ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
21. പ്രഭാവലയം എന്ന പ്രതിഭാസം
ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് മനുഷ്യമനസ്സിലും ശരീരത്തിൽ തന്നെയും ഒരു തരം വിശിഷ്ട പ്രതിഭാസം സൃഷ്ടിക്കാൻ ആവുന്നുണ്ട് എന്നു മനസ്സിലാക്കുന്നു.
ഇത് ഓരോന്നും അനുഭവിച്ചാലെ ഈ വിധമായുള്ള ഒരു മാനസികവും ഭൗതികവും ആയ കാര്യം നിലവിൽ ഉണ്ട് എന്നു മനസ്സിലാക്കാൻ ആവുള്ളു.
ഇങ്ഗ്ളിഷിൽ aura എന്ന ഒരു വാക്കുണ്ട്. ഈ വാക്കിനെ വെറും ഒരു ഭൗതികമായുള്ള കാര്യമായി ആണ് ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ ആവുള്ളവെന്നാണ് തോന്നുന്നത്.
ദിവ്യവ്യക്തിയുടെ തലയ്ക്ക് ചുറ്റും ഒരു വൃത്താകൃതിയിലുള്ള അല്ലെങ്കിൽ ശരീരത്തിനെ പൊതിയുന്ന ഒരു പ്രഭാവലയം എന്ന രീതിയിൽ ആണ് ഇതിനെ ഇങ്ഗ്ളിഷ് വാക്കുകളുടെ 2-D പരിസര സ്വാധീനത്തിൽ മനസ്സിലാക്കാൻ ആവുള്ളു.
ഇതിനേക്കാൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിയാൽ തന്നെ അത് ഇങ്ഗ്ളിഷ് ഭാഷാ വാക്കുകളിൽ കാര്യമായ ചലനം സൃഷ്ടിക്കില്ല. എന്നാൽ ചുറ്റും ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞുനിൽക്കുന്ന ഇടത്ത്, അവർക്ക് അവരുടെ ഭാഷാ പരമായുള്ള അപര്യാപ്തത ചെറുതായെങ്കിലും മനസ്സിലാകും.
കാരണം, അവരുടെ ഭാഷാവാക്കുകൾക്ക് തലകുനിക്കാനും കാലിൽ വീഴാനും കാല് തൊട്ട് വന്ദിക്കാനും കൈകൂപ്പി നിൽക്കാനും മറ്റും പ്രേരണ നൽകാനാവില്ല. അങ്ങിനെ ചെയ്യാനുള്ള യാതോരു പാതകളും അവരുടെ ഭാഷാവക്കുകൾ കാണിച്ചുകൊടുക്കില്ല.
ദിവ്യപരിവേഷം എന്ന ഈ പ്രതിഭാസം ഫ്യൂഡൽ ഭാഷകളിൽ ഒരു പ്രത്യേക മാനസികവും ശാരീരികവും ഭൗതികവും ആയുള്ള ഒരു അനുഭവം തന്നെയാണ്.
ഇക്കാര്യം ഈ വിധം വിശദ്ധീകരിക്കാം:
എല്ലാരും ഇഞ്ഞി, നീ വാക്കുകളിലും, അവൻ, ഓൻ എന്ന വാക്കുകളിലും നിർവ്വചിച്ചിരുന്ന ഒരു വ്യക്തി ഒരു അദ്ധ്യാപകൻ ആവുന്നു. അതായത്, സാർ അല്ലെങ്കിൽ മാഷ് ആകുന്നു.
ഒരു കൂട്ടം കുട്ടികളുടെ മുന്നിൽ സാറും, മാഷും, അദ്ദേഹവും, ഓരും മറ്റുമായി രൂപാന്തരം വന്നിരിക്കുന്ന ഈ വ്യക്തിയുടെ മുന്നിൽ വെറും നീ, ഇഞ്ഞി, അവൻ, അവൾ, ഓൻ, ഓള് തുടങ്ങിയ രീതിയിൽ രൂപം പേറുന്ന കുട്ടികൾ വന്നിരിക്കുന്നു.
ഈ മാഷ് ആയ വ്യക്തിയുടെ മനസ്സിൽ തന്നെ ഒരു വൻ ദിവ്യ വ്യക്തിത്വം തറച്ചുകയറും. അത് അയാൾക്ക് വളരെ വ്യക്തമായി അനുഭവപ്പെടും.
ഈ മാനസിക പ്രഭാവലയം കുട്ടികളുടെ മാനസിക ശ്രദ്ധയിൽ വന്നുചേരും. അതായത്, ഇതിനെ detect ചെയ്യാനാവും എന്നുപറയാം. ഈ വാക്കിന് കൃത്യമായ ഒരു വാക്ക് മലയാളത്തിൽ ഇല്ല. വേണമെങ്കിൽ sense എന്ന വാക്കും ഉപയോഗിക്കാം. അതായത്, കുട്ടികൾക്ക് ഗ്രഹിച്ചെടുക്കാൻ ആവും.
ഈ പെട്ടന്നുള്ള മാനസിക മാറ്റം പലരീതിയിലും അനുഭവിക്കാവുന്നതാണ്. അനുഭവിച്ചറിയാവുന്നതാണ്.
ഉദാഹരത്തിന്, യാതോരു തെരുവുകച്ചവട പരിചയവും ഇല്ലാത്ത ഒരു വ്യക്തി, തീവണ്ടി കമ്പാർട്ടുമെന്റിൽ കയറി എന്തെങ്കിലും കച്ചവടം ചെയ്തു നോക്കിയാൽ തന്നെ ഈ മാനസിക മാറ്റം തിരിച്ചറിയും. അനുഭവിച്ചറിയും.
യാത്രക്കാർ ആ ആളെ ഒരു vender അഥവാ വസ്‌തുവില്‌പന ചെയ്യുന്നയാള്‍ ആയി കാണും. ഇത് അയാളിൽ തന്നെ ഒരു വൻ മാനസിക അനുഭവമാണ്. അവരുടെ മുന്നിൽ ഒരു പ്രത്യേക തരിത്തിലുള്ള ഒരു വസ്തുവായി മാറുന്ന അവസ്ഥ.
ഇങ്ഗ്ളിഷിലും ഇതുമായി ബന്ധപ്പെട്ട ചില മാനസിക പരിവേഷം വരാമെങ്കിലും, അത് ഫ്യൂഡൽ ഭാഷകളിൽ ഉള്ളതുപോലെ അല്ലതന്നെ.
ഇങ്ഗ്ളണ്ടിൽ ഇന്ന് Homeless (വീടില്ലാതെ തെരുവിൽ ജീവിക്കുന്നത്) ആയുള്ള ആളുകൾ ഉണ്ട്. ഇതും ശരിക്കും പറഞ്ഞാൽ അവിടെ ഒരു പുതിയ പ്രതിഭാസം ആണ്.
ഇങ്ഗ്ളിഷിൽ ഈ ഒരു പ്രതിഭാസത്തിന് ഫ്യൂഡൽ ഭാഷകളിലെ കാഠിന്യം ഇല്ലതന്നെ.
ഫ്യൂഡൽ ഭാഷകളിൽ ചെറിയ വീട്ടിൽ താമസിക്കുക, വിലകുറഞ്ഞ വീട്ടിൽ താമസിക്കുക, ഓലപ്പുരയിൽ ജീവിക്കുക, തെരുവോരത്ത് ജീവിക്കുക, പീടികചേതിയിൽ (കടത്തിണ്ണയിൽ)കിടന്നുറങ്ങുക തുടങ്ങിയ കാര്യങ്ങൾ ഭാഷാ വാക്കുകളെ പ്രതികൂലമായി ബാധിക്കും. അത് മനസ്സിലും ശരീരത്തിലും ഭൗതിക യാഥാർത്ഥ്യത്തിലും ഒരു നിഷേധാത്മകമായ പ്രഭാവലയം സൃഷ്ടിക്കും.
മറ്റു വ്യക്തികൾ അവരോട് ഉപയോഗിക്കുന്ന വാക്ക് കോഡുകളേയും പെരുമാറ്റത്തേയും ഇത് പ്രതികൂലമായി ബാധിക്കും.
ഈ ഒരു കാര്യത്തിന്‍റെ യഥാർത്ഥ ചക്രവാളപരിധി (ambit) ഇങ്ഗ്ളിഷ് ഭരണത്തിന് അറിവില്ലായിരുന്നു.
ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ യാതോരു വ്യക്തിപരമായ പ്രഭാവലയവും സൃഷ്ടിക്കുന്നതിൽ സമയം കളയാതെ, ഈ ഉപഭൂഖണ്ഡത്തിൽ നിയമങ്ങൾ എഴുതിയുണ്ടാക്കുക, മറ്റ് സംവിധാനങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യാപൃതരായിരുന്നപ്പോൾ, പ്രാദേശിക സാമൂഹിക നേതൃത്വത്തിലേക്ക് ചാടിക്കയറാൻ തയ്യാറായി നിൽക്കുന്ന വ്യക്തികൾ സാറും, സാബും, മേംസാബും, ജീയും മറ്റുമാവാനുള്ള പുതിയ പുതിയ പാതകൾ കണ്ടെത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.
അച്ചടിയന്ത്രവും അതുമായി ബന്ധപ്പെട്ട പത്രമാസികകളും, ഉച്ചബാഷിണിയും അവയുമായി ബന്ധപ്പെട്ട മൈതാന പ്രസംഗങ്ങളും, ഫോട്ടോ ഗ്രാഫിയും അതു സൗകര്യപ്പെടുത്തിയ അവർ ഇങ്ഗ്ളണ്ടിൽ പോയി ഇങ്ഗ്ളിഷുകാരുമായി സംവാദം നടത്തുന്നതിന്‍റെ ചിലത്രങ്ങളും മറ്റും ഉപയോഗിച്ച്, ഉദയതാരക പരിവേഷത്തിൽ അവർ എത്തിച്ചേർന്നു കൊണ്ടിരുന്നു.
ഈ വിധ തട്ടിപ്പുകൾ നടത്തി വൻ വിജയം ലഭിച്ചവരിൽ പെടുന്ന ചിലർ ഗാന്ധി, നെഹ്റു തുടങ്ങിയവർ തന്നെ. അവർ ഈ രാജ്യത്തിലെ ജനങ്ങൾക്കായി എന്തു ഗുണകരമായ കാര്യം ചെയ്തു എന്നു ചോദിച്ചാൽ, ഈ മുകളിൽ ലിസ്റ്റ് ചെയ്ത കാര്യങ്ങൾ നിരത്തിക്കാണിക്കാൻ ആവും.
അദ്ധ്യാപകനും ആ ആളുടെ മുന്നിൽ വെറും നിസ്സാരരാണ് എന്ന മാനസിക പരിവേഷത്തിൽ ഇരിക്കുന്ന വിദ്യാർത്ഥികളും എന്ന പ്രതിഭാസം തന്നെയാണ് ഫ്യൂഡൽ ഭാഷയിൽ മൈതാനത്ത് ഉയർത്തിക്കെട്ടിയൊരുക്കിയ തടിമഞ്ചവും അതിന്മേൽ തന്നെ ഒരുക്കിവച്ചിരിക്കുന്ന ഉച്ചഭാഷിണിയും, കേൾവിക്കാരും, മാഹ ദിവ്യ നേതാവായി മാറുന്ന പ്രാസംഗകിനും.
ഈ ഒരു രംഗം ആളുകൾ കണുകയോ അതിനെക്കുറിച്ച് കേട്ടറിവ് ലഭിക്കുകയോ ചെയ്താൽ, പ്രാസംഗികനും സാധാരണ ആളുകളും തമ്മിൽ വാക്ക് കോഡുകളിൽ ഒരു വൻ വിടവ് തന്നെ സംഭവിക്കും. പ്രാസംഗികൾ സാറും ജീയും സാബും, ജനം വെറും നീ, നിങ്ങളും അവനും, അയാളും, ആയി മാറി നിൽക്കും.
ഈ വിധമായുള്ള ഒരു വർണ്ണപ്പകിട്ടുള്ള പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലായെന്നും ഓർക്കുക.
ഇതിന്‍റെ മറ്റൊരു ഉദാഹരണം നൽകാം.
ഇന്ന് Youtube വീഡിയോകളിൽ പോലീസ് ഉദ്യോഗസ്ഥരായി വിരമിച്ചവർ പലവധി കുറ്റാന്വേഷണ കഥകളും പറയുന്നുണ്ട്. പറയുന്ന കൂട്ടത്തിൽ അവർ തന്നെ പലപ്പോഴും നിയമം കൈയിലെടുത്ത കാര്യവും കുറ്റകരമായി പെരുമാറിയതും അനുവധീനമല്ലാത്ത വാക്ക് ഉപയോഗിച്ചതും കൈയാംകളി പ്രയോഗങ്ങൾ നടത്തിയതും മറ്റും , അവരുടെ ദിവ്യ തരപരിവേഷത്തിന്‍റെ മായാവലയത്തിൽ നിന്നുകൊണ്ട് പറയുന്നുണ്ട്. വെളിപ്പെടുത്തുന്നുണ്ട്.
എന്നാൽ വൻ പ്രഭുദ്ധരായ ജനം അവരുടെ മുന്നിൽ, പണ്ടു കാലങ്ങളിൽ തിരുവിതാംകൂർ രാജ്യത്തിലെ പറിയരും പൊലയരും മറ്റും അവരുടെ മേൽനോട്ടക്കാരായ നായർമാരുടെ മുന്നിൽ അകലം പാലിച്ചു നിന്നുകൊണ്ട്, വൻ വിധേയത്വത്തിൽ നിൽക്കുന്നു എന്ന പോലെയാണ് ഈ വിധ വീഡിയ്ക്ക് കീഴിൽ കമന്റുകൾ എഴുതുന്നത്.
സാർ എന്നേ അവർക്ക് ഈ മേലാളന്മാരെ സംബോധന ചെയ്യാൻ ആവുള്ളു. അത് ആരുടേയും വ്യക്തിപരമായുള്ള കുറ്റമല്ല. മറിച്ച് ഭാഷാവാക്കുകൾക്ക് പരിധി വലയം ഉണ്ട്.
പോലീസ് വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെ നിങ്ങൾ എന്ന് സംബോധന ചെയ്താൽ, ഭാഷയിൽ ഭൂമികുലുങ്ങും. നീ എന്ന് സംബോധന ചെയ്താൽ, ഭാഷയിൽ വൻ പൊട്ടിത്തെറിതന്നെ സംഭവിക്കും.
(പോലീസ് വകുപ്പിൽ ഇന്നും തൊഴിൽ ചെയ്യന്ന വ്യക്തി ഔദ്യോകികാര്യങ്ങളെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും Youtube വീഡിയോ ഇടാൻ പാടില്ല.)
എന്നാൽ സിനിമാക്കാർ നടത്തുന്ന വീഡിയോകളിൽ അവതാരകനെ നീ എന്ന് സംബോധന ചെയ്യുന്ന പല കമന്റുകളും സുലഭമാണ് എന്നും ഓർക്കുക.
ഈ രണ്ട് സാധ്യതകളും ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. അനസഭ്യം പറഞ്ഞാൽ അത് അരോചകമാകും. എന്നാൽ പൊട്ടിത്തെറി നടക്കില്ല.
ഇനി മറ്റൊരുകാര്യം പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്തു നിർത്താം.
മനുഷ്യ മനസ്സിൽ കത്തിജ്വലിപ്പിക്കാവുന്ന ഔന്നിത്യ ഭാവം ശരിക്കും മനസ്സിലൂടേയും മനോഭാവത്തിലൂടേയും ശാരീരിക ഭാഷയിലൂടേയും വികരണം ചെയ്യാനാവും. ചെയ്യപ്പെടും. പോസിറ്റിവ് ആയുള്ളതും നെഗറ്റിവ് ആയുള്ളും.
താൻ സാർ ആണ് എന്ന ഭീകര ഭാവം തന്നെ, തന്‍റെ മുന്നിൽ വന്നു നിൽക്കുന്ന ആളിലേക്ക് കടത്തിവിടാനാകും. ഇത് യഥാർത്ഥത്തിൽ ഒരു പ്രത്യേക രീതിയിൽ ഉള്ള ശാരീരികാനുഭൂതിയായും വൈകാരികാനുഭവം ആയും അനുഭവിച്ചറിയാനാകും.
അതുമല്ല, താൻ സാർ അല്ലാ എന്ന ഭാവവും കടത്തിവിടാം. ചിലപ്പോൾ കരുതിക്കൂട്ടിയല്ലാതേയും കടന്നുകയറിയേക്കാം, മറ്റേയാളിൽ. ഇതും ഫ്യൂഡൽ ഭാഷാ വേദികളിൽ വൻ അലോസരം വരുത്തുന്ന ഒരു കാര്യമാവാം. അതായത്, നിസ്സാരനായി അളക്കൽ.
മനുഷ്യന് വേണമെങ്കിൽ തന്‍റെ ദിവ്യവ്യക്തിത്വ പ്രഭാവലയം മൃഗങ്ങളുടെ മനസ്സിലേക്ക് വരെ കടത്തിവിടാനാവും. അതു മറ്റൊരു മാനസിക പദ്ധതിയും യന്ത്ര സംവിധാനവും ആണ്. അതിന്‍റെ വികരണം ആക്രമകാരിയായ മൃഗമനസ്സിൽ കയറിയാൽ, ആ വന്യമൃഗം തലകുനിച്ച്, കാൽമുട്ടുകൾ മടക്കി തല തറയിൽ മുട്ടിച്ചേക്കും. അതും വാസ്തവം തന്നെ.
കുറച്ചു കാര്യങ്ങൾ കൂടി ഇതേ പാതയിൽ പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം.