ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
7. പരസ്പരവിരുദ്ധങ്ങളായ വിവരത്തുണ്ടുകളിൽ നിന്നും മനസ്സിലാക്കാവുന്നത്
ദക്ഷിണ മലബാറിൽ കീഴ്ജനങ്ങളിൽ പലരും ഇസ്ലാമിലേക്ക് ചേർന്ന് സാമൂഹികമായും വ്യക്തിത്വപരമായും വൻ വളർച്ചകളിലേക്ക് നീങ്ങിയിരുന്നു.
ഈ വിധമായുള്ള ഒരു മാറ്റത്തിന് രാഷ്ട്രീയമായ അന്തരീക്ഷം നിലനിർത്തിയത് മലബാറിലെ ഇങ്ഗ്ളിഷ് ഭരണമായിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ മുഖമുദ്രയായ ഇങ്ഗ്ളിഷ് ഭാഷയും അതിലൂടെ തന്നെ സമൂഹത്തിൽ കയറിവരേണ്ടിയിരുന്ന ആശയവിനിമയത്തിലെ സാമൂഹിക സമത്വവും ദക്ഷിണ മലബാറിൽ പടർന്നിരുന്നു എന്നു തോന്നുന്നില്ല.
ഒരു Sayyid Abdulla Koya Thangalളെക്കുറിച്ച് എഴുതിക്കാണുന്നുണ്ട്. ഈ തങ്ങൾ Sayid Fazal തങ്ങളുടെ പിന്തുടർച്ചക്കാരുനും അനന്തരവനും ആയിരുന്നു പോലും. ഇങ്ഗ്ളിഷ് ഭരണത്തിന്റെ പിന്തുണയോടുകൂടി സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കണം എന്ന് ഇദ്ദേഹം ഉദ്ബോധിപ്പിച്ചുപോലും.
ഈ വിധമായുള്ള ഒരു വിവരത്തിന് ഒരു പ്രത്യേകമായുള്ള പ്രസക്തിയുണ്ട്.
Sayid Fazal തങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിനോട് യാതോരു വെറുപ്പും വ്യക്തിപരമായി നിലനിർത്തിയിരുന്നില്ല എന്ന് മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Connollyക്ക് അഭിപ്രായം ഉണ്ടായിരുന്നു എന്ന് Malabar Manualൽ രേഖപ്പെടുത്തിയതിന് ബലം നൽകുന്നതാണ് ഈ വിവരം.
അതേ പോലെതന്നെ വെളിയൻകോടുള്ള Sayyid Sanah-uUa-Makti Tangal എന്ന വ്യക്തിയെക്കുറിച്ചും രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഇദ്ദേഹത്തിന്റെ ചെയ്തികളിൽ ഒന്ന് ക്രിസ്തീയ മതത്തിലെ പാളിച്ചകളെയും അബദ്ധവിശ്വാസങ്ങളേയും പൊളിച്ചുകാണിക്കുക എന്നതായിരുന്നു പോലും.
എന്നാൽ ഈ വിധവും ഒരു വാക്യം കാണുന്നു. QUOTE: He criticised the then prevaling reluctance to learn Malayalama and English. END OF QUOTE.
ഈ വാക്യത്തിൽ മലയാളം പഠിക്കാൻ മാപ്പിളമാർക്ക് വൈമനസ്യം എന്നത് എന്താണ് എന്ന് വ്യക്തമല്ല. അതേ സമയം മലയാളവും ഇങ്ഗ്ളിഷും യഥാർത്ഥത്തിൽ നേരെ എതിർ ഗുണങ്ങൾ ഉള്ള ഭാഷകൾ ആണ്.
ഈ തങ്ങൾ ഇങ്ഗ്ളിഷ് ഭാഷയെ നരക ഭാഷ എന്നും വിശേഷിപ്പിക്കാറുണ്ടായിരുന്നു പോലും. പിന്നെ എന്തിനാണ് ഇങ്ഗ്ളിഷ് ഭാഷ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ആളുകൾ നരകത്തിൽ എത്തുമ്പോൾ അവിടെ വച്ച് ആ ഭാഷ ഉപകാരപ്പെടും എന്നും പറഞ്ഞുപോലും.
ആളുകളെക്കുറിച്ച് ഇദ്ദേഹത്തിന് ഉള്ള മതിപ്പാണോ ഈ ഉത്തരത്തിൽ കാണുന്നത് എന്ന് ചിന്തിക്കാൻ ആവമോ എന്ന് അറിയില്ല.
സാമൂഹിക സമത്വത്തിന്റെ വെളിച്ചത്തിൽ വച്ച് പരിശോധിക്കുമ്പോൾ മലയാളം ആണ് നരക ഭാഷ എന്നതാണ് വാസ്തവം.
ഇദ്ദേഹത്തിന് ഇങ്ഗ്ളിഷ് ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരുന്നു. മാത്രവുമല്ല, കുറച്ചു കാലം ഇങ്ഗ്ളിഷ് ഭരണത്തിൽ ഒരു Excise inspector ആയി തൊഴിൽചെയ്തിരുന്നു.
മാപ്പിളമാരോട് ഇങ്ഗ്ളിഷ് ഭരണത്തിന് പന്തുണ നൽകാനും നിയമങ്ങൾക്ക് വിധേയരായി ജീവിക്കാനും ഉപദേശിക്കുന്ന പ്രസംഗങ്ങളും ഈ തങ്ങൾ നടത്തിയതായി കാണുന്നു. ഇതിനായി ഖുർആനിലെ ചിലവചനങ്ങൾ ഉദ്ദരിക്കുക തന്നെ ഇദ്ദേഹം ചെയ്തുപോലും.
മാപ്പിള സമൂഹത്തിന്റെ വിദ്യാഭ്യാസ പരമായുള്ള പിന്നോക്കാവസ്ഥ മാറ്റേണ്ടതിന്റെ ആവശ്യകതയും ഇദ്ദേഹം എടുത്തുപറയാറുണ്ടായിരുന്നു എന്നും തോന്നുന്നു.
ഈ വിധമായുള്ള പരസ്പരവിരുദ്ധങ്ങളായ വിവരത്തുണ്ടുകളിൽ നിന്നും മനസ്സിലാക്കാവുന്ന കാ,ര്യം സാമൂഹികവും ഇങ്ഗ്ളിഷ് പരിജ്ഞനപരവുമായി ഉന്നത നിലവാരത്തിലുള്ള ഇസ്ലാമിക ഉന്നർക്ക് മാപ്പിള സമൂഹത്തിലെ കീഴ്ജനത്തിനെ കാര്യങ്ങൾ മനസ്സിലാക്കിയെടുപ്പിക്കാനായി പലതും പറയേണ്ടിവന്നിരിക്കാം എന്നതാണ്.
കീഴ്ജന മാപ്പിളമാർ ഔപചാരികമായി ഇസ്ലാം വ്യക്തികൾ ആണ് എങ്കിലും അവർ നിത്യജീവിതത്തിൽ പ്രകോപിതരാകുന്നതും അക്രമാസക്തരാകുന്നതും പ്രാദേശിക സാമൂഹിക വാസ്തവങ്ങളോടാണ്. ഈ സാമൂഹിക വാസ്തവങ്ങളെ തുടച്ചുമാറ്റാനൊന്നും ഇസ്ലാമിന് ആവില്ലതന്നെ.
സാമൂഹിക വാസ്തവങ്ങൾ പ്രാദേശിക ഭാഷയുടെ രൂപകൽപ്പനകളാണ് രൂപപ്പെടുത്തുന്നത്. ഇതിനെ തുടച്ചുമാറ്റാൻ ഉള്ള പ്രാപ്തി പ്രാദേശിക ഇസ്ലാമിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. കാരണം, ഈ മാപ്പിളമാരും അവിടുള്ള പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ പിടിയിൽ പെട്ടവർതന്നെ.
മാത്രവുമല്ല തരിശായ ഔപചാരിക വിദ്യാഭ്യാസത്തിന് ചില വ്യക്തികളെ ഉന്നത ഉദ്യോഗങ്ങളിലേക്ക് വലിച്ചു കയറ്റാൻ ആവും എന്നല്ലാതെ സമൂഹത്തിൽ നിലനിൽക്കുന്ന ആശയവിനിമയത്തിൽ ഒളിഞ്ഞുകിടക്കുന്ന സ്ഫോടന വസ്തുക്കളെ മാറ്റാനോ മാച്ചുകളയാനോ ആവില്ലതന്നെ.
