ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
15. ഉദ്യോഗസ്ഥനായാൽ ഉളവാകുന്ന ഭാവമാറ്റം
മുൻപെപ്പോഴോ ഈ എഴുത്തിൽ പറഞ്ഞിട്ടുള്ള കാര്യമാണ്.
അടിയാള ഭാവത്തോടുകൂടി ഒരാൾ ബഹുമാനിക്കുന്ന വ്യക്തിയോട് നൽകിയ വാക്കിന് വൻ മൂല്യമാണ്. പോരാത്തതിന്, ബഹുമാനിക്കപ്പെടുന്ന വ്യക്തിയുടെ കാര്യത്തിൽ സമയ കൃത്യനിഷ്ടതയും വളരെ കാര്യമായിത്തന്നെ അയാൾ പാലിക്കും.
എന്നാൽ ഏതെങ്കിലും അവസരത്തിൽ അടിയാളം ഭാവം നഷ്ടപ്പെടുകയും, ഓര് / ഓല് അഥവാ അദ്ദേഹം / അവര് ആയി നിന്നിരുന്ന വ്യക്തി, ഓൻ / ഓള് അഥവ അവൻ /അവള്, അതുമല്ലെങ്കിൽ അയാൾ ആയി മാറിയാൽ, നേരത്തെ നൽകിയ വാക്കിന് ഈ ആൾ പുല്ല് വില നൽകും.
ഇഞ്ഞി പോയാനെ / നീ പോടാ എന്ന ഭാവമാണ് പിന്നീട് കാണപ്പെടുക.
അവൻ / അവൾ ആയി രൂപാന്തരപ്പെട്ട വ്യക്തി, 'നിങ്ങൾ അന്ന് നൽകിയ വാക്ക് പാലിക്കുന്നില്ലല്ലോ?' എന്ന് ചോദിക്കാനും ധൈര്യപ്പെടില്ല. കാരണം, ഈ പരിണാമത്തിലൂടെ ആ വ്യക്തി, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ പല പടികൾക്ക് കീഴിൽ വന്നുപെട്ടിട്ടുണ്ടാവും. ആ ആളുടെ മുകളിൽ വേറെ പലരും അയാളെ നീ, ഇഞ്ഞി, എടാ / എടീ, അനെ / അളെ വാക്കുകളിൽ നിർവ്വചിച്ച് കഴിഞ്ഞിട്ടുമുണ്ടാവും.
ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ യാതൊന്നും ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ള പ്രതിഭാസങ്ങൾ അല്ലതന്നെ.
English East India Company ദക്ഷിണേഷ്യയിൽ അടിവച്ചടിവച്ചു മുന്നേറിയതിൽ ഈ ഒരു വാസ്തവം അദൃശ്യമായ ഒരു വൻ ബലം തന്നെ അവർക്ക് നൽകിയിരുന്നു. പ്രാദേശിക രാജകുടുംബക്കാരും കച്ചവടക്കാരും കർഷകരും ഈ ഒരു പ്രതിഭാസത്തിൽ വൻ അതിശയം തന്നെ കണ്ടെത്തിയിരുന്നു എന്നു മനസ്സിലാക്കുന്നു.
വാക്ക് നൽകപ്പെടുന്ന വ്യക്തിക്ക് എന്തു തന്നെ സംഭവിച്ചാലും, ആ ആൾ അന്നും എന്നും വെറും He, His, Him, She, Her, Hers വാക്കുകളിൽ അചഞ്ചലിതമായി നിലനിൽക്കും എന്ന കാര്യത്തിൽ ഇങ്ഗ്ളിഷുകാർക്ക് യാതോരു സംശയവും ഉണ്ടായിരുന്നില്ല. അവർ നൽകിയ വാക്ക് പാലിക്കുന്നതിൽ ഒരിക്കലും യാതോരു മനംമടുപ്പും അവർക്ക് ഇല്ലായിരുന്നു എന്നു മനസ്സിലാക്കുന്നു.
