ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
9. ഏതോ ഒരു അസഹനീയമായ നിഷ്ഠൂരവാഴ്ചയുടെ സൂചന
ഏതാണ്ട് 1836 മുതൽ 1854വരെ മലബാറിൽ, മുഖ്യമായും ദക്ഷിണ മലബാറിൽ, ഏതാണ്ട് 29ഓളം മാപ്പിള ആക്രമണങ്ങൾ നടന്നതിന്റെ വിവരം ഈ എഴുത്തുകാരൻ മലബാർ മാന്വലിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. 1854ന് ശേഷവും ഏതാനും ചില സംഭവങ്ങൾ നടന്നിട്ടുണ്ട്.
ഈ എഴുത്തുകാരൻ പട്ടികപ്പെടുത്തിയെടുത്തിട്ടുള്ള 29 ആക്രമണങ്ങളിൽ ഒന്നുപോലും ഇങ്ഗ്ളിഷ് ഭരണത്തിന് നേരെയായിരുന്നു എന്ന് തോന്നുന്നില്ല. ഈ പറഞ്ഞത് കൃത്യമായ വിവരം ആണോ എന്ന് അറിയില്ല. എന്നാൽ മലബാർ മാന്വലിൽ നേരിട്ട് ഇങ്ഗ്ളിഷ് പക്ഷത്തിനെ ആക്രമിച്ച ഒരു ആക്രമണത്തിന്റെ വിവരം പോലും കണ്ടില്ല എന്നാണ് തോന്നുന്നത്.
ഈ മുകളിൽ സൂചിപ്പിച്ച ആക്രമണങ്ങളിലെ അപരാധികളെ നിയമപരമായി നേരിടാനും ആ വിധ പ്രദേശങ്ങളിൽ നിമയ വാഴ്ച നിലനിർത്താനും ഇങ്ഗ്ളിഷ് ഭരണം നിർബന്ധിതമായി എന്നതാണ് വാസ്തവം. അതിനാൽ തന്നെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ പോലീസിനും ചിലപ്പോഴെല്ലാം പട്ടാള വിഭാഗങ്ങൾക്കും നേരിട്ട് അക്രമകാരികളെ നേരിടേണ്ടതായി വന്നിട്ടുണ്ട്.
ഈ വിധം അക്രമകാരികളെ നേരിടുമ്പോൾ, ഇങ്ഗ്ളിഷ് പക്ഷത്തിന് വളരെ ആശ്ചര്യകരമായി തോന്നിയ കാര്യം അക്രമകാരികൾ യാതോരു കാരണവശാലം കീഴടങ്ങാൻ തയ്യാറായിരുന്നില്ല എന്നതാണ്.
ഈ ആക്രമണങ്ങളിൽ ചിലതിനെ ഈ എഴുത്തിൽ വിവരിക്കാൻ താൽപ്പര്യം ഉണ്ട്. അത് ഒന്ന് രണ്ട് എഴുത്തുകൾക്ക് ശേഷം ആവാം എന്ന് കരുതുന്നു. ആ അവസരത്തിൽ മാപ്പിള ആക്രമകാരികളുടെ ധൈര്യത്തെക്കുറിച്ചും മറ്റും ഒന്ന് വിശകലനം ചെയ്യാൻ നോക്കാം.
ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യം മുൻപ് സൂചിപ്പിച്ചിട്ടുള്ളതു തന്നെ. അതായത്, കീഴ്ജന മാപ്പിളമാരിൽ ചിലർ ആക്രമിച്ചത് അന്നത്തെ ഹിന്ദുക്കളെ, അതായത് ബ്രാഹ്മണരെ ആണ്. അവരുടെ സേവകരും അവരോടു കൂറുകാണിച്ചവരും ആയിരുന്ന അമ്പലവാസികളേയും നായർമാരേയും ആക്രമിച്ചിരുന്നു. ചിലപ്പോൾ, അവരോട് വാത്സല്യവും കൂറും നിലനിർത്തിയിരുന്ന അടിമജനത്തിൽ പെട്ട ചിലരും ആക്രമണത്തിന് ഇരയായിരുന്നു.
