ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
49. മാപ്പിളമാരിലെ പാരമ്പര്യ ഉന്നത കൂട്ടർ അന്ധാളിച്ചു നിന്നിരുന്നതിനെക്കുറിച്ച്
ഈ എഴുത്തു തുടരാൻ ശ്രമിക്കുകയാണ്. മനസ്സിൽ നൂറുകണക്കിന് കാര്യങ്ങൾ പുറത്തുകടക്കാനായി തമ്മിൽത്തമ്മിൽ തിക്കിത്തിരക്കി മുന്നോട്ട് കുതിക്കാൻ ശ്രമിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.
ദക്ഷിണ മലബാറിലെ രണ്ട് കൊച്ച് താലൂക്കുകളിൽ 1921ന് ചുറ്റുപാടിൽ ആളിപ്പടർന്നിരുന്ന മാപ്പിള ലഹളയെന്ന സംഭവിത്തിന്‍റെ സാമൂഹിക പശ്ചാത്തലം ഏതാണ്ട് 1800കൾ മുതൽ വിവരിക്കുന്നിടത്തു വച്ചാണ് ഈ എഴുത്ത് നിന്നുപോയത്.
ഇന്ന് മലബാറിലെ മാപ്പിളമാരേയും, പോരാത്തതിന് മുസ്ലീം ജനതയെത്തന്നേയും ഒരൊറ്റക്കൂട്ടരായി കാണാനുള്ള ഒരു പ്രവണത, മുസ്ലീം അല്ലാത്തവരിൽ ഉണ്ട് എന്നത് ശരിയായിരിക്കാം. എന്നാൽ മലബാറിലെ മാപ്പിളമാർ തന്നെ വളരെ വ്യത്യസ്തരും തമ്മിൽ അത്രകണ്ട് അടുക്കാത്തവരും ആയ പല ജനകൂട്ടങ്ങൾ ആയിരുന്നുവെന്ന കാര്യം നേരത്ത് പറഞ്ഞിരുന്നു എന്നു തോന്നുന്നു.
ഈ വ്യത്യസ്ത ജനക്കൂട്ടങ്ങൾ തമ്മിൽ പലരീതിയിലും പലവിധ കാര്യങ്ങളിൽ ഗുണമേന്മയുടെ കാര്യത്തിൽ വ്യത്യസ്തങ്ങളായ ഉയർച്ചത്താഴ്ചകൾ അന്ന് ഉണ്ടായിരുന്നു.
ഈ പറയാൻ പോകുന്ന കാര്യങ്ങളിൽ ചിലതെല്ലാം വളരെ വിശദ്ധമായി നേരത്തെ എഴുതിയിട്ടുള്ള കാര്യങ്ങൾ ആയേക്കാം.
ആവർത്തന വിരസത ഒഴിവാക്കാനായി, വളരെ ഹ്രസ്വമായി ഈ കാര്യം പറഞ്ഞുവിടാം.
നായർമാരുടേയും തീയരുടേയും കാര്യം പറഞ്ഞതു പോലെതന്നെ, മാപ്പിളമാരിലും ഉത്തര മലബാർ ദക്ഷിണ മലബാർ എന്ന വകഭേദം പണ്ടു കാലത്തു തന്നെ ഉണ്ടായിന്നു. എന്നാൽ അന്ന് ഈ രണ്ട് പ്രദേശങ്ങളും തമ്മിൽ കാര്യമായ ബന്ധം ഇല്ലാത്ത പ്രദേശങ്ങൾ ആയിരുന്നുവെന്നും മനസ്സിലാക്കേണം.
ദക്ഷിണ മലബാറിൽ, പൊന്നാനിയുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു പ്രത്യേകതരം ഇസ്ലാമിക പ്രസ്ഥാനം നിലനിന്നിരുന്നു.
ഈ ഒരു കാര്യത്തെക്കുറിച്ച് Malabar Manualൽ കാണുന്ന വാചകങ്ങൾ ഇവിടെ ഉദ്ദരിക്കുകയും അവയുടെ ആശയം മലയാളത്തിൽ നൽകുകയും ചെയ്യാം.
ഈ നൽകുന്ന വിവരങ്ങളിൽ നിന്നും തന്നെ മലബാറിലെ മാപ്പിളമാരിൽ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിലനിന്നിരുന്ന ചില സാമൂഹിക അകൽച്ചകളെക്കുറിച്ച് മനസ്സിലാക്കാൻ ആയേക്കാം.
