ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
17. വന്നവഴി മറക്കാനുള്ള പ്രേരണ
ഫ്യൂഡൽ ഭാഷകളിൽ നന്നി (നന്ദി) എന്ന കാര്യത്തെക്കുറിച്ച് വൻ വാക്യങ്ങൾ സുലഭമായി കാണാനാകുന്നതാണ്.
വന്നവഴി മറക്കരുത്.
തലമറന്നെണ്ണതേക്കരുത്.
ഉണ്ട ചോറിന് നന്നിവേണം,
തുടങ്ങിയ പലവിധ വാക്യങ്ങളും കാണാനാകുന്നതാണ്.
ഫ്യൂഡൽ ഭാഷകളിൽ നന്നിയും നന്നിയില്ലായ്മയും ഒരു പ്രധാന മാനസിക ചിന്താവിഷയം തന്നെയാണ്.
എന്തെങ്കിലും പ്രശ്നത്തിൽ പെട്ടുപോകുമ്പോൾ, പലരുടേയും സഹായം ആവശ്യം വരും. സഹായിക്കേണ്ടവർ ആദ്യം നോക്കുന്നത് വിധേയത്വം തന്നെയാണ്. ഇതില്ലാതെ പലപ്പോഴും നേരിട്ട് പരിചയമില്ലാത്തവരുടെ സഹായം ചോദിച്ചാൽ അത് തനി തെമ്മാടിത്തവും അധികപ്രസംഗവും ആയിത്തന്നെ മനസ്സിലാക്കപ്പെടും.
അത്യാവശ്യ അവസരത്തിൽ നൽകുന്ന വിധേയത്വം ചിലപ്പോഴെല്ലാം നിലനർത്താൻ പറ്റുന്ന കാര്യം ആവില്ല. കാരണം, ചിലപ്പോൾ തന്നെക്കാൾ പലരീതിയിലും താഴേ നിലവരാക്കാരന്‍റെ ഉപകാരം നേടി സ്വന്തം നിലവാരം തിരിച്ചെടുത്താൽ, തന്നെക്കാൾ നിലവാരംകുറഞ്ഞ ഉപകാരം ചെയ്ത ആളോട് വിധേയത്വം നിലനിർത്തുന്നതിൽ വൻ പ്രയാസം തന്നെ നേരിടാം.
കാരണം, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിന്മേൽ നിൽക്കുന്ന ആളോട് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ മുകളിൽ നിൽക്കുന്ന ആൾക്ക് ഭാഷാവാക്കുകളിൽ വിധേയത്വം നിലനിർത്താൻ ആവില്ല. ഈ വിധേയത്വം നേരിട്ടുള്ള സംഭാഷണത്തിൽ മാത്രമല്ല, മറിച്ച് മൂന്നാമതായ ഒരാളോട് ആ ആളെക്കുറിച്ച് പരാമർശിക്കുമ്പോഴും ആവുന്നകാര്യം അല്ലതന്നെ.
ഇത് ഒരു തരം നന്നികേടായി നിർവ്വചിക്കപ്പെടും. എന്നാൽ ഈ വിധമല്ലാതെ കാര്യങ്ങൾ നടപ്പില്ലതന്നെ. ഇതിനാൽ തന്നെ ഉപകാരം ചെയ്ത ചെറിയ നിലവാരത്തിലുള്ള വ്യക്തികളെ ജീവതവേദികളിൽ നിന്നും ഒഴിവാക്കാനുള്ള ഒരു പ്രേരണ തന്നെ മനസ്സിൽ വരാം.
ഇങ്ഗ്ളിഷിൽ വിധേയത്വം എന്ന കാര്യം ഈ വിധത്തിൽ ഇല്ലാ എന്നുള്ളതുകൊണ്ട്, ഈ ഒരു നന്നികേടിന്‍റെ പ്രശ്നം ഉദിക്കുന്നില്ല. എന്നാൽ, ഉപകാര സ്മരണ ഇല്ല എന്ന നന്നികേട് ചില പ്രത്യേക അവസരങ്ങളിൽ സാധ്യമാണ്. എന്നാൽ അതും ഭാഷാ വാക്കുകൾ നിർമ്മിക്കുന്ന വരമ്പുകൾ നിർമ്മിക്കുന്ന ഒന്നല്ല.
ഇനി ഈ മുകളിൽ പറഞ്ഞ നന്നികേടിന്‍റെ മറ്റോരു രൂപം പറയാം.
ഇവിടെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ കീഴിൽ ഉള്ള ആളെ സഹായിച്ച് മുകളിലേക്ക് ഉയർത്തി, ഉന്നത പടിയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്.
ഈ കാര്യം ദൃഷ്ടാന്തീകരിക്കാനായി, ഒരു സിനിമാ അഭിനേതാവിനെ ഒരു ഉദാഹരണമായി എടുക്കാം.
ഈ ആൾ സിനിമകളിൽ നല്ല വേഷം അന്വേഷിച്ച് നടക്കുകയാണ്. പല സിനിമാ നിർമ്മാതാക്കളേയും സംവിധായകരേയും, അവരുടെ അനുചരരേയും നിത്യവും ചെന്ന് കണ്ട് സാറെ, ചേട്ടാ തുടങ്ങിയ വാക്കുകൾ ഉരുവിട്ടു നടക്കുന്നു.
ഈ ആൾക്ക് അഭിനയിക്കാൻ അറിയാം. കാണാൻ നല്ല മൊഞ്ചുള്ള രൂപമാണ്. അതുകൊണ്ടൊന്നും യാതോരു കാര്യവും ഇല്ല. കാരണം ഇതേ പോലുള്ള ആയിരക്കണക്കിന് ആളുകൾ ഉള്ള നാടാണ്.
നൈപുണ്യം എന്നത് പലരീതിയിൽ ഉണ്ട്. കല്ലാശാരിക്കും, ആർക്കിടെക്റ്റിനും വൃക്ഷം മുറിക്കുന്ന വ്യക്തിക്കും വീടിന് ചായം തേക്കുന്ന ആൾക്കും അവരവരുടെ തൊഴിൽ മേഘലയിൽ നൈപുണ്യം ഉണ്ട്.
സിനിമയിൽ അഭിനയിക്കുന്ന ആളുടെ നൈപുണ്യ നിസ്സാരമായ നൈപുണ്യമാണ്. എന്നാൽ ഈ നിസ്സാര നൈപുണ്യം അതിനെ പതിനായിരം മടങ്ങ് പർവ്വതീകരിക്കാൻ (magnify ചെയ്യാൻ) കഴിവുള്ള സിനിമയെന്ന മാധ്യമത്തിലൂടെ കടത്തിവിട്ടാൽ, അത് ആ നാട്ടിൽ ആകെ പടർന്നു പന്തലിക്കും.
മലയാളത്തിൽ ഒരു ചൊല്ലുണ്ട്. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാൻ ആവുള്ളു! ആ വാക്യത്തെ ഈ ദൃഷ്ടാന്തത്തിൽ ഉപയോഗിക്കുകയാണ്.
സിനിമാ നടന്‍റെ ശബ്ദം നൽകുന്നതും, രൂപവും രൂപലാവണ്യവും അണിഞ്ഞൊരുക്കുന്നതും, വസ്ത്രങ്ങളും മറ്റ് ചമയങ്ങളും ഒരുക്കുന്നതും, ഡയലോഗുകളും അതുമായി ബന്ധപ്പെട്ട ദൃശ്യവേദികളും ലൈറ്റിങ്ങും അലങ്കാരങ്ങളും ഗാനങ്ങളും ഗാനങ്ങൾക്കുള്ള ഈണവും ഒരുക്കുന്നതും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നവരും, ഗാനം പാടുന്നവരും, എങ്ങിനെ അഭിനയിക്കണം എന്ന് പറഞ്ഞുകൊടുക്കന്ന ആളും, ഫോട്ടാഗ്രാഫറും, എടുത്ത ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതും മറ്റും എല്ലാം മറ്റുള്ളവരാണ്.
പോരാത്തതിന്, സിനിമാ കഥ എഴുത്തുകാരന്‍റേയും, തിരക്കഥ എഴുത്തുകാരന്‍റേയെു കഴിവും പറയേണ്ടിയിരിക്കുന്നു.
നാടൻ ആകെ ചെയ്യേണ്ടത്, cameraയ്ക്ക മുന്നിൽ നിന്നുകൊണ്ട് നേരത്തെ പറഞ്ഞുകൊടുത്ത ഡയലോഗുകൾ, നിർദ്ദേശപ്രകാരം സംസാരിക്കുന്നതായോ ഗാനം പാടുന്നതായോ അഭിനിയിച്ചു കാണിക്കുക എന്നതുമാത്രം. ഇത് എളുപ്പമുള്ള പണയില്ല. ഒന്നിൽ കൂടുതൽ പ്രാവശ്യം ഒരേ രംഗം ആവർത്തിച്ച് അഭിനിയക്കേണം.
ഇതിൽ യഥാർത്ഥത്തിൽ വലിയ കാര്യമില്ലതന്നെ.
ഞാൻ ഇങ്ഗ്ളിഷിൽ പലർക്കും പലതും എഴുതിക്കൊടുക്കാറുണ്ട്. ഇവരിൽ ചിലർ എന്‍റെ എഴുതാനുള്ള കഴിവിൽ ആശ്ചര്യം പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് അറിവുള്ള കാര്യമാണ്, ഇത് ഒരു നിസ്സാര കഴിവാണ് എന്ന്.
അനവധി കെട്ടിടങ്ങൾ നിർമ്മിച്ചവരെ എനിക്കറിയാം. വാഹനങ്ങൾ നന്നാക്കുന്നവരെ അറിയാം. അവരുടേയെല്ലാം കഴിവിനോട് താരതമ്യം ചെയ്താൽ എന്‍റെ കഴിവ് നിസ്സാരം തന്നെയാണ്.
എന്നാൽ ഞാൻ എഴുതുന്ന കാര്യങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ മുന്നിൽ എത്തിക്കാൻ ആരെങ്കിലും പ്രയത്നിച്ചാൽ ഞാൻ മഹാനാകാനുള്ള സാധ്യക ഇല്ലാതില്ല. ഗാന്ധിയും മറ്റു മഹാന്മാരും ചെയ്തു വിജയിച്ച ചെപ്പടി വിദ്യയാണ് ഇത്.
സിനിമാ നടൻ അഭിനയിച്ച് എടുത്ത raw വീഡിയോകളിലേക്ക് വെൺതിളക്കമുള്ള ശബ്ദത്തേടുകൂടിയ ഡയലോഗുകൾ ഡബ്ബ് ചെയ്ത് ചേർത്ത്, ഗാനങ്ങളും ഈണവും, വേറെ ഇടത്തുനിന്നും എടുത്ത വീഡിയോ ശഖരങ്ങളും മറ്റും ചേർത്തും പതിപ്പിച്ചും, പലവിധ ചെറുകിട വീഡിയോകൾ ഒട്ടിച്ചു ചേർത്തും വേണ്ടാത്തത് മുറിച്ച് മാറ്റിയും മറ്റും ചെയ്ത്, സിനിമ ആകെ എഡിറ്റ് ചെയ്ത്, ഒരു ശരിയായ സിനിമ ആക്കുന്നത് എഡിറ്ററും അയാളോടൊപ്പം തൊഴിൽ ചെയ്യുന്ന മറ്റ് തൊഴിലാളികളും ആണ്.
ഈ പലവിധ തൊഴിലുകളും ചെയ്യുന്നവർക്ക് അവരുടേതായ തൊഴിൽ നൈപുണ്യം ഉണ്ട്. നടന് കാര്യമായ തൊഴിൽ നൈപുണ്യം ഇല്ലതന്നെ. എന്നിരുന്നാലും, ഈ നടനാണ്, ഈ കൂട്ടർക്കെല്ലാമുള്ള ചുമര്. ഈ ചുമരിന്മേൽ ചെയ്യുന്ന ചിത്രപ്പണിയാണ് മറ്റുള്ള എല്ലാരുടേയും തൊഴിലുകൾ.
ഇതുകൊണ്ടും ചിത്രം വിജിയിക്കില്ല. സിനിമാ വിതരണക്കാരാണ് സിനിമയെ ആളുകളുടെ മുന്നിൽ എത്തിക്കുന്നത്. സംസ്ഥാനത്തുള്ള സിനിമാ തീയറ്ററുകളുടെ മേൽ വൻ മേലാളത്തം നിലനിർത്തുന്നവരാണ് ഈ കൂട്ടർ. ഇവരിലൂടെ കടന്നുവേണം സിനിമ ജനങ്ങളുടെ മുന്നിലെത്താൻ.
അവർക്കും തങ്ങളോട് വിധേയത്വം ഇല്ലാത്ത ഒരു വ്യക്തിയെ പിടിച്ച് വളർത്തിയെടുക്കാൻ താൽപ്പര്യം ഉണ്ടാവില്ല.
സിനിമാ സംവിധായകരുടേയും നിർമ്മാതാക്കളുടേയും മുന്നിൽ വണങ്ങിയും മറ്റും നിൽക്കുന്ന നാടാനായി വളരാൻ ശ്രമിക്കുന്ന ആളെ അവർ പലവിധത്തിൽ വിലയിരുത്തും.സംബോധന മിക്കപ്പോഴും നീ എന്നുതന്നെയാവും.പരാമർശിക്കുന്നത് അവൻ എന്നുമാവും.
ഇവനെ പിടിച്ച് വല്ല സിനിമയിലും നല്ല വേഷം നൽകിയാൽ, മുകളിൽ പരാമർശിച്ച അനവധിപ്പേർ ഇവനെ അവരുടെ ചിത്രപ്പണിക്കായുള്ള ചുമരായി കാണും. അവർ ഇരുന്നു പണിയെടുക്കും. ഇവൻ വാനോളം ഉയരാനായി അവർ കഠിനമായി പ്രവർത്തിക്കും. ഇവന്‍റെ വളർച്ചയാണ് അവരോരോരുത്തരുടേയും വളർച്ച.
ഇവനെപ്പോലെ മറ്റുപലരും ഇതേ പോലെ ചിത്രപ്പണിക്കുള്ള ചുമരായി നിന്ന് ഇതേ വേദിയിൽ മത്സരത്തിന് ഇറങ്ങുന്നുണ്ട് പലദിക്കിലും.
സിനിമാ നിർമ്മാതാവിനും സംവിധായകർക്കും അറിയാം എല്ലാരുംകൂടെ കൂട്ട പ്രയത്നം ചെയ്ത് സിനിമ ഇറങ്ങിയാൽ ഈ ചെപ്പടി വിദ്യാക്കാരൻ നാട്ടിൽ അറിയപ്പെടും. കാരണം, ആ രീതിയിലുള്ള ഒരു മാധ്യമമാണ് സിനിമ.
പണ്ട് കാലങ്ങളിൽ പത്രവും മാസികയും ഇതേ പോലൊക്കെയായിരുന്നു. അതിന്മേലൂടെയാണ് ഗാന്ധിയും നെഹ്റുവും എല്ലാം സ്വയം നാട്ടിൽ പരസ്യപ്പെടുത്തിയത്.
എല്ലാരും കൂടി അധ്വാനിച്ചാൽ, ആകാശത്തിലേക്ക് വൻ വാണം വിട്ടമാതിരി ഇവൻ സിനിമയിലൂടെ ആകാശമേഘങ്ങളെ പോയി മുട്ടിനിൽക്കും. പിന്നെ ഇവൻ സാംസ്ക്കാരിക നായകനും മറ്റും ആകും. ആളുകൾ ഇവനെ പരാമർശിക്കുമ്പോൾ അദ്ദേഹം എന്നു പറയും. ഇവന്‍റെ പേരിന് പിന്നിൽ ചേട്ടൻ എന്ന വരേണ്യവാക്കും ഒട്ടിനിൽക്കും.
പുസ്തക പ്രസാധകരും പത്രമാസിക ഉടമസ്ഥരും മറ്റും ഇതേ പ്രശ്നം നേരിടുന്നുണ്ട്. അവരിലൂടെ വളരുന്ന വ്യക്തികൾ വൻ വ്യക്തികൾ തന്നെയാവും. വളർന്നുകഴിഞ്ഞാൽ ഫ്യൂഡൽ ഭാഷകളിൽ പ്രശ്നം തന്നെയാണ്. കാരണം അവർക്ക് അവരിലൂടെ വളർന്ന വ്യക്തിയുടെ തിളക്കം ലഭിക്കാൻ പ്രയാസം തന്നെയാണ്.
അവൻ അദ്ദേഹമായി മാറുന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നും ഓർക്കുക.
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിന്മേൽ നിൽക്കുന്ന ആളാണ് ഒറ്റയടിക്ക് ഏണിപ്പടിയുടെ മുകൾ പടിയിലേക്ക് കുതിച്ചു പൊങ്ങുന്നത്.
എന്നാൽ, സിനിമാ നിർമ്മാതാവിന് തന്‍റെ സിനിമ വാണിജ്യപരമായി വിജയിക്കേണം. അതും ആവശ്യം ഉള്ള കാര്യ തന്നെ.
സിനിമാ നിർമ്മാതാവും ചിലപ്പോൾ ചെറുകിട വ്യക്തി ആയിരിക്കും. അയാളുടെ മുന്നിലാണ് നാളത്തെ നായകൻ വന്ന് നാറെ എന്ന് പറഞ്ഞു വൻ വിധേയത്വം കാട്ടിനിന്നത്. നാളത്തെ നായകനെ നീ എന്ന് സംബോധന ചെയ്തുകൊണ്ട് അവനെ നിയന്ത്രിക്കാൻ നിർമ്മാതവിനും സംവിധായകനും ആവും.
സിനിമ വൻ വിജയം നേടുന്നു. നിർമ്മാതാവും സംവിധായകനും വളരെ സന്തേഷിക്കുന്നു. നായക നടൻ ജനപ്രീയനാകുന്നു. അയാൾ മറ്റ് പലവിധ തൊഴിലുകാരുടേയും ചുമര് മാത്രമായിരുന്നു എന്ന കാര്യ ജനം ശ്രദ്ധിക്കില്ല. കാരണം, ആ വിധ ചിത്രപ്പണി അവരാരും കണ്ടിട്ടില്ലതന്നെ.
സിനിമാ നടൻ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിയിൽ നിന്നും ഒറ്റക്കുതിപ്പിൽ ഏണിപ്പിടിയുടെ മുകളിൽ എത്തിനിൽക്കുന്നു. ഈ ആൾക്ക് അനവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കുന്നു. പല വൻ സിനിമാ നിർമ്മാതാക്കളും സംവിധായകരും ഈ ആളുടെ ദിവസങ്ങൾക്കായി കാത്തുനിൽക്കുന്നു. ഈ ആളെ അവർ 'സാർ' എന്ന് സംബോധന ചെയ്യുന്നു. 'അദ്ദേഹം' എന്ന വാക്ക് സർവ്വ സാധാരണമാകുന്നു.
ഈ ആൾക്ക് ആദ്യ അവസരം നൽകിയ നിർമ്മാതാവും സംവിധായകനും ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിന്മേൽ ആപേക്ഷികമായി നിൽക്കുന്ന അനുഭവം തെളിഞ്ഞുവരുന്നു.
വൻ മഹാനായ തന്നെ വളരെ താഴെയുള്ള വ്യക്തികൾ 'നീ' എന്നു സംബോധന ചെയ്യുന്നതിലും, 'അവൻ' എന്ന് പരാമർശിക്കുന്നതിലും തെല്ലൊരു പ്രയാസം മഹാ നടനും സാംസ്ക്കാരിക നേതാവും മറ്റുമായി വളർന്നു നിൽക്കുന്ന നായക നടന് അനുഭവപ്പെടും. ഭാഷ ആ രീതിയിൽ ഉള്ളതാണ്. നീ, അവൻ വാക്കുകൾ നിയന്ത്രണ വാക്കുകൾ ആണ്.
ഈ ഒരു മാനസിക അനുഭവം ഈ ആൾക്ക് ചിലപ്പോഴെല്ലാം വന്ന വഴി മറക്കാനുള്ള പ്രേരണ നൽകും. ചെറുകിടക്കാരൻ തന്നെ പലവേദികളിലും വച്ച് കൊച്ചാക്കുന്നതും നിയന്ത്രിക്കുന്നതുമായ അനുവഭവം ഒരു അപ്രീയകരമായ അനുഭവം തന്നെയായിരിക്കും.
ഇവിടെ ഏറ്റവും എളുപ്പത്തിൽ ദൃഷ്ടാന്തീകരിക്കാൻ പറ്റുന്ന ഒരു ഉദാഹരണം മാത്രമാണ് മുകളിൽ നൽകിയത്. വാസ്തവത്തിൽ പലദിക്കിലും ഇതേ പോലുള്ള നന്നിയില്ലായ്മയെ ഫ്യൂഡൽ ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.