ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം നേരിട്ടെടുത്തതിനെക്കുറിച്ച്
തീസിസ് എഴുത്തുകാരിലും ഔപചാരിക ചരിത്ര എഴുത്തുകാരിലും ചിലപ്പോഴെല്ലാം കാണുന്ന ഒരു കാര്യമുണ്ട്. ദക്ഷിണേഷ്യയിലെ ഇങ്ഗ്ളിഷ് ഭരണത്തിനെ പരാമർശിക്കുമ്പോൾ, colonial administration, British colonial rule തുടങ്ങിയ രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് അനാവശ്യമായി വായനക്കാരന്റെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കും.
(മലബാറിലേക്ക് കുടിയേറിവന്ന ബ്രാഹ്മണർ അടക്കമുള്ള ചില ജനതയെ colonialists എന്ന് വിശേഷിപ്പിച്ചും കാണപ്പെടുന്നുണ്ട് ചില പഴയ കാല ഗ്രന്ഥങ്ങളിൽ. അക്കാര്യം പുതിയ സംസ്ഥാനമായ കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് ഓർക്കേണം.)
1800കളിൽ ദക്ഷിണ മലബാറിൽ കീഴ്ജന മാപ്പിളമാരിൽ ചിലർ അക്രമാസക്തമായി പെരുമാറിയതിന് ഉള്ള കാരണങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിക്കാൻ ഉള്ള ഒരു ശ്രമമായും ഈ പദങ്ങൾ ഉപയോഗിച്ചുകാണുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കാര്യംകൂടിയുണ്ട്.
അന്നുള്ള ഭൂഖണ്ഡ യൂറോപ്പിലെ രാജ്യങ്ങളിലും ഇങ്ഗ്ളണ്ടിലും നിലനിന്നിരുന്ന ഉന്നത സാമൂഹിക നിലവാരം ബൃട്ടിഷ് ഇന്ത്യയിൽ എന്തുകൊണ്ട് ഇങ്ഗ്ളിഷ് ഭരണത്തിന് നിലനിർത്താൻ ആയില്ല എന്നൊരു ചോദ്യം നിലനിൽക്കാം.
ഈ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ട്.
ആദ്യം പറയേണ്ടത്, ഈ വിധ വിഡ്ഢി ചോദ്യങ്ങൾ ഉന്നയിക്കുന്നവരിൽ ഒരു വലിയ പങ്കും, ഇന്ന് ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപവരെ മാസവരുമാനം ഒരു വർഷത്തിൽ 13 മാസം ലഭിക്കുന്ന സർക്കാർ വേതനക്കാരായ കോളെജ് പ്രൊഫസർമാർ ആണ്. ഇവർക്ക് ഈ വിധം വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും, ഇന്നും ഇന്ത്യയിൽ ഒരു വൻ ഭൂരിപക്ഷം ജനതയും മാസം 4000 രൂപയിൽ കുറവ് വരുമാനം ഉള്ളവർ ആണ്.
അതിനാൽ തന്നെ ഇന്നും ഇന്ത്യയിലെ ജനത്തിന്റെ നിലവാരം ഇങ്ഗ്ളണ്ടിലെ ജനത്തിന്റേതിൽ നിന്നും വളരെ പിന്നിലാണ് എന്നു പറയാവുന്നതാണ്.
എന്നാൽ ഇതിനും കാരണം കണ്ടെത്തുന്നത് പണ്ട് ഇവിടെ നിന്നും ഇങ്ഗ്ളിഷുകാർ സമ്പത്ത് കട്ടെടുത്തത് കൊണ്ടാണ് എന്നാണ് ഈ വിരുതന്മാർ പഠിപ്പിക്കുന്നത്.
ഭൂഖണ്ഡ യൂറോപ്പിലെ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ പൊതുജനത്തിന്റെ ജീവിത നിലവാരം യഥാർത്ഥത്തിൽ ഇങ്ഗ്ളണ്ടിലെ പൊതുജനത്തിന്റെ ജീവിത നിലവാരത്തിൽ നിന്നും വളരെ താഴെയായിരുന്നിരിക്കാം. ഈ താഴ്മ, ആ നാടുകളിലെ GDP അളന്നുകൊണ്ട് മനസ്സിലാക്കാൻ ആവില്ല.
പൊതുജനത്തിന്റെ നിലവാരം അവരുടെ ഭാഷയിൽ ആണ് അടങ്ങിനിൽക്കുന്നത്. ഇങ്ഗ്ളിഷ് ഭാഷയിൽ ലഭിക്കുന്ന നിലവാരം ഫ്യൂഡൽ ഭാഷകളിൽ ലഭിക്കുന്ന നിലവാരത്തിൽ നിന്നും വ്യത്യസ്തമാണ്. യാതോരു രീതിയിലും ഇവ തമ്മിൽ താരതമ്യം ചെയ്യാൻ പറ്റുന്നവയല്ല.
Adolf Hitler എഴുതിയ Mein Kampf വായിച്ചപ്പോൾ മനസ്സിലായത് Hitlerറുടെ കാലത്തിലെ ജർമനിയിലെ പൊതുജനത്തിന്റെ സാമൂഹിക നിലവാരം ഇന്നുള്ള ഇന്ത്യയിലെ പൊതുജനത്തിന്റെ സാമൂഹിക നിലവാരത്തിന് സാമ്യമായിരുന്നു എന്നാണ്.
ഇന്ത്യയിലെ പട്ടാളക്കാരെ കണ്ടുകൊണ്ട് ഇന്ത്യയിലെ സാധാരണ ജനതയുടെ വ്യക്തിത്വത്തെ അളക്കുന്നത് പോലുള്ള ഒരു വിഡ്ഢിത്തം പഴയ കാല ഭൂഖണ്ഡ യൂറോപ്യൻ കൊളോണിയൽ രാജ്യങ്ങളിലെ സാധാരണ ജനതയെ അവരിലെ സമുദ്ര വാണിജ്യ പ്രവർത്തകരെ കണ്ടുകൊണ്ട് മനസ്സിലാക്കുന്നതിലും ഉണ്ട്.
പിന്നെ പറയാനുള്ളത് ഇങ്ഗ്ളിഷുകാർ ഇവിടെ വന്ന് ഇന്ത്യയെന്ന രാജ്യത്തെ പിടിച്ചടക്കി ഭരിച്ചു എന്നതല്ല വാസ്തവം എന്നതാണ്.
മറിച്ച് വളരെ നിസ്സാര നിലവാരത്തിലുള്ള ഏതണ്ട് 2000ത്തോളം പ്രദേശങ്ങളെ കോത്തിണക്കി ബൃട്ടിഷ്-ഇന്ത്യയെന്ന ഒരു രാജ്യം ഇങ്ഗ്ളിഷുകാർ, പ്രാദേശിക ജനങ്ങളുടേയും ഒരു പരുധിവരെ പല പ്രാദേശിക രാജുകുടുംബക്കാരുടേയും സഹകരണത്തോടുകൂടിത്തന്നെസൃഷ്ടിക്കുകയാണ് ചെയ്തത്.
എന്നാൽ ഇങ്ഗ്ളിഷുകാർ ഇങ്ങിനെ ചെയ്തതുകൊണ്ടുമാത്രം ഈ രാജ്യത്തിലെ സാമൂഹിക നിലവാരം ഇങ്ഗ്ളണ്ടിലേത് ആവില്ലതന്നെ.
ഇങ്ഗ്ളണ്ടിലെ ജനങ്ങളുടെ സാമൂഹിക നിലവാരം അവിടം ഭരിച്ചുകൊണ്ടിരുന്ന രാജ കുടുംബം സൃഷ്ടിച്ചതോ രൂപകൽപ്പന ചെയ്തതോ അല്ല. മറിച്ച്, ആ നാട്ടിലെ ജനങ്ങളുടെ ഭാഷയിൽ അന്തർലീനമായിരിക്കുന്ന കോഡുകൾക്ക് അനുസൃതമായി ആണ് ആ രാജ്യത്തിലെ സമൂഹം നിലനിൽക്കുക.
ഈ രീതിയിൽ നോക്കിയാൽ, ബൃട്ടിഷ്-ഇന്ത്യയിൽ ഭരണത്തിന്റെ ഏറ്റവും മുകളിൽ ഇങ്ഗ്ളിഷുകാർ ഉണ്ട് എന്നതുകൊണ്ട് മാത്രം ഇവിടുള്ള സമൂഹങ്ങളിലെ ഭാഷയിലെ കോഡുകൾക്കോ, പൊതുജനങ്ങളുടെ പെരുമാറ്റങ്ങൾക്കോ, അവർ തമ്മിൽ ഉള്ള അടുപ്പങ്ങൾക്കോ വിദ്വേഷങ്ങൾക്കോ യാതോരു വ്യത്യാസമോ മാറ്റമോ, തിരുത്തലോ സ്വമേധയോ വന്നുചേരില്ല. ഇതാണ് കൃത്യമായ വാസ്തവം.
ഇവിടെ കാലാകാലങ്ങളായി നിലനിന്നിരുന്ന എല്ലാവിധ സാമൂഹിക പ്രശ്നങ്ങളും നിലനിൽക്കുക തന്നെ ചെയ്യും.
ഇങ്ഗ്ളിഷ് ഭരണം കൊളോണിയൽ ഭരണമാണ് എന്നും അതിനാൽ തന്നെ അത് ഒരു അടിച്ചമർത്തൽ ഭരണമാണ് എന്നുമുള്ള ഔപചാരിക വിദ്വാന്മാരുടെ അവകാശവാദം ശരിയല്ല. ഇങ്ഗ്ളിഷ് ജനതയിൽ ആ വിധമായുള്ള ഒരു അടിച്ചമർത്തൽ ഭാവം ഇല്ലാ എന്നുള്ളതാണ് വാസ്തവം.
ഇന്നും കേരളത്തിൽ പോലീസുകാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും ജനങ്ങളോട് പരുക്കൻ രീതിയിലും അക്രമാസക്തരായും തന്നെയാണ് പെരുമാറുന്നത്. ഈ വിധമായുള്ള ഒരു പെരുമാറ്റത്തിന് കേരള മുഖ്യമന്ത്രിയാണ് ഉത്തരവാദി എന്ന് പറയുന്നതിലെ വിഡ്ഢിത്തം പോലെയാണ് ഇങ്ഗ്ളിഷ് ഭരണകാലത്തിലെ പ്രാദേശിക ഉദ്യോഗസ്ഥരുടെ പരുക്കൻ പെരുമാറ്റത്തിന്റെ ഉത്തരവാദികൾ ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണം ആണ് എന്ന് പറയുന്നതും.
ഇനി മറ്റൊരുകാര്യം കൂടി പറയാനുണ്ട്. ടിപ്പു സുൾത്താൻ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ, മലബാറിന്റെ അധികാരം ഇങ്ഗ്ളിഷ് കമ്പനിയുടെ കൈകളിൽ വന്നുപെട്ടുവെന്ന് പറയാം. എന്നാൽ മലബാറികുളിലെ ഓരോ പ്രദേശത്തിലും കുട്ടിരാജാക്കളും വാഴുന്നവരും നാട്ടുപ്രമാണിമാരും തന്നെയാണ് ഭരണം നടത്തിയിരുന്നത്. ഇവരാകട്ടെ ടിപ്പുവിന്റെ ഉദ്യോഗസ്ഥരോട് ഒത്തുനിന്നിരുന്നു എന്നാണ് തോന്നുന്നത്.
ഇങ്ഗ്ളിഷ് കമ്പനിയും ഈ നാട്ടുരാജാക്കളെ ഒഴിവാക്കിയില്ല. മറിച്ച് അവർക്ക് ലഭിക്കുന്ന കരം തുകയിൽനിന്നും ഒരു പങ്ക് ഇങ്ഗ്ളിഷ് കമ്പനിക്ക് നൽകണം. നിയമവാഴ്ചയും മറ്റ് ഭരണവും കമ്പനി നടത്തും.
ഇങ്ങിനെ ഒരു സാമൂഹിക മാറ്റം വന്നപ്പോൾ നാട്ടുരാജാക്കൾ തനി കൊള്ളക്കാരായി മാറിയിരുന്നു. അവർ യാതോരു ഉത്തരവാദിത്വ ബോധവും ഇല്ലാതെ സ്വത്ത് സംഭരിക്കാരനുള്ള ഏർപ്പാട് തുടങ്ങി. കാരണം, തമ്മിൽ ഇനി മുതൽ അടിപിടികൂടാനും യുദ്ധംചെയ്യാനും മറ്റുമുള്ള അവസരം ഇല്ലാതായിരിക്കുന്നു.
“They (the Rajas) have (stimulated perhaps in some degree by the uncertainty as to their future situations) acted in their avidity to amass wealth, more as the scourges and plunderers than as the protectors of their respective little states.”
END OF QUOTE.
ആശയം:
അവർ (ആ രാജാക്കൾ) അവരുടെ ആർത്തിയാൽ സമ്പത്ത് സമാഹരിക്കാനായി പ്രവർത്തിച്ചിട്ടുണ്ട്. അവരവരുടെ ചെറിയ രാജ്യങ്ങളുടെ സംരക്ഷകർ എന്നതിനേക്കാൾ, അവിടങ്ങളിലെ മഹാക്രൂരന്മാരും കവർച്ചകാരുമായാണ് അവർ നിലനിന്നിരുന്നത്.
(ഇങ്ങിനെ പ്രവർത്തിക്കാനായി അവരെ പ്രചോദിപ്പിച്ചത്, കുറച്ചൊക്കെ ചിലപ്പോൾ അവരുടെ സ്വന്തം ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ആയിരുന്നിരിക്കാം).
END
ഈ ഒരു അവസ്ഥാവിശേഷം വന്നപ്പോഴാണ് ഇങ്ഗ്ളിഷ് ഭരണം നാട്ടുരാജാക്കൾക്ക് പെൻഷൻ തുകനൽകി നേരിട്ടു ഭരണം പൂർണ്ണമായി ഏറ്റടുത്തത്.
ഇതോടുകൂടിയാണ് മലബാറിലെ ഭരണത്തിന് അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി ഒരു ക്ഷേമ രാഷ്ട്ര (welfare state) ഭാവം ആദ്യമായി വന്നുതുടങ്ങിയത്.
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു