top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

38. മലബാറിനെ പിടിച്ചൊട്ടിച്ചത്

1956 നവംബർ 1ന് കേരള സംസ്ഥാനം സ്ഥാപിതമായതോടുകൂടി, മലബറിന്‍റെ നിലവാരം കുത്തനെ ഇടിഞ്ഞു. ആ പുതിയ സംസ്ഥാനത്തിന്‍റെ തലസ്ഥാനം Trivandrumത്താണ്.  അവിടെനിന്നും നോക്കിയാൽ, മലബാർ എന്നത് ദുനിയാവിന്‍റെ അറ്റത്തുള്ള ഒരു ഓണംകേറാമൂല. അവിടെയുള്ളവർക്ക് മലയാളം പോലും ശരിക്കും സംസാരിക്കാൻ ആവില്ല.


നിയമസഭയും സർക്കാർ വകുപ്പുകളുടെ കേന്ദ്ര സ്ഥാനങ്ങളും PSCയും പട്ടാള ബറ്റാലിയനും അങ്ങിനെ പലതും അവിടെയാണ്. പോരാത്തതിന്, ഓരോ പതിറ്റാണ്ട് കഴിയുന്തോറും അവിടങ്ങളിൽ കണ്ണാടിമിനുസമുള്ള ഹൈവേ റോഡുകളും മറ്റും.


മാത്രവുമല്ല, കേരളമൊട്ടുക്കുമുള്ള സർക്കാർ തൊഴിലുകൾ മുഴുവനും തിരുവിതാംകൂർകാർ കരസ്ഥമാക്കുന്നു.  സർക്കാർ വകുപ്പിൽ ഗുമസ്ഥനായി ചേർന്നു കഴിഞ്ഞാൽ, പിന്നെയുള്ള ബദ്ധപ്പാട്, തിരുവിതാംകൂറിലേക്ക് സ്ഥലമാറ്റം വാങ്ങിക്കണം എന്നതാണ്.


മലബാറിൽ സർക്കാർ ഓഫിസുകളിൽ സേവനം ചെയ്യാൻ പലർക്കും താൽപ്പര്യം ഇല്ല. കാരണം, തൊഴിൽ ചെയ്യേണ്ടുന്നവരിൽ പലരും തിരുവിതാംകൂർകാരാണ്.  അതോടുകൂടി, ജില്ലാ അടിസ്ഥാനത്തിൽ സർക്കാർ ഗുമസ്ഥരെ തിരഞ്ഞെടുക്കാൻ PSC പദ്ധതിയിട്ടു. തിരിഞ്ഞു കളിച്ചു നിൽക്കുന്നവർക്ക് സാർ പദവിയിലേക്ക് കുതിച്ചു ചാടാനുള്ള പാതയാണ് സർക്കാർ തൊഴിൽ എന്ന അറിവ് മലബാറുകാർക്ക് അന്ന്  ലഭിച്ചിരുന്നില്ല.


തിരുവിതാംകൂർകാരിൽ പലരും മലബാറിലെ ബന്ധുജനത്തിന്‍റെ മേൽവിലാസം അപേക്ഷാ ഫോമിൽ നൽകി, ജില്ലാ സംവരണത്തിലൂടെ മലബാർ സർക്കാർ  ഓഫിസുകളിൽ തൊഴിലിൽ ചേർന്നു.  മലബാറിൽ നിന്നും PSC പരീക്ഷക്കിരിക്കാൻ ആളുകൾ കുറവായിരുന്നു.


വാസ്തവം പറഞ്ഞാൽ പലർക്കും, കേരളാ PSCയെക്കുറിച്ചു അറിവ് വളരെ കുറവായിരുന്നു.


മാത്രവുമല്ല, അന്ന് തിരുവിതാംകൂറിൽ വളരെ വ്യക്തമായി അറിയപ്പെട്ടിരുന്ന കാര്യം Sub Inspector of Police, Forest Range Officer പോലുള്ള പല ഉദ്യോഗങ്ങൾക്കും ഒരു നിശ്ചിത വൻ സംഖ്യ PSC അംഗങ്ങൾക്ക് നൽകണം എന്നതായിരുന്നു. PSC അംഗങ്ങളിൽ ഒരു പ്രത്യേക ശതമാനം ആളുകൾ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ആയിരുന്നു. ഓരോ പാർട്ടിക്കും ഇത്ര എണ്ണം സീറ്റുകൾ സ്വകാര്യമായി സംവരണം ചെയ്തിരിക്കും എന്നാണ് പറയപ്പെട്ടിരുന്നത്.


