top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

43. ശൂദ്രനാകാനുള്ള ആവേശം

തിരുവിതാംകൂർ പ്രദേശത്തിലെ കാര്യമാണ് പറയാൻ നോക്കുന്നത്. അവിടുള്ള ഭാഷ തമിഴിയിരുന്നിരിക്കാം.


തമിഴ് എന്നത് അതികഠിനമായ ഫ്യൂഡൽ സ്വഭാവമുള്ള ഭാഷതന്നെ. അങ്ങോട്ട് മാന്യമായി സംസാരിച്ചാൽ, ഇങ്ങോട്ട് തരംതാഴ്ത്തുകയും അവഹേളിക്കുയും ചെയ്യാൻ പ്രകോപനം മനസ്സിൽ കയറ്റിവിടുന്ന ഭാഷയാണ് തമിഴ്.


ഉന്നതനെ അളവറ്റം ബഹുമാനിക്കുക,  തന്നെ തരംതാഴ്താൻ അയൾക്ക് സൗകര്യം നൽകുക, അയാളുടെ കാലിൽ വീണ് വന്ദിക്കുക തുടങ്ങിയ പ്രവർത്തന ചെയ്തികളാണ് വിജയത്തിലേക്കും സാമൂഹിക ഔന്നിത്യത്തിലേക്കും, മറ്റു പലരുടേയും മുകളിൽ സ്ഥാനീകിരിക്കപ്പെടാനുള്ളതിലേക്കും ഉള്ള പാത.


ഇങ്ഗ്ളിഷിൽ യാതോരു രീതിയിലും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു മാനസികവും സാമഹികവും വൈവാഹികവും കുടുംബപരവും തൊഴിൽ സ്ഥാനപരവും മറ്റുമായ ഒരു അവസ്ഥയാണ്, ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുക എന്നത്.


ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടി എന്ന പ്രതിഭാസം തന്നെ ഇങ്ഗ്ളിഷിൽ ഇല്ല. പടിപടിയായി ഈ ഏണപ്പടിയിൽ താഴേക്ക് പോകുമ്പോൾ, വ്യക്തിയുടെ ആശയവിനിമയ ശക്തിയും മറ്റ് പല ശക്തികളും കുറഞ്ഞുതുടങ്ങും. വ്യക്തി വൻ ആരോഗ്യവാനാണ്, വലുപ്പമുള്ള പേശികൾ കൈകളിലും കാലുകളിലും ഇരുവശങ്ങളിലും പൊന്തിനിൽക്കുന്നുണ്ട് എന്നെല്ലാം എടുത്തു പറഞ്ഞതുകൊണ്ടൊന്നും കാര്യമായ ഉപയോഗം ലഭിക്കില്ല. ഒച്ചവച്ചതുകൊണ്ടും കാര്യമായ മാറ്റം സംഭവിക്കില്ല.


ഇനി തുടരുകയാണ്.


ശൂദ്ര മേൽനോട്ടക്കാർ സാവധാനത്തിൽ സമൂഹത്തിൽ സംഘടിച്ചു ചേർന്നു നിന്നു തുടങ്ങും. അവരുടെ ഇടയിൽ തന്നെയും വ്യക്തമായ ഉന്നതൻ - കീഴ്സ്ഥാനക്കാരൻ എന്ന അടുക്കും ചിട്ടയും വന്നുചേരും.


എന്നാൽ, അവരേക്കാൾ കീഴിൽ പെട്ടുപോയ ജനവംശങ്ങൾ അവർക്ക് വിധേയത്വം നൽകുന്നത്, ശൂദ്രർ അവരുടെ മുകളിൽ ഉള്ള നമ്പൂതിരിമാർക്ക് വിധേയത്വം നൽകുന്നത് കാണുന്നതിൽ നിന്നുമാണ്.


പുറം നാടുകളിൽ നിന്നും വന്ന് തിരുവിതാംകൂറിൽ സാമൂഹികമായി അടിയിൽ പെട്ടുപോയ ജനവംശങ്ങൾക്ക് അവരുടെ യഥാർത്ഥ വംശീയ പൈതൃകം ഏതാനും തലമുറകളിലൂടെ മറവിയിലേക്ക് മാഞ്ഞുപോയിരിക്കും. പിന്നെ അവർക്ക് ആകെ അറിവുള്ളത് അവർ ശൂദ്രർക്ക് കീഴിൽ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ ഏതോ ഒരു പടിയിൽ ഉള്ള സ്ഥാനക്കാരാണ് എന്നതു മാത്രമായിരിക്കും.


