top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന് അനുസൃതമായിട്ടായിരിക്കും, അവരുടെ വാണിജ്യപ്രസ്ഥാനങ്ങളുടെ സ്വഭാവം

150 വർഷം ഇന്ത്യയെ ഇങ്ഗ്ളിഷുകാർ ഭരിച്ചിട്ടും ഇവിടെ യാതോരു പുരോഗതിയും ഉണ്ടായില്ല. ദാരിദ്ര്യം തുടച്ചുമാറ്റാൻ അവർക്ക് ആയില്ല.


ഈ രീതിയിൽ ആണ് ഇന്ന് പല വിദ്വാന്മാരും ഇങ്ഗ്ളിഷ് ഭരണത്തെ വിലയിരുത്തുന്നത്.


ഭരണകർത്താവ് വിചാരിച്ചാൽ നാട്ടിലെ ദാരിദ്യവും ജനങ്ങളുടെ പെരുമാറ്റവും സംസ്ക്കാരവും വാണിജ്യ പ്രവർത്തനവും മറ്റും മാറ്റിമറിക്കാൻ ആവും എന്നതു തന്നെ ശുദ്ധമായ വിഡ്ഢിത്തമാണ്.


ഇങ്ഗ്ളണ്ടിലെ ജനങ്ങളുടെ പെരുമാറ്റവും സംസ്ക്കാരവും വാണിജ്യപ്രവർത്തന രീതിയും മറ്റും സൃഷ്ടിച്ചത് അവിടുള്ള രാജകുടുംബമോ, റാണിയോ അല്ല. അവിടുത്തെ മന്ത്രി സഭയ്ക്കും ഇതിൽ കാര്യമായ പങ്കുണ്ട് എന്നു തോന്നുന്നില്ല. അവിടെ ജീവിക്കുന്ന ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന് അനുസൃതമായി അത് നിലനിൽക്കും.


ഇങ്ഗ്ളണ്ടിൽ കൂടുതൽ കൂടുതൽ ഇങ്ഗ്ളിഷുകാരല്ലാത്തവർ ജീവിക്കുമ്പോൾ, അവിടുത്തെ എല്ലാ സംസ്ക്കാരങ്ങളിലും മാറ്റങ്ങൾ വരും.


രണ്ടാമത്തെ പ്രശ്നം ഇങ്ഗ്ളിഷുകാർ ഇന്ന് ഇന്ത്യയെന്ന് അറിയപ്പെടുന്ന രാജ്യത്തെ ഭരിച്ചിട്ടില്ല. മറിച്ച് അവർ അന്ന് ഇന്ത്യയെന്ന് അറിയപ്പെടുന്ന ബൃട്ടിഷ്-ഇന്ത്യയുടെ തലപ്പത്ത് ഇരിക്കുക മാത്രമാണ് ചെയ്ത്. ദേശിയ ഭരണവും പ്രസിഡൻസി ഭരണവും നടത്തിയത് പ്രാദേശിക മന്ത്രിസഭകൾ തന്നെയാണ്.


അതിന്‍റെ പാളിച്ചകൾ ബൃട്ടിഷ്-ഇന്ത്യ അനുഭവിക്കുകയും ചെയ്തിരുന്നു.


ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ കീഴ്ജന മാപ്പിളമാരും ബ്രാഹ്മണ പക്ഷവും തമ്മിൽ ശത്രുതയിൽ നിൽക്കുന്നു. ഇതിൽ ഇങ്ഗ്ളിഷ് ഭരണത്തിനുള്ള പങ്ക്, നാട്ടിൽ നിയമ വാഴ്ച നിലനിർത്തണം എന്ന ഉത്തരവാദിത്വം മാത്രമാണ്.


ഈ വിധമായുള്ള പല പ്രശ്നങ്ങളും ബൃട്ടിഷ് ഇന്ത്യയിൽ പലയിടത്തും നിലനിന്നിരുന്നു. ഇങ്ഗ്ളിഷുകാർ ഭരിക്കുന്നതിന് മുൻപ് നിത്യവും അടിപിടിയും കലഹങ്ങളും പെട്ടെന്നുള്ള കടന്നാക്രമണങ്ങളും പിടിച്ചുകൊണ്ടുപോക്കും സ്ത്രീകളെ കൂട്ടമായും അല്ലാതേയും കൈവെക്കലും മറ്റും നിരന്തരമായി നടന്നുകൊണ്ടിരുന്ന ഒരു വൻ പ്രദേശം തന്നെയായിരുന്നു ഈ ഉപഭൂഖണ്ഡം. ഈ വിധമായുള്ള സംഭവങ്ങളെക്കുറിച്ച് Travancore State Manualൽ വ്യക്തമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.


ബൃട്ടിഷ്-ഇന്ത്യയിൽ അവിടേയും ഇവിടേയും മറ്റുമായി സംഭവിച്ചുകൊണ്ടിരുന്ന സാമൂഹിക കലാപങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിന് ഒരു ശല്യമായിരുന്നു എന്നല്ലാതെ, അവയൊന്നും തന്നെ ആ ഭരണത്തിനെ തുരത്തും എന്ന ഒരു ചിന്ത ആരിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.


പോരാത്തതിന്, ഇങ്ഗ്ളിഷ് ഭരണത്തെ നിലനിർത്തിയതും പൊക്കിനിർത്തിയതും ഈ ഉപഭൂഖണ്ഡത്തിലെ പ്രാദേശിക ജനങ്ങൾ തന്നെയാണ്. അല്ലാതെ മറ്റൊരുടിത്ത് നിന്നും വന്നവർ അല്ല ഈ ഭരണത്തിൽ പങ്കെടുത്തിരുന്നത്.


പിന്നെയും പറയാനുള്ളത്, ഇങ്ഗ്ളിഷ് ഭരണത്തിനോ അവരുടെ ഉദ്യോഗസ്ഥർക്കോ അവർക്ക് തോന്നുന്നതു പോലെ പെരുമാറാനോ അധികാരം ഉപയോഗിക്കാനോ അവില്ലായിരുന്നു.


ഉദാഹരണത്തിന്, ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിലെ കീഴ്ജന മാപ്പിളമാരുടെ കൈവശം ഉള്ള ആയുധ കത്തികളും മറ്റും പിടികൂടണമെന്ന് ബ്രാഹ്മണ പക്ഷം നിരന്തരം സർക്കാരിനോട് അപേക്ഷിച്ചിരിക്കാം.


എന്നാൽ ഈ വിധമായുള്ള ഒരു കാര്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരം ഇല്ലതന്നെ. അങ്ങിനെ ചെയ്താൽ, അവരെ കോടതിയിൽ കയറ്റാൻവരെ മറുപക്ഷത്തിനോട് സഹതാപമുള്ള സാമൂഹിക ഉന്നതർക്ക് ആവും.


Malabar War-Knives Act 1852 എന്ന പേരിൽ അറിയപ്പെടുന്ന ഒരു നിയമം പാസാക്കിയതിന് ശേഷം മാത്രമാണ് Malabar district Collector ആയിരുന്ന Mr. Conolly കലാപ മേഖലയായി തിരിച്ചറിയപ്പെട്ടിരുന്ന ദക്ഷിണ മലബാറിലെ പ്രദേശങ്ങളിൽ ആയുധ കത്തി കണ്ടെത്താനി പോയുള്ളു.


ഈ രീതിയിൽ അല്ല കാലാകാലങ്ങളായി ഈ പ്രദേശത്ത് നിമയം നടപ്പിലാക്കിയിരുന്നത്. മറിച്ച്, ഇന്ന് ഇന്ത്യൻ പോലീസും മറ്റ് സായുധ വിഭാഗങ്ങളും പെരുമാറുന്നതു പോലെതന്നെയാണ് അന്ന് നായർമാരും അവരുടെ മുകളിൽ ഉള്ള രാജ കുടുംബക്കാരും പെരുമാറുക.


ഇങ്ഗ്ളിഷ് ഭരണത്തിന് മുൻപ് ലിഖിതപ്പെടത്തിയതും പൊതുവായി അംഗീകരിക്കപ്പെട്ടുതും ആയ നിയമ നടപടി എന്ന കാര്യം ഈ പ്രദേശത്ത് ആരും തന്നെ കേട്ടിട്ടുണ്ടാവില്ല.


കോട്ടയം താലൂക്കിലെ മാപ്പിളമാർ പഴശ്ശിരാജയെ പ്രകോപിപ്പിച്ച സംഭവം ഓർത്തു നോക്കുക.


1793 ഏപ്രലിൽ കോട്ടയം അങ്ങാടിയിലെ മാപ്പിള പള്ളി സ്വന്തം അധികാരത്തിന്‍റെ ബലത്തിൽ പഴശ്ശിരാജ പൊളിപ്പിച്ചു. ഇതിന് പിന്നിൽ യാതോരു ലിഖിതപ്പെട്ട നിയമമോ, കോടതി വിധിയോ ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കുക.


എന്നാൽ ഈ സംഭവം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ അന്ധാളിപ്പുണ്ടാക്കിയിരുന്നു. എന്നാൽ അവർക്ക് നിയമം നടപ്പിലാക്കാനുള്ള ആൾ ബലം ഇല്ലായിരുന്നു.


ഇങ്ഗ്ളിഷ് കമ്പനിക്ക് തന്നെ യാതൊന്നും ചെയ്യാനായില്ല എന്നത് പഴശ്ശിരാജയ്ക്ക് കൂടുതൽ മനക്കരുത്ത് നൽകിയെന്ന് തോന്നുന്നു.


അതേ വർഷം സെപ്റ്റംബറിൽ കോഡോളിയിലെ മാപ്പിളമാർ ഒരു പള്ളികെട്ടാനോ, അവിടുള്ള പള്ളി പുതുക്കിപ്പണിയാനോ ആയി അനുവാദം നൽകണം എന്ന് പഴശ്ശിരാജയോട് അപേക്ഷിച്ചു. അവർക്ക് ലഭിച്ച മറുപടി, അവർ ഒരു സമ്മാനം അല്ലെങ്കിൽ പാരിതോഷികം അഥവാ കാണിക്ക നൽകണം എന്നതായിരുന്നു. ഇത് നൽകി അനുവാദം കിട്ടുന്നതിന് മുൻപ് തന്നെ അവർ പള്ളിയുടെ നിർമ്മാണത്തിന്‍റെ പ്രാരംഭ കാര്യങ്ങൾ ചെയ്തു.


ഇതിൽ കോപിതനായ പഴശ്ശിരാജ ഒരു നേതാവും അഞ്ച് അനുയായികളും അടങ്ങുന്ന ഒരു സംഘത്തെ, മാപ്പിളമാരുടെ നേതാവായ തലീബ് കുട്ടി അലിയെ വിളിച്ചുകൊണ്ടുവരാനായി അയച്ചു. കുട്ടി അലി വരാൻ മനഃപ്പൂർവ്വം വൈകുന്നതായി തോന്നി. പഴശ്ശിരാജയുടെ ആളുകൾ കുട്ടി അലി ബലമായി പിടിച്ചുകൊണ്ടുവരാൻ ശ്രമിച്ചു.


എടാ, നീ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചുകാണും. അക്കാര്യം ചരിത്ര എഴുത്തുകളിൽ കാണില്ല, എന്നുമാത്രം.


കുട്ടി അലി വാൾ ഊരി, വന്നവരുടെ നേതാവിനെ വെട്ടിക്കൊന്നു. അപ്പോൾ മറ്റ് അഞ്ചുപേരും ചേർന്ന് കുട്ടി അലിയേയും വെട്ടിക്കൊന്നു.


ഈ വിവരം കേട്ടറിഞ്ഞ പഴശ്ശിരാജ, അവിടുള്ള എല്ലാ മാപ്പിളമാരേയും കൊല്ലാനായി സായുധരായ ഒരു കൂട്ടം ആളുകളെ അങ്ങോട്ട് അയച്ചു. അവർ അവിടെ ചെന്ന് ആറ് മാപ്പിളമാരെ വെട്ടിക്കൊന്നു. അവരുടെ കൂട്ടത്തിലും ആപത്ത് സംഭവിച്ചു. രണ്ട് പേർ മരിച്ചു.


ഇങ്ഗ്ളിഷ് ഭരണം ഈ പ്രദേശത്ത് ലിഖിത നിയമങ്ങളും കോടതിയും മറ്റും കൊണ്ടുവരുന്നതിന് മുൻപ്, ഇതാണ് ഈ നാട്ടിലെ നിയമ വാഴ്ച. എന്നാൽ ഈ മുകളിൽ പരാമർശിച്ച സംഭവങ്ങളോടുകൂടിയാണ് പഴശ്ശിരാജയും ഇങ്ഗ്ളിഷ് കമ്പനി ഭരണവും തമ്മിൽ ആദ്യമായി സ്വരച്ചേർച്ച ഇല്ലായ്മ തുടങ്ങിയത്.


ഇതേ ഇങ്ഗ്ളിഷ് കമ്പനിയെയാണ് ദക്ഷിണ മലബാറിൽ മാപ്പിളമാരെ നശിപ്പിക്കുന്ന വർഗ്ഗ ശത്രുവായി കീഴ്ജന മാപ്പിളമാരിൽ സിദ്ധാന്തോപദേശം ചെയ്യപ്പെട്ടത്. അതും ഒരു പിശക് തന്നെ.


Malabar War-Knives Act എന്ന പുതിയ നിയമത്തിന്‍റെ പേരിനുള്ളിൽ Malabar എന്ന വാക്ക് ഉള്ളതും ചരിത്രപരമായി ഒരു ആശയക്കുഴപ്പം ആണ് സൃഷ്ടിച്ചിരിക്കുക. മലബാർ മുഴുവനും ഒരു കലാപ മേഖലയായിരുന്നു എന്ന തോന്നൽ ഈ പേരിന് വരുത്താൻ ആവും.


ഈ കലാപം ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു സായുധ കലാപമായിരുന്നു എന്ന രീതിയിൽ പുതിയ തലമുറയെ പഠിപ്പിച്ചു വിട്ടാൽ, കാസർഗോഡ് മുതൽ പൊന്നാനിയും Palghatട്ടും വരേയും, വേണമെങ്കിൽ കൊടുങ്ങല്ലൂരുവരേയും ആളിപ്പർന്ന ഒരു ദേശീയ സ്വാതന്ത്ര്യ സമരമാണ് ഇത് എന്നുവരെ തോന്നിപ്പോകാം.


ഇതൊന്നും ശരിയായ ചരിത്രവിവരങ്ങൾ അല്ല. Mr. Conollyയെ കൊല്ലാനായി പുറപ്പെട്ടത് മൂന്നോ നാലോ പേരാണ്. പതിനായിരക്കണക്കിന് ആളുകൾ Mr. Conollyയോട് വാത്സല്യത്തോടെയാവാം ജീവിച്ചിരുന്നത് എന്ന കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാം. മാത്രവുമല്ല, കുണ്ടോട്ടിയിലെ മാപ്പിളമാരുടെ കാര്യം ശ്രദ്ധിക്കപ്പെടേണ്ടതുതന്നെ.


ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ അവർ ഭരിക്കുന്ന ഇടങ്ങളിൽ അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി സമാധാനം കൊണ്ടുവന്നിരുന്നു എന്ന കാര്യം പറഞ്ഞു കഴിഞ്ഞതാണ്.


ഇനി നോക്കേണ്ടത്, ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ് ഇന്ത്യയിൽ മറ്റെന്തൊക്കെയാണ് കൊണ്ടുവന്നത് എന്നതാണ്.


അത് അടുത്ത എഴുത്തിൽ എണ്ണിച്ചേർക്കാം എന്നു വിചാരിക്കുന്നു.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page