ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു വൻമതിലായി നിലനിന്നിരുന്നത്
Manantodyയിൽ ഉള്ള സർക്കാർ സംവിധാനങ്ങൾ യഥാർത്ഥത്തിൽ ബൃട്ടിഷ്-ഇന്ത്യയിൽ ഉടനീളമുള്ള മിക്ക ജില്ലകളിലും സ്ഥാപിക്കപ്പെട്ടിരുന്നു. ആവിധ സംവിധാനങ്ങളുടെ ഏറ്റവും തലപ്പത്ത് ICS അഥവാ Indian Civil Service / Imperial Civil Service എന്ന സ്ഥാനത്തുള്ള കുറച്ച് ഉദ്യോഗസ്ഥർ.
ഈ കൂട്ടരിൽ ആദ്യകാലത്ത് ഒട്ടുമിക്കതും ഇങ്ഗ്ളണ്ടിലേയോ അതുമല്ലെങ്കിൽ ബൃട്ടണിൽ തന്നെയുള്ള മറ്റ് സ്ഥലങ്ങളിലേയോ വ്യക്തികൾ ആയിരുന്നു നിയമിതരായിരുന്നത്. എന്നാൽ സാവധാനത്തിൽ ഈ സ്ഥാനത്ത്, ബൃട്ടിഷ്-ഇന്ത്യയിലെ തന്നെയുള്ള പ്രാദേശിക വ്യക്തികൾ കൂടിക്കൂടിവരികയും ഏതണ്ട് 1940കൾ ആയപ്പോഴേക്കും, 50%ൽകൂടുതലും പ്രാദേശികർ ആയിരുന്നു എന്ന് തോന്നുന്നു.
പ്രാദേശികർ ഈ പ്രസ്ഥാനത്തിൽ കൂടിക്കൂടി വരുമ്പോൾ, ഈ പ്രസ്ഥാനത്തിന്‍റെ ഗുണമേന്മയിൽ ചെറിയതോതിലുള്ള ഒരു മൂല്യചോഷണം സംഭവിച്ചിരിക്കാം. എന്നിരുന്നാലും, ഇങ്ഗ്ളിഷ് വ്യക്തികളുടെ സാന്നിദ്ധ്യം ഈ മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു വൻമതിലായി നിലനിന്നിരിക്കാം.
Manantodyയിലെ സർക്കാർ പ്രസ്ഥാനങ്ങൾ നിലനിന്നത് അവിടെ വൻ മേന്മയുള്ള ഒരു ഭരണ സംവിധാനം നിലനിർത്താനായിട്ടാണ്. അല്ലാതെ ഇന്ന് കുറേ വിഡ്ഢി വിദ്വാന്മാർ പറയുന്നത് പോലെ, അവരുടെ മനസ്സിൽ മാത്രം നിലനിൽക്കുന്ന ആളിപ്പടരുന്ന ഒരു വൻ സ്വാതന്ത്ര്യ സമരത്തെ അടിച്ചുടക്കാനൊന്നുമായിരുന്നില്ല.
ഈ ഉപദ്വീപിൽ കാലാകാലങ്ങളായി സമൂഹത്തിന്‍റെ ഏറ്റവും കീഴിൽ ജീവിക്കുന്നവർക്ക്, അവരെ ആരു ഭരിച്ചാലും പ്രശ്നമില്ലതന്നെ. കാരണം, അവർ എന്നും അടിമകൾ തന്നെ.
എന്നാൽ ഇങ്ഗ്ളിഷ് ഭരണകാലത്ത്, അവരെ കണക്കിലെടുക്കുന്ന ഒരു ഭരണയന്ത്രം നിലവിൽ വന്നു. മാത്രവുമല്ല അവർക്ക് എന്തെങ്കിലും വിപരീതമായി സംഭവിച്ചാൽ അത് ഇങ്ഗ്ളണ്ടിൽ വരെ ചർച്ചാവിഷയം ആകും.
Wynadനെ ഇന്നുള്ള ഇന്ത്യൻ സർക്കാർ പിടിച്ചെടുത്തതോടുകൂടിയാണ് അവിടുള്ള പാരമ്പര്യ ജനതയുടെ കഷ്ടകാലം തുടങ്ങിയത്.
