top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

10. വാക്കുകളിൽ പയറ്റിത്തെളിയൽ

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരുടെ നേത്രങ്ങളിലൂടേയും സ്പർശനത്തിലൂടേയും വാക്കുകളിലൂടേയും സ്വരത്തിലൂടേയും മറ്റും വികരണം ചെയ്യപ്പെടുന്ന ഉയർച്ചത്താഴ്ചയുടെ കോഡുകളെക്കുറിച്ച് സൂചിപ്പിച്ചു കഴിഞ്ഞു.


ഇതും കഠിനമായതും വൻ ബലമുള്ളതും അതി സങ്കീർണ്ണമായുള്ളതുമായ ഒരു സാമൂഹികവും വ്യക്തിപരവും ആയ പ്രതിഭാസമായേക്കാം.


സാധരണ ഗതിയിൽ ഒരു ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് വ്യക്തമായ ഒരു സ്ഥാനീകരണം ആ സമൂഹത്തിൽ നിലനിൽക്കാം. പ്രത്യേകിച്ചും ചെറിയ സാമൂഹികാന്തരീക്ഷങ്ങളിൽ.


മറ്റുള്ളവരിൽ ഓരോരുത്തരും ആ വ്യക്തിയോട് ഓരോ പ്രത്യേക രീതിയിൽ ഉള്ള ഉയർച്ചത്താഴ്ചയോടു കൂടിയുള്ള നോട്ടത്താലും സ്വരത്താലും മറ്റുമാണ് പെരുമാറുക. 


ഇത് ഒരു വൻ അളവുവരെ ആ വ്യക്തിയുടെ ഭാര്യയോടുള്ളതോ ഭർത്താവിനോടുള്ളതോ ആയ നോട്ടത്തേയും സ്വരത്തേയും ബാധിച്ചേക്കാം. ചിലപ്പോൾ ആ വ്യക്തിയുടെ കുട്ടികളേയും മറ്റ് കുടുംബക്കാരേയും പോലും ബാധിച്ചേക്കാം.


ഇത് യഥാർത്ഥത്തിൽ സങ്കീർണ്ണമായ ഒരു മാനസിക അനുഭവമായേക്കാം.


ഇതുമായി ബന്ധപ്പെട്ടുതന്നെ പലതും എഴുതാവുന്നതാണ്.  ചെറുതായി ഒന്ന് സൂചിപ്പിക്കാം.


സാധാരണ ഗതിയിൽ ഫ്യൂഡൽ ഭാഷകളിൽ ഒരു വ്യക്തിയുടെ ഭാര്യയായി വരുന്നത് ആ വ്യക്തിയേക്കാളും താഴ്ന്ന സ്ഥാനീകരണം ഉള്ള സ്ത്രീയായിരിക്കാം.  അങ്ങിനെ അല്ലാത്ത വ്യക്തി ഭാര്യയായി വന്നാൽ, ഫ്യൂഡൽ ഭാഷകളിൽ അതുതന്നെ ഒരു വ്യത്യസ്തമായ പ്രതിഭാസമാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


സ്വന്തം ഭാര്യയെ തന്‍റെ മുകളിൽ ഉള്ളവർ, സമസ്ഥാനത്തുള്ളവർ, കീഴിൽ ഉള്ളവർ തുടങ്ങിയവർ ഏത് നിലവാരത്തിലുള്ള ദൃഷ്ടിവിശേഷത്താലാണ് നോക്കുന്നത് എന്നത് ഒരു വൻ കാര്യമായേക്കാം. കീഴിലുള്ളവർക്ക് ആ സ്ത്രീയെ ഉന്നത വ്യക്തിയായും സമസ്ഥാനത്തുള്ള വ്യക്തിയായും അവരേക്കാൾ താഴ്ന്ന നിലവാരമുള്ള വ്യക്തിയായും നോക്കാം.


ഇതേ പോലുള്ള പലകാര്യങ്ങളും ഭാര്യക്ക് എത്രമാത്രം വ്യക്തി-സ്വാതന്ത്ര്യം നൽകാം എന്ന കാര്യത്തെ പലപ്പോഴും ബാധിച്ചേക്കാം. മനഃശാസ്ത്രം പോലുള്ള ശാസ്ത്രങ്ങൾ ഈ കാര്യത്തെ സംശയ രോഗമായി അവയുടെ അഗാധ പാണ്ഡിത്യത്തിൽ നിർവ്വചിച്ചേക്കാം.


ഈ വിഷയത്തിന്‍റെ സങ്കീർണ്ണതയിലേക്ക് ഇപ്പോൾ പോകുന്നില്ല.  എന്നാൽ മനസ്സിലാക്കുക, ഈ വിധമായുള്ള സങ്കീർണ്ണതകളൊന്നും ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ ഇല്ലതന്നെ.  എല്ലാരും എല്ലാരേയും പരന്നതും നേരെയുള്ളതുമായ നോട്ടത്താലാണ് നോക്കുന്നത്. അല്ലാതെ നോക്കാനുള്ള ഭാഷാ വാക്കുകൾ ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ല.


ഇനി ഫ്യൂഡൽ ഭാഷകളിലെ മറ്റൊരു പ്രതിഭാസത്തെ പ്രതിപാതിക്കാം.


ഇങ്ഗ്ളിഷിൽ നല്ല പെരുമാറ്റം (nice behaviour) പരുക്കൻ പെരുമാറ്റം (rude/rough behaviour) എന്ന രീതിയിൽ ഒരു വ്യക്തിയുടെ പെരുമാറ്റത്തെ തരംതിരിക്കാനാവും.


ഇതേ കാര്യം ഫ്യൂഡൽ ഭാഷകളിലും ഉണ്ട് എന്ന് മനസ്സിലാക്കുന്നു.  എന്നാൽ, ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു ചുവടുവെപ്പുകൂടി ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്.


ഒരു വ്യക്തിയോടു നല്ല രീതിയിൽ പെരുമാറണം എന്ന തീരുമാനത്തെ രണ്ടു രീതിയിൽ പ്രാവർത്തികമാക്കാം.  ഒന്ന് അയാളോട് സൗഹൃദത്തോടുകൂടി പെരുമാറുക. അങ്ങിനെ പെരുമാറുമ്പോൾ, പലപ്പോഴും നീ, അവൻ, അവൾ വാക്കുകൾ തന്നെയാണ് ഉപയോഗിക്കുക.  അല്ലാതേയും പെരുമാറാം.


എന്നാൽ മറ്റൊരു രീതി, മറ്റെ ആളെ കരുതിക്കൂട്ടി ഉന്നത വാക്കുകളിൽ സംബോധന ചെയ്യുക, പരാമർശിക്കുക, അയാളുടെ സാന്നിദ്ധ്യത്തിൽ എഴുന്നേറ്റു നിൽക്കുക, മുണ്ടിന്‍റെ കുത്തഴിക്കുക, തല ചെറുതായി കുനിച്ചു നിൽക്കുക എന്നൊക്കെയുള്ള ഒരു പദ്ധതിയാണ് ഇത്.


ഈ രീയിൽ ഉള്ള ഒരു പെരുമാറ്റം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ല.


ഫ്യൂഡൽ ഭാഷകളിൽ ഇത് പലപ്പോഴും കാര്യസാധ്യതക്കായി അവസരവാദപരമായുള്ള ഒരു കുരുട്ട് വേലമാത്രമായേക്കാം. എന്നാൽ വൻ സാമൂഹിക ബലമുള്ളവരോടുള്ള ഈ കരുതിക്കൂട്ടിയുള്ള അടിയാളത്തം നിലനിൽക്കും. അല്ലാത്തവരോടുള്ള ഈ  പെരുമാറ്റത്തിന് അധിക കാല ആയുസ്സ് ഉണ്ടായിരിക്കില്ല.


ഇത് ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാത്ത ഒരു കുരുട്ട് ബുദ്ധിപ്രയോഗം തന്നെയാണ്.


വ്യക്തികളുടെ മനസ്സിൽ കുട്ടിക്കാലം മുതൽ ഒരു വിഷം കലർത്തുന്നതുമാതിരിയുള്ള കുരുട്ടുബുദ്ധി കയറ്റിവിടുകയാണ് ഫ്യൂഡൽ ഭാഷകൾ ചെയ്യുന്നത്. 


ഈ തരം വിഷം മനസ്സിൽ നിറച്ച് വച്ച്, വാക്കുകളിൽ ഉരണ്ടു കളിച്ച്, തരംകിട്ടിയാൽ മറ്റവനെ ഉരുട്ടിയിട്ട്, ചവുട്ടിമെതിച്ച്, മർമ്മത്തിൽ കുത്തി, ചൂണ്ടുവിദ്യപ്രയോഗം നടത്തി, മറ്റു ചിലപ്പോൾ വാക്കുകളിൽ തന്നെ ഉഴിച്ചിലും സുഖിപ്പിക്കലും മർമ്മ ചികിസ്തയും മറ്റും പ്രയോഗിച്ച് ജീവിക്കാൻ പഠിച്ചവരെ സമർത്ഥരെന്നും street smart ആയുള്ളവരെന്നും നിർവ്വചിക്കപ്പെട്ടേക്കാം.


എന്നാൽ ഈ വിധമായുള്ള ഒരു സാമർത്ഥ്യവും street smartnessസും അഭ്യാസ നൈപുണ്യവും ഇങ്ഗ്ളിഷ് ഭാഷക്കാരിൽ കാണില്ല.


ഫ്യൂഡൽ ഭാഷകളിൽ സാമൂഹികവും വ്യക്തിപരവും ആയി ആളുകളെ തരം താഴ്ത്തി സംബോധന ചെയ്യാനും പരമാർശിക്കാനും ആവും. ഇത് പലപ്പോഴും  പലരും ചെയ്യുന്ന ഒരു  കാര്യം തന്നെയാണ്.


എന്നാൽ ഈ ഒരു പെരുമാറ്റത്തെ ഒരു പരുക്കൻ പെരുമാറ്റമായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടില്ല.  മറിച്ച്, ഒരു സ്വാഭാവികമായുള്ള സ്ഥാനീകരണമായി മാത്രമെ കാണപ്പെടുള്ളു. എന്നാൽ ഇത് യഥാർത്ഥത്തിൽ വ്യക്തിയെ പിടിച്ച് താഴ്ത്തിവെക്കുന്ന ഒരു പ്രതിഭാസം തന്നെയാണ്.


ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പൈശാചികത തന്നെയാണ്.  എന്നുവച്ചാൽ, നിത്യ സംഭാഷണത്തിൽ ചതിയും കുരുട്ടു ബുദ്ധി പ്രയോഗവും ഇങ്ഗ്ളിഷിൽ ഇല്ല എന്നുതന്നെ.


ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തികൾ ഈ വിധമായുള്ള പലവിധ കാര്യങ്ങളുടെ മാനസിക സ്വാധീനങ്ങളെ നേരിട്ടുകൊണ്ടാണ് വളർന്നുവരുന്നത്. വളർന്നുവന്ന വ്യക്തി ഒരു നിത്യാഭ്യാസി തന്നെയായിരിക്കും.

bottom of page