top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

36. ഉദ്യോഗസ്ഥനെ പേരു വിളിക്കുന്നതിനെക്കുറിച്ച്

ഫ്യൂഡൽ ഭാഷകളിൽ ആര് ആരോട് സംസാരിക്കുമ്പോഴും, പിന്നണിയിൽ You എന്ന വാക്ക് ഇങ്ങൾ - ഇഞ്ഞി വകഭേദത്തിൽ കിടന്ന് ആടാൻ തയ്യാറായി നിൽക്കുന്ന വാസ്തവം നിലനിൽക്കും.


അതേ പോലെതന്നെ പിന്നണിയിൽ He / She വാക്കുകളും His / Her വാക്കുകളും His / Hers വാക്കുകളും തെന്നിമാറാനായി തയ്യാറായി നിൽക്കും എന്ന അവബോധം ആ സംസാരിക്കുന്ന ആളുകളിൽ നിലനിൽക്കും.


ഈ വാക്കുകളിലെ മാറ്റം മറ്റ് അനവധി വാക്കുകളേയും വ്യക്തി ബന്ധ ചരടുകളേയും മാറ്റിമറിക്കും.


ഈ അസ്ഥിരതയെ ഇല്ലാതാക്കി, വ്യക്തമായ ഉറപ്പിച്ചുള്ള നിലവാരത്തിൽ നിലനിർത്താനായി ആളുകൾ മാനസികമായും കായികമായും പ്രവർത്തിച്ചുകൊണ്ടേയിരിക്കും.


ഈ ഒരു മാനസികാവസ്ഥയും ഇങ്ഗ്ളിഷ് ഭാഷ മനുഷ്യരിൽ സൃഷ്ടിക്കില്ല.


ഒരാൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ മറ്റൊരാൾ എന്തെങ്കിലും മറ്റൊരു കാര്യം ചെയ്യണമെന്നുണ്ടെങ്കിൽ, രാണ്ടാമത്തെ ആളിൽ അത് ഒരു അധികാരമായി മാറും. ഭാഷ ആ വിധമാണ്.


ബൊംബെയ്ക്ക് അടുത്തുള്ള ഒരു സെയ്ൽ ടാക്സ് ചെക്ക് പോസ്റ്റിൽ, റോഡിന് കുറുകെ വച്ചിരിക്കുന്ന മുളവടി മാറ്റാനുള്ള തൊഴിൽ ചെയ്യേണ്ടുന്ന സെയ്ൽസ് ടാക്സ വകുപ്പിലെ ശിപായിയെ സാർ / സാബ് എന്ന് സംബോധന ചെയ്യുന്ന ലോറി ഡ്രൈവർമാരെ കണ്ടിട്ടുണ്ട്.


ഇതിലൊന്നും വ്യക്തികളെ കുറ്റം പറയാൻ ആവില്ല.


ആ ശിപായിയെ പേരു വിളിച്ചു സംസാരിച്ചാൽ, ലോറി ഡ്രൈവർക്ക് ചിലപ്പോൾ അവിടം വിട്ടും പോകാൻ പറ്റാതെ വന്നേക്കാം.


ലോറി ഡ്രൈവർ പേരുവിളിച്ചത് തന്നെ, തന്‍റെ തൊഴിലിൽ തടസം വരുത്തിയതാണ് എന്ന ആരോപണവും വരാം. ലോറി ഡ്രൈവർ നീ എന്നോ മറ്റോ ഉപയോഗിച്ചാൽ, ലോറി ഡ്രൈവർ അക്രമാസക്തമായി പെരുമാറിയെന്ന ആരോപണവും വന്നേക്കാം.


ഇവിടെ ലോറി ഡ്രൈവർ നല്ല ആളെന്നും ശിപായി മോശക്കാരൻ എന്നും വിധിയെഴുതാൻ ആവില്ല. രണ്ടു പേരും അവരവരുടെ കൈവശം ലഭിക്കുന്ന പ്രവർത്തന വേദിയിൽ ഇതേ പോലൊക്കെത്തന്നെയാണ് പെരുമാറുക.


മലബാറിയിലും മലയാളത്തിലും ഉദ്യോഗസ്ഥനെ എങ്ങിനെ പേരുവിളിക്കും എന്ന ഒരു ചോദ്യം പ്രാദേശിക മനസ്സുകളിൽ നിന്നിട്ടുണ്ട്.


ഇതും ഇങ്ഗ്ളിഷ് ഭരണം തിരുകി കയറ്റിയ കാര്യം അല്ലതന്നെ.


യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ മാനസികാവസ്ഥയിൽ സർക്കാർ ജീവനക്കാരൻ ആ രാജ്യത്തിലെ ഒരു ചെറുകിട തൊഴിലുകാരൻ മാത്രമാണ്. വേതനം മറ്റ് തൊഴിലാളികളിൽ നിന്നും കാര്യമായ വ്യത്യാസം ഇല്ല.


ഈ കാരണത്താൽ, പൊതുജനത്തിൽ പെട്ട ആളുകൾക്ക് സർക്കാർ സേവനത്തോട് കാര്യമായ താൽപ്പര്യവും ബൃട്ടിഷ്-മലബാറിൽ ഇല്ലായിരുന്നു.


സർക്കാർ ഓഫിസുകളിൽ മിക്ക തൊഴിലുകാരും പ്രാദേശിക ഭാഷയിൽ തന്നെയാണ് സംസാരിച്ചിരുന്നത്. അതിനാൽ തന്നെ പ്രാദേശിക ഭാഷയുടെ കീഴ്വഴക്കങ്ങളേയും നിബന്ധനകളേയും വകവെക്കാതിരിക്കാൻ ആവില്ല.


മലബാറിൽ ഏത് ഓഫിസിലേയും ഉന്നത ഉദ്യോഗസ്ഥനെ പേരിന് പിന്നിൽ ആ ആളുടെ ഉദ്യോഗ സ്ഥാനം ചേർക്കുന്ന പതിവാണ് വളർന്നുവന്നത്.


ഇത് പ്രാദേശിക ഭാഷയിൽ മിക്ക സ്വകാര്യ തൊഴിൽ മേഘലകളിലും നിലനിന്നിരിക്കാം.


ഇങ്ഗ്ളിഷ് ഭാഷയിൽ ഊന്നിനിൽക്കുന്ന സർക്കാർ ഓഫിസർ ആളുകളെ തരം താഴ്ത്തില്ലായെങ്കിലും, മറ്റ് എല്ലാ ഉദ്യോഗസ്ഥരും സാമൂഹികമായി ബലം കുറഞ്ഞ ആരേയും ഇഞ്ഞി എന്നുതന്നെയാണ് സംബോധന ചെയ്യുക.   അയാളുടെ ഭാര്യയേയും ഇഞ്ഞി എന്നുതന്നെയാണ് സംബോധന ചെയ്യുക.   ഓള് എന്നാണ് പരാമർശിക്കുക.


അധികാരി എന്ന സ്ഥാനം പേറുന്ന ആളുകൾ വളരെ കഠിനമായിത്തന്നെയാണ് ഈ വിധ പദങ്ങൾ ഉപയോഗിക്കുക. അധികാരി എന്നത്, ഇന്നത്തെ Village officer ആണ്. 


പണ്ട്, അതായത്, ഏതാണ്ട് 1977ൽലോ മറ്റോ ഒരു വില്ലെജ് ഓഫിസിൽ വച്ച്,  കാഴ്ചയിൽ വ്യക്തിത്വം ഉള്ള കർഷകനും അയാളുടെ ഭാര്യയും അധികാരിയുടെ മുന്നിൽ നിൽകുന്ന ഒരു രംഗം കാണുകയുണ്ടായി. അധികാരി ആ കർഷകനോട് പറയുകയാണ്.


ഇന്‍റെ ഓൾടെ പേരന്താ? ഓളോട് ഇങ്ങ് മുന്നിൽ വന്ന് നിക്കാൻ പറ. ഞാനൊന്ന് കാണട്ടെ.


വ്യക്തിത്വം മോശമല്ലാത്ത ആ  സ്ത്രീ അങ്ങ് ദ്രവിച്ചതുപോലെയായി, തലകുനിച്ച് മുന്നിൽ വന്നു നിന്നു. ശരീരത്തിന് ഒരു വെറയൽ.


ഇത്രപെട്ടന്ന് ഒരു വ്യക്തിയിൽ വെറയൽ വരുത്താൻ ആവും എന്ന കാര്യം അധികാരിക്ക് നല്ല നിശ്ചയമാണ്.


ഈ വിധമായുള്ള അധികാരം ഇങ്ഗ്ളിഷ് ഭരണം നൽകിയതല്ല. മറിച്ച് പ്രാദേശിക ഭാഷയിൽ സ്വമേധയാ കാണപ്പെടുന്ന കാര്യം തന്നെയാണ് ഇത്.


Madras പ്രസിഡൻസിലെ Malabar ജില്ലയുടെ തലസ്ഥാനം Calicut ആണ്. അവിടെ ഉള്ള ഏകനായ ഇങ്ഗ്ളിഷുകാരനായ / ബൃട്ടിഷുകാരനായ ജില്ലാ കലക്ടർക്ക് ഈ സാമൂഹിക ദുഷ്ടതയെ മറ്റാനാകില്ല.


ഈ കാര്യങ്ങളെ മാറ്റാനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയാൽ സർക്കാർ സംവിധാനം താറുമാറായി കോമാളിത്തരം ആയിമാറും എന്നല്ലാതെ, യാതോരു മാറ്റവും ഇവിടെ വരില്ല.


കാരണം, നാട്ടുകാരിൽ എല്ലാരും ഇതേ ഭാഷാ കോഡുകളോട് സഹകരിക്കുന്നവരും, അവയുടെ ഉപയോഗത്തിൽ പങ്കെടുക്കുന്നവരും (collaborators) ആയിരുന്നു.


ഇന്നും ഇതൊരു വാസ്തവം തന്നെയാണ്.


ഇന്ന് പോലീസ് പെരുമാറ്റത്തേയും സർക്കാർ ഉദ്യോഗസ്ഥ പെരുമാറ്റത്തേയും കഠിനമായി വിമർശിച്ചുകൊണ്ടുള്ള കമൻ്റുകൾ ഓൺലൈൻ വേദികളിൽ സുലഭമാണ്.


ഈ വിധ കമൻ്റുകൾ / എഴുത്തുകൾ എഴുതുന്നവരും, സർക്കാർ സേവനത്തിൽ ചേർന്നാൽ ഇതേ പോലയേ പെരുമാറുള്ളു.


ഇങ്ഗ്ളിഷ് ഭാഷയിലെ സൗകുമാര്യതയിൽ സർക്കാർ ജീവനക്കാരും നാട്ടുകാരും തമ്മിൽ ആശയവിനിമയം ചെയ്യണമെന്നുണ്ടെങ്കിൽ, പൊതുജനം ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം നേടിയിരിക്കേണം.


പൊതുജനത്തിൽ പെട്ടവരാണ് ഉദ്യോസ്ഥരാകുന്നത്. അപ്പോൾ ഉദ്യോഗസ്ഥരിലും ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവിണ്യം താനേ വരും.


ഈ വിധമായുള്ള ഒരു വമ്പൻമാറ്റും നടപ്പിൽ വരുത്താൻ കാര്യമായ പ്രയാസം ഇല്ലതന്നെ. നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് പഠനത്തിന് സർക്കാർ നിലവരത്തിൽ തീരുമാനം എടുത്താൽ മതി.  


പൊതുവിദ്യാഭ്യാസം എന്നതുതന്നെ നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് പഠനത്തിൽ ഒതുക്കി നിർത്താവുന്നതാണ്.


ഇന്നുള്ള പത്തും, പതിനഞ്ചും അതിലധികവും വർഷം വരുന്ന വിദ്യഭ്യാസം എന്നതു മിക്കവർക്കും യാതോരു ഉപകാരവും നൽകാത്ത ഒരു കാര്യമാണ് എന്ന് ഓർക്കാവുന്നതാണ്.  ആ വിഷയത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.


നല്ല നിലവാരമുള്ള ഇങഗ്ളിഷ് എന്താണ് എന്ന് അറിയുന്നവർ ഇന്ന് വിദ്യാഭ്യാസ വിദഗ്ദരിൽ കാണാൻ ആവുമോ എന്നറിയില്ല.  കാരണം, കഴിഞ്ഞ ഏതാണ്ട് ഏഴ് - എട്ട് പതിറ്റാണ്ടുകൾക്കുള്ളിൽ ഉന്നത ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് ഭാഷാ കാര്യങ്ങൾ വിദ്യാഭ്യാസത്തിൽ നിന്നും തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്.


ഇങ്ഗ്ളിഷ് ഭാഷയെ ജനങ്ങളുടെ മനസ്സിൽ നിന്നും തുടച്ചു മാറ്റണം എന്നതിന് വൻ താൽപ്പര്യം ഉള്ള ഒരു കൂട്ടർ കേരളപ്പിറവിയുടെ തുടക്കത്തിൽ തന്നെ മലബാറിലും തിരുവിതാംകൂറിലും ഉണ്ടായിരന്നു. ഇവർ സ്വയം ഈ നാട്ടിലെ സാംസ്ക്കാരിക നേതാക്കൾ എന്ന മേൽവിലാസം കൈവശപ്പെടുത്തിയിരിക്കുന്ന ആളുകൾ ആണ്.


ഇവർ ഔപചാരികമായി സംഘടിതരല്ലെങ്കിലും, മാനസിക ഭാവത്തിലും വ്യക്തിതാൽപ്പര്യത്തിലും സംഘടിതർ തന്നയാവാം.


1957ൽ Calicut ജില്ല സ്ഥാപിച്ചപ്പോൾ, ആ ജില്ലക്ക് പേര് കോഴിക്കോട് എന്ന് ഇങ്ഗ്ളിഷിലും ആക്കിയത് ഈ കൂട്ടർ ആവാം. അവരുടെ രാജ്യസ്നേഹം അപാരം തന്നെ. ഈ കാര്യം അവർ അന്ന് വാനോളം വിളിച്ചു പറഞ്ഞിരുന്നു.


ഞാൻ 2011ൽ മലയാളം ഭാഷയെ വിദ്യാഭ്യാസത്തിലും ഭരണത്തിലും നിർബന്ധമാക്കരുത് എന്ന ആവശ്യവുമായി കേരളാ ഹൈകോടതിയിൽ ഒരു റിറ്റ് ഹരജി നൽകിയിരുന്നു.  ഈ ഹരജിയെ ഒരു കോമാളിത്തരമാക്കി മറ്റാനായി പിന്നണിയിൽ പല കളികളും നടന്നിരുന്നു.  എന്നിരുന്നാലും, ഈ ഹരജിയിന്മേൽ Chief Justice വാദം കേൾക്കുകയും, ഒടുവിൽ ഹരജി സ്വീകരിക്കുകയും ചെയ്തിരുന്നു.


ഇങ്ഗ്ളിഷ് ഒരു egalitarian language (സാമൂഹിക സമത്വ ഭാഷ) ആണ് എന്ന് Chief Justice ഔപചാരികമായി കോടതിയിൽ വച്ച് പ്രസ്താവിക്കുകയും ഇതോടൊപ്പം ചെയ്തു.


ഈ ഒരു വാർത്ത കേരളത്തിലെ യാതോരു വർത്താ പത്രങ്ങളും ചർച്ചക്ക് എടുത്തില്ല. ഇതിന്‍റെ ഒരു സൂചന പോലും പത്രങ്ങളിൽ വരരുത് എന്ന നിർദ്ദേശം തന്നെ കേരത്തിലെ സാംസ്ക്കാരിക നേതക്കളിൽ നിന്നും എല്ലാ പത്രങ്ങൾക്കും ലഭിച്ചിരുന്നു എന്ന്, ഒരു വാർത്താ പത്രവുമായി നല്ല ബന്ധമുള്ള ഒരു വ്യക്തി എന്നോട് പറയുകയും ചെയ്തിരുന്നു.


ആളുകൾക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ നല്ല പ്രാവീണ്യം വന്നാൽ, മലയാളം വാർത്താ പത്രങ്ങൾക്കും മാസികകൾക്കും വൻ തിരിച്ചടിയാകും.  അന്നും, ഒരു പരിധിവരെ ഇന്നും, ഇങ്ഗ്ളിഷിൽ വായിച്ച കാര്യങ്ങൾ തർജ്ജമ ചെയ്ത് വൻ ബുദ്ധിവൈഭവം പ്രകടിപ്പിക്കന്നവരാണ് പല പത്രമാസികക്കാരും.


ഈ കാര്യം ഏതാണ്ട് 2000ൽ , കോട്ടയത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു വൻ പത്രത്തിൽ ഉന്നത സ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തി യാതോരു മറയും ഇല്ലാതെ എന്നോട് പറയുകയുണ്ടായി.


ആ ആൾ പറഞ്ഞത്, ഈ പ്രകാരം ആണ്:


മലയാളം എന്നത് ഞങ്ങളുടെ വിപണി ആണ്. ആളുകൾ ഇങ്ഗ്ളിഷ് പഠിച്ചാൽ, ഞങ്ങൾക്ക് Market നഷ്ടപ്പെടും. അതിനാൽ ഞങ്ങൾ ജനങ്ങളോട് ഇങ്ഗ്ളിഷ് പഠിക്കരുത് എന്നു പറഞ്ഞുകൊടുക്കും.  ഏതൊരു പ്രബുദ്ധ മലയാളിയും ഞങ്ങളുടെ വാക്കുകളിൽ വീണുപോകും! അതുകൊണ്ടല്ലേ മലയാളികൾ പ്രബുദ്ധരാണ് എന്ന് സ്വയം അഭിമാനിക്കുന്നത്?

END


ജനം ഇങ്ഗ്ളിഷിൽ പ്രബുദ്ധരായാൽ, കഥകഴിയുന്ന മറ്റൊരു കൂട്ടരാണ്, മലയാളം സിനിമാക്കാർ. അവരിലും പലരും പണ്ട് കാലങ്ങലിൽ ഇങ്ഗ്ളിഷ് സിനിമകൾ രാത്രി രണ്ടാം ഷോ കണ്ട്  വൻ ആശയപ്പെരുപ്പം മനസ്സിൽ കയറ്റിയവർ ആണ് എന്നും ഒരു തോന്നൽ. 


ഇങ്ഗ്ളുകാർ നമ്മുടെ പ്രീയപ്പെട്ട അടിമ ജനത്തിനെ ചവിട്ടിയതും ചെരുപ്പ് നക്കിച്ചതും മറ്റുമായ കഥകൾ തിരുവിതാംകൂർ രാജ്യ പാരമ്പര്യമുള്ള സിനിമാ നിർമ്മാതാക്കൾ തിരക്കഥയിൽ അവിടേയും ഇവിടേയും തിരുകിച്ചേർത്ത്, ഉല്ലസിക്കും. സിനിമ നിർ്മ്മിക്കും.


എന്നാൽ, തിരുവിതാംകൂറുകാർക്ക് ബൃട്ടിഷ്-ഇന്ത്യയിലെ കാര്യങ്ങൾ ഈ വിധമായിരുന്നുവെന്ന് എന്താണ് ഇത്ര തിട്ടം എന്ന് ആരും ചോദിച്ചുകാണുന്നില്ല.


കള്ളക്കഥകൾ സിനിമയാക്കി പ്രദർശിപ്പിച്ചാൽ, മാസ്മരിക ലാഭമാണ്  കൈയിൽ വരിക. കാരണം, കള്ളക്കഥകൾ മനസ്സിലും ശരീരത്തിലും വൻ രോമാഞ്ചം കയറ്റിവിടും.


ഇന്ന് എഴുത്ത് കാര്യമായി വഴിതെറ്റിപ്പോയി എന്നുതോന്നുന്നു.


ഇന്ന് പറയാൻ വന്നത്, തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ ആശയവിനിമയ കീഴ്വഴക്കത്തെക്കുറിച്ചായിരുന്നു.  ആ പാതയിലേക്ക് എഴുത്ത് നീങ്ങുന്ന അവസരത്തിൽ ചെറുതായി കാടുകേറിപ്പോയി എന്നുതോന്നുന്നു.

bottom of page