ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
26. മാനസിക സമ്മർദ്ദങ്ങളെവാക്ക് കോഡുകളിൽ ഭൂപടപ്പെടുത്തിയാൽ
ഈ എഴുത്തിന്‍റെ ഈ 16ആം വോള്യം എഴുത്തിൽ ശ്രമിക്കുന്നത്, ഫ്യൂഡൽ ഭാഷകളുടെ ആശയവിനിമയ യന്ത്രസംവിധാനത്തിന്‍റെ ഉള്ളറകളിൽ ഒളിഞ്ഞുകിടക്കുന്ന വിവിധതരം വ്യക്തിബന്ധ കണ്ണികളുടെ രൂപകൽപ്പനാ ചിത്രങ്ങളെ തുറന്നൊന്ന് നോക്കാനാണ്.
ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലതെങ്കിലും ഈ എഴുത്തിന്‍റെ ഒന്നാം വോള്യത്തിൽ സൂചിപ്പിച്ചെങ്കിലും വിട്ടകാര്യങ്ങൾ ആയിരിക്കാം.
16ആം വോള്യത്തിൽ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി എന്ന ഒരു ആശയം കൊണ്ടുവന്നിട്ടുണ്ട്. ഈ ഏണിപ്പടി സങ്കൽപ്പം, ഫ്യൂഡൽ ഭാഷകളുടെ പലവിധ സവിശേഷതകളേയും വിശദ്ധീകരിക്കാൻ ഉപകാരപ്പെടുന്നുണ്ട്.
ഇങ്ഗ്ളിഷ് പോലുള്ള ഭാഷകളിൽ ഒരാൾ ചെയ്യുന്ന തൊഴിൽ, അല്ലെങ്കിൽ അയാൾ എന്തെങ്കിലും ചെയ്യുന്ന കാര്യം കാണുന്നു, തുടങ്ങിയ കാര്യങ്ങൾ You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകളിൽ യാതോരു മാറ്റവും വരുത്തില്ല.
എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ ഓരോ വ്യക്തിയും താനുമായി ബന്ധപ്പെട്ടുകിടക്കുന്ന വാക്ക് കോഡുകൾക്ക് ക്ഷതം വരുത്താതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം. ഇതും സാമൂഹത്തിലും വ്യക്തിയിലും നിരന്തരമായി നിലനിൽക്കുന്ന ഒരു മാനസിക സമ്മർദ്ദമായി നിലനിൽക്കും.
പണ്ട് ഒരു പരിചയക്കാരനായ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യം ഓർമ്മവരുന്നു. അയാൾ പറഞ്ഞത്, ആളുകളോട് പെരുമാറുമ്പോൾ ശരിക്കും വെയ്റ്റ് (weight) ഇട്ട് നിൽക്കണം. അല്ലെങ്കിൽ ആളുകൾ വിലനൽകില്ല.
ഈ വിധമായുള്ള ഒരു ഭാവം ഇങ്ഗ്ളിഷ് സംസാരിക്കുന്നവരിൽ, അവർ മറ്റ് ഇങ്ഗ്ളിഷ് വ്യക്തികളോട് സംസാരിക്കുന്ന അവസരങ്ങളിൽ യാതോരു രീതിയിലും പ്രകോപിപ്പിച്ചെടുക്കാൻ ആവില്ല.
എന്നാൽ അവർ ഫ്യൂഡൽ ഭാഷക്കാരോട് ഇടപഴകി പരിചയപ്പെട്ടു തുടങ്ങിയാൽ അവരിലും ഈ ഭാവം വന്നുകൂടാതില്ല. അവർക്ക് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഗുരുതരമായ പൈശാചികത ഈ കൂട്ടരുടെ വൻ ഊഷമളമായ സൗഹൃദ ഭാവത്തിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന തോന്നൽ അവരിൽ വന്നേക്കാം.
ഇവിടെ വെയ്റ്റ് (weight) ഇട്ട് നിൽക്കുക എന്നത്, പരുക്കനായി പെരുമാറുക, ഞെട്ടിച്ച് സംസാരിക്കുക, വിഷമിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ, ന്യായമായ ചോദ്യങ്ങൾക്ക് മുറചോദ്യം ചോദിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുക, ഒരു കാര്യം ചെയ്തുകിട്ടാൻ അനാവശ്യമായ രേഖകൾ വേണമെന്ന് ശഠിക്കുക എന്നൊക്കെയുള്ള രീതിയിൽ പെരുമാറുക എന്നതാവാം.
വ്യക്തിയെക്കൊണ്ട് സാർ, മാഡം എന്ന് പലവട്ടം വിളിപ്പിക്കാനായാൽ, വെയ്റ്റ് (weight) ഇടൽ വിജയകരമായി നടത്തിപ്പുചെയ്തു വെന്ന് മനസ്സിലാക്കാം. ഇതൊന്നും ഇങ്ഗ്ളിഷിൽ ഇല്ലായെന്ന് ഓർക്കുക.
ഇവിടെ എടുത്ത് പറയേണ്ടുന്ന കാര്യം ഇങ്ഗ്ളിഷിലെ Sir, Madam, Ma'am തുടങ്ങിയ പദങ്ങളുടെ മലയാളം ഭാഷാ രൂപങ്ങൾ അല്ലാ സാർ, മാഡാം എന്നു മനസ്സിലാക്കുക. ഇങ്ഗ്ളിഷിലെ Sir, Madam, Ma'am വാക്കുകൾ ഇങ്ഗ്ളിഷിലെ You, Your, Yours, He, His, Him, She, Her, Hers വാക്കുകളിൽ യാതോരു മാറ്റവും വരുത്തില്ല.
മലയാളത്തിൽ സാർ, മാഡം വാക്കുകൾ പലവാക്കുകളിലും വൻ മാറ്റങ്ങൾ സൃഷ്ടിക്കും.
ഒരു വ്യക്തിയെക്കുറിച്ച് എന്താണ് കേൾക്കുന്നത്, എന്താണ് അയാൾ ചെയ്യുന്നത് കാണുന്നത് എന്നതെല്ലാം ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ അയാളുടെ സ്ഥാനത്തിന് ചലനം വരുത്തും. ഇത് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഒരു വൻ കാര്യം തന്നെയാണ്.
സമൂഹത്തിൽ പലവിധത്തിലുള്ള വിള്ളലുകളും തട്ടുകളും മറ്റും സ്വമേധയാ സൃഷ്ടിക്കപ്പെടും.
ആളുകൾ ചന്തപ്പറമ്പുകളിൽ കെട്ടഴിച്ചിട്ടമാതിരി ആരോടും കയറി സംസാരിക്കാനും മറ്റും തയ്യാറാകുമെങ്കിലും ചന്തപ്പറമ്പിന്‍റെ ആൾകൂട്ടം ഇല്ലായെങ്കിൽ, സ്വന്തം കൂടാരക്കെട്ടിനുള്ളിലെ സ്ഥാനീകരണത്തിന് അനുസൃമായേ ആളുകൾ തമ്മിൽ ബന്ധപ്പെടുള്ളു.
ഇത് കേരളത്തിൽ പല വാണിജ്യ കെട്ടിടങ്ങളിലും കാണാവുന്ന ഒരു കാര്യമാണ്. ഓരോ വാണിജ്യ ഓഫിസും വൻ വൃത്തിയിലും വെടിപ്പിലും നിലനിർത്തിയിരിക്കും. എന്നാൽ തൊട്ടു പുറത്ത് പൊതുവായുള്ള വീഥിയിൽ അഴുക്കും ചവറും നിറഞ്ഞുനിൽക്കും.
ഓരോ കൂടാരക്കെട്ടിനുള്ളിലും വ്യക്തികൾ അടുക്കിവെക്കപ്പെട്ട രൂപകൽപ്പനയ്ക്ക് തൊട്ടുപുറത്തുള്ള വേദികളിൽ യാതോരു പ്രസക്തിയോ അംഗീകാരമോ കാണില്ലാ എന്നതാണ് പ്രശ്നം.
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ കീഴിൽ ഉള്ള വ്യക്തിയുമായി അടുത്തിഴപഴകുമ്പോൾ, താൻ നിൽക്കുന്ന സ്വന്തം പടിയുടെ ഉയർന്ന സ്ഥാനം ഭാവത്തിലും സ്വരത്തിലും മറ്റും പ്രദർശിപ്പിച്ചിരിക്കും.
ഈ പ്രദർശനം കാര്യക്ഷമമായി നടത്തുന്നില്ലായെങ്കിൽ, മറ്റ് പല വേദികളിലും വാക്ക് കോഡുകളിൽ ക്ഷതം സംഭവിക്കും. ഇത് പിന്നീട് പല സംഭവ വികാസങ്ങളിലും, അപകടങ്ങളെ വിളിച്ചുവരുത്തും.
ഒരാളെക്കുറിച്ച് എന്തു പറയാം എന്തു പറയാൻ പാടില്ല എന്നതെല്ലാം, പല ദിക്കിലും വളരെ ഓട്ടോമെറ്റിക്കായി നിയന്ത്രിക്കുന്നത്, അയാൾ ആ പ്രദേശത്ത് അവൻ, അയാൾ, അദ്ദേഹം (ചേട്ടൻ, ചേച്ചി, സാർ, മാഡം) എന്നീ മൂന്ന് സ്ഥാനങ്ങളിൽ ഏതാണ് എന്നതിനെ ആശ്രയിച്ചിരിക്കും.
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ അടിയിൽ പെട്ടുകിടക്കുന്നവരോട്, പലപ്പോഴും വളരെ ശ്രദ്ധിച്ചാണ് ആ കാരണത്താൽ ആളുകൾ പെരുമാറുക.
ഇവിടെ കീഴിൽ പെട്ടു കിടക്കുന്ന വ്യക്തിയെന്നു പറയുന്നതിൽ തന്നെ ഒരു അതിസങ്കിർണ്ണമായ ഒരു സംഗതിയുണ്ട്.
ഈ കാര്യം വിശദ്ധീകരിക്കാനായി ഒരു പ്രത്യേക തൊഴിൽ മേഖല എടുക്കുക. അതിൽ മുകളിൽ നിന്ന് താഴോട്ടേക്ക് നീങ്ങുന്ന ഒരു ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുണ്ട് എന്നു മനസ്സിലാക്കുക.
ഓരോ കീഴ് പടിയും ഓരോ തൊഴിൽ സ്ഥാനം ആണ്.
ഇതാണ് വളരെ വ്യക്തമായി കാണുന്ന ചിത്രം.
എന്നാൽ ഓരോ പടിയിലും മറ്റൊരു സങ്കീർണ്ണത ഒളിഞ്ഞു കിടപ്പുണ്ട്.
ഒരു പ്രത്യേക പടിയിൽ ഒരു കൂട്ടം തൊഴിൽ നൈപുണ്യമുള്ളവർ. ഇവർ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ മദ്ധ്യ ഉയരത്തിൽ ഉള്ളവർ ആണ്. ഇവർക്ക് ആ ഏണിപ്പടിയിൽ വാക്ക് കോഡുകളിൽ ഒരു സ്ഥാനം ഉണ്ട്.
ഇവർക്ക് മുകളിൽ പല തട്ടുകളിൽ ഇങ്ങൾ വ്യക്തികൾ.
ഇവർക്ക് കീഴിൽ പല തട്ടുകളിൽ ഇഞ്ഞി വ്യക്തികൾ.
ഈ ചിത്രം സങ്കീർണ്ണം അല്ല.
എന്നാൽ ഇതേ പടിയിൽ തന്നെയും പലവിധത്തിലുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ബന്ധങ്ങൾ കാണ്ടേക്കാം.
വയസ്സ് എന്നത് ഒരു ശക്തമായ ഏണിപ്പടിയാണ്.
അങ്ങിനെ നോക്കുമ്പോൾ, ഒരേ പടിയിലും ആളുകൾക്ക് തമ്മിൽ കഠിനമായ ഉയർച്ചത്താഴ്ച കാണും. പോരാത്തതിന്, ഈ ഒരു ചെറുകിട ഏണപ്പടി, മറ്റ് പടികളിലെ വ്യക്തികളുടെ ഭാവത്തേയും ബാധിക്കാം.
ഈ ഒരു കാര്യവും ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ വൻ വേലിക്കെട്ടുകൾ നിലനിർത്തും. പോരാത്തിന്, ഈ വിധ ഉയർച്ചത്താഴ്ചകളെ പലപ്പോഴും പലരും വകവെക്കാതെയും പെരുമാറും. ഇതും വൻ പ്രശ്നം തന്നെയാണ്. മനസ്സിനും തലക്കും അടികിട്ടിയ അനുഭവം വരെ വരാം.
ഇതൊന്നും ഇങ്ഗ്ളിഷിൽ ഇല്ലാത്ത മാനസിക പിരിമുറുക്കങ്ങൾ ആണ്.
താഴെ പടിയിലെ വ്യക്തിയുമായി അടുത്ത് ഇടപഴകുമ്പോൾ, ആ വ്യക്തി അവിടെ ഉന്നതനാണോ, കീഴ് സ്ഥാനക്കാരനാണോ, അതുമല്ലെങ്കിൽ ധിക്കാരിയാണോ എന്നെല്ലാമുള്ള പ്രശ്നങ്ങളും ഫ്യൂഡൽ ഭാഷകൾ സാമൂഹിക ആശയവിനിമയത്തിൽ വൻ വേലിക്കെട്ടുകളും അലങ്കോലങ്ങളും ഒച്ചപ്പാടുകളും നിലനിർത്തും.
ഫ്യൂഡൽ ഭാഷക്കാരിൽ മാനസിക സമ്മർദ്ദം വരുത്തുന്ന കാര്യങ്ങളിൽ ഒരു വൻ കാരണം തന്നയാണ് മുകളിൽ ചിത്രീകരിച്ചിട്ടുള്ളത്.
ഈ കാര്യത്തിന് യഥാർത്ഥത്തിൽ വളരെ വിശാലമായ സ്വാധീന ശക്തിയുണ്ട് എന്നതും വാസ്തവം തന്നെ.
പലവിധ കലഹങ്ങളേയും വിശകലനം ചെയ്യുമ്പോൾ വ്യക്തികളെ ഇഞ്ഞി👇 - ഇങ്ങൾ👆 ബന്ധങ്ങളിൽ വ്യക്തമായി സ്ഥാനീകിരിച്ചുകൊണ്ടൊരു കൂടാര ഭൂപടം വരയ്ക്കുകയും, ആ വ്യക്തികളെ വാക്ക് കോഡൂകളിലൂടെ ബന്ധിപ്പിച്ചു കാണുകയും, ആ കണ്ണികളിൽ സംഭവിക്കുന്ന ആന്ദോളനങ്ങളെ നിരീക്ഷിച്ചു നോക്കുകയും ചെയ്താൽ, വ്യക്തികളിലും സമൂഹത്തിലും ഉള്ള പല മാനസിക സമ്മർദ്ധ സ്ഥാനങ്ങളേയും കിറുകൃത്യമായി കാണാൻ ആവും.