top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

41. വൻ നിലവാരത്തിലുള്ള മാനസിക പരിശീലനം ലഭിച്ചതിനെക്കുറിച്ച്

ദക്ഷിണേഷ്യയിലെ ഏതാണ്ട് 2000ത്തോളം വരുന്ന കൊച്ചുകൊച്ചു പ്രദേശങ്ങളെ കോർത്തിണക്കി ഒരു വൻ രാജ്യത്തെ English East India Company പടുത്തുയർത്തിയപ്പോൾ, അന്നുവരെ ഈ ഉപഭൂഖണ്ഡത്തിൽ ആരും തന്നെ അതിന് മുൻപ് ചെയ്തിട്ടില്ലാത്ത പല വൻ കാര്യങ്ങൾക്കും ആ ഭരണം തുടക്കം കുറിച്ചു.


അതിലൊന്ന് 1793–96 കാലഘട്ടത്തിൽ ശ്രമിച്ച Survey of India ആയിരുന്നു. അതിന് ശേഷം നടത്തിയത്, 1802–52 കാലഘട്ടത്തിൽ മെഡ്രാസിലെ St. Thomas Mountൽ നിന്നും ഹിമാലയത്തിന്‍റെ താഴെവരെയുള്ള ഒരു സർവ്വേ ആയിരുന്നു. അനവധി വളരെ കൃത്യതയുള്ള ഭൂപടങ്ങൾ ആണ് സൃഷ്ടിക്കപ്പെട്ടത്.


ബൃട്ടിഷ്-ഇന്ത്യയിലെ പല പൌരന്മാർക്കും ഗംഭീരമായ പരിശീലം നൽകിത്തന്നെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. നടന്നുതന്നെ ആയിരുന്നു ദുരങ്ങൾ അളന്നത്.


1 mile = 2000 paces.അതായത് 2000 ചുവടുകൾ ഒരു മൈൽ എന്ന രീതിയിൽ.


ഇത്രയും വലിയ ഒരു പ്രദേശത്തിന്‍റെ പലവിധ ഭൂപടങ്ങൾ വളരെ കൃത്യതയോടുകൂടി സൃഷ്ടിക്കുന്നതിൽ പങ്കാളികൾ ആയിരുന്ന പ്രാദേശിക വ്യക്തികളെ വേണമെങ്കിൽ ഇങ്ഗ്ളിഷുകാരുടെ അടിമകൾ എന്ന് ഇന്നത്തെ ഇന്ത്യൻ അക്കാഡമിക്ക് വിഡ്ഢികൾക്ക് വിശേഷിപ്പിക്കാനായേക്കാം.


എന്നാൽ വാസ്തവം പറഞ്ഞാൽ നൂറ്റാണ്ടുകളായി വെറങ്ങലിച്ചു ജീവിച്ചിരുന്ന ജനസമൂഹങ്ങളിലെ ഈ വ്യക്തികൾക്ക് ഇങ്ഗ്ളിഷുകാരുടെ കീഴിൽ തൊഴിൽ ചെയ്യാനായത് ഒരു വൻ ഭാഗ്യം തന്നെയായിരുന്നിരിക്കാം.


സ്വന്തം ഭാഷയിൽ ഒറ്റ He, She പദങ്ങളുള്ള ഒരു ജനത്തിനോടൊപ്പം സംസാരിക്കാനാവുക എന്നതു തന്നെ ഒരു മഹാഭാഗ്യമായി കാണേണ്ടുന്നതാണ്.


ഇങ്ങിനെയൊരു അവസരം അവർക്ക് ലഭിച്ചില്ലായിരുന്നുവെങ്കിൽ, അവർ കീഴ്ജനമായിരുന്നു എങ്കിൽ, അവർ പ്രാദേശിക ഭൂജന്മികളുടെ അടിമ വേല ചെയ്യേണ്ടവർതന്നെ.


