top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

30. സമത്വം എന്ന ഭീകര ആശയം

ഇന്ന് സമത്വം എന്ന ആശയത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ  പറയാം എന്നു വിചാരിക്കുന്നു.


ഇങ്ഗ്ളിഷുകാർക്ക് ഇടയിൽ സമത്വം എന്ന വാക്കിന് കാര്യമായ ഒരു ചർച്ചാ പ്രസക്തി പണ്ട് കാലങ്ങളിൽ കണ്ടിരുന്നില്ലാ എന്നാണ് തോന്നുന്നത്. എന്നാൽ, ഇങ്ഗ്ളണ്ടിൽ സാമൂഹികാന്തരീക്ഷത്തിൽ സമത്വം നിലനിന്നിരുന്നുമില്ല.


അവിടെ രാജാവും റാണിയും രാജകുടുംബക്കാരും, പ്രഭുക്കളും അവരുടെ കുടുംബക്കാരും, വൻ മുതലാളിമാരും, ചെറുകിട തൊഴിലുടമകളും സാധരണ പൌരന്മാരായ ഉന്നതരെന്ന് ഇന്ത്യൻ ഭാഷകളിൽ നിർവ്വചിക്കപ്പെടാവുന്ന ആളുകളും, കടൽ വാഹനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും, കടൽ വാഹനങ്ങളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളും, സാധാരണക്കാരായ തൊഴിലാളികളും ഇന്ത്യൻ ഭാഷകളിൽ നാറുന്ന പണിചെയ്യുന്നവർ എന്ന് പറയാവുന്ന തൊഴിലുകൾ ചെയ്യുന്നവരും മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടു പാരമ്പര്യമായി പ്രവർത്തിച്ചിരുന്നവരും മറ്റും ഉണ്ടായിരുന്നു.


പോരാത്തതിന്, സർക്കാർ ഉന്നത ഉദ്യോഗസ്ഥരും, സർക്കാർ ഗുമസ്തരും ഇന്ത്യൻ ഭാഷകളിൽ ശിപായി എന്ന് പറയാവുന്നവരും, പട്ടാള ഓഫിസർമാരും, സാധാരണ നിലവാരത്തിലുള്ള പട്ടാളക്കാരും, പോലീസ് വകുപ്പിലെ പലനിലവാരങ്ങളിൽ ഉള്ള ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. 


ഇന്നത്തെ ഇങ്ഗ്ളണ്ടിലെ കാര്യം കുറച്ച് സങ്കീർണമാണ്. അതിനാൽ അത് ഇപ്പോൾ ചർച്ചക്ക് എടുക്കുന്നില്ല.  എന്നാൽ 1947ന് മുൻപ് ഉള്ള ഇങ്ഗ്ളണ്ടിലെ സാമൂഹിക നിലവാരത്തെ മനസ്സിൽ സങ്കൽപ്പിച്ചാണ് ഈ എഴുത്ത് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അന്ന് അവിടെ ദക്ഷിണേഷ്യക്കാരും മറ്റ് ഫ്യൂഡൽ ഭാഷക്കാരും വളരെ തുച്ഛമായേ ഉണ്ടായിരുന്നുള്ളു.


ബൃട്ടണിലെ ഐറിഷ്, സ്കോട്ടിഷ്, വെൽഷ് ജനതയേയും ഈ ഭാവനയിൽ എടുക്കുന്നില്ല.  വെറും ഇങ്ഗ്ളിഷുകാരുടെ കാര്യം മാത്രമാണ് എടുക്കുന്നത്.


ഇങ്ഗ്ളണ്ടിൽ പലതര നിലവാരങ്ങളിൽ ഉള്ള ജനങ്ങൾ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്.  ഇവരെല്ലാവരും സമന്മാരാണ് എന്ന ധാരണ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.  ഇന്നും ഉണ്ട് എന്നും തോന്നുന്നില്ല.


എന്നിട്ടും ഇങ്ഗ്ളണ്ടിൽ വ്യക്തികൾ തമ്മിലുള്ള സമത്വത്തിനും സാമൂഹിക സമത്വത്തിനും തൊഴിൽ മേധാവി - തൊഴിലാളി സമത്വത്തിനും ആയി ആരും തന്നെ വിപ്ലവ കൊടി അവിടെ ഉയർത്തിയതായി  കാണുന്നില്ല. കാൾ മാക്സ്  (Karl Marx) ഇങ്ഗ്ളണ്ടിൽ ഇരുന്നാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എഴുതിയത് എങ്കിലും, ആധുനിക ലോകത്തിലെ ആദ്യത്തെ വ്യാവസായിക വിപ്ളവം നടന്ന ഇങ്ഗ്ളണ്ടിൽ യാതോരുവിധ തൊഴിലാളി വിപ്ളവവും വന്നുകണ്ടില്ല.


ഇന്ന് വിക്കീപീഡിയയിൽ ചില പമ്പരവിഡ്ഢികൾ ആയുള്ള പണ്ഡിതർ, ഇങ്ഗ്ളണ്ടിലെ പാവപ്പെട്ടവരുടെ കഠിനമായ  ജീവിതാനുഭവങ്ങൾ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിൽ രേഖപ്പെടുത്തിയതായി കാണാൻ പറ്റും എന്നെല്ലാം എഴുതിക്കാണുന്നുണ്ട്.


എന്നാൽ, ഇങ്ഗ്ളിഷ് ക്ളാസിക്സിൽ ചിലതെല്ലാം നേരിട്ടു വായിച്ചിട്ടുള്ള എനിക്ക് മനസ്സിലാക്കാൻ പറ്റിയത്, ഇങ്ഗ്ളണ്ടിലെ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ ഇന്ത്യയിൽ  പാവപ്പെട്ടവർക്ക് പഞ്ച നക്ഷത്ര ജീവിതാനുഭവം ആയിരിക്കും എന്നതാണ്.


ആര് ആരെ സംബോധന ചെയ്യുമ്പോഴും ഒരേ ഒരു You, Your, Yours, He, His, Him, She, Her, Hers പദങ്ങൾ ഉപയോഗിക്കും എന്നത് സത്യത്തിൽ ഒരു മാസ്മരിക ഭാഷാ അനുഭവം തന്നെയാണ്.


ഈ വിധ വാക്കുകൾക്ക് യാതോരു വിധ ചനലവും രൂപമാറ്റവും സംഭവിക്കില്ലാ എന്നത് ഈ ഭാഷയിലെ മറ്റ് അനേകം വാക്കുകളെ അതേ പോലതന്നെ ഉരുക്ക് ശിൽപം പോലെ നിലനിർത്തും. വ്യക്തിക്കും വ്യക്തിയുടെ മനസ്സിലും യാതോരു വിധ അനക്കവും സാധാരണ സംഭാഷണ വാക്കുകൾക്ക് വരുത്താൻ ആവില്ല.


ഫ്യൂഡൽ ഭാഷകളിൽ നിന്നും നോക്കിയാൽ, ഇത് തികച്ചും അസാധ്യമായ ഒരു സോഫ്ട്വേർ കോഡിങ്ങാണ്.


ഇങ്ഗ്ളിഷ് ഭാഷയുടെ പാരമ്പര്യ ഉടമസ്ഥർ അവിടുള്ള സാധാരണക്കാരാണ്. അവർ Anglo-saxons  എന്ന വംശീയതയിൽ പെട്ടവരാണ്. 


ഇങ്ഗ്ളണ്ടിലെ രാജവംശം ഇന്ന് ജർമനി എന്നു പറയപ്പെടുന്ന ഇടങ്ങളിൽ നിന്നുമുള്ള രക്തബന്ധപാതയിൽ ഉള്ളവരാണ്. അതേ പോലെതന്നെ ഇങ്ഗ്ളണ്ടിലെ പ്രഭു വംശങ്ങൾ ഭൂഖണ്ഡ യൂറോപ്യൻ രക്തബന്ധ പാതയിൽ ഉള്ളവർ ആണ്. 


ഈ രണ്ട് കൂട്ടരും ചരിത്ര സംഭവങ്ങളിലൂടെ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരെ അവർക്ക് കീഴിൽ പെടുത്തിയെങ്കിലും, ഇങ്ഗ്ളിഷ് ഭാഷയിൽ നിലനിന്നിരുന്ന അവിടുള്ള സാധാരണ ജനം അവരുടെ ഭാഷയിലൂടെ രണ്ട് കൂട്ടരേയും ഇങ്ഗ്ളിഷ് പദപ്രയോഗങ്ങൾക്ക് വിധേയമാക്കി രൂപകൽപ്പന ചെയ്തെടുത്തു.


എന്നുവച്ചാൽ രാജാവും റാണിയും രാജകുടുംബക്കാരും, പ്രഭുക്കളും, പ്രഭുകുടുംബക്കാരും എല്ലാം തന്നെ വെറും You, Your, Yours, He, His, Him, She, Her, Hers പദങ്ങളിൽ ഒതുങ്ങിനിൽക്കും.


