top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

46. നമ്പൂതിരിമാരെ വരച്ചവരയിൽ നിർത്തിയവർ

ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്, ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ സ്വാഭാവികമായി സൃഷിക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ അടിസ്ഥാന രൂപത്തെക്കുറിച്ചാണ്.


ഉന്നത നിലവാരത്തിലുള്ളവർ ആദ്യം അവരുടെ ഏറ്റവും കീഴിൽ നിൽക്കുന്നവരിൽ ചിലരെ തിരഞ്ഞെടുത്ത്, ആദ്യം ശൂദ്രർ എന്ന പദവി അവർക്ക് നൽകുന്നു. 


ഈ ശൂദ്ര നിലവാരക്കാർ സാവധാനത്തിൽ ഭാഷാ വാക്കുകളിൽ അവരുടെ കീഴിൽ പല ജനവംശങ്ങളേയും തമർത്തി നിർത്തുന്നു.


അതിന് ശേഷം, അവർ ഭാഷാ വാക്കുകളിലെ ചില വര്യേണ്യ സ്ഥാനങ്ങൾ കരസ്ഥമാക്കുന്നു.


കുറച്ച് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴേക്കും, അവരിൽ പലർക്കും വൻ സാമ്പത്തിക നിലവാരവും സാമൂഹിക പ്രതാപവും കൈവരുന്നു.


അതോടുകൂടി അവർ സംഘടനാ ബലത്തിലേക്ക് നീങ്ങുന്നു. പിന്നങ്ങോട്ട്, അവരുടെ നേതാക്കൾക്ക് അവരുടെ മുകളിലുള്ള നമ്പൂതിരി സ്ഥാനക്കാരോട് നേർക്കുനേർ നോക്കി സംസാരിക്കാനും, കാര്യങ്ങൾ ചർച്ചചെയ്യാനും, അവരുടെ അവകാശങ്ങളും അധികാരങ്ങളും വ്യക്തമാക്കാനും മറ്റും ആവും എന്ന നിലവാരം ഒരു ഭൗതിക യാഥാർത്ഥ്യം ആകുന്നു.


ഈ മുകളിൽ നൽകിയ പട്ടികപ്പെടുത്തലിൽ പറയാതെ പോയ ഒരു കാര്യം ഉണ്ട്. ഈ ശൂദ്ര വ്യക്തികൾ അവരുടെ സ്ത്രീ ജനങ്ങളിൽ ബ്രാഹ്മണ സന്തതികൾ സൃഷ്ടിച്ചെടുത്തുവെന്ന വാസ്തവം. 


ഇത് ഏത് ഭർത്താവാണ് സമ്മതിക്കുക എന്ന ചോദ്യം മനസ്സിൽ കയറിവരാം.


എന്നാൽ ഇങ്ങിനെയുള്ള ഒരു ചോദ്യത്തിന് അന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ കാര്യമായ പ്രസക്തിയില്ലതന്നെ.


ഒന്നുകൂടി ആലോചിക്കക. ഏത് പിതവാണ്, അച്ഛനാണ്, വാപ്പയാണ്, സ്വന്തം മകനോടും മകളോടും യാതോരു മമത കാണിക്കാതേയും ബന്ധം പരാമർശിക്കാതേയും, ആ സന്തതികൾക്ക് അടുത്ത പ്രദേശത്ത് തന്നെ ജീവിക്കുക?


ഏത് മാതാവാണ്, സ്വന്തം കുട്ടികളുടെ പിതാക്കന്മാർ പല ഉന്നത വ്യക്തകൾ ആണ് എന്നതിൽ അഭിമാനം കൊള്ളുക?


ഏത് പുരുഷാനാണ് സ്വന്തം മക്കളോടുള്ള മമതയേക്കാൽ മമത സ്വന്തം സഹോദരിയുടെ കുട്ടികളോട് കാണിക്കുകയും തോന്നുകയും ചെയ്യുക?


അക്കാലത്തെ തിരുവിതാംകൂറിലെ ശൂദ്ര വ്യക്തികൾ, യഥാർത്ഥത്തിൽ ശുദ്രവ്യക്തികൾ ആയിരുന്നിരിക്കില്ല. അവരെ ശൂദ്രരായി നമ്പൂതിരിമാർ നിയമിച്ചതാവാം. ഈ സ്ഥാനമാണ് അവർക്ക് ഭാഷാ കോഡുകൾ പ്രകാരം ഏറ്റവും മുഖ്യമായിട്ടുള്ളത്.


സ്വന്തം സഹോദരിയുടെ മക്കൾ, തൻ്റെ സ്വന്തം രക്തബന്ധം പേറുന്നവരാണ് എന്ന ഉത്തമബോധ്യം ആ കുടുംബത്തിൽ ഉള്ള എല്ലാരിലും ഉണ്ടാവും. എന്നാൽ, സ്വന്തം ഭാര്യയിൽ ജനിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ആവിധമായുള്ള യാതോരു ഉറപ്പും അക്കാലങ്ങളിലെ ശുദ്ര പുരുഷന്മാരിൽ കാണില്ല. അതിൽ അവരാർക്കും കാര്യമായ പരിഭവവും കാണില്ല. അതാണ് നാട്ടുനടപ്പ്.


സമൂഹത്തിൽ വേണ്ടുന്നത്, അധികാരമാണ്.


ആള് സുമുഖനാണ്, സത്യസന്ധനാണ്, മാന്യനാണ്, മക്കളോട് സ്നേഹമുള്ള ആളാണ്, ഭാര്യയോട് വൻ സ്നേഹം ഉള്ള ആളാണ്, വളരെ കാര്യങ്ങൾ അറിവുള്ള വ്യക്തിയാണ് തുടങ്ങിയ കാര്യങ്ങൾക്ക് യാതോരു പ്രസക്തിയും സാമൂഹിക ആശയ വിനിമയത്തിൽ കാണില്ല.


അധികാരമുള്ള വ്യക്തി, അദ്ദേഹമാണ്, തമ്പ്രാനാണ്, തമ്പുരാട്ടിയാണ്.


അധികാരമില്ലാത്ത വ്യക്തി, അവനാണ്, അവളാണ്, വെറും നീയാണ്.എടാ, എടീ എന്ന് സംബോധന ചെയ്യപ്പെടാൻ പോകുന്ന ആളാണ്.


ഈ ശൂദ്രവ്യക്തികളിൽ ഓരോ തലമുറ മുന്നോട്ട് നീങ്ങുമ്പോഴും, അവരിൽ ബ്രാഹ്മണ രക്തത്തിൻ്റെ തോത് കൂടിക്കൂടി വന്നിരിക്കും. അതും അവരിൽ വൻ മഹത്വം കോരിച്ചോരിയും ഭാഷാവാക്കുകൾ.


ഇതോടുകൂടി, ഈ ശൂദ്ര വ്യക്തികൾ നായർമാരായി മാറുന്നു. എന്നാൽ വാസ്തവത്തിൽ ഇവർ ശ്രൂദ്രർ പോലുമായിരുന്നിരിക്കില്ല. മറിച്ച്, ഇവർ വ്യാജ ശൂദ്രർ മാത്രമായിരുന്നിരിക്കാം.


ഇത് ഒരു പ്രശ്നമായിരുന്നിരിക്കാം, അന്നത്തെ നായർമാർക്ക്. കാരണം, ഏത് കീഴ്ജന വ്യക്തിക്കും നമ്പൂതിരി വ്യക്തികൾക്ക് പലവിധ സൗകര്യങ്ങൾ നൽകിക്കൊണ്ട് ഇതേ ശൂദ്ര സ്ഥാനത്തിലേക്ക് കയറിക്കൂടാം.


ഇത് സ്ഥാപിതരായ നായർമാർക്ക് ഒരു പരിധിവരെ ഒരു ഭീഷണിയായി നിലനിന്നിരുന്ന ഒരു സാമൂഹിക യാഥാർത്ഥ്യമായിരുന്നിരിക്കാം. ഇന്ന് പോലീസുകാർക്ക് ഉള്ള ഒരു ഭീഷണിയാണ് ഇത് എന്ന് പറഞ്ഞതുപോലെയാണ് ഇത്.


ഇന്ന് ഏതൊരു വ്യക്തിക്കും പോലീസിലെ ഏത് നിലവാരത്തിലേക്കും, മത്സര പരീക്ഷ എഴുതി കയറാം എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. ഒരാളെ പോലീസുകാർ പിടിച്ച് അടിക്കുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ആ അടികൊണ്ട വ്യക്തി ഉന്നത പോലീസ് ഉദ്യോഗസ്ഥനായി പോലീസ് വകുപ്പിൽ ചേരുന്നു.


നായർമാർ സംഘടിച്ച്, ഇത് നിർത്തലാക്കുന്നു. അവർ ഇതിന് അന്ന് നൽകിയ ഒഴികഴിവ്, ജാതി വ്യവസ്ഥയെ സംരക്ഷിക്കുക എന്നത് അവരുടെ കർത്തവ്യമാണ് എന്നതായിരുന്നു.


ഈ സംഘടിച്ചു നിൽക്കുന്ന നായർമാരുട നേതാക്കൾക്ക് നമ്പൂതിരിമാരെ ഒരു പരിധിവരെ വരച്ചവരയിൽ നിർത്താനാവും. ഇന്ന് IPSകാരെ പോലീസ് സംഘടനാ നേതാക്കൾക്ക് നിയന്ത്രിക്കാനാവും എന്നു പറഞ്ഞതുപോലെയാണ് ഇത്. 


എന്നാൽ ഇതിനേക്കാൾ ഉപരിയായി, പോലീസ് വകുപ്പിന് മൊത്തമായി സർക്കാരിനെ വരച്ചവരിയിൽ നിർത്താനാവും എന്നു പറയുന്നതാണ് കൂടുതൽ കൃത്യമായ കാര്യം. ഇത് ഇന്ന് പലർക്കും അത്രകണ്ട് മനസ്സിലാകുന്ന ഒരു കാര്യം അല്ലതന്നെ.


നായർമാർ ഒരു നാൾ പണിമുടക്കിയെന്ന് കരുതുക.


അതോടുകൂടി, കീഴ്ജനം കയറൂരി വിട്ടുതുമാതിരി പെരുമാറും. അവർ കൂട്ടമായി നമ്പൂതിരി ഇല്ലങ്ങളിലും മറ്റും കയറി, അവിടുള്ള സ്ത്രീകളിൽ കീഴ്ജന സന്തതികൾ വിജയകരമായി സൃഷ്ടിച്ചെടുക്കും. ബ്രാഹ്മണ ക്ഷേത്രങ്ങൾ അവർ അലങ്കോലപ്പെടുത്തും. നമ്പൂതിരിമാരുടെ വീടുകളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന സമ്പത്തുക്കൾ അവർ കൈവശപ്പെടുത്തും. ചിലപ്പോൾ അതിലും കഠിനമായ കാര്യങ്ങൾ അവർ ചെയ്യും.


ടിപ്പു സുൽത്താൻ, മലബാറിൽ ആക്രമണം നടത്തിയപ്പോൾ, നായർമാർ ജീവൻ രക്ഷിക്കാനായി ഓടിക്കളഞ്ഞപ്പോൾ, അഴിഞ്ഞാടിയത് ഈ കീഴ്ജനമാണ്.  എന്നാൽ ഈ ഒരു വാസ്തവും നായർമാരുടെ സാന്നിദ്ധ്യത്തിൻ്റെ പ്രസക്തി നമ്പൂതിരിമാർക്ക് അറിവായി നിലനിൽക്കും.


ഏതാണ്ട് 1930കളിൽ  ബൃട്ടിഷ്-മലബാറിലും മറ്റ് ബൃട്ടിഷ്-ഇന്ത്യൻ പ്രദേശങ്ങളിലും ബ്രാഹ്മണ ക്ഷേത്രങ്ങളും മറ്റും കീഴ്ജനവംശീയർ കൈയേറിയപ്പോൾ, മലബാറിലും മറ്റ് ബൃട്ടിഷ്-ഇന്ത്യൻ പ്രദേശങ്ങളിലും നായർമാരും അവരുടെ അതേ സ്ഥാനത്തിലുള്ള മറ്റുള്ളവരും നമ്പൂതിരിമാരോട് കൂറുകാണിച്ചു നിന്നില്ല എന്നത് ഒരു സത്യമാണ്. കാരണം, ഈ വിധ പ്രദേശങ്ങളിൽ നമ്പൂതിരിമാരുടെ സ്ഥാനത്ത് ഇങ്ഗ്ളിഷ് ഭരണമാണ് അന്ന് നിലനിന്നിരുന്നത്.


എന്നാൽ തിരുവിതാംകൂർ രാജ്യത്ത് നായർമാർ ബ്രാഹ്മണ പ്രസ്ഥാനങ്ങളെ സംരക്ഷിച്ചു നിന്നുവെന്ന് തോന്നുന്നു. കൃത്യമായി അറിയില്ല.


പഴയ കാലത്തെ കാര്യം ഈ വിധമായിരുന്നിരിക്കാം:


നമ്പൂതിരിമാർ നായർമാരുടെ മേലാളന്മാരായി നിലനിൽക്കും. എന്നാൽ നായർമാരുടെ നേതാക്കൾ നമ്പൂതിരിമാർക്ക് തക്കതായ നിർദ്ദേശങ്ങളും ഉപദേശങ്ങളും താക്കീതുകളും നൽകും.


ഇക്കാര്യം ദൃഷ്ടാന്തീകരിക്കാൻ ഉതകുന്ന ഒരു സംഭവം ഏതാണ്ട് 1982ന് ചുറ്റുപാടിൽ Trivandrumത്ത് നടന്നു. അത് അടുത്ത എഴുത്തിൽ ചേർക്കാം, എന്നു കരുതുന്നു.

bottom of page