QUOTE: Of the 82 hindu victims, the caste status of 78 is determinable. Of these, 63 were members of high castes (23 Nambudiri brahmins, six non-Malayali brahmins and 34 others, very largely Nairs) and the other 15 of castes ranking below Nairs in the hierarchy,, eleven being Cherumarsj traditionally field slaves in Malayali society END OF QUOTE
ആശയം : ആക്രമണത്തിന് ഇരയായ 82 ഹൈന്ദവ പക്ഷക്കാരിൽ 78 പേരുടെ ജാതി വിവരം നിർണ്ണയിക്കാൻ പറ്റുന്നതാണ്. ഇവരിൽ 63 മൂന്ന് പേർ ഉന്നത ജാതിക്കാരായിരുന്നു. 23 നമ്പൂതിരി ബ്രാഹ്മണർ, 6 മലയാളികളല്ലാത്ത ബ്രാഹ്മണർ, കൂടാതെ നായർമാരും മറ്റുമായ 34 പേർ. 15 പേർ നായർമാർക്ക് കീഴിൽ വരുന്ന വരാണ്. ഇവരിൽ തന്നെ 11 പേർ അടിമ ജനമായ ചെറുമരാണ്. END
പറഞ്ഞുവന്നത്, അന്ന് കീഴ്ജന മാപ്പിളമാർ ഉന്നമിട്ടത് അന്നത്തെ ഹിന്ദുക്കളെയാണ്. ഇന്ന് ഹിന്ദുക്കൾ എന്ന് അറിയപ്പെടുന്നവരും, ഹൈന്ദവ പാരമ്പര്യങ്ങളിൽ വൻ അഭിമാനം കൊള്ളുന്ന, 1900ന് ശേഷം ഹിന്ദുക്കൾ ആയി മാറിയവരുമായ ജനത്തിന്റെ അന്നത്തെ ആളുകളോട് അന്ന് കീഴ്ജന മാപ്പിളമാർക്ക് വ്യക്തമായ വിരോധം ഇല്ലായിരുന്നു എന്നാണ് അനുമാനിക്കേണ്ടത്.
ചെറുമാർ, തീയർ തുടങ്ങിയവരിൽ ചിലർക്ക് ആക്രമണം അനുഭവിച്ചത്, അവർ അവരുടെ ജന്മികളുടെ ആളുകളായി നിന്നതുകൊണ്ടാവാം. വേറെയും ഒരു കാര്യം ഉണ്ടായിരുന്നു. പിന്നെ പറയാം അത്.
CPSൽ നിന്നും ഒരു വിവരം ലഭിച്ചതായി ഓർക്കുന്നു. ആ ആൾ Tellicherryയിൽ പഠിച്ചു വളരുന്ന കാലത്ത്, കുടുംബത്തിലോ ചുറ്റുപാടുമുള്ള Tellicherryയിലെ സമൂഹത്തിലോ മാപ്പിളമാരോട് ഒരു വ്യക്തമായ വിരോധം ആരിലും കണ്ടതായോ കേട്ടതായോ ഓർമ്മയില്ലാ എന്നാണ് CPS പറഞ്ഞത്.
എന്നാൽ സാമൂഹികമായി വൻ മാറ്റങ്ങൾ ഹൈന്ദവ മേൽവിലാസത്തിൽ ഇന്ത്യാ രാജ്യത്തിൽ വന്നുചേരുന്നുണ്ടായിരുന്നു എന്നതാണ് വാസ്തവം.
ഈ എഴുത്തുകാരൻ 1970ൽ തിരുവിതാംകൂറിലെ Alleppyൽ താമസിക്കുന്ന കാലത്ത് Tellicherryൽ ഒരു വൻ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. തലശ്ശേരിയുടെ പേര് തന്നെ തലച്ഛേദി എന്ന് മാറ്റി പറയാൻ ഈ സംഭവവികാസം കാരണമായിരുന്നു പോലും.
ആ വർഗ്ഗീയ കലാപത്തിൽ വർഗ്ഗീയ കലാപത്തിന്റെ രൂപത്തിന് തന്നെ മാറ്റം വന്നിരിക്കാം എന്നു തോന്നുന്നു. ഹൈന്ദവ മേൽ വിലാസത്തിൽ ചേർന്ന കീഴ്ജന ഹിന്ദുക്കൾ മാപ്പിളമാരിലെ ഉന്നതരെ വരെ ഉന്നം വച്ചിട്ടുണ്ടായിരുന്നിരിക്കാം ആ വർഗ്ഗീയ കലാപത്തിൽ.
ഈ പറഞ്ഞത് ശരിയാണ് എങ്കിൽ വർഗ്ഗീയ കലാപം ഏതണ്ട് 180° തലതിരിഞ്ഞാണ് സംഭവിച്ചത്. ഈ പറഞ്ഞത് ശരിയാണോ എന്ന് അറിയില്ല. എന്നാൽ സാധ്യമായ കാര്യമാണ്. അതായത് പാരമ്പര്യ കീഴ്ജന വ്യക്തികൾ ഉന്നതരായ ഇസ്ലാം വീട്ടുകരെ ആക്രമിച്ചു.
(ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാനായി മനസ്സിൽ ഉണ്ട്. എന്നാൽ അതിലേക്ക് പോകാൻ ഇപ്പോൾ നിർവ്വാഹമില്ല.)
ഇന്ന് മലബാറിലെ വർഗ്ഗീയ ഭാവത്തിന് ചിലയിടങ്ങളിൽ ഈ രൂപഭേദം ഉണ്ട് എന്നാണ് തോന്നുന്നത്. അതായത് ഉന്നത സാമ്പത്തിക ശേഷിയുള്ള ഇസ്ലാം പക്ഷക്കാരെ ഹൈന്ദവ പക്ഷത്തുള്ള കീഴ്ജന വിഭാഗക്കാർ ആക്രമിക്കുന്നു. ഇങ്ങിനെ സംഭവിക്കുന്നുണ്ട് എങ്കിൽ അതിന്റെ വ്യക്തമായ വിശദ്ധീകരണം പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ കാണാൻ പറ്റുന്നതാണ്.
ദക്ഷിണ മലബാറിലെ കലാപത്തെക്കുറിച്ച് വില്യം ലോഗൻ ഈ വിധം പറയുന്നുണ്ട്. QUOTE: the people have been driven to desperation and forced to take the law into their own hands by some intolerable tyranny END OF QUOTE
ആശയം : യാതോരു നിർവ്വാഹവും ഇല്ലാതെ സഹികെട്ട് ജനങ്ങൾ നിയമം സ്വന്തം കൈകളിൽ എടുക്കാനായി ഏതൊ ഒരു അസഹനീയമായ നിഷ്ഠൂരവാഴ്ച അവരെ പ്രേരിപ്പിക്കുന്നുണ്ട്. END
ഈ നിഷ്ഠൂരവാഴ്ച എന്താണ് എന്നുമാത്രം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് എത്ര ആലോചിച്ചിട്ടും കണ്ടെത്താൻ ആയില്ല.
അത് ഈ പ്രദേശത്തിലെ ഫ്യൂഡൽ ഭാഷതന്നെയാണ് എന്ന് ആരെങ്കിലും അന്ന് പറഞ്ഞുകൊടുത്തിരുന്നുവെങ്കിൽ, ആരെങ്കിലും വിശ്വസിക്കും എന്ന് തോന്നുന്നില്ല. കാരണം, അമ്മിഞ്ഞയാണ്, അമ്മിഞ്ഞപ്പാലാണ്, അമ്മയാണ്, മാതാവാണ്, മാതൃത്വമാണ് മാതൃഭാഷയാണ് മലയാളം എന്നല്ലെ പറയാറ്?
ഇവിടെ എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം ഈ വിധമായുള്ള വർഗ്ഗവിരോധങ്ങളിൽ രണ്ട് പക്ഷക്കാരും അവരവരുടെ ആദ്ധ്യാത്മിക വിവര ശേഖരങ്ങളിൽ നിന്നും പലതും വായിച്ചും പറഞ്ഞും പ്രസ്താവിച്ചും, മാനസിക ഉന്മാദാവസ്ഥയിൽ എത്തിനിൽക്കുമെങ്കിലും, സാമൂഹികമായി ശത്രുതാ ഭാവം ഈ വക ആദ്ധ്യാത്മിക ശ്രോതസ്സുകൾ അല്ല പ്രകോപിപ്പിക്കുന്നത്.
ഖുർആനിൽ അത് പറഞ്ഞിട്ടുണ്ട്, ഇത് പറഞ്ഞിട്ടുണ്ട് എന്നെല്ലാം രണ്ടു പക്ഷക്കാരും എടുത്തുപറയാറുണ്ട് എങ്കിലും, വർഗ്ഗീയ ശത്രുതയെ പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ സാമൂഹിക ഭാഷയിൽ തന്നെയാണ് കുടികൊള്ളുന്നത്.
ദക്ഷിണ മലബാറിൽ 1836കളിൽ സംഭവിച്ച വർഗ്ഗീയ ആക്രമണങ്ങൾക്ക് വ്യക്തമായി കാണപ്പെട്ട കാരണം, ഇസ്ലാമിലൂടെ കയറൂരിവിടപ്പെട്ട കീഴ്ജനത്തിന്റെ സാന്നിദ്ധ്യമാണ്. അവർക്ക് വൻ മാനസിക സ്വാതന്ത്ര്യം ലഭിച്ചത് ഒരു ഫ്യൂഡൽ ഭാഷാ പ്രദേശത്തിൽ ആണ്. അവരിൽ ഇങ്ഗ്ളിഷുകാരിൽ കാണപ്പെടുന്നതരത്തിലുള്ള മാനസിക വ്യക്തിത്വം കാണപ്പെട്ടാൽ പ്രശ്നം തന്നെയാണ്. കാരണം, അവർ ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ അല്ല. അതുതന്നെ.
