ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
07. സിദ്ധാന്തവും വാസ്‌തവികതയും തമ്മിലുള്ള അന്തരം
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് ദക്ഷിണേഷ്യക്കാർ കുടിയേറിയാൽ, അവരിൽ സാന്നിദ്ധ്യം നില നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി വളരെ സ്വാഭാവികമായി പതുക്കെപ്പതുക്കെ മാഞ്ഞു തുടങ്ങുമായിരുന്നു, പണ്ടു കാലങ്ങളിൽ.
അവരിൽ സാവധാനത്തിൽ വരുന്ന ഭാവ വ്യത്യാസങ്ങളും, അവിടെ ജനിച്ചു വളരുന്ന അവരുടെ കുട്ടികളിൽ കാണപ്പെടുന്ന ശരീരഘടനയിലെ പോസിറ്റിവ് ആയുള്ള വ്യത്യാസങ്ങളും മറ്റും സംഭവിക്കുന്നതിൽ ഇത് ഒരു പ്രധാനപ്പെട്ട കാരണം ആയേക്കാം.
ഇന്ത്യയിൽ സാമൂഹിക പരിഷ്ക്കരണം എന്നും, കീഴ്ജനങ്ങളിൽ സാമൂഹിക ഔന്നിത്യം എന്നുമെല്ലാം കൊട്ടിഘോഷിച്ചുകൊണ്ട് നടപ്പാക്കുന്ന തട്ടിപ്പ് പരിപാടിയാണ്, സർക്കാർ തൊഴിലിലേക്കും ഉന്നതമെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസത്തിലേക്കും സീറ്റ് സംവരണം. ഇത് തട്ടിപ്പും പോരാത്തതിന് ഒരു പാഴ്വേലയും തനി തെമ്മാടിത്തവും കൂടി ആണ്. ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.
കീഴ്ജാതിക്കാരൻ വ്യക്തി പലപ്പോഴും ഏറ്റവും കുറഞ്ഞത് രണ്ട് വ്യത്യസ്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ അടിയിലെ പടിയിൽ നിൽക്കുന്ന വ്യക്തിയാവാം. ഒന്ന് ജാതീയമായ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി. രണ്ടാമത്തേത്, തൊഴിൽപരമായുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി. വേറെയും കാണാം.
ഇങ്ങിനെയുള്ള വ്യക്തിയെ അയാളുടെ പല രീതികളിൽ ഉള്ള കഴിവില്ലായ്മകളുടേയും, വിവരക്കേടുകളുടേയും അധഃപ്പതിച്ചു നിൽക്കുന്ന മാസനിക ഭാവങ്ങളുടേയും അവസ്ഥ പരിഗണിച്ച് വൻ ഉദ്യോഗത്തിലേക്കും, വൻ ഉദ്യോഗത്തിലേക്കുള്ള പാതയിൽ നിൽക്കുന്ന വിദ്യാഭ്യാസ യോഗ്യതകളിലേക്കും എടുത്തുകയറ്റിയാൽ, അതിൽ സാമൂഹിക പരിഷ്ക്കരണം അല്ല നടക്കുക. മറിച്ച്, സമൂഹം വീണ്ടും പലരീതിയിൽ ദ്രവിക്കുകയാണ് ചെയ്യുക.
പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ഏറ്റവും തരംതാണതെന്ന് നിർവ്വചിക്കപ്പെടുന്ന വീട്ടു ജോലികൾ ചെയ്യുന്ന വീട്ടുവേലക്കാരനെ പിടിച്ച്, വീട്ടിലെ ഉന്നത പദവിൽ വെക്കുകയും, അയാൾക്ക് വൻ അധികാരങ്ങൾ നൽകുകയും വീട്ടിലെ അന്തേവാസികളോടൊപ്പം ഡൈനിങ്ങ് മേശക്കരികിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവകാശവും നൽകിയാലുള്ള അവസ്ഥാവിശേഷം ആലോചിക്കുക.
ഈ ആൾ അവിടുള്ള വീട്ടുടമയേയും വീട്ടമ്മയേയും ഇഞ്ഞി എന്ന് സംബോധന ചെയ്തുതുടങ്ങും.
വീട് നാറും.
വീടിന് ഏൽക്കുന്ന നാറ്റം വൻ പരിഷ്ക്കരണമായി കണക്കാനുള്ള വിവരം ഒരു അക്കാഡമിക്ക് വിവരം തന്നെയാണ്.
ഇവിടുള്ള പ്രശ്നം എന്താണ് എന്ന് ഈ അക്കാഡമിക്ക് ബുദ്ധിജീവികൾക്ക് അറിവില്ലായിരിക്കാം.
ഇങ്ഗ്ളിഷ് ഭരണത്തിനും ഈ നാടുകളിലെ യഥാർത്ഥ നെഗറ്റിവിറ്റി എന്താണ് എന്ന് അറിവില്ലായിരുന്നു എന്ന് അനുമാനിക്കാം. അതിനാൽ തന്നെ അവരുടെ ചെയ്തികളും ഈ നെഗറ്റിവിറ്റിയെ തുടച്ചമാറ്റാനായുള്ള കരുതിക്കൂട്ടിയുള്ള ചുവടുവെപ്പുകൾ ആയിരുന്നില്ല.
എന്നാൽ, അവർ ഈ നെഗറ്റിവിറ്റിയുടെ പിടിയിൽ ഒതുങ്ങാതെ മിക്കപ്പോഴും നിലനിന്നിരുന്നതുകൊണ്ട് അവരുടെ പല ചുവടുവെപ്പുകളും ഈ നെഗറ്റിവിറ്റിയെ കരുതിക്കൂട്ടിയല്ലാതെ തേച്ചുമാച്ചുകളഞ്ഞിരുന്നു.
അവരുമായി ഒരു കീഴ്ജാതിക്കാരൻ ഇങ്ഗ്ളിഷിൽ സംസാരിക്കുമ്പോൾതന്നെ, കീഴ്ജാതിക്കാരനോട് ഒട്ടിനിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി, ആ അൽപ്പനേരത്തേക്കെങ്കിലും മാഞ്ഞുനിൽക്കും. അതുമല്ലായെങ്കിൽ, ആ വ്യക്തിക്ക് കുറച്ചു നേരത്തേക്കെങ്കിലും പടികളിലൂടെ കുറച്ച് മുകളിലോട്ടു കയറിയ മാനസിക അനുഭവം ലഭിച്ചേക്കാം.
ഇങ്ഗ്ളിഷ് ഭരണം, ഈ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെ ശരിക്കും മാച്ചുനിർത്തിയത്, അവരോടും അവരുടെ പ്രസ്ഥാനങ്ങളോടും നേരിട്ട് പലരീതിയിൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഇടപ്പെട്ടവരിൽ ആയിരുന്നിരിക്കാം.
Tellicherry പോലുള്ള ഇടങ്ങളിൽ നിലനിന്നിരുന്ന അതിഗംഭീര നിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും ഇത് സംഭവിച്ചിരിക്കാം.
അന്നുണ്ടായിരുന്ന വിദ്യാഭ്യാസ പ്രസ്ഥാനങ്ങളെക്കുറിച്ച് വാചാലമായി എഴുതാൻ തോന്നുന്നുണ്ട് എങ്കിലും അതിനുള്ള അവസരം അല്ല ഇത്. എന്നിരുന്നാലും, ഏതാനും വാക്യങ്ങൾ എഴുതാൻ നോക്കാം.
ഏതാണ്ട് ഒന്നാം ക്ളാസ് മുതൽ തന്നെ അതിഗംഭീര നിലവാരമുള്ളതും, എന്നാൽ അതീവ മധുരമുള്ളതുമായ ഇങ്ഗ്ളിഷ് പാഠപുസ്തകങ്ങൾ ആയിരുന്നു ഇങ്ഗ്ളിഷ് സ്കൂളുകളിൽ ഉണ്ടായിരുന്നത്. അതിന് ശേഷമുള്ള Intermediateനും Graduationനും English Classical സാഹിത്യത്തിലെ കുറേ കൃതികൾ, അവയുടെ original രൂപത്തിൽ.
