top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

6. സമൂഹത്തിൽ സ്ഫോടനാത്മകമായ സാമൂഹിക യന്ത്രകാരകപ്രവർത്തനം

ഒരു പ്രദേശത്ത് കുറേ ചെറുകിട തൊഴിലുകാർ. അവർ ധനവാന്മാരായ പലരുടേയും വീടുകളിൽ വീട്ടുവേല ചെയ്യുന്നു. അവർക്ക് വളരെ തുച്ഛമായ വേതനമാണ് ലഭിക്കുക. അവരെ ആ വീടുകളിൽ ഒരു അഴുക്കുപോലെയാണ് വീട്ടുകാർ കാണുക. കസേരയിൽ ഇരിക്കാൻ പറ്റില്ല. ഭക്ഷണം നിലത്തിരുന്നാണ് കഴിക്കേണ്ടത്.

വീട്ടുകാർ അവരുടെ പഴയ പഴകിയ വസ്ത്രങ്ങൾ ഈ തൊഴിലുകാർക്ക് നൽകും. തൊഴിലുകാരനും ഭാര്യയും കുട്ടികളും ഇവ ധരിക്കും. ഇവർക്ക് അവരുടെ യജമാനന്മാരോട് വൻ മതിപ്പും ഭക്തിയും നിലനിൽക്കും.


അവരിൽ ഒരു ആൾക്ക് ഒരു പുതിയ വീട്ടിൽ തൊഴിൽ ലഭിക്കുന്നു. ആ വീട്ടിൽനിന്നും നല്ല വേതനം ലഭിക്കും. ആ വീട്ടുകാർ ഈ വ്യക്തിക്ക് കൂടുതൽ മെച്ചപ്പെട്ട പരിഗണന നൽകും. ഇരിക്കാൻ കസേര നൽകും. പുതിയ വസ്ത്രങ്ങൾ നൽകും. അയാളുടെ കുട്ടികൾക്ക് സാമൂഹികമായി വളരാനുള്ള സാഹചര്യം ഒരുക്കും. എന്നാൽ ആ ആൾ ആ വിട്ടുകാരുടെ വേലക്കാരൻ മാത്രമാണ്. ഈ ഒരു കാര്യം വളരെ വ്യക്തമായി നിലനിൽക്കും.


ഓരോ വർഷം ചെല്ലുന്തോറും ഈ ആളും അയാളുടെ കുട്ടികളും കുടുബവും സാമൂഹികമായി ഉന്നതങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കും.


ഈ ഒരു സംഭവ വികാസം ഈ ആളുടെ കൂടെയുള്ള മറ്റ് ആളുകളിൽ വൻ ആഹ്ളാദം ആണോ വരുത്തുക?


കണ്ടില്ലേ നമ്മളിൽ ഒരാൾ സാമൂഹികമായി വളരുന്നത്! എന്ന് പറഞ്ഞുകൊണ്ട് അവർ ആഹ്ളാദിക്കുമോ?


ആ നാട്ടിലെ മറ്റ് ധനവാന്മാരുടെ കുടുംബക്കാരും വെപ്രാളപ്പെടില്ലെ?


യഥാർത്ഥത്തിൽ ആ പണിക്കാരുടെ കൊച്ചു സമൂഹത്തിൽ ഒരു സ്ഫോടനാത്മകമായ മാറ്റം ആണ് സംഭവിക്കുക. ആ വ്യക്തിയും അയാളുടെ ഭാര്യയും കുട്ടികളും മെച്ചപ്പെട്ട ഉടുപ്പും മറ്റ് സൌകര്യങ്ങളും ഉപയോഗിച്ചുതുടങ്ങും എന്നതിലല്ല പ്രശ്നം. മറിച്ച്, ആ ആൾക്ക് സാമൂഹികമായി മെച്ചപ്പെട്ട വാക്ക് സ്വാതന്ത്ര്യം ലഭിച്ചുതുടങ്ങും എന്നതാണ് കഠിനമായ പ്രശ്നം. അയാൾ തൊഴിൽ സ്ഥലത്ത് ഇരിക്കുന്നത് ഭൌതികമായി തൊഴിൽ മേധാവികളുടെ ഉയരങ്ങൾക്ക് അടുത്ത് തന്നെ.


മറ്റ് പണിക്കാരുടെ കുടുംബക്കാർ ഈ ആളേയും അയാളുടെ ഭാര്യയേയും പരാമർശിക്കുമ്പോഴും സംബോധന ചെയ്യുമ്പോഴും വാക്ക് കോഡുകളിൽ ചെറുതും വലുതുമായ മാറ്റങ്ങൾ അറിയാതെ തന്നെ വന്നുതുടങ്ങും.