ഈ രണ്ട് മേലാള കൂട്ടർക്കും ഇങ്ഗ്ളിഷുകാരുടെ കൂടെയുള്ള ജീവിതാനുഭവം ഒരു വൻ മാനസിക ഔന്നിത്യ അനുഭവമായിത്തന്നെയാണ് സംഭവിച്ചത്.


ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ബൃട്ടിഷ്-ഇന്ത്യയിൽ വന്നപ്പോൾ, ഈ ഉപഭൂഖണ്ഡത്തിലെ ജനം അവരെ പ്രാദേശിക  ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയിൽ ഉന്നത പടികളിൽ കയറ്റിവച്ച്, അവരെ സാബ്, മേംസാബ്, ആപ്പ്, ഉൻ,  ഇങ്ങൾ, ഓര്, അദ്ദേഹം, അവര്, സായിപ്പ്, മദാമ്മ തുടങ്ങിയ പദങ്ങളിൽ അലങ്കരിച്ചു.


അതേ സമയം മുകൾ പടിയിൽ ഉള്ള പ്രാദേശികർ കീഴ്പടിയിലെ വ്യക്തികളെ തൂ, ഉസ്, ഇഞ്ഞി, നീ, ഓൻ, ഓള്, അവൻ, അവള് തുടങ്ങിയ പദങ്ങളിൽ പിടിച്ചിട്ട്, മുഖത്തും മനസ്സിലും ചളിതേച്ചു വച്ചു.


ഇങ്ഗ്ളിഷ് സാധാരണക്കാരും ദക്ഷിണേഷയിലെ ജനങ്ങളും തമ്മിലുള്ള മാനസിക വ്യത്യാസം ഈ മുകളിൽ പറഞ്ഞകാര്യത്തിൽ നിന്നും വളരെ വ്യക്തമാണ് എന്നാണ് തോന്നുന്നത്.


ഇങ്ഗ്ളണ്ടിൽ നിന്നും വെറും 22 കിലോമീറ്റർ ദുരത്ത് കടലിനപ്പുറം ഉള്ള രാജ്യമാണ് ഫ്രാൻസ്. അത് ഒരു ഫ്യൂഡൽ ഭാഷാ രാജ്യമാണ്.  അവിടെയാണ് ഫ്രഞ്ച് വിപ്ളവം നടന്നത്. അന്നാണ് അവിടെ liberté, égalité, fraternité (liberty, equality, fraternity) (സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം) എന്ന വിശ്വ പ്രസിദ്ധമായ മുദ്രവാക്യം ഉയർന്നത്.


ചില അക്കാഡമിക്ക് വിവരദോഷികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ച്, ഇങ്ഗ്ളണ്ടിന്‍റെ ദാർശനിക പാപ്പരത്വവും ഫ്രഞ്ചുകാരുടെ താത്വിക പരമായുള്ള ആഴവും ഔന്നിത്യവും കണ്ടെത്തിയേക്കാം. എന്നാൽ വാസ്തവം വിചിത്രമാണ്. ഇങ്ഗ്ഷിൽ ഭാഷയിൽ ഈ വിശ്വ പ്രസിദ്ധ മുദ്രാവാക്യത്തിന് പ്രസക്തിയില്ലതന്നെ.


കൊളോണിയൽ പ്രവർത്തനത്തിൽ ഏർപ്പെട്ട, ഫ്രഞ്ചുകാർ അടക്കമുള്ള എല്ല ഭൂഖണ്ഡ യൂറോപ്യൻ രാജ്യക്കാരും, പോയെടുത്തെല്ലാം തമ്മിൽ തല്ലിത്തന്നെയാണ് പ്രവർത്തിച്ചത്. അവർ സ്ഥാപിച്ച രാജ്യങ്ങളിൽ ഒന്നുപോലും ഒരു ഗുണമേന്മയുള്ള രാജ്യമല്ലതന്നെ.


ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ സ്ഥാപിച്ചത് പോർച്ചുഗീസുകാരും, സ്പാനിഷുകാരും ആണ് എന്നു മനസ്സിലാക്കുന്നു. ഇന്ന് ആ രാജ്യക്കാരിൽ പലരും യൂഎസ്സിലേക്ക് കടക്കാനായി നിത്യ പ്രർത്ഥനയിൽ ആണ്.


ഇങ്ഗ്ളണ്ടിലെ ചെറുകിട കുറ്റവാളികളേയും മറ്റും നാടുകടത്തായിട്ടാണ് ആദ്യകാലങ്ങളിൽ ഓസ്ട്രേലിയ എന്ന ഭൂഖണ്ഡത്തെ ഇങ്ഗ്ളണ്ട് ഉപയോഗിച്ചത്. ഈ വിധമായുള്ള പഠിപ്പും വൻ വിവരവിജ്ഞാനവും ഇല്ലാത്ത ഇങ്ഗ്ളിഷുകാരണ് ഓസ്ട്രേലിയ എന്ന മാസ്മരിക രാജ്യത്തെ പടുത്തുയർത്തിയത്.


ഇതിനോടൊപ്പം മനസ്സിലാക്കുക, ദക്ഷിണേഷ്യയിലെ കുറേ ആളുകൾ ആണ് അവിടേക്ക് പണ്ട് കാലങ്ങളിൽ പോയിരുന്നതെങ്കിൽ അവർ ഇന്നുള്ള ഇന്ത്യയിലെ എല്ലാവിധ സാമൂഹിക അധഃപധനങ്ങളും നിറച്ചുകയറ്റിയ തുണ്ടുതുണ്ടായ അനവധി രാജ്യങ്ങൾ അവിടെ കെട്ടിപടുക്കുമായിരുന്നു.


ഇന്ത്യൻ ഭാഷകളിൽ സമത്വം എന്നത് ഒരു ഒഴിവാക്കാൻ പറ്റാത്ത കരടു പൊടിയാണ്. സമത്വം എന്നത് ദാർശനികമായി ചർച്ചചെയ്യാനും അതും പറഞ്ഞ് വൻ വിപ്ള ഗാനങ്ങളും ഗാഥകളും രചിക്കാനും പാടാനും ജൈത്രയാത്രയും തെരുവോര ജാഥകൾ നടത്താനും മറ്റും വളരെ രസമുള്ള കാര്യം തന്നെയാണ്.


എന്നാൽ  ഈ സമത്വം എന്നത് സഹിക്കാൻ പറ്റാത്ത ഒരു കാര്യംതന്നെയാണ്. എന്തു സംസാരിക്കുമ്പോഴും, ഈ കാരണത്താൽ, മറ്റേ ആൾ ചെറിയവൻ ആണ് എന്നോ അതുമല്ലെങ്കിൽ മറ്റേയാൾ തന്നെക്കാൾ വലിയ ആളാണെന്നോ വ്യക്തമായി തന്നെ വാക്കുളിൽ പറഞ്ഞേ പറ്റു. ഇത് രണ്ടും ചെയ്യാതെ ആരെക്കുറിച്ചും ചർച്ചചെയ്യാനാകില്ല.


ചെറുകിട സിനിമാ സംവിധായകൻ  ഉന്നതനായ മഹാനടനെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഓരോ വാക്കിലും സ്വന്തം അധമത്വവും മറ്റേ ആളുടെ മഹത്വവും നിശ്ചയമായും നറിച്ചിരിക്കണം.  സമത്വം എന്ന ആശയം വൻ അപകടം തന്നെ ചെയ്യും. മാത്രവുമള്ള പണ്ടെപ്പോഴെങ്കിലും മഹാനടനോട് സംസാരിച്ചപ്പോൾ, അന്ന് നീ എന്ന് പറഞ്ഞിരുന്നെങ്കിൽ പോലും, ഇന്ന് സാർ എന്ന വാക്ക് കരുതിക്കൂട്ടിയെങ്കിലും ചേർത്തുതന്നെ അന്നത്തെ വാക്കുകളെ ഉദ്ദരിക്കണം.


അല്ലാതെ ചരിത്രത്തിൽ കാപട്യം വേണ്ടാഎന്നും വച്ച് അന്ന് ഉപയോഗിച്ച നീ, ഇഞ്ഞി വാക്കുകൾ ഇന്നത്തെ പരാമർശത്തിൽ ഉപയോഗിച്ചാൽ, മഹാനടൻ മാപ്പ് തരില്ല.  സംവിധായകൻ കുത്തുപാളയെടുത്തേക്കും.


ഇത് മഹാനടനിലെ മാനസിക പിടിപ്പ് കേടല്ല, മറിച്ച് ഭാഷയിൽ നിലനിൽക്കുന്ന വേലിക്കെട്ടാണ്. കൊട്ടാരക്കെട്ടിലേക്ക് ചൂണ്ടുന്ന വാക്കുകൾക്ക് രാജകീയതയും തെരുവോര കൂരയിലേക്ക് ചൂണ്ടുന്ന വാക്കുകൾകളോട് നിർബന്ധമായും ചളിക്കട്ട ഒട്ടിച്ചിട്ടുമുണ്ടങ്കിലേ പറഞ്ഞവാക്കുകളിൽ ഊക്കും മഹത്വവും പുരണ്ടുനിൽക്കുള്ളു. 


ഫ്യൂഡൽ ഭാഷകളിൽ ജനകീയ കമ്യൂണിസ്റ്റ് വിപ്ളവം എന്നതിന് വൻ കാവ്യത്മക സൗന്ദര്യം കൈവരിക്കണമെങ്കിൽ കീഴ് പടിയിൽ നി്ന്നുകൊണ്ട് മുകളിലേക്ക് നോക്കി മുഷ്ടിചുരുട്ടി മുദ്രാവാക്യവും വിപ്ളവഗാനവും പാടാനാവണം. അല്ലാതെ, പരന്ന നിരപ്പള്ള പീഠത്തിന്മേൽ തൊഴിലാളിയും തൊഴിലുടമയും നിന്നാൽ, രക്തത്തിന് തീകൊളുത്താനാവുന്ന വിപ്ളവ വീര്യം വിരിമാറിൽ ആളിപ്പടരില്ല. 


താഴെ നൽകിയിട്ടുള്ള👇 വീഡിയോ ക്ളിപ്പ് നോക്കുക.


ഇവിടെ സമത്വം എന്നത് അതി ഭയങ്കരമായ ഒരു സംഗതി ആവുന്നത്, എന്തു കൊണ്ടാണ് എന്നത് മനസ്സിലാക്കാൻ വൻ അക്കാഡമിക്ക് ഗവേഷണത്തിന്‍റെ ആവശ്യകതയില്ലതന്നെ. 


പറയുന്ന ആളും പരാമർശിക്കപ്പെടുന്ന ആളും ഒരേ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയിലെ വ്യത്യസ്ത പടികളിൽ ഉള്ളവർ ആണ് എന്നതാവും പ്രശ്നം.


ചെറുകിട സംവിധായകൻ മഹാനടനെ സമനായി കണ്ടുകൊണ്ട് അവൻ വാക്ക് ഉപയോഗിച്ചാൽ, അതിൽ തരംതാഴ്ത്തൽ ഇല്ല എന്നു പറയാം. കാരണം, മഹാനടനും തിരിച്ച് 'അവൻ' വാക്ക് ഉപയോഗിക്കാം.


'അയാൾ' വാക്ക് ഉപയോഗിച്ചാലും, അതു തന്നെ സ്ഥിതി.


എന്നാൽ ഈ വിധമല്ല, ഭാഷാ കോഡിങ്ങ്. മുകളിലെ പടിയിലെ വ്യക്തിയെ പിടിച്ച് തന്നോടൊപ്പം താഴെ പടിയിൽ കയറ്റിവച്ചാൽ, മഹാനടന്‍റെ വാക്ക് കോഡുകളിൽ സുരക്ഷിതമായി വച്ചിരുന്ന വ്യക്തിത്വം ആ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയിലെ എല്ലാ പടികളിലും ഭൂമികുലുക്കം മാതരി ഒന്ന് ആടി ഉലയും. 


എവിടെയൊക്കെയാണ് മഹാനടനായ ചെറുപ്പക്കാരൻ തരംതാഴ്ത്തപ്പെടുക എന്നത്, ഓരോ ഇടത്തും പോയി നോക്കിയാലെ കൃത്യമായി പറയാൻ ആവുള്ളു. ഇതുതന്നെ ഒരു വൻ ഗവേഷണത്തിനുള്ള വലുപ്പം ഉള്ള കാര്യമാണ്. ആർക്കെങ്കിലും ഡോക്റേറ്റ് കിട്ടാൻ ഒരു ഗവേഷണ വിഷയം വേണം ഉണ്ട് എങ്കിൽ ഇതൊന്ന് നോക്കാവുന്ന കാര്യം തന്നെയാണ്.


ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധ കാര്യങ്ങൾ ഇല്ലതന്നെ. എന്നാൽ മറ്റ് ഭാഷക്കാർ അവരേയും എങ്ങിനെയെങ്കിലും തങ്ങളുടെ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടികളിൽ കയറ്റിവെക്കാൻ നിരന്തരം ശ്രമിച്ചേക്കാം. ഇതിന് ഇങ്ഗ്ളിഷുകാർ വഴങ്ങുന്നില്ലായെങ്കിൽ, അവരെ racist എന്ന് മുദ്രകുത്തി ഫ്യൂഡൽ ഭാഷക്കാർ പല്ലിളിക്കും. 


ഭൂഖണ്ഡ യുറോപ്യന്മാർക്ക് ഇങ്ഗ്ളിഷുകാരോട് ഉണ്ടായിരുന്ന പാരമ്പര്യ മതിപ്പിനും വെറുപ്പിനും കാരണം ഇതുതന്നെ.

bottom of page