ഈ വിധമായുള്ള ഒരു പാഠ്യപദ്ധതിയെക്കുറിച്ച് ഇന്നുള്ള ഏതെങ്കിലും അക്കാഡമിക്ക് ജീനിയസിന് അറിവുണ്ടോ എന്ന് അറിയില്ല.
ഈ പഠന പദ്ധതിയിൽ പഠിച്ചു വളരുന്നവരിൽ, ഇങ്ഗ്ളിഷ് ജനതയിൽ നൈസർഗ്ഗികമായി നിലനിന്നിരുന്ന ഉന്നത വ്യക്തിത്വഭാവത്തിന്‍റെ നിഴൽ നിറഞ്ഞുനിൽക്കും. ഈ കൂട്ടരിൽ തമ്മിൽ ജാതീയമായോ മറ്റോ ഉള്ള അറപ്പും അകൽച്ചകളും മറ്റും വളരെ തുച്ഛമായേ ഉണ്ടാവുള്ളു.
ഇതിന്‍റെ മുഖ്യമായ കാരണം, ഈ പഠനത്തിലൂടെ വളരുന്ന വ്യക്തികളുടെ മാനസിക ഭാവത്തിൽ നിന്നും ഇങ്ഗ്ളിഷ് ഭാഷ ആവുന്നിടത്തോളം ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ പല പടികളും മാച്ചു നിർത്തും എന്നതാണ്.
അങ്ങിനെ ഈ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ വളരെ നിർവ്വീര്യമായി നിൽക്കുന്ന ഈ കൂട്ടരിൽ പലരും അന്ന് ബൃട്ടിഷ്-മലബാറിലെ സർക്കാർ സേവനത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഓഫിസർമാരായി നിയമിതരായിരുന്നു. മലബാർ ജില്ലയുടെ ഡെപ്യൂട്ടി കലക്ടറും, താസിൽദാർമാരും, ജഡ്ജുമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റും ഈ കൂട്ടർ തന്നെയായിരുന്നു.
പലരും കീഴ് ജാതിക്കാർ എന്ന് പാരമ്പര്യമായി അറിയപ്പെട്ടിരുന്നവർ.
ഉദ്യോഗസ്ഥ അഴിമതി ഈ കൂട്ടിരിൽ കേട്ടറിവില്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഈ ഇങ്ഗ്ളിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തൊട്ടടുത്തും ദൂരത്തും പ്രാദേശിക ഭൂജന്മികൾ, സർക്കാരിൽ നിന്നും വിദ്യാഭ്യാസ ഗ്രാൻ്റുകൾ കരസ്ഥമാക്കി, പ്രാദേശിക ഭാഷയിൽ ഊന്നി നിൽക്കുന്ന സ്കൂളുകൾ സ്ഥാപിച്ചിരുന്നു. ഈ വിധ സ്കൂളുകളിൽ നിന്നും പഠിച്ചുവരുന്നവർ, തിരുവിതാംകൂറിൽ നിർമ്മിച്ചെടുത്ത മലയാളം ഭാഷയിൽ പുതുതായി പൊട്ടിമുളച്ചു വന്ന പലവിധ കൃതികളും വ്യാകരണ നിയമങ്ങളും കാവ്യങ്ങളും, കാവ്യങ്ങളിലെ അലങ്കാരങ്ങളും മറ്റും വിദ്യാർത്ഥികളെ പഠിപ്പിച്ചിരിക്കും.
ഈ വിദ്യാഭ്യാസം കഴിഞ്ഞുവരുന്നവരാണ്, അന്ന് സർക്കാർ സേവനത്തിലെ ശിപായി, ഗുമസ്തൻ, പ്രമോഷനിലൂടെ ചെറുകിട ഓഫിസർമാരായി നിയമിതരാവുന്നവർ തുടങ്ങിയവർ.
