ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
06. ഏണിപ്പടിയിലൂടെ പടരുന്ന മാനസിക രോഗാവസ്ഥ
ഓരോ വ്യത്യസ്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലും താഴോട്ടേക്ക് മിനിസമുള്ള ഒരു ഒഴുക്കുണ്ട്.
വയലാർ രാമവർമ്മയും മറ്റും മലയാള സിനിമകൾക്കായി എഴുതിയ സിനിമാ പാട്ടുകൾ പോലെയാണ് താഴോട്ടേക്കുള്ള ഒഴുക്ക്. ഈ ഒഴുക്കിൽ വൻ അനുസരണത്തിന്‍റേയും വിധേയത്തത്തിന്‍റേയും ദാസ്യഭാവത്തിന്‍റേയും സൗന്ദര്യവും താളഭംഗിയും ശ്രുതിലയവും ആകാര ഭംഗിയും കാണപ്പെടാം.
ഈ ഏണിപ്പടിയുടെ വാക്ക് ദിശാകോഡുകൾ ഓരോന്നും ദിശതിരിച്ചു വച്ചാൽ ഏണിപ്പടിയിൽ ഗാനസൗന്ദര്യത്തിന് പകരം പൊട്ടിത്തെറി കാണപ്പെടാനുള്ള സാധ്യത ഏതാണ്ട് 100% ആണ്.
അതായത്, ഇഞ്ഞി👇 - ഇങ്ങൾ👆 എന്നതിന് പകരം മുകളിലേക്ക് ഇഞ്ഞിയും താഴേക്ക് ഇങ്ങളും ആയാൽ (ഇഞ്ഞി👆 - ഇങ്ങൾ👇) സാമൂഹിക രൂപകൽപ്പന ആകെ പൊട്ടിത്തെറിയിൽ എത്തും. മുകളിലോട്ടും താഴേക്ക്, 'സമത്വ സുന്ദരമായ' ഇഞ്ഞി(ഇഞ്ഞി👆👇) വന്നാൽ സാമൂഹിക രൂപകൽപ്പന തവിടുപൊടിയാകും.
ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ ആണ് 1850കളിൽ ദക്ഷിണ മലബാറിലെ വള്ളുവനാട്, ഏറനാട് എന്നീ താലൂക്കുകളിൽ നടന്നത്. ഈ കാര്യം നേരത്തെ വളരെ വ്യക്തമായി എഴുതിക്കഴിഞ്ഞിട്ടുള്ള കാര്യമാണ്.
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിലെ താഴോട്ടേക്കുള്ള ഒഴുക്കിന്‍റെ കാര്യം പറഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിൽ കയറിവരുന്നുണ്ട്.
ഫ്യൂഡൽ ഭാഷകളിൽ പ്രവർത്തിക്കുന്ന ഓരോ പ്രസ്ഥാനവും ഈ വിധമായുള്ള ഒരു ഏണിപ്പടി പോലെയാണ്. ഈ ഒരു ഏണിപ്പടിയിലെ ഏതെങ്കിലും ഒരു പടിയിൽ നിന്നുകൊണ്ടേ ആ പ്രസ്ഥാനത്തിൽ നിൽക്കാനും പ്രവർത്തിക്കാനും പറ്റുള്ളു. അല്ലാതെ ഒരു വ്യക്തി ഏതൊരു പടിയിലും നിൽക്കാതെ ഒരു തരം loose bullet മാതിരി മുകളിലോട്ടും താഴെക്കും തിരിഞ്ഞും മറിഞ്ഞും ചുറ്റിനടന്നാൽ, ആ ഏണിപ്പടിയിലെ മറ്റ് വ്യക്തികളിൽ വൻ അസ്വാസ്ഥ്യം ജനിക്കും.
ഉദാഹരണത്തിന്, ഒരു സർക്കാർ വകുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സാധാരണക്കാരനായ വ്യക്തി ആ വകുപ്പിലെ പല ഓഫിസുകുളിൽ കയറി ആരോടും വിധേയത്തം പ്രകടിപ്പിക്കാതെ തലങ്ങും വിലങ്ങുമായി നടക്കുകയും ഏതൊരു സ്ഥാനക്കാരനേയും നിങ്ങൾ എന്ന് സംബോധന ചെയ്യുകയും ചെയ്താൽ, വൻ പ്രശ്നം തന്നെ ആ സർക്കാർ വകുപ്പിൽ വരാം.
