top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

16. ഒച്ചയെ ഒച്ചകൊണ്ടുതന്നെ നിയന്ത്രിക്കേണം എന്നതു

Hiuen Tsang എന്നു പേരുള്ള ചൈനീസ് സഞ്ചാരിയും പണ്ഡിതനുമായ വ്യക്തി ഏഴാം നൂറ്റാണ്ടിൽ ദക്ഷിണേഷ്യയിൽ യാത്ര ചെയ്തപ്പോൾ കണ്ടതും അനുഭവിച്ചറിഞ്ഞതുമായി കാര്യങ്ങൾ എഴുതുന്ന കൂട്ടത്തിൽ ഈ വിധം എഴുതിയതായി കാണുന്നു.


“The people are accustomed to a life of ease and prosperity and they like to sing. However, they are weak-minded and cowardly, and they are given to deceit and treachery. In their relations with each other, there is much trickery and the little courtesy. These people are small in size and unpredictable in their movements.”


ആശയം: ആളുകൾ വളരെ ആയാസ രഹിതമായതും സമ്പൽസമൃദ്ധിയുള്ളതുമായ ജീവിതം നയിക്കുന്നു.  അവർക്ക് പാട്ടുപാടാൻ ഇഷ്ടമാണ്.  എന്നാൽ അവർ മനക്കട്ടിയില്ലാത്തവരും, ഭീരുക്കളും ആണ്. അവർ കരുതിക്കൂടി ചതിക്കുന്നവരും, വിശ്വാസ വഞ്ചകരും ആണ്.


അവർ തമ്മിൽത്തമ്മിൽ ഇടപിഴകുമ്പോൾ, സൂത്രപ്പണി ചെയ്യുന്നവരും വഞ്ചിക്കുന്നവരും, മരിയാദയില്ലാതെ പെരുമാറുന്നവരും ആണ്.  ആളുകൾ ചെറിയ രൂപം ഉള്ളവരാണ്. ഇവർ ഏതു രീതിയിലാണ് അടുത്തതായി പെരുമാറുക എന്നത് പ്രവചിക്കാൻ പറ്റില്ല. END


മുകളിലെ ഉദ്ദരണിയിൽ സമ്പൽസമൃദ്ധിയുള്ള ജീവിതം നയിക്കുന്നു എന്നു പറയുമ്പോൾ, ഇദ്ദേഹം കണ്ട നാടുകളിലെ സമ്പത്തുള്ളവരുടെ കാര്യം ആണ് ഇദ്ദേഹം എഴുതുന്നത് എന്ന് അനുമാനിക്കാം. കാരണം, ചരിത്രം പിന്നോട്ട് പോകുമ്പോൾ, ദക്ഷിണേഷ്യയിൽ അടിമകളേയും കാർഷിക തൊഴിലും മറ്റും ചെയ്യുന്നവരേയും കണക്കിൽ കൂട്ടാത്ത ഒരു സാമൂഹിക അന്തരീക്ഷം കാണുന്നുണ്ട്.


ഇവിടെ ഇപ്പോൾ ഈ എഴുത്തിൽ പറയാൻ വന്നത്, അവർക്ക് പാട്ടുപാടൻ ഇഷ്ടമാണ് എന്ന വാക്കുകളെക്കുറിച്ചാണ്.


ഞാൻ എന്ന ഈ എഴുത്തുകാരൻ ഒന്നു രുണ്ട് കാര്യങ്ങൾ സമ്മതിക്കേണ്ടിയിരിക്കുന്നു. 


ഒന്ന് ഞാൻ ചെറുപ്പകാലത്ത്, അതായത്, പത്ത് നാൽപ്പത് വർഷങ്ങൾക്ക് മുൻപ്, മുഴുകുടിയനായി ജീവിച്ചിരുന്ന ഒരു ചെറിയ കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ അതിന് ശേഷം അപൂർവ്വമായേ മദ്യം ഉപയോഗിച്ചിട്ടുള്ളു.


ഈ നാട്ടിലെ മദ്യപാന രീതി തനി വിഡ്ഢിത്തമാണ് എന്ന ബോധോധയമായിരിക്കും ഇതിനൊരു കാരണം. വേറേയും കാരണങ്ങൾ ഉണ്ട്. ഏതാനും പ്രാവശ്യം ചില ആളുകൾ മദ്യം നൽകിയത് സ്വീകരിക്കാതിരുന്നിട്ടുണ്ട്.


മദ്യം കുടിച്ചാൽ ബുദ്ധി വർദ്ധിക്കുമെന്നോ, പ്രതിഭ വിടരുമെന്നോ, ധീഷണപാടവം തെളിയുമെന്നോ തോന്നിയിട്ടില്ല. കോളെജിൽ പഠിക്കുന്ന കാലത്ത്, കൂടെ ഉണ്ടായിരുന്നവർ ചെറുകിട മയക്കുമരുന്ന് ഉപയോഗിച്ചപ്പോൾ, അത് ഉപയോഗിക്കാൻ കൂട്ടാക്കിയില്ല.


മയക്കുമരുന്ന ഉപയോഗിച്ചാൽ ഭാവന വിടരുമായിരിക്കാം. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ ഏതാണ്ട് നാൽപ്പതോളം ഗ്രന്ഥങ്ങൾ ഇങ്ഗ്ളിഷിലും, 16 ഓളം വോള്യങ്ങൾ ഉള്ള ഈ എഴുത്ത് മലയാളത്തിലും എഴുതിയതd യാതോരു മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചുകൊണ്ടല്ല.


എന്നാൽ പലപ്പോഴും എഴുതുന്ന അവസരത്തിൽ മാദക ലഹരി മനസ്സിൽ തിരുകിക്കയറ്റുന്ന ഒരു കാര്യത്തിന്‍റെ പരിസരസ്വാധീനം ഉണ്ടാവും.  അത് മറ്റൊന്നുമല്ല, പഴയ മലയാളം സിനിമാ ഗാനങ്ങൾ തന്നെയാണ് അത്. 


ഈ കാര്യത്തിൽ തെല്ലൊരു വിരോധാഭാസം ഉണ്ട് എന്നത് വായനക്കാരൻ ശ്രദ്ധിക്കാം. മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകൾക്ക് എതിരായി എഴുതുന്ന അവസരത്തിൽത്തന്നെ ആ വിധ ഭാഷകളിലെ സുന്ദര ഗാനങ്ങൾ ചുറ്റും നിന്ന് ആനന്ദ നൃത്തം ആടുന്നു എന്നതു തന്നെയാണ് അത്.


ഫ്യൂഡൽ ഭാഷകളിൽ അതിഗംഭീര സൗന്ദര്യമുള്ള പാട്ടുകൾ ഉണ്ട് എന്ന കാര്യം പണ്ട് Sir W. Ouseley തന്‍റെ Oriental Collections എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 


QUOTE: Many of the Hindu melodies possess the plaintive simplicity of the Scotch and Irish, and others a wild originality pleasing beyond description. END OF QUOTE.


അത് എന്തുകൊണ്ടാണ് എന്ന കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ, ഒരു കാര്യം പറയാം.


അഴുക്കു നിറഞ്ഞുനിൽക്കുന്ന ഒരു തെരുവിന്‍റെ ഓരത്ത്, മനുഷ്യരിൽ നാറ്റം പടർത്തുന്നിടത്ത്, മയക്കുമരുന്ന ലഭിക്കും എന്നു പറഞ്ഞതുപോലെയാണ് ഫ്യൂഡൽ ഭാഷകളിൽ ഗാനങ്ങൾക്കുള്ള അമാനുഷിക മാദക സൗന്ദര്യം. ഈ സൗന്ദര്യം കണിച്ചുകൊണ്ട് ആ തെരുവോരത്തിലേക്ക് ആളുകളെ നയിക്കാൻ പലരും ബെദ്ധപ്പെടും.  ഈ പ്രലോഭനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള മനക്കരുത്തും വിവേക ബുദ്ധിയും ആവശ്യം തന്നെ.


ഇനി പറയാൻ വന്ന കാര്യം പറയാം.


പണ്ട് കോളെജിൽ പഠിക്കന്ന കാലത്ത് ശ്രദ്ധിച്ച കാര്യം ആദ്യം പറയാം. അന്തരീക്ഷം സുഖകരമല്ല. തമ്മിൽത്തമ്മിൽ വാക്കുകൾ കൊണ്ട് കുത്തിക്കുത്തി രസം നേടുന്നവരും കൂട്ടത്തിൽ ഉണ്ട്. വേറെ കാര്യമായുള്ള സംഭഷണ വിഷയങ്ങൾ ഇല്ല. ഉണ്ടെങ്കിൽ തന്നെ അവ പെട്ടെന്ന് വൻ വാഗ്വാദത്തിൽ എത്തും. ഏവർക്കും ഞാനാണ് മുൻപൻ എന്നതു കാണിക്കാനാണ് ആർത്തി. അതും ഒരു തരം ലഹരിനൽകുന്ന കാര്യമായി അനുഭവപ്പെടും.


എന്നാൽ ചിലപ്പോഴെല്ലാം പാട്ടും കൂട്ടപ്പാട്ടും സംഘടിക്കപ്പെടും. വ്യക്തികൾ തമ്മിലുള്ള പലവിധ വിദ്വേഷങ്ങളും മത്സരബുദ്ധികളും ഉച്ചനീചത്വങ്ങളും പാട്ടിന്‍റെ പാലാഴിയിൽ മുങ്ങിനിൽക്കും.


മനസ്സിൽ മാദകനൃത്തം തന്നെ എല്ലാരിലും. എന്നാൽ പെട്ടെന്ന് പാട്ട് നിൽക്കും. എന്നുവച്ചാൽ, മാദക ലഹരിയിൽ നിന്നും മനസ്സ് മുക്തമാകും. വീണ്ടും യാഥാർത്ഥ്യ ബോധം ഏവരിലും ഉയരും, ഉണരും.


പാട്ടിന് തൊട്ട് മുൻപ് നിലനിന്നിരുന്ന കുത്തുവാക്കുകളും മത്സരബുദ്ധിയും വേവലാതികളും അസുഖകരമായ ചിന്തകളും വ്യക്തി വിരോദങ്ങളും, ജാതീയമായ അകൽച്ചകളും, രാഷ്ട്രീയ വൈരാഗ്യവും, മതപരമായ വിരോധങ്ങളും, സ്ഥാന വ്യത്യാസങ്ങളും, അവയുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളും മറ്റും വീണ്ടും മനസ്സിലും അന്തരീക്ഷത്തിലും സന്നിഹിതരാകും.


പാട്ടിനേക്കാൾ തെല്ലൊരു ഉഷാർനൽകുന്നത് മുദ്രാവാക്യം വിളിയും കുക്കിവിളിയുമാണ്.  ഈ വിധ കാര്യങ്ങൾക്ക് ഫ്യൂഡൽ ഭാഷകളിൽ വൻ മുല്യം ഉണ്ട്.


മുദ്രാവാക്യം വിളിയും മനസ്സിൽ വൻ ലഹരി കയറ്റുന്ന കാര്യം തന്നെ. പോരാത്തതിന്, ഒച്ചവെക്കാനുള്ള കഴിവും നൽകും. 


നാട്ടിൽ ആകെ ഒച്ചയും ബഹളവും നിറയും. ഇതിനെ നിയന്ത്രിക്കാൻ പോന്ന പോലീസ് സംവിധാനം കടുപ്പം നിറഞ്ഞതു തന്നെയായിരിക്കും. അല്ലാതെ നിയന്ത്രണം കിട്ടില്ല എന്നും തോന്നാം.


ഒച്ചയെ ഒച്ചകൊണ്ടുതന്നെ നിയന്ത്രിക്കേണം എന്നതാവും ആപ്തവക്യം.

bottom of page