ഈ വിധമായുള്ള ഒരു സാമൂഹിക അഴിച്ചുപണിയും സാമൂഹിക ആശയവിനിമയത്തിൽ ഒരു വൃത്തിയാക്കലും നടത്താനുള്ള കെൽപ്പ് ഇങ്ഗ്ളിഷ് ഭാഷയ്ക്കാണ് ഉള്ളത്. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് പരസ്യമായുള്ള ഒരു പിന്തുണ നൽകാനുള്ള അന്തരീക്ഷവും ദക്ഷിണ മലബാറിൽ ഇസ്ലാമിൽ ഇല്ലാതെ പോയി.
എന്തുകൊണ്ട് ഇസ്ലാമിന് ഇങ്ഗ്ളിഷ് ഭാഷയെ പിന്തുണയ്ക്കാൻ ആയില്ല എന്നതും ചിന്തിക്കാവുന്ന കാര്യമാണ്. ഇതിന് ആഴത്തിലുള്ള ഒരു ഉത്തരം നൽകാനുള്ള വിവരം ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ.
എന്നിരുന്നാലും പെട്ടെന്ന് മനസ്സിൽ കയറിവരുന്ന കാര്യം, ഇസ്ലാമിനെ ദക്ഷിണ മലബാറിലും പോരാത്തതിന്, മറ്റ് മിക്ക പിന്നോക്ക ജനങ്ങളിലേക്കും പ്രചരിപ്പിക്കാൻ ഉപയോഗിച്ച മാർഗ്ഗം ഇസ്ലാമിലെ അത്ഭുത കഥകൾ ആവാം എന്നതാണ്.
എല്ലാ അത്ഭുത കഥകളും വിഡ്ഢിത്തവും വിവരക്കേടും അന്ധവിശ്വാസവും മറ്റും ആവണമെന്നില്ല. എന്നുവച്ചാൽ ചിലതെല്ലാം ശരിയുമാവാം.
ഇന്നത്തെ മൊബൈൽ ഫോണിന്റെ കാര്യം പറഞ്ഞതു പോലെയാണ്. ഏതാണ്ട് ഒരു നാൽപ്പതു വർഷങ്ങൾക്ക് മുൻപ് ഈ വിധമായുള്ള ഒരു സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ച സംസാരിച്ചാൽ കേട്ടുനിൽക്കുന്നവർ പൊട്ടിച്ചിരിക്കും. കാരണം അവർ ശാസ്ത്രവിവരങ്ങളിൽ പഠിപ്പുള്ളവരാണ്. മനുഷ്യ യുക്തിക്ക് യോജിക്കാത്ത കാര്യങ്ങൾ അവർ അംഗീകരിക്കില്ല.
ഈ വിധം നോക്കുമ്പോൾ, മുഹമ്മദിന്റെ അടുത്ത് ഗാബ്രിയേൽ മാലാഖ വന്നകാര്യം തന്നെ ഒരു അസാധ്യമായ കാര്യമായി തോന്നേണ്ടതാണ്. കാരണം, ഈ വിധം വ്യക്തികൾക്കോ മറ്റേതെങ്കിലും അസ്തിത്വങ്ങൾക്കോ വിദൂരങ്ങിൽ നിന്നുകൊണ്ട് മുന്നിൽ വന്ന് നിൽക്കാനാവില്ല എന്ന് ഊർജ്ജതന്ത്രം പഠിച്ചിട്ടുള്ള വിദ്വാന്മാർക്ക് അറിവുള്ള കാര്യമാണ്.
എന്നാൽ ഇന്ന് സോഫ്ട്വേർ സാങ്കേതിക വിദ്യയുടെ പടിവാതിക്കൽ എത്തിനിൽക്കുന്ന holographic projection എന്ന ടെക്ടോനളജിക്ക് ഇത് വളരെ നിസ്സാരമായി നടത്തിപ്പുചെയ്യാവുന്നതാണ്.
ഇതൊക്കെ ശരിയാണ് എങ്കിലും ഇസ്ലാം ദക്ഷിണ മലബാറിൽ പരിപാലിച്ചും, പഠിപ്പിച്ചും തിരുത്തിയെടുത്തും വളർത്തുകയും നിലനിർത്തുകയും ചെയ്യേണ്ടത് അവിടുള്ള കീഴ്ജനത്തിനെയാണ്. ഈ കൂട്ടരെ അങ്ങിനെ കയറൂരിവിട്ട് വളർത്തിയെടുക്കാൻ ആരും തന്നെ ഇതിന് മുൻപ് ശ്രമിച്ചിട്ടില്ല.
ഇസ്ലാം ആദ്ധ്യത്മികതയിലൂടെയാണ് ഇതിന് ശ്രമിച്ചിരുന്നത്. ഇങ്ഗ്ളിഷ് ഭരണം ആദ്ധ്യാത്മികതയില്ലാതേയും ഇതിന് ശ്രമിച്ചു.
എന്നാൽ ഇസ്ലാമിന്റെ ഈ പ്രവർത്തനത്തിൽ പങ്കാളികളായി പ്രവർത്തിക്കേണ്ടത് പ്രാദേശിക സമൂഹത്തിൽ ജീവിക്കുന്നവർ തന്നെയാണ്. അവർക്ക് കീഴ്ഡനത്തിന് പെട്ടെന്ന് മനസ്സിലാകുന്നതും അതേ സമയം അവരിൽ വൻ മതിപ്പും ആദരവും നിലനിർത്തുന്നതുമായ കാര്യങ്ങൾ തന്നെ പറഞ്ഞുകൊടുക്കേണം. അല്ലാതെ വൻ ആശയവിവരവിജ്ഞാനവും മറ്റും പറഞ്ഞു മനസ്സിലാക്കിക്കാൻ പ്രയാസം തന്നെയായിരുന്നിരിക്കാം.
പോരാത്തതിന്, പ്രാദേശിക ഇസ്ലാമിലും വ്യരേണ്യ വ്യക്തികളുടെ സാന്നിദ്ധ്യം ഉണ്ട്. അവരും അവരെ പൂജ്യരായി കാണുന്ന വ്യക്തികളെ ഇങ്ഗ്ളിഷ് പഠിപ്പിച്ച്, അവരിലെ വിധേയത്വം മാച്ചുകളയാൻ ഇഷ്ടപ്പെടില്ല.
പ്രാദേശിക ഭൂജന്മികളും വ്യക്തിപരമായി മോശക്കാരായിരിക്കില്ല. അവരും അദൃശ്യമായ പലതിനോടും പടവെട്ടിതന്നെയാണ് ഫ്യൂഡൽ ഭാഷാ പ്രദേശത്തിൽ പിടിച്ചു നിൽക്കുന്നത്. അവർ ബഹുമാനിക്കുന്നവരോട് അടിയാളത്തവും, അവർ തരംതാഴ്ത്തിവെക്കുന്നവരോടു വെറും കാഠിന്യമോ അതുമല്ലെങ്കിൽ മധുരം കലർന്ന കാഠിന്യമോ കാണിക്കുന്നു.
മാപ്പിളമാർ അവരോട് ഏറ്റുമുട്ടുമ്പോൾ, അവർ ഇങ്ഗ്ളിഷ് ഭരണത്തിനോട് പരാതിപ്പെടുന്നു. നാട്ടിൽ സമാധാനം നിലനിർത്താൻ ഇങ്ഗ്ളിഷ് ഭരണം ബാധ്യസ്ഥമാണ്.
മാപ്പിളമാർക്ക് മാത്രമല്ല, മറിച്ച് കീഴ്ജനത്തിൽ പെട്ട പലർക്കും പലതും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരോട് പറഞ്ഞറിയിക്കാനുണ്ട്. എന്നാൽ അതിനുള്ള നേരിട്ടുള്ള ഒരു പാത നിൽവിൽ വന്നിട്ടില്ല. മാത്രവുമല്ല, അവർക്കും അവരുടെ പ്രശ്നങ്ങളുടെ കാതലായ കാരണം വ്യക്തമായിരിക്കേണം എന്നില്ല.
അതേ പോലതന്നെ ഇങ്ഗ്ളിഷ് ഭരണത്തിനും ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് വ്യക്തമല്ല.
ഇങ്ഗ്ളണ്ടിലും ഭൂജന്മികൾ ഉണ്ട്. അവിടേയും പലരും കൃഷിചെയ്യുന്നുണ്ട്. എന്നാൽ കീഴിൽ പെട്ടുപോകുന്നവർക്ക് ശ്വാസം മുട്ടുന്നതുപോലുള്ള ഒരു സാമൂഹിക അന്തരീക്ഷം ഇല്ലതന്നെ, അവിടെ.
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു