ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
23. ദിശാഘടകാംശം
പറയാൻ വന്നത് വ്യക്തികൾ അദ്ധ്യാപക പീഠത്തിൽ എത്തിച്ചേർന്നാൽ, ആ സാമൂഹിക വേദിയിൽ അടുത്തതായി സംഭവിക്കുന്ന കാര്യത്തെക്കുറിച്ചായിരുന്നു. എന്നാൽ കഴിഞ്ഞ എഴുത്തിൽ പാതപതറിപ്പോയി എന്നുതോന്നുന്നു.
ഇപ്പോൾ വന്നുനിൽക്കുന്നത്, വ്യക്തികൾ ഒരു വാക്ക് കൂടാരത്തിൽ നിന്നും മറ്റൊന്നിലേക്ക് നീങ്ങിയാൽ ഉളവാകുന്ന അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുടെ സ്ഥാനത്തുള്ള വ്യതിയാനങ്ങളിലെ കാര്യങ്ങളിലാണ്.
ഇവിടെ എത്തിനിൽക്കുമ്പോൾ, മറ്റൊരു കാര്യം മനസ്സിൽ വന്നുനിൽക്കുന്നു. കുറേ വർഷങ്ങൾക്ക് മുൻപ് Shrouded Satanism in feudal languages എന്ന ഗ്രന്ഥത്തിൽ വിശദ്ധമായ എഴുതിച്ചേർത്ത ഒരു കാര്യംതന്നെയാണ് ഇത്.
ഇങ്ഗ്ളിഷ് സാഹിത്യകാരനായ Somerset Maughamന്‍റെ വാക്കുകൾ ഇപ്പോൾ ഓർമ്മവരുന്നുണ്ട്
QUOTE: Words have weight, sound and appearance; END OF QUOTE
ആശയം : വാക്കുകൾക്ക് ഭാരവും ശബ്ദവും രൂപവും ഉണ്ട്. END
Somerset Maughamന്‍റെ വാക്കുകളിൽ വൻ അന്തസത്തയുണ്ട്.ആന്തരസത്യം ഉണ്ട്. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ നിന്നും മനസ്സിലാക്കാൻ ആവുന്നതിനേക്കൾ കൂടുതൽ വിശേഷണങ്ങൾ ഫ്യൂഡൽ ഭാഷകളിലൂടെ വീക്ഷിച്ചാൽ വാക്കുകളിൽ കാണാൻ പറ്റും. വാക്കുകളുടെ ഭാരവും, ശബ്ദവും, രൂപവും ഫ്യൂഡൽ ഭാഷകളിൽ വൻ വിസ്തീർണ്ണങ്ങളിലേക്ക് വലുതാവുന്നുണ്ട്.
എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു വിസ്തീർണ്ണം ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് ഉണ്ട്.
അത് ദിശയെന്ന ഘടകാശം (Vector component) ആണ്.
യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷകൾ ഒരു 2-ഡി വ്യാപ്തിയിൽ ഒരു ഏണിപ്പടി സങ്കൽപ്പം അല്ല സൃഷ്ടിക്കുന്നത്. മറിച്ച്, 3-ഡി വ്യാപ്തിയിലേക്ക് പടർന്നുകിടക്കുന്ന, ഓരോ കീഴിലോട്ടുള്ള പടിയുടെ സ്ഥാനത്തും കൂടുതൽ കൂടുതൽ പടികൾ പല ദിശയിലും ഉള്ള ഒരു ചിത്രമാണ് ഫ്യൂഡൽ ഭാഷാ വാക്കുകൾ സൃഷ്ടിക്കുന്നത്.
അങ്ങിനെ നോക്കുമ്പോൾ, വാക്കുകൾ ഉയരവും താഴ്ചയും മാത്രമല്ല സൃഷ്ടിക്കുന്നത്. മറിച്ച്, അവയുടെ Trignometric componentsസും സർഷ്ടിക്കുന്നുണ്ട്. എന്നുവച്ചാൽ, ഒരു 3-ഡി വ്യാപ്തിയിൽ പലദിശയിൽ പല സ്ഥാനങ്ങളും ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്നുണ്ട്.
