ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
45. English East India Company ഭരണം British-Indiaയിൽ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ഒരു തലക്കെട്ട് ലിസ്റ്റ്
മലബാറിനെ ബൃട്ടിഷ്-മലബാർ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നതെങ്കിലും, മലബാറിലെ മുഴുവൻ പ്രദേശങ്ങൾക്കും ഒരു ഇങ്ഗ്ളിഷ് പ്രതിച്ഛായ ലഭിച്ചിരുന്നില്ല.
മലബാറിൽ യഥാർത്ഥത്തിൽ ഏറ്റവും കൂടുതൽ ഇങ്ഗ്ളിഷ് ഭാഷാ സ്വാധീനം ലഭിച്ചത് Tellicherryയിലെ ആളുകൾക്കാണ് എന്ന് തോന്നുന്നു. കൃത്യമായി പറയാനുള്ള വിവരം ഇല്ല.
Tellicherryയിൽ സർക്കാർ വകുപ്പുകളുടെ ജില്ലാ കേന്ദ്ര ഓഫിസുകളും കോടതിയും മറ്റും നിറഞ്ഞുനിന്നിരുന്നു. അതിനാൽ തന്നെ യാതോരു ഭൂജന്മികളുടേയും അടിയിൽ പെടാത്ത ഒരു ജനത Tellicherryയിൽ വളർന്നുവന്നുവെന്ന് തോന്നുന്നു.
അവരിൽ പലരും നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവർ. തെരുവുകളിൽ ഇങ്ഗ്ളിഷ് ഭാഷാ സംസാരം ഒരു സാധാരണ സംഭവമായിരുന്ന ഒരു ഇടമായിരുന്നു അന്ന് Tellicherry എന്ന് തോന്നുന്നു.
Tellicherryക്ക് പുറത്തായി ഉള്ളത് നൂറുകണ്ടവും, ആയിരം കണ്ടവും, പതിനായിരം കണ്ടവും വലുപ്പമുള്ള ഭൂമികളുടെ ജന്മികളും അവരുടെ ആശ്രിതരും ജീവിക്കുന്ന പ്രദേശങ്ങൾ ആണ്.
ഈ ജന്മികുടുംബങ്ങളിലെ പലരും പ്രാദേശിക ഭാഷാ പത്രങ്ങളും വാണിജ്യ സ്ഥാനപനങ്ങളും മറ്റും നടത്തിയിരുന്നു. അങ്ങിനെ പലതിലും വ്യാപൃതരായിരുന്നു ആ കൂട്ടർ. അവരിലാരിലും യഥാർത്ഥത്തിൽ അവരുടെ കീഴിൽ പെട്ടുപോയവരെ വളർത്തിയെടുക്കാനുള്ള യാതോരു താൽപ്പര്യവും ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല.
അവരിൽ ചിലർ സർക്കാർ ഗ്രാന്റും പിടിച്ചുവാങ്ങി, പ്രാദേശിക ഭാഷാ സ്കൂളുകൾ പടുത്തുയർത്തിയത്, അവരുടെ സ്വന്തം സാമൂഹിക അധികാരം നിലനിർത്താൻ മാത്രമാണ്.
ഇവരിൽ പലരും അവരുടെ കുട്ടികളെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലേക്ക് അയക്കുകയും അവരിൽ തന്നെയുള്ള ചിലരെ ഇങ്ഗ്ളണ്ടിലേക്ക് പഠിക്കാനായി അയക്കുകയും ചെയ്തിട്ടുണ്ടാവാം.
ഇങ്ഗ്ളിണ്ടിൽ പഠിച്ചുവെന്നാൽ മലബാർ പ്രദേശത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള കലക്ടർ പോലുള്ള ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ പേര് വിളിച്ച് സംബോധന ചെയ്ത് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ പറ്റുന്നവർ ആയ മഹാന്മാർ ആണ് എന്ന ധ്വനി നാട്ടിലെ അന്നത്തെ പ്രാദേശിക ഭാഷാ പത്രമാസികകളിൽ കണുന്നുണ്ട്.
ഔപചാരിക പ്രാഥമിക വിദ്യാഭ്യാസത്തിന് ആകെ ഒരു പ്രസക്തിയേ ഉണ്ടായിരുന്നുള്ളു. സർക്കാർ സേവനത്തിലും നാട്ടിലും നല്ല ഇങ്ഗ്ളിഷ് നിലവാരമുള്ള കുറേ ആളുകളെ സൃഷ്ടിക്കുക എന്നതായിരുന്നു അത്.
ഈ ഒരു ഉദ്ദേശം ഇല്ലാതെ Political Science, Economics, History, Psychology തുടങ്ങിയ പല ഔപചാരിക വിദ്യാഭ്യാസ വിഷയങ്ങളിലെ പലവിധ വിഡ്ഢിത്തങ്ങൾ പഠിച്ചതുകൊണ്ടും പഠിപ്പിച്ചത് കൊണ്ടും നാട്ടിലും അവിടുള്ള നാട്ടുകാരിലും യാതോരുവിധ മാനസിക പുരോഗതിയും വരില്ല എന്നതാണ് വാസ്തവം.
ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പിന്നീട് പറയാം എന്നു കരുതുന്നു.
സംസ്കൃതത്തിലും ഭാരത പാരമ്പര്യങ്ങളിലും പലവിധ വൻ കാര്യങ്ങൾ ഉണ്ട് എന്ന വാദഗതി അന്നും പലരും പറയാറുണ്ടായിരുന്നു എന്ന് മനസ്സിക്കുന്നു.
Travancore State Manualൽ രാജകുമാരനെ നല്ലനിലവാരമുളള ഇങ്ഗ്ളിഷും ഗണിതവും മറ്റും ബ്രാഹ്മണ അദ്ധ്യാപകൻ പഠിപ്പിച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സംഭവം പറയുന്നുണ്ട്. വിരുന്നിന് വന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥന് ഈ വിധ കാര്യങ്ങളിൽ തനിക്കുള്ള വിവരവിജ്ഞാനം രാജകുമാരൻ പ്രകടിപ്പിച്ചു കാണിക്കുന്നു.
എന്നാൽ അതിന് ശേഷം രാജുകമാരൻ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനോട് പറയുന്നു, ഈ വിധ വിവരങ്ങൾ എല്ലാം ഭരത പൌരാണികതയിൽ നിന്നും വിദേശീയർ കൊണ്ടുപോയതാണ് എന്ന്. ഈ വിധ കാര്യങ്ങൾ ഇങ്ഗ്ളിഷുകാർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ നിന്നും കട്ടുകൊണ്ടു പോയതുകൊണ്ട് ഇവിടുത്തുകാർക്ക് ഈ വിധ വിവരങ്ങൾ ലഭിച്ചില്ലാ എന്നുവേണം രാജകുമാരന്‍റെ വാക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത്.
English East India Company ഭരണം British-Indiaയിൽ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ഒരു തലക്കെട്ട് ലിസ്റ്റാണ് താഴെ നൽകിയിട്ടുള്ളത്. ഇതെല്ലാം ഇവിടെ തുടങ്ങിവച്ച് പ്രാദേശിക വ്യക്തികളെ പഠിപ്പിച്ചത്, അവരെയെല്ലാം അടിമകൾ ആക്കാനാണ് എന്നാണ് പ്രാദേശിക ഭാഷയിൽ പഠനം നടത്തിയവർ ഏതാണ്ട് 1947 മുതൽ പറഞ്ഞുപരത്തിയത്.
ഈ വിധമായുള്ള വിദ്യാഭ്യാസം നൽകൽ പദ്ധതി ദക്ഷിണേഷ്യയുടെ അറിയപ്പെടുന്ന ചരിത്രത്തിൽ ഇതിന് മുൻപ് എവിടേയും സംഭവിച്ചതായി കാണുന്നില്ല.
1. Medical Colleges
2. Engineering Colleges
3. Dental Colleges
4. Veterinary Colleges
5. Agricultural Colleges
6. Science Colleges
7. Humanities Colleges
8. English Nursery Schools (some run by good-quality Anglo-Indians)
9. English Lower Primary Schools (some run by good-quality Anglo-Indians)
10. English Higher Primary Schools (some run by good-quality Anglo-Indians)
11. English High Schools (some run by good-quality Anglo-Indians)
12. English Intermediate Colleges
13. English Degree Colleges
14. Vernacular Schools
15. Various kinds of technical teaching institutes
ഈ മുകളിൽ നൽകിയ വിദ്യാഭ്യാസ സ്ഥാനപനങ്ങൾ ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിച്ചാൽ മാതമേ അവയക്ക് പ്രസക്തിയുള്ളു. അല്ലായെങ്കിൽ ഇന്ന് സർക്കാർ സേവനത്തിൽ കയറിക്കൂടാനുള്ള ഒരു വിഡ്ഢി യോഗ്യതമാത്രമായി ഈ വിദ്യാഭ്യാസം നിലനിൽക്കും. ഈ വിഷയം പിന്നീട് കൂടുതലായി പ്രതിപാദിക്കാം.
English East India Company 1764ൽ Indian Medical Service ആരംഭിച്ചു.
ആ സമയത്ത് ഇങ്ഗ്ളിഷ് കമ്പനിക്ക് ഈ ഉപഭൂഖണ്ഡത്തിന്‍റെ ചിലയിടങ്ങളിൽ അധികാര സ്വാധീനം വന്നുതുടങ്ങിയിട്ടേ ഉണ്ടാവുള്ളു. ഈ Indian Medical Service ഇന്ത്യയിൽ ജീവിക്കുന്ന അവരുടെ നാട്ടുകാരുടേയും അവരുടെ ജീവനക്കാരുടേയും ആരോഗ്യ പരിപാലനത്തിനായി തുടങ്ങിയതാവാം.
സാവധാനത്തിൽ Indian Medical Serviceസിലെ ഓഫിസർമാർ ബോംബെയിലേയും കൽകട്ടയിലേയും മെഡ്രാസിലേയും പലവിധ സൈനിക ആശുപത്രികളുടേയും സിവില്യൻസിനായുള്ള ആശുപത്രികളുടേയും തലപ്പത്ത് പ്രവർത്തിച്ചു തുടങ്ങി. പോരാത്തതിന് ഇവർ കമ്പനിയുടെ കപ്പലുകളുടെ യാത്രകളിലും പട്ടാള നീക്കങ്ങളിലും പങ്കെടുത്തു.
1800കളിൽ ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് ശക്തി പ്രാപിച്ചതോടുകൂടി, 1822ൽ കൽക്കട്ടയിൽ The Native Medical Institution എന്ന കോളെജ് ആരുംഭിച്ചു. ഇവിടെ മെഡിക്കൽ വിദ്യാഭ്യാസം പ്രാദേശിക ഭാഷയിൽ പഠിപ്പിച്ചു.
Anatomy, medicine and surgery തുടങ്ങിയ വിഷയങ്ങളിലെ ഗ്രന്ഥങ്ങൾ പ്രാദേശിക ഭാഷയിലേക്ക് തർജ്ജമ ചെയ്താണ് പഠിപ്പിക്കൽ നടത്തിയത്. 1826ൽ കൽക്കട്ടയിലെ മദ്രസയിലും സംസ്കൃത കോളെജിലും യുനാനിയും ആയുർവ്വേദവും പഠിപ്പിച്ചു തുടങ്ങി. 1827ൽ സംസ്കൃത കോളെജിൽ ഗണിതത്തിലും Anatomyയിലും (ശരീരഘടനാശസ്ത്രത്തിലും) പഠിപ്പിക്കൽ ആരംഭിച്ചു.
കൽക്കട്ടയിലെ ഈ സംസ്കൃത കോളജ് സ്ഥാപിച്ചത് English East India Company ആണ് എന്നും ഓർക്കേണ്ടുന്നതാണ്.
അക്കാലങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇങ്ഗ്ളിഷ് മെഡിക്കൽ വിജ്ഞാനവും (Allopathyയും) പ്രാദേശിക ഔഷധീയ (Herbal cure) വിജ്ഞാനവും കൂട്ടിക്കലർത്തിയാണ് പഠിപ്പിച്ചത്.
എന്നാൽ ആയുർവ്വേദം അടക്കമുള്ള പ്രാദേശിക ഔഷധീയ വിജ്ഞാനത്തിൽ virology, anatomy, surgery, Otolaryngology (Ear, Nose & Throat), pediatrics and surgery തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ വിജ്ഞാനം ഇല്ലാ എന്നൊരു അഭിപ്രായം ഉയർന്നുവന്നു. പോരാത്തതിന്, ആയുർവ്വേദത്തിലെ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളിൽ പുതുതായി പഠിച്ചുവന്ന പ്രാദേശികർക്ക് വലിയ വിശ്വാസം ഇല്ലാതായിരുന്നു.
Thermometer, stethoscope, BP apparatus തുടങ്ങിയ കാര്യങ്ങൾ ആയുർവേദ വൈദ്യന്മാർ ആദ്യമായി കാണുന്നത് 1822ൽ ആണ്.
ഞങ്ങൾക്ക് ഈ വിധ പഠനം പോരാ എന്ന അഭിപ്രായം തന്നെ പ്രാദേശികരിൽ നിന്നും ഉയർന്നുവന്നു.
അതോടുകൂടി, ബൃട്ടിഷ്-ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തിൽ ഉയർത്തണം എന്നതിന് Lord William Bentinck നിർബന്ധിതനായി.
ഈ കാര്യം പരിശോധിക്കാനായി ഒരു കമ്മറ്റി രൂപീകരിച്ചു (Dr John Grant as President and J C C Sutherland, C E Trevelyan, Thomas Spens, Ram Comul Sen and M J Bramley as members).
ഈ കമ്മറ്റി ബൃട്ടിഷ്-ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തെ കഠിനമായി വിമർശിച്ചു. യാതോരു രീതിയിലും ഇങ്ഗ്ളണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണം ഇവിടെ എത്തുന്നില്ല എന്നതായിരുന്നു കണ്ടുപിടുത്തം.
ബൃട്ടിഷ്-ഇന്ത്യയിലെ പ്രാദേശിക വ്യക്തികൾക്ക് പഠിക്കാനായി ഒരു മെഡിക്കൽ കോളെജ് സ്ഥാപിക്കണം എന്നതായിരുന്നു ആ കമ്മറ്റിയുടെ ശുപാർശ.
ഇങ്ഗ്ളണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ഈ മെഡിക്കൽ കോളെജിൽ പഠിപ്പിക്കണം.
അങ്ങിനെ ബൃട്ടിഷ്-ഇന്ത്യയിൽ ആദ്യമായി Modern medicine പഠിപ്പിക്കുന്ന ഒരു മെഡിക്കൽ കോളെജ് 1835ൽ English East India Company ഭരണം സ്ഥാപിച്ചു Calcuttaയിൽ. Medical College Hospital, Calcutta. ചിത്രം നോക്കുക.
പഠിപ്പിക്കൽ ഇങ്ഗ്ളിഷ് ഭാഷയിലാണ്. പോരാത്തതിന്, പ്രാദേശിക വിദ്യാർത്ഥികൾക്കായാണ് ഈ കോളെജ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് വേറേയും പലതും പറയാനുണ്ട്. അതായത് ഈ സ്ഥാനപം തുടങ്ങുന്നതിന് എതിരായി പല പ്രാദേശിക സാമൂഹിക നേതാക്കളും അണിനിരന്നിരുന്നു എന്നു വായിച്ചതായി ഒരു ഓർമ്മ. അതിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.
ഈ വിദ്യാഭ്യാസം കിട്ടിയ ഏതെങ്കിലും വ്യക്തി ഇങ്ഗ്ളിഷ് ഭരണത്തിനോട് പ്രതിപത്തിയോ നന്ദിയോ പ്രകടിപ്പിച്ചിരുന്നുവോ എന്ന് അറിയില്ല.
വിവരം കിട്ടിയവർ കിട്ടിയവർ സ്വന്തം സാമൂഹിക ഉന്നമനം മാത്രം നോക്കുന്ന ഭാഷക്കാരാണ് ദക്ഷിണേഷ്യക്കാർ എന്ന കാര്യം ഇങ്ഗ്ളിഷ് കമ്പനിക്ക് അറിവില്ലായിരുന്നുവെന്നു തോന്നുന്നു.
വൻ താഴ്ചയിൽ നിൽക്കുന്ന വ്യക്തിയോട് ദയതോന്നി അയാളെ പിടിച്ച് ഉയരങ്ങളിൽ വച്ചാൽ, പിന്നെ അയാൾ ആ ഉയരത്തിലുള്ള പീഠത്തിൽ കയറി നിന്നാണ് ആക്രമിക്കാൻ നോക്കുക. ഇത് ചില ഫ്യൂഡൽ ഭാഷകളുടെ ഒരു സവിശേഷതയാണ്.
അതിനാൽ തന്നെ വൻ താഴ്ചയിൽ നിൽക്കുന്ന ആരേയും ആരും പിടിച്ച് പൊക്കൻ സാധാരണ ഗതയിൽ ദക്ഷിണേഷ്യയിൽ ശ്രമിക്കില്ല.
എന്നാൽ വൻ വിധേയത്വം അടിച്ചേൽപ്പിച്ച് വളർത്തിയാൽ അയാളെക്കൊണ്ട് പ്രശ്നം ഉണ്ടാവില്ല. എന്നാൽ അയാളുടെ മക്കൾ ഏത് രീതിയിൽ പ്രവർത്തിക്കും എന്ന് തീർച്ച പറയാൻ ആവില്ല.
Calicutൽ അന്ന് രാത്രി മലബാർ ജില്ലാ കലക്ടറായിരുന്ന ഇങ്ഗ്ളിഷുകാരനായ Henry Valentine Conollyയെ വെട്ടിക്കൊല്ലാൻ പുറപ്പെട്ട ആ വ്യക്തികൾക്ക് ഈ മുകളിൽ പരമർശിക്കപ്പെട്ട യാതോരു വിവരവും അറിവുണ്ടാവില്ല.
അവർ ഇസ്ലമിന്റേയും പ്രവാചകനായ മുഹമ്മദിന്റേയും പേരിന് വൻ ദോഷം വരുത്താനായാണ് പുറപ്പെട്ടത്, യഥാർത്ഥത്തിൽ.
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു
48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്