മൈസൂറുകാർ മലബാറിനെ ആക്രമിച്ചപ്പോൾ ഇങ്ഗ്ളിഷ് കമ്പനീ പട്ടാളം അക്രമകാരികളുടെ Palghat കോട്ട വളയുകയും കോട്ടയിൽ കുടിങ്ങിയവരോട് കീഴടങ്ങൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, കീഴിടങ്ങുന്നതിന് മുൻപ്, തങ്ങളെ ഉപദ്രവിക്കില്ലാ എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഉറപ്പ് അവർ ആവശ്യപ്പെട്ടിരുന്നു.
കോട്ട വളയുന്ന പ്രവർത്തിയിൽ പിന്നണിയിൽ നിന്നു സഹായിച്ചിരുന്ന നായർമാർ , മറുപക്ഷം വെടി നിർത്തിയെന്ന് മനസ്സിലാക്കിയപ്പോൾ മുന്നണിയിലേക്ക് ഇരച്ചു കയറിവന്നിരുന്നു. ഈ കൂട്ടർ കീഴടങ്ങുന്നവരെ വെട്ടിമുറിക്കും എന്നത് ഏതാണ്ട് തീർച്ചയുള്ള കാര്യമായിരുന്നു. കീഴടങ്ങുന്നവർക്ക് നൽകിയ വാക്കിന് പുല്ല് വിലയേ അവരിൽ നിന്നും പ്രതീക്ഷിക്കാൻ പറ്റുള്ളു.
ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ വാക്ക് പാലിക്കും. എന്നാൽ പ്രാദേശികർ കീഴടങ്ങിയവരെ ഇഞ്ഞി, എടാ, എന്താടാ തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്ത് വെട്ടിമുറിക്കും. ഇതാണ് ഈ നാട്ടിലെ പതിവ്. ഈ കാര്യത്തിൽ ജാതീയമായതോ വംശീയമായതോ ആയ യാതോരു വ്യത്യാസവും ഇല്ല.
ഇന്നും ഇതൊരു വാസ്തവം തന്നെയാണ്.
QUOTE: The chief condition of surrender was effective protection against the Nayars, who had joined Colonel Stuart and were employed in the blockade ; but on the fire of the place being silenced, crowded the trenches and batteries, anxious for sanguinary retaliation, which it required very exact arrangements to prevent. END OF QUOTE
ഈ വിധമായുള്ള വിവരങ്ങൾ ഈ എഴുത്തിൽ നേരത്തെ നൽകിയിട്ടുണ്ട്.
ഇനി പറയാൻ പോകുന്ന കാര്യം നേരത്തെ പറഞ്ഞിട്ടുള്ള കാര്യം അല്ലാ എന്നാണ് തോന്നുന്നത്.
ഇത് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഒരു കാര്യം ആണ്.
ഇങ്ഗ്ളിഷിൽ ഒരു വ്യക്തി ഉദ്യോഗസ്ഥനായാൽ, അയാൾ വെറും സർക്കാർ ഓഫിസിലെ ഒരു തൊഴിലുകാരൻ മാത്രമാണ്. പോരാത്തതിന്, അയാൾക്ക് ജനങ്ങളെ മനംമടുപ്പിച്ച് അവരെ അടിയാളികൾ ആക്കാനുള്ള യാതോരു പ്രകോപനവും ഇങ്ഗ്ളിഷ് ഭാഷ നൽകില്ല.
ആ ആളെ അയാളുടെ പിതാവും മാതാവും സുഹൃത്തുക്കളും പൊതുജനവും സംബോധന ചെയ്യുന്നത് You എന്ന പദം ഉപയോഗിച്ചാണ്. മാത്രവുമല്ല, ഇവരെല്ലാവരും ആ ആളെ പരാമർശിക്കുന്നത്, He, His, Him, She, Her, Hers തുടങ്ങിയ പദങ്ങളിൽ തന്നെയാണ്. എന്നുവച്ചാൽ, ആ ഉദ്യോഗസ്ഥനോട് മറ്റ് ഏത് വ്യക്തിയും ഏതാണ്ട് ഒരേ ദുരത്തിലുള്ള ബന്ധം പ്രകടിപ്പിച്ചാണ് പെരുമാറുകയും കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്യുക. ഏതൊരാൾക്കും ഭാഷാ വാക്കുകൾ പ്രത്യേകമായുള്ള മുൻതൂക്കം നൽകില്ല.
എന്നാൽ ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങളിൽ വൻ വ്യത്യാസം നിലനിൽക്കും. പിതാവ്, മാതാവ്, അമ്മാവൻ, അമ്മാവി, മറ്റ് മുതിർന്ന ബന്ധുജനം, ജേഷ്ടൻ, ജേഷ്ടത്തി, സുഹൃത്തുക്കൾ, മുതിർന്ന അയൽവാസികൾ, പഠിപ്പിച്ച അദ്ധ്യാപകർ, സാമൂഹിക അധിപന്മാർ തുടങ്ങിയവർ, ഈ ഉദ്യോഗസ്ഥനെ ഇഞ്ഞി / നീ വാക്കിൽ സംബോധന ചെയ്യും. അവൻ / അവൾ വാക്കിൽ പരാമർശിക്കും.
പ്രായത്തിൽ കുറവുള്ള ബന്ധുമിത്രാദികളും മറ്റുള്ളവരും ഈ ആളെ ചേട്ടൻ / ചേച്ചി വാക്കുകളിൽ സംബോധന ചെയ്യാം, പരാമർശിക്കാം.
ഈ വിധമായുള്ള വ്യക്തികളോട് ആ ഉദ്യോഗസ്ഥൻ വ്യക്തിപരമായുള്ള ഒരു അടുപ്പം വാക്ക് കോഡുകൾ നിലനിർത്തും. അവർക്ക് ഈ ആളുടെ മേൽ ഒരു അദൃശ്യമായ ചരടും കൽപനാ അധികാരവും മറ്റും നിലനിൽക്കും.
അതേ സമയം, പൊതുജനത്തിൽ പെട്ട ഒരു വ്യക്തി ആ ഉദ്യോഗസ്ഥനെ സമീപിക്കുമ്പോൾ, പലവിധ നിയന്ത്രണങ്ങളും സ്വയം തരംതാഴ്ത്തലുകളും നിലനിർത്തേണ്ടിവരും.
എന്നുവച്ചാൽ പലപ്പോഴും, ഉദ്യോഗസ്ഥനായ വ്യക്തി അയാളുടെ ബന്ധുമിത്രാദികളുടേയും സുഹൃത്തുക്കളുടേയും പ്രതിനിധിയും ചൊൽപ്പടിക്കാരനും തന്നെയായി പ്രവർത്തിക്കും. അങ്ങിനെ ചെയ്യില്ലാ എന്ന ഭാവം നടിച്ചാൽ, ഭാഷാ കോഡുകളിൽ ഈ വ്യക്തി ഒരു തെമ്മാടിയും ബുഹമാനിക്കാത്തവനും താന്തോന്നിയും ആയി മാറും.
ഫ്യൂഡൽ ഭാഷകൾ ഉദ്യോഗസ്ഥൻ എന്ന വ്യക്തിയിൽ ഉളവാക്കുന്ന അതിശയകരമായ ഭാവമാറ്റം തന്നെയാണ് ഇവിടെ കാണുന്നത്.
എന്നുവച്ചാൽ, ഫ്യൂഡൽ ഭാഷക്കാരനെ സർക്കാർ ജോലിയിൽ ചേർത്താൽ, അയാൾ തന്‍റെ സ്ഥാനം തന്നോട് അടുപ്പമുള്ളവർക്ക് അഴിഞ്ഞാടാനുള്ള ഒരു വേദിയായി മാറ്റും. ഇക്കാര്യം ഇന്ന് ഒരു വൻ വാസ്തവം തന്നെയാണ്.
പോലീസ് ഇൻസ്പെടർമാർ തിരുവനന്തപരുത്ത് പണ്ട് സ്വന്തം സുഹൃത്തുക്കളുടെ ഗൂണ്ടാപടയാളി പോലെ പെരുമാറിയ സംഭവങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട്. പോലീസ് ഇൻസ്പെടകറെ നീ എന്ന് സംബോധന ചെയ്യാനുള്ള ബന്ധം ഉള്ള ആൾക്ക് ആ പോലീസ് സ്റ്റേഷൻ തന്‍റെ സ്വന്തം ആയുധശാലയാണ് എന്ന ധാരണ തന്നെ വരാം.