top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ ആയാൽ

ഇസ്ലാം കാഫിർമാരെ ശത്രുക്കളായി കാണുന്നുണ്ട് എന്ന് പറഞ്ഞ് കേൾക്കുന്നു. പണ്ട് കാലങ്ങളിൽ ശത്രുവിനെ കൊന്നുകളയണം എന്ന പൊതുവായുള്ള ഒരു പരിജ്ഞാനം ജനങ്ങളിൽ ഉണ്ടായിരുന്നിരിക്കാം. ഈ വിധം ഖുർആനിൽ ഒരു കാഫിർ വിരോധം രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ അത് ഏത് എന്ത് contextൽ (പശ്ചാത്തലത്തിൽ, സാഹചര്യത്തിൽ) ആണ് പറഞ്ഞിരിക്കുക എന്ന് ഈ എഴുത്തുകാരന് അറിയില്ല.


പണ്ട് കാലങ്ങളിൽ ഈ വിധമായുള്ള പല കാര്യങ്ങളും പല സമൂഹങ്ങളിലും വളരെ വ്യക്തമായിത്തന്നെ ഉണ്ടായിരുന്നു എന്നു കാണപ്പെടുന്നു.


ഉദാഹരണത്തിന്, അന്യരാജ്യക്കാരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ഒരു രാജാവിന്റെ ധർമ്മമാണ് എന്ന് ശാസ്ത്രത്തിൽ പറയുന്നുണ്ട് എന്ന കാര്യം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് മലബാറിൽ നിന്നും വിവരം ലഭിച്ചിരുന്നു. (Quote from Malabar Manual: The Sastra says the peculiar duty of a king is conquest).


ഇങ്ഗ്ളിഷ് കമ്പനി ഇവിടെ science പഠിപ്പിച്ചു തുടങ്ങുന്നതിന് വളരെ മുൻപ് തന്നെ ഈ നാട്ടിൽ ശാസ്ത്രം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവായി വേണമെങ്കിൽ ഈ വാചകം ഉദ്ദരിക്കാം.


ബൈബ്ൾ പഴയ നിയമത്തിൽ പലവിധ ആക്രമണ ഉദ്ദേശങ്ങളും ഉണ്ട് എന്നാണ് വായിച്ചതായി ഓർമ്മ. ഈ പഴയ നിയമം (Old Testament) എന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ സാരം ഇസ്ലാം മതക്കാർക്കും ബാദകമാണ് എന്നതും ഇസ്ലാമിന് ആക്രമണ സ്വഭാവം ഉണ്ട് എന്ന ചിന്തക്ക് ഊക്ക് കൂട്ടാം.


എന്നാൽ ക്രിസ്ത്യാനികളിലും കാഫിർ എന്ന പദത്തിനോട് സാമ്യമുള്ള ഒരു പദപ്രയോഗം കാണുന്നുണ്ട്. അത് Heritic എന്ന വാക്കാണ്. യൂറോപ്പിലെ രാജ്യക്കാർ (Spain ഉൾപ്പെടും എന്ന് തോന്നുന്നു) ഈ വിധ Heritic വ്യക്തികളെ കഠിനമായ രീതികളിൽ കൊന്നുകളയുമായിരുന്നു. ക്രിസ്ത്യൻ മതത്തിന്റെ മനുഷ്യസ്നേഹ സങ്കൽപ്പങ്ങളോട് യോജിക്കാത്ത കാര്യമാണ് ഇത്.


ബ്രാഹ്മണ മതത്തിലെ ഭഗവത് ഗീതയിൽ യുദ്ധരംഗത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് അർജ്ജുനോട്, ശത്രു പക്ഷത്ത് കാണപ്പെടുന്ന തന്റെ ബന്ധുജനങ്ങളേയും ഗുരുക്കന്മാരേയും തന്റെ ആയുധബലം ഉപയോഗിച്ചുകൊണ്ട് കൊല്ലേണ്ടുന്നതിന്റെ ധാർമ്മിക അടിത്തറയാണ് വളരെ ദീർഘ നേരം ഉപദേശിക്കുന്നത് എന്നു തോന്നുന്നു.


ഈ സാരോപദേശത്തെ ആ യുദ്ധ രംഗത്തിൽ നിന്നും പുറത്തെടുത്തുകൊണ്ട് നോക്കുകയാണ് എങ്കിൽ, ഈ ഫ്യൂഡൽ ഭാഷാ പ്രദേശത്ത് വ്യക്തികൾ ഏത് രീതിയിലാണ് ജീവിതത്തിൽ പ്രവർത്തിക്കേണ്ടത് എന്ന ഉപേദശം ആയിരിക്കാം അത് എന്ന് മനസ്സിലാക്കാനായേക്കാം. ഭഗവത് ഗീത വായിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ വ്യക്തമായി യാതൊന്നു പറയാൻ ആവില്ല.


ഈ വിധമായുള്ള ഉപദേശങ്ങൾ ഏത് തരം ജനത്തിന്റെ കൈകളിൽ ആണ് ലഭിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കാം അവയെ സ്വന്തം ജീവതത്തിൽ പ്രയോഗിക്കണമോ വേണ്ടയോ എന്ന തീരുമാനം വ്യക്തിയും സമൂഹവും എടുക്കുക.


സമൂഹത്തിലെ വ്യക്തികളെ സ്വന്തം ആജ്ഞാനുവർത്തികളായി അണിനിരത്താൻ പലരും പല മാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.


അതിൽ ഒന്ന് കമ്മ്യൂണിസം എന്ന പ്രത്യയ ശാസ്ത്രമാണ്. എല്ലാരേയും ഒരേ നിലവാരത്തിൽ സാമൂഹികമായി എത്തിക്കുക എന്ന സങ്കൽപ്പം വളരെ സുഖം നൽകുന്ന ഒരു ആദ്ധ്യാത്മിക ഭാവം തന്നെയാണ്. ഈ ആദ്ധ്യാത്മികതയിൽ വിശ്വാസം ഏൽപ്പിക്കുന്നവർക്ക് മറ്റൊരു ആദ്ധ്യാത്മികതയും വേണ്ടാ എന്ന വാദം തന്നെയുണ്ട്.


ഈ ആദ്ധ്യാത്മിക ചിന്ത ഒരു വശത്ത് നൽക്കുന്നു. വാസ്തവം മറ്റൊരുവശത്താണ്. ഈ വിശ്വാസികൾക്ക് ഇടയിൽ ഉള്ള വാക്കുകളിലെ കഠിനമായ ഉച്ചനീചത്വം പോലും ഇവർക്ക് മാച്ചുകളയാൻ ആവുന്നില്ല. പിന്നെയല്ലെ സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അസമത്വങ്ങളും ഇവർക്ക് മാച്ചുകളയാണ് ആവുക!


സ്വന്തം ആക്രമിച്ചു പിടിച്ചടക്കൽ പദ്ധതിയിൽ ആളുകളെ അണിനിരത്താൻ പലരും ശ്രമിച്ചിട്ടുണ്ട്. മറാഠി നേതാവായ ശിവാജി ഹൈന്ദവ ആശയങ്ങൾ വിജയകരമായി ഉപയോഗിച്ചിരുന്നു ഇതിനായി. എന്നാൽ ഈ വിധ പദ്ധതികളിൽ സ്വന്തം നാട്ടിലെ അടിമ ജനത്തിനെ മോചിപ്പിക്കാനൊന്നും ശിവാജി ശ്രമിച്ചതായി ആരും പറഞ്ഞുകേട്ടിട്ടില്ല.


മുഗൾ രാജാക്കന്മാരും മറ്റ് ഇസ്ലാമിക രാജാക്കളും നേതാക്കളും ദക്ഷിണേഷ്യയിൽ ഒരു പരുധിക്കപ്പുറം ഇസ്ലാമിക മതം വികാരം സ്വന്തം ആക്രമണ ഉദ്ദേശങ്ങളിൽ ഉപയോഗിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്. കാരണം, അവർക്ക് അണിനിരത്തേണ്ട ജനങ്ങളിൽ മിക്കവരും ഇസ്ലാം മതക്കാരായിരുന്നില്ല.


എന്നാൽ ആളുകളെ അണിനിരത്തിയെടുക്കാൻ ഏറ്റവും പ്രാപ്തമായ ആദ്ധ്യാത്മിക പ്രസ്ഥാനം ഇസ്ലാം തന്നെയായിരിക്കാം. കാരണം, വ്യക്തി ജനിച്ചുതുടങ്ങിയ നാൾ മുതൽ ഏതാണ്ട് ഒരു പട്ടാളച്ചിട്ടയിൽ നിത്യജീവിതത്തിൽ പലതും പാലിച്ചും ചെയ്തും ആണ് വളർന്നുവരുന്നത്. ഈ വ്യക്തിയേയും വ്യക്തികളേയും അവരുടെ നേതൃത്വനിരയിൽ നിന്നുകൊണ്ട് അണിനിരത്താൻ പറ്റിയാൽ നേതാവ് വൻ നേതാവായി മാറും. ഭാഷ ഫ്യൂഡൽ ഭാഷയും കൂടിയാണെങ്കിൽ ആള് ഏതാണ്ട് ഒരു പട്ടാള കമാണ്ടർ തന്നെ.


എന്നിരുന്നാലും പൊതുശത്രുവിനെ മുന്നിൽ കാട്ടിക്കൊടുക്കാൻ ആയാൽ മാത്രമേ പലപ്പോഴും ആളുകൾ അണിയായി അണിനിരക്കുള്ളു.


ഇവിടെ ഇത്രയും കാര്യം പറഞ്ഞുവന്നത് ദക്ഷിണ മലബാറിൽ മാപ്പിളമാർ കാഫിർമാരെ കൊല്ലുന്നത് ഒരു ദിവ്യമായുള്ള കർത്തവ്യമായി കരുതിയിരിക്കാം എന്ന ചിന്താഗതി കാണുന്നതു കൊണ്ടാണ്. ഈ ദക്ഷിണ മലബാറിലെ സാമൂഹിക ഭാവം വളർന്നുവരുന്നതിന് മുൻപ് മലബാറുകളിൽ ജീവിച്ചിരുന്ന ഉന്നത കുടുംബക്കാരായ ഇസ്ലാം വ്യക്തികളിൽ ഈവിധമായുള്ള ഒരു കാഫിർമാരെ തട്ടിക്കളയണം എന്ന ഒരു ഭാവം ഉണ്ടായിരുന്നതായി കാണുന്നില്ല.


അതേ സമയം അന്നും കീഴ്ജന വ്യക്തികളായ മുസ്ലിം വ്യക്തികളെ തെല്ലൊരു അറപ്പോടുകൂടിയാണ് ബ്രാഹ്മണ പക്ഷം വീക്ഷിച്ചിരുന്നത്.


ഈ അറപ്പോടുകൂടിയുള്ള വീക്ഷണം ബ്രാഹ്മണ പക്ഷത്തുള്ളർ അവരുടെ പ്രദേശത്തുള്ള മറ്റ് കീഴ്ജനങ്ങളോടും കാണിച്ചിരുന്നു എന്നതും വാസ്തവം. എന്നാൽ ഇസ്ലാമികരായ കീഴ്ജനങ്ങൾ സ്വന്തം ആജ്ഞാനുവൃത്തികളായി വരാത്തവർ ആയത് ഒരു കഠിനമായ പ്രശ്നം തന്നെയയിരുന്നിരിക്കാം.


ഇവിടെ മറ്റൊരുകാര്യം കൂടി പറയാൻ ഉണ്ട്. Malabar Manualൽ കാണുന്ന ഒരു കാര്യമാണ്:


QUOTE: it may be safely concluded that, after the retirement of the Chinese, the power and influence of the Muhammadans were on the increase, and indeed there exists a tradition that in 1489 or 1490 a rich Muhammadan came to Malabar, ingratiated, himself with the Zamorin, and obtained leave to build additional Muhammadan mosques. The country would no doubt have soon been converted to Islam either by force or by conviction, but the nations of Europe were in the meantime busy endeavouring to find a direct road to the pepper country of the East. END OF QUOTE


ആശയം : ചൈനീസ് കച്ചവടക്കാർ പിൻവാങ്ങിയതോടുകൂടി Calicut രാജ്യത്തിൽ മുഹമ്മദീയരുടെ ബലവും സ്വാധീനവും വളർന്നുവന്നു. ഏതാണ്ട് 1490ൽ സമ്പന്നനായ ഒരു മുഹമ്മദീയൻ മലബാറിൽ വന്നു, സാമൂതിരിയെ പലരീതിയിൽ സ്വാധീനിച്ചു പാട്ടിലാക്കി, Calicut രാജ്യത്തിൽ കുറേ മുഹമ്മദീയ പള്ളികൾ കെട്ടാനുള്ള അനുവാദം വാങ്ങിച്ചു.


കായിക ബലം ഉപയോഗിച്ചോ, അതുമല്ലെങ്കിൽ വിശ്വാസം വളർത്തിയോ, ഈ രാജ്യത്തെ ഒരു ഇസ്ലാമിക രാജ്യം ആക്കുമായിരുന്നു എന്ന കാര്യത്തിൽ യാതോരു സംശയവും ഇല്ല. എന്നാൽ ആ കാലത്ത് കുരുമുളകിന്റെ നാട്ടിലേക്ക് ഒരു നേരിട്ടുള്ള പാത കണ്ടെത്താൻ യൂറോപ്പിലെ കച്ചവടക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

END

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page