ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
50. മര്യാദ കുറഞ്ഞ വാക്കുകൾ ഉപയോഗിക്കാൻ അവകാശം ഉള്ളവർ
ഞാൻ എഴുതിയ പുസ്തകങ്ങൾ എല്ലാം തന്നെ PDF ഡിജിറ്റൽ പുസ്തക രൂപത്തിൽ ലഭ്യമാണ്. എന്നാൽ ഇവ എല്ലാം തന്നെ ഒരു ലാപ്ടോപ്പിലോ ഡെസ്ക് ടോപ് കമ്പ്യൂട്ടറിലോ മാത്രമേ സുഖമമായി ഉപയോഗിക്കാൻ പറ്റുള്ളവെന്ന പോരായ്മ നിലനിന്നിരുന്നു.
ഏതാനും ആഴ്ചകൾക്ക് മുൻപ് വളരെ പണിപ്പെട്ട് അവ മൊബൈൽ ഉപകരണങ്ങളിൽ സുഖമമായി ഉപയോഗിക്കാവുന്ന ഒരു രൂപത്തിൽ സൃഷ്ടിച്ചെടുക്കാനാവുന്ന ഒരു സാങ്കേതിക നൈപുണ്യം വളർത്തിയെടുത്തു. അതുമായി ബന്ധപ്പെട്ടുകൊണ്ട് മനസ്സ് മുഴുകിക്കിടന്നതിനാൽ, ഈ എഴുത്തിൻ്റെ ഒഴിക്കിൽ നിന്നു മനസ്സ് താനേ മാറിനിന്നുപോയി.
വീണ്ടും ഈ എഴുത്തിൻ്റെ ഒഴുക്ക് തുടരുകയാണ്.
ഇപ്പോൾ ഈ എഴുത്ത്, ഫ്യൂഡൽ ഭാഷകളുടെ ഉള്ളറ ചിത്രങ്ങൾ എന്ന ഇടത്താണ് വന്നു നിൽക്കുന്നത്.
പറഞ്ഞു നിർത്തിയത്, ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷങ്ങളിൽ ഒരു നമ്പൂതിരി - നായർ മേൽക്കോയ്മ സ്വമേധയാ സൃഷ്ടിക്കപ്പെടും എന്നതായിരുന്നു. ഈ നമ്പൂതിരി - നായർ വാക്കുകൾക്ക് പകരമായി ഓരോ നാട്ടിലും അതാത് ഭാഷയ്ക്ക് അനുസൃതമായുള്ള പേരുകൾ ഉണ്ടാവും എന്നുമാത്രം.
ഈ ഒരു സാമൂഹിക ചിതത്തിലെ വ്യക്തമായ രൂപം, താഴെ പെട്ടുപോകുന്നവരെ തരംതാഴ്ത്തി വാക്കുകളിൽ നിർവ്വചിക്കുക എന്നതും, മുകളിൽ ഉള്ളവരോട് ആവുന്നിടത്തളം സ്വയം തരംതാഴൽ കാഴ്ചവെക്കുക എന്നതും ആണ്. ഈ രീതിയിലല്ലാതെ പെരുമറാൻ ഈ ഭാഷകളിൽ ആവില്ല. ഈ രീതിക്ക് അനുയോജ്യമായി പെരുമാറില്ലാ എന്നത് തനി താന്തോന്നിത്യമായി തന്നെ ഭവിക്കും.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ദൃഷ്ടാന്തീകരിക്കാനായി ഏതാനും വ്യക്തി ബന്ധ സംവിധാനങ്ങൾ നോക്കാം.
1. പോലീസ് സംവിധാനം
2. വക്കീലും വക്കീൽ ഗുമസ്തനും എന്ന കൂട്ടായ്മ
3. ഡോക്ടറും ഡോക്ടറുടെ അനുചരനും എന്ന കൂട്ടായ്മ
4. RTO ഉദ്യോഗസ്ഥരും ഡ്രൈവിങ്ങ് സ്കൂൾ ജീവനക്കാരും എന്ന കൂട്ടായ്മ
കീഴിൽ പെട്ടുകിടക്കുന്ന ജനം എന്നവരും മുകളിൽ നിൽക്കുന്ന ജനം എന്നവരും ആയ രണ്ട് കൂട്ടർ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഇത് ഒരു ആപേക്ഷികമായുള്ള ഒരു നിർവ്വചനം മാത്രമാണ്.
വയസ്സ് എന്നത് കുറഞ്ഞുനിൽക്കുന്നത് പലപ്പോഴും വ്യക്തിയെ തരംതാഴ്ത്തപ്പെടാൻ സൗകര്യപ്പെടുത്തുന്ന ഒരു വ്യക്തിപരമായുള്ള ഒരു ന്യൂനത തന്നെയാണ് ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകളിൽ.
എന്നാൽ പൊതുവേ പറഞ്ഞാൽ, പ്രാദേശിക ദുഷ്ട ഭാഷകളിൽ തരം താഴ്ത്തപ്പെടുന്ന തൊഴിലുകൾ ചെയ്യുന്ന വ്യക്തികൾ മുകളിൽ നിൽകിയ വ്യക്തി ബന്ധ സംവിധാനങ്ങളുമായി ബന്ധപ്പെടുമ്പോൾ, വാക്കുകളിൽ തരം താഴ്ത്തപ്പെടും. ഈ വിധ സംവിധാനങ്ങളിലെ ഏറ്റവും കീഴിൽ ഉള്ളവർ മര്യാദ കുറഞ്ഞ വാക്കുകൾ യാതോരു ആത്മ നിയന്ത്രണവും ഇല്ലാതെ താഴ്ന്നവരെന്ന് പ്രാദേശിക ഭാഷ സൂചിപ്പിക്കുന്നവരോട് ഉപയോഗിക്കും.
എന്നാൽ ഈ പെരുമാറ്റത്തിൻ്റെ ഉറവിടം ആ വിധ സംവിധാനങ്ങളിൽ കാണാവുന്നതാണ്.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പോലീസ് ശിപായി മാരോട് തരംതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കും. ഈ ശിപായി റാങ്കുകാർ അവരുടെ മുകളിൽ ഉള്ളവരോട് സ്വയം തരംതാഴ്ത്തപ്പെടുന്ന രീതിയിൽ വിധേയത്വം വാക്കുകളിൽ നൽകേണം.
വക്കീൽ, തൻ്റെ ഗുമസ്തരോട് ഇതേ പോലെ തരം താഴ്തുന്ന വാക്കുകൾ ഉപയോഗിക്കും. ഗുമസ്തൻ അയാളുടെ വക്കീലിനോട് സ്വയം തരംതാഴ്ത്തപ്പെടുന്ന രീതിയിൽ വിധേയത്വം വാക്കുകളിൽ നൽകും.
ഡോക്ടറും ഡോക്ടറുടെ അനുചരനും തമ്മിലും ഇതേ വ്യക്തി ബന്ധം നിലനിൽക്കും.
ഡ്രൈവിങ്ങ് സ്കൂൾ മുതലാളി RTO ഉദ്യോഗസ്ഥരോട് വൻ വിധേയത്വം പ്രകടിപ്പിക്കും. അതേ സമയും സ്വന്തം ജീവനക്കാരോട് തരംതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കും.
ഈ ജീവനക്കാർ അവരുടെ അടുത്ത് ഡ്രൈവിങ്ങ് പഠിക്കാൻ വരുന്നവരിൽ, ഭാഷാ കോഡുകൾ തരംതാഴ്ത്തി വച്ചിരിക്കുന്നവരോട് തരംതാഴ്ത്തി സംസാരിക്കും.
ഈ വിധ കാര്യങ്ങളിൽ എല്ലാം തന്നെ വ്യക്തമായി കാണുന്ന ഒരു കാര്യം, സാധാരണ വ്യക്തിക്ക് വിധേയത്വം കാണിച്ചു നിൽക്കാനെ ആവുള്ളുവെന്നതാണ്.
സാധാരണക്കാരനായ രോഗിയുടെ ബന്ധു ഡോക്ടറുടെ അനുചരനോട്, കുറച്ചൂകൂടി മാന്യമായി സംസാരിക്കണം എന്നു പറഞ്ഞാൽ, അത് ചെന്ന് കൊള്ളുതന്നത് ഡോക്ടറുടെ മേലാണ്. രോഗികളിൽ താഴ്ന്നവരെന്ന് നിർവ്വചിക്കപ്പെടുന്നവരെ ഡോക്ടർ നീ എന്നു തന്നെയാണ് സംബോധന ചെയ്യുക. ഇതിന് എതിരായി രോഗിക്ക് പ്രതികരിക്കാൻ ആവില്ല. പ്രതികരിച്ചാൽ, ഡോക്ടറിൽ വൻ വ്യക്തി വിരോധം തന്നെ കയറിവരും.
വല്ല കേസിലും കുടുങ്ങിനിൽക്കുന്ന സാധാരണക്കാരൻ വക്കീൽ ഗുമസ്തനോട് ഇതേ പോലെ പ്രതികരിക്കാൻ ധൈര്യപ്പെടില്ല.
ഡ്രൈവിങ്ങ് ലൈസൻസിനായി ബദ്ധപ്പെടുന്ന സാധാരണക്കാരൻ ഡ്രൈവിങ്ങ് സ്കൂൾ ജീവനക്കാരനോട് മാര്യദക്ക് പെരുമറണം എന്ന് പറയാൻ സാധാരണ ഗതിയിൽ തയ്യാറാകില്ല.
കാരണം, ഡ്രൈവിങ്ങ് ടെസ്റ്റ് സമയത്ത് RTO ഉദ്യോഗസ്ഥരും സാധാരണക്കാരനായ വ്യക്തിയോട് മര്യാദയില്ലാത്ത വാക്കുകളിൽ ആണ് സംബന്ധനയും പരമാർശവും നടത്തുക.
ഇവിടെ വ്യക്തമായും മനസ്സിലാക്കേണ്ടത്, ഈ ഓരോ വ്യക്തി ബന്ധ സംവിധാനത്തിലും, കീഴ്ജിവനക്കാരൻ അയാളുടെ മേലാളൻ തന്നെ തരം താഴ്ത്തുന്നതിനോട് യോജിച്ചുനിൽക്കും എന്നതാണ്. കാരണം, ആ രീതിയിലേ ഈ വിധ വ്യക്തി ബന്ധ സംവിധാനങ്ങളെ പ്രാദേശിക ദുഷ്ട ഭാഷകൾക്ക് രൂപകൽപ്പന ചെയ്യാൻ ആവുള്ളു.
ഇങ്ങിനെ തരംതാഴ്ത്തപ്പെടുന്ന കീഴ്ജീവനക്കാരൻ, തനിക്ക് തരംതാഴ്ത്താൻ ആളുകളെ കിട്ടുന്നതിലാണ് ജീവിത സാഫല്യവും ജീവിത സായൂജ്യവും കണ്ടെത്തുക.
ഇവിടെയല്ലാം കാണുന്ന കാഴ്ച് മുകളിൽ നിന്നും താഴേക്ക് പടർന്നു പിടിക്കുന്ന ഒരു ദുഷ്ടതയും മാനസിക രോഗാവസ്ഥയും ആണ് ഈ മര്യാദയില്ലാത്ത വാക്ക് പ്രയോഗം, എന്നതാണ്.
എന്നാൽ, ഈ വിധമായുള്ള ഒരു മാനസിക ഭാവത്തിൻ്റെ യഥാർത്ഥ ഉറവിടം ഇവിടെ ദൃഷ്ടാന്തീകരിക്കാനായി സൂചിപ്പിക്കപ്പെട്ട വ്യക്തി ബന്ധ കൂട്ടായ്മകളിൽ അല്ല നിലനിൽക്കുന്നത്.
പ്രാദേശിക ഫ്യൂഡൽ ഭാഷാ സ്കൂളുകൾ ആണ് ഈ ഭീകര മാനസികാവസ്ഥയുടെ ഉറവിട സ്ഥാനം.
വിദ്യാർത്ഥികളെ നീ, ഇഞ്ഞി, അവൻ, അവൾ, ഓൻ്, ഓള് തുടങ്ങിയ നിലവാരത്തിൽ നിർത്തുന്ന അദ്യാപകർ. ഈ അദ്യാപകർ സ്വയം സാർ, മാഷ്, അങ്ങ്, താങ്കൾ, ഓര്, ഓല്, അദ്ദേഹം, അവര്, മാഡം, ഇങ്ങൾ തുടങ്ങിയ വാക്ക് സ്ഥാനങ്ങളിൽ നിൽക്കുന്നു.
ഈ വ്യക്തി ബന്ധ കൂട്ടായ്മാ രൂപകൽപ്പയാണ് വളർന്ന് പന്തലിച്ച്, മുകളിൽ പരമാർശിച്ച വ്യക്തി ബന്ധ കൂട്ടായ്മകൾ ആയി കാണപ്പെടുന്നത്.
ഈ വിദ്യാർത്ഥികൾ വ്യക്തമായും താഴ്ന്ന നിലവാരത്തിൽ ആണ് നിലനിൽക്കുന്നത്. ഇങ്ഗ്ളിഷ് മാത്രം സംസാരിക്കുന്ന വിദ്യാർത്ഥികളിൽ ഈ കീഴ്സ്ഥാനം ഇല്ലതന്നെ. എന്നാൽ, അവരിൽ ഒരിക്കലും സാർ, മാഷ്, അങ്ങ്, താങ്കൾ, ഓര്, ഓല്, അദ്ദഹം, അവര്, മാഡം, ഇങ്ങൾ തുടങ്ങിയ ഉന്നത സ്ഥാനവും മാനസിക ഭാവത്തിൽ കയറിവരില്ല.
ഫ്യൂഡൽ ഭാഷകളിൽ പഠിച്ചുവരുന്ന വിദ്യാർത്ഥികൾ സമനിലിയിൽ നിന്നും താഴ്ന്നാണ് മാനസിക ഭാവം നിലനിൽക്കുക. ഇവരുടെ മേൽ പലവിധ നിയന്ത്രണങ്ങളും ഉള്ളവരോട് ഇവർ വൻ വിധേയത്വം പ്രകടിപ്പിക്കും. അവരോട് വൻ വിധേയത്വവും സ്വയം കീഴ്പ്പെടലും കാഴ്ചവെക്കും.
എന്നാൽ ഇവരുടെ മേൽ യാതോരു നിയന്ത്രണവും ഇല്ലാത്തവരോട്, ഇവർ യാതോരു വിധേയത്വവും പ്രകടിപ്പിക്കില്ല. പലപ്പോഴും മര്യാദയില്ലാത്ത വാക്കുകൾ പോരക്ഷമായെങ്കിലും ഉപയോഗിക്കും.
പരോക്ഷമായും പ്രത്യക്ഷമായും വ്യത്യസ്ത നിലവാര വാക്കുകൾ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന ഭാഷകൾ തന്നെയാണ് ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ. ആ കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.
താഴെ നിലനിർത്തി വളർത്തിയെടുക്കുന്ന വ്യക്തികളിൽ, ഇങ്ഗ്ളിഷിൽ ഇല്ലാത്ത തരത്തിലുള്ള, മത്സര സ്വഭാവവും ആക്രമണ പ്രാപ്തിയും മറ്റും കാണപ്പെടും. മറ്റേയാൾക്ക് യാതോരു തരത്തിലും മുന്നേറാൻ സൗകര്യം നൽകരുത് എന്നത് മനസ്സിൻ്റെ ഉള്ളറകളിൽ തുളുമ്പി നിൽക്കുന്ന ഒരു മാനസിക ഭാവം തന്നെയാണ്.
ഈ വിധ ഭാഷാ മാനസികാവസ്ഥ വ്യക്തിയിൽ ഒരു ക്യൂവിൽ നിൽക്കാൻ സ്വമേധയായുള്ള ഒരു തോന്നൽ ഉണർത്തില്ല. മറിച്ച്, ഇടിച്ച് കയറി കാര്യം നേടുന്നതാണ് കാര്യക്ഷമതയും പ്രാപ്തിയും ആയി മനസ്സിലാക്കുക. ഭാഷാ വാക്കുകളിൽ തന്നെക്കാൾ താഴ്ന്ന വ്യക്തിയുടെ പിന്നിൽ പോയി നിൽക്കാൻ പറയുന്നത്, വ്യക്തിപരമായുള്ള ഒരു അപമാനിക്കാൽ തന്നെയാണ് പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ. ഇരുചക്ര വാഹനത്തിൻ്റെ പിന്നിൽ സ്വന്തം വാഹനം വരിവരിയായി ഓടിക്കാൻ കാർ ഡ്രൈവർക്കും, ലോറി ഡ്രൈവർക്കും ആവില്ല.
ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് ചിലകാര്യങ്ങൾ ഈ എഴുത്തിൻ്റെ 1ആം വോള്യം 17ആം അദ്ധ്യായത്തിൽ നൽകിയിട്ടുണ്ട്.
പീക്കിരിത്തരത്തിൻ്റെ മാനസിക കോഡുകൾ
ഇതുമായി ബന്ധപ്പെട്ട് ഭാഷാ പരമായുള്ള വേറേയും കാര്യങ്ങൾ ഉണ്ട്. അവയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.
ഇങ്ങിനെ വാക്കുകളിൽ താഴേ നിലവാരത്തിൽ ജീവിച്ചു വളർന്നുവർക്ക്, ഉന്നത വാക്ക് ഭാവ നിലവാരത്തിൽ ജീവിക്കുന്നവർ യാതോരു കാരണവശാലും, മാനസിക സമത്വം നൽകരുത്. കാരണം, പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്നവർക്ക് പലരീതിയിലും പലവിധ സാമൂഹികവും ഭാഷാ പരവും ആയുള്ള സൗകര്യങ്ങളും നിലനിൽക്കും.
താഴെ സ്ഥാനത്ത് നിൽക്കുന്നവർക്ക് ഈ വിധ സൗകര്യങ്ങൾ നിഷേധിക്കപ്പട്ടിരിക്കും. രണ്ടു കൂട്ടരും തമ്മിൽ സമത്വം പ്രഖ്യാപിച്ചാലും, ഈ ഒരു വ്യത്യാസം പല വിധ സാമൂഹിക സംവിധാനങ്ങളിലും വ്യക്തായി കാണപ്പെടും.
ഇത് താഴെ പെട്ടുനിൽക്കുന്ന വ്യക്തിയിൽ മറ്റേയാളോട് കഠിനമായ വ്യക്തി വിരോധം വളർത്തിയെടുക്കും.
ഭാഷാ വാക്ക് കോഡുകളിൽ താഴേ സ്ഥാനത്ത് നിൽക്കുന്നവരോട് മുകളിൽ നിൽക്കുന്ന വ്യക്തി വാക്ക് കോഡുകളിൽ സമത്വം സ്ഥാപിച്ചാൽ, കീഴ് സ്ഥാനക്കാരൻ മുകളിലേക്ക് ഉയരില്ല. കാരണം, സമൂഹത്തിലെ അനേകർ വാക്ക് കോഡുകളിൽ താഴ്ത്തി വച്ചിരിക്കുന്ന വ്യക്തിയാണ് അയാൾ. ആ താഴ്ത്തിവെക്കലിൽ നിന്നും പൊന്തിവരാൻ എളുപ്പമല്ല. (എന്നാൽ മാർഗ്ഗങ്ങൾ ഉണ്ട്. അതിലേക്കും പോകുന്നില്ല). സംഭവിക്കുക, മുകൾ സ്ഥാനക്കാരൻ്റെ നിലവാരം ഇടിയും എന്നതുതന്നെ.
മുകൾ സ്ഥാനക്കരാൻ തൻ്റെ സാമൂഹിക പൂജ്യത നിലനിർത്തിക്കൊണ്ട്, കീഴ് സ്ഥാനക്കാരോട് ഇഴകി പെരുമാറിയാൽ, ആ ആളെ വൻ മഹാനായി ജനം തിരിച്ചറിയും. എന്നാൽ, ഈ വ്യക്തിയുടെ പൂജ്യത മാഞ്ഞുപോകുന്ന ഒരു വാക്ക് പ്രയോഗം കീഴ്സ്ഥാനക്കാർ ഉപയോഗിച്ചു തുടങ്ങിയാൽ, മഹാത്മാവ് വൻ സാത്താനായി മാറും.
ഇതും വ്യക്തിയുടെ ഒരു മാനസിക പോരായ്മയല്ല. മറിച്ച്, ആ രീതിയിൽ മാത്രമേ പ്രാദേശിക ഫ്യൂഡൽ ഭാഷകൾക്ക് വ്യക്തി ബന്ധങ്ങളെ നിലനിർത്താൻ ആവുള്ളു.