പകൽ വെളിച്ചം പോലെ Trivandrumത്ത് ചർച്ച ചെയ്യപ്പെട്ടിരുന്ന ഈ കാര്യം മലബാറിൽ അന്ന് ആരും വിശ്വസിച്ചിരുന്നില്ല. 1980കളിൽ ഈ കാര്യം ഒരു മലബാറുകാരനോട് പറഞ്ഞപ്പോൾ, ഇതെല്ലാം തനി കള്ളക്കഥയാണ് എന്നും ഇങ്ങിനെയൊക്കെ നടക്കുമെങ്കിൽ അത് .......... പത്രത്തിൽ വരും എന്നും പറഞ്ഞു.


പോരാത്തതിന്, തിരുവിതാംകൂറിൽ എല്ലാ സർക്കാർ വകയിലുള്ള തിരഞ്ഞെടുക്കപ്പെടലിലും പിന്നണിയിൽ പലതും നടക്കും. ഉന്നത സാർ ചോദിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വൻ സന്നദ്ധത കാണിക്കുന്ന ചെറുകിട സാറന്മാർ പലവകുപ്പുകളിലും ഉണ്ടായിരുന്നു.


തിരുവിതാംകൂറിൽ നിന്നും വന്ന് മലബാറിൽ സർക്കാർ സേവനത്തിൽ ചേരുന്നവർക്ക്, മലബാറിൽ ആളുകൾ സർക്കാർ ഓഫിസുകളിൽ വന്ന് ഉദ്യോഗസ്ഥരെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്നത് സഹിക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയായിരുന്നു. പലരും ഇക്കാരണത്താൽ മലബാർ ഓഫിസുകളിൽ ഒരു മുൾ മുനയിൽ ഇരിക്കുന്നതു പോലുള്ള അവസ്ഥയിലായിരുന്നു.


അതേ സമയം സാധാരണക്കാരായ തിരുവിതാംകൂറുകാർക്ക്, മലബാറിൽ ആളുകൾ, സാമൂഹിക സ്ഥാനങ്ങൾ ഇല്ലാത്ത ആളുകളെ കാര്യമായ പരിചയമില്ലെങ്കിൽ കൂടി ഇഞ്ഞി, നീ പോലുള്ള പദങ്ങൾ ഉപയോഗിച്ച് സംബോധന ചെയ്യുന്നതും അസഹ്യമായ ഒരു കാര്യമായി അനുഭവപ്പെട്ടിരുന്നു.


അന്നൊന്നും മലബാറിൽ സർക്കാർ സേവനത്തിൽ അഴിമതി തുടങ്ങിയിട്ടില്ലായിരുന്നു. ഇങ്ഗ്ളിഷ് ഭാഷയിലൂടെ Madras State Civil Serviceൽ ചേർന്ന് കേരളാ പിറവിയോടുകൂടി കേരളാ കേഡറിലേക്ക് മാറ്റപ്പെട്ട്, മലബാറിൽ തൊഴിൽചെയ്തു തുടങ്ങിയ ഉദ്യോഗസ്ഥർ അന്ന് മലബാറിലെ മിക്ക സർക്കാർ വകുപ്പുകളിലും ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നു.


MBBS, Engineering പ്രവേശനത്തിന് Malabar Merit, എന്നും പോരാത്തതിന്, Thiyya Merit പോലുള്ള മറ്റു ചില മെറിറ്റുകളും നിലനിന്നിരുന്നു, കേരളത്തിൽ.


മലബാറുകാർ തനിപൊട്ടന്മാരാണ് എന്ന ഒരു സംസാരം ഒരു പരിധിവരെ തിരുവിതാംകൂറിൽ നിലനിന്നിരുന്നു. എന്നാൽ ഇതിന് നേരെ വിപരീതമായ ഒരു സംസാരവും നിലനിന്നിരുന്നു.


ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യമുള്ള യുവ പ്രായക്കാരായ ഓഫിസർമാർ, തിരുവിതാംകൂറിൽ, സർക്കാർ സേവനത്തിൽ ഒരു അപരിചിതമായ അനുഭവമായിരുന്നു.  അവിടെ ഉന്നത ഉദ്യോഗസ്ഥൻ എന്നത് ഗുമസ്ഥൻ ഉദ്യോഗ കയറ്റും നേടി ഓഫിസർ ആകുന്നവർ ആയിരുന്നു, അന്ന്. (IAS, IPSകാരുടെ കാര്യമല്ല പറഞ്ഞത്).


കേരളാ പിറവിയോടുകൂടി, യുദ്ധകാലാടിസ്ഥാനത്തിൽ തിരുവിതാംകൂറിൽ റെയ്ൽവേ പാത കെട്ടിയിരുന്നെങ്കിലും, ഏതാണ്ട് 1990കൾവരെ മലബാറിലിൽ നിന്നും തിരുവിതാംകൂറിലേക്കും, തിരവിതാംകൂറിൽ നിന്നും മലബാറിലേക്കും യാത്ര വൻ ബദ്ധപ്പാടുതന്നെയായിരുന്നു.


അങ്ങോട്ടും ഇങ്ങോട്ടും ഉള്ള തീവണ്ടി യാത്ര Mattancherry Terminusൽ ചെന്ന് നിൽക്കും. പിന്നെ മറ്റൊരു തീവണ്ടി എഞ്ചിൻ തീവണ്ടിയുടെ പിന്നിൽ വന്നു ചേർന്ന് പിന്നിലോട്ട് വലിച്ച് യാത്ര അങ്ങേയറ്റത്തേക്ക് തുടരും. ഏതാണ്ട് ഒരു മണിക്കൂർ നേരം Mattancherry Terminus തീവണ്ടി എഞ്ചിനിനായി കാത്തുനിൽകേണ്ടിവരും. തീവണ്ടിക്കുള്ളിൽ ഇരിക്കുന്നവർ ചൂടിൽ വെന്തു നിൽക്കും.


പോരാത്തതിന്, തിരുവിതാംകൂറിൽ റെയ്ൽവേ പാത രൂപകൽപ്പന ചെയ്യന്ന അവസരത്തിൽ കോട്ടയത്തുള്ള ഒരു ഉഗ്ര ഗ്രൂപ്പ് ചില സ്വാധീനം നടത്തി, റെയ്ൽവേ പാത, കോട്ടയത്തിലൂടെ വളച്ചുവിട്ടതും, Trivandrumത്തെക്കൂള്ള ദൂരം വളരെ അങ്ങ് കൂട്ടി.


കേരളാ പിറവി കഴിഞ്ഞ് ഏതാനും പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും യാതോരു വിധ വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത ഒരു വൻ ജനക്കൂട്ടം ഉള്ള പ്രദേശം ആയി മാറി മലബാർ. അതേ സമയം തിരുവിതാംകൂറിൽ BAയും MAയും BSc.യും MSc.യും എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ഒരു അവസ്ഥ.  പോരാത്തതിന്, double MAയും ചിലയിടത്ത് triple MAയും.


എന്നാൽ ഇവരിൽ പലർക്കും ഇങ്ഗ്ളിഷിൽ ഒരു നാലു വാചകം ഉച്ചാരണത്തെറ്റുകൂടാതെ പറയാൻ ആവില്ല. വൻ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ കാര്യമാണ് പറഞ്ഞത്. സത്യം പറഞ്ഞാൽ, തിരുവിതാംകൂറിൽ  മിക്ക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിച്ചു വിടുന്നത്, അന്ന് തനി പൊട്ട ഇങ്ഗ്ളിഷായിരുന്നു.  


ബൃട്ടിഷ്-മലബാറിൽ ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള വിദ്യാഭ്യാസ യോഗ്യതകൾ, കോഴിക്കോട് കടലോരത്ത് അക്കാലങ്ങളിൽ വറവു ചട്ടിയിൽ ഇരുമ്പ് കരണ്ടികൊണ്ട് അടിച്ച് ഒച്ചയുണ്ടാക്കി കടലവിൽക്കുന്നതുമാതിരിയാണ്, അന്ന് തിരുവിതാംകൂറിൽ വാരിവിതറുകയാണ്.


എല്ലാമുക്കിലും മൂലയിലും Parallel collegeകളും Tutorial collegeകളും. അത് തന്നെ ഒരു വ്യവസായ മേഘല. പഠിച്ചവർതന്നെ പഠിപ്പിക്കുന്ന വ്യവസായം.


മലബാറിൽ നിന്നും തിരുവിതാംകൂറിൽ വരുന്നവരിൽ പലരും, തനി പൊട്ടൻമാരാണ് എന്നത് വളരെ വ്യക്തമായിരുന്നു.


മലബാറുകാർ മലബാറികളും മദ്രാസികളും ആയിരുന്നു അന്ന്. തിരുവിതാംകൂറുകാരെ മലബാറിൽ തിരുവിതാംകൂർകാരെന്നും സ്റ്റെയ്റ്റുകാർ എന്നും അറിയപ്പെട്ടിരുന്നു.


ഇതോടുകൂടി, തിരുവിതാംകൂറിൽ പടർന്നുപിടിച്ച ഒരു ചിന്ത തന്നെയുണ്ടായിരുന്നു. തിരുവിതാംകൂറിനോട് ചേർന്നപ്പോൾ ആണ് മലബാറിൽ എന്തെങ്കിലും ഒരു വിദ്യാഭ്യാസവും സാംസ്കാരിക മികവും ലഭിച്ചത് എന്ന്.


Trivandrumത്ത് നിന്നും മലബാറിലുള്ള കുടുംബക്കാരെ കാണാൻ പോയ ഒരു കീഴ്ജന ക്രിസ്ത്യൻ ആൾ തിരിച്ചു വന്നു പറഞ്ഞത്, മലബാർ എന്നത് വൻ കാടാണ് എന്നും താൻ താമസിച്ചത് ഒരു വൻ കാടിനോട് അടുത്തുള്ള പ്രദേശത്ത് ആണ് എന്നുമാണ്.  ഈ വിധമായുള്ള ഒരു ചിന്താഗതിയും തിരുവിതാംകൂറിൽ ചിലയിടത്ത് നിലനിന്നിരുന്നു.  ഈ ആൾ എന്താണ് ഈ പറയുന്നത് എന്ന് കേട്ടുനിന്ന ഞാൻ ആലോചിച്ചുപോയിരുന്നു.


മലബാറിൽ തീയർ എന്ന ഒരു ജനതയുണ്ട് എന്ന കാര്യം ചിലർക്ക് അറിവുണ്ടായിരുന്നു. മലബാറിൽ നിന്നും സ്ഥലമാറ്റത്താൽ തിരുവിതാംകൂറിൽ വന്ന ഉന്നത ഉദ്യോഗസ്ഥരിൽ ഈ കൂട്ടരും ഉണ്ടായിരുന്നു. ഇവരെ കണ്ട് ചിലർക്ക് ഈ തീയർ എന്നത് മലബാറിലെ ഒരു ഉന്നത ജനം ആണ് എന്ന് തോന്നൽ വന്നകാര്യം ചില സംസാരങ്ങളിൽ നിന്നും കേട്ടിരുന്നു.


അതേ സമയം തീയർ എന്നത് ഈഴവരുടെ മറ്റൊരു പേരാണ് എന്ന ഒരു വാദം പ്രാദേശിക ഈഴവർ ഉന്നയിക്കുന്നതും, അത് അല്ലായെന്നുള്ള പ്രതിവാദവും കേട്ടിരുന്നു. എന്നാൽ ഈഴവർ ഇക്കാര്യത്തിൽ യാതോരു വിധത്തിലും വിട്ടുകൊടുക്കില്ല.  കാരണം, ഉഗ്രൻ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യവും സാമാന്യം നല്ല വെളുത്ത നിറവും ഉള്ള ആ തീയരുടെ മേൽവിലാസം വിട്ടുകൊടുക്കാൻ ഈഴവർ തയ്യാറല്ലതന്നെ.


എന്നാൽ, മലബാറിൽ വന്ന് ചില പ്രദേശങ്ങളിൽ തീയരെ കണ്ടപ്പോൾ, ഈ വിധമായുള്ള യാതോരു വ്യക്തിത്വ മികവും തീയരിൽ കണ്ടില്ലാ എന്ന അഭിപ്രായവും കേട്ടിരുന്നു.


സർക്കാർ തലത്തിൽ അടിമുടി അഴിമതിയാണ് തിരുവതാംകൂറിൽ. മലബാറിൽ നിന്നും കയറിവന്ന് യാതോരു കൈക്കൂലിയും വാങ്ങിക്കാത്ത ഉന്നത ഉദ്യോഗസ്ഥരെ കണ്ട്, അവർക്ക് തനി ഭ്രാന്താണ് എന്ന അഭിപ്രായമാണ് തിരുവിതാംകൂറിലെ പ്രാദേശിക ഉദ്യോഗസ്ഥരിൽ വന്നത്.


കൈക്കൂലി വാങ്ങിക്കാത്ത ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ എന്നത് ഒരു അത്ഭുത പ്രതിഭാസം തന്നെയായി പലരും ചർച്ചചെയ്യുന്നതും, ആകസ്മികമായി കേട്ട അനുഭവവും എനിക്കുണ്ട്.


തിരുവിതാംകൂറിലെ പോലീസ് പെരുമറ്റം Native Life in Travancoreൽ Rev. Samuel Mateer രേഖപ്പെടുത്തിയതുമാതിരി തന്നെയായാണ് 1980കളിലും നിലനിന്നത്. സാധാരണ വ്യക്തികളെ പിടിച്ചുകൊണ്ടുപോയി വെറുതെയിട്ട് അടിക്കും, ചവിട്ടും. പുലഭ്യം പറയും. 


പുലഭ്യം എന്നു പറഞ്ഞാൽ ഏതുമാതിരി പുലഭ്യം!  അച്ഛന്‍റെ ....യും അമ്മുയുടെ ....റും, തള്ള....യും, പ..യും ..രും, ..ക്കലും അങ്ങിനെ പലതും ആ സാഹിത്യവിഭാഗത്തിൽ പെടും.


എന്നാൽ സമൂഹത്തിലും ഈ വിധമായുള്ള ഒരു പരുക്കൻ സംസ്ക്കാരം നിലനിന്നിരുന്നു എന്നു തോന്നുന്നു. അങ്ങിനെ നോക്കുമ്പോൾ, പോലീസിൽ പ്രതിഫലിച്ചത്, പ്രാദേശിക സംസ്ക്കാരം മാത്രമാകാം.


1980കളിൽ Trivandrumത്ത് പേരൂർക്കടയിൽ ഒരാളെ വെറുതെ പിടിച്ച് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി.


ഇൻസ്പെക്ടർ സ്വകാര്യമായി വെളിപ്പെടുത്തിയത് ഈ വിധമാണ്:


ഞാൻ ഒരു ചവിട്ടിട്ടുകൊടുത്തു. അവനങ്ങ് ചാവുമെന്ന് ആരറിഞ്ഞ്?


കസ്റ്റഡി മരണങ്ങൾ പലതും നടന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്.


പോലീസ് ശിപായി റാങ്കുകാരുടെ മേൽ, ഈ കാര്യത്തിൽ ഇൻസ്പെക്ടർക്കും കാര്യമായ നിയന്ത്രണാധികാരം ഇല്ല. അടിക്കാനുള്ള അവകാശം തടയാൻ യാതോരു മേലുദ്ധ്യോഗസ്ഥനും തയ്യാറാവില്ല.


ഈ വിധമായുള്ള ഒരു പ്രദേശത്തിലേക്കാണ് മലബാറിനെ പിടിച്ചു ചേർത്തത്.


എഴുത്ത് ചെറുതായി ചരിത്രത്തിലേക്ക് കടന്നു പോയി എന്നുതോന്നുന്നു. പറയാൻ നോക്കുന്നത് ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ ആണ്.


എന്നാൽ കുറച്ചുകൂടി കാര്യങ്ങൾ ഈ പാതയിൽ വെളിപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ലക്ഷ്യം ഭാഷയുടെ ഉള്ളറ തന്നെ.

bottom of page