ഒരാൾക്ക് കീഴിൽ മറ്റൊരാൾ വരുമ്പോൾ, ആ ആൾ നേരെ കീഴിൽ ആവണം എന്നില്ല. മറിച്ച്, അതേ താഴ്ചയിലുള്ള മറ്റൊരു വ്യക്തിയുടെ ഏതെങ്കിലും ഒരു വശത്ത്, ചെറുതായി ഉയർന്നോ താഴ്ന്നോ ആ ആൾ സ്ഥാനീകരിക്കപ്പെടാം. ഇത് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾക്ക് വേണെമെങ്കിൽ ഭാവന ചെയ്തെടുക്കാവുന്ന ഒരു ചിത്രം തന്നെയാണ്.
പോരാത്തതിന്, ആ വ്യക്തി മറ്റ് പല 3-ഡി സ്ഥാനങ്ങളിലുള്ള വ്യക്തികളുമായി പല കണ്ണികളാൽ ബന്ധിക്കപ്പെട്ടിരിക്കും. ആ വ്യക്തികളിൽ തന്നെ പലവിധ ഉയർച്ചത്താഴ്ചകളും വാക്ക് കോഡുകളിൽ കാണപ്പെടാം. ആ വ്യക്തികളിൽ ചിലർ സ്വന്തം സ്ഥാനത്ത് വളരെ ഉയർന്നവരോ കീഴിൽ പെട്ടവരോ അങ്ങനെ പലതും ആവാം.
ആ വ്യക്തികളിൽ ചിലർ ഈ വ്യക്തിയുടെ മേൽസ്ഥാനക്കാരനേക്കാളും ഉയർന്ന സ്ഥാനത്ത് ഉള്ളവരും ആവാം. നേരെ മറിച്ചും ആവാം. ആ വ്യക്തികളിലൂടെ വീക്ഷിച്ചാൽ, ഈ വ്യക്തി തന്‍റെ മുകൾ സ്ഥാനത്തുള്ള ആളേക്കാളും ഉയരത്തിലുമാവാം, ചിലപ്പോൾ.
എന്നാൽ പലപ്പോഴും, ഓരോ വ്യക്ത്യസ്ത രംഗങ്ങൾ വാസ്തവമെങ്കിലും, ഒരേ ഭൗതിക വേദിയിൽനിന്നും മറ്റ് വേദികൾ കാണാൻ പറ്റില്ല. എന്നിരുന്നാലും വ്യക്തികളുടെ മാനസിക ഭാവത്തിൽ ഈ ആന്ദോളനത്തിന്‍റെ സ്വാധീനം കണ്ടേക്കാം.
ഇതും വ്യക്തമായ ഒരു വാസ്തവം പിന്നണിയിൽ ഉള്ള ഒരു മാനസിക ഭാവം തന്നെയാവാം. വ്യക്തിയുടെ മാനസിക വ്യക്തിത്വം അതിനാൽ തന്നെ ഫ്യൂഡൽ ഭാഷകളിൽ ഒരു ചലനാത്മക (Dynamic) ഭാവത്തിൽ ആയിരിക്കാം.
ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള ഒരു സങ്കൽപ്പം വേണമെങ്കിൽ ചെയ്യാമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ ഉള്ള ചിത്രവുമായി കാര്യമായ ബന്ധം കാണില്ല തന്നെ.
ഒരു വ്യക്തി, പെട്ടെന്നൊരു നാൾ ഒരു തൊഴിലിൽ കയറുന്നു. ഇങ്ഗ്ളിഷിൽ അയാൾക്ക് He, his, him എന്ന പദങ്ങളിൽ നിന്നും സ്ഥാനചലനം സംഭവിക്കുന്നില്ല. അയാൾ ഉന്നത പദവിയിൽ കയറിയാലും, മറ്റേതെങ്കിലും വ്യക്തിയുടെ കീഴിൽ വന്നാലും, വാക്കുകളിൽ യാതോരു ആന്ദോളനവും സംഭവിക്കില്ല.
ഇവിടെ പറയാൻ വന്നകാര്യത്തിൽ നിന്നും വാക്കുകൾ വഴുതിപ്പോയി എന്നുതോന്നുന്നു. പറയാൻ വന്നത് ഇതാണ്:
ഒരാൾ തന്‍റെ ഇരുചക്ര വാഹനത്തിൽ Calicutൽ നിന്നും Trichurലേക്കോ, Trichurൽനിന്നും Calicutലേക്കോ യാത്ര ചെയ്യുന്നു. വഴി മധ്യേ ഈ ആൾ തന്‍റെ വാഹനം നിർത്തി റോഡിനരികിൽ ഒരു മരത്തണലിൽ, കൊണ്ടപോയി നേരെ റോഡരികനെ ലക്ഷ്യവച്ച് പാർക്ക് ചെയ്യുന്നു.
ഈ വ്യക്തി തന്‍റെ വാഹത്തിന്മേൽ ഇരുന്ന് വിശ്രമിക്കുന്നത് അയാളുടെ ഒരു സഹൃത്ത് ഒരു ബസ്സിലിരുന്ന് കാണുന്നു. ഈ ആൾ യാത്ര ചെയ്യുകയാണ് എന്ന് വ്യക്തം. എന്നാൽ എങ്ങോട്ട് പോകുന്നതിനിടയിലാണ് ഇവിടെ നിർത്തിയത് എന്നത് വ്യക്തമല്ല.
എന്നാൽ യാത്രക്ക് ഒരു ദിശയുണ്ട്. ഒന്നുകിൽ 👉Calicut to 👉Trichur പോകുയാണ്. (Calicutൽ നിന്നും Trichurലേക്ക് പോകുകായാണ്).
അല്ലെങ്കിൽ 👉Trichur to 👉Calicut (Trichurൽ നിന്നും Calicutലേക്ക് പോകുകയാണ്).
ഈ പ്രപഞ്ചത്തിൽ എല്ലാ വസ്തുക്കൾക്കും ഈ വിധമായുള്ള ഒരു ദിശാ (Vector component) ഘടകം ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
ശൂന്യാകാശത്ത് വച്ച് ഒരു വസ്തുവിനെ ഫോട്ടോ എടുത്താൽ പോരാ. അത് എങ്ങോട്ടാണ് നീങ്ങുന്നത് എന്നതും വ്യക്തമായി പറയേണ്ടിയിരിക്കുന്നു.
ഇത്രയും കാര്യം ഇങ്ഗ്ളിഷിലും ഉള്ള കാര്യം തന്നെ.
ഇതേ കാര്യം തന്നെ മറ്റൊരു പ്രസിദ്ധമായ ദാര്‍ശനിക ചോദ്യത്തിനും മറുപടിയായും നൽകാം.
ഒരു ചില്ലു ഗ്ലാസിൽ പകുതിയോളം വെള്ളം ഉണ്ട്. ഈ ഗ്ളാസ് പകുതി നിറഞ്ഞാണോ ഇരിക്കുന്നത്? അതോ പകുതി ഒഴിഞ്ഞാണോ ഇരിക്കുന്നത്?
Half full or half empty?
ഈ ഫിലോസൊഫിക്കൽ ചോദ്യത്തിന് വ്യക്തമായ വിശദ്ധീകരണം Shrouded Satanism in feudal languages എന്ന ഗ്രന്ഥത്തിൽ ഈ എഴുത്തുകാരൻ നൽകിയിട്ടുണ്ട്. ഉത്തരം ദിശയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിക്കേണ്ടത്.
വെള്ളം നിറച്ചതാണ് എങ്കിൽ പകുതി നിറഞ്ഞ ഗ്ളാസ് ആണ് അത്.
വെള്ളം ഒഴിച്ചു കളഞ്ഞതാണ് എങ്കിൽ പകുതി ഒഴിഞ്ഞ ഗ്ലാസ് ആണ് അത്.
ഈ രീതിയിൽ എല്ലാറ്റിലും ഒരു ദിശാ ഘടകം ഉണ്ട്.
എന്നാൽ ഫ്യൂഡൽ ഭാഷകളിൽ മനുഷ്യനും മറ്റ് ചില കാര്യങ്ങൾക്കും ഇതിനുമപ്പുറത്തുള്ള ഒരു ദിശാഘടകാശം ഉണ്ട്.
ഒരു ചെറുപ്പക്കാരി ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു ഉയർന്ന സ്ഥാനത്ത് തൊഴിൽ ചെയ്യുന്നു. ഇവരിൽ പലവിധ ദിശാ ഘടകാശങ്ങളും കണ്ടേക്കാം.
അതിൽ ഒന്ന് ഈ വിധമാണ്:
അവർ അവിടെ Miss, Maadam, ഇങ്ങൾ തുടങ്ങിയ വാക്കുകളിൽ അവരോധിക്കപ്പെടുന്ന (അധികാരസ്ഥാനത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്ന) വ്യക്തിയാണ്. ഓര് ആണ്, അവര് ആണ്.
ഒരു ദിവസം ആ സ്ഥാപനത്തിൽ ഒരു വ്യക്തി വരുന്നു. ഈ സ്ത്രീയുമായി അവർക്ക് ബഹുമാന വാക്കുകൾ നൽകി സംസാരിക്കുന്നു. അവർ തമ്മിൽ അടുപ്പം വരുന്നു. ആ ആൾ ഈ സ്ത്രീയെ വിവാഹം കഴിക്കുന്നു.
ആദ്യം ഇങ്ങൾ എന്നു സംബോധന ചെയ്ത വ്യക്തി ഇപ്പോൾ ഈ വനിതയെ സംബോധന ചെയ്യുന്നത് നീ, ഇഞ്ഞി വാക്കിലാണ്. പരമാർശിക്കുന്നത്, ഓള്, അവൾ വാക്കിനാലാണ്.
ഈ സ്ത്രീയിൽ, ഈ ഒരു ദിശാ ഘടകം നിലനിൽക്കും. ഇങ്ങൾ 👉 എന്നതിൽ നിന്നും നീ, ഇഞ്ഞി, ഓള, അവൾ വാക്കുകളിലേക്ക്. (ഇങ്ങൾ to ഇഞ്ഞി) (മാഡം👉 to ഓള്).
ഇനി ഇതേ പോലുള്ള മറ്റൊരു സ്ത്രീയെ കാണുക. ഇവർ ഒരു സാമൂഹികമായി ഉന്നതനായ വ്യക്തിയുടെ ഭാര്യയാണ്. എന്നാൽ വീട്ടിൽ ഇരുന്ന് ഒരു മടുപ്പം വന്ന് നിൽക്കുന്ന സ്ത്രീയാണ്. പല സ്ത്രീകളും തൊഴിലിനു പോയി ആനന്ദിക്കുന്നതായി ഇവർ മനസ്സിലാക്കുന്നു.
ഇവരെ ഭർത്താവും ഭർത്താവിന്‍റെ വീട്ടുകാരും നീ, ഇഞ്ഞി, അവൾ, ഓള് വാക്കുകളിൽ നിർവ്വചിച്ചുവച്ചിരിക്കുന്നു.
ഒരു ദിവസം അവർ ഒരു സ്വകാര്യ സ്ഥാപനത്തിൽ പോകുന്നു. അവരുടെ വ്യക്തിത്വം കണ്ട് ആ സ്ഥാപനത്തിന്‍റെ ഉടമസ്ഥ ഇവർക്ക് അവിടെ ഒരു തൊഴിൽ ഓഫർ ചെയ്യുന്നു.
ആ തൊഴിൽ ഇവർ സ്വീകരിക്കുന്നു. ഭർത്താവിന് ഇത് ഇഷ്ടമല്ല. എന്നാൽ ഭർത്താവിന്‍റെ സമ്മതമില്ലായ്മ കണക്കിൽ എടുക്കാതെ ഇവർ അവിടെ തൊഴിലിൽ ചേരുന്നു.
ഇവർ ആ തൊഴിലിൽ വൻ ഉയരത്തിൽ ചേരുന്നു.
അവിടുള്ള തൊഴിലുകാർ ഇവരെ ഇങ്ങൾ, മാഡം, ഓര്, അവര് വാക്കുകളിൽ അവരോദിക്കുന്നു. (അധികാരസ്ഥാനത്തില്‍ പ്രതിഷ്ഠിക്കുന്നു).
ആദ്യം പരാമർശിച്ച സ്ത്രീയും ഈ രണ്ടാമത് പരമർശിച്ച സ്ത്രീയും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ തന്നെ. അങ്ങിനെ നോക്കിയാൽ രണ്ടു പേരും ഒരേ പോലുള്ള പാതകളിൽ നിൽക്കുന്നവരാണ്. രണ്ടു പേരും അവരവരുടെ സ്ഥാപനത്തിൽ ഇങ്ങൾ, ഓര്, അവര് സ്ഥാനത്തുള്ളവർ ആണ്.
രണ്ടു പേരും തൊഴിൽ വേദിയിൽ ഇങ്ങളും, വീട്ടിൽ ഇഞ്ഞിയും തന്നെ.
എന്നാൽ ഈ രണ്ടാമത് പരാമർശിച്ച ആളുടെ ദിശാ ഘടകാശം മറ്റൊന്നാണ്.
ഈ ആൾ നീ എന്ന സ്ഥാനത്ത് നിന്നും അവര്, ഓര് സ്ഥാത്തിലേക്ക് നീങ്ങിയ വ്യക്തിയാണ്.
അതായത്, നീ 👉 ഇങ്ങൾ
ആദ്യത്തെ ആളുടേത്
ഇങ്ങൾ👉 to നീ.
ഈ വ്യത്യസ്ത ദിശാ ഘടകങ്ങൾ ആ രണ്ട് വ്യക്തികളുടെ വ്യക്തിത്വത്തിലും മനസ്സിലും ഫ്യൂഡൽ ഭാഷാ കോഡുകൾ സൃഷ്ടിച്ചുവെക്കും. എന്നാൽ രണ്ട് പേരേയും വെറുതെ കണ്ടാൽ ഈ കാര്യം അറിയണമെന്നില്ല.
എന്നാൽ മറ്റ് ആളുകൾ ഈ വിധ കാര്യങ്ങൾ പറഞ്ഞു മറ്റുള്ളവരെ ധരിപ്പിക്കാനും സാധ്യതയുണ്ട്.
ഇവിടെ പറഞ്ഞുവന്നത്, ഈ വിധമായുള്ള ഒരു 👆👇 ദിശാ ഘടകാശം, ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നുള്ളതാണ്. എന്നാൽ ദിശാ ഘടകാംശം എല്ലാത്തിലും ഉണ്ട് താനും.
ഇതും ഒരുതരം സോഫ്ട്വേർ കോഡിങ്ങ് തന്നെയാണ്. സോഫ്ട്വേറുകളുമായി ബന്ധപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്നവർക്ക് അറിവുള്ള കാര്യമാണ്, നിസ്സാരം എന്നു തോന്നിയേക്കാവുന്ന വാക്കുകൾക്ക് ഉള്ള ആശ്ചര്യകരമായ ശക്തിപ്രഭാവം.