എന്നാൽ എല്ലാരിലും ഈ ശുദ്ര സ്ഥാനത്തിലേക്ക് കയറിപ്പറ്റാനുള്ള തൽപ്പര്യം വളരെ അധികമായി നിലനിൽക്കും. ഇന്ന് സർക്കാർ വകുപ്പുകളിൽ ഒരു ശിപായി റാങ്കുകാരനായി കയറിപ്പറ്റാനുള്ള അഭിനിവേശം പോലെ.


ഓൻ, ഇഞ്ഞി തുടങ്ങിയ സ്ഥാനക്കാരൻ ഒറ്റയടിക്ക് സാറ്, മാഡം, ഓര്, ഓല്, അദ്ദേഹം, അവര് വാക്ക് നിർവ്വചനങ്ങളിലേക്ക് മാറിമറിയും. ഇത് ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ പറ്റുന്ന ഒരു കാര്യം അല്ലതന്നെ.


ഇങ്ങിനെ ഒരു സ്ഥാനമാറ്റം വാക്കുകളിൽ വന്നുചേർന്നാൽ, അനവധി പരുഷന്മാരും സ്ത്രീകളും ആരാധനയോടുകൂടിയ മിഴികളാൽ ആ ആളെ നോക്കും.  അയാളുടെ വാക്കുകൾക്കും, സ്വരത്തിനും, സ്പർശനത്തിനും മറ്റും വൻ ദിവ്യത്വം തന്നെ വന്നുചേരാം. അയാളെ മനസ്സിൽ സങ്കൽപ്പിക്കുന്നതു തന്നെ ഒരു വൻ പോസിറ്റിവ് ഊർജ്ജം മനസ്സിലും ശരീരത്തിലും കടത്തിവിടാം.


വെറങ്ങലിച്ചു നിന്നിരുന്ന ആൾ ഒറ്റയടിക്ക് ദിവ്യത്വത്തിലേക്ക് ഉരുണ്ടുകയറും. സ്ത്രീകളിൽ ചിലർ കൺകളിൽ പ്രണയ ദാഹത്തോടുകുടി, വിക്ഷിച്ചും തുടങ്ങിയേക്കാം.


യഥാർത്ഥത്തിൽ ശൂദ്രർ എന്നത് ഒരു കീഴ്ജനം തന്നെയായിരുന്നിരിക്കാം.  എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഒരു അധികാര സ്ഥാനം ലഭിച്ചാൽ, അത് വാക്കുകളിൽ വൻ മാറ്റം വരുത്തും. പുതിയ പലവാക്കുകളും വ്യക്തിത്വത്തിൽ ഒട്ടിച്ചേരും. ഇത് സംസാര ഭാഷയിലെ എല്ലാ വാക്കുകളേയും ബാധിക്കും. ഈ ഒരു കാര്യം എല്ലാരുടെ മനസ്സിലും വൻ മാറ്റങ്ങൾ വരുത്തും.


നമ്പൂതിരിമാർ, ഇന്ന് IAS, IPSസുകർ മുകളിൽ നിന്നും വീക്ഷിക്കുന്നത് മാതിരി താഴേക്ക് നോക്കിനിൽക്കും. അവർക്ക് ഏറ്റവും നിർബന്ധമായിട്ടുള്ളത്, അവരുടെ കീഴിൽ ഉള്ളവരുടെ അനുസരണമാണ്. ഇത് ഇല്ലാതായാൽ അവർ നിർവ്വീര്യരായി മാറും.


അതേ സമയം ശൂദ്രർക്ക് കീഴിൽ ഉള്ള ജനവംശങ്ങൾക്ക് ശൂദ്രരുടെ സാന്നിദ്ധ്യം ആവശ്യമാണ്. കാരണം, ഫ്യൂഡൽ ഭാഷ അവരിൽ തന്നെ പലവിധ വിദ്വേഷങ്ങളും മത്സരബുദ്ധികളും വേവലാതികളും വളർത്തിയിരിക്കും.


അവർക്ക് കാണപ്പെട്ട ദൈവമായി നിൽക്കുന്നത്, അവർക്ക് ഏറ്റവും പരിചയമുള്ള ശൂദ്രവ്യക്തിയായിരിക്കും.


ഈ ശൂദ്രവ്യക്തി, ആ കീഴിൽ പെട്ടുകിടക്കുന്നവരുടെ നിത്യജീവിതത്തിൽ ആവശ്യം വരുന്ന സംരക്ഷണം ഉറപ്പുവരുത്തും.


പോരാത്തതിന്, ആ ആളുകളുടെ കീഴിൽ നിൽക്കുന്ന ജനവംശങ്ങൾ സാമൂഹിക അടുക്കും ചിട്ടയും മറിച്ചിടില്ലാ എന്നും ഉറപ്പുവരുത്തും.  എന്നുവച്ചാൽ, ജാതി വ്യവസ്ഥയെ സംരക്ഷിക്കും എന്നർത്ഥം.


ശൂദ്രൻ എന്ന സ്ഥാനത്തിലേക്ക് കടന്നുകിട്ടാൻ ഏവരും ആഗ്രഹിക്കും. ഇന്ന് പോലീസ് കോൺസ്റ്റബ്ൾ ആവാൻ എത്ര കൈക്കൂലിയും കൊടുക്കാൻ തയ്യാറായുള്ള ഒരു വൻ  കൂട്ടം ജനം തന്നെ ഉണ്ടാവും എന്നാണ് തോന്നുന്നത്. ഏതാണ്ട് അതു പോലെതന്നെ.


അക്കാലങ്ങളിൽ നമ്പതിരിമാർക്ക് കൈക്കൂലി നൽകി ശുദ്ര സ്ഥാനത്ത് എത്തിച്ചേരാൻ ആവില്ല എന്നാണ് തോന്നുന്നത്. കാരണം, എല്ലാവിധ സാമ്പത്തിക ശ്രോതസ്സുകളും നമ്പൂതിരിമാരുടെ കൈകളിൽ ആയിരിക്കും. ആ നമ്പൂതിരിമാരിൽ തന്നെ പലവിധ മാനസികവും കുടുംബപരവും സാമൂഹികമായുള്ള വേവലാതികളും പരിമിതികളും വേലിക്കെട്ടുകളും നിലനിന്നിരിക്കാം.


അവർക്കും ഭാഷാപരമായുള്ള പേടികൾ നിലനിൽക്കും. അവരുടെ കൈകളിലും പാരമ്പര്യങ്ങളിലും വേദകാല ആര്യന്മാരുടെ രക്തബന്ധ പാതയാണ് നിലനിൽക്കുന്നത് എന്നത് അവർ വളരെ വ്യക്തമായി കാണിച്ചുനിർത്തണം. ഇതിന് സൗകര്യം നൽകുന്നതിനു വേണ്ടിയുള്ള വേദകാല സാഹിത്യവും മറ്റും അവർ ഹൃദ്യമാക്കിയിരിക്കും.


ഇതാണ് ഭാഷാ പരമായുള്ള ഔന്നിത്യം അവർക്ക് ഉറപ്പ് നൽകുന്നത്.


മലബാറിലെ മാപ്പിളമാരിൽ അറേബ്യൻ രക്തബന്ധ പാതയിൽ ഉള്ള  കുടുംബക്കാർ ചില ആദ്ധ്യാത്മികമായി ബന്ധമുള്ള ചില അവകാശവാദങ്ങൾ നിലനിർത്തുന്നുണ്ട്. ഇത് അവർക്ക് ഒരു പരിധിവരെ വാക്ക് കോഡുകളിൽ സംരക്ഷണം നൽകിയിരുന്നു.  ഏതാണ്ട് ഇതേ പോലെതന്നൊയായിരുന്നിരിക്കാം, നമ്പൂതിരിമാരുടെ ആര്യവംശ ബന്ധവും.


ഇന്ന് ഈ വിധ വേദ സാഹിത്യവും മറ്റും കൊണ്ട് അവരിൽ മിക്കവർക്കും കാര്യമായ യാതോരു ഉപയോഗവും ഇല്ലാ എന്നതിനാൽ അവരിൽ പലരും ഈ വിധ കാര്യങ്ങൾ പഠിക്കാൻ മെനക്കെടില്ല. അവരും ഇന്ന് സർക്കാർ തൊഴിലിനോ, അതുമല്ലെങ്കിൽ അമേരിക്കയിലേക്ക് രക്ഷപ്പെടാനോ ആണ് ശ്രമിക്കുക.


എന്നാൽ പഴയ കാല കീഴ്ജാതിക്കാരുടെ ഇന്നുള്ള തലമുറക്കാർ വേദകാല സാഹിത്യം പഠിക്കാൻ ഉത്സാഹം കാണിക്കും. കാരണം, അവരെ സംബന്ധിച്ചെടുത്തോളം, ഇത് അവരടുടെ പാരമ്പര്യത്തിൽ ഉള്ള ആശ്ചര്യകരമായ ഒരു കാര്യമാണ് എന്ന് അവർക്ക് പലരോടും പറഞ്ഞ് ഫലിപ്പിക്കാൻ ആയേക്കാം എന്നതാണ് വിശ്വാസം.


നമ്പീതിരിമരും പ്രാദേശിക ഫ്യൂഡൽ ഭാഷ നൽകുന്ന വെപ്രാളങ്ങൾ അനുഭവിക്കുന്നവർ തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. അവർ അവരുടെ ഇല്ലങ്ങളിലും അതുമല്ലെങ്കിൽ അഗ്രഹാരം ഗ്രാമങ്ങളിലും ഒതുങ്ങിനിൽക്കും. ഇന്ന് IAS, IPSകാർ പലയിടത്തും ഒതുങ്ങിനിൽക്കുന്നതു മാതിരി.


നമ്പൂതിരിമാർ അവരുടെ സ്ത്രീജനങ്ങളെ കീഴ് ജനങ്ങളുടെ ദൃഷ്ടിയിൽ നിന്നുവരെ മാറ്റിനിർത്താൻ ശ്രമിച്ചിരുന്നു എന്നാണ് കാണുന്നത്.  മുഹമ്മദീയർ അവരുടെ സ്ത്രീകളെ മറ്റുള്ളവരിൽ നിന്നും ഒളിപ്പിച്ചുനിർത്താൻ ശ്രമിച്ച അതേപോലുള്ള ശ്രമങ്ങൾ നമ്പീതിരിമാരും നടത്തിയിരുന്നു പോലും, തിരുവിതാംകൂറിൽ.


തിരുവിതാംകൂറില നമ്പൂതിരിമാരുടെ സ്ത്രീകളുടെ കാര്യം മറ്റൊരു പ്രദേശത്തിലെ ബ്രഹ്മണ വ്യക്തി രേഖപ്പെടുത്തിയത് കാണുക.  ഇത് ഉദ്ദരിക്കുന്നത് Native life in Travancoreൽ നിന്നുമാണ്.


QUOTE: “The women are guarded with more than Moslem jealousy : even brothers and sisters are separated at an early age.


When the Nambdri lady goes to worship the village god or visit a neighbour, a Nair maid, who accompanies her, commands the retirement of all the males on the road, while the lady moves all shrouded in cloth, with a mighty umbrella, which protects her from the gaze of profane eyes.END OF QUOTE


ആശയം: മുഹമ്മദീയർ അവരുടെ സ്ത്രീകളെ പാറാവു ചെയ്യുന്നതിനേക്കാളും ശക്തമായാണ് നമ്പൂതിരിമാർ അവരുടെ സ്ത്രീകളെ പാറാവു ചെയ്യുക. 


ഒരു നമ്പൂതിരി വനിത ഗ്രാമ ദേവതയെ തൊഴാൻ പോകുമ്പോഴും, അല്ലെങ്കിൽ ഒരു അയൽ വീടിൽ വിരുന്നിന്ന് പോകുമ്പോഴും, ഒരു നായർ സ്ത്രീ അവരുടെ കൂടെ പോകും.  ഈ നായർ സ്ത്രീ, നിരത്തിൽ നിൽക്കുന്ന എല്ലാ ആണുങ്ങളോടും തെരുവിൽ നിന്നും മാറിപ്പോകാൻ കൽപ്പിക്കും.


അതിന് ശേഷം, ഈ നമ്പൂതിരി വനിത, ശരീരം മുഴുവൻ ഒരു തുണിയിൽ മറച്ചുകൊണ്ടും, ഒരു വലിയ ഓലക്കുട പിടിച്ചുകൊണ്ടും, മറ്റുള്ളവരുടെ അശുദ്ധ അശ്ലീല നോട്ടത്തിൽ നിന്നും അങ്ങിനെ സംരക്ഷണം നേടിക്കൊണ്ടും മുന്നോട്ട് നടക്കും END


തുടരും......

bottom of page