top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

34. ഭാഷകളിലെ സാമൂഹിക ഘടന

ഓരോ ഭാഷയും ഓരോ വ്യത്യസ്തരീതിയിലുള്ള സാമൂഹികവും ഭരണയന്ത്രപരവും മറ്റുമായ സംവിധാനങ്ങൾ ആണ് സൃഷ്ടിക്കുക.


ഇങ്ഗ്ളിഷ് ഭാഷയുടെ കാര്യത്തിലും ഇത് ശരിയാണ്. 


എന്നാൽ ഭൂഖണ്ഡ യൂറോപ്യന്മാർ അവരുടെ പാര്യമ്പര്യത്തിൽ ഉള്ള രാജവംശവും, പ്രഭു കുടുംബങ്ങളേയും ഇങ്ഗ്ളണ്ടിൽ സ്ഥാപിച്ചിരുന്നതിനാൽ, ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഇവരെ കൂടെ ഉൾക്കൊള്ളേണ്ടുന്ന രീതിയിൽ ചെറിയതോതിൽ അവിടേയും ഇവിടേയും ഒക്കെയായി ചില വാക്കുകൾ പുതുതായി മെനഞ്ഞെടുക്കേണ്ടതായി വന്നിട്ടുണ്ട്.


എന്നാൽ ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളണ്ടിലെ രാജവംശ പ്രസ്ഥാനവും പ്രഭുകുടുംബ പ്രസ്ഥാനവും ഇങ്ഗ്ളിഷ് ഭാഷ സ്വമേധയാ രൂപകൽപ്പന ചെയ്തെടുത്ത കാര്യങ്ങൾ അല്ലായെന്നുള്ളതാണ്.


ഇങ്ഗ്ളിഷ് ഭാഷയ്ക്ക് സ്വതന്ത്രമായി ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനുള്ള അവസരം നൽകപ്പെട്ടാൽ, അത് ഇങ്ഗ്ളണ്ടിൽ ഇന്നുള്ള രാജവംശവും പ്രഭു കുടുംബങ്ങളും ഉള്ള ഒരു സാമൂഹികാന്തരീക്ഷം അല്ല സൃഷ്ടിക്കുക. ഈ വിഷയത്തിന്‍റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.


ദക്ഷിണേഷ്യയിലെ പ്രാദേശിക ഭാഷകളിൽ പലതും വളരെ നിസ്സാര വലുപ്പമുള്ളവയായിരുന്നു എന്നുതോന്നുന്നു. എന്നാൽ തമിഴ് താരതമ്യേനെ വൻ വലുപ്പും ഉള്ള ഒന്നാണ്.  ഈ ഭാഷ വൻ ഫ്യൂഡൽ (ഉച്ചനീചത്വ) ചുവ ഉള്ളതാണ് എന്നു മനസ്സിലാക്കുന്നു.


ദക്ഷിണേഷ്യയുടെ വടക്കാൻ ഭാഗങ്ങളിൽ നിലനിന്നിരുന്ന ഭാഷകൾ എന്നു പറയപ്പെടുന്ന Pali, മഗധി, അർദ്ധ മഗധി, പ്രാകൃത് തുടങ്ങിയ ഭാഷകൾക്ക് ഫ്യൂഡൽ ചുവയുണ്ടായിരുന്നുവോ എന്ന് അറിയില്ല.  ഇവയെല്ലാം പോരാതെ ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ അനവധി മറ്റ് ചെറുകിട ഭാഷകളും നിലനിന്നരുന്നു. 


മലബറിലെ പ്രാചീണ ഭാഷയും തനി ഫ്യൂഡൽ ചവുയുള്ള ഒന്നായിരുന്നുവെന്ന് മനസ്സിലാക്കുന്നു.  എന്നാൽ ഈ ഭാഷയിൽ തമിഴിന്‍റേയും സംസ്കൃത്തിന്‍റേയും സ്വാധീനം ഒട്ടും തന്നെയില്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ ഭാഷയും വളരെ ചെറിയ ഒരു ഭാഷയായിരുന്നിരിക്കാം. ഇതേ എവിടേനിന്നുമാണ് മലബാറിൽ വന്നത് എന്നതും ചിന്തിക്കാവുന്ന ഒരു കാര്യം തന്നെയാണ്.


ദക്ഷിണേഷ്യൻ ഭാഷകളിൽ സംസ്കൃവാക്കുകളും വാക്യപ്രയോഗങ്ങളും നൂറ്റാണ്ടുകളിലൂടെ ചേർത്തുവിട്ടപ്പോൾ, സംസ്കൃതത്തിൽ ഉള്ള കഠിനമായ ഉച്ചനീചത്വവും, ഉച്ചനീചത്വം വിഭാവനം ചെയ്യുന്ന സൗന്ദര്യവും ഈ ഭാഷകളിലും കടന്നുവന്നു.


ഇതെല്ലാം നേരത്തെ ഈ എഴുത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ്.


കഠിനമായ ഉച്ചനീചത്വ ഭാവങ്ങൾ ഉള്ള ഈ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷം തിരുവിതാംകൂർ രാജ്യത്തിൽ നിലനിന്നിരുന്നതു പോലുള്ള ഒന്നായിരിക്കും. എന്നാൽ ആ ഓരോ പ്രദേശത്തിലെ സമൂഹത്തിലും നിലനിൽക്കുന്ന പലവിധ വംശീയരുടേയും സാന്നിദ്ധ്യവും മറ്റും ഈ സാമൂഹിക ഘടനയെ സ്വാധീനിക്കും.


ഉദാഹരണത്തിന്, ഏതെങ്കിലും ഒരു പ്രദേശത്തിൽ യെമനിൽ നിന്നും വന്ന്, വൻ സാമൂകാന്തസ്സോടുകൂടി കുടുയേറിത്താമസിക്കുന്ന അറബിക്കുടുംബങ്ങൾ ഉണ്ട് എങ്കിൽ, അവരുടെ വ്യത്യസ്തമായ സാമൂഹികവും ആശയവിനിമയ പരവുമായുള്ള കാര്യങ്ങളെകൂടി ചിലപ്പോൾ പ്രാദേശിക ഭാഷ ഉൾക്കൊള്ളേണ്ടതായി വരും.


അവരെ ഏതു വിധത്തിലാണ് പരാമർശിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ. മാത്രവുമല്ല, അവർ മറ്റ് പ്രാദേശിക വംശീയരോട് എത് വാക്ക് ഉപയോഗിക്കേണം എന്നെല്ലാം.


എന്നാൽ ഇവർക്ക് കാര്യമായ സാമൂഹിക അന്തസ്സും ബലവും ഇല്ലായെങ്കിൽ ഇവരെ പ്രാദേശിക ഭാഷ തമർത്തിക്കളയും. അതും ഒരു വാസ്തവം തന്നെ.


ഈ മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളെക്കുറിച്ചും പലതും പറയാനാവുന്നതാണ്. അതിലേക്കൊന്നും ഇപ്പോൾ ഈ എഴുത്തിനെ തിരിച്ചുവിടാൻ ആവില്ല. 


ഈ എഴുത്തിന്‍റെ ഏതോ ഒരു Volത്തിൽ, 'മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്' (About the concept of a fundamental script) എന്ന ഒരു അദ്ധ്യായം ഉണ്ട്. അതും ഒന്ന് നോക്കാവുന്നതാണ്.


പറഞ്ഞുവന്നത്, തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ട ഇന്നത്തെ മലയാളം ഭാഷ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തെക്കുറിച്ചാണ്.  ഈ ഭാഷയ്ക്ക് തിരുവിതാംകൂറിന്‍റെ തമിഴ് ഭാഷാ പാരമ്പര്യവുമായും കാര്യമായ ബന്ധമുണ്ടായേക്കാം.


മലബാറുകളിൽ മലയാളം എന്ന അതേ പേരിൽ അന്ന് നിലനിന്നിരുന്ന പാരമ്പര്യ ഭാഷയും തികച്ചും ഫ്യൂഡൽ ചുവയുള്ളതുതന്നെ.


എന്നാൽ മലബാറുകളിൽ ഇങ്ഗ്ളിഷ് ഭരണം സാവധാനത്തിൽ ശക്തി പ്രാപിച്ചുവരികയും, ഏതാണ്ട് 1900 ആയപ്പോഴേക്കും തികച്ചും ഉന്നത നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് ഭാവം നിറഞ്ഞുനിൽക്കുന്ന ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം നിലനിർത്തുകയും ചെയ്തത്, മലബാറിലെ സാമൂഹിക ആശയവിനിമയത്തിൽ വലിയ തോതിലുള്ള മറ്റങ്ങൾ ചില ചെറിയ ഇടങ്ങളിൽ സൃഷ്ടിച്ചുരുന്നു.


എന്നാൽ മലബാറിലും മിക്ക സ്ഥലങ്ങളിലും പ്രാദേശിക ഭൂജന്മി കുടുംബക്കാരുടെ താന്തോന്നിത്യം തന്നെയാണ് നിലനിന്നിരുന്നത്.


തിരുവിതാംകൂറിലെ മലയളത്തിന് മലബാറിലെ പാര്യമ്പര്യ ഭാഷയുടെ പലവിധ സ്വാധീനങ്ങളും കാണുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് മനസ്സിലാക്കപ്പെട്ട കാര്യങ്ങൾ പിന്നീട് പറയാൻ നോക്കാം.


ഈ രണ്ട് ഭാഷകളും സമൂഹത്തെ ഒരു പ്രത്യേക രീതിയിൽ ആണ് രൂപകൽപ്പന ചെയ്യുന്നത്.


ഏറ്റവും മുകളിൽ ഒരു വൻ വരേണ്യരായ ആൾക്കുട്ടം. ഇവരിൽ തന്നെ പലവിധ ഉയർച്ചത്താഴ്ചയുള്ള കൂട്ടർ വരുന്നത്, വ്യത്യസ്ത വംശീയർ ഈ നിലവരത്തിലേക്ക് കടന്നു കയറിയതു കൊണ്ടാവാം. 


ഇന്നത്തെ IAS / IPS നിലവാരത്തെ പോലതന്നെ.


1. നേരിട്ട് പരീക്ഷ എഴുതി IAS / IPS നേടിയവർ.

2. സംസ്ഥാന കേഡറിൽ ചെറുകിട സ്ഥാനങ്ങളിൽ നിന്നും വളർന്നുവന്ന് IAS / IPS നേടിയവർ.

3. സംസ്ഥാന കേഡറിൽ ഉന്നത നിലവാരങ്ങളിൽ ചേർന്ന് ഉദ്യോഗ കയറ്റം കിട്ടി IAS / IPS ആയവർ .


4. പോരാത്തതിന്, സംവരണ വിഭാഗക്കാർ ആയുള്ള നേരിട്ടു IAS / IPS നേടിയവർ കാണും.


5. സംവരണത്തിലൂടെ സംസ്ഥാന കേഡറിൽ ചെറുകിട സ്ഥാനങ്ങളി ചേർന്ന്, അവിടെ നിന്നും വളർന്നുവന്ന് IAS / IPS നേടിയവർ

6.സംവരണത്തിലൂടെ  സംസ്ഥാന കേഡറിൽ ഉന്നത നിലവാരങ്ങളിൽ ചേർന്ന് ഉദ്യോഗ കയറ്റം കിട്ടി IAS / IPS ആയവർ കാണും.


പുറമേ നിന്നും നോക്കിയാൽ, ഇവരേയെല്ലാം IAS / IPS എന്ന ഒറ്റ മേൽ വിലാസത്തിൽ കാണപ്പെടുമെങ്കിലും, IAS / IPSന് ഉള്ളിൽ ഇവരിലെ വർണ്ണ വ്യത്യാസം വ്യക്തമായി മനസ്സിലാക്കപ്പെടും.


ഉന്നത വരേണ്യരായ, ബ്രാഹ്മണ കുടുംബക്കാർക്കും രാജകുടുംബക്കാർക്കും കീഴിലായി അവരുടെ തൊഴിലുകാരായ അമ്പലവാസികൾ വരും.


ബ്രാഹ്മണരും അമ്പലവാസികളും തമ്മിൽ മലബാറിൽ ഇങ്ങൾ - ഇഞ്ഞി വാക്ക്  കോഡിങ്ങ് നിലനിന്നിരിക്കാം.


തിരുവിതാംകൂറിൽ എന്തായിരുന്നിരിക്കാം വാക്ക് കോഡുകൾ എന്നത് കൃത്യമായി അറിയില്ല. എന്നാൽ ഇതുപോലുള്ള അതേ ഉച്ചനീചത്വ കോഡിങ്ങ് നിലനിന്നിരിക്കും.


ഈ വിധമായുള്ള വാക്ക് കോഡിങ്ങ് ആണ് വാസ്തവത്തിൽ ദക്ഷിണേഷ്യൻ ചരിത്ര പഠനത്തിൽ ഏറ്റവും വ്യക്തമായി രേഖപ്പെടുത്തേണ്ടത്. എന്നാൽ അത് ആരെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. 


പകരം കുറെ രാജാക്കളുടേയും യുദ്ധങ്ങളുടേയും പേരും കണക്കും ആയരിക്കാം ചരിത്ര പഠനങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.  ഇവ രണ്ടിനും കാര്യമായ പ്രസക്തിയില്ലാ എന്നുള്ളതാണ് വാസ്തവം.


ഈ അമ്മലവാസി തൊഴിലുകാർക്ക് കീഴിൽ ആദ്യകാലങ്ങളിൽ ശൂദ്രരെ ബ്രാഹ്മണരുടെ കാലാൾ പടയാളികൾമാതിരിയും പാറാവുകാരായും പൊതുവായുള്ള തൊഴിലാളി വർഗ്ഗങ്ങളുടെ മേൽ നോട്ടക്കാരായും നിയമിച്ചു തുടങ്ങിയിരിക്കാം.   ഇവർ ഒരു തരം കീഴ് ജനവംശങ്ങൾ തന്നെ.


എന്നാൽ, ബ്രാഹ്മണരുടെ ആജ്ഞ നിർവ്വഹണകരും നടത്തിപ്പുകാരും എന്ന ഭാവം അവരിൽ വരുന്നത് ഭാഷാ കോഡുകളിൽ വ്യാപകമായ തിരിമറികൾ നടത്തും.  അവർക്ക് കീഴിൽ പെടുന്ന ആരേയും ഇഞ്ഞി എന്ന് സംബോധന ചെയ്യാൻ ആവും. പോരാത്തതിന്, അവർ സംഘടിതരും ആയുധ ധാരികളും ആയിരിക്കും.


ഇന്ന് പൊതു നിയമം എന്നു പറയുന്ന ഒരു കാര്യം അന്നില്ല എന്നും ഓർക്കുക. പൊതു നിയമം എന്ന കാര്യം ഈ നാട്ടിൽ കൊണ്ടുവന്നത് ഇങ്ഗ്ളിഷ് കമ്പനിയായിരിക്കാം.


ഈ വിധ കാര്യങ്ങളുടെ സൂചനകൾ ചരിത്ര എഴുത്തുകളിൽ കാണുന്നുണ്ട്. ആഴത്തിൽ ഉള്ള പഠനം നടത്തിയിട്ടില്ല. എന്നാൽ തികച്ചും സംഭാവ്യമായ കാര്യം തന്നെയാണ്.


ഈ ശൂദ്രരെ ബ്രാഹ്മണ കുടുംബക്കാരും അമ്പലവാസി കുടുംബക്കാരും ഇഞ്ഞി അഥവാ നീ എന്നുതന്നെയാവും സംബോധന ചെയ്തിരിക്കുക.


ഈ ശൂദ്രർ അവർക്ക് മുകളിൽ ഉള്ളവരെ ഇങ്ങൾ വാക്കിൽ മലബാറിൽ സംബോധന ചെയ്തിരിക്കാം. തിരുവിതാംകൂറിൽ അങ്ങ് എന്ന വരണ്യവാക്ക് കാണുന്നുണ്ട്. വേറേയും വാക്കുകൾ കണ്ടേക്കാം.


ലോകത്തിന്‍റെ ഏത് ദിക്കിൽ നിന്നും മലബാറിൽ കുടിയേറിവന്ന ഏത് വംശീയരും, പ്രാദേശിക ഭാഷ പഠിച്ചു കഴിഞ്ഞാൽ, ഈ ശൂദ്രരുടെ ഇഞ്ഞി വാക്കിലൂടെ തമർത്തപ്പെടും.


അതോടെ അളെ, അനെ, എടാ, എടീ, ഓൻ, ഓള്, അവൻ, അവൾ, വെറും പേര് തുടങ്ങിയ പലതും കൂടി അവരെ തമർത്തും എന്നുമാത്രമല്ല, അവരെ തമ്മിൽ തെറ്റിക്കുകയും ചെയ്യും.


ഈ ശൂദ്രർക്ക് കീഴിൽ അനവധി ജനങ്ങളും ജനവംശങ്ങളും ജീവിക്കും. ഇവരോരോരുത്തരേയും തമ്മിൽ തെറ്റിച്ചു നിർത്താൻ പ്രാദേശിക ഫ്യൂഡൽ ഭാഷകൾക്ക് ആവും.


പോരാത്തതിന്, വ്യത്യസ്ത സാമൂഹിക തട്ടിലുമുള്ള ജനവംശങ്ങൾ തമ്മിൽ വൻ മത്സരബുദ്ധി ആദ്യകാലങ്ങളിൽ നിലനിൽക്കും. അതിന് ശേഷം സാവധാനത്തിൽ ഓരോ വംശവും അവർക്ക് കിട്ടിയ നിലവാരത്തിനുള്ളിൽ ഒതുങ്ങി നിൽക്കും. അവരിലെ വ്യക്തികൾ തമ്മിൽത്തമ്മിൽ മത്സരിച്ചും പിന്നിൽ നിന്നു കുത്തിയും വഞ്ചിച്ചും ഒറ്റിക്കൊടുത്തും ജീവിക്കും.


ഉന്നതരുടെ പ്രീതി സമ്പാതിക്കുക എന്നത് ഫ്യൂഡൽ ഭാഷ മനസ്സിൽ കയറ്റിവിടുന്ന ഒരു അത്യാഗഹം ആണ്.


ഇതാണ് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹിക ഘടന. ഈ ഭാഷ സംസാരിക്കുന്ന ജനം എവിടെ പോയാലും ഇതേ സാമൂഹികന്തരീക്ഷം തന്നെയാണ് സൃഷ്ടിക്കുക.


ഇന്ന് പറയാൻ വന്ന കാര്യത്തിൽ എഴുത്ത് എത്തിയിട്ടില്ല. അത് അടുത്ത എഴുത്തിൽ ആവാം.

bottom of page