ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
42. ഫ്യൂഡൽ ഭാഷകളിലൂടെയുള്ള ശൂദ്രോൽപ്പത്തി
ഈ എഴുത്ത് ഒന്ന് രണ്ട് ദിവസം വൈകിയത് മനഃപൂർവ്വം തന്നെയാണ്.
Cochinലെ വിഷവായു പ്രശ്നവുമായും ഏതാനും ചില വാഹനാപകടങ്ങളുമായും ബന്ധപ്പെട്ടുകൊണ്ട് ചില യൂട്യൂബ് കമൻ്റുകൾ എഴുതിയതിൻ്റെ പകർപ്പും മറ്റും അയച്ചതിനാലാണ് ഈ എഴുത്ത് വൈകിച്ചത്. Information overload എന്നത് ഒഴിവാക്കാനാണ് ഇങ്ങിനെ ചെയ്തത്.
ഇന്ന് പറയാൻ പോകുന്നത്, തിരുവിതാംകൂറിൽ ഫ്യൂഡൽ ഭാഷ രൂപകൽപ്പന ചെയ്ത ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ കാര്യമാണ്. ഈ പറയാൻ പോകുന്ന കാര്യം രണ്ട് മലബാറുൾക്കും പോരാത്തതിന് ദക്ഷിണേഷ്യയിലെ ഒട്ടുമിക്ക പ്രദേശങ്ങൾക്കും വ്യത്യസ്ത തോതുകളിൽ ബാധകമായിരിക്കാം.
എന്നാൽ ഓരോ പ്രദേശത്തിലും വന്നുപെട്ട വ്യത്യസ്തരായ ജനവംശീയരുടെ പാരമ്പര്യ ഭാഷകളുടെ വ്യത്യസ്ത തരത്തിലുള്ള സ്വാധീനവും, അതാതു പ്രദേശത്തിലെ വ്യത്യസ്ത ചരിത്ര സംഭവങ്ങളുടെ സ്വാധീനവും ഈ കാര്യങ്ങളിൽ വന്നുചേർന്നിട്ടുണ്ടാവാം.
ഉന്നത അധികാരി കുടുംബക്കാർ തിരുവിതാംകൂറിൽ രാജകുടുംബക്കാരും നമ്പൂതിരി കുടുംബക്കാരും ആയിരുന്നിരിക്കാം പണ്ടുകാലങ്ങളിൽ. ഇത് എത്രമാത്രം ശരിയാണ് എന്ന് അറിയില്ല. കാരണം, തിരുവിതാംകൂർ പ്രദേശം ഒരു തമിഴ് പ്രദേശം ആയിരുന്നുവെന്ന് ഒരു തോന്നൽ.
എന്നാൽ മുകൾ തട്ടിലെ കുടുംബക്കാരുടെ മേൽനോട്ടക്കാരായി അന്ന് നിയമിച്ചത് ശൂദ്രരേയാണ് എന്നു തോന്നുന്നു. ഈ ശൂദ്രർ എന്ന പേര് തന്നെ ഒരു പ്രത്യേക ജനവംശത്തിൻ്റേതാണോ എന്ന് ഉറപ്പിച്ച് പറയാൻ ആവില്ല. വീട്ടിലെ വേലക്കാരൻ എന്ന് ഇന്ന് പറയുന്നതു പോലെയാകാം.
പല ധനവാന്മാരായ ആളുകളുടെ വീടുകളിൽ ഉള്ള വേലക്കാർ, പുറത്ത് നിന്നും വരുന്ന താഴേക്കിടയിലുള്ള ആളുകളോട്, ഏതാണ്ട് വൻ മേലാളത്ത ഭാവത്തിൽ തന്നെയാണ് പെരുമാറുക. നീ, അവൻ, അവൾ വാക്കുകൾ ഉപയോഗിക്കും. പുറത്ത് നിന്നും വന്നുനിൽക്കുന്ന കീഴ്ജനങ്ങൾ ഈ വേലക്കാരുടെ മുന്നിൽ കുനിഞ്ഞുനിൽക്കും.
ഇന്ന് ഇത് പല വൻ വ്യാപാര വ്യവസായ ശാലകളിലും കാണാൻ പറ്റുന്ന ഒരു കാര്യമാണ്. അവിടുള്ള പാറാവുകാർ പുറത്ത് നിന്നും കയറിവരുന്ന ആളുകളെ ഒന്ന് ശരിക്കും മ്യല്യനിർവ്വഹണം നടത്തിയിതിന് ശേഷം, അദ്ദേഹം ആണ്, അവൻ ആണ് എന്ന് തരംതിരിച്ചു തന്നെയാണ് അവരോട് പെരുമാറുക.
മലബാറിലെ കാര്യം ഇപ്പോൾ എടുക്കുന്നില്ല. കാരണം, സങ്കീർണ്ണത ഏറും.
ശൂദ്രർ എന്നത് ആര്യവംശങ്ങളിലെ ഏറ്റവും കീഴിൽ വരുന്ന ജാതിക്കാരാണ് എന്ന ഒരു വിവരം തിരുവിതാംകൂറിലും നിലനിന്നിരുന്നു എന്നു തോന്നുന്നു. ഇതിനാൽ തന്നെ ഈ ശൂദ്രൻ എന്ന വാക്ക് ശൂദ്രരിൽ തന്നെ പലരും ഉപയോഗിച്ച വാക്കായിരുന്നു. ആര്യന്മാർ വൻ വംശീയരായിരുന്നു എന്ന ഒരു ധാരണ നമ്പൂതിരിമാരുടെ വാക്കുകളിൽ നിഴലിച്ചുനിന്നിരിക്കാം.
ആ ആര്യന്മാരിലെ ഒരു കൂട്ടരാണ് തങ്ങൾ എന്ന അറിവ് ഈ ശൂദ്രരിൽ വൻ മനോവീര്യം വളർത്തിയിരിക്കാം. എന്നാൽ, വാസ്തവത്തിൽ ഈ ശൂദ്രർ എന്നത് ഒരേ ഒരു ജനംവംശീയർ ആയിരുന്നുവെന്ന് ഉറപ്പിച്ചു പറയാൻ ആവും എന്നും തോന്നുന്നില്ല. കാരണം, ഓരോ ദിവസവും ഓരോ സാമൂഹിക അനുഭവമാണ്. പണ്ടത്തെ കാര്യം ആരും അധികം ചിന്തിക്കില്ല, അറിയില്ല.
മറിച്ച് ഓരോ വ്യക്തിയും ജനവംശവും അവരുടെ വരും ദിനങ്ങളെ മേന്മകൂട്ടാനാണ് ശ്രമിക്കുക.
ഇത് ഇന്നും ഒരു വാസ്തവം തന്നെയാണ. ഉദാഹരണത്തിന്, മലബാറിലെ മാപ്പിളമാരിൽ ഒരു പ്രത്യേക വിഭാഗം ഏതാണ്ട് ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്ക് മുൻപ്, ദക്ഷിണ മലബാറിലെ അടിമ ജനവംശ രക്തബന്ധപാതയിൽ ഉള്ളവർ ആയിരുന്നുവെന്ന് ഇന്ന് അവരിൽ തന്നെയുള്ള ആളുകൾക്ക് അറിവുണ്ടാവില്ല.
അതേ പോലെ തന്നെ തിരവിതംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ കീഴ്ജന കൃസ്തീയരും അവരുടെ പാരമ്പര്യ പൈതൃകത്തിലെ പല കാര്യങ്ങളും വരും തലമുറയിൽ നിന്നും മറച്ചുവെക്കാനാണ് ശ്രമിക്കുക. Native Life in Travancore പോലുള്ള ഗ്രന്ഥങ്ങൾ ഇവർക്ക് അതീവ നീരസംനൽകുന്ന കാര്യങ്ങൾ ആവാം.
ഈ മുകളിൽ സൂചിപ്പിച്ച രണ്ട് കൂട്ടരും പുതുമയാർന്ന പാരമ്പര്യ ചരിത്രങ്ങൾ ആവഹിച്ചെടുക്കുകയാണ് ചെയ്യുക.
ഇത് എല്ലാ ജനവംശീയരിലും കാണപ്പെടുന്ന ഒരു കാര്യം തന്നെയാണ്. ഉദാഹരണത്തിന്, തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കടന്ന ഈഴവർ, തീയർ എന്ന ജാതിപ്പേരാണ് ഉപയോഗിക്കുക.
തീയരിൽ യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത കൂട്ടർ ഉള്ള കാര്യം ഇവർക്ക് ബാധകമല്ല. രണ്ട് കൂട്ടരും തങ്ങൾ തന്നെയാണ് എന്ന രീതിയിൽ ആണ് ഇവർ പെരുമാറുക. നിങ്ങൾ തീയർ അല്ല, മറിച്ച് ഈഴവരാണ് എന്ന് പറഞ്ഞാൽ, ഇവരിൽ പലരുടേയും മുഖത്ത് വൻ രുചിക്കേട് പ്രത്യക്ഷപ്പെടും.
അങ്ങിനെ നോക്കുമ്പോൾ, ഈ ശൂദ്രരും തിരുവിതാംകൂറിലെ പലദേശങ്ങളിലും ഉണ്ടായിരുന്ന ഒരു കീഴ്ജനം തന്നെയായിരുന്നിരിക്കാം. ഇവരെ മേൽനോട്ടക്കാരായി നിയമിക്കുന്നത് നമ്പൂതിരിമാരാണ്.
നമ്പൂതിരിമാർ തങ്ങൾ ബ്രാഹ്മണരാണ് എന്ന് അവകാശപ്പെടുന്നു. അങ്ങിനെ വരുമ്പോൾ അവരുടെ കീഴിൽ ഉള്ള അവരോടൊപ്പം നിൽക്കുന്ന ആളുകൾ സ്വാഭാവികമായും ശൂദ്രർ എന്ന ലേബൽ കരസ്ഥമാക്കും.
IPSകാരുടെ ഏറ്റവും കീഴിൽ വരുന്നവർ പോലീസ് ശിപായിമാരാണ് എന്നതുപോലെ.
തിരുവിതാംകൂറിലെ ശൂദ്രരെ ബൃട്ടിഷ് ഇന്ത്യയിലെ പോലീസ് ശിപായി, പട്ടാള ശിപായി, കോൽകാർ, പ്യൂൺ, constable തുടങ്ങിയ ഉദ്യോഗസ്ഥരുമായി താരതമ്യം ചെയ്യാവുന്നതാണ്.
ഈ ശൂദ്രർ വർഗ്ഗത്തിലേക്ക്, നൂറ്റാണ്ടുകളിലൂടെ പല ജനവംശങ്ങളും കയറിക്കൂടിയിരിക്കാം. ഇവർ നമ്പൂതിരിമാരുടെ പണിക്കാർ മാതിരിയുള്ള ആളുകൾ ആണ് എങ്കിലും അവർ ഈ ദേശങ്ങളിൽ കയറിവരുന്ന പല ജനവംശങ്ങളുടേയും മുകളിൽ ആണ് നിൽക്കുക. ഈ ഒരു കാര്യം ഇങ്ഗ്ളിഷിൽ പറഞ്ഞാലും, ഇങ്ഗ്ളിഷ് വ്യക്തികൾക്ക് മനസ്സിലാകില്ല.
ഏത് വൻ വംശീയരും തിരുവിതാംകൂറിൽ കുടിയേറിയാലും അവരെ പ്രാദേശിക ഭാഷ പഠിപ്പിക്കാൻ പ്രാദേശിക സമൂഹം ബദ്ധപ്പെടും. ഇത് വിജയകരമായി നടത്തിക്കിട്ടിയാൽ, അവരെ നീ, അവൻ, അവൾ, എടാ, എടീ, എന്താടാ, എന്താടി, പെണ്ണ് തുടങ്ങിയ വക്കുകളിൽ നിർവ്വചിക്കും. ഇങ്ങിനെ ചെയ്യാനായാൽ, പുതിയ ജനവംശീയരുടെ നിലവാരം കുത്തനെ താഴേക്ക് നീങ്ങും.
പിന്നെ അവരുടെ ബദ്ധപ്പാട്, താഴെക്കിടയിൽ നിൽക്കുന്ന ഏതെങ്കിലും ഒരു നിലവാരക്കാരെ തരംതാഴ്ത്തി, അവരുടെ മുകളിൽ കയറിനിൽക്കുക എന്നതാണ്. അങ്ങിനെ ചെയ്യാനായാൽ, അവർ ആ നിലവാരത്തിൽ നിന്നും താഴോട്ട് പോകില്ല.
ഇതിന് ആയില്ലായെങ്കിലും, അല്ലെങ്കിൽ അതിന് ശ്രമിച്ചില്ലായെങ്കിലും, അവരുടെ വീഴ്ച അങ്ങ് സാമൂഹിക അടിത്തട്ടിലേക്ക് ആയിപ്പോകും. ഇവരാണ് പിന്നീട്, പറിയൻ, പൊലയൻ, ചെറുമൻ തുടങ്ങിയ നിലവാരങ്ങളിൽ പെട്ടുപോയത്. എന്നുവച്ചാൽ, ഈ കുട്ടരിലും പല വ്യത്യസ്ത ജനവംശീയർ ഉണ്ടാവാം.
വാക്ക് കോഡുകൾ ആണ് ഇവരെ താഴെതട്ടിൽ തളച്ചിടുന്നത്. അനേകം സാമൂഹിക തട്ടുകൾ മുകളിൽ നിന്നും വാക്ക് കോഡുകളിലൂടെ തമർത്തിയാൽ, ഈ കൂട്ടരിലെ ജനിച്ചു വളരുന്ന കുട്ടികളുടെ മുഖത്തും ശരീരിത്തിലും ആ അമർത്തലുകൾ കാണപ്പെടും.
പോരാത്തതിന്, ഇവർക്ക് വളരെ കുറച്ച് ഭക്ഷണവും യാതോരു വൃത്തിയില്ലാത്ത താമസ സൗകര്യവും നൽകിയാൽ ഇവരുടെ ഓരോ തലമുറയും നാറുന്ന പുഴുമാതിരിയായിപ്പോകും.
ഇങ്ങിനെ പെട്ടുപോകുന്ന യാതോരു ജനവംശത്തിനോടും, ആർക്കുതന്നെ യാതോരു സഹതാപവും ഉണ്ടാവില്ല. കാരണം, പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ മറ്റുള്ളവനെ തമർത്തണം എന്ന നിശബ്ദ ഉപദേശതന്നെയാണ് നിൽക്കുന്നത്.
ഇങ്ങിനെ ഓരോ ജനംവംശവും ശൂദ്രരുടെ കീഴിൽ പെട്ടുപോകുമ്പോൾ, ശൂദ്രരിൽ കൂടുതൽ കൂടുതൽ മേലാളത്ത ഭാവവും അധികാരവും മറ്റും സ്വാഭാവികമായി കൈവരും.
കീഴിൽ പെട്ടുപോകുന്ന ജനവംശങ്ങൾക്ക് ഈ ശൂദ്രർ, തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും ആയിമാറും. ഇവർക്ക് കീഴിൽ പെട്ടുപോകുന്ന ജനവംശങ്ങളെ ഇവർ അവൻ, അവൾ, നീ, വാക്കുകളിൽ തമർത്തും.
ഈ രീതിയിൽ തമർത്തുന്നതിനോട് കീഴ്ഡനത്തിൽ പെട്ട ആളുകൾ കൂട്ടേത്തോടുകൂടി സഹകരിക്കും. അവരിൽ ഒരളെ നീ എന്ന് സംബോധന ചെയ്യമ്പോൾ, അയാൾ അയാൾക്ക് കീഴിൽ പെട്ട ആളുകളെ നീ എന്ന് സംബോധന ചെയ്തുകൊണ്ട് മാനസികാഹ്ളാദത്തിൽ എത്തും.
ഇതിനെതിരായി ആരെങ്കിലും പ്രതികരിച്ചാൽ, ശൂദ്രർ അയാളെ തമർത്തും. കരാണം, അവർ നീ എന്ന് വിളിക്കുന്ന വ്യക്തിക്ക് വൻ പിന്തുണ ഈ കാര്യത്തിൽ അവർ നൽകും. ഈ രീതിയിൽ ആണ് സാമൂഹിക വിധേയത്വ കണ്ണികളും അച്ചടക്ക കണ്ണികളും അനുസരണ കണ്ണികളും സൃഷ്ടിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുക.
ഇന്ന് ഡോക്ടമർമാരെ പലയിടുത്തും വച്ച്, രോഗികളുടെ ആളുകൾ ആക്രമിക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ ഈ ഒരു സംഗതിയുടെ ഒരു ഹേതുവുണ്ട്. അത് പിന്നീട് വിശദ്ധീകരിക്കാം.
തുടരും.....