ഈ ആൾ ആ സർക്കാർ വകുപ്പിലെ ഏറ്റവും ഉയർന്ന ഓഫിസറുടെ പരിചയക്കാരനോ, ബന്ധുവോ ആണെങ്കിൽ കാര്യമായ പ്രശ്നം ഇല്ല. ഈ വിധമായുള്ള യാതോരു മേൽവിലാസവും ചൂണ്ടിക്കാണിക്കാതെ എല്ലാരോടും ഇങ്ഗ്ളിഷ് ഭാഷയിൽ സംസാരിക്കുന്ന അതേ ലാഘവത്തോടുകൂടി പെരുമാറിയാൽ വൻ പ്രശ്നം തന്നെയാണ്.
ഈ വിധമായുള്ള യാതോരു കാര്യവും ഇങ്ഗ്ളിഷിൽ ഇല്ലായെന്നും ഓർമ്മിക്കുക.
വേറൊരുകാര്യം പറയാനുള്ളത്, നേരത്തെ സൂചിപ്പിച്ച ഭാഷാകോഡുകളം മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുടെ വേദിയുമായി ബന്ധപ്പെടുന്ന ഇടത്തു നിന്ന് ചികഞ്ഞെടുക്കാനാവുന്ന ഒരു കാര്യമാണ്.
ഓരോ പടിയിലേയും വ്യക്തിയേയും അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുടെ Virtual viewലൂടെ നോക്കിയാൽ, ആ വ്യക്തിയിൽ വളരെ വ്യക്തമായി മുകളിലേക്ക് ഒരു സ്വാഗതത്തിന്‍റേയും കീഴിലേക്ക് കുത്തിത്തറച്ച് ശിഥിലമാക്കാനായി തയ്യാറായി നിൽക്കുന്ന മൂർച്ചയുള്ള ശൂലത്തിന്‍റേയും ചിത്രങ്ങൾ കാണാൻ പറ്റിയേക്കാം. അതുമല്ലായെങ്കിൽ, ആവിധമായുള്ള ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന മറ്റെന്തെങ്കിലും ചിന്നങ്ങൾ കണ്ടേക്കാം.
ഏറ്റവും അടിയിലുള്ള വ്യക്തികളിലെ ശൂലത്തിന് വൻ ഊക്കും മൂർച്ചയും കാണും.
ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ വ്യക്തികൾക്ക് ഈ വിധമായുള്ള ഇരട്ട ഭാവം എന്ന ഒരു മാനസിക രോഗാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത് ആ സമൂഹത്തിനെ മുഴുവനായും ഗ്രസിച്ചിരിക്കുന്ന ഒരു രോഗാവസ്ഥായണ്.
സമൂഹത്തിലെ ഈ രോഗാവസ്ഥയെ ആ സമൂഹത്തിൽ പലതരത്തിൽ തിരിച്ചറിയാവുന്നതാണ്.
കീഴ് ജാതിക്കാർ എന്ന രീതിയിൽ ആയിരുന്നു പണ്ടു കാലങ്ങളിൽ കീഴ്പടിയിൽ പെട്ടുപോയവരെ തിരിച്ചറിഞ്ഞിരുന്നത്.
ഇന്ന്, ഈ തിരിച്ചറിയൽ രീതി സാവധാനത്തിൽ മാറിവരുന്നുണ്ട്.
പുതുതായി ഉരുത്തിരിഞ്ഞുവരുന്ന തിരിച്ചറിയൽ അടയാളം സർക്കാർ ഉദ്യോഗസ്ഥരെന്ന ഉന്നതരും, സാധാരണക്കാർ എന്ന കീഴ്ജനവും എന്ന രീതിയിലാണ്. ഇത് ഏതാനും പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടുകൾക്കും ശേഷം പുതിയ ജാതി വ്യവസ്ഥയായി പരിണമിക്കും. ഈ പുതിയ കീഴ്ജാതിക്കാരിൽ തന്നെ ഓരോ നിലവാരത്തിലേയും വ്യക്തികൾ താഴെ നിലവാരത്തിലുള്ളവരെ അറപ്പോടും വെറുപ്പോടും വീക്ഷിക്കും.
ജാതീയമായി കീഴിൽ പെട്ടുപോയവരെ ഉയർത്താനായി ഇന്ന് ഉപയോഗിക്കുന്ന ഹ്രസ്വ മാർഗ്ഗം സർക്കാർ തൊഴിലിലും, ഉന്നതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസത്തിലും സീറ്റ് സംവരണമാണ്. ഇത് സമൂഹത്തിന്‍റെ മാനസിക രോഗാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുക.
തുടരും....