / IPS കാരെപ്പോലെ വൻ സാറുമാരും മറ്റുമാണ് എന്നതു തന്നെ.
സാമൂഹികവും രാഷ്ട്രീയും ആദ്ധ്യാത്മികവും മറ്റുമായ പാരമ്പര്യങ്ങൾക്ക് ഒരു മൂടൽ മഞ്ഞ് നിറഞ്ഞുനിൽക്കുന്നതുപോലുള്ള ഒരു അതിപുരാതനമായ പഴമ സൃഷ്ടിച്ചെടുത്താണ് പലരും, പല പ്രസ്ഥാനങ്ങളും, ഒരു ദിവ്യത്വം തങ്ങളിൽ ഉണ്ട് എന്ന ധാരണ സമൂഹത്തിൽ പടർത്തുക.
ഏതെങ്കിലും ബ്രാഹ്മണ ക്ഷേത്രത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് ഈ അമ്പലം ആരാണ് പണിതത് എന്നും ഏതു വർഷത്തിലാണ് പണിതതെന്നും, അതിന് ശേഷം നൂറ്റാണ്ടുകളിലൂടെ ആരാണ് ആ ക്ഷേത്രവും ക്ഷേത്ര പരിസരവും നടത്തിപ്പു ചെയ്തതും നിലനിർത്തിയതും എന്നു ചോദിച്ചാൽ, കണ്ണുകളിൽ ഒരു വൻ മായാ ഭാവം നിറച്ചുകൊണ്ടും, കൈകൾ രണ്ടുവശത്തേക്കും വിടർത്തി വിശിക്കൊണ്ടും, ദിവ്യമായ ഒരു ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടും, അളക്കാൻ പറ്റാത്തതും ഭാവന ചെയ്യാൻ പറ്റാത്തതുമായ ഒരു അതി പുരാതനമായ പഴമയിലേക്ക് മിഴികൾ ചൂണ്ടി നിർത്തിക്കൊണ്ട് നിൽക്കുക മാത്രമേ ഉത്തരമായി ബ്രാഹ്മണ പൂജാരി നൽകുള്ളു.
എന്നുവച്ചാൽ വ്യക്തമായ യാതോരു മറുപടിയും നൽകില്ല. അത് കണ്ട് അത്ഭുതപ്പെടുന്ന വ്യക്തിയിൽ ആ ദിവ്യമായ പഴമയെക്കുറിച്ചുള്ള ചിന്തകൾ ഒരു ദിവ്യ മഴപോലെ പെയ്തിറങ്ങും.
എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ, വ്യക്തമായതും കൃത്യമായതും കാര്യക്ഷമമായതുമായ രീതിയിൽ ആണ് ആ ക്ഷേത്രം നൂറ്റാണ്ടുകളിലൂടെ നടത്തിപ്പുചെയ്തിട്ടുള്ളത് എങ്കിൽ, ഈ വിധ വിവരങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തപ്പെടുമായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ലതന്നെ.
ഡോക്ടർക്ക് stethoscopeപ്പും IPSസുകാരന് യൂണിഫോമിലെ ചമയങ്ങളും മറ്റും ഫ്യൂഡൽ ഭാഷാ വാക്കുകളിൽ പിടിച്ചെടുക്കാനാവുന്ന ഔന്നിത്യം പോലെ തന്നെയായിരുന്നിരിക്കാം, ബ്രാഹ്മണർക്ക് അവരുടെ ക്ഷേത്രങ്ങളും മറ്റും. അവർ അത് നിലനിർത്തിപ്പോന്നത്, അവരുടെ സാമൂഹിക ഔന്നിത്യം നിലനിർത്താൻ തന്നെ.
Travancore State Manual Vol 2 നിന്നുമുള്ള ഉദ്ദരണിയാണ് താഴെ ചേർത്തിരിക്കുന്നത്.
QUOTE:
The Mahomiedan traveller Alberuni speaking of the Indian Vedas of his time (10th century) said;—
“Veda means knowledge of that which was before unknown. It is a religious system which, according to the Hindus, comes from God, and was promulgated by the mouth of Brahman.
The Brahmins recite the Veda without understanding its meaning, and in the same way they learn it by heart, the one receiving it from the other.
Only few of them learn its explanation, and still less is the number of those who master the contents of the Veda and their interpretation to such a degree as to be able to hold a theological disputation.
The Brahmins teach the Veda to the Kshatriyas. The latter learn it, but are not allowed to teach it, not even to a Brahmin. The Vaisya and Sudra are not allowed to hear it, much less to pronounce and recite it.”
This description of the Veda is as true to-day as when Alberuni saw India thirty generations ago.
END OF QUOTE
ആശയം: 10ത്താം നൂറ്റാണ്ടിലെ മുഹമ്മദീയ യാത്രക്കാരനായ Alberuni ഇന്ത്യൻ വേദങ്ങളെക്കുറിച്ച് എഴുതിയ കാര്യം ഇതാണ്:
"വേദങ്ങൾ എന്നാൽ നേരത്ത അറില്ലാതിരുന്ന കാര്യത്തെക്കറിച്ചുള്ള വിജ്ഞാനം ആണ്. ഈശ്വരനിൽ നിന്നും വരുന്നതും, ബ്രഹ്മാവിന്‍റെ വായിൽകൂടി പുറപ്പെടുവിക്കപ്പെട്ടതുമായ ഒരു ആദ്ധ്യാത്മിക സംവിധാനം ആണ് ഇത് എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു.
വാക്കുകളുടെ അർത്ഥം മനസ്സിലാക്കാതെ ബ്രാഹ്മണർ വേദം ചൊല്ലുന്നു. അതേ പോലെതന്നെ അവർ അവ മനഃപ്പാഠം ആക്കുന്നു. അത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ആ വിധം പടരുന്നു.
വേദവാക്യങ്ങളുടെ വിശദ്ധീകരണം വളരെ കുറച്ചു പേർമാത്രമാണ് പഠിക്കുക. അതിനേക്കാൾ കുറച്ചുപേർമാത്രമാണ്, വേദങ്ങളുടെ ഉള്ളടക്കവും അവയുടെ വ്യഖ്യാനവും ഒരു ആദ്ധ്യാത്മിക കാര്യങ്ങളുടെ ചർച്ചയക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ പഠിച്ചു മനസ്സിലാക്കുള്ളു.
ബ്രാഹ്മണർ വേദത്തെ ക്ഷത്രിയർക്ക് പഠിപ്പിക്കുന്നു. അത് ക്ഷത്രിയർ പഠിക്കുന്നു. എന്നാൽ അത് മറ്റുള്ളവർക്ക് പഠിപ്പിച്ചുകൊടുക്കാൻ ക്ഷത്രിയർക്ക് അനുവാദം ഇല്ല. ബ്രാഹ്മണർക്ക് പോലും അവർ പഠിപ്പിക്കാൻ പാഠില്ല.
വൈശ്യർക്കും ശൂദ്ധ്രർക്കും വേദങ്ങൾ കേൾക്കാനുള്ള അനുവാദം ഇല്ല. അവയിലെ വാക്കുകൾ പറയുവാനോ അവയെ ചൊല്ലാനോ ഒട്ടും തന്നെ പാടില്ല.
ഇത്രയും കാര്യങ്ങൾ മുഹമ്മദീയനായ യാത്രികാനാണ് പറയുന്നത്. എന്നാൽ ഈ വാക്കുകൾ ഉദ്ദരിക്കുന്നത് Travancore State Manual രചിച്ച V. Nagam Aiya ആണ്. ഇദ്ദേഹം ബൃട്ടിഷ്-ഇന്ത്യയിലെ പൌരനും ആന്ദ്ര നാട്ടിലെ ബ്രാഹ്മണനും ആണ്. END
കാര്യങ്ങൾ മനസ്സിലാക്കാനായി പറയുകയാണ്, ദക്ഷിണേഷ്യയിൽ പലയിടത്തും ഏതെങ്കിലും ഒരു ജനത തങ്ങൾ ബ്രാഹ്മണരാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് സാമൂഹിക ഔന്നിത്യത്തിൽ നിൽകും. നിന്നേ പറ്റു. ഫ്യൂഡൽ ഭാഷകളിൽ ഈ വിധ സ്ഥാനങ്ങൾ ഉണ്ട്. അവിടെ നിൽക്കാൻ ആരെങ്കിലും തയ്യാറായാലെ സാമൂഹിക യന്ത്രം ആരോഗ്യകരമായി പ്രവർത്തിക്കുള്ളു.
IAS / IPSകാർക്ക് പോലീസ് ഇൻസ്പക്ടർക്ക് പരിശീലനവും ക്ളാസും നൽകാൻ പറ്റും. എന്നാൽ ഇൻസ്പെടർക്ക് IAS / IPSകാരെ പഠിപ്പിക്കാൻ അനുവാദം ഇല്ലതന്നെ.
ഈ ബ്രാഹ്മണർക്ക് ഈ വിധമായുള്ള ഒരു വേദ വിജ്ഞാനം ഉണ്ട് എന്ന പൊതുവായുള്ള ഒരു ധാരണയുണ്ട് എങ്കിൽ, പണ്ട് ആ ബ്രാഹ്മണർക്ക് പൊതുജനങ്ങളുടെ മതിപ്പ് പിടിച്ചെടുക്കാൻ അത് സൌകര്യപ്പെടും.
വേദങ്ങളിൽ പലവിധ സംഗതികളും ഉണ്ടാവാം എന്നതും വാസ്തവം തന്നെ.
എന്നാൽ ഇന്ന് ഇതുകൊണ്ടൊന്നും കാര്യമായ ഗുണമില്ലാ എന്ന് കണ്ടതിനാൽ പല ബ്രാഹ്മണരും ഈ വിധ പഠനങ്ങളിൽ സമയം കളയാറില്ലാ എന്നാണ് തോന്നുന്നത്. പകരം എങ്ങിനെയെങ്കിലും ഇങ്ഗ്ളണ്ടിലേക്കോ അമേരിക്കയിലേക്കാ മറ്റോ കടന്നുകിട്ടാനായി എന്ത് വിവരമാണ് വേണ്ടത് എന്നതായിരിക്കാം ഇവരിൽ പലരുടേയും ചിന്ത.
ദക്ഷിണേന്ത്യയുടെ ഓരോ പ്രദേശത്തും വളരെ വ്യത്യസ്തരായ കീഴ്ജനങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കെല്ലാം അവരുടേതായ ആരാധനാലയങ്ങളും ചിലപ്പോൾ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക സമ്പ്രധായങ്ങളും കണ്ടേക്കാം.
ദക്ഷിണേഷ്യയിലെ യാതോരു രാജ്യത്തിലും ഒരു രാഷ്ട്ര സ്നേഹമമോ മറ്റൊ ഉണ്ടായിരുന്ന ജനം ഉണ്ടായിരുന്നു എന്നും തോന്നുന്നില്ല. എന്നാൽ രാജഭക്തർ ഉണ്ടാവും, തീർച്ച. ഇതും ഒരു സാമൂഹിക സംരക്ഷണ യന്ത്ര സംവിധാനത്തിലെ കാണ്ണികൾ മാത്രം.
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു