ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
22. കൂടാരങ്ങളും കൊട്ടാരക്കെട്ടുകളും
കഴിഞ്ഞ എഴുത്തിൽ, ഫ്യൂഡൽ ഭാഷകളിൽ ഒരു സാധാരണ വ്യക്തി ഒരു അദ്ധ്യാപകനായി മാറിയാലുളവാകുന്ന മാനസികവും ശാരീരികവും വ്യക്തിത്വ പരവുമായ അതിഗംഭീരമാറ്റങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ, വ്യക്തി അതിശയകരമായ ഒരു നേതൃത്വ പീഠത്തിലേക്ക് കയറിയ അനുഭവമാണ്.
ഇതുമായി ബന്ധപ്പെട്ട് ആ അദ്ധ്യാപകൻ ഒരു ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ മേൽ തട്ടിൽ കയറിയിരിക്കുന്നതും, വിദ്യാർത്ഥികൾ ആ ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിൽ വന്ന് ഇരിക്കുന്നതുമായ അദൃശ്യമായ അണിയറ രംഗം ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ തന്നെ ആവില്ല.
ഈ ഒരു ഒറ്റക്കാര്യം കൊണ്ടുതന്നെ ഇങ്ഗ്ളിഷിൽ ഉദ്ദേശിക്കുന്ന ഔപചാരിക വിദ്യാഭ്യാസം അല്ല ഫ്യൂഡൽ ഭാഷകളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഔപചാരിക വിദ്യാഭ്യാസം എന്ന് വളരെ ശക്തമായിതന്നെ പറയാവുന്നതാണ്.
രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങൾ തന്നെയാണ്. ഒന്നിനെ കാണിച്ചുകൊണ്ട് മറ്റൊന്നിന്നെ വിൽക്കുന്ന പരിപാടിയാണ് ഇന്ന് നടക്കുന്നത്. ഔപചാരികമായി നൽകപ്പെടുന്ന യോഗ്യതാ സാക്ഷിപത്രങ്ങൾക്ക് ഒരേ പേരായിരിക്കും എന്നുമാത്രം. ഈ കഠിനമായ വ്യത്യസത്തെക്കുറിച്ചും, ഈ യാഥാർത്ഥ്യത്തെക്കുറിച്ചും അറിവുള്ള വിദ്യാഭ്യാസ വിദഗ്ദർ നിലവിലുണ്ടോ എന്ന് അറിയില്ല.
ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ എല്ലായിടത്തും ഉള്ള മനുഷ്യ ബന്ധങ്ങളിലും ഈ ഒരു രൂപകൽപന നിലവിൽ ഉണ്ട്. സമൂഹം മുഴുവനും അനവധി ചെറുതും വലുതുമായ മുളിലോട്ട് കൂർത്തു നിൽക്കുന്ന കൂടാരങ്ങൾ മാതിരിയാണ് എന്നു പറഞ്ഞു കഴിഞ്ഞ കാര്യം തന്നെയാണ്.
ഒരു പീടിയകയിൽ പോയാൽ കാണുന്ന അവിടുള്ള വ്യക്തി ബന്ധങ്ങൾ ഈ വിധം തന്നെയാണ്. ഒരു വീട്ടിൽ ചെന്നാൽ അവിടേയും ഇതു തന്നെ സ്ഥിതി. ഒരു വർക്ക് ഷോപ്പിൽ പോയാൽ അവിടേയും ഇതുതന്നെ. ഒരു മദ്രസയിൽ ചെന്നാൽ അവിടേയും ഇതുതന്നെ. ഒരു കൃസ്ത്യൻ കൂട്ടായ്മയിൽ ചെന്നാൽ അവിടേയും ഇതുതന്നെ. ഒരു ബ്രാഹ്മണ (ഹൈന്ദവ) സദസ്സിൽ ചെന്നാലും, ഇതുതന്നെ.
ഒരു പോലീസ് സ്റ്റേഷനിൽ ചെന്നാൽ, ഒരു വൻ പരിധിവരെ ഇതുതന്നെ സ്ഥിതി. എന്നാൽ 100 ശതമാനം ഉറപ്പുള്ളതാവില്ല, അവിടുള്ള കൂടാര രൂപകൽപ്പന.
എന്നാൽ ഇന്ത്യൻ പട്ടാളത്തിലെ ഒരു യൂണിറ്റിൽ ചെന്നാൽ, അതി കഠിനമായ ഉറപ്പുള്ള രൂപകൽപ്പന തന്നെകാണാം. ഈ കഠിനമായ ഉറപ്പ് നൽകുന്നത്, അതിശക്തമായ രീതിയിൽ ഭാഷാ വാക്ക് കോഡുകൾ ഉരുക്ക് കട്ടകൾ പോലെ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്.
ഈ വിധ കൂടാരങ്ങൾക്കുള്ളിൽ വൻ വിധേയത്വങ്ങളും അനുസരണങ്ങളും നിലനിൽക്കും. എന്നാൽ, ഈ കുടാരങ്ങൾക്ക് തൊട്ട് പുറത്ത് ഈ വിധമായുള്ള യാതോരു വിധേയത്വങ്ങളും അനുസരണങ്ങളും പലപ്പോഴും നടപ്പില്ലതന്നെ. എന്നാൽ പലകൂടാരക്കാരും, അവരിലെ വിധേയത്വങ്ങളും അനുസരണങ്ങളും അവർക്ക് അടുത്തുള്ളവരിലും പടർത്തിയെടുക്കാൻ ശ്രമിച്ചേക്കാം. പലപ്പോഴും ഇതു വിജയിച്ചേക്കില്ല.
പകരം അടിപിടിയിലോ മറ്റ് കലഹങ്ങളിലോ കലാശിച്ചേക്കാം.
ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ ഇത് ആ സമൂഹത്തിൽ ആകമാനമായി വിതറിക്കിടക്കുന്ന വിള്ളലുകളായി നിലനിൽക്കും. ഇങ്ങിനെ അല്ലാതെയായുള്ള ഫ്യൂഡൽ ഭാഷാ സമൂഹങ്ങൾ ഉണ്ടാവാം എന്നും മനസ്സിലാക്കുന്നു. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.
ഒരു ഉച്ചനീചത്വ വിധേയത്വ - അനുസരണ കൂടാരത്തിലെ വ്യക്തി മറ്റൊരു കൂടാരത്തിലേക്ക് പോയി കയറുന്നത് ആദ്യത്തെ കുടാരത്തിൽ പലപ്പോഴും ഒരു ശക്തിക്ഷയം വരുത്താം. കാരണം, ഈ വ്യക്തി ഒരു വിധേയത്വ - അനുസരണ കണ്ണി അഴിച്ചുവച്ച് മറ്റൊരു കണ്ണി അണിയുന്ന അവസരമാണ് ഇത്.
ഇത് മറ്റേ കൂടാരത്തിന്റെ മുകളിൽ ഇരിക്കുന്ന വ്യക്തിയിൽ ഒരു അക്കമൂല്യം കൂട്ടുന്ന അനുഭവം തന്നെയാവും. ഒരു രാഷ്ട്രീയ നേതാവിന്റെ അണി ആ നേതാവിനോട് മത്സരിക്കന്ന മറ്റൊരു വ്യക്തിയുടെ പ്രസംഗവേദിയിൽ ചെന്ന് ഇരിക്കുന്നതുതന്നെ ശരിക്കും പറഞ്ഞാൽ, അദൃശ്യമായ അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ പലവിധ അഴിച്ചുപണികൾക്കും അക്കമൂല്യ മാറ്റങ്ങൾക്കും വേദിയൊരുക്കാം.
ഭാര്യ ഒരു നാൾ പെട്ടെന്ന് ഒരു സ്വകാര്യ സ്ഥാപനത്തിൽ ചേരുന്നതും ഇതേ പോലൊരു അനുഭവം വരുത്താം, ആ കുടുംബത്തിലും, ഭർത്താവിന്റെ വ്യക്തിത്വത്തിലും മനസ്സിലും. ഇതൊന്നും ഇങ്ഗ്ളിഷ് ഭാഷയിൽ മനസ്സിലാക്കിക്കൊടുക്കാൻ ആവുന്നകാര്യങ്ങൾ അല്ലതന്നെ.
ഫ്യൂഡൽ ഭാഷകളിൽ ഭാര്യ ഭർത്താവിന്റെ കീഴിൽ ഉള്ള വ്യക്തിയാണ്. ഭാഷാ വാക്കുകളിൽ ഇഞ്ഞി, നീ എന്ന പദവിൽ ഉള്ള വ്യക്തിയാണ് ഭാര്യ. അവൾ, ഓള് എന്നതാണ് ഈ സ്ഥാനീകരണം. ഭർത്താവ് ചേട്ടനും, അണ്ണും, ഇങ്ങളും, ഓരും അദ്ദേഹവും മറ്റും ആണ്.
ഭാര്യ മറ്റൊരു കൂടാരത്തിലേക്ക് താൽക്കാലികമായി കയറിച്ചെന്ന് സ്ഥാനീകരിക്കപ്പെട്ടാൽ പോലും, ഈ വാക്കുകളോട് ഒട്ടിനിൽക്കുന്ന കണ്ണികളിൽ സ്ഥാനചലനം വരികയോ, അതുമല്ലെങ്കിൽ, പുതിയ കണ്ണികൾ വന്നു ഒട്ടിച്ചേരുകയോ മറ്റോ ചെയ്യപ്പെടാം.
ഇതെല്ലാം ശരിക്കും പറഞ്ഞാൽ, അതിന്ത്ര്യ സോഫ്ട്വേർ വേദികളിലെ design viewൽ വ്യക്തികളിലും ചുറ്റുപാടുകളിലും വൻ സ്ഥാന ചലനം സൃഷ്ടിക്കുക തന്നെചെയ്യും.
ഈ വിധ കാര്യങ്ങൾ ഒന്നും തന്നെ ഇങ്ഗ്ളിഷിൽ പറഞ്ഞൊപ്പിക്കാൻ ആവില്ല.
മനുഷ്യ മനസ്സിനെക്കുറിച്ച് വൻ വിവരം ഉണ്ട് എന്ന വായാടിത്തം നടത്തുന്ന മനഃശാസ്ത്രത്തിനും ഇതൊന്നും അറിയില്ലതന്നെ.
ഇനി മറ്റൊരു കാര്യം പറയാം.
ഫ്യൂഡൽ ഭാഷകളിൽ ഏതു ദിക്കിലും വ്യക്തികൾ ഓരോ കൂടാരങ്ങൾ മാതിരിയാണ് അണിനിരക്കുക. ഇങ്ഗ്ളിഷിൽ ഉള്ളതുപോലെയല്ലതന്നെ ഇത്. ഇങ്ഗ്ളിഷിലുള്ളതുപോലെ വ്യക്തികളെ അഴിച്ചുവിട്ടാലും, അവർ തമ്മിൽ അടുത്തു പെരുമാറുമ്പോൾ വളരെ സ്വമേധയായി തന്നെ വീണ്ടും കുറേ കൂടാരങ്ങൾ തന്നെ സൃഷ്ടിക്കും.
പഴയ കാല ഇങ്ഗ്ളണ്ടിലെ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ ഓസ്ട്രേലിയയിലേക്ക് മാറ്റി പാർപ്പിച്ചു. അങ്ങിനെ പോയവർ ഡോക്ടർമാരോ ശാസ്ത്രജ്ഞരോ ഗണിത ശാസ്ത്ര പണ്ഡിതരോ അദ്യാപകരോ മറ്റൊ ഒന്നും തന്നെ അല്ലായിരുന്നു.
വെറും സാധാരണ ഇങ്ഗ്ളിഷുകാർ. അവർ അവിടെ കെട്ടിപ്പടുത്തതാണ് Australia എന്ന രാജ്യം. ഇതിന് പകരം അവിടേക്ക് ഭൂഖണ്ഡ യൂറോപ്യൻ മാരാണ് പോയിരുന്നത് എങ്കിൽ അവർ അവിടെ ഒരു ദക്ഷിണ അമേരിക്കൻ മോഡൽ രാജ്യം കെട്ടിപ്പടുക്കുമായിരുന്നു.
മലയാളികൾ ആണ് പോയിരുന്നതെങ്കിൽ, വൻ കൊട്ടാരക്കെട്ടുകൾ പോലുള്ള വീടുകളിൽ താമിസിക്കുന്ന കുറച്ചു ആളുകളും കൂരകളിൽ താമസിക്കുന്ന മറ്റു അനേകരും ജീവിക്കുന്ന ഒരു രാഷ്ട്രം അവർ അവിടെ പടുത്തുയർത്തും.
ഇന്ന് എഴുതിയ വിഷയവുമായി ബന്ധപ്പെട്ട് വേറേയും കുറേ കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.