അവരുടെ വന പ്രദേശങ്ങളെ കാര്യമായിത്തന്നെ ഇങ്ഗ്ളിഷ് ഭരണകാലത്തിലെ Forest department സംരക്ഷിച്ചിരുന്നു. എന്നാൽ ഇന്നുള്ള ഇന്ത്യൻ ഭരണം അവരുടെ വനപ്രദേശങ്ങൾ ഓരോന്നായി അന്യർക്ക് കൈവശപ്പെടുത്താനായി സൌകര്യം നൽകിയെന്നുള്ളതാണ് വാസ്തവം.
അവർ ഇതിന് എതിരായി വന പ്രദേശം കൈവശപ്പെടുത്തിയപ്പോൾ, അവരെ ഇന്ത്യൻ പോലീസ് വെടിവെച്ചിടുകയാണ് ചെയ്തത്. അവരുടെ വനിതാ നേതവിനെ പോലീസ് സ്റ്റേഷനിൽ പിടിച്ചുകൊണ്ടുപോയി മുഖത്തിട്ടടിക്കുകയും ചെയ്തു. ഇക്കാര്യമൊന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വരാൻ പറ്റില്ല. കാരണം, ഇത് നടന്നത് ഏതാനും വർഷങ്ങൾക്ക് മുൻപാണ്.
ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ്, ഈ എഴുത്തുകാരൻ ഒരു പ്രത്യേക സദസ്സിൽ വച്ച് ഒരു വൻ വിസ്തീർണ്ണമുള്ള ഒരു വന പ്രദേശം ചില സർക്കാർ ഉദ്യോഗസ്ഥരുടെ തിരിമറിയിലൂടെ കൈവശപ്പടുത്തുന്ന ചർച്ചയിൽ പങ്കെടുത്തുപോയി.
250ൽ കുറവ് ഏക്കർ വനഭൂമിയാണ് ഈ വിധം സ്വകാര്യസ്വത്തായി മാറ്റപ്പെട്ടത്. ഈ വ്യവഹാരത്തിൽ പലരും പങ്കുകാരായി ഉണ്ടായിരുന്നു. ഈ എഴുത്തുകാരനും പങ്കുചേരാനുള്ള ഒരു സ്വാഗതം നൽകപ്പെട്ടിരുന്നു.
അവരിൽ പലരും പിന്നീട് വെട്ടി മാറ്റപ്പെട്ട വൃക്ഷങ്ങളുടെ ചുറ്റളവിന്‍റെ വലുപ്പം മനസ്സിലാക്കിക്കാനായി പറഞ്ഞു തന്നത് ഈവിധമാണ് : രണ്ടാളുകൾ കൈകൾ ചുറ്റിപ്പിടിച്ചാലും എത്തില്ല. അത്രക്ക് വലുപ്പമുള്ള മരങ്ങൾ.
ഇങ്ഗ്ളിഷ് ഭരണം മാഞ്ഞുപോയപ്പോൾ, ഇതുപോലുള്ള പലതും ഈ വിധമായിപ്പോയി. ആരേയും കുറ്റം പറയാൻ ആവില്ല. തെറ്റുകാരൻ ഇവരിൽ ആരും തന്നെയല്ല.
ദക്ഷിണേഷ്യയിൽ ബൃട്ടിഷ്-ഇന്ത്യയെന്ന രാജ്യം പടുത്തുയർത്തപ്പെട്ടപ്പോൾ, മലബാറിലെ നമ്പൂതിരിമാരും, അമ്പലവാസികളും, മരുമക്കത്തായ തീയരും, മലയരും, നായർമാരും, വേടരും, ചാലിയരും, പറിയരും, ചെറുമരും, മക്കത്തായ തീയരും, പലവിധ കൃസ്ത്യീയരും, പലവിധ മാപ്പിളമാരും മറ്റും, ദക്ഷിണേഷ്യയിലെ മറ്റ് പ്രദേശങ്ങളിൽ ജീവിച്ചിരുന്ന രജപുത്രരും, മുഗളരും, ഗുജറാത്തികളും, സിന്ധികളും, ബെങ്ഗോളികളും, തെലുഗരും, കന്നടികരും, ബീഹാറികളും, പട്ടാണികളും, തമിഴരും തിരുവിതാംകൂറുകാരും മറ്റുമായി ഒരു പുതിയ തരം ഐക്യത്തിൽ എത്തിച്ചേരുകയും, തങ്ങൾ എല്ലാം ഒരേ രാജ്യക്കാരാണ് എന്ന രീതിയിൽ ചിന്തിച്ചു തുടങ്ങുകയും ചെയ്തു.
ഇങ്ഗ്ളിഷുകാർ സൃഷ്ടിച്ച ഈ രാജ്യം അവർ വിട്ടുപോയപ്പോൾ പിറന്ന പാക്കിസ്ഥാനും ഇന്ത്യയും സ്വാതന്ത്ര്യമാണ് നേടിയത് എന്നു പറയുന്ന ചരിത്രകാരന്മാരുടെ വിഡ്ഢി വിവരത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതേയുള്ളു.
ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയെ കൈവെടിഞ്ഞതുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. അത് പിന്നീടാകാം.
ഇങ്ഗ്ളിഷ് ഭരണത്തിനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ പലതും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവരിലെ ആര് എവിടെ പ്രവർത്തിച്ചാലും, പലരീതിയിലും പൊതുവായുള്ളതും സാമ്യതയുള്ളതുമായ പലവിധ കാര്യങ്ങൾ നടപ്പിൽ വരുത്തപ്പെടും.
ഉദാഹരണത്തിന് മലബാറിലെ തുറമുഖങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് അവർ പല നിയമങ്ങളും പ്രവർത്തന ചട്ടങ്ങളും സൃഷ്ടിച്ചിരുന്നു. ഇവയിലെല്ലാം, വളരെ വ്യക്തമായി കാണുന്ന ഒരു കാര്യമാണ് സാധാരണക്കാരനെ യാതോരു രീതിയിലും ഉപദ്രവിക്കരുത് എന്ന ചട്ടം.
ഈ ഒരു ചട്ടം അവരുടെ പല നിയമ ചട്ടങ്ങളിലും നിലവിൽ ഉണ്ട്. അതിനുള്ള കാരണം,ഈ നാട്ടിൽ സാധാരണക്കാരന് പുല്ല് വിലയാണ് എന്ന കാര്യം അവർക്ക് അറിവ് ലഭിച്ചിരുന്നു എന്നതിനാലാവാം.
ഇങ്ഗ്ളിഷ് ഭരണം എഴുതിയ ചട്ടങ്ങളും നിയമങ്ങളും ഇങ്ഗ്ളിഷിലാണ്. അതിനാൽ തന്നെ ജനങ്ങളെ ആ വിധ എഴുത്തുകളിൽ സംബോധന ചെയ്യുന്നത് You എന്നും പരാമർശിക്കുന്നത് He, She എന്ന വാക്കുകളിലാണ്.
എന്നാൽ ഈ വിധ നിയമങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ വ്യക്തികൾ അദ്ദേഹം - അവൻ എന്നരീതിയിലേക്കും താങ്കൾ /സാർ - നീ എന്ന രീതിയിലേക്കും വ്യത്യസ്തരായി മാറ്റപ്പെടും.
ഇതോടെ തന്നെ ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയ എല്ലാവിധ സാമൂഹിക സമത്വ സിദ്ധാന്ധങ്ങളും കത്തിയമർന്നുപോകും. എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ പരിചയം ഇല്ലാത്ത സാധാരണ ജനം ഈ ഒരു കാര്യത്തെക്കുറിച്ച് അറിയുക പോലും ഇല്ല.
ഇനി ഭരണയന്ത്രത്തിലെ ആശയവിനിമയത്തെക്കുറിച്ച് ഒരു കാര്യം പറയാം.
ഈ എഴുത്തുകാരൻ പല വ്യത്യസ്ത സർക്കാർ വകുപ്പുകളിലൂടെ പലവിധ കടലാസുകളും ഉന്തി നീക്കിയ ഒരു കാലം ഉണ്ടായിരുന്നു. അന്ന് വളരെ വ്യക്തമായി കണ്ട ഒരു കാര്യം ഉണ്ടായിരുന്നു.
ഒരു സർക്കാർ വകുപ്പിലെ ഒരു 'ആപ്പിസർ' ഉദ്യോഗസ്ഥൻ മറ്റൊരു വകുപ്പിലെ 'ആപ്പിസർ' ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് തന്‍റെ മുന്നിൽ ഇരിക്കുന്ന ഫൈലിൽ കാണപ്പെടുന്ന കാര്യങ്ങളെക്കുറച്ച് സംസാരിക്കാൻ യാതോരു താൽപ്പര്യവും ഉണ്ടാവില്ല.
വെറും ഒരു ഫോൺ വിളിയിലൂടെ മാറ്റിയെടുക്കാവുന്ന ആശയക്കുഴപ്പം യാതോരു മടിയും ഇല്ലാതെ ആ ഫൈലിൽ എഴുതിവച്ച്, ആ കടലാസിനെ അങ്ങ് നിശ്ചലമാക്കും.
ഇവിടെ ഏറ്റവും മുഖ്യമായി പ്രവർത്തിക്കുന്ന പ്രശ്നം, താനാണോ വലിയ സാർ, അല്ലെങ്കിൽ മറ്റേ വകുപ്പിലെ ആപ്പിസർ ആണോ വലിയ സാറ് എന്ന സംശയമാണ്. ഇത് മലയാളത്തിൽ ഉള്ള ഒരു പ്രശ്നമാണ്. ഹിന്ദിയിൽ ഈ പ്രശ്നം അത്രകണ്ട് ഇല്ല.
CPS തന്‍റെ വകുപ്പിന്‍റെ ഉന്നത നിലവാരത്തിൽ ഇരിക്കുന്ന അവസരത്തിൽ, അതേ നിലവാരത്തിലുള്ള ചില ഉദ്യോഗസ്ഥരെ ഈ എഴുത്തുകാരൻ നേരിൽ കണ്ടിട്ടുണ്ട്. Madras Civil Serviceൽ നിന്നും വന്ന ആ കൂട്ടർ ഏത് സർക്കാർ വകുപ്പുകളിലേക്കും ഫോണിലൂടെ സംസാരിക്കും. സംഭാഷണം ഇങ്ഗ്ളിഷിൽ. സംബോധന Mr. / Mrs. പേരിന് മുന്നിൽ ചേർത്തുകൊണ്ട്.
ഫൈലിൽ എഴുതിച്ചേർത്ത് മാസങ്ങളോളം ആ ഫൈലിനെ മന്ദഗതിയിലാക്കാവുന്ന സംശയങ്ങളെ വളരെ പെട്ടെന്ന് മാറ്റിയെടുത്തുകൊണ്ട് ഫൈലുകൾ അതി വേഗത്തിൽ മുന്നോട്ട് നീക്കും.
ഫൈലുകൾക്ക് നൽകുന്ന ഈ ഒരു മിന്നൽ വേഗത, ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഒരു സവിശേഷത ആയിരുന്നു.
വ്യത്യസ്ത വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ ആരാണ് ഉന്നതൻ എന്ന പ്രശ്നം ഫ്യൂഡൽ ഭാഷകളിൽ ഒരു നിത്യസത്യമാണ്. ഇതിനെ മറികടക്കാനാ്യി മുഗൾ രാജാക്കൾ ഒരു വിദ്യ പ്രയോഗിച്ചിരുന്നു. Mansabdhari System എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
ഇതു പ്രകാരം ഓരോ ഉദ്യോഗസ്ഥ നിലവാരത്തിനും ഒരു നമ്പർ നൽകും. ഉദാഹരണത്തിന് 5000, മറ്റൊന്നിന് 7000. അപ്പോൾ, 7000കാരൻ 5000കാരനെ സംബോധന ചെയ്യുമ്പോൾ, 5000കാരൻ തൂ എന്ന നിലവാരക്കാരൻ ആവും. 7000കാരൻ ആപ്പ് നിലവാരക്കാരൻ ആവും.
ഇത് ആദ്യ കാലങ്ങളിൽ മുഗൾ ഉദ്യോഗസ്ഥരിൽ ആശയവിനിമയത്തിലെ തടസ്സങ്ങളെ മാറ്റിയിരുന്നിരിക്കാം.
എന്നാൽ മുഗളന്മാർ ജീവിച്ചിരുന്നത് ഒരു ഫ്യൂഡൽ ഭാഷാ ലോകത്തിൽ ആണ്. ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ ഈ നമ്പർ നൽകുന്ന സംവിധാനത്തിൽ വൻ അഴിമതി വരികയും പലരും പലരീതിയിൽ ഉന്നത നമ്പറുകൾ കൈവശപ്പെടുത്തുകയും ഈ സംവിധാനം ഒരു തരം കോമാളിത്തരമാകുകയും ചെയ്തു എന്നാണ് തോന്നുന്നത്.
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു
48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്