അതേ സമയം അവർക്ക് ഇങ്ഗ്ളിഷ് ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് നേരിട്ട് ഇടപഴകാനുള്ള യാതോരു പാതയും ഇല്ല.
1843ൽ, മഞ്ചേരിക്കടുത്തുള്ള പാണ്ടിക്കാട് വച്ച് ഒരു അക്രമ സംഭവം നടന്നു. അതിൽ പങ്കാളികളായവർ സംഘടിച്ചുനിന്ന് പോലീസിനെ നേരിട്ട വീട്ടിൽ നിന്നും ഒരു ഊമക്കത്ത് (Warrola Chit - anonymous writing) ലഭിച്ചിരുന്നു. വള്ളുവനാട് താസിൽദാരിനെ സംബോധന ചെയ്തുകൊണ്ട് ഷാഹിദ് ഈ വിധം എഴുതി പോലും.
QUOTE: “it is impossible for people to live quietly while the Atheekarees (adhigaris) and Jenmies... treat us in this way.” END OF QUOTE
ആശയം ; അധികാരികളും ജന്മിമാരും ഞങ്ങളെ ഈ വിധം കഠിനമായി കൈകാര്യം ചെയ്യുമ്പോൾ, ------- ഇവിടുള്ള ജനങ്ങൾക്ക് സമാധനത്തോടുകൂടി ജീവിക്കാൻ ആവില്ല. END.
ആ ഷാഹിദിന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ നേരിട്ട് അഭിസംബോധന ചെയ്യാനുള്ള യാതോരു പാതയും ഇല്ലാതെ പോയി.
ഇങ്ഗ്ളിഷ് ഭരണത്തിന് പ്രാദേശിക അധികാരികളേയും ജന്മികളേയും പറ്റി യാതോരു മതിപ്പുമില്ല. എന്നാൽ അവരില്ലാതെ ഭരണം നടത്താൻ യാതോരു പഴുതുമില്ലതന്നെ.
ഇന്നും ഈ അവസ്ഥ ഈ രാജ്യത്തിലെ ജനം അനുഭവിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ അവരോട് കഠിനമായി തന്നെയാണ് പെരുമാറുന്നത്. ആ ഉദ്യോഗസ്ഥർ ഈ രാജ്യത്തിലെ സമ്പത്ത് മുഴുവനും തട്ടിയെടുക്കുന്നുമുണ്ട്. എന്നാൽ ഈ ഉദ്യോഗസ്ഥരില്ലാതെ എങ്ങിനെയാണ് ഈ രാജ്യം നടത്തിപ്പുചെയ്യുക?
1849ൽ മഞ്ചേരി ക്ഷേത്രത്തിൽ കയറിക്കൂടിയ Syed Assan, Manjery Athan എന്നിവരും മറ്റും ഒരു എഴുത്ത് അവിടെ വിച്ചിരുന്നു. അതിൽ സർക്കാർ ഉദ്യോഗസ്ഥരോടുകൂടി ഒത്തു നിൽക്കുന്ന ഭൂജന്മികളുടെ പെരുമാറ്റം സഹിക്കാൻ പറ്റാത്തതാണ് എന്ന് രേഖപ്പെടുത്തിയിരുന്നു പോലും.
അന്നത്തെ ഇങ്ഗ്ളണ്ടിലും ഭൂജന്മികളും അവരുടെ കീഴിൽ തൊഴിൽ ചെയ്യുന്നവരും മറ്റും ഉണ്ട്. അവരാരും അക്കാലങ്ങളിൽ അവരുടെ ഭൂപ്രഭുക്കളോട് കഠിനമായ വൈരാഗ്യം മനസ്സിൽ പുകച്ചുകൊണ്ട് അവരെ കൂട്ടം ചേർന്ന് ആക്രമിച്ച അനുഭവം ഇങ്ഗ്ളിണ്ടിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഉണ്ടായിട്ടുണ്ടെങ്കിൽ, അന്ന് അവിടങ്ങളിൽ മലബാറിന്റെ സാമൂഹികാവസ്ഥ വന്നിരിക്കാം.
കീഴ്ജന മാപ്പിളമാർക്ക് അവർ ഇസ്ലാം മതക്കാർ ആണ് എന്ന് തോന്നിയിട്ടുണ്ടാവാം. എന്നാൽ ആ വിധമായുള്ള ഒരു തോന്നലിൽ തന്നെ പലവിധ പോരായ്മകളും ഉണ്ടായിരുന്നു.
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു