top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

28. പൊട്ടിത്തെറിയുടെ ഭാഷാ കോഡിങ്ങ്

1982ൽ Trivandrumത്ത് നിന്നും ഗ്രാജുവേഷൻ (graduation / BSc. degree) കഴിഞ്ഞതിന് ശേഷം ഏതാണ്ട് 2002 വരെ രാജ്യത്തിന്‍റെ പല ഭാഗത്തും പല വ്യത്യസ്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അവസരത്തിൽ, സമൂഹത്തിൽ ഉള്ള പല നിലവാരക്കാരുമായും വളരെ അടുത്ത് ഇടപഴകാനും ചിലപ്പോഴെല്ലാം അവരോടൊത്ത് താമസിക്കാനും അവസരം ലഭിച്ചിരുന്നു.


ഭാഷാ കോഡുകളിൽ വൻ നിരീക്ഷണം നടത്തുന്ന വ്യക്തി എന്ന നിലയിൽ ഈ വിധ അനുഭവങ്ങൾ, ഇന്നു തിരിഞ്ഞു നോക്കുമ്പോൾ, വൻ ബുദ്ധിവൈഭവ മുതൽക്കൂട്ടായാണ് കാണുന്നത്.


പല സാമൂഹിക നിലവാരക്കാരോടൊത്ത് അടുത്ത് ഇടപഴകാനുള്ള അവസരം ഈ രാജ്യത്തുള്ള പല ആളുകൾക്കും ലഭിക്കുന്ന ഒരു അനുഭവം തന്നെയായിരിക്കാം.


എന്നാൽ സർക്കാർ തൊഴിൽ ചേരാൻ ആഗ്രഹം കുറവ്. മറ്റുള്ളവരുടെ കീഴിൽ തൊഴിൽ ചെയ്യാൻ താൽപ്പര്യക്കുറവ് എന്നത് എന്‍റെ ജീവിതത്തെ പലരീതിയിലും ഒരു വ്യത്യസ്ത പാതയിൽ പിടിച്ചു നിർത്തിയിരുന്നു.  പോരാത്തതിന്, വ്യക്തികളെ ഇങ്ഗ്ളിഷിൽ കാണുന്നതു പോലെ കാണാൻ ശ്രമിച്ചതും പലവിധ അനുഭവങ്ങളിലേക്കും നയിച്ചിരുന്നു.


ഇങ്ഗ്ളിഷ് ക്ളാസിക്ക്സും അനുബന്ധമായുള്ള മറ്റ് ഗ്രന്ഥങ്ങളും മറ്റും വളരെ ചെറുപ്രായം തൊട്ട് വായിച്ചുള്ള ഒരു അനുഭവ പരിചയം, മറ്റ് പല വ്യക്തികളിൽ നിന്നും എന്‍റെ മനസ്സിനെ ഒരു വ്യത്യസ്ത പീഠത്തിൽ തന്നെ വച്ചിരുന്നു.


കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും മറ്റും, മറ്റുള്ളവരുടെ മനസ്സിൽ വരുത്തുന്ന ചിന്തകളിൽ നിന്നും ചന്താധാരകളിൽ നിന്നും മാനസിക പരിശോധനകളിൽ നിന്നും നിരൂപണങ്ങളിൽ നിന്നും വിലയിരുത്തലുകളിൽ നിന്നും വ്യത്യസ്തമായ പാതകളിലൂടെ മനസ്സിലൂടെ കടത്തിവിടുന്ന ഒരു നിത്യസ്വഭാവം ഇതിനാലായിരിക്കും എന്‍റെ വ്യക്തിത്വത്തിൽ വന്നുചേർന്നത്.


മലയാളത്തിലും മറ്റ് ദക്ഷിണേഷ്യൻ ഭാഷകളിലും വിഭാവനം ചെയ്യാനാവാത്ത തരത്തിലുള്ള ഒരു ഭൗതിക ലോകവും അതിനുള്ളിൽ തന്നെ തികച്ചും വ്യത്യസ്തമായ രീതികളും വ്യക്തിബന്ധങ്ങളും മറ്റും ഉണ്ട് എന്ന കാര്യം പ്രാദേശികരിൽ മിക്ക ആളുകൾക്കും അറിവില്ലായിരുന്നു.


ഇതേ കാര്യം എന്നാൽ ഇങ്ഗ്ളിഷുകാരിലും ഉണ്ട്. ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാനാവാത്ത ഒരു ഭൗതിക ലോകം ഈ ഉലകത്തിൽ ഉണ്ട് എന്ന കാര്യം അവർക്കും അറിവില്ലതന്നെ.


ഇങ്ഗ്ളിഷ് രീതികളിൽ മലയാളത്തിലും മറ്റ് ദക്ഷിണേഷ്യൻ ഭാഷകളിലും പെരുമാറിയാൽ, അതിനെ ഒരു തരം ബുദ്ധിഭ്രമമായോ അതുമല്ലെങ്കിൽ തനി ധിക്കാരമായോ ആയി മനസ്സിലാക്കപ്പടാം.


ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഏതാണ്ട് 1982ന് ചുറ്റുപാടിൽ നടന്ന ഒരു നിസ്സാര സംഭവം ഓർമ്മവരുന്നു.


അന്ന് മാതാവ് സർക്കാർ വകുപ്പിന്‍റെ വകുപ്പ് തലവൻ സ്ഥാനത്ത് നിന്നും വിരമിച്ചിട്ടേയുള്ളു. സഹോദരി Trivandrum Medical Collegeൽ  senior house surgency പ്രാക്ടിസ് ചെയ്യുന്നു.


ഒരു ചെറിയ അസുഖവുമായി ബന്ധപ്പെട്ട് Trivandrum Medical Collegeൽ സഹോദരി കൊണ്ട് പോയി പരിശോധിപ്പിക്കുന്നു. അതുമായി ബന്ധപ്പെട്ട x-ray എടുക്കുന്നു.


സാധാരണ ഗതിയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടേയും സാമ്പത്തിക ഔന്നിത്യമുള്ളവരുടേയും വീട്ടുകാർ Trivandrum Medical Collegeൽ പോകും എന്നു തോന്നുന്നില്ല.


കന്നുകാലികളെ പോലെ വൻ വിധേയത്വത്തോടുകൂടി വൻ ആൾ നിരയിൽ നരകിച്ച് കാത്തു നിന്ന്, കാണുന്ന ഡോക്ടർമാരോട് വൻ വാത്സല്യം വളർന്നു നിൽക്കുന്നവരാണ്, Trivandrum Medical College ചികിസ്തക്ക് പോയിരുന്നത് അന്ന്.


ഇന്നത്തെക്കാര്യം അറിയില്ല. കാര്യമായി വ്യത്യാസം വന്നിരിക്കാൻ സാധ്യത കാണുന്നില്ല.  കാരണം, അന്നുള്ള ഭാഷതന്നെയാണ് ഇന്നും അവിടെ.


സഹോദരിയുടെ സഹ പ്രവർത്തകരായുള്ള ചില ഡോക്ടർമാർ വീട്ടിൽ വരുന്ന അവസരത്തിൽ അവരോട് സംസാരിച്ചുള്ള പരിചയം അന്ന് എനിക്കുണ്ട്.


അങ്ങോട്ടും ഇങ്ങോട്ടും നിങ്ങൾ വാക്കാണ് ഉപയോഗിക്കപ്പെടുക.


Medical Collegeൽ തുടർ പരിശോധനയുമായി ബന്ധപ്പെട്ട് ഒന്നിൽ കൂടുതൽ തവണ പോയിരുന്നു. അപ്പോഴെല്ലാം ആൾ നിരയിൽ നിന്നുവേണം ഡോക്ടറെകാണാൻ. ആദ്യ അവസരത്തിൽ യാതോരു ക്യൂവിലും നിൽക്കാതെയാണ് ഡോക്ടറെ കണ്ടത്.


ഒരുനാൾ പരിശോധിക്കുന്ന ഡോക്ടറോട് ഒരു കാര്യം ചോദിക്കുന്നതിനിടയിൽ നിങ്ങൾ എന്നു സംബോനധ ചെയ്തതുപോയി. തലകുനിക്കാനും പറ്റിയിരുന്നില്ല.


ചെറുപ്പക്കാരനായ ഡോക്ടർക്ക് സമനിലതെറ്റി. Schizophrenia എന്ന മാനസിക രോഗം എന്ന് വിഡ്ഢി ശാസ്ത്രത്തിൽ പറയപ്പെടുന്ന മനോരോഗത്തിന്‍റെ ചില ലക്ഷണങ്ങൾ ഇത്രപെട്ടന്ന് വരുത്തൻ കെൽപ്പുള്ള ഒരു ചെറു വാക്ക് കോഡിങ്ങ് മലയാളത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അന്ന് കിട്ടിയത്.


അയാൾക്ക് സമനില തെറ്റി ആക്രോശിച്ചപ്പോൾ, താൻ എന്ന വാക്കാണ് ഉപയോഗിച്ചത്. തിരിച്ച് താൻ എന്ന് അയാളോട് ഉപയോഗിച്ചിരുന്നെങ്കിൽ അവിടെ വൻ ഒച്ചപ്പാട് നടക്കുമായിരുന്ന് എന്ന് ഇന്ന് മനസ്സിലാകുന്നു.  വാക്കുകൾ ഇത്രമാത്രം ബലമോ?


സെക്യൂറിറ്റിക്കാർ വന്ന് പടിച്ച് വലിച്ച് മനോരോഗികളെ പിടിച്ചു പൂട്ടുന്ന മുറിയിൽ പൂട്ടിയിടുമായിരുന്നു. എന്നാൽ ,schizophreniaയുടെ ലക്ഷം കാട്ടിയത് ആ ഡോക്ടർ ആണ് എന്നത് അവിടെ ആരും ശ്രദ്ധിക്കും എന്നു തോന്നുന്നില്ല.


ഈ ഒരു കാര്യം ചില ഇങ്ഗ്ളിഷികോരുടെ പറഞ്ഞപ്പോൾ അവർക്ക് തോന്നയിത് എന്തോ വിഡ്ഢിത്തം പറഞ്ഞ് കൊടുക്കകയാണ് എന്നാണ്.  വെറും ഒരു you എന്ന പദം ആൾകൂട്ടത്തിൽ പൊട്ടിത്തെറി നടത്തുമെന്നോ?


ഈ വിധം schizophrenia ട്രിഗർ ചെയ്യാൻ കെൽപ്പുള്ള ആ വാക്ക് പ്രയോഗം ഞാൻ ഉപയോഗിക്കുവാനായുള്ള കാരണങ്ങൾ പലതാണ്.


ഒന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥ പരസര സ്വാധീനം വീട്ടിൽ നിലനിന്നത് കണ്ടറിഞ്ഞിരുന്നു.


പിന്നെയുള്ളത് ഇങ്ഗ്ളിഷ് ഭാഷയിലെ അഗാത നിലവാരങ്ങളിലൂടെ സഞ്ചരിച്ചിരുന്ന അനുഭവം. 


മൂന്നാമത്തേത്, ഇടക്കിടക്ക് ഉത്തര മലബാറിൽ വരുന്ന അനുഭവം.  മലബാറിൽ അന്ന് ഉദ്യോഗസ്ഥരേയും അദ്ധ്യാപകരേയും ഡോക്ടർമാരേയും അച്ഛനേയും അമ്മയേയും അമ്മാവനേയും അമ്മാവിയേയും ചേട്ടനേയും ചേച്ചിയേയും സംബോധന ചെയ്യുന്നത്, നിങ്ങൾ, ഇങ്ങൾ വാക്കുകളിൽ ആണ്, അന്ന്. 


എന്നാൽ ഏതാണ്ട് 1990 ആയപ്പോഴേക്കും ഉത്തരമലബാറിലും സാർ വിളി വന്നുതുടങ്ങിയിരുന്നു. മലബാറിലെ നിങ്ങൾ വാക്കിന് ചുറ്റും ഒരു വൃത്ത പരിധി വന്നുചേർന്നിരുന്നു.


ഒരിക്കൽ അടുത്തുള്ള കുഗ്രാമത്തിലെ  പരിചയമില്ലാത്ത  ഒരു dentistനെ അത്യാവശ്യമായി ദന്തപരിശോധനക്കായി പോയി കണ്ടു, 2002ൽ. ആ dentistനോട് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ ആ ആൾക്ക് ഇങ്ഗ്ളിഷ് സംസാരിക്കാൻ ആവുന്നില്ല.


അതിനാൽ മലയാളത്തിൽ സംസാരിച്ചു.  സംസാരത്തിനിടയിൽ നിങ്ങൾ വാക്ക് പറഞ്ഞു പോയി. Dentistൽ schizophrenia ലക്ഷണങ്ങൾ വിടർന്നുവന്നു.


ഇവിടെ എടുത്തു പറയാനുള്ളത് മുകളിൽ പരമർശിച്ച ഡോക്ടറിലും dentistലും അല്ല രോഗാവസ്ഥ. മറിച്ച് പ്രാദേശിക ഭാഷയിലാണ്.


എന്നാൽ ഈ രോഗാവസ്ഥ പടർത്തുന്ന ഭാഷമാത്രം കൈവശം വെക്കുന്നതിലും ഒരു പ്രശ്നം ഉണ്ട്. ഇവർ ഈ രോഗാവസ്ഥയുടെ virus carrierമാരായി നിലനിൽക്കും. ഈ വൈറസിനെ കടത്തിവിടാതെ ഫിൽറ്റർ ചെയ്ത് സംസാരിക്കണമെങ്കിൽ ഇങ്ഗ്ളിഷ് പരിജ്ഞാനം ആവശ്യമാണ്.


നാവിലും മനസ്സിലും ഒരു ഇങ്ഗ്ളിഷ് ഭാഷാ മാസ്ക്ക് ധരിച്ചാൽ, കുറേ പേരിൽ നിന്നും ഈ വൈറസ് കടുന്നുവരില്ല. 


ഇവിടെ പറയാൻ വന്നത് ഒന്ന് രണ്ട്  മറ്റ് കാര്യങ്ങൾ ആണ്.


സമൂഹത്തിലും തൊഴിൽ പ്രവർത്തന മേഖലകളിലും വ്യത്യസ്ത നിലവാരങ്ങളിൽ ജീവിക്കുന്ന മിക്ക വ്യക്തികൾക്കും ഏതാണ്ട് ഒരേ പോലുള്ള ബുദ്ധിയും ചിന്തിക്കാനുള്ള കഴിവകളും പൊതുവിവരങ്ങളും ഉണ്ട്.


അവരോരോരുത്തരോടും പലവിധ സാധാരണ കാര്യങ്ങളെക്കുറിച്ച്  അവരുടെ അതേ നിലവാരക്കാരൻ എന്ന രീതിയിൽ സംസാരിച്ചാൽ ഈ കാര്യം വ്യക്തമാകും.  എന്നാൽ അവർ ഓരോരുത്തരിൽ അദൃശ്യമായ രീതിൽ ഒരു നിലവാരം നിലനിൽക്കുന്നണ്ട്.  ഇത് അദൃശ്യമെങ്കിലും, കണ്ടറിയാനും ഗ്രഹിച്ചെടുക്കാനും ആവുന്നകാര്യം തന്നെയാണ്.  (ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയിലെ സ്ഥാനീകരണം)


അവരോരോരുത്തരുടേയും വാക്കുകളിലും ചിന്തിക്കാവുന്ന രീതികളിലും ഫ്യൂഡൽ ഭാഷാ വാക്കുകൾ ഒരു തരം ലക്ഷ്മണരേഖമാതിരിയുള്ള വൃത്ത പരിധി നിലനിർത്തിയിരിക്കും. 


ഇവരിൽ വ്യക്തമായ വിധേയത്വം നിലനിർത്താനായില്ലായെങ്കിൽ ഇവർ വാക്കുകളിലും ചിന്താപാതകളിലും ഈ വൃത്ത പരിധി ഛിദ്രിക്കും, അതിനെ ഇടിച്ചു പൊളിക്കും, അത് ലംഘിക്കും.  ഈ വിധമായുള്ള ഒരു വാക്ക് സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും ഒരു വൻ ധിക്കാരം തന്നെയായി ഭവിക്കും.


ആശയവിനിമയത്തിന് പകരം അക്രമവും പൊട്ടിത്തെറിയും സംഭവിക്കും. കാര്യം പറഞ്ഞതാണ് എന്നു പറഞ്ഞാൽ, താൻ കാര്യം പറയണ്ട എന്ന മുറപടി നേൽകേണ്ടിവരും.


Constitution of Indiaയിൽ  Article 19(1)(a)ൽ: All citizens shall have the right to freedom of speech and expression എന്നു എഴുതിവിട്ടത് ഇന്ത്യൻ ഭാഷകളുടെ ഉള്ളറ ചിത്രത്തെക്കുറിച്ച് യാതോരു വിവര വിജ്ഞാനവും ഇല്ലാതെയാണ് എന്ന് വ്യക്തം. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.


പ്രാദേശിക സമൂഹത്തിലെ ഉന്നത വ്യക്തികൾ അവരുടെ കീഴാലർക്ക് കാര്യമായ ബുദ്ധിവൈഭവം ഇല്ലായെന്ന് പലപ്പോഴും വിധിയെഴുതുമായിരുന്നു. അവന് ഇതൊന്നും മനസ്സിലാകില്ല, എന്ന ഭാവം.


എന്നാൽ ഇന്ന് സ്മാട്ട് ഫോണും ഇന്റർനെറ്റും മറ്റും കീഴാളറുടെ കൈകളിൽ എത്തിത്തുടങ്ങിയതോടുകൂടി, അവരിൽ പണ്ടില്ലായിരുന്ന ബുദ്ധവൈഭവം അല്ല വിടർന്നുവന്നത്, മറിച്ച്, അവരിൽ ഫ്യൂഡൽ ഭാഷകൾ നിലനിർത്തിയിരുന്ന ലക്ഷ്മണ രേഖയെ അവർക്ക് വാക്കുകളിലും ചിന്താ പ്രവർത്തനത്തിലും അതിരുകടക്കാനുള്ള കഴിവാണ് അവർക്ക് ലഭിച്ചത്.


എന്നാൽ ഇതല്ല വേണ്ടിയിരുന്നത്. മതിൽ പൊളിക്കൽ എന്നത് സമൂഹത്തിൽ ഒരു സമാധന അന്തരീക്ഷം അല്ല വളർത്തുക.


മതിലുകൾ ഇല്ലാത്തതും, അവ ആവശ്യമില്ലാത്തതുമായ ഒരു ഭാഷാ അന്തരീക്ഷം ആണ് വരേണ്ടിയിരുന്നത്. അതിനായി ചെയ്യേണ്ടുന്നത് ഫ്യൂഡൽ ഭാഷയെ മാറ്റി ഉന്നത നിലവാരം ഉള്ള ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിക്കൽ തന്നെയാണ്.

bottom of page