top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

18. മൃഗങ്ങൾക്ക് സാങ്കേതിക വിദ്യാ വൈഭവം ലഭിച്ചാൽ

Image: ഈ നൽകിയിട്ടുള്ള ചിത്രം 1961ലേതാണ്. ഈ ചിത്രത്തിൽ കാണുന്ന വെളുത്ത തൊക്കിൻ നിറമുള്ള വ്യക്തി Michael Rockefeller. ഇദ്ദേഹത്തെ ആ ഗോത്രവർഗ്ഗക്കാർ പിന്നീടൊരവസരത്തിൽ ഭക്ഷിച്ചുവെന്നാണ് മനസ്സിലാക്കപ്പെടുന്നത്. END


 

പല മൃഗങ്ങൾക്കും മനുഷ്യന് അസാധ്യമായ പല കഴിവുകളും ഉണ്ട് എന്നുള്ളത് വാസ്തവം തന്നെ. എന്നാൽ അവരിയിൽ മിക്കവയ്ക്കും മനുഷ്യനെപ്പോലെ എഴുന്നേറ്റ് നടക്കാനോ, കൈകൾ മനുഷ്യനെപ്പോലെ ഉപയോഗിക്കാനോ ആവില്ല. ഇത് ഒരു ഗംഭീരമായ പരാജയമായി അവരിൽ നിലനിൽക്കുന്നുണ്ട്. 


എന്നാൽ മിക്ക മനുഷ്യ വികാരങ്ങളും പലമൃഗങ്ങൾക്കും ഉണ്ട്. വിശപ്പ്, ദാഹം, ലൈംഗിക താൽപ്പര്യം, പ്രയണം, കുടുംബ ജീവിതം, അസൂയ, insecurity, വേദനം, നൈരാശ്യം, ആഗ്രഹം, സാതന്ത്ര്യത്തിനായുള്ള ആഗ്രഹം, സുരക്ഷിതമായ വാസസ്ഥലം, കുട്ടികളോടുള്ള വാത്സല്യം അങ്ങിനെ പലതും.


പല മൃഗങ്ങളിലും വ്യക്തി ബന്ധങ്ങളിലും അവരുടെ സാമൂഹിക ബന്ധങ്ങളിലും വ്യക്തമായ ഉച്ചനീചത്വങ്ങളും വിധേയത്തങ്ങളും ഔന്നിത്യ ഭാവങ്ങളും ഉള്ളതായും മനസ്സിലാക്കുന്നു.


മുനഷ്യന്‍റെ കൈകളിൽ പെട്ടുപോകുന്ന മൃഗങ്ങൾക്ക് സംഭവിക്കുന്നതിൽ ഒന്ന്, പണ്ട് ദക്ഷിണേഷ്യയിലെ അടിമ ജനത്തിന് സംഭവിച്ചിരുന്ന ഏതാണ്ട് അതേ അനുഭവം തന്നെയാണ്.


അടിമ ജനത്തിനെ ചെറിയ തുണ്ട് കൃഷിഭൂമിയിൽ ജീവിതകാലമത്രയും തളച്ചിട്ടിരിക്കും. അവരെ മൃഗങ്ങളെപ്പോലെ തന്നെ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ ഏറ്റവും അടിയിൽ ആണ് നിർത്തിയിരിക്കുക.  (ഈ ഒരു അനുഭവം ഇങ്ഗ്ളിഷുകാരുടെ വീട്ടിലെ മൃഗങ്ങൾക്ക് ഇല്ലാ എന്നുമനസ്സിലാക്കുക.)


അവർ ജീവിത കാലമത്രയും നിസ്സാരമായ ഭക്ഷണം കഴിച്ച്, വെയിലത്ത് പണിയെടുത്ത് കറുത്തുണങ്ങിയ ശരീരവുമായി, യാതോരു ലോക പരിചയവും ഇല്ലാതെ ജീവിക്കും. 


അവർക്ക് അവരുടെ മുകളിലായി കാണപ്പെടുന്ന താഴ്ന്ന ജാതിക്കാരോട് വളരെ പേടിയും, നായന്മാരെപ്പോലുള്ള മേൽനോട്ടക്കാരോടും, അവരുടെ ഉടമസ്ഥരായുള്ള ഭൂജന്മികളോടും വളരെ ഭയഭക്തി ബഹുമാനവും ഉണ്ടാവും.


ഭൂജന്മികൾ ദൈവം പോലുള്ള ഉടയതമ്പുരാൻ തന്നെയാവും. നായർമാരാണെങ്കിൽ, അവരുടെ കാണപ്പെടുന്ന തമ്പുരാന്മാരും തമ്പുരാട്ടിമാരും ആയിരിക്കും.


എന്നാൽ ഈ അർദ്ധ മൃഗങ്ങളെപ്പോലെ ജീവിക്കുന്ന ഈ അടിമകൾക്കിടയിലും തമ്മിൽത്തമ്മിൽ ഉച്ചനീചത്വവും ബഹുമാനങ്ങളും വിധേയത്തങ്ങളും ചേട്ടാൻ, ചേട്ടായി, ചേട്ടത്തി തുടങ്ങിയ സ്ഥാനങ്ങളും നിലനിന്നിരുന്നു. 


പോരാത്തതിന്, ഇവരിലെ പുരുഷന്മാർക്ക്, അവരുടെ ഭാര്യമാർ എന്ന സ്ത്രീകളോട് പലതരത്തിലുമുള്ള മാനസിക അടുപ്പവും ഉണ്ടാവും.  ഇത് ഇവരിൽ ഒരു വലിയ മാനസിക ചങ്ങലതന്നെയായി നിലനിൽക്കും.


എന്നാൽ തിരുവിതാംകൂറിൽ ഇവരെ ഭൂജന്മികൾ തമ്മിൽ വിൽക്കുന്ന അവസരങ്ങളിലും, തമ്മിൽ പാട്ടത്തിന് കൈമാറുന്ന അവസരത്തിലും, ഭൂജന്മികൾ ഈ കാര്യം കണക്കിലെടുക്കില്ല. ഇവരെ വീട്ടുളപ്പിലെ പശുക്കളേയും കാളകളേയും അങ്ങോട്ടും ഇങ്ങോട്ടും പല കണ്ടങ്ങളിലും കൊണ്ടുക്കെട്ടുന്നതു മാതിരി തമ്മിൽത്തമ്മിലുള്ള ബന്ധങ്ങളെ കണിക്കിലെടുക്കാതെ, യാതോരു അടുക്കം ക്രമവുമില്ലതെ വേർതിരിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യും. ഇവരുടെ കുട്ടികളെ വീട്ടുവളപ്പിലെ കോഴികളെപ്പോലെ എടുത്ത് വിൽക്കും. 


തിരുവിതാംകൂറിൽ London Missionary Societyയുടെ മിഷിനറിമാർ ഇങ്ഗ്ളണ്ടിൽ നിന്നും വന്നപ്പോൾ കണ്ട കാഴ്ചയാണ് ഇത്.  ഇവരെയാണ് മനുഷ്യരായി മറ്റേണ്ട കർത്തവ്യം ഈ മിഷിനറിമാർ ചെയ്യാനേറ്റെടുത്തത്.


എന്നാൽ അപ്പോഴേക്കും മലബാറിൽ കാര്യങ്ങൾക്ക് വൻ മാറ്റം സംഭവിച്ചിരുന്നു. അടിമത്തം നിയമ വിരുദ്ധമാക്കപ്പെട്ടു.


എന്നാൽ അടിമകൾ വീട്ടുവളപ്പിലെ കന്നുകാലികലെപ്പോലെ തന്നെയായിരുന്നു. പശുവിനേയും എരുമയേയും കോഴികളേയും മറ്റും നിരത്തിലേക്ക് ഒരു നാൾ ഇറക്കിവിട്ടാലുള്ളതു പോലുള്ള ഒരു പ്രതിസന്ധി ഇങ്ഗ്ളിഷ് കമ്പനീ ഭരണം കാണേണ്ടിവന്നു.


ഇവർക്ക്  ഭക്ഷണവും പാർപ്പിടവും ആരു നൽകും? അടിമകളിൽ പലരും വീണ്ടും അവരുടെ മേലാളന്മാരുടെ കീഴിൽ തന്നെ നിൽക്കാണ് ഇഷ്ടപ്പെട്ടത്. ഭക്ഷണം ലഭിക്കും. താമസിക്കാൻ കൂരയും ലഭിക്കും. ഭുജന്മിയുടെ വീട്ടിലെ വൃത്തികെട്ട പണികൾ ചെയ്ത് ജീവിക്കണം എന്നുമാത്രം.


ഇവരിൽ ചിലർക്ക് ഇസ്ലാം ഒരു വൻ രക്ഷാമാർഗ്ഗം നൽകി. എന്നാൽ അവർ ഇസ്ലാമിലേക്ക് കുറച്ചൊക്കെ അവരുടെ പ്രാകൃത ഭാവങ്ങളം കൊണ്ടുവന്നു.  എന്നാൽ അവരിൽ വൻ മാറ്റം തന്നെ ഇസ്ലാം ചേർത്തു എന്നതും കാണാതിരിക്കാൻ ആവില്ല.


മറ്റുചിലർ അന്ന് ചിലയിടങ്ങളിൽ യൂറോപ്യന്മാർ തുടങ്ങിയ കാർഷിക പ്ളാന്റേഷനുകളിൽ മെച്ചപ്പെട്ട കാഷിക തൊഴിലുകളിൽ ചേർന്നു. ആപേക്ഷികമായി വൻ വേതനം ഈ വിധ പ്ളാന്റേഷനുകളിൽ നിന്നും ഇവർക്ക് ലഭിക്കും. വ്യക്തി സ്വാതന്ത്ര്യവും കൂടുതൽ ലഭിക്കും.


ഇത്, പ്രാദേശിക ഭൂജന്മികൾക്ക്  ഒരു വൻ തിരിച്ചടിയായി. അവരുടെ വയലുകളിൽ വിളവെടുപ്പ് സമയത്ത് ആളില്ലാതാകും എന്ന പ്രതിസന്ധിവന്നു. ആ പ്രതിസന്ധിയ്ക്ക് വളരെ നിസ്സാരമായിത്തന്നെ ഭൂജന്മികൾ പരിഹാരം കണ്ടെത്തി.


സ്വതന്ത്രനായ അടിമ വ്യക്തിക്ക് ഭൂജന്മി സ്വന്തം കൃഷിയിടത്തിൽ കൂരനിലനിർത്താൻ അവസരം നൽകി. അവിടെ പുരുഷനും ഭാര്യയ്ക്കും ജീവിക്കാം. ഇങ്ങിനെ കുറേ കൂരകൾ. പുരുഷന്മാർ യൂറോപ്യൻ പ്ളാന്റേഷനുകളിൽ തൊഴിലിനു പോകുമ്പോൾ, സ്ത്രീകളും കുട്ടികളും മാത്രം ജീവിക്കുന്ന കുറേ കൂരകൾ.


പ്ളാന്റേഷനുകളിലേക്ക് ഈ അർദ്ധ-മനുഷ്യർക്ക് അവരുടെ സ്ത്രീകളെ കൂടെ കൊണ്ടുപോകനാവില്ല. കാരണം, മറ്റ് അർദ്ധ-മനുഷ്യ പുരുഷന്മാർ ആ സ്ത്രീകളെ കൈവെക്കാൻ ശ്രമിക്കും.


വയലിൽ വിളവെടുപ്പ് നേരത്ത പുരുഷൻ തിരിച്ചെത്തി വിളവെടുപ്പ് പണിചെയ്യണം. പോരാത്തതിന്, കൂരയുടെ വാടകയും നൽകേണം. 


പുരുഷൻ തിരിച്ചുവരുന്നത്, ആ ആൾക്ക് മനസ്സിൽ സ്വന്തം ഭാര്യയെന്ന സങ്കൽപ്പം ഉണ്ട് എന്നതുകൊണ്ടാണ്. അല്ലായെങ്കിൽ അയാൾ സ്വന്തം പെണ്ണിനേയും മക്കളേയും വിട്ട് സ്വാതന്ത്ര്യം തേടി ബൃട്ടിഷ്-ഇന്ത്യയിലെ പലയിടങ്ങളിലേക്കും കടന്നുകളയും.


ബൃട്ടിഷ്-ഇന്ത്യയിൽ സർവ്വസ്വാതന്ത്ര്യമാണ് നിയമപരമായി നിലനിന്നത്. എന്നാൽ പ്രാദേശിക വ്യക്തികൾ ഇവരെ കന്നുകാലികൾ പോലെ കാണാൻ സാധ്യതയുണ്ട് എന്ന ഒരു പ്രശ്നം കുറേകാലം നിലനിന്നു. ഇവരിൽ പലവിധ പ്രാകൃത ഭാവങ്ങളും നിഴലിച്ചുനിൽക്കും എന്നതും വാസ്തവമായിരിക്കാം.


ഈ അർദ്ധ മനുഷ്യരും അർദ്ധ മൃഗങ്ങളുമായി കാണപ്പെട്ടിരുന്ന ജീവജാലങ്ങൾ മനുഷ്യരാണ് എന്ന തിരിച്ചറിവ് ഈ ഉപഭൂഖണ്ഡത്തിൽ ആദ്യമായി ഉണ്ടായത് ഇങ്ഗ്ളിഷുകാർക്കും കൃസ്ത്യൻ മിഷിനറിമാർക്കും, മലബാറിലെ തെക്കൻ തലൂക്കുകളിൽ അറേബ്യയിൽ നിന്നും വന്ന ഇസ്ലാമിലെ ചില വ്യക്തികൾക്കും ആണ്.


അല്ലാതെ ഈ ഉപദ്വീപിലെ യാതോരു സാംസ്ക്കാരിക നേതാക്കൾക്കും വൻ ആദ്ധ്യാത്മിക വ്യക്തികൾക്കും അല്ലായിരുന്നു എന്നാണ് തോന്നുന്നത്.


ആ അർദ്ധ മനുഷ്യരെ മനുഷ്യരാക്കാൻ ഇങ്ഗ്ളിഷ് ഭരണത്തിന് പതിറ്റാണ്ടുകൾ തന്നെ വേണ്ടിവന്നുവെന്നു തോന്നുന്നു. മറ്റു പ്രാദേശിക വ്യക്തികൾക്ക് വൻ ഭീതി നൽകുന്ന കാര്യം തന്നെയാണ് ഇത്, എന്നതും പറയേണ്ടിയരിക്കുന്നും.


ബ്രാഹ്മണ പക്ഷത്തു  തന്നെ തുടർന്നും നിലനിന്നവരിൽ പലവിധ താഴ്മകളും നീണ്ടുനിന്നുവെന്നു തോന്നുന്നു. ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ ഏറ്റവും അടിയിൽനിന്നും അവരിൽ പലർക്കും ഇന്നും സ്ഥാനച്ചലനം ലഭിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്.


എന്നാൽ മലബാറിൽ കൃസ്തീയരും മുഹമ്മദീയരും മറ്റുമായവരിൽ പലരും ഈ ഏണിപ്പടിയുടെ വൻ ഉയരങ്ങളിൽ ചെന്നെത്തിയിരിക്കുന്നു ഇന്ന്. മറ്റ് പല പ്രദേശങ്ങളിൽ ഇത് ഇന്നും സംഭവിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്.


Dian Fossey എന്ന അമേരിക്കൻ വനിത ഗൊറിലകളോടൊപ്പം ആഫ്രിക്കയിൽ ജീവിച്ചിരുന്നു. ഗൊറില്ലാ കുടുംബങ്ങൾക്കൊപ്പം ഇവർ ജിവിച്ചപ്പോൾ, അവർക്ക് കിട്ടിയ അനുഭവം ഈ കുടുംബങ്ങളും എല്ലാരീതിയിലും മനുഷ്യ കുടുംബങ്ങൾ പോലെ തന്നെയെന്നായിരുന്നു എന്നതാണ്.


ഗൊറില്ലാ വ്യക്തികൾ വളരെ dignified, highly social, gentle giants ആണ് എന്നും അവർക്ക്  individual personalities, and strong family relationships ഉണ്ട് എന്നും അവർ കണ്ടെത്തി. 


ഗൊറില്ലകളെ ഭക്ഷണത്തിനായി കൊല്ലുന്നതിനെ ഇവർ എതിർത്തു. അവരുടെ കുട്ടികളെ മൃഗശാലകളിലേക്ക് കൊണ്ടുപോകാനായി പിടിച്ചുകൊണ്ടു പോകുന്നതിനെ ഇവരും അവരുടെ കുടെയുണ്ടായിരുന്ന ആ ഗൊറില്ലാ കുട്ടികളുടെ മാതാപിതക്കളും മറ്റു ബന്ധുമിത്രാതികളും കായികമായത്തന്നെ നേരിട്ടു. 20 ഗൊറില്ലാ വ്യക്തികളെ വെടിവച്ചുകൊന്നാണ് ആ കുട്ടികളെ പിടിച്ചുകൊണ്ടുപോയത്.


ഇതുപോലുള്ള പല സംഭവങ്ങളും നടന്നു.


ആ കഥയിലേക്ക് ഇപ്പോൾ കൂടുതൽ പോകുന്നില്ല.


ഇവിടെ പറയാൻ വന്നത് മറ്റൊന്നാണ്. വാക്കുകൾക്ക് കടിഞ്ഞാൻ ഇടാനായില്ല:


ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ ഓരോ പടിയിലും നിൽക്കുന്ന ജനക്കൂട്ടങ്ങൾക്കുള്ളിൽ തന്നെ പലവിധ ഉച്ചനീചത്വങ്ങളും ഉണ്ടാവും. ഉദാഹരണത്തിന്, തിരുവിതാംകൂറിലേയും മലബാറിലേയും കീഴ്ജനങ്ങൾ. ഇവരുടെ ഭാഷ ഫ്യൂഡൽ ഭാഷയായി നിലനിർത്തിക്കൊണ്ട് ഇവരെ ഉന്നതങ്ങളിലേക്ക്, കൂട്ടമായി ഉയർത്തിയാൽ, ഇവർ അവരുടെ പുതിയ സ്ഥാനത്തും അതേ ഉച്ചനീചത്വങ്ങൾ നിലനിർത്തും.


ഇവരിൽ ചിലർ ഡോക്ടർമാരും, മറ്റുചിലർ വൻ വാണിജ്യ സംരംഭകരും മറ്റുചിലർ എഞ്ചിനിയർമാരും, ചിലർ വക്കീലന്മാരും മറ്റ് ചിലർ നേർസുമാരും, ചിലർ രാഷ്ട്രീയ നേതാക്കളും, ചിലർ വാഹന ഡ്രൈവർമാരും, ചിലർ വ്യവസായികളും അങ്ങിനെ പലരും ആയി സമൂഹത്തിലെ പല നിലവാരങ്ങളിലും വന്നുചേർന്നാലും, സാമൂഹത്തിൽ മറ്റൊരു പുതിയ ഉച്ചനീചത്വതട്ട് വന്നുവെന്നേ മനസ്സിലാക്കേണ്ടതുള്ളു. അവരുടെ പുതിയ മതം അവരെ ഒരു പ്രത്യേക കൂട്ടരായി നിലനിർത്തും


സമൂഹത്തിന് കാര്യമായ മാറ്റം വരില്ല. മറിച്ച് സമൂഹത്തിൽ കൂടുതൽ സങ്കീർണ്ണത വരുത്തും. മിഷിനറിമാരും ഇങ്ഗ്ളിഷ് ഭരണവും ഉദ്ദേശിച്ചകാര്യം അല്ല നടക്കുക.


ഇന്നുകാണുന്ന സാമൂഹിക മാറ്റം എന്നുതോന്നുന്നതും, വൻ മാനവ കഴിവ് എന്നുകാണുന്നതും മറ്റും സാങ്കേതിക വിദ്യകളും ഡിജിറ്റൽ സാങ്കേതിക വിദ്യയും മനുഷ്യന്‍റെ കൈകളിൽ വന്നു നൽകുന്ന കഴിവുകൾ മാത്രമാണ്. ഈ വിധ വൻ കഴിവുള്ള മിക്ക വ്യക്തികൾക്കും ഒരു പത്തു മീറ്റർ നീന്താനുള്ള കഴിവുപോലും ഇല്ലതന്നെ.


ഇന്ന് മൃഗങ്ങൾ എന്നു പറഞ്ഞ് വേട്ടയാടപ്പെടുന്ന വ്യക്തിൾക്ക്, ഈ വിധ സാങ്കേതിക വിദ്യകൾ നൽകാനാകുന്ന സന്ദർഭം വന്നാൽ, അവർക്കാവും ഇന്നുള്ള മിക്ക മനുഷ്യരേക്കാളും കഴിവും പ്രാപ്തിയും.


അടിമ ജനമായിരുന്ന കീഴ്ജനത്തിന് കായികമായും മാനസികമായും യഥാർത്ഥത്തിൽ ഉന്നത ജാതിക്കാരേക്കൾ കഴിവുണ്ടാവും എന്നത് വാസ്തവം തന്നെയാവാം.  അവരെ കൂട്ടമായി  ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ അടിയിൽ നിർത്തിയാൽ, സമൂഹത്തിൽ അവരേക്കാൾ ഉയരത്തിൽ ജീവിക്കുന്ന കൂട്ടർക്ക് പ്രശ്നം ഇല്ലതന്നെ.


എന്നാൽ അവർക്ക് വൻ സാങ്കേതിക വിദ്യകൾ പഠിപ്പിച്ചു വിട്ട്, അവരെ കയറൂരിവിട്ടാൽ, വൻ പ്രശ്നം തന്നെയാണ്. കാരണം, അവർക്ക് കഴിവുകൾ ലഭിച്ചാൽ അവർ ഇഞ്ഞി👇 - ഇങ്ങൾ👆 കോഡിങ്ങ് ഉപയോഗിച്ച് മറ്റുള്ളവരെ തമർത്തും. വൻ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് മറ്റ് മനുഷ്യരെ വേട്ടയാടും.


ഈ ഒരു ഉൾക്കാഴ്ചയുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കാര്യം മനസ്സിൽ ഉണ്ട്. അത് പറയാൻ ഇപ്പോൾ ചില പ്രയാസങ്ങൾ ഉണ്ട്.

bottom of page