ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
37. ഉദ്യോഗസ്ഥനെ പേരു വിളിക്കുന്നതിനെക്കുറിച്ച്
മലബാറിയിലും മലയാളത്തിലും നിലനിൽക്കുന്ന, വ്യക്തിയുടെ പേരിന് പിന്നിൽ ഒരു ബഹുമാന സൂചകമായ വാക്ക് വേണം എന്നത്, ഹിന്ദിയിലും മറ്റ് ദക്ഷിണേഷ്യൻ ഭാഷകളിലും നിർബന്ധമാണ് എങ്കിലും, ഹിന്ദിയിൽ കാര്യങ്ങൾ കുറച്ചൂകൂടി ലളിതമാണ് .
തിരുവിതാംകൂറിൽ ഉദ്യോഗസ്ഥൻ സാറും, പൊതുജനത്തിൽ പെട്ട വ്യക്തി നിങ്ങളും ആണ്. എന്നാൽ സ്കൂൾ അദ്യാപകൻ 'സാറും', സ്കൂൾ വിദ്യാർത്ഥി, 'നീയും' അല്ലെങ്കിൽ 'താനും' ആണ്. എന്നുവച്ചാൽ സ്കൂൾ വിദ്യാർത്ഥി ഒരു പടികൂടുതൽ താഴ്ചയിലുള്ള ആളാണ്.
എന്നാൽ 1980കളിൽ കോളെജിൽ ചേർന്നപ്പോൾ കണ്ടത്, ചില അദ്യാപകർ വിദ്യാർത്ഥികളെ 'നിങ്ങൾ' എന്നോ അതുമല്ലെങ്കിൽ 'താൻ' എന്നോ ആണ് സംബോധന ചെയ്യുക എന്നതാണ്. 'നീ' എന്ന വാക്കിൽ എന്തോ ഒരു സാത്താനികമായുള്ള താഴ്ചയോ തരംതാഴ്ത്തലോ ഉണ്ട് എന്ന ഒരു തോന്നൽ. എന്നാൽ മലബാറിൽ പഠിപ്പിച്ച് പരിചയമുള്ള 'സാറന്മാർ' പൊതുവേ നീ വാക്കാണ് ഉപയോഗിച്ചത്.
പ്രീഡിഗ്രിക്ക് പഠിക്കന്ന കാലത്തും പല സഹപാഠികളും 'താൻ' വാക്കാണ് തമ്മിൽ ഉപയോഗിച്ചത് എന്നും ഓർമ്മവരുന്നു. സ്കൂളിലും ഇതുതന്നെയായിരുന്നു അനുഭവം.
എന്നാൽ വടക്കേ മലബാറിൽ സർവ്വത്ര 'ഇഞ്ഞി' അല്ലെങ്കിൽ 'നീ' തന്നെ, എന്നായിരുന്നുവെന്ന് തോന്നുന്നു. കാസർകോഡെല്ലാം എന്തായിരുന്നുവെന്ന് കൃത്യമായി അറിയില്ല. തെക്കേ മലബാറിൽ 'ഇജ്ജ്' ആണ് എന്നു തോന്നുന്നു. കൃത്യമായി അറിയില്ല.
ഇവിടെ വ്യക്തമായി കാണേണ്ടുന്ന വ്യത്യാസം, മലബാറിൽ തരംതാഴ്തൽ അന്ന് കഠിനമായിരുന്നു. ഇന്നും.
എന്നാൽ സാമൂഹികമായി അടിത്തറയുള്ള ആളും സർക്കാർ ഉദ്യോഗസ്ഥനും ഏതാണ്ട് ഒരേ നിലവാരക്കാർ തന്നെ. ഇത് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സ്വാധീനം ആയിരിക്കാം.
എന്നാൽ തിരുവിതാംകൂറിൽ പഠിപ്പിന് പോകുന്ന വ്യക്തിയെ അത്ര കണ്ട് അന്ന് തരംതാഴ്ത്തില്ല. എന്നാൽ ഉൾനാടുകളിൽ ആളുടെ കുടുംബ നിലവാരം ഇതിൽ സ്വാധീനം നടത്തും എന്നതും തീർച്ചയാണ്.
ഉദ്യോഗസ്ഥരും സാമൂഹികമായി അടിത്തറയുള്ള ആളും തമ്മിൽ ഉയർച്ചത്താഴ്ച നിലനിന്നിരുന്നു. അതായത്, 'സാർ' എന്ന ഉദ്യോഗസ്ഥനും 'നിങ്ങൾ' എന്ന സാമൂഹികമായി അടിത്തറയുള്ള ആളും.
സാമൂഹികമായി അടിത്തറയില്ലാത്ത ആൾ അവിടേയും ഉദ്യോഗസ്ഥന്‍റെ മുന്നിൽ നീ തന്നെ. മറ്റുള്ളവരും ഈ ആളെ 'നീ' എന്നുതന്നെയാവും സംബോധന ചെയ്യുക.
തിരുവിതാംകൂറിൽ, 'നിങ്ങൾ' എന്ന വാക്ക് ഒരു തരംതാഴ്ത്തൽ വാക്കായി തന്നെയാണ് മനസ്സിലാക്കിയിരുന്നത്. എന്നാൽ, ഇതും ഒരു സങ്കീർണ്ണമായുള്ള ചിത്രമാണ്.
സുഹൃത്തുക്കൾ തമ്മിൽ നീയെന്നും 'താൻ' എന്നും ഉപയോഗിക്കും. എന്നാൽ അധികം അടുപ്പമില്ലാത്ത സമന്മാരായുള്ളവർ 'നിങ്ങൾ' എന്ന് തമ്മിൽ ഉപയോഗിക്കും. സാമൂഹികമായി തരംതാണ വ്യക്തി 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, അത് തരംതാഴ്ത്തലായി കാണപ്പെടും.
മലബാറിൽ 'സാർ' എന്ന പദം ആർക്കും ഏതാണ്ട് 1980കൾ വരെ അറിവില്ലായിരുന്നു എന്നാണ് തോന്നുന്നത്. മാഷിനെ 'നിങ്ങൾ' എന്നും 'ഇങ്ങൾ' എന്നും ആണ് സംബോധന ചെയ്യുക. ഉദ്യോഗസ്ഥനേയും അതുപോലെ തന്നെ.
എന്നുവച്ചാൽ, മലബാറിൽ 'നിങ്ങൾ' വാക്ക് ഒരു ബഹുമാന വാക്കായിരുന്നു.
ഈ 'സാർ' എന്ന വാക്ക് മലയാളത്തിൽ (തിരുവിതാംകൂർ ഭാഷ) എവിടെ നിന്നുമാണ് വന്നത് എന്നത് അറിയില്ല. ഇത് ഇങ്ഗ്ളിഷിലെ 'Sir' എന്ന പദമാണ് എന്ന് പലരും മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.
എന്നാൽ ഇതു ശരിയാണ് എങ്കിൽ ബൃട്ടിഷ്-മലബാറിൽ ഈ പദം നിലവിൽ ഉണ്ടായിരിക്കേണം. എന്നാൽ അത് സംഭവിച്ചിട്ടില്ല.
സാർ എന്ന പദം പേർഷ്യൻ പദമാണ് എന്ന് Native Life in Travancoreൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. തലവൻ എന്നാണ് അർത്ഥം പോലും.
സർക്കാർ എന്ന പദം പേർഷ്യൻ ഭാഷയിൽ നിന്നുമാണ് വന്നത് പോലും.
QUOTE:
Sirkar Pers. Sar, head;
kar, business The native Government. END OF QUOTE
'സാർ' എന്ന പദം ഹിന്ദിയിൽ ഇല്ലായെന്ന് തോന്നുന്നു. എന്നാൽ ഹിന്ദിയിൽ സാബ്, മേംസാബ് തുടങ്ങിയ പദങ്ങൾ ഉണ്ട്.
ഇങ്ഗ്ളിഷിലെ 'Sir' എന്ന പദമായും 'സാർ' എന്ന വാക്കിനെ ഉപയോഗിക്കാമെങ്കിലും, 'സാർ' എന്ന പദത്തിന്‍റെ അർത്ഥവ്യാപ്തി, ഇങ്ഗ്ളിഷിലെ 'Sir' എന്ന വാക്കിന്‍റെ പതിന്മടങ്ങാണ്. സാർ എന്ന വാക്കിന്‍റെ ഉപയോഗ പരിധിയിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഇങ്ഗ്ളിഷിലെ Sir എന്ന അർത്ഥത്തിൽ വരുന്നുള്ളു.
സാർ എന്ന പദം മലയാളത്തിലെ പല പദരൂപങ്ങളേയും ബാധിക്കും. Sir എന്ന പദം ഇങ്ഗ്ളിഷിലെ മറ്റ് പദരൂപങ്ങളെ ബാധിക്കില്ലാ എന്നു മനസ്സിലാക്കുക.
ബൃട്ടിഷ്-മലബാറിൽ സാർ പോലുള്ള പദങ്ങൾക്ക് കാര്യമായ ആയുസ്സ് ഉണ്ടാവില്ലാ എന്ന തോന്നലും സർക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നവരിലും, വൻ വാണിജ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടവരിലും വന്നുകാണും. കാരണം, എല്ലായിടത്തും ഇങ്ഗ്ളിഷ് ഭാഷയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന സാഹചര്യമാണ് പടരുന്നത്.
മാത്രവുമല്ല, തിരുവിതാംകൂർ രാജ്യത്തിൽ നിലനിന്നിരുന്ന സാധാരണ വ്യക്തികൾ മാന്യമായി വസ്ത്രം ധരിക്കരുത്, ആഭരണം ഇടരുത് എന്നല്ലാമുള്ള നിയമപരമായുള്ള എല്ലാ താക്കീതുകളും ബൃട്ടിഷ്-മലബാറിൽ അപ്രത്യക്ഷമായിരുന്നു.
എന്നാൽ ബൃട്ടിഷ്-മലബാറിലെ ജനം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണ മേൽവിലാസത്തിൽ ജീവിക്കുന്നവരാണ്. തിരുവിതാംകൂറിലെ ജനം അവിടുള്ള രാജകുടുംബത്തിന് കീഴിൽ ജീവിക്കുന്നവരാണ്.
രണ്ടും ഗുണമേന്മയിൽ വൻ വ്യത്യാസത്തിൽ ഉള്ള കാര്യങ്ങൾ ആണ്. ആദ്യത്തേത് ഒരു മാസ്മരിക മേൽവിലാസവും, രണ്ടാമത്തേത് കരിനിഴൽ പിടിപെട്ട മേൽവിലാസവും.
ഇന്ന് ഒരാൾ പഴയകാല ഇങ്ഗ്ളണ്ടിൽ ടാക്സി ഡ്രൈവർ ആണ് എന്നും മറ്റൊരാൾ ഇന്നുള്ള ഇന്ത്യയിൽ ടാക്സി ഡ്രൈവർ ആണ് എന്നും പറയുന്നതുപോലുള്ള വ്യത്യാസം.
രണ്ട് ജീവിതാനുഭവങ്ങളും തമ്മിൽ വ്യത്യസ്തങ്ങൾ ആണ്. രണ്ടാമത്തേതിൽ നിന്നും ഒന്നാമത്തേതിലേക്ക് ചാടിക്കയറാനുള്ള നിത്യാഭിലാഷം പലരിലും കാണും.
ഇങ്ഗ്ളണ്ടിലെ Manchesterലെ തുണിമില്ലുകളിൽ നിന്നും വൻ വിലക്കുറവിൽ ഉഗ്രനിലവാരമുള്ള തുണിയുൽപ്പന്നങ്ങൾ ബൃട്ടിഷ് ഇന്ത്യയിലേക്ക് ഒഴുകിവന്നപ്പോൾ, Tellicherry പോലുള്ള പലയിടങ്ങളിലും കീഴ്ജന വ്യക്തികൾ ഉൾപ്പെടെ പലരും വൻ പരിഷ്ക്കാരത്തിലേക്ക് നീങ്ങിയെന്നുള്ളത് ഒരു വാസ്തവം ആണ്.
ഇതിനും ഇങ്ഗ്ളിഷ് ഭാഷയ്ക്കും എതിരായി പല ഉന്നത കുടുംബക്കാരും സാമൂഹിക പരിഷ്ക്കർത്താക്കളും അണിനിരന്നിരുന്നു എന്നതും വാസ്തവം തന്നെ.
ബൃട്ടിഷ്-ഇന്ത്യയിലെ നെയ്ത്തു തൊഴിലാളികൾ ഇതോടുകൂടി പട്ടിണിയിൽ ആയിപ്പോയി എന്നും പറഞ്ഞ് ഈ സാമൂഹിക വമ്പന്മാർ മുതലക്കണീർ പൊഴിച്ചുപോലും. അവരുടെ പാടപ്പറമ്പിലെ അടിമയുടെ കഷ്ടപ്പാട് നൂറ്റാണ്ടുകളോളം യാതോരു വ്യസനവും ഇല്ലാതെ നോക്കിക്കണ്ട് രസിച്ചവരാണ് ഈ കൂട്ടർ എന്നകാര്യം മറക്കാനാവുന്നതല്ല.
1947ൽ അന്നത്തെ ബൃട്ടണിലെ ഇടതു പക്ഷ പാർട്ടിക്കാരനായ പ്രധാന മന്ത്രി ബൃട്ടിഷ്-ഇന്ത്യയെ തന്‍റെ Londonലെ പരിചരക്കാരായ നെഹ്റുവിനും ജിന്നക്കും മുറിച്ച് കൊടുത്തപ്പോൾ, പെട്ടെന്ന് ബൃട്ടിഷ് മലബാറും മെഡ്രാസ് പ്രസിഡൻസിയും വടക്കൻ ഇന്ത്യൻ ഹിന്ദി സാമ്രാജ്യത്തിന്‍റെ കീഴിൽ വന്നുപെട്ടു.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് അനവധി കാര്യങ്ങൾ പറയാനുണ്ട്. അതിലേക്കൊക്കെ ഇപ്പോൾ പോകൻ പറ്റില്ല.
1947തൊട്ട് മലബാറിന് വിചിത്രമായ ഒരു അനുഭവമാണ് വന്നത്.
മലബാറിന്‍റെ ഇങ്ഗ്ളിഷ് മുഖാവരണം തുടച്ചുമാറ്റാൻ ഒരു കൂട്ടർ. മറ്റൊരു കൂട്ടർ മലബാറിലെ ഭാഷയെ തുരത്തി, തിരുവിതാംകൂറിലെ ഭാഷയായ മലയാളത്തെ പ്രചരിപ്പിക്കാനുള്ള ഉത്സാഹം. ഓർമ്മിക്കുക, അക്കാലങ്ങളിൽ പഴയ മലയാളം സിനിമാപാട്ടുകളും, വയലാറും മറ്റും നിലവിൽ ഇല്ലായിരുന്നു എന്നും ഓർക്കുക.
മലബാർ തിരുവിതാംകൂറുകാർക്ക് വൻ ആസ്വാദ്യമായ ഒരു പ്രദേശമായിരുന്നുവെന്നതാണ് വാസ്തവം. അക്കാര്യം അടുത്ത എഴുത്തിൽ വിശദ്ധീകരിക്കാം.
മെഡ്രാസ് പ്രസിഡൻസീ സർക്കാർ സേവനത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം. മെഡ്രാസ് പ്രസിഡൻസി മാറി, മെഡ്രാസ് സംസ്ഥാനം വന്നു. തുടർന്ന് ആ സംസ്ഥാനത്തെ വെട്ടിമുറിച്ച് ഏതാനും പുതിയ സംസ്ഥാനങ്ങൾ വന്നു.
തിരുവിതാംകൂർ രാജ്യത്തിൽ സർക്കാർ ജീവനക്കാർക്ക്, മലബാറിലെ പോലെ തന്നെ ചെറിയ മാസ ശമ്പളം തന്നെയാണ് നിലനിന്നിരുന്നത്. എന്നാൽ, ആ ഉദ്യോഗം ലഭിക്കുന്നവർ ആവുന്നതു പോലെ കൈക്കൂലി വാങ്ങിക്കും എന്ന തിരിച്ചറിവോടുകൂടി തന്നെയാണ് ശമ്പളം ഈ വിധം നിലനിർത്തിയത്.
രാജകുടംബത്തിന് ഈ അഴിമതി പ്രതിഭാസത്തിൽ കാര്യത്തിൽ കാര്യമായ പരിഭവം ഇല്ലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. കാരണം, ഉദ്യോഗസ്ഥർക്ക് ചെറിയ ശമ്പളം മാത്രം നൽകിയാൽ മതിയാകും.
ഉദ്യോഗം നൽകുന്നത് രാജകുടുംബത്തിന് പ്രീതിയുള്ളവർക്കാണ്. കൊള്ളയടിക്കുള്ള ഒരു ലൈസൻസ് ആണ് അന്ന് പല സർക്കാർ തൊഴിലുകളും. രാജകുടുംബത്തിന് കൂറുകാണിക്കണം, എന്നുമാത്രം.
ഈ കാര്യം Native Life in Travancoreലോ മറ്റോ വ്യക്തമായി രേഖപ്പെടുത്തിയത് കണ്ടിട്ടുണ്ട്.
അതിനാൽ തന്നെ തിരുവിതാംകൂർ രാജ്യത്തിൽ ചെറിയ ശമ്പളക്കാരും അതേ സമയം വൻ വരുമാനക്കാരുമായ സർക്കാർ ഉദ്യോഗസ്ഥരാണ് നിലനിന്നത്.
ഈ ഉദ്യോഗസ്ഥർക്ക് ശമ്പളം കൂട്ടിക്കൊടുത്താൽ അഴിമതി നിൽക്കും എന്ന ഒരു വിഡ്ഢി ആശയവും അതേ ഗ്രന്ഥത്തിൽ എഴുതിക്കണ്ടു.
ബൃട്ടിഷ്-ഇന്ത്യയുടെ ദക്ഷിണ ഭാഗങ്ങൾ നെഹ്റുവിന്‍റെ സാമ്രാജ്യം ആക്കി മാറ്റപ്പെട്ടപ്പോൾ, എല്ലായിടത്തും ഇങ്ഗ്ളിഷ് ഭരണ സംവിധനങ്ങളെ തുടച്ചുമാറ്റാനുള്ള ഉദ്യമമാണ നടന്നത്. തൊട്ടടുത്തുള്ള എല്ലാ രാജ്യങ്ങളേയും നെഹ്റുവിന്‍റെ സാമ്രാജ്യത്തിലേക്ക് ചേർക്കാനായി ഓരോ രാജ്യത്തിലും രാജ്യദ്രോഹികൾ ഉണ്ടായിരുന്നു.
ഓരോ രാജ്യവും നെഹ്റുവിന്‍റെ സാമ്രാജ്യത്തിൽ ഏറ്റെടുക്കപ്പെടുമ്പോൾ, ഈ കൂട്ടരാണ് പിന്നീടങ്ങോട്ട്, ആ പ്രദേശത്തിലെ വൻ പുള്ളികൾ ആയി മാറിയത്. സ്വന്തം രാജാവിനേയും രാജ്യത്തേയും ഒറ്റുകൊടുത്തവർ, സ്വാതന്ത്ര്യസമര പടയാളികളും നേതാക്കളും മറ്റുമായി ഔപചാരിക ചരിത്ര എഴുത്തുകളിൽ സ്ഥാനം പിടിച്ചു.
മലബാറിന് തൊട്ടടുത്തുള്ള തിരുവിതാംകൂർ രാജ്യം നെഹ്റുവിന്‍റെ ഇന്ത്യയിൽ അലിഞ്ഞു ചേർന്നത്, മലബാറിലെ ഇങ്ഗ്ളിഷ് സംവിധാനങ്ങൾക്ക് വൻ ഭീഷണതന്നെയായി മാറിയിരുന്നു. എന്നാൽ, ഈ വിധം കാര്യങ്ങൾ മനസ്സിലാക്കാൻ അന്ന് ആർക്കെങ്കിലും ആയിരുന്നുവോ എന്ന് അറിയില്ല.