ഈ കൂട്ടരിൽ പ്രാദേശിക സാമൂഹിക വ്യവസ്ഥിതിയിൽ നിലനിൽക്കുന്ന എല്ലാവിധ ഉച്ചനീചത്തങ്ങളും, ഈ ഉച്ചനീചത്തങ്ങൾ മനസ്സിലും സമൂഹത്തിലും സൃഷ്ടിക്കുന്ന അയിത്തങ്ങളും അറപ്പുകളും വെറുപ്പുകളും പരിഹാസങ്ങളും അസൂയകളും കൊടികുത്തി വാഴും.
ഉദ്യോഗത്തിൽ ചെറുകിട അഴിമതിയും പൊതുജനത്തിൽ പെട്ടവരെ തരംതാഴ്ത്തലും ഇവരിൽ പലരും നടത്തിപ്പോന്നിരുന്നു എന്നും മനസ്സിലാക്കുന്നു.
എന്നുവച്ചാൽ, അവർ നിൽക്കുന്ന എല്ലാ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളും, അവർ ഈ വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുമ്പോൾ, അവരിൽ പൂർവ്വാധികം ശക്തി പ്രാപിക്കും
ഇന്ന് ഇന്ത്യയിൽ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിദ്യാഭ്യാസ പ്രസ്ഥാനം തന്നെയാണ് നിലനിൽക്കുന്നത്. ഇങ്ഗ്ളിഷ് ഭരണം കാഴ്ച വച്ച വിദ്യാഭ്യാസത്തെക്കുറിച്ച് അറിയുന്നവർ കണ്ടേക്കാം. എന്നാൽ ആ വിദ്യാഭ്യാസത്തെക്കിച്ച് സൂചിപ്പിക്കുന്നതുതന്നെ ഇന്നുള്ള വിദ്യാഭ്യാസ വിദഗ്ദർക്ക് ഇഷ്ടപ്പെടുന്ന കാര്യം ആയിരിക്കില്ല.
പല വിദഗ്ദർക്കും ഇത് എന്താണ് എന്ന അറിവ് കൂടി ഉണ്ടാവില്ല.
ഫ്യൂഡൽ ഭാഷയിലൂന്നി നിൽക്കുന്ന വിദ്യാഭ്യാസം ലഭിച്ചവരിൽപെട്ട, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ കീഴ് സ്ഥാനത്തിൽ ഇരിക്കുന്നവരിൽ, ചിലർ കീഴ് ജാതിക്കാരാണ്. ഇവരെ പല തരത്തിലുള്ള സംവരങ്ങളിലൂടെ കടത്തിവിട്ടല്ല ഉന്നത സർക്കാർ സ്ഥാനങ്ങളിലേക്ക് നിയമിക്കേണ്ടത്.
പൊതുവിദ്യാഭ്യാസം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതു തന്നെ ഇന്നത്തെ വിദ്യാഭ്യാസ വിദഗ്ദർക്ക് അറിയില്ല എന്നു തോന്നുന്നു.
ഫ്യൂഡൽ ഭാഷാ വിദ്യാഭ്യാസത്തിൽ വൻ സാരോപദേശങ്ങളും ആകാശം മുട്ടിനിൽക്കുന്ന സാമൂഹിക പരിഷ്ക്കരണ ആശയങ്ങളും തലങ്ങും വിലങ്ങുമായി നിറഞ്ഞു നിൽക്കും.
ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ ഈ വിധമായുള്ള ഒരു കാര്യത്തിന്‍റെ ആവശ്യകത ഉണ്ടാവില്ല. കാരണം, ആ ഭാഷയിൽ ചിന്തിക്കുമ്പോഴും സംസാരിക്കുമ്പോഴും, മനുഷ്യരിൽ അന്യാദൃശ്യമായ ഉന്നത മാനസിക മൂല്യങ്ങൾ നിറഞ്ഞുകയറും.
1925ൽ, Deverkovilന് അടുത്തായുള്ള കുറ്റ്യാടി ഗ്രാമത്തിൽ, പ്രാദേശികരായ മൂന്ന് ഉന്നത മാപ്പിള വ്യക്തികൾ ഒത്തുചേർന്ന് Salahul Islam Saba സ്ഥാപിച്ചു. 1927ൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഒത്താശയോടുകൂടി, കുറ്റ്യാടി അങ്ങാടിയിൽ Madrasathul Islamiya U. P School (MIUP School) ഈ സഭ സ്ഥാപിച്ചു.
ഈ സഭയുടെ ഉദ്ദേശ ലക്ഷ്യം നോക്കുക:
QUOTE: നിരക്ഷരതയിലും, അജ്ഞതയിലും, അന്ധവിശ്വാസങ്ങളിലും, ആപാദചൂഢം നിലംപതിച്ച്, ജപവും, മന്ത്രവും, മാമൂലും ജീവിത സരണിയായി സ്വീകരിച്ചുകഴിയുകയായിരുന്ന ഒരു പ്രദേശത്തെ - സമൂഹത്തെ - സമഗ്രമായി സമുദ്ധരിക്കുകയെന്നത്. END OF QUOTE.
സിദ്ധാന്തവും (principle) വാസ്‌തവികതയും (actuality) തമ്മിൽ യാതോരു ബന്ധവും ഉണ്ടാവില്ലതന്നെ. Salahul Islam Saba സ്ഥാപിച്ച പ്രാദേശിക ഉന്നതരിൽ ഒരു കുടുംബം കുറ്റ്യാടിയിലെ ഒരു വൻ ഭൂജന്മി കുടുംബമായിരുന്നു. ഏതാനും ആയിരം ഏക്കർ ഭൂസ്വത്തുള്ള കുടുംബം.
പ്രാദേശിക ഭാഷയേയും തിരുവിതാംകൂറിൽ നിന്നും കുടിയേറിവന്ന മലയാളത്തേയും തുടച്ചുമാറ്റി ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിക്കാൻ ഈ സഭ ധൈര്യപ്പെട്ടിരുന്നവെങ്കിൽ, നിരക്ഷരതയും, അജ്ഞതയും, അന്ധവിശ്വാസവും, ജപവും, മന്ത്രവും, മാമൂലും മാറ്റാനായി പ്രത്യേകിച്ച് അദ്ധ്വാനിക്കേണ്ട ആവശ്യം ഉണ്ടാവില്ല. കാരണം, ഇവയല്ല ഈ നാട്ടിന്‍റെ മുഖ്യമായ രോഗാവസ്ഥ.
കീഴിലിരിക്കുന്ന വ്യക്തിയിൽ യാതോരു ഗുണമേന്മയും നിറയ്ക്കാതെ അയാളെ ഉയർത്തി സ്ഥാപിക്കുന്നത്, നിലത്തിരിക്കുന്ന വിഷ ജന്തുവിന് തല വൻ ഉയരത്തിൽ ഉയർത്തി, ഉയർത്തിവരെ മുഖത്ത് തുറിച്ചു നോക്കാനുള്ള അവസരം നൽകൽ ആകും എന്ന് പണ്ട് ഈ എഴുത്തിൽ സൂചിപ്പിച്ചിരുന്നു.
ഔന്നിത്യത്തിൽ കയറി നിൽക്കാനുള്ള അവസരം നൽകിയതിനുള്ള ഉപകാരസ്മരണ അവരിൽ കാണില്ല. മറിച്ച്, കൂടുതൽ ശക്തിയോടുകൂടിയ വിരോധം ആണ് അവരിൽ വരിക. കാരണം, അവരിൽ പ്രാദേശിക ഭാഷ സൃഷ്ടിക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ പടികളുടെ പിടിവലി നിലനിൽക്കും.
ഈ വിധമായുള്ള വ്യക്തികൾക്ക് പലവിധ സംവരണങ്ങൾ കൂടി നൽകിയാൽ, ഈ വിധമായുള്ള വിരോധം തലമുറകളിലൂടെ വൻ ശക്തിയോടുകൂടി നിലനിൽക്കും.
സാമൂഹിക പരിഷ്ക്കാരം വരുത്തേണ്ടത്, പ്രാദേശിക ഫ്യൂഡൽ ഭാഷകളെ ഉന്മൂല നാശം വരുത്തിക്കൊണ്ടാണ്.