ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
49. മഹാവീരന്മാരെ പോറ്റിപ്പുലർത്തേണ്ടുന്നതിനെക്കുറിച്ച്
ഈ എഴുത്തിൻ്റെ ഇപ്പോഴുള്ള പാതയിൽ ചരിത്രം ചേർക്കണ്ട എന്നതായിരുന്നു തീരിമനിച്ചത്. കാരണം, ഇപ്പോൾ എഴുതി ചിത്രീകരിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ ഉള്ളറ ചിത്രമാണ്.
എന്നാൽ ഇപ്പോൾ ഫ്യൂഡൽ ഭാഷകൾ സ്വമേധയാ സൃഷ്ടിക്കുന്ന നമ്പൂതിരി - നായർ സാമൂഹിക സ്ഥാനങ്ങളെക്കുറിച്ച് എഴുതികഴിഞ്ഞിരിക്കുകയാണ്. ഈ കൂട്ടരുടെ അടുത്ത സ്വാഭാവിക മുന്നേറ്റത്തെക്കുറിച്ച് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറഞ്ഞുകൊണ്ട്, ഇതിൽ നിന്നും എഴുത്തിനെ തിരിച്ചുവിടാം എന്നു കരുതുന്നു.
ഇവിടെ വായനക്കാരൻ പ്രത്യേകമായി മനസ്സിലാക്കേണ്ടത്, നമ്പൂതിരി എന്ന സാമൂഹിക സ്ഥാനവും നായർ എന്ന സാമൂഹിക സ്ഥാനവും ഒരു വംശീയമായ കാര്യമല്ലാ എന്നതാണ്. സമൂഹത്തിൽ ഈ വിധത്തിൽ ഉള്ള സ്ഥാനങ്ങളെ സൃഷ്ടിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷയാണ്. ആ സ്ഥാനങ്ങളിലേക്ക് പല വംശീയരും നൂറ്റാണ്ടുകളിലൂടെ കയറാനായി ശ്രമിച്ചിരിക്കും. ഓരോ നൂറ്റാണ്ടിലും 100 വർഷം ഉണ്ട്. ഓരോ വർഷത്തിലും എന്തെല്ലാം കാര്യങ്ങൾ ഒരു കൊച്ചുരാജ്യത്തിൽ സംഭവിക്കും എന്ന് ആലോചിക്കാവുന്നതേയുള്ളു.
നമ്പൂതിരിമാരിൽ തന്നെ യഥാർത്ഥ ബ്രാഹ്മണ രക്തബന്ധ പാതയിൽ ഉള്ളവരും, മറ്റ് വംശീയരിൽ നിന്നും ബ്രാഹ്മണ സ്ഥാനത്തിലേക്ക് കയറിക്കൂടിയവരും ഉണ്ടായിരുന്നുവെന്ന രേഖപ്പെടുത്തലുകൾ കാണുന്നുണ്ട്. പോരാത്തതിന്, മുക്കുവരിൽ നിന്നും ചിലർ ബ്രാഹ്മണരായ കാര്യവും കാണുന്നു.
Native Life in Travancoreറിൽ Rev. Samuel Mateer ഇങ്ങിനെ എഴുതിക്കാണുന്നു :
QUOTE:
..... that it is difficult to find pure Brahmans or Kshatriyas anywhere, more especially in the south of India, the popular traditions may embody some fragment of truth regarding the transformation of fishermen into Brahmans by Parasuraman investing them with the sacred thread. END OF QUOTE
QUOTE:
Dr. W. W. Hunter remarks that the Brahmans throughout India are of two classes — more ancient settlers, and aboriginal superior natives raised, as tradition generally asserts, to this rank.
The Namburis, for example, are said to originate from fishermen:
But in spite of their descent from a low caste fisher-tribe and semi-aboriginal customs, they make high claims, and despise other Brahmans.