അവർ ബ്രാഹ്മണർ ആയിരുന്നുവെങ്കിൽ സ്വന്തം ഇല്ലത്തിലോ അതുമല്ലെങ്കിൽ അഗ്രഹാരത്തിലോ അധികമൊന്നും പുറത്തിറങ്ങാതെ ജീവിക്കേണ്ടുന്നവർ തന്നെ അവർ. പുറത്തിറങ്ങി തോന്നുന്നതുപോലെ നടന്നാൽ അവസരം ലഭിച്ചാൽ കീഴ്ജനം വാക്കുകളിൽ തരംതാഴ്ത്തും.


ഈ വിധമായുള്ള ഭൂപടങ്ങൾ സൃഷ്ടിക്കുമ്പോൾ, ഇങ്ഗ്ളണ്ടിലും, ബൃട്ടിണിലും ലഭിക്കുന്ന വിവരം, English East India Company ഈ ഉപഭൂഖണ്ഡം മുഴുവനും ഭരിക്കുന്നുണ്ട് എന്നതാവാം. എന്നാൽ വാസ്തവം അതല്ല.


1947ൽ ജനിച്ച ഇന്ത്യയെന്ന രാജ്യം ഈ കാര്യത്തേയും യാതോരു ഉളുപ്പുമില്ലാതെ സ്വന്തം പേരിൽ ആക്കി തട്ടിയെടുത്തു.


അതിന് നെഹ്റു ചെയ്ത തട്ടിപ്പ് സ്വന്തം കൈകളിൽ ലഭിച്ച പ്രദേശത്തിന്‍റെ രാജ്യനാമം ഇന്ത്യയെന്ന് ഉപയോഗിക്കുകമാത്രമാണ്. അതോടെ ബൃട്ടിഷ്-ഇന്ത്യയുടെ എല്ലാ സൃഷ്ടികളും, നെഹ്റുവിന് സ്വന്തം രാജ്യത്തിന്‍റെ സൃഷ്ടികൾ ആയി പ്രദർശിപ്പിക്കാനായി. ചോദിക്കാനും മറ്റുമായി ആരും തന്നെ മിനക്കെട്ടില്ല എന്നതുമാത്രമല്ല കാര്യം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


ബൃട്ടിഷ് ഇന്ത്യയിൽ ആദ്യമായി റെയ്ൽവെ ആരംഭിക്കാനുള്ള പദ്ധതി മെഡ്രാസിൽ ആണ് നടന്നത് എന്നു തോന്നുന്നു. 1832ൽ.


ഓർക്കുക, ദക്ഷിണ മലബാറിൽ ആദ്യമായുള്ള കീഴ്ജന മാപ്പിള അക്രമ പരമ്പര നടന്നത് 1836ൽ ആണ് എന്ന് മനസ്സിലാക്കുക. അതിനേക്കാൽ മുൻപാണ്, മെഡ്രാസിൽ തീവണ്ടിപ്പാതയ്ക്ക് ഇങ്ഗ്ളിഷ് കമ്പനീ ഭരണം തുടക്കമിട്ടത്.


ഇത് വളർന്ന് പന്തലിച്ച്, ബൃട്ടിഷ്-ഇന്ത്യ മുഴുവനായും വളർന്നു. പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യയോട് തൊട്ടുനിൽക്കുന്ന പല രാജ്യങ്ങളും, സ്വന്തമായുള്ള ചെറുകിട തീവണ്ടിപ്പാതകൾ നിർമ്മിച്ച്, ബൃട്ടിഷ്-ഇന്ത്യൻ റെയിൽവേ പാതയോടു അവയെ ബന്ധിപ്പിച്ചു.


മുകളിൽ നൽകിയിട്ടുള്ള ഭൂപടം British-India Railwayയുടെ 1909ൽ ഉള്ള വ്യാപ്തിയാണ് കാണിക്കുന്നത്.


ഈ വിധമായുള്ള തീവണ്ടിപ്പാത നിർമ്മിച്ചത് ബൃട്ടണിലെ വ്യവസായ സംരംഭകർക്ക് ബൃട്ടിഷ് ഇന്ത്യയെ കൊള്ളയടിക്കാനുള്ള ഒരു പാതയൊരുക്കാലായിരുന്നു എന്നാണ്, ഇന്ന് ഈ രാഷ്ട്രത്തെ കട്ടുമുടുപ്പിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരും അക്കാഡമിക്ക് വിരുതരും അങ്ങ് എഴുതുവിടുന്നത്.


എന്നാൽ വാസ്തവം അങ്ങിനെയല്ലായിരുന്നു. ഓരോ പ്രദേശത്തിലും തീവണ്ടി പാതയും Railway stationനും വരുന്നതിനായി അവിടുള്ള ആളുകളും വ്യാപാരികളും വ്യവസായികളും വളരെ പരിശ്രമിച്ചിരുന്നു. Calicutൽ തീവണ്ടി സ്റ്റേഷൻ വരുന്നതിനായി Calicutലെ വ്യാപാരികൾ ജില്ലാ ഭരണത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി അവർ മുൻക്കൈയെടുത്തിരുന്നു എന്നും വായിച്ചതായി ഓർക്കുന്നു.


ഈ വിധമായുള്ള ഒരു റെയ്ൽവേ പദ്ധതി നടത്തണമെങ്കിൽ വളരെ കാര്യക്ഷമമായ പ്രവർത്തനം തന്നെ ആവശ്യമായിരുന്നു.


ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് ആ രാഷ്ട്രത്തിലെ വ്യക്തികളിൽ പലരേയും പലവിധ തൊഴിലിലും ഉത്തരവാദിത്തങ്ങളിലും പരിശീലിപ്പിച്ചെടുക്കുകയും അവരെ പലവിധ ഉദ്യോഗ നിലവാരങ്ങളിൽ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ്.


ഓരോ പ്രദേശത്തിലും വ്യക്തികൾ തമ്മിൽ പലവിധ അറപ്പുകളും അകൽച്ചകളും നിലനിന്നിരുന്ന ഒരു പ്രദേശത്തിലാണ് ഇങ്ഗ്ളിഷ് കമ്പനീ ഭരണം ഈ വൻ റെയിൽവേ സംവിധാനം സൃഷ്ടിച്ചത്.


തീവണ്ടികൾ ഓടുന്ന എല്ലായിടത്തും അതിനും, അതിലുള്ള യാത്രക്കാർക്കും ചരക്കുകൾക്കും വൻ സംരക്ഷണം യാതോരു തടസ്സവും ഇല്ലാതെ നിലനിൽക്കണം. ആയിരക്കണക്കിന് റെയ്ൽവേ ഗെയ്റ്റുകൾ നടത്തിപ്പുചെയ്യണം. പാലങ്ങൾ വേണം. ഇന്ധനം വേണം. വെള്ളം വേണം. Railway stationനുകൾ വേണം. നിത്യവും റെയിലുകൾ പരിശോധിക്കണം.


യാതോരു സത്യസന്ധതയും ഇല്ലാത്ത ഒരു ജനത്തിൽ നിന്നും വൻ സത്യസന്ധതയും കാര്യക്ഷമതയും കൃത്യനിഷ്ടയും ഉന്നത ഗുണനിലവാരവും ഉള്ള ഒരു തൊഴിലാളി സമൂഹത്തെ വളർത്തിയെടുത്താണ് ഇങ്ഗ്ളിഷ് കമ്പനി ഈ റെയ്ൽവെ സംവിധാനം നടത്തിപ്പുചെയ്തത്.


ഈ തീവണ്ടിപ്പാതകളിൽ ബോംബുകൾ വെച്ചവരെയാണ് ഇന്ന് രാജ്യസ്നേഹികളായി ഇന്ത്യൻ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് എന്ന് കോൾക്കുന്നു. വ്യക്തമായി അറിയില്ല.


കീഴ്ജാതിക്കാരൻ അടുത്തുവന്നാൽ അറപ്പോടുകൂടി വീക്ഷിക്കുന്ന പ്രാദേശിക ജനം. ഈ വിധമായുള്ള നാടുകളിൽ നാറുന്നവരായി കാണപ്പെടുന്നവർക്കു പോലും തീവണ്ടികളിൽ യാത്രചെയ്യുന്നതിന് നിയമപരമായി യാതോരു തടസ്സവും ഇല്ലാ എന്ന ധ്വനി നൽകികൊണ്ടാണ് തീവണ്ടികൾ ബൃട്ടിഷ്-ഇന്ത്യയിൽ തലങ്ങും വിലങ്ങുമായി, കൽക്കരിയിൽ തീ ആളിക്കത്തിച്ചും, നീരാവി പാറ്റിക്കൊണ്ടും, കൂകിപ്പാഞ്ഞുകൊണ്ടിരുന്നത്.


അതോടുകൂടി അടിമയ്ക്ക് പോലും ദൂരദേശങ്ങളലേക്ക് കടന്ന് പുതിയ ജോലിൽ പ്രവേശിക്കാനും, കഴിയുമെങ്കിൽ ഉന്നത ജാതികളിൽ കയറിക്കൂടാനും ആവുന്ന ഒരു അസുലഭ അവസരമാണ് വളർന്നുവന്നത്.


തിരുവിതാംകൂർ രാജ്യത്തിൽ നിന്നും ബൃട്ടിഷ് മലബാറിലേക്ക് കടന്ന ചില കീഴ്ജന കൃസ്ത്യാനികൾ ഈ വിധം നായർമാരായി മാറി, ബൃട്ടിഷ്-ഇന്ത്യയിൽ യാത്ര ചെയ്ത കാര്യം Rev. Sameul Mateer, തന്‍റെ Native Life in Travancoreൽ പറയുന്നുണ്ട്.


Gandhi സിനിമയിൽ ദക്ഷിണാഫ്രിക്കയിൽ വച്ച് മോഹൻ ദാസ് ഗാന്ധിയെ തീവണ്ടിയിലെ ഒരു ഉന്നത കമ്പാട്ട്മെന്റിൽ നിന്നും ഒരു വെളുത്ത വർഗ്ഗക്കാരൻ ഉന്തിപ്പുറത്താക്കുന്ന ഒരു സംഭവംകാണിക്കുന്നുണ്ട്.


സിനിമാകഥയല്ലേ! എന്തും എഴുതിയും ക്യാമറയിൽ പിടിച്ചും ചേർത്ത് ചിത്രം നിർമ്മിക്കാം. എന്നാൽ ഗാന്ധിയെന്നത് പോർബന്ധറിലെ അടിമ ഉടമ വർഗ്ഗത്തിൽ പെട്ട ആളാണ് എന്ന് ആ വെള്ളക്കാരൻ അറിഞ്ഞിരുന്നവോ എന്ന് അറയില്ല. എന്തോ ഹേതുകിട്ടിയിരിക്കാം. അതായിരിക്കാം ഉന്തിപ്പുറത്താക്കിയത്.


ബൃട്ടിഷ് ഇന്ത്യയിൽ സർവ്വേ നടത്തലിലും ഭൂപടങ്ങൾ വരച്ചുണ്ടാക്കലിലും നൂറുകണക്കിന് തീവണ്ടിപ്പാതകളും ആയിരക്കണക്കിന് റോഡുകളും മറ്റും നിർമ്മിക്കുന്ന പദ്ധതികളിലുംമറ്റും, മലബാർ ജില്ലാ കലക്ടർ ആയിരുന്ന Mr. Conollyയുടേയും മനസ്സും ശ്രദ്ധയും പ്രവർത്തനവും വ്യാപൃതമായിരുന്നിരിക്കാം.


ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്താൻ ഇറങ്ങിത്തിരിച്ച ആ വ്യക്തികൾക്ക് ഇതൊന്നും അറിയില്ലതന്നെ.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page