ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
39. വരിഞ്ഞുകെട്ടുന്ന ഫ്യൂഡൽ ഭാഷകൾ
ഈ എഴുത്ത് ഇപ്പോൾ നീങ്ങുന്നത് ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ എന്ന വിഷയത്തിലൂടെയാണ്. എന്നാൽ ഇപ്പോൾ ചെറുതായി ഈ എഴുത്ത് ചരിത്രത്തിലേക്ക് കടന്നുകയറിയെന്ന് തോന്നുന്നു. അത് എങ്ങിനെ സംഭവിച്ചുവെന്ന് അറിയില്ല.
തിരുവിതാംകൂർ രാജ്യത്തേയും ബൃട്ടിഷ്-മലബാറിനേയും തികച്ചും വ്യത്യസ്ത സ്ഥലങ്ങളായി കാണുകയും അവ തമ്മിലുള്ള വ്യത്യാസത്തേയും എണ്ണമിട്ട് എഴുതാനുമാണ് ഇപ്പോൾ നോക്കുന്നത്. താഴെ പട്ടികപ്പെടുത്തുന്ന ഓരോകാര്യത്തിന്‍റേയും വിശദ്ധീകരണത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല. കാരണം, അങ്ങിനെ ചെയ്താൽ ഓരോന്നും ഓരോ വൻ എഴുത്തുപാതകളിലേക്ക് ഈ എഴുത്തിനെ നയിച്ചേക്കാം.
തിരുവിതാംകൂർ പ്രദേശം ഒരു തമിഴ് ഭാഷാ പ്രദേശമായിരുന്നുവെന്ന് തോന്നുന്നു.
മലബാർ പ്രദേശം യാതോരു തമിഴ് പാരമ്പര്യവുമില്ലാത്ത പ്രദേശം ആയിരുന്നു.
ഈ രണ്ട് പ്രദേശങ്ങളിലും വളരെ വ്യത്യസ്ത വംശീയരായ ജനങ്ങൾ ആണ് ജീവിച്ചിരുന്നത്.
എന്നാൽ രണ്ട് പ്രദേശങ്ങളിലും നമ്പൂതിരിമോടേയോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ബ്രാഹ്മണരുടേയോ സാമൂഹിക ഔന്നിത്യം നിലനിന്നിരിക്കാം.
ഈ നമ്പൂതി മേൽക്കോയ്മ രണ്ട് പ്രദേശങ്ങളിലും ഒരേ പോലുള്ള കീഴ്തട്ടുകൾ സമൂഹിത്തിൽ സൃഷ്ടിച്ചിരിക്കാം. എന്നുവച്ചാൽ, ഓരോ പ്രദേശത്തിലും അമ്പലവാസികൾ, നായർമാർ, അവർക്ക് കീഴിൽ ഓരോ തട്ടുകൾ. എന്നാൽ, ഈ കീഴ്തട്ടുകളിൽ ഉള്ള ജനവംശങ്ങൾ അതാത് പ്രദേശത്തിലെ പ്രാദേശിക ജനവംശങ്ങൾ ആയിരിക്കും.
രണ്ട് പ്രദേശങ്ങളിലും ഭൂഗോളത്തിന്‍റെ പലദിക്കുകളിൽ നിന്നും പല വംശീയരും വന്നടിഞ്ഞിട്ടുണ്ട്. ഈ വരുന്നവർ ഈ നാടുകളിലെ ഭാഷാ പരമായുള്ള കോഡിങ്ങ് അറിയാത്തവർ ആയിരിക്കാം. അങ്ങിനെയുള്ളവർ കാലക്രമേണെ ഓരോ നാട്ടിലും ഉള്ള സാമൂഹിക തട്ടുകളിലെ കീഴ്തട്ടുകളിൽ പെട്ടുപോകും.
എന്നാൽ തിരുവിതാംകൂർ പ്രദേശത്തിൽ യഹൂദരും സുറിയാനി ക്രസ്ത്യാനികളും ഈ നാടുകളിലെ ഭാഷാപരമായുള്ള ആപത്ത് മുൻകൂറായി മനസ്സിലാക്കി, വന്നപാടെ വളരെ മേധാശക്തി പ്രദർശിപ്പിച്ച്, പ്രാദേശിക രാജാവിൽ നിന്നും നായർ മേൽനോട്ടക്കാരുടെ അതേ സാമൂഹിക അന്തസ്സ് പിടിച്ചുവാങ്ങി, അത് ലിഖിത രൂപത്തിൽ ആക്കി രാജാവിനെക്കൊണ്ട് സമ്മതിപ്പിച്ചു.
www.victoriainstitutions.com/malabar/34
എന്നാൽ ഈ വിധം മേധാശക്തി പ്രദർശിപ്പിക്കാൻ പറ്റാതെ പോയ ചിലരെ പുലയർ നിലവാരത്തിലേക്കും മറ്റും പിടിച്ചുനിർത്തി, അവരെക്കൊണ്ട് അറപ്പുറവാക്കുന്ന തൊഴിൽ ചെയ്യിച്ചുവെന്നു തോന്നുന്നു.
Rev. Samuel Mateer എഴുതിയ Native Life in Travancoreൽ Alleppyൽ (ആലപ്പുഴയിൽ) ഉള്ള Cunnar Pulayarsമാരെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നുണ്ട്.
QUOTE: Cunnar Pulayars
They speak in a dialect peculiar to themselves, and which cannot be well understood even by natives of Alleppy. ................
They are perfectly ignorant as to how they came to their present settlement..
They number about 150 souls in the neighbourhood above referred to, and about the same number twelve miles off. END OF QUOTE
ആശയം: Cunnar Pulayaന്മാർ: അവർ തമ്മിൽ ഒരു പ്രത്യേകതരം ഉപഭാഷയാണ് സംസാരിക്കുന്നത്. ആലപ്പുഴയിൽ ജീവിക്കുന്ന മറ്റ് ആളുകൾക്ക് പോലും ഈ ഭാഷ മനസ്സിലാകില്ല. ഈ പുലയർമാർക്ക് അവർ ഈ പ്രദേശത്ത് ഏതുവിധത്തിലാണ് എത്തിച്ചേർന്നത് എന്നകാര്യം അറിയില്ല. അവർ 150പേർ ഒരിടത്തും, ഏതാണ്ട് 12 മൈൽ അപ്പുറത്തും 150 പേരും ഉണ്ട്. END
Alleppy കടലോരത്ത് ഏതോ വിധത്തിൽ എത്തിച്ചേർന്ന ഏതോ കൂട്ടരെ പിടിച്ച്, അവിടുള്ള പുലയർ ഗണത്തിൽ പെടുത്തി, നൂറ്റാണ്ടുകളോളം കൃഷിയിടത്തിലെ കന്നുകാലികളെ പോലെ തളച്ചിട്ടുവളർത്തിയാൽ, അവരിൽ ഉള്ള ലോക വിജ്ഞാനം ഇന്ന് വിട്ടിൽ വളർത്തുന്ന കോഴികളുടെ നിലവാരത്തിൽ നിലനിൽക്കും.
ഇതേ പോലുള്ള മറ്റൊരു കൂട്ടരെക്കുറിച്ചു ഇപ്പോൾ ഇവിടെ പറയാം.
അത് മലഅരയന്മാരാണ്. ശബരിമലയിലെ അയ്യപ്പക്ഷേത്രം ഇവരുടേതാണ് എന്നാണ്, Native Live in Travancore രേഖപ്പെടുത്തിക്കാണുന്നത്. അവരുടെ ദിവ്യവ്യക്തിത്വമായ അയ്യപ്പൻ, ഹൈന്ദവ ദേവന്മാരേക്കാൾ ദിവ്യശക്തിയുള്ള ദേവൻ ആണ് എന്നുവരെ അവരിൽ അന്ന് വിശ്വാസം ഉണ്ടായിരുന്നു.
ഈ കൂട്ടരും ഇവരുടെ ക്ഷേത്രവും ഏതുവിധത്തിലാണ് ബ്രാഹ്മണ ദേവന്മാർക്ക് കീഴിൽ വന്നുപെട്ടത് എന്ന കാര്യം കൃത്യമായി മനസ്സിലാകുന്നില്ല. ചരിത്രത്തിൽ പലതും നടക്കും. പിന്നീട് അവ പരിശോധിച്ചാൽ, കാര്യങ്ങൾ പലതും വ്യക്തമാകില്ല.
ഈ മലഅരയന്മാർ വൻ ഔന്നിത്യഭാവം ഉള്ളവർ ആയിരുന്നുവെന്നും, അവർ കീഴ്ജനങ്ങളിൽ നിന്നും വിട്ടുനിന്നും, തിരുവിതാംകൂറിലെ ഉന്നത ജാതിക്കാരുടെ മേധാവിത്വത്തിന് കീഴടങ്ങാതെ ഉയരമുള്ള മലകളിൽ പോയി താമസിക്കുന്നവരും ആയിരുന്നു. കാരണം, ഉന്നതരുടെ കൈകളിൽ പെട്ടാൽ, അവരെ നീ, അവൻ, അവൾ, എടാ, എടീ വാക്കുകളിൽ തളച്ചിട്ട്, അവരേയും പുലയരിലോ പറയരിലോ പെടുത്തി, അഴുക്ക് തൊഴിൽ ചെയ്യാനായി തളച്ചിടും.
ഫ്യൂഡൽ ഭാഷക്കാരുടെ കൈകളിൽ പെട്ടാൽ, പെട്ടതു തന്നെ. ഫ്യൂഡൽ ഭാഷക്കാരുടെ ഇടയിൽ പോയി നിന്ന് അവരുടെ ഭാഷയും പഠിച്ച്, അവരുടെ ഭാഷയിൽ നിലവാരം കുറഞ്ഞ തൊഴിൽ ചെയ്യുന്നത്, പെരമ്പാമ്പിനെ തോളിൽ കയറ്റി നിർത്തുന്നതുപോലെയാണ്. അതങ്ങ് ദേഹത്ത് ചുറ്റി അങ്ങ് അമുക്കും. വൻ ആൾബലം ഉണ്ടെങ്കിൽ ഈ വരിഞ്ഞ് കെട്ടലിൽ നിന്നും രക്ഷപ്പെടാം. അത്രതന്നെ.
ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ പുതിയ ഒരു ജനവംശം വന്നുപെട്ടാൽ, അവർക്ക് കുറച്ച് കാര്യവിവരം ഉണ്ട് എങ്കിൽ ആ നാട്ടിലെ ഉന്നത സാമൂഹിക സ്ഥാനത്തിൽ നിൽക്കുന്ന ഏതെങ്കിലും ആളുകളുടെ ജാതിയമോ വംശീയമോ ആയ മേൽവിലാസം കരുതിക്കൂട്ടി അവർ കരസ്ഥമാക്കണം.
ഡെൽഹിയിലെ സെക്രട്ടറിയേറ്റിൽ കയറിച്ചെല്ലുന്ന കേരളാ സംസ്ഥാന കേഡറിലെ ഉദ്യോഗസ്ഥൻ അവിടെ ചെന്ന് താൻ, കേരളത്തിലെ IAS, Deputy Commissioner,Sub Inspector, Constable, Peon അങ്ങിനെ ഏതു തിരിച്ചറിയൽ വിവരമാണ് നൽകുന്നത്, എന്നതിനെ അനുസരിച്ചായിരിക്കും, ആ സ്ഥലത്തുള്ള ഉച്ചനീചത്വത്തിൽ വന്നുപെടുക.
ഉത്തര മലബാറിൽ യവന (Greece) രക്തപാത കലർന്നിട്ടുണ്ട് എന്ന ഒരു തോന്നൽ. ഈ കാര്യം മരുക്കത്തായ തീയരിൽ പണ്ട് ഒരു അവകാശ വാദമായി കണ്ടിരുന്നു. എന്നാൽ അന്ന് അത് അത്രകണ്ട് വിശ്വസിച്ചിരുന്നില്ല. കാരണം, തീയരിൽ പലരിലും കഠിനമായ കറുത്ത നിറം ഉള്ള വ്യക്തികളെ കണ്ടിരുന്നു.
എന്നാൽ Malabar Manualൽ ജൊണക്ക / ചൊണക്ക മാപ്പിള എന്ന ഒരു പ്രയോഗം കണ്ടു. അത് യവന രക്തപാതയിൽ ഉള്ള മാപ്പിളമാർ ആണ് എന്ന ഒരു ഒറ്റപ്പെട്ട രഖേപ്പെടുത്തൽ കാണുകയുണ്ടായി. ഇത് ശരിയായിരിക്കാം എന്ന ഒരു തോന്നൽ പെട്ടന്നുവന്നു. കാരണം, Cannanore പ്രദേശത്ത്, വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ള ഇസ്ലാം വ്യക്തികളെ കണ്ടതായി ഓർമ്മവന്നു.
ഇതുമായി ബന്ധപ്പെട്ട് Mrs. CPSമായി സംസാരിച്ചപ്പോൾ, Tellicherryയിൽ തന്നെ വൻ വെളുപ്പുനിറവും വൻ ഉയരവുമുള്ള ഇസ്ലാം കൂട്ടുകുടംബങ്ങൾ ഉണ്ടായിരുന്നത് കണ്ടകാര്യം Mrs. CPS പറഞ്ഞു. ഇക്കൂട്ടർ മറ്റ് പ്രാദേശിക മാപ്പിളമാരിൽ നിന്നും വിട്ടുനിന്നിരുന്നു.
ഇത്രയും കേട്ടപ്പോൾ, വടക്കേ മലബാറിലെ തീയരിലും ഇതേ പോലുള്ള വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ളവരെ എന്‍റെ ചെറുപ്പത്തിൽ കണ്ടകാര്യം ഓർമ്മവന്നു. പിന്നീട്, Cannanore പ്രദേശത്തും ഈ വിധമായുള്ള തീയർ കുടുംബങ്ങളെ കണ്ടിരുന്നു. എന്നാൽ, ഏതാണ്ട് 1990കളിൽ ഈ കുടുംബങ്ങളിലെ വ്യക്തികളിൽ പലരും കറുത്ത ത്വക്കിൻ നിറമുള്ള തീയർ വ്യക്തികളെ വിവാഹം കഴിച്ച്, മിസ്രിത രക്തപാതയിൽ ചേരുന്ന കാര്യവും കണ്ടിരുന്നു.
പോരാത്തതിന്, Mrs. CPSന്‍റെ മാതാവ് നല്ല വെളുത്ത നിറം ഉള്ള വ്യക്തിയായിരുന്നു. ഇവരുടെ ഒൻപത് മക്കളിൽ ഒരു ആദ്യത്തെ മകളും മറ്റ് രണ്ട് പുത്രന്മാരും വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ളവർ ആയിരുന്നു. മറ്റ് കുട്ടികളിൽ ഈ ത്വക്കിൻ തിളക്കം കണ്ടില്ല.
എന്നുച്ചാൽ, ഈ വ്യക്തിയിൽ ഏതെല്ലാമോ ജനവംശ രക്തബന്ധ പാത നിലനിരുന്നുവെന്ന് അർത്ഥം.
വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ള മകൾ വിവാഹം കഴിച്ചത്, നല്ല കറുപ്പ് നിറമുള്ള വ്യക്തിയെയാണ്.
വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ള രണ്ട് ആൺ രണ്ടുപേരും വിവാഹം കഴിച്ചത്, വെളുത്ത ത്വക്കിൻ നിറമില്ലാത്തവരെയാണ്. എല്ലാം സാമ്പത്തിക ഉന്നത ബന്ധങ്ങൾ കരസ്ഥമാക്കാനാണ്.
ഫ്യൂഡൽ ഭാഷകളിൽ വൻ തിളക്കം നൽകുന്ന ഒരു കാര്യമാണ് സാമ്പത്തിക ബലം.
ഈ തീയരിൽ ചിലർ കാർഷിക തൊഴിൽ ഏർപ്പെട്ട്, ഭാഷാ കോഡുകളിൽ തമർത്തപ്പെട്ടുപോയി എന്നു തോന്നുന്നു. മറ്റുള്ളവർ ഭൂസ്വത്ത് കരസ്ഥമാക്കി ഉന്നതരായി, ഭാഷാ കോഡുകളിൽ തമർത്തപ്പെടാതെ ജീവിച്ചു. അങ്ങിനെ വടക്കെ മലബാറിലെ തീയരിൽ തന്നെ ഒരു വേർതിരിവും അറപ്പും അകൽച്ചയും ഭാഷാകോഡുകൾ നിർമ്മിച്ചിരിക്കാം.
എന്നിരുന്നാലും, ഈ ജനവംശീയരെക്കുറിച്ച് Malabar Manualൽ വൻ മതിപ്പുള്ള വാചകങ്ങൾ ആണ് ഉള്ളത്. ഇവരുടെ സ്ത്രീകൾക്ക് യൂറോപ്യൻ നിറം ഉണ്ട് എന്നുപോലും എഴിതിക്കണ്ടു. ഈ സ്ത്രീകൾ അന്ന് അർദ്ധ നഗ്നരായി സമൂഹത്തിൽ ജീവിച്ചത്, ഇന്ന് വിഭാവനം ചെയ്യാൻ പറ്റാത്ത കാര്യംതന്നെയാണ്.
ചിത്രം നോക്കുക.
ഇവിടെ ഇത്രയും കാര്യം പറഞ്ഞത്, ദക്ഷണി മലബറിൽ തീയർ എന്ന പേരിൽ മറ്റൊരു ജനംവംശീയർ ഉണ്ടായിരുന്നു എന്നതിനെ മനസ്സിലാക്കാനാണ്. ഇവർ ചിലപ്പോൾ, മദ്ധ്യേഷ്യൻ പ്രദേശങ്ങളിൽ നിന്നും കുടിയേറിയവർ ആയിരുന്നിരിക്കാം.
ഈ കൂട്ടർ ദക്ഷിണ മലബാറിലെ കടലോരത്ത് വന്നപ്പോൾ, അവർക്ക് നായർ നിലവാരം ലഭിച്ചിരിക്കില്ല. അപ്പോൾ, അവർക്ക് പിടികൂടിയെ നിലവാരം തീയർ എന്നതായിരിക്കാം. ആ മേൽവിലാസം ആ നാടിലെ നായർമാർക്ക് പ്രശ്നം ആയിരിക്കില്ല. കാരണം, ആ മേൽവിലാസം അവരുടെ മേൽ വിലസത്തോട് മൽസരിക്കില്ല.
എന്നാൽ ഈ വിവരം വടക്കേ മലബാറിലെ തീയരുടെ അറിവിൽ വന്നപ്പോൾ, അവർ ദക്ഷിണ മലബാറിലെ തീയരുടെ മേൽ ഏതെല്ലാമോ തരം വിലക്കുകൾ വച്ചിരിക്കാം.
ദക്ഷിണ മലബാറിലെ തീയർ കുടുംബക്കാരുമായി ഉത്തര മലബാറിലെ തീയർ വൈവാഹിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന നിലപാട് തന്നെ നിലനിന്നു. കാരണം, ദക്ഷിണ മലബാറിലെ തീയരെ ഉത്തര മലബാറിലെ തീയർ അവരുടെ വംശീയരോ അതേ സാമൂഹിക സ്ഥാനക്കാരോ ആയി അംഗീകരിച്ചില്ല എന്നതു തന്നെ.
ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക ഘടനയിലിൽ ലഭ്യമായിരിക്കുന്ന ഒരു സാമൂഹിക സ്ഥാനത്ത് ചേരാനോ കയറിപ്പറ്റാനോ മാത്രമേ, പുതിയ ഒരു ജനവംശത്തിന് ആവുള്ളു.
അല്ലെങ്കിൽ Cannanore / Tellicherry പ്രദേശത്ത് ജീവിച്ചിരുന്ന യവന / ജൊണക്ക മാപ്പിളമാരെപ്പോലെ സമൂഹത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിന്ന് ജീവിക്കണം. അതിനും വൻ സാമൂഹിക ബലം ആവശ്യമാണ്. കാരണം, സാമൂഹിക അടുക്കുംചിട്ടക്കും പിടികൊടുക്കാതെ നിൽക്കാൻ പോയാൽ, Alleppyൽ Cunnar Pulayars സൃഷ്ടിക്കപ്പെട്ടതുപോലുള്ള ഒരു സംഭവം വടക്കേമലബാറിലും സംഭവിക്കുമായിരുന്നിരിക്കാം.