END OF QUOTE
ഈ മുകളിൽ നൽകിയ ഉദ്ദരണികൾ ഈ എഴുത്തിൽ പണ്ടെപ്പോഴോ നൽകിയിട്ടുള്ളവയാണ്. അവയുടെ മലയാളം പരിഭാഷയും അന്ന് നൽകിയിരുന്നു.
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, നമ്പൂതിരിയെന്നതും നായർ എന്നതും, ഇന്നത്തെ IAS/IPS എന്നതും, പോലീസ് ശിപായി എന്നതുമായ രണ്ട് വ്യത്യസ്ത സാമൂഹിക സ്ഥാനങ്ങൾ മാത്രമായി ഭവിച്ചിരിക്കാം എന്നതാണ്. ഓരോ നൂറ്റാണ്ടിലും ഓരോ രാജ്യത്തിലും പല കീഴ് വംശീയരും ഈ വിധ സ്ഥാനങ്ങളിലേക്ക് കയറിക്കൂടിയിരിക്കാം. ചില അവസരങ്ങളിൽ ഉന്നത സ്ഥാനക്കാർക്ക് സ്ഥാനം നഷ്ടമാകുകയും ചെയ്തിരിക്കാം എന്നതും വാസ്തവം തന്നെ.
ഇന്നുള്ള ഇന്ത്യയിലെ നമ്പൂതിരി സ്ഥാനക്കാർ ഇന്നത്തെ IAS/IPS പോലുള്ള സർക്കാർ സ്ഥാനക്കാരാണ്. ഇന്നുള്ള ഇന്ത്യയിലെ നായർ സ്ഥാനക്കാർ ഇന്നുള്ള പോലീസ് ശിപായി സ്ഥാനക്കാരാണ്.
ഈ രണ്ട് കൂട്ടരും അവരവരുടെ സ്ഥാനങ്ങൾ തങ്ങളുടെ കുടുംബക്കാർക്ക് നഷ്ടപ്പെടാതിരിക്കാനായി നിത്യവം ഗൂഡാലോചന നടത്തും.
ബൃട്ടിഷ്-ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ഈ കൂട്ടരെ തുലനം ചെയ്യുന്നത് വിഡ്ഢിത്തമായിരിക്കും. കാരണം, ബൃട്ടിഷ്-ഇന്ത്യയിലെ ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിലെ ജീവനക്കാരാണ്. ഇന്നുള്ള ഉദ്യോഗസ്ഥർ പ്രാദേശിക ഫ്യുഡൽ ഭാഷാ ഭരണ സംവിധാനത്തിലെ അധികാരി വർഗ്ഗക്കാരാണ്.
ഓരോ കൊച്ചു രാജ്യത്തിലേയും നായർമാരിൽ ചിലർ വൻ യോദ്ധാക്കൾ ആയി പ്രത്യക്ഷപ്പെടും. അവരെ വൻ വീരന്മാരായി കീഴ്ജനം വാഴ്ത്തും. കീഴ്ജനം അടിമ നിലവാരത്തിൽ നിന്നുകൊണ്ടാണ് ഈ വീരാരാധന നടത്തുന്നത്.
നായർമാർക്ക് ആറടി ഉയരവും വളരെ മെച്ചപ്പെട്ട മെയ് അഴകും ആയുധവേലയിൽ വലിയ നൈപുണ്യവും ഉള്ള കാര്യം അടിമ ജനം പാടി പുകഴ്ത്തും. ഈ നായർമാരാണ് തങ്ങളുടെ രാജ്യത്തിൻ്റേയും രാജാവിൻ്റേയും തങ്ങളുടെ തന്നെയും രക്ഷകർ എന്ന് അടിമ ജനം വിശ്വസിക്കും.
Johnston’s “Relations of the most famous Kingdom in the world (1611 Edition)”ൽ നിന്നും:
At seven years of age they are put to school to learn the use of their weapons, where, to make them nimble and active, their Sinnewes and Joints are stretched by skilful fellows, and annointed with the Oyle Sesamus :
By this annointing they become so light and nimble that they will winde and turn their bodies as if they had no bones, casting them forward, backward, high and low, even to the astonishment of the beholders.
Their continual delight is in their weapon, persuading themselves that no nation goeth beyond them in skill and dexterity END OF QUOTE.
എന്നാൽ വാസ്തവം ഇതൊന്നുമല്ല ത. ഈ വമ്പൻ സാമ്പത്തിക ശേഷിയും മഹത്വവും ഉള്ള ഈ നായർമാർ അടിമ ജനത്തിൻ്റെ രക്ഷക്കായി വരികയില്ലതന്നെ. അവർ അടിമ ജനത്തിനെ വെറും നാറ്റമായാണ് കാണുക. പോരാത്തതിന് അവർ തമ്മിലടിച്ചും മറ്റുമായി വൻ വീര ഇതിഹാസങ്ങൾ രചിക്കുമെങ്കിലും, വ്യക്തമായും വൻ ശക്തിയുള്ള ഒരു ശത്രു മുന്നിൽ വരുമ്പോൾ, അവരുടെ രാജ്യത്തേയും രാജാവിനേയും അവരുടെ നമ്പൂതിരിമാരേയും സംരക്ഷിക്കാനൊന്നും ഈ കൂട്ടർ മെനക്കെടില്ല എന്നുള്ളതാണ് വാസ്തവം.
അവർ നായർ സ്ഥാനത്ത് കയറി നിൽക്കുന്നത്, സാമൂഹിക ബഹുമാനത്തിനും സമ്പത്തിനും ആണ്. അല്ലതെ മറ്റുള്ളവർക്ക് വേണ്ടി കൈയ്യിനും കാലിനും പരിക്കുപറ്റാനും മരിക്കാനും മറ്റുമായിട്ടല്ലതന്നെ. അങ്ങിനെ ഉള്ളവർ വേറെയുണ്ടായിരുന്നു. വിഡ്ഢികൾ ആക്കപ്പെട്ടുവർ. അവരല്ല സാധാരണ നായർമാർ.
Sultan Tipuവിൻ്റെ നേതൃത്വത്തിൽ മൈസൂറുകാർ ആക്രമിച്ചപ്പോൾ, നായർമാർ ഓടിക്കളയുകയാണ് ചെയ്തത്. അവർക്ക് ധൈര്യം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച്, അവർക്ക് അവരോടുതന്നെയും അവരുടെ കുടുംബക്കാരോടും മാത്രമേ എന്തെങ്കിലും ഒരു കൂറുണ്ടാവുള്ളു. പോരാത്തതിന്, കൂട്ടമായി നിന്നുകൊണ്ട് ശത്രവിനോട് ഏറ്റുമുട്ടാൻ സൗകര്യം നൽകുന്ന ഭാഷയല്ല പ്രാദേശിക ഭാഷകൾ.
വള്ളുവനാടിലും ഏറനാടിലും കീഴ്ജന മാപ്പിളമാർ ആക്രമിച്ചപ്പോഴും, നായർമാർ ഓടിക്കളയുകയാണ് ചെയ്തത്.
ഇന്നുള്ള ഇന്ത്യൻ പട്ടാളക്കാർ കാഴ്ചവെക്കുന്നതിനേക്കൾ മികച്ച ആയുധവേലുയം മെയ് അഭ്യാസവും മറ്റും അവർ നിത്യവും കാഴ്ച വെക്കുന്നവർ തന്നെയായിരുന്നു. എന്നാൽ ഒരു ശക്തമായ ആക്രമണം വന്നപ്പോൾ അവരുടെ കളരിയും മറ്റും നാലണക്ക് വിലയില്ലാത്ത കാര്യങ്ങൾ ആയാണ് കാണപ്പെട്ടത്.
ഇത്രയും കാര്യം ഇവിടെ പറഞ്ഞത്, ഇന്നുള്ള പുതിയ നായർമാരായ ഇന്ത്യൻ പട്ടാളത്തിനെക്കുറിച്ചും പോലീസ് പ്രസ്ഥാനത്തെക്കുറിച്ചും പറയാനാണ്.
ഇവരാണ് ഈ നാട്ടിലെ പൌരന്മാരെ സംരക്ഷിക്കേണ്ടത്. ഇതിന് ഇവർക്ക് വൻ ശമ്പളം ലഭിക്കുന്നുണ്ട്. ഇവർ ഈ സംരക്ഷണ ചുമതല നിറവേറ്റും എന്നതും വാസ്തവം തന്നെ. എന്നാൽ ഇവർ സംരക്ഷിക്കേണ്ടത്, ഈ രാജ്യത്തിലെ അടിമ ജനത്തിനെയാണ്. ഇങ്ങിനെ പറയാൻ കാരണം, ഈ നാട്ടിലെ സാധാരണക്കാരൻ്റെ വരുമാനത്തിൻ്റെ 10 മുതൽ 50 ഇരട്ടിവരെ ശമ്പളമുള്ളവരാണ് ഇന്നത്തെ ഇന്ത്യൻ പട്ടാള ജീവനക്കാരും പോലീസ് വകുപ്പ് ജീവനക്കാരും.
ഈ രാജ്യത്തിലെ അടിമ ജനത്തിനോട് വൻ പ്രീതിയൊന്നും ഇവരിൽ കാണില്ല. കാരണം, മനസ്സിലും നാവിലും നീ, തൂ വാക്കുളിൽ ഇവർ നിർവ്വചിക്കുന്നവരാണ് സാധാരണക്കാർ.
സാധാരണക്കാർക്ക് തമ്മിൽ മതിപ്പുണ്ടാവില്ല. അത് ഈ നാട്ടിലെ ഫ്യൂഡൽ ഭാഷ സൃഷ്ടിക്കുന്ന മറ്റൊരു മാനസിക ഭാവമാണ്.
എന്നാൽ വൻ ശാരീരിക മേദസ്സും വെട്ടിത്തിളങ്ങുന്ന പട്ടാള യൂണിഫോമും മറ്റും ധരിച്ചുനിൽക്കുന്ന പട്ടാളക്കാരോട് വൻ മതിപ്പാണ് മനസ്സിൽ വരിക. ഇവരാണ് നമ്മളെ സംരക്ഷിക്കുക എന്ന ധാരണ മനസ്സിൽവരും.
പോലീസുകാരുടെ കാര്യം പറഞ്ഞു കഴിഞ്ഞതാണ്. Trivandrumത്ത് പോലീസ് പ്രസ്ഥാനത്തിൻ്റെ പ്രസക്തി പോലീസുകാർ വളരെ വ്യക്തമായി പ്രദർശിപ്പിച്ചത് കഴിഞ്ഞ എഴുത്തിൽ രേഖപ്പെടുത്തിയിരുന്നു. പോലീസുകാർ അപ്രത്യക്ഷമായാൽ ഇവിടെ അരാജകത്വമാണ് വരിക എന്ന് അവർ വളരെ കരുതിക്കൂട്ടിയുള്ള ചുവടുവെപ്പിലൂടെ കാണിച്ചുതന്നു.
https://www.victoriainstitutions.com/southasia/vol16ch47
ഇന്നുള്ള ഇന്ത്യൻ പോലീസ് പ്രസ്ഥാനം വളരെ ബലവത്തായിട്ടുള്ള ഒന്നാണ്. അവർ ഏതെങ്കിലും ഒരു കോണിൽ നിന്നുകൊണ്ട് ഒരു തീരുമാനം എടുത്താൽ, ആരേയും എവിടെ വച്ചും കെണിയിൽ പെടുത്താനുള്ള സംഘടനാ ബലം അവർക്കുണ്ട്.
ഇത് ഇന്നുള്ള അടിമ ജനത്തിന് പലവിധത്തിൽ ഒരു ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്. പണ്ടും ഇതുപോലൊക്കെതന്നെ. ഏത് കീഴ്ജന വ്യക്തിക്കും സ്വകാര്യ സ്വത്തായി എന്തെങ്കിലും കാണും. അത് മറ്റുള്ളവരിൽ നിന്നും സംരക്ഷിക്കാൻ സൗകര്യം നൽകുന്നത് നായർമാരുടെ സാന്നിദ്ധ്യമാണ്.
എന്നാൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പോലീസ് പ്രസ്ഥാനം വന്നപ്പോഴാണ് അവരെ ഇത്രയും നാൾ സംരക്ഷിച്ചിരുന്നത് ആരായിരുന്നുവെന്ന ബോധോദയം ജനത്തിന് ഒരു തിരിച്ചറിവായി വന്നത്.
ഇനി പട്ടാളത്തിൻ്റെ കാര്യം നോക്കാം.
1947ൽ Clement Atlee ബൃട്ടിഷ്-ഇന്ത്യൻ പട്ടാളത്തെ നെഹ്റുവിനും ജിന്നക്കും വീതിച്ചു കൊടുക്കുന്ന അവസരത്തിൽ ഇന്നുള്ള ഇന്ത്യാ പ്രദേശത്തിൽ പല സ്വയം ഭരണ പ്രദേശങ്ങൾ ഉണ്ടായിരുന്നു. Telungana, Goa, Jammu & Kashmir, Sikkim, Rajasthan എന്നീ പ്രദേശങ്ങൾ ഒരിക്കലും ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായിരുന്നില്ല. പോരാത്തതിന്,
Karnataka, Chattisgarh, Kerala, Maharashtra, Orissa, Punjab, Gujarat, Himachal Pradesh തുടങ്ങിയ പല സംസ്ഥാനങ്ങളിലേയും ചില ഭാഗങ്ങളും ബൃട്ടിഷ്-ഇന്ത്യയിൽ ആരുന്നില്ല പോലും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളും ഇന്ത്യയുടെ കൈകളിലേക്ക് തങ്ങളെ Clement Atlee ഏൽപ്പിച്ചതിൽ വൻ പ്രശ്നം തന്നെയുണ്ടാക്കി.
നെഹ്റുവിൻ്റെ ഉദ്യോഗസ്ഥർ ഈ പ്രദേശങ്ങൾ എല്ലാം കൈക്കൽ ആക്കിയപ്പോൾ, വൻ പ്രശ്നം തന്നെ ചിലയിടങ്ങളിൽ വളർന്നുവന്നു.
മിക്ക പ്രദേശങ്ങളിലും ആളുകൾ സ്വന്തം കാര്യം നോക്കി. പുതിയ രാജ്യത്തിൽ അവർക്ക് വൻ ഉദ്യോഗങ്ങൾ ലഭിക്കാനായി അവർ ശ്രമിച്ചു. എന്നാൽ മറ്റു പ്രദേശങ്ങളിൽ സ്വതന്ത്ര്യ സമരങ്ങൾ നടന്നു. പലതിനേയും ഇന്ത്യൻ പട്ടാളം തവിടുപൊടിയാക്കി. ഇതിൽ പലപ്പോഴും ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇപ്പോൾ ഇവിടെ രേഖപ്പെടുത്തുന്നില്ല.
ഈ സ്വാതന്ത്ര്യ സമരങ്ങളെ നേരിടുന്ന പട്ടളക്കാരെ വൻ വീരന്മാരായി ഇന്ത്യയിലെ അടിമ ജനം കാണുന്നു. അവർക്ക് വൻ ശമ്പളവും ആയുധങ്ങളും വിമനങ്ങളും കപ്പലുകളും കിട്ടുന്നതിൽ വൻ സന്തോഷം അവരിൽ വരുവാനായി മാധ്യമങ്ങളിലൂടെ പലവിധ പ്രചരണങ്ങളും നടത്തപ്പെടുന്നു. ഓർക്കുക ഒരു കൂട്ടം യുദ്ധവിമാനങ്ങൾ വാങ്ങിക്കാനായി നൽകുന്ന സംഖ്യ Rs 1.5 lakh crore ആണ് പോലും. അതായത് 1.5 ലക്ഷം കോടി.
