ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
11. ഭാഷാകോഡുകൾ സൃഷിട്ടിക്കുന്ന പോരാട്ടരംഗം
ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷം യഥാർത്ഥത്തിൽ നിത്യവും നിരന്തരവുമായുള്ള ഒരു പോരാട്ടരംഗം തന്നെയാണ്. എന്നാൽ ഇത് പലപ്പോഴും വളരെ സൂക്ഷ്മവും ദുർഗ്രഹവും നിഗൂഢവും വിവരിക്കാൻ പ്രയാസമുള്ളതും മറ്റുമായേക്കാം.
കീഴ്സ്ഥാനക്കാരൻ എന്തിനാണ് മുകൾസ്ഥാനത്തുള്ള വ്യക്തിയെ പാരവെക്കാനും കുത്തിമറിച്ചിടാനും ശ്രമിച്ചതെന്നോ ശ്രമിക്കുന്നതെന്നോ എന്ന കാര്യം പലപ്പോഴും വ്യക്തമായ വാക്ക് കോഡുകളിലൂടെ ചികഞ്ഞെടുത്താലെ മനസ്സിലാകുള്ളു. ഈ കാര്യം ഈ എഴുത്തിന്‍റെ ഒന്നാം വോള്യത്തിലെ 17ആം അദ്ധ്യായത്തിൽ (പീക്കിരിത്തരത്തിന്‍റെ മാനസിക കോഡുകൾ) ചർച്ച ചെയ്തിരുന്നു എന്നു തോന്നുന്നു.
ഈ ഒരു സംഗതി ദക്ഷിണേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലേയും രാജ കുടുംബങ്ങളിലും രാജ്യങ്ങളിലും നിരന്തമായ കലഹങ്ങൾക്കും അട്ടിമറി ശ്രമങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും നാശകൃത്യങ്ങൾക്കും കാരണമായിട്ടുണ്ട്.
രാജാവിന്‍റെ സ്വന്തം ബന്ധുജനം തന്നെ ആ രാജാവിനെ തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുക, രാജ്യത്തിലെ പല പ്രഭുക്കളും ഗ്രൂപ്പുകൾ സൃഷ്ടിച്ച് തമ്മിൽ ഏറ്റുമുട്ടുക, രാജാവിനെ മറിച്ചിടാൻ ശ്രമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ രാജ്യങ്ങളുടെ ചരിത്രങ്ങളിൽ ഒരു നിത്യ സംഭവം തന്നെയായിരുന്നു.
ഈ ഒരു കാര്യം Travancore State Manualൽ വി. നാഗം അയ്യ വളരെ വ്യക്തമായി പറയുന്നുണ്ട്. English East India Company ഈ വിധമായുള്ള പ്രാദേശികവും രാജകുടുംബത്തിനുള്ളിൽ തന്നെയുള്ളതുമായ ശത്രുകളിൽ നിന്നും സംരക്ഷണം നൽകിയാണ് തിരുവിതാംകൂർ രാജ്യത്തിന് നിലനിൽക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തത്.
പ്രാദേശിക ഭാഷയിലുള്ള മറ്റൊരു പ്രതിഭാസമാണ്, ഒരാൾക്ക് താൽക്കാലികമായി ഒരു ഉന്നത സ്ഥാനം നൽകിയാൽ, ആ ആൾ ആ സ്ഥാനത്ത് നിന്നും ഇറങ്ങാനായി വൻ വിസമ്മതം കാണിക്കും എന്നത്. ഇത് പലപ്പോഴും ആ വ്യക്തിയുടെ സ്വന്തം ആഗ്രഹം മാത്രമാകേണം എന്നില്ല. മറിച്ച്, സ്വന്തക്കാരായ മറ്റ് വ്യക്തികൾക്ക് ഈ വ്യക്തി ഉന്നത സ്ഥാനം ഒഴിയുന്നത് സഹിക്കാൻ ആവുന്ന കാര്യം ആവില്ല.