ഈ ആളും അയാളുടെ ഭാര്യയും കുട്ടികളും മറ്റ് വേലക്കാരേയും അവരുടെ ബന്ധുജനങ്ങളേയും പരാമർശിക്കുമ്പോഴും വാക്കുകളിൽ ഒരു തരംതാഴ്ത്തൽ അനിവര്യമായി മാറും. ഭാഷ ഫ്യൂഡൽ ഭാഷയാണ് എന്ന് ഓർക്കുക.


ആ തലമുറ വളർന്നുവരുമ്പോൾ, ഈ ആളുടെ കുട്ടികൾ മെച്ചപ്പെട്ട തൊഴിലുകളിലേക്ക് നീങ്ങും. പോരാത്തതിന് ചിലപ്പോൾ വ്യാപാരങ്ങളും വ്യവസായങ്ങളും ആരംഭിച്ചേക്കാം. അവർ ഉന്നത കുടുബങ്ങളുമായി വൈവാഹിക ബന്ധത്തിൽ വരെ ചെന്നു ചേരാം.


ആ പണിക്കാരുടെ സമൂഹത്തിൽ ഒരു വിള്ളലും വലിച്ചുകീറലും അറിയാതെ തന്നെ വന്നുകയറും. മറ്റ് പണിക്കാരും അവരുടെ വീട്ടുകാരും മാനസികമായി വിങ്ങിപ്പൊട്ടും. അവർക്ക് വാക്ക് കോഡുകളിൽ ആ ആളുടെ വീട്ടുകാരിൽ നിന്നും അകൽച്ചയും അധഃപ്പധനവും അനുഭവപ്പെടും.


കാര്യമായ വിവരമോ വകതിരിവോ വിവേകമോ ഇല്ലാതെ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ social engineering നടത്തി സാമൂഹിക പരിവർത്തനത്തിന് ഒരുമ്പിടുന്ന പലരും ഈ വിധമായുള്ള ദോഷങ്ങൾ വരുത്തിത്തീർക്കുന്നത് കണ്ടിട്ടുണ്ട്.


ഇന്നുള്ള പലവിധമായുള്ള ജാതീയമായ സംവരങ്ങളും ഈ വിധമായുള്ള പദ്ധതികൾ ആണ് എന്നു തോന്നുന്നു.


ഇവിടെ ഇത്രയും പറഞ്ഞത് ദക്ഷിണ മലബാറിൽ ഇസ്ലാം സാമൂഹികമായി വരുത്തിയ മാറ്റങ്ങളുടെ ഒരു പ്രത്യാഘാതത്തിലേക്ക് വിരൽ ചൂണ്ടാനാണ്.


സമൂഹത്തിൽ വളരെ കീഴ്ജനമായി നിർവ്വചിച്ച് തളച്ചിടപ്പെട്ടവരിൽ ഒരു ചെറിയ ശതമാനം ആളുകളെ പിടിച്ചങ്ങ് സാമൂഹികമായി വളർത്തുകയാണ് ചെയ്തത്. ഇത് അവരുടെ കൂടെയുണ്ടായിരുന്നവരിൽ ആനന്ദമല്ല വരുത്തുക. മറിച്ച് വെപ്രാളമാണ് ഉണ്ടാക്കുക.


ചെറുമരെ പോലുള്ളവരും അതുപോലുള്ള പല ജനവംശങ്ങളും ഭൂജന്മികളുടെ കൃഷിയിടങ്ങളിൽ വെറും കന്നുകാലികളെപ്പോലെ ജീവിതകാലമത്രയും തളച്ചിടപ്പെട്ടവർ ആണ്. അവരുടെ ലോകവിവരം തന്നെ അവർ പണിയെടുക്കുന്ന കൃഷിയിടങ്ങളിൽ ഒതുങ്ങിനിൽക്കും. യാതോരു ശുചിത്വ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവർ ജീവിക്കുക.


ഇവരിൽപ്പെട്ടവരിലും പലരും ഇസ്ലാമിലേക്ക് മാറി. സാധാരണ ഗതിയിൽ ഇത് സംഭാവ്യമായ ഒരുകാര്യമല്ല. സാമൂഹിക ചട്ടങ്ങൾ അനുവദിക്കില്ല. നായർമാർ ഈ വിധം കയറുപൊട്ടിച്ചു രക്ഷപ്പെടുന്ന കീഴ്ജനത്തിനെ, ഇന്ന് വല്ല എരുമയോ മറ്റോ കയറു പൊട്ടിച്ച് ഓടി രക്ഷപ്പെടുന്നതുപോലയെ കാണുള്ളു. പിടിച്ചുകൊണ്ടുവന്ന് അറത്തുകളയും.


എന്നാൽ ഭരണം മാറി. വ്യക്തമായ നിയമങ്ങൾ വന്നു. കോടതികൾ വന്നു. പോലീസ് സംവിധാനം വന്നു. നായർമാർക്ക് അവരുടെ പാരമ്പര്യ അധികാരം നഷ്ടപ്പെട്ടു. ജില്ലാ കലക്ടർ ഇങ്ഗ്ളിഷ് കമ്പനിയുടെ ബൃട്ടിഷ് പൌരനായ ഒരു ഏകനായ വ്യക്തിയാണ് എങ്കിലും നിയമ സംവിധാനം നടക്കുന്നത് വ്യക്തമായ പാതയിലൂടെ മാത്രം.


ഇന്ന് മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരികയും പുതിയ നിയമ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്താൽ, ഇന്നുള്ള പോലീസുകാർക്ക് ആളെ പിടിച്ചുകൊണ്ടുപോകാനും അടിക്കാനും ചവിട്ടാനും ആവില്ല എന്നു പറഞ്ഞതുപൊലെയായി കാര്യങ്ങൾ.


ഓരോ കൊച്ച് ഇടങ്ങളിൽ ഇസ്ലാമിക പള്ളികളും മദ്രസകളും മറ്റും സ്ഥാപിതമാകുമ്പോൾ, ആ സമൂഹത്തിന്റെ ആശയവിനിമയത്തിൽ വൻ വിള്ളലുകളും സ്ഫോടന ദ്രവ്യങ്ങളും നിറഞ്ഞുതുടങ്ങും.


ഭൂജന്മികളോട് കൂറും വാത്സല്യവും നിലനിർത്തി ജീവിക്കുന്ന കീഴ്ജനത്തിനും, അവരെ അരോചകഭാവത്തിൽ വീക്ഷിച്ചിരുന്ന മക്കത്തായ തീയർ ജനത്തിനും, നാട്ടിൽ നിയമ പാലനം കാലകാലങ്ങളായി നടത്തിപ്പോന്ന നായർമാർക്കും, ബ്രാഹ്മണ ക്ഷേത്രങ്ങളിൽ തൊഴിൽ ചെയ്തിരുന്ന അമ്പലവാസികൾക്കും പോരാത്തതിന്, പല തട്ടുകളായി നിലനിന്നിരുന്ന ബ്രാഹ്മണ ഭൂജന്മികുടുംബക്കാർക്കും ഈ പുതിയ ഇസ്ലാമിക പരിവേഷത്തെ ഏതുവിധത്തിൽ ഭാഷാകോഡുകളിൽ കൈകാര്യം ചെയ്യണം എന്ന് അറിയാതെ വരും.


കാരണം വരേണ്യ കുടുംബക്കാരായ ഇസ്ലാമിക കുടുംബക്കാരല്ല ഈ പുതിയ കൂട്ടർ.


ഈ ഇസ്ലാമിക കൂട്ടർ ഓരോ തലമുറ ചെല്ലൂമ്പോഴും സാമൂഹികമായും സാമ്പത്തികമായും രക്തബന്ധ പാതപരമായും ഗുണമേന്മയിൽ വൻ മാറ്റങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കും. പോരാത്തതിന്, അവരുടെ പള്ളികളിൽ നിന്നും നിത്യവും വരുന്ന ബാങ്ക് വിളിയും വെള്ളിയാഴ്ചകളിലെ കൂട്ടപ്രാർത്ഥനയും മറ്റും ഒരു നിത്യ ദുഃസ്വപ്നമായി നിലനിൽക്കും.


ഇന്ത്യൻ പട്ടാളത്തിൽ ചില ശിപായി പട്ടാളക്കാർ കൂട്ടം ചേർന്ന് അവരുടെ ഓഫിസർമാർക്ക് കാര്യമായ അടിയാളത്തം പ്രകടിപ്പിക്കാതെ ബാരക്കുകളിൽ ജീവിച്ചു തുടങ്ങിയാലുള്ളതു പോലെ. അതിന് മുൻപ് വരെ അവരെ ഓരോരുത്തരേയും വ്യത്യസ്തമായി നിലനിർത്തി എവിടേക്കും മാറ്റാനും തളച്ചിടാനും ഓഫിസർമാർക്ക് ആകുമായിരുന്നു. ആ അധികാരം പോയാലത്തെ അവസ്ഥ ഒന്ന് ആലോചിക്കുക.


നീ എന്ന് സംബോധന ചെയ്താൽ അവർ തിരിച്ചും നീ എന്നാണ് സംബോധന ചെയ്യുക. ആ ധിക്കാരികളുടെ കൈകളിലും തോക്കുകളും മറ്റ് ആയുധങ്ങളും ഉണ്ട് താനും. പോരാത്തതിന് അവർക്ക് വൻ രാഷ്ട്രീയവും സാമൂഹികവും ആയ ബന്ധങ്ങളും ഉണ്ട്. എന്താ ചെയ്യുക?

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page