ഇസ്ലാം എന്നത് ഓരോ ജനക്കൂട്ടങ്ങളും അവരുടേതായ സാമൂഹികാന്തരീക്ഷത്തിന് അനുസൃതമായാണ് നിലനിർത്തിയത് എന്നു തോന്നുന്നു. മലബാറിലെ സാമൂഹികാന്തരീക്ഷത്തെ മൊത്തമായി പൊതിഞ്ഞിരുന്ന ഫ്യൂഡൽ ഭാഷ എന്ന കിരാത ആശയവിനിമയ സംവിധാനം വ്യക്തികളിൽ ഉണർത്തുന്ന മാനസിക ഭാവവും ഇസ്ലാമിനേയും മലബാറിൽ ബാധിച്ചിരിക്കാം.
QUOTE from Malabar Manual:
But at Ponnani there exists a Muhammadan college, founded, it is said, some six hundred years ago by an Arab named Zoyn-ud-din. He took or received the title of Mukhaddam, an Arabic word meaning the first or foremost in an assembly, etc. He married a Mappilla (indigenous Muhammadan) woman, and his descendants in the female line have retained the title. The present Mukhaddam at Ponnani is the twenty-fourth or twenty-fifth in the line of succession.
ആശയം: പൊന്നാനിയിൽ ഒരു മുഹമ്മദീയ കോളജ് നിലവിലുണ്ട്. Zoyn-ud-din എന്നു പേരുള്ള ഒരു അറബി വ്യക്തി ഏതാണ്ട് 600 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് ഇത് എന്ന് പറയപ്പെടുന്നു.
Mukhaddam എന്ന സ്ഥാനപ്പേര് ഈ വ്യക്തി ഏറ്റെടുത്തു. സദസ്സിലെ ഉന്നതൻ എന്ന അർത്ഥം വരുന്ന ഒരു അറബി വാക്കാണ് ഇത്. ഈ വ്യക്തി ഒരു പ്രാദേശിക മാപ്പിള സ്ത്രീയ വിവാഹം കഴിച്ചു. Mukhaddam എന്ന സ്ഥാനപ്പേര് പാരമ്പര്യ മരുമക്കത്തായ രീതിയിൽ സ്ത്രീ സന്തതികളിലൂടെ നിലനിന്നുപോരുന്നു. ഇന്ന് പൊന്നാനിൽ ഉള്ള Mukhaddam ഈ വംശ പരമ്പരയിൽ പെട്ട 24മത്തേതോ 25മത്തേതോ ആയ വ്യക്തിയാണ്. END
Note: ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം Zoyn-ud-din വിവാഹം കഴിച്ച സ്ത്രീ ഏത് സാമൂഹിക നിലവാരത്തിൽ ഉള്ള ആളാണ് എന്നകാര്യമാണ്. ഇവരുടെ സാമൂഹിക നിലവാരം ഈ പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന ഇസ്ലാമിന്‍റെ പലവിധ സാമൂഹിക പെരുമാറ്റങ്ങളേയും ബാധിച്ചിരിക്കും എന്നാണ് തോന്നുന്നത്.
മരുമക്കത്തായ കുടുംബ സംവിധാനമാണ് നിലനിർത്തിയത് എന്നു കാണുന്നു. END of NOTE
The students at the college are supported by the Ponnani towns people, the custom being to quarter two students in each house. The students study in the public or Jammat or (as it is sometimes called) Friday Mosque, and in their undergraduate stage they are called Mullas. There is apparently very little system in their course of study up to the taking of the degree of Mutaliyar, i.e elder or priest. The word is sometimes pronounced Musaliyar, and very often by ignorant people as Moyaliyar.
ഈ കോളജിലെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നത് പൊന്നാനി പട്ടണത്തിലെ ആളുകൾ ആണ്. ഓരോ വീടിലും രണ്ട് വിദ്യാർത്ഥികൾക്ക് താമസ സൌകര്യം നൽകപ്പെടും. ഈ വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിലെ Jammatകളിലാണ് പഠനം നടത്തുക. വിദ്യാർത്ഥികൾ ആയിരിക്കുന്ന കാലത്ത്, ഇവരെ Mullaമാർ എന്നാണ് വിളിക്കുക.
ഇവർ Mutaliyar ആയി മാറുന്നതുവരേയുള്ള പഠനത്തിൽ വ്യക്തമായ ഒരു പഠന സംവിധാനം വളരെ തുച്ഛമായേ ഉള്ളു എന്നാണ് മനസ്സിലാക്കുന്നത്. Mutaliyar എന്ന വാക്ക് മുസല്യാർ എന്നും ഉച്ചരിക്കപ്പെടാറുണ്ട്. വിവരം കുറഞ്ഞവർ മൊയില്യാർ എന്നും പറയും.
There is no examination, but the most diligent and most able of the Mullas are sought out by the Mukhaddam and are invited by him to join in the public reading with him at the “big lamp” in the Jammat Mosque. This invitation is considered as a sign of their fitness for the degree, which they assume without further preliminaries.
യാതോരുവിധ പരീക്ഷയും ഇല്ല. എന്നാൽ മുല്ലമാരിൽ ഏറ്റവും ഉത്സാഹമുള്ളവരും കഴിവുള്ളവരും ആയവരെ Mukhaddam കണ്ടെത്തുകയും, അവരെ ജമായത്ത് പള്ളിയിലെ വലിയ വിളക്കിനരികിൽ തന്നോടൊപ്പം ഇരുന്ന് പരസ്യമായുള്ള വായനയിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്യും. ഈ വിധമായുള്ള ഒരു ക്ഷണം ലഭിക്കുന്നത് Mutaliyar എന്ന സ്ഥാനത്തിലേക്ക് അവർ എത്തിച്ചേർന്നതായുള്ള അടയാളമായി കാണപ്പെടും.
NOTE: ഇത്രയും കാര്യം വായിച്ചാൽ, മലബാറിലെ മാപ്പിളെമാരെക്കുറിച്ച് നേരിട്ടറിവുള്ളവർക്കും, യാതോരു അറിവില്ലാത്തവർക്കും, മലബാറിലെ മാപ്പിളമാരെക്കുറിച്ച് പുതുതായി എന്താണ് മനസ്സിലാക്കാൻ പറ്റുക എന്ന് അറിയില്ല.
എന്നാൽ, ഇവിടെ വിട്ടുപോകാതെ മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളിഷ് കമ്പനീ ഭരണം വളർത്തിവിട്ട സാമൂഹിക സ്വാതന്ത്ര്യത്തിന്‍റെ തണലിൽ, ദക്ഷിണ മലബാറിൽ, അതും ഏറനാട്, വള്ളുവനാട് ഏന്നീ താലൂക്കുകളിൽ നിന്നു വൻതോതിൽ, കീഴ്ജന വ്യക്തികൾ ഇസ്ലാമിലേക്ക് ചാടിക്കയറിയിരുന്നു. ഇവർക്ക് ഈ വിധമായുള്ള ഒരു സാഹസത്തിന് വൻ ആദ്ധ്യത്മിക പിന്തുണ ലഭിച്ചിരിക്കുക പൊന്നാനിയിലെ ഇസ്ലാമിക പ്രസ്ഥാനത്തിൽ നിന്നുമാകാം.
ഈ ഒരു കാര്യം ദക്ഷിണ മലബാറിലെ ഇസ്ലാമിന്‍റെ മുഖാകൃതിയെത്തനെ മറ്റിയിരിക്കാം. ഈ വിധ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പലകാര്യങ്ങളും നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടുന്ന ഒരു വ്യക്തമായ കാര്യം ഉണ്ട്. ദക്ഷിണ മലബാറിലും, ഉത്തര മലബാറിലും അനവധി ഉന്നത കുടുംബക്കാരായ മുസ്ലീം വ്യക്തികൾ ഉണ്ടായിരുന്നു. അവരുടെ പൊതുവായുള്ള പാരമ്പര്യ സാമുഹിക മേൽവിലാസമാണ് മാപ്പിള എന്നുള്ളത്.
