top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

03. മഹാത്മാക്കളും മഹാത്മാക്കളല്ലാത്തവരും

സാമൂഹികമായുള്ള മറ്റൊരു കാര്യം പറയാം.


ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ഓരോ പടിയും ഒരു പ്രത്യേക ഉയരത്തിൽ ഉള്ളതാണ്.


ഒരു വ്യക്തി യാതോരുവിധ സാമൂഹിക സ്ഥാനമാനങ്ങളും പ്രദർശിപ്പിക്കാതെ, ഇങ്ഗ്ളിഷിൽ ഉള്ളതു മാതിരി, ഈ ഏണപ്പടിയിലെ ഏതെങ്കിലും പടിയിലുള്ള വ്യക്തിയുമായി ആശയവിനിമയത്തിലും സൗഹൃദ സംഭാഷണത്തിലും ഏർപ്പെട്ടാൽ, മറ്റേയാൾ ഈ ആളെ വിലയിരുത്തുന്നത്, തനിക്ക് തുല്യനെന്നോ, അതുമല്ലെങ്കിൽ തന്‍റെ പടിയ്ക്ക് തൊട്ട് താഴെയുള്ള ആളെന്നോ, അതുമല്ലെങ്കിൽ തന്‍റെ പടിക്ക് തൊട്ടുമുകളിൽ ഉള്ള ആൾ എന്നോ ആയിരിക്കും.


അതായത്, വെറും ഒരു ഒറ്റ ഇഞ്ഞി👇 - ഇങ്ങൾ👆 പടിയുടെ വ്യത്യാസത്തിൽ ഉള്ള ആളെന്ന്.


സാമൂഹിക അടിത്തട്ടിലുള്ളവരുമായി യാതോരു സ്ഥാനമാന കവചും പ്രദർശിപ്പിക്കാതെ ഇടപെട്ടാൽ, അത് ഒരു വൻ നിഷേധാത്മക അനുഭവമായി മാറാം.


അതേ സമയം സാമൂഹിക ഔന്നിത്യത്തിൽ ഉള്ള പടിയിലെ ആളുമായി ഈ വിധം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടാൽ, അത് സാമൂഹികമായി ഒരു വൻ മതിപ്പുളവാകുന്ന അനുഭവമായിരിക്കും. അയാളുമായി ബന്ധപ്പെട്ടുകിടക്കുന്ന വാക്ക് കോഡുകളിൽ ഒരു വൻ മുന്നേറ്റം തന്നെ വരാം.


സാമൂഹികമായി പലവിധത്തിൽ ഔന്നിത്യമുള്ള വ്യക്തി തന്‍റെ ഔന്നിത്യ അടയാളങ്ങൾ പ്രദർശിപ്പിക്കാതെ സാമൂഹിക അടിത്തട്ടിലെ വ്യക്തികളുമായി ഇഞ്ഞി👇 - ഇങ്ങൾ👆 ഒറ്റപ്പടി ബന്ധത്തിൽ ഏർപ്പെട്ടാൽ വരാവുന്ന ഒരു പ്രശ്നമുണ്ട്.


സാമൂഹിക അടിത്തട്ടിൽ ഉള്ള വ്യക്തി വളരെ പെട്ടെന്ന് അപരനെ തന്‍റെ നിലവാരക്കാരനായി കാണും . (ഇത് പറഞ്ഞുകഴിഞ്ഞു). 


അതിന് ശേഷം, ഉന്നതനായ വ്യക്തിയുടെ ഔന്നിത്യ അടയാളങ്ങൾ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയാൽ, ആ വ്യക്തി പെട്ടന്നു പെട്ടന്ന് ഇഞ്ഞി👇 - ഇങ്ങൾ👆 പടികളുടെ പല തട്ടുകളിലൂടെ പടിപടിയായി ഉയരുന്ന അനുഭവം മറ്റേ പക്ഷത്തിന് വരാം. ഇങ്ങിനെ സംഭവിക്കുമ്പോൾ, ആ കൂട്ടരിൽ വരാവുന്ന പലവിധ വൈകാരിക ഭാവങ്ങളിൽ ഒന്ന് അതികഠിനമായ വ്യക്തി വിദ്വേഷം ആകാം.


തന്‍റെ സ്വന്തം നിലവാരക്കാരൻ പെട്ടെന്ന് പണക്കാരനായതോ, വൻ ലോട്ടറി അടിച്ചതോ മറ്റോ ആയ വിരോധങ്ങൾ വരാം. എന്നാൽ ഈ വിധമായുള്ള ഒരു വൈകാരിക ഭാവത്തിന്‍റെ ഉറവിടം ഈ വ്യക്തികളുമായി ബന്ധപ്പെട്ട അമാനുഷിക സോഫ്ടേർ കോഡുകളിൽ ആണ് ഉള്ളത്.


ഇതിലൊന്ന്, വെറും ഇഞ്ഞി, ഓൻ, ഓള് നിലവാരത്തിൽ നിർവ്വചനപ്പെടുത്തി വച്ചിരിക്കുന്ന വ്യക്തി, പെട്ടെന്ന് അയാൾ, മൂപ്പര്, ഓര് / ഓല് തുടങ്ങിയ നിലവാരങ്ങളിലേക്ക് ഉയരുന്നതായി കാണുമ്പോൾ, വ്യക്തിബന്ധത്തിലും, ആശയവിനിമയത്തിലും ഒരുക്കിവച്ചിരിക്കുന്ന പല വാക്ക് കോഡുകളും അപര്യാപ്തമായി വരുന്ന വേദനാജനകമായ അനുഭവം കീഴിൽ പെട്ടുകിടക്കുന്ന വ്യക്തിയിൽ ആളിപ്പടരും എന്നതാണ്.


മറ്റേ വ്യക്തി തന്നിൽ നിന്നും കൈവിട്ടുപോകുന്ന ഒരു അവസ്ഥ.


ഈ വിധമായുള്ള പലവിധ മാനസിക ഭാവങ്ങളും ഇങ്ഗ്ളിഷിൽ ഇല്ലാ എന്നുള്ളതാണ് വാസ്തവം.


ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് അനവധികാര്യങ്ങൾ പറയാവുന്നതാണ്.


യാതോരു സാമൂഹിക സ്ഥാനമാനങ്ങളോ സാമ്പത്തിക ഔന്നിത്യമോ ഔദ്യോഗിക സ്ഥാനമോ ഉന്നത കുടുംബ ബന്ധമോ പ്രദർശിപ്പിക്കാതെ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിയുടെ അടിയിലുള്ള ഏതെങ്കിലും പടിയിൽ നിൽക്കുന്ന വ്യക്തിയുമായി ആശയവിനിമയം നടത്തിയാൽ, ആ പടിയിൽ നിൽകുന്ന വ്യക്തിയുടെ പലവിധ സാമൂഹിക അധഃപധനങ്ങളും ഈ വ്യക്തിയിലേക്ക് പടർന്നു കയറാം.


ഓരോ പടിയിലുമുള്ള വ്യക്തിക്ക് സാമൂഹികമായും ഔദ്യോഗികമായും ആശയവിനിമയം ചെയ്യാനും ആശയങ്ങൾ പങ്കിടാനും, ബുദ്ധിവൈഭവം പ്രകടിപ്പിക്കാനും ഉള്ള ഭാഷാപരമായ പരിധി ആ പടിയുടെ ഉയരവുമായി നേരിട്ടു ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ പടിയുടെ ഉയരം മറ്റേ ആളേയും അയാളുടെ വ്യക്തിപരമായ ആശയവിനിമയ പരിധികളേയും നിഷേധാത്മകമായി ബാധിക്കാം.


ഈ കാരണത്താൽ, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പടിയുടെ കീഴ് പടികളിൽ ജീവിക്കുന്നവരെ ഉന്നതപ്പെടുത്താനാണ് എന്നും പറഞ്ഞ് പുറപ്പെടുന്ന മിക്ക പ്രാദേശിക വ്യക്തികളും, താൻ ഉന്നതനാണ്, മഹാത്മാവാണ് എന്നെല്ലെമുള്ള സൂചനകൾ കീഴ്ജനങ്ങളിൽ മുൻകൂറായി അടിച്ചേൽപ്പിച്ചതിന് ശേഷമേ, ആ വിധ സാമൂഹിക ഉദ്യമങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുള്ളു.


ഇതിനാൽ തന്നെ, ദക്ഷിണേഷ്യയിൽ മഹാന്മാരും മഹാത്മാകളും പലദിക്കിലും ഉണ്ടായിരിക്കും. അതേ പോലെ തന്നെ ഈ കൂട്ടരെ മഹാത്മാക്കളായി നിലനിർത്തുന്ന, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ അടിയിൽ നിൽക്കുന്ന അനവധി വ്യക്തികളും നിറഞ്ഞുനിൽക്കും.


ഈ വിധമായുള്ള ഒരു മഹാത്മാക്കളുടെ പ്രളയം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നും മനസ്സിലാക്കുക.


ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ എല്ലാ വ്യക്തികളും ഒന്നോ അതിൽ കൂടുതലോ ആയുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ ഏതെങ്കിലും ചില പടികളുടെ മേൽവിലാസം പേറുന്നവരാണ്. 


തനിക്ക് ഇരിപ്പിടം ഉള്ള വ്യത്യസ്ത ഏണിപ്പടികളിൽ ഏതിലാണ് ഏറ്റവും ഉയരവും മൂല്യവും ലഭിക്കുന്ന ഏണിപ്പടി എന്നത് മുൻകൂറായി മനസ്സിലാക്കി, അത് എടുത്തു പറഞ്ഞും, വാക്ക് സൂചനകളിലൂടെ തോണ്ടിയെടുത്തും മറ്റും പല ആശയവിനിമയങ്ങളിലും ഒരു സ്വസ്ഥമായ സ്ഥാനം പിടിച്ചെടുക്കാൻ പലരും പലപ്പോഴും ബദ്ധപ്പെടാം. പ്രത്യേകിച്ചും, പുതിയ ഒരു വക്തിയുമായോ സാമൂഹിക സദസ്സുമായോ ബന്ധപ്പെടുമ്പോൾ.


എന്നാൽ പലപ്പോഴും, തന്‍റെ സാമൂഹിക മേൽവിലാസം പേറുന്ന പടിയുടെ ഉയർച്ചത്താഴ്ചയുടെ മേൽവിലാസം മാച്ചുകളയാനും ആപേക്ഷികമായി ഉയരത്തിലുള്ള മറ്റൊരു പടിയുടെ മേൽവിലാസം ആവഹിച്ചെടുക്കാനും അത്രകണ്ട് എളുപ്പമല്ല.


ഈ പറഞ്ഞ കാര്യങ്ങളിൽ മിക്ക കാര്യങ്ങളും വായനക്കാരന് അറിവുള്ള കാര്യം ആയിരിക്കും എന്നു തോന്നുന്നു.


തുടരും. .....

bottom of page