ഉന്നത സ്ഥാനത്ത് നിൽക്കുന്ന അവസരത്തിൽ മറ്റ് പലരും ഈ വ്യക്തിയോട് ഭാഷാ വാക്ക് കോഡുകളിൽ ഉന്നത പദപ്രയോഗത്തിൽ ബന്ധം സ്ഥാപിക്കുന്നു. ഈ ബലവത്തായ സാഹചര്യം ആ വ്യക്തിയുടെ സ്വന്തക്കാരോടും മറ്റ് അടുത്തുള്ളവരോടും ഉള്ള പദപ്രയോഗങ്ങളേയും സ്വാധീനിക്കാം.
ഈ വിധമായുള്ള ഓരോ വ്യക്തിയും സ്വന്തമായുള്ള ഒരു അണിനിരതന്നെ ഈ സാഹചര്യത്തിൽ പടുത്തുയർത്തും. എന്നുവച്ചാൽ, ഈ ഓരോ വ്യക്തിയും ഒരു തരം പടനായകനോ മിലിറ്ററി ജനറലോ മറ്റോ പോലുള്ള ഒരു കമാൻഡർ പോലയായി മാറും.
കാര്യങ്ങൾ ഈ വിധം നിൽക്കുമ്പോൾ, ഉന്നത സ്ഥാനത്ത് കയറിയ പ്രധാന വ്യക്തിക്ക് സ്ഥാനം നഷ്ടപ്പെട്ടാൽ, ആ ആൾക്ക് മാത്രമല്ല ആജ്ഞാകാരൻ പദവി നഷ്ടപ്പെടുക. മറിച്ച്, ഈ വ്യക്തിയുടെ തണലിൽ വളർന്നു നിൽക്കുന്ന എല്ലാർക്കും വാക്ക് കോഡുകളിൽ വൻ ആപത്ത് സംഭവിക്കും.
മറ്റുപലരും അവരോട് സംസാരത്തിൽ നൽകിയിരുന്ന ഔന്നിത്യം പിൻവലിക്കും എന്നുമാത്രമല്ല, മറിച്ച് ഈ വ്യക്തികൾക്കു തന്നെ പലരോടും നേരത്തെ ഉപയോഗിച്ച വാക്ക് സ്വാതന്ത്ര്യം പലതും നഷ്ടപ്പെടും. എന്നുവച്ചാൽ, പിന്നീടങ്ങോട്ട് സംസാരിക്കാൻ പോലും പറ്റില്ല.
പട്ടാളമേധാവിക്ക് പട്ടാളം ഇല്ലാതായ അവസ്ഥതന്നെ.
ഉദാഹരണത്തിന്, ഇന്നുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒന്നിലെ ഒരാൾ പെട്ടെന്ന് മന്ത്രിയാകുന്നു. ഉടനെ തന്നെ ആ ആളുടെ ചില അടുത്ത സുഹൃത്തുക്കളും ബന്ധുജനങ്ങളും വാക്ക് കോഡുകളിൽ ഔന്നിത്യത്തിലേക്ക് ഉയരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഇവരോട് വൻ അടിയാളത്തത്തോടുകൂടി പെരുമാറുന്നു. അടിയാളത്ത വാക്കുകൾ ഉപയോഗിക്കുന്നു.
ഇത് പ്രതിഫലിപ്പിച്ചുകൊണ്ട്, ഈ വ്യക്തികൾ പോലീസ് ഉദ്യോഗസ്ഥരോട് വളരെ സ്വതന്ത്രമായി പെരുമാറുന്നു, വാക്കുകളിൽ ചെറുതായി അവരെ താഴ്ത്തിവെക്കുന്നു. അത് പോലീസുകാരിൽ വൻ വാത്സല്യം വളർത്തുന്നു. അവർ അത് ഉന്നതങ്ങളിലുള്ളവർ അവരോട് കാണിക്കുന്ന അടുപ്പമായി കാണുന്നു, പറഞ്ഞുനടക്കുന്നു.
മന്ത്രിയുടെ ബന്ധജന വ്യക്തികൾക്ക് ഒരു വൻ ധന ശേഖരവും മറ്റ് സ്ഥായിയായുള്ള സ്വാധീനങ്ങളും കരസ്ഥമാക്കാനാകുന്നതിന് മുൻപ് മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെടുന്നു.
ആ വ്യക്തിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഈ സംഭവത്തെ ഒരു വൻ ജീവിതാപകടമായി തന്നെ അനുഭവിക്കും. പിന്നീടങ്ങോട്ട് പണ്ട് ബന്ധപ്പെട്ടിരുന്ന പോലീസുകാരോട് സംസാരിക്കാൻ തന്നെ പ്രയാസം വന്നേക്കാം.
എന്നാൽ ഇതും മുൻകൂട്ടി കണ്ട്, അതിനും കരുതൽ നടപടി വാക്കുകളിൽ തന്നെ തയ്യാറാക്കിവെക്കാനും സാധിക്കുന്ന കാര്യം തന്നെ. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.
ഇവിടെ മുകളിൽ വിവരിച്ച മാനസികവും വ്യക്തി ബന്ധപരവും സാമൂഹികവും ആയുള്ള യാതോരു കാര്യവും ഇങ്ഗ്ളിഷിൽ ഇല്ല എന്നുമാത്രമല്ല, മറിച്ച് ഈ കാര്യം ഒരു ഇങ്ഗ്ളിഷ് വ്യക്തിക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാനും ആവില്ല.
പഴശ്ശിരാജാവിന്‍റെ കാര്യം ഈ അവസരത്തിൽ പ്രതിപാദിക്കാം എന്നു കരുതുന്നു.
ടിപ്പു സുൽത്താൻ മലബാറുകളിൽ പടനയോട്ടം നടത്തിയപ്പോൾ, ജീവ രക്ഷാർത്ഥം തിരുവിതാംകൂറിലേക്ക് ഓടിപ്പോയ രാജാക്കളിൽ ഒന്ന് Tellicherryക്ക് അടുത്തുള്ള കോട്ടയം, കുറുബ്രടാന് രാജ്യങ്ങളിലെ രാജാവായിരുന്നു. ഈ രാജാവിന്‍റെ അസാന്നിദ്ധ്യത്തിൽ കോട്ടയം രാജ്യത്തിലെ താൽക്കാലിക ഭരണാവകാശം ആ രാജകുടംബത്തിലെ ഒരു ഇളയ അംഗത്തിനെ ഏൽപ്പിക്കപ്പെട്ടു.
ഈ അംഗം പഴശ്ശിരാജ എന്ന സ്ഥാനപ്പേര് ഏറ്റെടുത്തു, ആധിപത്യം സ്ഥാപിച്ചു. എന്നാൽ, ടിപ്പു സുൽത്താൻ മലബാറുകളിൽനിന്നും പിൻവാങ്ങിയപ്പോൾ, കോട്ടയം, കുറുബ്രടാന് രാജാവ് തിരിച്ചുവന്നു. പഴശ്ശിരാജ തനിക്ക് ലഭിച്ച സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറായില്ല എന്നു മനസ്സിലാക്കുന്നു.
ഈ ഒരു സംഭവ വികാസത്തെ തരണം ചെയ്യായാനി കോട്ടയം, കുറുബ്രടാന് രാജാവ് പലവിധ ചതിപ്രയോഗങ്ങൾ നടത്തിയെന്നു മനസ്സിലാക്കുന്നു.
QUOTE: and that the Kottayam cowl was likewise granted to a junior member of the family, afterwards known as the rebel Pazhassi (Pychy) Raja, the senior Raja having also taken refuge in Travancore. END OF QUOTE
QUOTE: As after events fully proved, however, the Kottayam nephew of Kurumbranad—the famous Palassi (Pychy) Raja was not amenable to control by his uncle, and the uncle was powerless to execute his own orders in the Palassi country. END OF QUOTE