top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

04. വൈവാഹിക ബന്ധവും ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയും

ദക്ഷിണേഷ്യൻ സാമൂഹിക ആശയവിനിമയത്തിലും വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും തൊഴിലുടമാ - തൊഴിലാളി ബന്ധങ്ങളിലും അദൃശ്യമായി നിൽക്കുന്നതും, എന്നാൽ അതിശക്തമായ ബലത്തോടും കൂടി എല്ലാരിലും പലരീതിയിൽ ഭൗതികമായ സ്വാധീനവും ബലപ്രയോഗവും നടത്തുന്നതുമായ വാക്ക് കോഡുകളുടെ ഒരു സാന്നിദ്ധ്യം ഉണ്ട് എന്നതാണ് വാസ്തവം.


ഇതും പറഞ്ഞു കഴിഞ്ഞകാര്യം തന്നെ.


മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ ഇഞ്ഞി👇 - ഇങ്ങൾ👆 പടികൾ പോലുള്ള പല ഏണിപ്പടികൾ ഉണ്ട് എന്ന കാര്യം തന്നെ ഇങ്ഗ്ളിഷ് ഭാഷയിൽ വിഭാവനം ചെയ്യാൻ ആവില്ല. ഈ വിധം ഭൗതികമായ സാന്നിദ്ധ്യമുള്ളതും എന്നാൽ സ്പർശ വേദ്യമല്ലാത്തതുമായ കാര്യങ്ങളെ എങ്ങിനെയാണ് ഭൗതിക ശാസ്ത്രങ്ങൾക്ക് മനസ്സിലാക്കാൻ ആവുക എന്നതു തന്നെ ഒരു ചോദ്യമാണ്.


ഈ ഒരു കാര്യത്തെക്കുറിച്ചും സോഫ്ട്വേർ കോഡുകളുടെ അമാനുഷികമായ ശക്തിയേക്കുറിച്ചും യാതോരു വിവരവും ഇല്ലാത്തവർ ഊർജ്ജതന്ത്രത്തിലെ Relativity, Quantum mechanics തുടങ്ങിയ സങ്കല്‍പ്പങ്ങളെക്കുറിച്ച് വൻ വിവര വിജ്ഞാനത്തോടുകൂടി വാചാലമാകുന്നത് കാണുമ്പോൾ, അതിശയം തോന്നാറുണ്ട്.


സ്ഫോട്വേറുകളുടെ സ്പർശവേദ്യമല്ലാത്ത വേദിയെ ഇന്നും ഭൗതിക ശാസ്ത്രം കണ്ടില്ലെന്ന് നടിക്കുകയോ, അതുമല്ലെങ്കിൽ അതും ഞമ്മള് തന്നെ എന്ന ഭാവം എടുക്കുകയോ ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്.


ഇഞ്ഞി👇 - ഇങ്ങൾ👆 പടികളുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.


ഈ വിധമായുള്ള പടികൾ ഉള്ള ഏണിപ്പടികളാണ് ഫ്യൂഡൽ ഭാഷകളിലെ മിക്ക വ്യക്തി ബന്ധങ്ങളും.


ഫ്യൂഡൽ ഭാഷകളിൽ വളരെ വ്യക്തമായി കാണപ്പെടുന്ന ആജ്ഞാ ശക്തിയും ശക്തിക്കുറവും പലപ്പോഴും, ഈ വിധമായുള്ള ഒരു ഏണിപ്പടിയിൽ പടികൾ തമ്മിൽ ഉള്ള കുത്തനെയുള്ള അകൽച്ചയെ ആശ്രയിച്ചായിരിക്കും എന്നു തോന്നുന്നു.


തൊട്ടടുത്ത പടികളിൽ ഉള്ളവരിൽ ഉന്നതൻ നൽകുന്ന ഉത്തരവുകൾക്ക് ബലം കുറയും. അതേ സമയം താഴത്തെ ആളിൽ നിന്നും അനേകം പടികൾക്കു മുകളിൽ ഉള്ള ആൾ നൽകുന്ന ആജ്ഞക്കാണ് സ്വാഭാവികമായുള്ള ബലം കൂടുക. വെറുതെയൊന്ന് മൂളിയാൽ മതി, കരിങ്കല്ലിന്‍റെ ഭാരമുള്ള ആജ്ഞയായി അത് അനുഭവപ്പെടും.


ഇങ്ഗ്ളിഷിലും ഇങ്ങിനെ തന്നെയല്ലേയെന്ന് ചോദിച്ചാൽ, ഇങ്ഗ്ളിഷിൽ വാക്ക് കോഡുകളുടെ യാതോരു വിധ ഏണിപ്പടികളും ഇല്ലാതെ തന്നെ നിർദ്ദേശങ്ങളും അവയുടെ അനുസരണവും സുഖമമായി നടത്തപ്പെടും, എന്നാണ് പറയാനുള്ളത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഇങ്ഗ്ളിഷ് ഭാഷ പൂർണ്ണായി ഉപയോഗിക്കുന്ന ഒരു തൊഴിൽ ശാലയിൽ പലപ്പോഴും പലതട്ടുകളിൽ ഉള്ള വ്യക്തികൾ തമ്മിൽ വെറും പേരാണ് തമ്മിൽ വിളിക്കുക.


വളരെ ഉന്നത നിലവാരത്തിലുള്ള സ്ഥാനക്കാരനെ  / സ്ഥാനക്കാരിയെ Mr. Mrs., Miss തുടങ്ങിയ വാക്കുകൾ പേരിന് മുന്നിൽ ഉപയോഗിച്ചും കീഴ് ജീവനക്കാർ സംബോധന ചെയ്തേക്കാം.


ഇതിനെയെല്ലാം സൗകര്യപ്പെടുത്തുന്നത്, You, He, She വാക്കുകൾക്ക് ഒരു രൂപം മാത്രമേയുള്ളവെന്നതാണ്.


ഫ്യൂഡൽ ഭാഷകളിലെ ഏണിപ്പടികളുടെ സാന്നിദ്ധ്യം വ്യക്തി ജീവിതത്തെ പലരീതിയിലും ബാധിക്കുന്നുണ്ട്.


വൈവാഹിക ബന്ധങ്ങൾ തീരുമാനിക്കുമ്പോൾ, വധുവും വരനും നിൽക്കുന്ന ഒന്നോ രണ്ടോ അതിലതികമോ ഏണിപ്പടികളിലെ സ്ഥാനം ഒരു മുഖ്യമായ ഘടകമാണ്.


ഇങ്ഗ്ളിഷ് ഭാഷയിൽ ഈ ഒരു ഘടകം ഇല്ലാ എന്നും മനസ്സിലാക്കുക.


ഭാര്യാ-ഭർത്ത് ബന്ധത്തിൽ ഭർത്താവ് ചേട്ടനോ അണ്ണനോ ഇക്കയോ ഇങ്ങളോ ആവുകയും, ഭാര്യ നീയോ ഇഞ്ഞിയോ, ഓളോ, അവളോ ആവുകയും ചെയ്യുന്നുണ്ട് എന്നതിനാൽ, സാമൂഹിക / സാമ്പത്തിക / തൊഴിൽ സ്ഥാന ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയിൽ വരന്‍റേയും വരന്‍റെ  കുടുംബക്കാരുടേയും  സ്ഥാനം വധുവിന്‍റേയും വധുവിന്‍റെ  കുടുംബക്കാരുടേയും സ്ഥാനത്തിനേക്കാൾ ഉയരത്തിൽ ആവുന്നതാണ് അഭികാമ്യം.


ഇവർ തമ്മിലുള്ള പടികൾ തമ്മിൽ ഒറ്റ പടി അകലമേയുള്ള വെങ്കിൽ, ഭർത്താവിന് ആജ്ഞാ ശക്തി കുറയാം. അക്കാരണത്താൽ. ഭാര്യയുടെ പടിയുടെ സ്ഥാനം എത്രത്തോളും താഴ്ചയിലാണ്, അത്രത്തോളം അധികാര ശക്തി ഭർത്താവിന് സ്വാഭവികമായി ലഭിക്കാം. വളരെ അടിയിലാണ് ഭാര്യയുടെ സ്ഥാനമെങ്കിൽ, ഭാര്യയെ ഒരു അടിമയായോ, വെറും വീട്ടു വേലക്കാരിയായോ ആയി ഭർത്ത് വീട്ടുകാർ ദർശിക്കാം.


എന്നാൽ, ഭാര്യയ്ക്ക് മൂർച്ചയേറിയ വാക്കുകളാലും അനുസരണക്കേട് പ്രദർശിപ്പിച്ചും സ്വന്തം സ്ഥാനം ഉയർത്തിയെടുക്കാനാകാം.


ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം ഉണ്ട്. ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിലെ സ്ഥാനം ചിലപ്പോഴെല്ലാം വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നും നോക്കിയാൽ വ്യത്യസ്തമാവാം. അതായത് അത് Frame of referenceനെ ആശ്രയിച്ചിരിക്കാം.


വേറെയൊരു കാര്യം പറയാനുള്ളത്, വളരെ സങ്കീർണ്ണതയുള്ള ഒരു കാര്യമാണ് ഭാര്യ-ഭർത്ത് ബന്ധം എന്നതാണ്. പ്രത്യേകിച്ചും ഫ്യൂഡൽ ഭാഷകളിൽ.  അതിനാൽ തന്നെ ഈ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒതുങ്ങുന്നതാവില്ല ഈ ബന്ധം.


ഭാര്യാ-ഭർത്ത് ബന്ധവുമായി ബന്ധപ്പെട്ടുകൊണ്ട് ഭാഷാകോഡുകളുടെ വേദിയിൽ നിന്നുകൊണ്ട് കുറേ കാര്യങ്ങൾ പറയാവുന്നതാണ്. എന്നാൽ ഇപ്പോൾ അതിന് അവസരമായിട്ടില്ല.


എന്നാൽ ഇതുംകൂടി സൂചിപ്പിക്കാം.


സാമൂഹിക /ആശയവിനിമയ / തൊഴിൽ സ്ഥാന ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടികളിൽ വ്യത്യസ്ത ഉയരങ്ങളിൽ നിൽക്കുന്ന ഭാര്യയും ഭർത്താവും സാമൂഹികമായും തൊഴിൽ സ്ഥാന ബന്ധങ്ങളിലും നീങ്ങുന്നതും ചങ്ങാത്തം വെക്കുന്നതും അവർ നിൽക്കുന്ന വാക്ക് പടികളിലെ വ്യത്യസ്ത സ്ഥാനക്കാരോടൊപ്പമാകാം.


ഇത് പലപ്പോഴും ഭാര്യയുടെ സാമൂഹിക ചനലങ്ങളേയും തൊഴിൽ പരമായുള്ള നീക്കങ്ങളേയും നിയന്ത്രിക്കാൻ ഭർത്താവിനെ നിർബന്ധിതനാക്കും.


മാത്രവുമല്ല, താൻ മറ്റുള്ളവരോട് മിണ്ടുന്നതിൽ എന്താണ് ഇത്ര പ്രശ്നം എന്ന ചോദ്യവും ഭാര്യയിൽനിന്നും ഉയർന്നുവരാം. 


ഈ വിധമായുള്ള കാര്യങ്ങൾ സംശയ രോഗമായി വളരെ പെട്ടെന്ന് നിർവ്വചിക്കപ്പെടാം.


ഭർത്താവിന്‍റെ സാമൂഹികവും തൊഴിൽപരവുമായ ബന്ധങ്ങളെക്കുറിച്ച്, ഭാര്യക്ക് കാര്യമായ വേവലാതി ഇതേ കാരണത്താൽ വരില്ല. കാരണം, പൊതുവായി പറഞ്ഞാൽ, ഭർത്താവ് തൊഴിൽ പരമായും സാമൂഹികമായും നീങ്ങുന്നത്, ആപേക്ഷികമായി ഉന്നത നിലവാരങ്ങളിലൂടേ ആവാം.


അങ്ങിനെയല്ലായെങ്കിൽ പ്രശ്നമാവാം.


ഇതുമായി ബന്ധപ്പെട്ടുകൊണ്ട് സൂചിപ്പിച്ചു മാത്രം വിടാനാവുന്ന ഒരു കാര്യം ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടികളിലെ സ്ഥാനങ്ങൾക്ക് ഭൗതിക യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്രിയ സോഫ്ട്വേർ വേദികളിൽ വ്യത്യസ്തങ്ങളായ മൂല്യങ്ങളും ബന്ധകണ്ണികളും  കോഡിങ്ങും കാണും എന്നതാണ്.


ഒരു വ്യക്തി പെട്ടുപോകുന്ന പടിയിലെ മറ്റ് ആളുകടെ പലവിധ വൈകാര്യകമായതും സാമൂഹിക നിലവാരപരമായതുമായ പല അക്ക മൂല്യങ്ങളും കോഡിങ്ങും ബന്ധ കണ്ണികളും ആ വ്യക്തിയിലേക്ക് പടരാം.  ഇതിനെക്കുറിച്ചൊന്നും ഇപ്പോൾ എഴുതാൻ ആവില്ല.


വൈവാഹിക ജീവിതവും ഭാഷാകോഡുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുതണം എന്നുണ്ട്. അതിനുള്ള അവസരം വരികയാണ് എങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ എഴുതാം എന്നു കരുതുന്നു.


ഇനി പറയാനുള്ളത്, ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വമ്പൻ ട്വിസ്റ്റിനെക്കുറിച്ചാണ്.


അത് അടുത്ത എഴുത്തിൽ ആവാം.

bottom of page