എന്നാൽ, ചിന്തിച്ചു നോക്കുക. ഇത്രയും വൻ ശമ്പളവും വൻ സൗകര്യങ്ങളും ലഭിക്കുന്ന പട്ടാളം ഈ രാജ്യത്തിലെ അടിമ ജനത്തിനെ സംരക്ഷിക്കും എന്ന് തോന്നുന്നുണ്ടോ?
പണ്ടുകാലങ്ങളിൽ പട്ടാള ഓഫിസർ മാത്രം സ്വന്തം കുട്ടികളെ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമായിരുന്നു. ഇനി അങ്ങോട്ട് സാധാരണ പട്ടാളക്കാരും അതിനായി ശ്രമിക്കും. കാരണം, അതിനുതകുന്ന വരുമാനം അവർക്ക് ലഭിക്കുന്നുണ്ട്.
എന്നാൽ ഓർക്കുക, ഇങ്ഗ്ളണ്ടിലെ പട്ടാളക്കാർക്ക് അവിടുള്ള ഒരു സാധരണ സ്വകാര്യ തൊഴിലുകാരന് ലഭിക്കുന്ന ശമ്പളം മാത്രമേ കിട്ടുന്നുള്ളു. അവർ അവരുടെ ജനത്തിൻ്റെ ഭാഗമാണ്. അല്ലാതെ അവിടുള്ള അടിമ ജനത്തിൻ്റെ മഹാന്മാരല്ല.
(ഇന്ന് ഇങ്ഗ്ളണ്ടിൽ കാര്യങ്ങൾക്ക് മാറ്റം വരും എന്നു തോന്നുന്നു. കാരണം, അവിടെ പുറം നാട്ടുകാർ വന്നു നിറയുകയാണ്. അവരെ സംരക്ഷിക്കാനായി ഇങ്ഗ്ളിഷ് പട്ടാളം യുദ്ധം ചെയ്യുന്നത് തനി വിഡ്ഢിത്തമായിരിക്കും).
വടക്കൻ മലബാറിൽ അടിമജം വടക്കൻ പാട്ടുകൾ പാടി പുകഴ്ത്തുമായിരുന്നു അവരുടെ നായർ വീരന്മാരെ. ഇന്നും കാര്യങ്ങൾ ഏതാണ്ട് ഇതുപോലൊക്കെത്തന്നെ.
എന്നാൽ ഇത്രമാത്രം വൻ സമ്പത്ത് കൈവശപ്പെടുത്തുന്ന ഒരു പട്ടാള പ്രസ്ഥാനത്തിനെ ഈ രാജ്യത്തിലെ അടിമ ജനത്തിന് എത്ര കാലം പോറ്റിപ്പുലർത്താൻ ആവും?
ഇത്രയും കാര്യം പറഞ്ഞു കഴിഞ്ഞതിന് ശേഷം, ഇതും കൂടി പറയുകയാണ്.
ചെറുപ്പക്കാർ പട്ടാളത്തിലേക്കും പോലീസിലേക്കും ചേരാൻ ആഗ്രഹിക്കുന്നത്, പണ്ട് കാലങ്ങളിൽ ആളുകൾ നായർ സ്ഥാനത്തിലേക്ക് കയറാൻ ആഗ്രഹിച്ചതുപോലെ തന്നെയാണ്.
ഈ ചേരുന്നവർ ദുഷ്ടന്മാരൊന്നുമല്ല. ജനങ്ങളെ അടിമ ജനമാക്കുന്നത് അവരല്ല. പ്രാദേശിക ഫ്യൂഡൽ ഭാഷയാണ് സാമൂഹിക ഘടനയെ രൂപകൽപ്പന ചെയ്യുന്നത്.