ഇവരിൽ ശുദ്ധമായ അറബിരക്തം നിലിനിർത്തുന്ന കുടുംബക്കാർ ഉണ്ട്. പിന്നെയുള്ളത് പലവിധ ചരിത്ര സംഭവങ്ങളിലൂടെ ഇസ്ലാമിലേക്ക് മാറിയ നമ്പൂതിരി (ഹിന്ദു), അമ്പലവാസി, നായർ കുടുംബക്കാരും ഉണ്ട്. ഇവരിൽ ചിലരെല്ലാം പാരമ്പര്യമായി വൻ ഭൂസ്വത്തുള്ള ഭൂജന്മികൾ ആയിരുന്നിരിക്കാം.
കീഴ്ജന വ്യക്തികൾ വൻ വേഗത്തിൽ തങ്ങളുടെ ആദ്ധ്യാത്മികവും, സാമൂഹികവും ആയുള്ള മേൽവിലാസത്തിലേക്ക് കയറിക്കൂടുന്നത് ഏതുവിധത്തിലാണ് അവർ കണ്ടുനിന്നത് എന്ന കാര്യം ചിന്തിക്കാവുന്നതാണ്.
ഏതാണ്ട് ഇതേ ഒരു സാമൂഹിക പ്രശ്നം ഏതാണ്ട് ഇതേ കാലഘട്ടത്തിൽ വടക്കേ മലബാറിലെ മരുമക്കത്തായ തീയ കുടുംബക്കാരും നേരിട്ടിരുന്നതായി Edgar Thurstonന്‍റെ എഴുത്തുകളിൽ കാണുന്നുണ്ട്. മലബാർ ജില്ല സ്ഥാപിക്കപ്പെട്ടതോടുകൂടി, ഉത്തര മലബാറും ദക്ഷിണ മലബാറും തമ്മിൽ ബന്ധിപ്പിക്കപ്പെട്ടു.
യവന രക്തബന്ധ പാതയിൽ പാരമ്പര്യമായി നിലിന്നിരുന്ന വടക്കേ മലബാറിലെ തീയരുടെ മേൽ വിലാസത്തിലേക്ക് ദക്ഷിണ മലബാറിലെ തീയർ ബന്ധപ്പിക്കപ്പെട്ടത് ഉത്തര മലബാർ തിയരിലെ ഉന്നത കുടുംബക്കാരിൽ വൻ അസ്വാസ്ഥ്യം ജനിപ്പിച്ചു.
ഇതിന് എതിരായി ശക്തമായി മരുമക്കത്തായ തീയരിലെ ഉന്നത കുടുംക്കാർ പ്രതികരിക്കാൻ തുടങ്ങിയപ്പോഴേക്കും, അതിനേക്കാൾ സങ്കീർണ്ണമായ മറ്റൊരു വംശീയ തിരിമറിലേക്കാണ് അവർ വന്നു പെട്ടത്. തിരുവിതാംകൂറിൽ നിന്നും കടന്നുവന്ന ഈഴവർ തീയർ എന്ന മേൽവിലാസത്തിലേക്ക് കയറി.
ഇതിന്, ദക്ഷിണ മലബാറിലെ സാമൂതിരിയുടെ ഉദ്യോഗസ്ഥരായ നായർമാർ വൻ പിന്തുണയും നൽകി.
അതോടുകൂടി, വടക്കേ മലബാറിലെ തീയരിൽ കറുപ്പ് ത്വക്കിൻ നിറം കലർന്നുതുടങ്ങി. ഈ വിഷയം നേരത്തെ പരാമർശിച്ചതാണ്.
ഏതാണ്ട് ഇതേ പോലുള്ള ഒരു പ്രശ്നം മാപ്പിള ഉന്നത കുടുംബക്കാരും നേരിട്ടു. എന്നാൽ, കീഴ്ജന മാപ്പിളമാരിൽ വെളുത്ത അറബി രക്ത ബന്ധം നിരന്തരമായി കലരുന്നുണ്ടയായിരുന്നു.
Genuine Arabs, of whom many families of pure blood are settled on the coast, despise the learning thus imparted and are themselves highly educated in the Arab sense. ---------------- They have a great regard for the truth, and in their finer feelings they approach nearer to the standard of English gentlemen than any other class of persons in Malabar.
ആശയം: ശുദ്ധ അറബി രക്തബന്ധ പാത നിലനിർത്തിയിരുന്ന പല കുടുബങ്ങളും മലബാർ തീരത്ത് ഉണ്ടായിരുന്നു. അവർ അവരുടെ അറബി പാരമ്പര്യങ്ങളിൽ അഗാധ പാണ്ഡിത്യം നിലനിർത്തിരുന്നവരാണ്. പൊന്നാനിയിലെ Muhammadan college കേന്ദ്രീകരിച്ചുകൊണ്ട്, വളരെ ആഴംകുറഞ്ഞതും അതോടൊപ്പം സാമൂഹിക അടിത്തട്ടിൽ നിൽക്കുന്നവരും ആയ ആളുകൾക്ക് നൽകുന്ന ആദ്ധ്യാത്മികവും സാമൂഹികവും ആയുള്ള പഠന പദ്ധതി ഇവർക്ക് വളരെ അരോചകമായ ഒരു കാര്യം ആയിരുന്നു.
ഈ അറബി മാപ്പിളമാർ സത്യം പരമാർത്ഥം, യാഥാർത്ഥ്യം നേര് തുടങ്ങിയ കാര്യങ്ങളോട് വൻ പ്രതിപത്തിയുള്ളവർ ആയിരുന്നു. മലബാറിൽ ഉള്ള എല്ലാ ജനങ്ങളിലും വച്ച്, English gentlemenമാരുടെ നിലവാരത്തോട് ഏറ്റവും അടുപ്പമുള്ള കൂട്ടർ ഇവരായിരുന്നു. END
NOTE: സാമൂഹിക അടിത്തട്ടിൽ നിന്നും വളർന്നു വരുന്ന പുതിയ ആൾകൂട്ടം, അവരിൽ തന്നെ വളർന്നവരുന്ന പുതിയ ആദ്ധ്യാത്മിക നേതാക്കൾ, ഈ പുതിയ ആദ്ധ്യാത്മിക വ്യക്തികൾ ഇസ്ലാമിക ആശയങ്ങളെ അവരുടെ സാമൂഹിക നിലവാരത്തിൽ നിന്നുകൊണ്ട് വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും തെരുവോരങ്ങളിൽ നിന്നുകൊണ്ട് പ്രസംഗിക്കുകയും ചെയ്യുന്നു.
ഇങ്ഗ്ളിഷ് ഭാഷയുമായി കാര്യമായ സാമൂഹിക ബന്ധം ഇല്ലാത്ത ആളുകൾ ഇങ്ഗ്ളിഷ് ഭാഷയിൽ ഡോക്ട്റേറ്റ് എടുക്കുന്നതു ഇങ്ഗ്ളിഷുകാർ കാണുന്നതുമാതിരിയുള്ള ഒരു അനുഭവം അറബി രക്തപാതിയിൽ നിലനിന്നിരുന്ന മാപ്പിളമാർ അനുഭവിച്ചിരിക്കാം.
അതോടൊപ്പം തന്നെ മാപ്പിളമാരായി മാറിയ നമ്പൂതിരി ഭൂജന്മികൾ അവരുടെ അകൽച്ചയും അറപ്പും സാമൂഹിക ദൂരങ്ങളും ഈ പുതിയ മാപ്പിളമാരോട് ഗൂഢമായി നിലനിർത്തിപ്പോന്നിരുന്നു എന്നും മനസ്സിലാക്കുന്നു.
അതേ സമയം ഏറനാടിലേയും വള്ളുവനാടിലേയും കീഴ്ജന മാപ്പിളമാർ വടക്കേ മലബാറിലേയും ദക്ഷിമ മലബാറിലേയും ഉന്നത മാപ്പിള കുടുംബക്കാരുടെ യാതോരുവിധ ഉപദേശവും നിർദ്ദേശങ്ങളും താക്കീതുകളും കേൾക്കാനും അനുസരിക്കാനും തയ്യാറായിരുന്നില്ല എന്നുംകാണുന്നുണ്ട്.
എന്നാൽ ഈ പുതിയ കൂട്ടരാണ് ഇസ്ലാമിന്‍റെ മേൽവിലാസത്തെ മുന്നോട്ട് വലിച്ചു കൊണ്ടുപോകാൻ ഒരുങ്ങുന്നത്. പഴയകൂട്ടർ അന്ധാളിച്ചു നിന്നിരിക്കാം.
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു
48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്
49. ഉന്നതർ അന്ധാളിച്ചു നിന്നിരുന്നതിനെക്കുറിച്ച്